UK

ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്നു പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട ശേ​ഷം അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്ക് വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു. ല​ണ്ട​നി​ലെ വെ​സ്റ്റ്മി​നി​സ്റ്റ​ർ കോ​ട​തി​യാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്. കേ​സ് അ​ടു​ത്ത​മാ​സം 26നാ​ണ് ഇ​നി പ​രി​ഗ​ണി​ക്കു​ക.

ദൃക്സാക്ഷിയെ കൊലപ്പെടുത്തുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അം അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ അറയിച്ചു.

നീരവ് മോദിക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഇ​ന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നീ​ര​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഇ​ന്ത്യ നി​ല​പാ​ട​റി​യി​ച്ച​ത്. നീ​ര​വ് മോ​ദി ഇ​ന്ത്യ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ന്ത്യ​യ്ക്കാ​യി ഹാ​ജ​രാ​യ ക്രൗ​ൺ പ്രോ​സി​ക്യൂ​ഷ​ൻ ടോ​ബി കാ​ഡ്മാ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

ഒ​പ്പം, നീ​ര​വ് മോ​ദി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ന്ത്യ അ​റിയി​ച്ചു. മാ​ർ​ച്ച് 21നാ​ണ് നീ​ര​വ് ല​ണ്ട​നി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വി​ടു​ത്തെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​വ​രെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്.

കേരളത്തിലെത്തിയപ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് ബൈക്കിൽ പിന്തുടർന്ന ആരാധകനോട് ഉപദേശിക്കുന്ന സച്ചിന്റെ വിഡിയോ വൈറലായിരുന്നു. അങ്ങനെയുള്ള സച്ചിനെ ട്രാഫിക് പൊലീസ് പിടിച്ചാലോ? അതും അമിതവേഗത്തിന്.

അമിതവേഗത്തിന് ഒരിക്കൽ തന്നെ പൊലീസ് പിടിച്ച കാര്യം സച്ചിൻ തന്നെയാണ് പങ്കുവച്ചത്.യൂട്യൂബിലൂടെയാണ് സച്ചിൻ ഇൗ അനുഭവം പങ്കിട്ടത്. 1992ൽ ലണ്ടനിൽ യോക്‌ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.

ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്‌ഷെയറിലേക്ക് പോകുന്ന വഴിയാണ് പൊലീസ് പിടിച്ചത്. കൂടുതൽ സുരക്ഷിതമാണല്ലോ എന്നു കരുതി പൊലീസിന്റെ പുറകെ പോകുമ്പോഴായിരുന്നു അമിതവേഗം എടുത്തത്.പൊലീസുകാരൻ 50 മൈല്‍ വേഗം നിലനിർത്താൻ ആവശ്യപ്പെട്ടെങ്കിലും സച്ചിന് അത് മനസിലായില്ല. അതിനാൽ അതേ വേഗത തുടരുകയും ചെയ്തു.

തുടർന്നാണ് പോലീസുകാർ തന്നെ തടഞ്ഞു നിർത്തിയതെന്നും സച്ചിൻ പറയുന്നു. എന്നാൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്‌ഷെറുകാരനല്ലാത്ത വ്യക്തിയാണെന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകി വെറുതേ വിടുകയായിരുന്നു എന്നും സച്ചിൻ വിഡിയോയിൽ പറയുന്നു.

ജെയ്‌ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള പുതിയ പ്രമേയവുമായി അമേരിക്ക യുഎന്‍ രക്ഷാ സമിതിയില്‍. രണ്ടാഴ്ച മുന്‍പ് യുഎന്‍ രക്ഷാ സമിതിയില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ചൈന എതിര്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ അമേരിക്ക പുതിയ കരട് പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കും. യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണ് ഉള്ളത്.

മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുക, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കരട് പ്രമേയം. ചൈനയുടെ എതിര്‍പ്പാണ് മുന്‍പും ഈ ആവശ്യത്തിന് തിരിച്ചടിയായത്. പ്രമേയത്തിന്റെ കരട് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് കൈമാറിയിട്ടുണ്ട്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.

യുഎന്‍ രക്ഷാസമിതിയില്‍ വീണ്ടും ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഏകപക്ഷീയമായി ജെയ്‌ഷെ ഇ മുഹമ്മദിനെ കരിമ്പട്ടികയില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും പാകിസ്ഥാന്റെ വാദം കൂടി പരിഗണിക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ തവണ ചൈന ഈ ആവശ്യത്തെ എതിര്‍ത്തത്.

ടോം ജോസ് തടിയംപാട്

ലിവര്‍പൂളില്‍ ക്യാഷ് മെഷീന്‍ തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്ടമായി. അലെര്‍ട്ടന്‍ ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മെഷീന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ലിവര്‍പൂള്‍ മോസ്ലിഹില്‍, ഗ്രീന്‍ ഹില്‍ റോഡിലുള്ള ക്യാഷ് മെഷീനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ് ഇട്ട് പിന്‍ നമ്പരും നല്‍കി പണത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍ The transaction cannot be completed എന്നൊരു നോട്ടിഫിക്കേഷന്‍ കണ്ടു. ക്യാഷ് മെഷീന്റെ തകരാറാകും എന്നു വിചാരിച്ചു തിരിഞ്ഞു നടന്നപ്പോള്‍ ഒരാള്‍ പെട്ടെന്ന് വന്നു കാര്‍ഡ് ഇട്ട് പണം എടുത്തു പോകുന്നതു കണ്ടു. സോജി ഉടന്‍തന്നെ തന്നെ ക്യാഷ് മെഷീന്‍ കമ്പനിയുമായി ബന്ധപ്പെട്ടു. താങ്കളുടെ ബാങ്കിനെകൂടി അറിയിക്കാന്‍ അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിനെയും വിവരം അറിയിച്ചു.

ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അപ്പോള്‍ പണം ബാങ്കില്‍ നിന്നും പോയിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം പണം ബാങ്കില്‍ നിന്നും പോവുകയും വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തു. ബാങ്ക് പണം തിരിച്ചു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്,. ഇങ്ങനെ ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പണം ക്യാഷ് മെഷീനില്‍ നിന്നും കിട്ടാതെ വന്നാല്‍ അക്കൗണ്ട് പരിശോധിക്കുകയും വിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്യുക.

ഷോപ്പിംഗ് കോംപ്ലെക്‌സില്‍ നിന്നോ സ്ഥാപനങ്ങള്‍ക്ക് അകത്തു സ്ഥാപിച്ചിരിക്കുന്ന ക്യാഷ് മെഷീനില്‍ നിന്നോ പണം എടുക്കുന്നതാണ് സുരക്ഷിതം. കാരണം അത്തരം ക്യാഷ് മെഷീനില്‍ മാനിപ്പുലേഷന്‍ നടത്താനുള്ള സാധ്യത കുറവാണ്. റോഡ് സൈഡില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കള്ളന്മാര്‍ക്ക് എളുപ്പം കഴിയുന്നത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇറ്റലിയിലെ മിലാനില്‍ വച്ച് ലണ്ടനില്‍ താമസിക്കുന്ന ജോണി കുന്നശേരിക്കും ഇതിനു സമാനമായ ഒരു അനുഭവം ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നമ്മള്‍ വിദേശത്ത് പോയി പണം എടുക്കുകയാണെങ്കില്‍ ആദൃം ഒരു ചെറിയ തുക എടുത്തതിനു ശേഷം ക്യാഷ് മെഷീന്‍ ശരിയായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കിയതിനു ശേഷമേ വലിയ തുക എടുക്കാവു എന്നാണ്. ക്യാഷ് മിഷ്യനില്‍ ഒരുപാടു രീതിയില്‍ ഇത്തരത്തില്‍ മാനിപ്പുലെഷന്‍ നടത്താനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

രണ്ട് തവണ പാർലമെന്റിൽ തഴയപ്പെട്ട തന്റെ ബ്രെക്സിറ്റ്‌ ഉടമ്പടിയ്ക്കായി അവസാനത്തെ അടവും പുറത്തെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഉടമ്പടി അംഗീകരിച്ചാൽ താൻ രാജി വെച്ച് ഒഴിയാമെന്നായിരുന്നു സ്വന്തം പാർട്ടിയിലെ ഉടമ്പടി അംഗീകരിക്കാത്ത എംപിമാരോട് മേ വാഗ്ദാനം ചെയ്തത്. ‘ഞാൻ വിചാരിച്ചതിലും വേഗം ഈ പണി ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്. നമ്മുടെ രാജ്യത്തിനും നമ്മുടെ പാർട്ടിയ്ക്കും അതാണ് നല്ലതെന്ന് തോന്നുന്നു.’ ഇന്നലെ വൈകിട്ട് ‘ബാക്‌ബെഞ്ചർ’ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേ അഭ്യർഥിച്ചു. എന്നാൽ യാതൊരു കാരണവശാലും ഉടമ്പടി അംഗീകരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എംപിമാർ.

ബദൽ മാർഗങ്ങളായ ഹിത പരിശോധന, നോർവേ മാതൃകയിലുള്ള ഉടമ്പടി, കസ്റ്റം യൂണിയൻ, ഉടമ്പടി ഇല്ലാത്ത അവസ്ഥ മുതലായ നിർദ്ദേശങ്ങളൊക്കെ ചർച്ചയിൽ ഉയർന്നു വന്നിരുന്നെങ്കിലും ഈ നിർദേശങ്ങൾക്കൊന്നും തന്നെ മതിയായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ‘പാർലമെന്ററി പാർട്ടിയുടെ മൂഡ് എനിക്ക് മനസ്സിലാകുന്നുണ്ട്. അവർക്ക് ഒരു പുതിയ സമീപനം ആവശ്യമുണ്ട്. ഒരു പുതിയ നേതൃത്വത്തിനാണ് അവർ കൊതിക്കുന്നത്. ഞാൻ അതിനു തടസ്സമാകുന്നില്ല.’ ഉടമ്പടിയ്ക്കായുള്ള നയതന്ത്ര ചർച്ചയിൽ മേ പറഞ്ഞു. എംപിമാർ ആരെങ്കിലും മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാൻ തയ്യാറായാൽ കാര്യങ്ങൾ പിന്നെയും സങ്കീർണ്ണമാകുമെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ബ്രെക്സിറ്റ്‌ ചർച്ചകളുടെ നിയന്ത്രണം സർക്കാരിൽ നിന്നും പാർലമെന്റ് ഏറ്റെടുക്കാനുള്ള പ്രമേയം തിങ്കളാഴ്ച്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് കൺസർവേറ്റിവ് പാർട്ടിയിലെ 30 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് നിയന്ത്രണം അടിയന്തിരമായി പാർലമെന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് 302 ന് എതിരെ 329 വോട്ടുകളാണ് ലഭിച്ചത്. തെരേസ മേയെ പുറത്താക്കാൻ എംപിമാർ അട്ടിമറിശ്രമം നടത്തുകയാണെന്നാണ് ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്ക്ക് നിരുപാധിക പിന്തുണയുമായി ചില മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ രംഗം കലുഷിതമാകുകയും മൂന്ന് എംപിമാർ അപ്പോൾ തന്നെ രാജി വെക്കുകയും ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി റിച്ചാർഡ് ഹാരിങ്ടൻ, ആരോഗ്യ സഹമന്ത്രി സ്റ്റീവ് ബ്രൈൻ, വിദേശകാര്യ സഹമന്ത്രി അലിസ്റ്റർ ബർട്ട് എന്നിവരാണ് തിങ്കളാഴ്ച രാജി സമർപ്പിച്ചത്.

സ്കോട്ട് ലാൻഡ് മലയാളി സമൂഹത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്കോട്ലാൻഡ് കലാമേളയിലെ താരങ്ങളിൽ താരമായി, പ്രഥമ യുസ്മ കലാ തിലകക്കുറിയണിയാൻ ഭാഗ്യം ലഭിച്ചത്  റോസ്മിൻ ജയ്സൺ ആണ്. പങ്കെടുത്ത എല്ലാ മത്സരയിനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് റോസ്മിൻ ഈ നേട്ടം സ്വന്തമാക്കിയത്. സിംഗിൾ ഡാൻസ്, സോളോ സോംഗ്, ഉപകരണസംഗീതം എന്നിവയിൽ റോസ്മിൻ ജയ്സൺ ഒന്നാം സ്ഥാനം നേടി.

പാലാ പൂവരണി സ്വദേശി പന്തപ്ലാക്കൽ ജെയ്സൺ – ഷൈനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് റോസ്മിൻ. ഗ്ലാസ് ഗോയ്ക്ക് അടുത്ത് ബെൽസ് ഹിൽ എന്ന സ്ഥലത്താണ് താമസം. കാർഡിനൽ ന്യൂമാൻ സ്കൂളിൽ S3 വിദ്യാർത്ഥിയാണ് റോസ്മിൻ. പഠന – പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന,  ആദ്യകലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട കുമാരി റോസ്മിൻ ജെയ്സനെ യുസ്മ അഭിനന്ദിച്ചു. യുസ്മാ കലാമേളയിൽ പങ്കെടുത്ത എല്ലാ കലാപ്രതിഭകളെയും ഭാരവാഹികൾ അനുമോദിച്ചു.

ലണ്ടനിലെ പ്രശസ്തമായ ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ് ഇനി ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥനും മലയാളിയുമായ എം.എ.യൂസഫലി 2016 ൽ 110 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുളള കെട്ടിടം വാങ്ങിയത്. കോടികൾ ചെലവഴിച്ചാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഈ വർഷം അവസാനം ഹോട്ടൽ തുറക്കുമെന്നാണ് വിവരം.

ലണ്ടനിലെ കെട്ടിട നിർമ്മാതാക്കളായ ഗല്ലിയാർഡ് ഹോംസാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നര വർഷം കൊണ്ടാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. 75 മില്യൻ യൂറോയാണ് (584,88,16,050 രൂപ) ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവായത്.

153 മുറികളാണ് ഹോട്ടലിൽ ഉളളത്. ഒരു ദിവസത്തെ വാടക 10,000 യൂറോ (7,79,842 രൂപ) ആണെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലിന് അകത്ത് വിസ്കി ബാർ, കോക്ടെയിൽ ബാർ, ടീ പാർലർ, ബോൾ റൂം, ലൈബ്രറി, ജിംനാഷ്യം, 120 സീറ്റുകളുളള കോൺഫറൻസ് റൂം, മീറ്റിങ് റൂം എന്നിവയും ഉണ്ട്. ഷെഫ് റോബിൻ ഗില്ലിന്റെ റസ്റ്ററന്റ് ആണ് മറ്റൊരു ആകർഷണം. അതേസമയം, റസ്റ്ററന്റിലെ വിഭവങ്ങൾ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

60 വർഷത്തോളം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥാന മന്ദിരമായിരുന്നു ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ്. ബ്രിട്ടീഷ് ആർമി റിക്രൂട്മെന്റ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.

ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റിജീഷ് ജോസഫിന്‍റെ ഭാര്യ സോജി റിജീഷ് (29 വയസ്സ്) മരണമടഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായിരുന്ന സോജി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ റിജേഷ് ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രസവശേഷം യുകെയിലേക്ക് കൊണ്ട് വരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഗര്‍ഭ സംബന്ധമായ പരിശോധനകള്‍ക്ക് ഇടയിലാണ് ക്യാന്‍സര്‍ രോഗം അതിന്‍റെ തീവ്രമായ അവസ്ഥയില്‍ സോജിയെ ബാധിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയത്.

തുടര്‍ന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സോജി ചികിത്സയില്‍ കഴിഞ്ഞു വരവേയാണ് അന്ത്യം ഉണ്ടായത്. സോജിയുടെ രോഗവിവരം അറിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരികെ പോയ റിജേഷ് അന്ത്യസമയങ്ങളില്‍ ആശ്വാസമായി സോജിയ്ക്കൊപ്പം ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മണ്ടളം ആണ് റിജേഷ് ജോസഫിന്റെ ജന്മദേശം. പത്തനംതിട്ട ഗാന്ധി ജംഗ്ഷന്‍ ആണ് സോജിയുടെ സ്വദേശം. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.

സോജിയുടെ നിര്യാണത്തില്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക വികാരി ഫാ. ജോര്‍ജ്ജ് ചേലക്കല്‍, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി, ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു.

ബ്രക്സിറ്റ് നടപടികൾക്കായി ബ്രിട്ടണിൽ‌ വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യവുമായി വൻ റാലി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ റാലിയെന്ന് വിശേഷിപ്പിക്കാവുന്ന റാലിയാണ് കഴിഞ്ഞ ദിവസം ലണ്ടൻ നഗരത്തിൽ അരങ്ങേറിയത്. മാർച്ചിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തതായി സംഘാടകർ അവകശപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും സെൻട്രൽ ലണ്ടനിൽ അറങ്ങേറിയ മാർച്ചിന്റെ ഭാഗമായി. തങ്ങൾ ഇയു വിനെ ഇഷ്ടപ്പെടുന്നു, എന്ന പ്ലക്കാർഡുകയും യൂറോപ്യൻ യൂനിയന്റെ പതാകയും വഹിച്ചായിരുന്നു ജനക്കൂട്ടം റാലിയിൽ പങ്കെടുത്തത്.

ബ്രക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസാ മെയ് രാജിവയ്ക്കണമെന്ന് ആവശ്യം ശക്തമാവുന്നതിനിടെയാണ് ലണ്ടനില്‍ ദശ ലക്ഷങ്ങൾ പങ്കെടുത്ത റാലി അരങ്ങേറിയത്. ഇറാഖ് യുദ്ധത്തിനെതിരെ 2003 ൽ സംഘടിപ്പിച്ച റാലിയേക്കാൾ വലുതായിരുന്നു ബ്രക്സിറ്റ് വിരുദ്ധ റാലിയെന്നും സംഘാടകർ അവകാശപ്പെടുന്നു.

അതിനിടെ, ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ബ്രക്സിറ്റ് നടപടികള് മേയ് 22-നുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ പൂർ‌ത്തിയാക്കാനും യൂറോപ്യന്‍ നിര്‍ദേശം നല്‍കി. ബ്രക്സിറ്റ് ജൂണ്‍ 30 വരെ നീട്ടണമെന്ന ആവശ്യവുമായി ദിവസങ്ങൾക്ക് മുൻപാണ് മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചത്. എന്നാൽ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടുത്തയാഴ്ച ബ്രക്സിറ്റ് കരാറിന്മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇത് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് തെരേസ മേയുടെ പ്രതീക്ഷ. എന്നാല്‍ മെയ് അവസാന വാരത്തിൽ യൂറേപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ബ്രിട്ടന് സമയം നീട്ടി നൽകിയത്.

എന്നാൽ, ഒരിക്കൽ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ വോട്ട് ചെയ്ത ശേഷം വീണ്ടും അതിനെതിരെ ജനഹിതം പരിശോധന വേണമെന്ന് പറയുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും മേ പ്രതികരിച്ചു. പാര്‍ലമെന്റില്‍ നടക്കാന്‍ പോകുന്ന വോട്ടെടുപ്പിലാണ് ശ്രദ്ധ. ഇതില്‍ ജയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍ക്കുന്നതെന്നും തെരേസ മേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡംഗം ജോജി തോമസിന്‍റെ ഭാര്യാമാതാവ് ത്രേസ്യാമ്മ വര്‍ക്കി (84 വയസ്) നിര്യാതയായി. യുകെയിലെ വേയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോജിയുടെ ഭാര്യ മിനിമോൾ ജോജിയുടെ മാതാവാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ന് നിര്യാതയായത്.   പരേതനായ അട്ടിയില്‍ ദേവസ്യ വര്‍ക്കിയാണ് ഭര്‍ത്താവ്. ശവസംസ്കാരം മാർച്ച് 26 ചൊവ്വാഴ്ച രണ്ടു മണിക്ക് എടത്വാ സെൻറ് ജോർജ് പള്ളിയിൽ നടക്കും.

മക്കൾ: ജോസുകുട്ടി A.V (യു.എ.ഇ), ഓമന A.V, ഏലിയാമ്മ സാമുവൽ, ജിജിമോൻ A.V, മിനിമോൾ ജോജി (യു.കെ.).

മരുമക്കൾ: സാമുവൽ K.G ഗ്വാളിയോർ, സൂസമ്മ, റെജീന, ജോജി തോമസ് (മലയാളം യുകെ).

പരേതയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും യുകെയിലെ കുട്ടനാട് സംഗമവും അനുശോചനം രേഖപ്പെടുത്തി.

Copyright © . All rights reserved