കാഴ്ചയില്‍ വൃത്തികെട്ടതും പ്രത്യേക മണമുള്ളതുമായ, പ്രത്യേകിച്ച് കൃഷി ചെയ്യേണ്ടതില്ലാത്ത ഇന്ത്യന്‍ ഫലമാണ് ചക്ക എന്നാണ് ബ്രിട്ടീഷ് പത്രം ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. ‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന തലക്കെട്ടിലാണ് ലേഖനം. കേരളം പ്രതിവര്‍ഷം കോടിക്കണക്കിന് ചക്കയാണ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. എന്നാല്‍ ചക്ക മലയാളിയുടെ മാത്രം ഭക്ഷണത്തിന്റെ ഭാഗമല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ചക്കയെക്കുറിച്ച് വാതോരാതെ പറയുന്നു. പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന നിലയ്ക്കുള്ള ഗാര്‍ഡിയന്‍ ലേഖനത്തിന്റെ വിവരണം ചക്കപ്രേമികളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിന്റെ ഭക്ഷണ സംസ്‌കാരത്തിലും സാമൂഹ്യജീവിതത്തിലും ചക്കയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഡിയനുള്ള വിമര്‍ശനങ്ങള്‍. മലയാളികള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് ചക്ക എന്ന് മലയാളികള്‍ പറയുന്നു. ചക്കയെക്കുറിച്ചുള്ള ഗാര്‍ഡിയന്‍ ലേഖനം ഇഷ്ടപ്പെട്ടവരെ ഒരിക്കലും തനിക്ക് സുഹൃത്തുക്കളായി കാണാന്‍ കഴിയില്ല എന്ന് വരെ എം രഞ്ജിനി എന്നയാള്‍ പറഞ്ഞു.
ചക്ക കൂട്ടാന്‍ മുതല്‍ ചക്ക ബിരിയാണി വരെയുള്ള വായില്‍ വെള്ളമൂറിക്കുന്ന പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ച് നിരവധി ട്വീറ്റുകളാണ് ഗാര്‍ഡിയന് മറുപടിയായി വന്നുകൊണ്ടിരിക്കുന്നത്.
ഗാര്‍ഡിയന്‍ ജേണലിസ്റ്റിനോട് ചക്ക എന്ത് തെറ്റ് ചെയ്തു എന്ന് ചോദിക്കുന്നവരുണ്ട്.
ചക്ക കേരളത്തിന് മാത്രം പ്രധാനപ്പെട്ടതല്ലെന്നും ശ്രീലങ്കയ്ക്കും വളരെ പ്രധാനപ്പെട്ടതാണെന്നും നിസാന ഡി സില്‍വ എന്നയാള്‍ പറയുന്നു. 1918ല്‍ പുറത്തിറങ്ങിയ ആര്‍തര്‍ വി ഡയാസിന്റെ Jackfruit campaign in Sri Lanka (1918) എന്ന പുസ്തകം വായിക്കാന്‍ ഡി സില്‍വ നിര്‍ദ്ദേശിക്കുന്നു. ചക്ക ഒരു നൂറ്റാണ്ടിലധികമായി ശ്രീലങ്കയുടെ പ്രിയപ്പെട്ട വിഭവമാണ് എന്നും ഡി സില്‍വ പറയുന്നു.
ചക്കയോടുള്ള ഗാര്‍ഡിയന്റെ പുച്ഛം ഭക്ഷ്യ വംശീയതയാണ് എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Really? @guardian @zoesqwilliams Just because the West has discovered it doesn’t mean it wasn’t eaten (and relished) before. And no: a food item doesn’t win the lottery just because it’s now trendy in London #colonialhangover https://t.co/R8QpW9qDeZ pic.twitter.com/VPAJzUcRcu
— Priyanka (@priyankalind) March 28, 2019
If you liked the Guardian jackfruit piece we cannot be friends. Ever.
— Ranjani M (@poyetries) March 29, 2019
Mmmm hello @Poojaspillai fighting for our Chakka ❤️😬https://t.co/farfvOMsaD
— Resh (@thebooksatchel) March 29, 2019
Left to rot, smelly, spectacularly ugly, unharvested? This is inaccurate and we know since this is a staple in our cuisine/s, @guardian. Food racism much? https://t.co/cM9FXvzAYo
— Dilini Algama (@dilinialgama) March 28, 2019
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ദീർഘനാളത്തെ ശുശ്രുഷകൾക്കുശേഷം സ്ഥലം മാറിപ്പോകുന്ന വെരി. റെവ. ഫാ. മാത്യു ചൂരപ്പൊയ്കയിലിനു ഞായറാഴ്ച സെൻറ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ യാത്രയയപ്പ് നൽകും. രാവിലെ 11 മണിക്ക് അർപ്പിക്കുന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ ഇടവക വികാരി, രൂപത ഫൈനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്തു വരികയായിരുന്നു അദ്ദേഹം.
വി. കുർബാനക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കും. റെവ. ഫാ. മാത്യു ചൂരപൊയ്കയിൽ ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രൽ, ബ്ളാക്പൂൾ, ബ്ലാക്ക് ബേൺ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും ആശംസകളർപ്പിച്ചു സംസാരിക്കുകയും ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്യും.
ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലയിനായി ശുശ്രുഷ ആരംഭിച്ച അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലും നിർണ്ണായക പങ്കു വഹിച്ചു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിലും രൂപതാ ഉദ്ഘാടനത്തിലും ഫാ. മാത്യു ചൂരപൊയ്കയിൽ വിവിധ തലങ്ങളിൽ നേതൃത്വം നൽകി. രൂപതയുടെ വികാരി ജനറാളായും ഫിനാൻസ് ഓഫീസറായും കത്തീഡ്രൽ വികാരിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ലങ്കാസ്റ്റർ രൂപതയുടെ പുതിയ ചുമതലകളിലേക്കു മാറുമ്പോഴും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ശുശ്രുഷകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരിക്കും.
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് അടുത്തമാസം 26നാണ് ഇനി പരിഗണിക്കുക.
ദൃക്സാക്ഷിയെ കൊലപ്പെടുത്തുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അം അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ അറയിച്ചു.
നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നീരവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇന്ത്യ നിലപാടറിയിച്ചത്. നീരവ് മോദി ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിച്ചാൽ മറ്റിടങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയ്ക്കായി ഹാജരായ ക്രൗൺ പ്രോസിക്യൂഷൻ ടോബി കാഡ്മാൻ കോടതിയെ അറിയിച്ചു.
ഒപ്പം, നീരവ് മോദി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇന്ത്യ അറിയിച്ചു. മാർച്ച് 21നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. ഇവിടുത്തെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വെള്ളിയാഴ്ചവരെയാണ് ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നത്.
കേരളത്തിലെത്തിയപ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് ബൈക്കിൽ പിന്തുടർന്ന ആരാധകനോട് ഉപദേശിക്കുന്ന സച്ചിന്റെ വിഡിയോ വൈറലായിരുന്നു. അങ്ങനെയുള്ള സച്ചിനെ ട്രാഫിക് പൊലീസ് പിടിച്ചാലോ? അതും അമിതവേഗത്തിന്.
അമിതവേഗത്തിന് ഒരിക്കൽ തന്നെ പൊലീസ് പിടിച്ച കാര്യം സച്ചിൻ തന്നെയാണ് പങ്കുവച്ചത്.യൂട്യൂബിലൂടെയാണ് സച്ചിൻ ഇൗ അനുഭവം പങ്കിട്ടത്. 1992ൽ ലണ്ടനിൽ യോക്‌ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.
ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്‌ഷെയറിലേക്ക് പോകുന്ന വഴിയാണ് പൊലീസ് പിടിച്ചത്. കൂടുതൽ സുരക്ഷിതമാണല്ലോ എന്നു കരുതി പൊലീസിന്റെ പുറകെ പോകുമ്പോഴായിരുന്നു അമിതവേഗം എടുത്തത്.പൊലീസുകാരൻ 50 മൈല്‍ വേഗം നിലനിർത്താൻ ആവശ്യപ്പെട്ടെങ്കിലും സച്ചിന് അത് മനസിലായില്ല. അതിനാൽ അതേ വേഗത തുടരുകയും ചെയ്തു.
തുടർന്നാണ് പോലീസുകാർ തന്നെ തടഞ്ഞു നിർത്തിയതെന്നും സച്ചിൻ പറയുന്നു. എന്നാൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്‌ഷെറുകാരനല്ലാത്ത വ്യക്തിയാണെന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകി വെറുതേ വിടുകയായിരുന്നു എന്നും സച്ചിൻ വിഡിയോയിൽ പറയുന്നു.
ജെയ്‌ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള പുതിയ പ്രമേയവുമായി അമേരിക്ക യുഎന്‍ രക്ഷാ സമിതിയില്‍. രണ്ടാഴ്ച മുന്‍പ് യുഎന്‍ രക്ഷാ സമിതിയില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ചൈന എതിര്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ അമേരിക്ക പുതിയ കരട് പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കും. യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണ് ഉള്ളത്.
മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുക, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കരട് പ്രമേയം. ചൈനയുടെ എതിര്‍പ്പാണ് മുന്‍പും ഈ ആവശ്യത്തിന് തിരിച്ചടിയായത്. പ്രമേയത്തിന്റെ കരട് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് കൈമാറിയിട്ടുണ്ട്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.
യുഎന്‍ രക്ഷാസമിതിയില്‍ വീണ്ടും ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഏകപക്ഷീയമായി ജെയ്‌ഷെ ഇ മുഹമ്മദിനെ കരിമ്പട്ടികയില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും പാകിസ്ഥാന്റെ വാദം കൂടി പരിഗണിക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ തവണ ചൈന ഈ ആവശ്യത്തെ എതിര്‍ത്തത്.
ടോം ജോസ് തടിയംപാട്
ലിവര്‍പൂളില്‍ ക്യാഷ് മെഷീന്‍ തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്ടമായി. അലെര്‍ട്ടന്‍ ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മെഷീന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ലിവര്‍പൂള്‍ മോസ്ലിഹില്‍, ഗ്രീന്‍ ഹില്‍ റോഡിലുള്ള ക്യാഷ് മെഷീനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ് ഇട്ട് പിന്‍ നമ്പരും നല്‍കി പണത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍ The transaction cannot be completed എന്നൊരു നോട്ടിഫിക്കേഷന്‍ കണ്ടു. ക്യാഷ് മെഷീന്റെ തകരാറാകും എന്നു വിചാരിച്ചു തിരിഞ്ഞു നടന്നപ്പോള്‍ ഒരാള്‍ പെട്ടെന്ന് വന്നു കാര്‍ഡ് ഇട്ട് പണം എടുത്തു പോകുന്നതു കണ്ടു. സോജി ഉടന്‍തന്നെ തന്നെ ക്യാഷ് മെഷീന്‍ കമ്പനിയുമായി ബന്ധപ്പെട്ടു. താങ്കളുടെ ബാങ്കിനെകൂടി അറിയിക്കാന്‍ അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിനെയും വിവരം അറിയിച്ചു.
ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അപ്പോള്‍ പണം ബാങ്കില്‍ നിന്നും പോയിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം പണം ബാങ്കില്‍ നിന്നും പോവുകയും വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തു. ബാങ്ക് പണം തിരിച്ചു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്,. ഇങ്ങനെ ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പണം ക്യാഷ് മെഷീനില്‍ നിന്നും കിട്ടാതെ വന്നാല്‍ അക്കൗണ്ട് പരിശോധിക്കുകയും വിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്യുക.
ഷോപ്പിംഗ് കോംപ്ലെക്‌സില്‍ നിന്നോ സ്ഥാപനങ്ങള്‍ക്ക് അകത്തു സ്ഥാപിച്ചിരിക്കുന്ന ക്യാഷ് മെഷീനില്‍ നിന്നോ പണം എടുക്കുന്നതാണ് സുരക്ഷിതം. കാരണം അത്തരം ക്യാഷ് മെഷീനില്‍ മാനിപ്പുലേഷന്‍ നടത്താനുള്ള സാധ്യത കുറവാണ്. റോഡ് സൈഡില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കള്ളന്മാര്‍ക്ക് എളുപ്പം കഴിയുന്നത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇറ്റലിയിലെ മിലാനില്‍ വച്ച് ലണ്ടനില്‍ താമസിക്കുന്ന ജോണി കുന്നശേരിക്കും ഇതിനു സമാനമായ ഒരു അനുഭവം ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നമ്മള്‍ വിദേശത്ത് പോയി പണം എടുക്കുകയാണെങ്കില്‍ ആദൃം ഒരു ചെറിയ തുക എടുത്തതിനു ശേഷം ക്യാഷ് മെഷീന്‍ ശരിയായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കിയതിനു ശേഷമേ വലിയ തുക എടുക്കാവു എന്നാണ്. ക്യാഷ് മിഷ്യനില്‍ ഒരുപാടു രീതിയില്‍ ഇത്തരത്തില്‍ മാനിപ്പുലെഷന്‍ നടത്താനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
രണ്ട് തവണ പാർലമെന്റിൽ തഴയപ്പെട്ട തന്റെ ബ്രെക്സിറ്റ് ഉടമ്പടിയ്ക്കായി അവസാനത്തെ അടവും പുറത്തെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഉടമ്പടി അംഗീകരിച്ചാൽ താൻ രാജി വെച്ച് ഒഴിയാമെന്നായിരുന്നു സ്വന്തം പാർട്ടിയിലെ ഉടമ്പടി അംഗീകരിക്കാത്ത എംപിമാരോട് മേ വാഗ്ദാനം ചെയ്തത്. ‘ഞാൻ വിചാരിച്ചതിലും വേഗം ഈ പണി ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്. നമ്മുടെ രാജ്യത്തിനും നമ്മുടെ പാർട്ടിയ്ക്കും അതാണ് നല്ലതെന്ന് തോന്നുന്നു.’ ഇന്നലെ വൈകിട്ട് ‘ബാക്‌ബെഞ്ചർ’ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേ അഭ്യർഥിച്ചു. എന്നാൽ യാതൊരു കാരണവശാലും ഉടമ്പടി അംഗീകരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എംപിമാർ.
ബദൽ മാർഗങ്ങളായ ഹിത പരിശോധന, നോർവേ മാതൃകയിലുള്ള ഉടമ്പടി, കസ്റ്റം യൂണിയൻ, ഉടമ്പടി ഇല്ലാത്ത അവസ്ഥ മുതലായ നിർദ്ദേശങ്ങളൊക്കെ ചർച്ചയിൽ ഉയർന്നു വന്നിരുന്നെങ്കിലും ഈ നിർദേശങ്ങൾക്കൊന്നും തന്നെ മതിയായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ‘പാർലമെന്ററി പാർട്ടിയുടെ മൂഡ് എനിക്ക് മനസ്സിലാകുന്നുണ്ട്. അവർക്ക് ഒരു പുതിയ സമീപനം ആവശ്യമുണ്ട്. ഒരു പുതിയ നേതൃത്വത്തിനാണ് അവർ കൊതിക്കുന്നത്. ഞാൻ അതിനു തടസ്സമാകുന്നില്ല.’ ഉടമ്പടിയ്ക്കായുള്ള നയതന്ത്ര ചർച്ചയിൽ മേ പറഞ്ഞു. എംപിമാർ ആരെങ്കിലും മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാൻ തയ്യാറായാൽ കാര്യങ്ങൾ പിന്നെയും സങ്കീർണ്ണമാകുമെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ബ്രെക്സിറ്റ് ചർച്ചകളുടെ നിയന്ത്രണം സർക്കാരിൽ നിന്നും പാർലമെന്റ് ഏറ്റെടുക്കാനുള്ള പ്രമേയം തിങ്കളാഴ്ച്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് കൺസർവേറ്റിവ് പാർട്ടിയിലെ 30 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് നിയന്ത്രണം അടിയന്തിരമായി പാർലമെന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് 302 ന് എതിരെ 329 വോട്ടുകളാണ് ലഭിച്ചത്. തെരേസ മേയെ പുറത്താക്കാൻ എംപിമാർ അട്ടിമറിശ്രമം നടത്തുകയാണെന്നാണ് ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്ക്ക് നിരുപാധിക പിന്തുണയുമായി ചില മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ രംഗം കലുഷിതമാകുകയും മൂന്ന് എംപിമാർ അപ്പോൾ തന്നെ രാജി വെക്കുകയും ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി റിച്ചാർഡ് ഹാരിങ്ടൻ, ആരോഗ്യ സഹമന്ത്രി സ്റ്റീവ് ബ്രൈൻ, വിദേശകാര്യ സഹമന്ത്രി അലിസ്റ്റർ ബർട്ട് എന്നിവരാണ് തിങ്കളാഴ്ച രാജി സമർപ്പിച്ചത്.
സ്കോട്ട് ലാൻഡ് മലയാളി സമൂഹത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്കോട്ലാൻഡ് കലാമേളയിലെ താരങ്ങളിൽ താരമായി, പ്രഥമ യുസ്മ കലാ തിലകക്കുറിയണിയാൻ ഭാഗ്യം ലഭിച്ചത് റോസ്മിൻ ജയ്സൺ ആണ്. പങ്കെടുത്ത എല്ലാ മത്സരയിനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് റോസ്മിൻ ഈ നേട്ടം സ്വന്തമാക്കിയത്. സിംഗിൾ ഡാൻസ്, സോളോ സോംഗ്, ഉപകരണസംഗീതം എന്നിവയിൽ റോസ്മിൻ ജയ്സൺ ഒന്നാം സ്ഥാനം നേടി.

പാലാ പൂവരണി സ്വദേശി പന്തപ്ലാക്കൽ ജെയ്സൺ – ഷൈനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് റോസ്മിൻ. ഗ്ലാസ് ഗോയ്ക്ക് അടുത്ത് ബെൽസ് ഹിൽ എന്ന സ്ഥലത്താണ് താമസം. കാർഡിനൽ ന്യൂമാൻ സ്കൂളിൽ S3 വിദ്യാർത്ഥിയാണ് റോസ്മിൻ. പഠന – പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന, ആദ്യകലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട കുമാരി റോസ്മിൻ ജെയ്സനെ യുസ്മ അഭിനന്ദിച്ചു. യുസ്മാ കലാമേളയിൽ പങ്കെടുത്ത എല്ലാ കലാപ്രതിഭകളെയും ഭാരവാഹികൾ അനുമോദിച്ചു.
ലണ്ടനിലെ പ്രശസ്തമായ ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ് ഇനി ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥനും മലയാളിയുമായ എം.എ.യൂസഫലി 2016 ൽ 110 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുളള കെട്ടിടം വാങ്ങിയത്. കോടികൾ ചെലവഴിച്ചാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഈ വർഷം അവസാനം ഹോട്ടൽ തുറക്കുമെന്നാണ് വിവരം.
ലണ്ടനിലെ കെട്ടിട നിർമ്മാതാക്കളായ ഗല്ലിയാർഡ് ഹോംസാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നര വർഷം കൊണ്ടാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. 75 മില്യൻ യൂറോയാണ് (584,88,16,050 രൂപ) ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവായത്.
153 മുറികളാണ് ഹോട്ടലിൽ ഉളളത്. ഒരു ദിവസത്തെ വാടക 10,000 യൂറോ (7,79,842 രൂപ) ആണെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലിന് അകത്ത് വിസ്കി ബാർ, കോക്ടെയിൽ ബാർ, ടീ പാർലർ, ബോൾ റൂം, ലൈബ്രറി, ജിംനാഷ്യം, 120 സീറ്റുകളുളള കോൺഫറൻസ് റൂം, മീറ്റിങ് റൂം എന്നിവയും ഉണ്ട്. ഷെഫ് റോബിൻ ഗില്ലിന്റെ റസ്റ്ററന്റ് ആണ് മറ്റൊരു ആകർഷണം. അതേസമയം, റസ്റ്ററന്റിലെ വിഭവങ്ങൾ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.
60 വർഷത്തോളം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥാന മന്ദിരമായിരുന്നു ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ്. ബ്രിട്ടീഷ് ആർമി റിക്രൂട്മെന്റ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.
ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റിജീഷ് ജോസഫിന്‍റെ ഭാര്യ സോജി റിജീഷ് (29 വയസ്സ്) മരണമടഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായിരുന്ന സോജി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ റിജേഷ് ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രസവശേഷം യുകെയിലേക്ക് കൊണ്ട് വരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഗര്‍ഭ സംബന്ധമായ പരിശോധനകള്‍ക്ക് ഇടയിലാണ് ക്യാന്‍സര്‍ രോഗം അതിന്‍റെ തീവ്രമായ അവസ്ഥയില്‍ സോജിയെ ബാധിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയത്.
തുടര്‍ന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സോജി ചികിത്സയില്‍ കഴിഞ്ഞു വരവേയാണ് അന്ത്യം ഉണ്ടായത്. സോജിയുടെ രോഗവിവരം അറിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരികെ പോയ റിജേഷ് അന്ത്യസമയങ്ങളില്‍ ആശ്വാസമായി സോജിയ്ക്കൊപ്പം ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മണ്ടളം ആണ് റിജേഷ് ജോസഫിന്റെ ജന്മദേശം. പത്തനംതിട്ട ഗാന്ധി ജംഗ്ഷന്‍ ആണ് സോജിയുടെ സ്വദേശം. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.
സോജിയുടെ നിര്യാണത്തില്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക വികാരി ഫാ. ജോര്‍ജ്ജ് ചേലക്കല്‍, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി, ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു.