161 Test matches
12,472 Test runs
33 Test centuries
1 SIR Alastair Cook
ബിബിന്‍ വി എബ്രഹാം
വരുന്ന ശനിയാഴ്ച്ച നടക്കുന്ന യുക്മ നാഷണല്‍ ഇലക്ഷനു മുന്നോടിയായുള്ള സൗത്ത് ഈസ്റ്റ് റീജിയണല്‍ ഇലക്ഷന്‍ ശനിയാഴ്ച്ച ഹോര്‍ഷത്തില്‍ വെച്ചു നടന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് റൂഫി ക്ലബ് അങ്കണത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ യുക്മയിലെ ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നായ സൗത്ത് ഈസ്റ്റിലെ ഇരുപ്പത്തിനാല് അംഗ അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ 2019- 2021 വര്‍ഷത്തേക്കുള്ള റീജിയണല്‍ ഭാരവാഹികളെയും നാഷണല്‍ പ്രതിനിധിയെയും തെരഞ്ഞെടുത്തു.
2017-19 റീജിയണല്‍ പ്രസിഡന്റ് ശ്രീ. ലാലു ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ശ്രീ അജിത്ത് വെന്മണി പോയ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ട്രഷറര്‍ ശ്രീ. അനില്‍ വര്‍ഗീസ് ജനറല്‍ ബോഡിയുടെ അംഗീകാരത്തിനായി വരവു ചിലവു കണക്കുകള്‍ സമര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചക്കള്‍ക്കു ശേഷം ജനറല്‍ ബോഡി തിരഞ്ഞെടുത്ത മൂന്നംഗ മേല്‍നോട്ട സമിതിയുടെ നിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് തുടക്കമായി.
തുടര്‍ന്നു നടന്ന അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഇരു പാനലുകളിലായി മത്സരിച്ച പന്ത്രണ്ടു മത്സരാര്‍ത്ഥികളില്‍ ആറുപേര്‍ വിജയിച്ചു കയറിയപ്പോള്‍ ഒരാള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ സെക്രട്ടറി ശ്രീ റോജിമോന്‍ വര്‍ഗീസ് പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തിന്‍ റീജിയണല്‍ ട്രഷറര്‍ ശ്രീ. അനില്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചപ്പോള്‍ നന്ദി പ്രകാശിപ്പിച്ചത് നാഷണല്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ ശ്രീ. ജോമോന്‍ കുന്നേല്‍ ആണ്.
2019-2021 യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇപ്രകാരം.
പ്രസിഡന്റ്- ജോമോന്‍ കുന്നേല്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് അയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോമോന്‍ കുന്നേല്‍ അസോസിയേഷന്‍ ഓഫ് സ്ലൗ മലയാളിസ് പ്രതിനിധിയാണ്. 2017/19 യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ നാഷണല്‍ എക്‌സിക്യൂട്ടിവ് പ്രതിനിധിയായിരുന്ന ജോമോന്‍ 2015/17 കാലഘട്ടത്തില്‍ റീജിയണല്‍ സെക്രട്ടറിയുമായിരുന്നു. വിവിധ ടെക്‌നോളജി കമ്പനികളിലും ഇന്‍വെസ്റ്റമെന്റ് ബാങ്കുകളിലും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോമോന്‍ ഒരു സ്വിസ് ബാങ്കില്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സീറോ മലബാര്‍ ലണ്ടന്‍ കോര്‍ഡിനേഷന്റെ ആദ്യകാല മെമ്പറായിരുന്നു ജോമോന്‍ ഗര്‍ഷോം ടി.വി യു.കെ യുടെ മനേജിംഗ് ഡയറക്ടര്‍ കൂടിയാണ്.ശ്രീ ജോമോന്‍ കുന്നേല്‍ കോട്ടയം കുറിവിലങ്ങാട് സ്വദേശിയാണ്.
സെക്രട്ടറി- ജിജോ അരയത്ത്
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സെക്രട്ടറി ആയി തെരഞ്ഞെടുത്ത ശ്രീ. ജിജോ അരിയത്ത് ബര്‍ജസ്ഹില്‍ മിസ്മ അസോസിയേഷന്‍ പ്രതിനിധിയാണ്. നാട്ടില്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി പദവി വഹിച്ചിട്ടുള്ള ജിജോ, മിഷന്‍ ലീഗിന്റെ മുന്‍ മുട്ടുച്ചിറ മേഖലാ പ്രസിഡന്റ് ആയും, പാലാ രൂപതാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മിസ്മയുടെ വൈസ് പ്രസിഡന്റ് ആയ ജിജോ കോട്ടയം കടുത്തുരത്തി സ്വദേശിയാണ്.
ട്രഷറര്‍- ജോഷി ആനിത്തോട്ടത്തില്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ട്രഷറര്‍ ആയി തെരഞ്ഞെടുത്ത ശ്രീ. ജോഷി ആനിത്തോട്ടത്തില്‍ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) പ്രതിനിധിയാണ്. എം.എം.എ യുടെ 2007/09 വര്‍ഷത്തില്‍ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്ന ജോഷി കോട്ടയം, മോനിപ്പള്ളി സ്വദേശിയാണ്.
വൈസ് പ്രസിഡന്റ് – ജോമോന്‍ ചെറിയാന്‍
കിഴക്കന്‍ കുടിയേറ്റ മേഖലയായ കട്ടപ്പനയില്‍ നിന്നും ഒരു പതിറ്റാണ്ടു മുന്‍പ് യുകെയിലെ ഈസ്റ്റിബോണിലേക്കു കുടിയേറിയ ശ്രീ. ജോമോന്‍ ചെറിയാനെ യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു .സൗത്ത് ഈസ്റ്റിലെ ഏറ്റവും വലിയ അസോസിയേഷന്‍ ആയ സീമയുടെ നിലവിലെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വരുന്ന ജോമോന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയായും നിലവില്‍ ട്രഷറര്‍ അയും പ്രവര്‍ത്തിക്കുന്നു.
ജോയിന്റ് സെക്രട്ടറി – ലിറ്റോ കോരത്ത്
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ജോയിന്റ് ട്രഷറര്‍ ആയി എതിരില്ലാതെ തെരഞ്ഞെടുത്ത ശ്രീ. ലിറ്റോ കോരത്ത് കാന്റബറി കേരളൈറ്റസ് അസോസിയേഷന്‍ പ്രതിനിധിയാണ്. അസോസിയേഷന്റെ മുന്‍ പ്രസിഡന്റായും, സെക്രട്ടറി ആയും സ്ഥാനം വഹിച്ചിട്ടുള്ള ലിറ്റോ മൂവാറ്റുപുഴ സ്വദേശിയാണ്.
ജോയിന്റ് ട്രഷറര്‍- വരുണ്‍ ജോണ്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ജോയിന്റ് ട്രഷറര്‍ ആയി തെരഞ്ഞെടുത്ത ശ്രീ. വരുണ്‍ ജോണ്‍ ഫ്രണ്ടസ് മലയാളി അസോസിയേഷന്‍ ഹാംപ് ഷെയര്‍ പ്രതിനിധിയാണ്. ഫ്രണ്ടസ് മലയാളി അസോസിയേഷന്‍ ഹാംപ് ഷെയറിനു തുടക്കം കുറിക്കുവാന്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള വരുണ്‍ കോട്ടയം പാലാ സ്വദേശിയാണ്.
നാഷണല്‍ എക്‌സിക്യൂട്ടിവ് – ലാലു ആന്റണി
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ നാഷണല്‍ എക്‌സിക്യൂട്ടിവ് പ്രതിനിധിയായി ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.ലാലു ആന്റണി പോര്‍ട്‌സ്‌മോത്ത് മലയാളി അസോസിയേഷന്‍ പ്രതിനിധിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണന്‍ പ്രസിഡന്റെ ആയിരുന്ന ലാലു, പോര്‍ട്‌സ്‌മോത്ത് മലയാളി അസോസിയേഷന്റെ സെക്രട്ടറി ആയും സ്ഥാനം വഹിച്ചിട്ടുണ്ട്. എറന്നാകുളം ഇടപ്പള്ളി സ്വദേശിയാണ് ശ്രീ. ലാലു ആന്റണി.
നോമിനേറ്റഡ് അംഗങ്ങള്‍:
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ അയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ. ബിബിന്‍ എബ്രഹാം വെസ്റ്റ് കെന്റിലെ മലയാളി സംഘടനയായ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന്റെ പ്രതിനിധിയാണ്. സഹൃദയയുടെ മുന്‍ സെക്രട്ടറി ആയിരുന്ന ബിബിന്‍, നിലവിലെ യുക്മ ന്യൂസ് ടീം അംഗമാണ്. ബിബിന്‍ കോട്ടയം മണര്‍കാട് സ്വദേശിയാണ്.
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ ബിനു ജോസ് മലയാളി അസോസിയേഷന്‍ ഹാംപ്‌ഷെയര്‍ പ്രതിനിധി ആണ്. ആന്‍ഡോവര്‍ മലയാളി അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള ബിനു, യുക്മ സൗത്ത് വെസ്റ്റ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയാണ് ബിനു ജോസ്.
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ. സജി ലോഹിദാസ് കേരള കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍, ക്രോയിഡോണ്‍ പ്രതിനിധിയാണ്. ഗഇണഅ യുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വരുന്ന സജി, വര്‍ക്കല ചാവര്‍കോട് സ്വദേശിയാണ്.
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ ആയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ. സോജന്‍ ജോസഫ് ഫ്രണ്ട്‌സ് യുണൈറ്റട് മലയാളി അസോസിയേഷന്‍, കെന്റ് പ്രതിനിധിയാണ്. ഫ്രണ്ട്‌സ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് ആയ സോജന്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്.
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പി.അര്‍.ഒ ആയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ സാം തോമസ് റിഥം മലയാളി അസോസിയേഷന്‍, ഹോര്‍ഷം പ്രതിനിധിയാണ്. റിഥം അസോസിയേഷനിലെ ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുന്ന സാം എറണാകുളം ഇടപ്പള്ളി സ്വദേശിയാണ്.
ലണ്ടന്‍: പൊലീസ് ഹെലികോപ്റ്ററില്‍ ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ബ്രിട്ടനിലാണ് ഈ ലജ്ജിപ്പിക്കുന്ന സംഭവം. യോര്‍ക്ക്ഷയര്‍ പോലീസ് സേനയില്‍ ഉദ്യോഗസ്ഥരായ പിസി മാത്യു ലൂക്കാസ് (43), അഡ്രിയാന്‍ പോഗമര്‍, മുന്‍ ഉദ്യോഗസ്ഥന്‍ ലീ വാല്‌സ് (48) എന്നിവരാണ് സംഭവത്തിന് പിന്നില്‍.
അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ധാരാളം അശ്ലീല ചിത്രങ്ങളാണ് പകര്‍ത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയാണ് ഇവര്‍ ഇതുപോലുള്ള ചിത്രങ്ങളെടുക്കുന്നത്. ദമ്പതികള്‍ അവരുടെ പൂന്തോട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഒരു സ്ത്രീ നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രങ്ങളും ഇവര്‍ പകര്‍ത്തിയവയില്‍ പെടുന്നു.
ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 2007 മുതല്‍ 2012 വരെയാണ് ഇവര്‍ അനധികൃതമായി ഇത്തരം വീഡിയോകളും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയത്. 2007ലാണ് ബിക്കിനിയിട്ട 18ഉം 15ഉം വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം യുവതി നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രവും വീഡിയോയും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരുടെ ഈ പ്രവർത്തിയെ കുറിച്ച് അറിഞ്ഞിരുന്നില്ല.ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡബ്ലിന്‍: യഹൂദരുടെ ഏറ്റവും വലിയ കുടുംബാഘോഷമായിരുന്നു വിവാഹം. അതിനാല്‍ തന്നെ അവരുടെ ഏറ്റും വലിയ കുടുംബ വിരുന്നായിരുന്നു വിവാഹസദ്യ. ആ വിരുന്നിന്റെ കേന്ദ്രമായിരുന്ന വീഞ്ഞ്. കുടുംബാഘോഷത്തിന്റെ പ്രധാന വിഭവമായ വീഞ്ഞാണ് കാനായില്‍ തീര്‍ന്നു പോകുന്നത്. ഒരുവനും അവന്റെ കുടുംബത്തിനും സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ഒരുവനു ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ പ്രതീകമാണ് വീഞ്ഞു തീര്‍ന്നു പോകുന്ന കല്ല്യാണം. ക്ഷണിക്കപ്പെടാതെ ഒരു വാവാഹ വിരുന്നിന് വരുന്ന വ്യക്തി ഏറെ ഹൃദയാടുപ്പമുള്ളയാളായിരിക്കും. ഏറ്റവും അടുത്ത പ്രിയപ്പെട്ടവരെ ക്ഷണിക്കേണ്ട കാര്യമില്ല. ക്ഷണിക്കാതെ തന്നെ അവര്‍ വരും. ക്ഷണിക്കാതെ തന്നെ കല്ല്യാണ വിരുന്നിനു സന്നിഹിതയാകുന്ന പരിശുദ്ധ അമ്മയാണ് പിന്നീട് അത്ഭുതത്തിന് കാരണക്കാരിയായി മാറിയത് എന്ന് നാം തിരിച്ചറിയുക.
നമ്മുടെ ജീവിതത്തില്‍ ആഘോഷങ്ങളിലേക്കെന്നപോലെ മറ്റുള്ളവരുടെ ദുരന്തങ്ങളിലേക്കും ക്ഷണിക്കപ്പെടാതെ കടന്നുചെല്ലുവാൻ നമുക്കാവണം. ഇത്തരം ഹൃദയ ബന്ധങ്ങളെ നാം വളര്‍ത്തിയെടുക്കണം. അത് നമ്മളുടെ മക്കൾക്കും മാതൃക ആയിത്തീരുന്നു. നമ്മളുടെ സ്‌നേഹ ബന്ധങ്ങളെ അത്തരം ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്തിയെടുക്കുന്നിടത്താണ് നമ്മുടെയും മറ്റുള്ളവരുടെയും ജീവിത ദുരന്തങ്ങള്‍ അത്ഭുതങ്ങളായി മാറാനുള്ള സാധ്യത തെളിയുന്നത്.
നമ്മുടേതെന്നപോലെ തന്നെ മറ്റുള്ളവരുടെയും ജീവിതത്തിലെ പ്രതിസന്ധികളെ പറയാതെ തന്നെ തിരിച്ചറിയാന്‍ പറ്റുന്ന പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവള്‍ നമുക്കുണ്ടാവണം. ക്ഷണിക്കപ്പെടാതെ നമ്മുടെ ആഘോഷങ്ങളിലേക്കൊക്കെ കടന്നു വരുകയും പറയാതെ തന്നെ നിന്റെ ഹൃദയ നൊമ്പരം തിരിച്ചറിയുകയും ചെയ്യുന്ന ഹൃദയ ബന്ധങ്ങളാണ് അത്ഭുതത്തിന് വഴിമരുന്നിടുന്നത്.
ജീവിതത്തില്‍ ദുരന്തങ്ങള്‍ കയറി വരുന്നത് മിക്കപ്പോഴും അപ്രതീക്ഷിതമായാണ്.അത് രോഗമായോ അപകടങ്ങളായോ, ഉറ്റവരുടെ മരണമായോ നമ്മുടെ സ്വപ്നങ്ങളെ തട്ടി മറിച്ചിടുമ്പോള്‍ മാത്രമേ വ്യക്തിപരമായി അതിന്റെ തീവ്രത നമുക്ക് അറിയാനാവുകയുള്ളു. ജീവിതത്തിലെ ആകസ്മികമായ വെല്ലുവിളികള്‍ നേരിടാന്‍ പക്ഷേ ചിലപ്പോഴെങ്കിലും സന്മസുള്ളവരുടെ സഹായം നമ്മുക്ക് തേടേണ്ടി വന്നേക്കാം.
ലൂക്കനിലെ ഹെലന്‍ സാജു ഉഴുന്നാലില്‍ എന്ന നാല്പത്തി മൂന്ന് വയസുകാരിയെ ‘സ്വര്‍ഗം’ മടക്കി വിളിച്ചത് പെട്ടന്നായിരുന്നു. അപ്രതീക്ഷിതമായ ആ വേര്‍പ്പാടുണ്ടാക്കിയ മുറിവില്‍ നിന്നും കരകയറാനുള്ള കഷ്ടപ്പാടിലാണ് സാജുവും മക്കളും ഇപ്പോള്‍. 2017 മെയ് മാസത്തിലാണ് ഹെലന് ലിവറിലെ അര്‍ബുദരോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരംഭിച്ച ചികിത്സയിലെ പുരോഗതിയുടെ അടിസ്ഥാനത്തിലും, ഡോക്ടര്‍മാര്‍ നല്‍കിയ ധൈര്യത്തിലും ഇടയ്ക്ക് ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയ്ക്ക് തിരികെയുമെത്തി. സിക്ക് ലീവും ആനുവല്‍ ലീവുകളും കടന്ന് ‘പൂജ്യം’ ശമ്പളം രേഖപ്പെടുത്തിയെത്തിയിരുന്ന സാലറി സ്ലിപ്പുകള്‍ കുടുംബക്രമത്തിന്റെ താളം തെറ്റിച്ചു. മോര്‍ട്ട് ഗേജ് ,മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍…. എന്നിവയ്‌ക്കെല്ലാം കൂടി ഒരാള്‍ക്ക് മാത്രമുള്ള വരുമാനം തികയാതെ വന്നതോടെ കടക്കെണിയും കൂടെപ്പിറപ്പായി ഈ കുടുംബത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്.
രോഗാവസ്ഥയില്‍ നിന്നും ഒരു വേള തിരിച്ചു വന്നേക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഹെലന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സെന്റ് ജെയിംസസിലെ ഡോക്റ്റര്‍മാര്‍ ഒരിക്കല്‍ പോലും അപകടകരമായ ഒരു കടന്നുപോകലിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. മക്കളെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന ആ അമ്മയ്ക്ക് പക്ഷെ ഒരാഗ്രഹം സാധിക്കാനായില്ല. മൂത്ത മകന്‍ സച്ചിന്റെ എംബിബിഎസ് ഗ്രാജ്വേഷന്‍ ഏതൊരു അമ്മയെയും പോലെ ഹെലനും ഒരു സ്വപ്നമായിരുന്നു. അത് പൂര്‍ത്തിയാക്കാതെയാണ് ഹെലന്‍ യാത്രയാവുന്നത്. ബള്‍ഗേറിയയിലെ കോളജില്‍ നിന്നും സച്ചിന്‍ ക്രിസ്മസ് അവധിയ്ക്ക് വന്ന് മടങ്ങും മുമ്പേ അവന്റെ പ്രിയപ്പെട്ട ‘അമ്മ സ്വര്‍ഗ്ഗത്തിലെ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി. ആറ് വർഷമുള്ള കോഴ്‌സിന്റെ മൂന്നാമത് സെമസ്റ്റർ മാത്രമേ ആയിട്ടുള്ളു സച്ചിൻ. അമ്മയുടെ ആഗ്രഹം പോലെ സച്ചിന്റെ പഠനം പൂര്‍ത്തിയാക്കാനും ഇനി വഴി കണ്ടെത്തണം, കടങ്ങള്‍ വീട്ടണം. ബില്ലുകളുടെ എണ്ണം കൂടുന്നതല്ലാതെ വരുമാനം വർദ്ധിക്കുന്നില്ല എന്നത് കരിനിഴലായി വീഴുന്നു ഈ കുടുംബത്തിൽ. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ സ്‌കൂളിൽ വിടുവാനും എടുക്കുവാനും ചുറ്റുമുള്ള സഹാനുഭൂതിയുള്ള മലയാളികൾ സാജുവിനെ സഹായിക്കുമ്പോൾ ചുരുങ്ങിയ വരുമാനമുള്ള കെയറർ ജോലി തുടരുകയാണ്..
ഹെലന്റെ മരണത്തോടെ താളം തെറ്റിയ കുടുംബം… ആദ്യം മുതല്‍ ജീവിതം കരുപ്പിടിപ്പിക്കണം…. സാജു ഇത് പറയുമ്പോൾ നമ്മൾ ആ വേദന തിരിച്ചറിയണം സുഹൃത്തുക്കളെ.. നമ്മുടെ ഓരോരുത്തരുടെയും കരങ്ങൾ നീട്ടണം പ്രിയ പ്രവാസികളെ. നിങ്ങൾ നൽകുന്ന ചെറിയ ഒരു തുക പോലും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പുവാൻ പ്രാപ്തമാണ്. ഒരാൾക്ക് വലിയ തുക നൽകി സഹായിക്കാൻ സാധിക്കില്ല എങ്കിലും പലരുടെ സഹായമാകുമ്പോൾ ഓർക്കുക പലതുള്ളി പെരുവെള്ളമാകുമെന്ന്.. അതെ ഈ കുടുംബത്തിലേക്ക് ഒരു തിരിയുടെ വെളിച്ചവുമായി കടന്നു ചെല്ലുവാൻ നമുക്ക് ഒന്ന് ശ്രമിക്കാം.. ഇരുളടയുന്ന ഈ കുടുംബത്തിന് വെളിച്ചമായി പ്രവാസികളായ നമ്മൾ മാറേണ്ടതുണ്ട്… കണ്ടില്ല എന്ന് വച്ച് നടന്നകാലത്തിരിക്കുക.. ഹെലൻ ഇവർക്കൊപ്പം ഉണ്ടായിരുന്നു എങ്കിൽ സഹായം ചോദിച്ചു അവർ വരുകയില്ലായിരുന്നു എന്ന് ഓർക്കുക…
ഹെലന്റെ വേര്‍പാടിന്റെ ദിവസങ്ങളില്‍ ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി എത്തിയിരുന്നു. അയർലണ്ട് കൂടാതെ മറ്റ് വിവിധ സ്ഥലങ്ങളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ട് വിളിച്ചവര്‍ക്കൊന്നും മരണത്തിന്റെ ആഘാതത്തിൽ അന്ന് അത് നല്‍കാന്‍ സാധിച്ചില്ല. പക്ഷെ ഇപ്പോള്‍ സാജുവും കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാണ്. ഒരാൾളുടെ ജീവിത പ്രതിസന്ധികളിലേക്ക് ആണ് നാം കടന്നുചെല്ലേണ്ടത്…
ഈ കുടുംബത്തിന്റെ പ്രതിസന്ധികളെ അത്ഭുതങ്ങളായി രൂപാന്തരപ്പെടുത്തണമെങ്കില്‍ ഇപ്പോൾ ഇവർക്കാവശ്യം ഇവരുടെ ഏത് ആഘോഷത്തിലേക്കും എന്നപോലെ ക്ഷണിപെടാതെ തന്നെ കടന്നു ചെല്ലുവാൻ മാത്രം ഹൃദയമടുപ്പമുള്ള പ്രിയപ്പെട്ടവന്‍ അല്ലെങ്കിൽ പ്രിയപ്പെട്ടവൾ ആയി നമുക്ക് മാറാൻ സാധിക്കട്ടെ… പറയാതെ തന്നെ ഇവരുടെ സങ്കടങ്ങള്‍ വായിച്ചെടുക്കാന്‍ കഴിവുള്ള ഒരു ഹൃദയം നിങ്ങൾക്ക് ഉണ്ടെങ്കിൽ കാനായിലെ വീഞ്ഞു തീരുന്ന കല്ല്യാണം മുന്തിയതരം വീഞ്ഞിന്റെ സുഭിക്ഷ സദ്യയായി മാറിയപ്പോലെ സാജുവും രണ്ട് കുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിലേക്ക് വെളിച്ചം കടന്നുവരും…
സാജുവിന്റെ കുടുംബത്തെ സഹായിക്കാൻ താഴെ ചേര്‍ത്തിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ സംഭാവനകള്‍ അയയ്ക്കാവുന്നതാണ്. അതോടൊപ്പം ഒരുപാട് കാര്യങ്ങൾ ഷെയർ ചെയ്യുന്ന നമ്മൾ ഈ സഹായ അപേക്ഷ ഒന്ന് ഷെയർ ചെയ്‌ത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ നിങ്ങൾ സഹായിക്കില്ലേ…
NAME: SAJU SCARIA
IBAN: IE94AIBK93317101743090
BANK: AIB
BRANCH :Maynooth
ACCOUNT NO : 01743090
NSC: 933171
BIC :AIBKIE2D
സാജുവിനെ ബന്ധപ്പെടാന്‍ PHONE: 00353899627576
പ്രകോപനം അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്താനും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയന്ത്രണരേഖ ലംഘിച്ച് പ്രകോപനം നടത്തുന്നത് ഇന്ത്യയും പാകിസ്താനും അവസാനിപ്പിക്കണമെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടണ്‍. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ഇരുരാജ്യങ്ങളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും മേഖലയിലെ സമാധാനം ഉറപ്പാക്കണമെന്ന് തെരേസ മേ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തെരേസ മേ പറഞ്ഞു.
അതേസമയം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിയ്ക്കും അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്താന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണം. അതേസമയം ഇന്ത്യയും അതീവ ജാഗ്രതയിലാണ്.
യുദ്ധസമാന സാഹചര്യത്തിലും കരുതലോടെയും സംയമനത്തോടെയുമാണ് ഇന്ത്യയുടെ നീക്കം. സൈനികനടപടിയായി കാണേണ്ടെന്നു പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതു സേനാ പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണെന്നതു സൈനിക നീക്കമായി കാണണമെന്നാണ് ഇന്ത്യയുടെ പക്ഷം. മിഗ് വിമാനത്തിന്റെ പൈലറ്റായ വിങ് കമാന്‍ഡറെ സുരക്ഷിതനായി വിട്ടുകിട്ടണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ രാജ്യാന്തര ഉടമ്ബടിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചാല്‍ സാഹചര്യം കൂടുതല്‍ വഷളാകും. അതിനിടയില്‍ പാക് പിടിയിലായ പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. പ്രകോപനം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതിനു മുന്‍പ് ചൈനയും അമേരിക്കയും ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലിസ്റ്റയര്‍ കുക്കിന് നൈറ്റ്ഹുഡ്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് താരമാണ് കുക്ക്.
1990ല്‍ കീവീസ് താരം സര്‍ റിച്ചാര്‍ഡ് ഹഡ്ലീ ഈ നേട്ടം കൈവരിച്ചിരുന്നു, ഹഡ്ലിക്ക് ശേഷമാണ് കുക്കുനെ തേടി നൈറ്റ്ഹുഡ് എത്തുന്നത്. 2018ല്‍ ഓവലില്‍ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയാണ് കുക്ക് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നത്. എസ്‌ക്സുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടരുകയാണ് കുക്ക്. ക്രിക്കറ്റ് താരമായിരിക്കെ തന്നെ നൈറ്റ്ഹുഡ് ലഭിക്കുന്ന താരമെന്ന നേട്ടവും കുക്കിന് സ്വന്തമായിരിക്കുകയാണ്.
പേരിന് മുന്‍പ് സര്‍ എന്ന് വരുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പോലുമാവുന്നില്ലെന്നായിരുന്നു കുക്കിന്റെ പ്രതികരണം. ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പക്ഷേ ഈ ചടങ്ങില്‍ നടന്നു വന്ന് മുട്ടുകുത്തി നില്‍ക്കുക എന്ന ചിന്ത തന്നെ എന്നെ അസ്വസ്ഥമാക്കി. വിചിത്രമായിരുന്നു അത്. ഇതുവരെ പേരിനൊപ്പം ഇല്ലാതിരുന്ന ഒന്ന് ഇപ്പോള്‍ വരുന്നു. ജീവീതത്തില്‍ ഒരിക്കലും അതിനോട് ഇണങ്ങാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും കുക്ക് പറഞ്ഞു.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരമാണ് കുക്ക്(33). ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചിരിക്കുന്ന താരവും കുക്ക് തന്നെ(161). ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡിങ് റണ്‍ സ്‌കോററും കുക്കാണ്(12,742). ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ചുകളും വന്നിരിക്കുന്നത് കുക്കിന്റെ കൈകളിലേക്കാണ്(175). ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ ജയങ്ങളിലേക്കെത്തിച്ച നായകനും ഇദ്ദേഹം തന്നെയാണ്(59).2007ല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സര്‍ ഇയാന്‍ ബോതത്തിന് നൈറ്റ്ഹുഡ് ലഭിച്ചതിന് ശേഷം ഇത് ആദ്യമായിട്ടാണ് മറ്റൊരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് ലഭിക്കുന്നത്.
യു കെ മലയാളികള്‍ക്കെന്നല്ല; യൂറോപ്പില്‍ തന്നെ ആദ്യമായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചെണ്ടയെന്ന വാദ്യത്തിന്റെ യഥാര്‍ത്ഥ മേളലഹരി ആസ്വദിക്കുവാന്‍ ഏവര്‍ക്കും ഒരു ദിനം ഒരുങ്ങുന്നു. മലയാളത്തിന്റെ ജനപ്രിയനായകനും, സര്‍വ്വോപരി അസുരവാദ്യമെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ചെണ്ടയുടെ മേളപ്പെരുമ തന്റെ വിരലുകളിലൂടെ ആസ്വാദകലക്ഷങ്ങളിലേക്കു പകരുകയും ചെയ്യുന്ന ജയറാമെന്ന ബഹുമുഖ പ്രതിഭ, ചെണ്ടയില്‍ നാദവിസ്മയം തീര്‍ക്കാന്‍ ഇതാദ്യമായി ലണ്ടനില്‍ എത്തുന്നു. യു കെ യില്‍ ഉടനീളം നിരവധി സംഗീത സ്‌കൂളുകളിലായി പ്രായഭേദമന്യേ നൂറുകണക്കിന് ശിഷ്യരെ ശാസ്ത്രീയമായ രീതിയില്‍ ചെണ്ട അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത കലാകാരന്‍ ശ്രീ വിനോദ് നവധാരയും ഒപ്പം തന്നെ അദ്ദേഹത്തിന്റെ നൂറില്‍പ്പരം ശിഷ്യരും, മേളത്തിലുള്ള തന്റെ പ്രാവീണ്യം കൊണ്ട് പൂരപ്പറമ്പുകളെ ജനസാഗരമാക്കി മാറ്റുന്ന ജയറാമിനൊപ്പം ലണ്ടനില്‍ കേരളത്തിന്റെ മേളപ്പെരുമ വിളിച്ചോതും. എണ്ണമറ്റ ആസ്വാദക മനസ്സുകളെ പൂരലഹരിയില്‍ ആറാടിക്കുന്ന, മേളങ്ങളില്‍ പ്രധാനിയായ പഞ്ചാരിമേളം അതിന്റെ തനിമയും ഭാവവും ഒട്ടും നഷ്ടപ്പെടാതെ തന്നെ യു കെ ആസ്വാദകര്‍ക്കായി പദ്മശ്രീ ജയറാമും വിനോദ് നവധാരയും അദ്ദേഹത്തിന്റെ ശിഷ്യരും അവതരിപ്പിക്കുമ്പോള്‍, മേളത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വാദ്യോപകരണങ്ങളായ കൊമ്പും കുഴലും കൈകാര്യം ചെയ്യാന്‍ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരും ഇവരോടൊപ്പം ചേരും.
പഞ്ചാരിമേളത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനുമുന്നെ തന്നെ ചടുല താളത്തിന്റെ മേളവുമായി ആസ്വാദകരെ ത്രസിപ്പിക്കുവാന്‍ ശിങ്കാരി മേളം അരങ്ങേറും. വിനോദ് നവധാരയുടെ ചിട്ടയായ പരിശീലനത്തിലൂടെ യൂറോപ്പിലെ നിരവധി വേദികളില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹത്തിന്റെ നൂറ്റന്‍പത്തിലധികം ശിഷ്യരാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. ഇതേതുടര്‍ന്ന്, കാണികള്‍ക്കു മറക്കാനാകാത്ത വിരുന്നൊരുക്കി, ചെണ്ട, സുഷിരവാദ്യമായ സാക്‌സോഫോണ്‍ എന്നിവയുടെ അത്യപൂര്‍വ്വമായ ഫ്യൂഷന്‍ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്. ആദ്യ പകുതിയില്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ മേളപ്പെരുമായും ആവേശവും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മേളപ്പെരുമയുടെ രണ്ടാം പകുതി തികച്ചും വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും
പാട്ടിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് മേളപ്പെരുമയുടെ രണ്ടാം ഭാഗം ആരംഭിക്കുക. അവതരണത്തിന്റെ രസകരമാര്‍ന്ന പുതിയ തലങ്ങള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ നമുക്ക് മുന്നിലവതരിപ്പിക്കുകയും, നിരവധി മലയാള ചലച്ചിത്രങ്ങളിലെ തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്ത അനുഗ്രഹീത കലാകാരന്‍ ശ്രീ മിഥുന്‍ രമേശാണ് മേളപ്പെരുമയുടെ അവതാരകന്‍. തന്റെ ശബ്ദ സവിശേഷതയിലൂടെ കാണികളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് കടലിന്റെ ഇരമ്പമായും, കാറ്റിന്റെ തലോടലായും, പ്രണയ മഴയായുമെല്ലാം ഇറങ്ങിച്ചെല്ലുന്ന അസാമാന്യ പ്രതിഭ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ വില്‍ സ്വരാജ്, ശബ്ദാനുകരണത്തിലെ അഗ്രഗണ്യനും, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ 200 ല്‍ അധികം പ്രശസ്തരുടെ ശബ്ദം വെറും 15 മിനിറ്റ് കൊണ്ട് അവതരിപ്പിച്ചു നമുക്കെല്ലാവര്‍ക്കും ഒരത്ഭുദമായി മാറിയ മിമിക്രി കലാകാരന്‍ ശ്രീ സതീഷ് കലാഭവന്‍, കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ നിരവധി ചലച്ചിത്രസീരിയല്‍ കലാകാരന്മാര്‍ എന്നിവരെ കൂടാതെ, ഒട്ടനവധി ഗാനമേള വേദികളെ ഇളക്കി മറിക്കുന്ന പ്രകടനവുമായി കേരളത്തിനകത്തും പപുറത്തും പ്രശസ്തനായ ഗായകന്‍ ശ്രീ സന്തോഷ് ഞാറക്കല്‍ എന്നിവരെല്ലാം അണി നിരക്കുന്ന താര നിബിഢമായ, ഒരത്യുഗ്രന്‍ മെഗാഷോ ആയിരിക്കും മേളപ്പെരുമ.
മെയ് മാസം 11 ആം തീയതി വൈകിട്ട് 5 മണിക്ക് മേളപ്പെരുമ അരങ്ങേറുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ മേളപ്പെരുമയുടെ വേദി മുന്‍പ് നിശ്ചയിച്ചിരുന്ന CRANFORD COMMUNITY COLLEGE SUPER DOME ല്‍ നിന്നും മിഡില്‍സെക്‌സിലുള്ള THE HAREFIELD ACADEMY (UB9 6ET) ലേക്ക് മാറ്റിയിരിക്കുകയാണ്. UK യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യാതൊരു തടസ്സവും കൂടാതെ എത്തിച്ചേരാന്‍ കഴിയുന്ന M 25 ന്റെ സമീപത്തായാണ് അക്കാഡമി സ്ഥിതി ചെയ്യുന്നത്. ഏകദേശം പതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ അക്കാഡമിയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.പ്രോഗ്രാമിന് എത്തിച്ചേരുന്നതിനായി ഈസ്റ്റ് ഹാം ക്രോയ്‌ഡോണ്‍ എന്നി സ്ഥലങ്ങളില്‍ നിന്നും കോച്ച് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ടോമി ജോസഫ്
ലെസ്റ്റര്‍: അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായി പേരെടുത്ത ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് 2019 – ’20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. എല്ലാ ഭാരവാഹികളെയും തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടായിരുന്നു.
പ്രസിഡണ്ടായി ബിന്‍സു ജോണ്‍, സെക്രട്ടറിയായി ബിജു ചാണ്ടി, ട്രഷറര്‍ ആയി ബിനു ശ്രീധരന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എബി കുടിലില്‍ വൈസ് പ്രസിഡന്റ് ആയും ബിന്‍സി ജോസ് ജോയിന്‍റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമിതിയിലെ അംഗങ്ങളും ചുമതലയും
പ്രസിഡന്റ് : ബിന്‍സു ജോണ്‍
സെക്രട്ടറി : ബിജു ചാണ്ടി
ട്രഷറര്‍ : ബിനു ശ്രീധരന്‍
വൈസ് പ്രസിഡന്റ് : എബി കുടിലില്‍
ജോയിന്‍റ് സെക്രട്ടറി : ബിന്‍സി ജോസ്
സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍സ് : എബി പള്ളിക്കര, അജീഷ് ജോസ്, ദീപ ലൂക്കോസ്
ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ് : ചിത്ര സൂസന്‍ എബ്രഹാം, വര്‍ഗീസ് വര്‍ക്കി, സിജിമോള്‍ ജോര്‍ജ്ജ്, സത്യന്‍ ബാലന്‍
ചാരിറ്റി കോര്‍ഡിനേറ്റര്‍സ് : ബെന്നി പോള്‍, മായ ഉണ്ണി, ബിന്‍സി ജയിംസ്
ഇന്‍വെന്‍ട്രി : ലൂയിസ് കെന്നഡി, ബിനു ശ്രീധരന്‍, വര്‍ഗീസ് വര്‍ക്കി
സോഷ്യല്‍ മീഡിയ & പബ്ലിസിറ്റി : അനീഷ് ജോണ്‍, ടോമി ജോസഫ്
ഐടി & വെബ്സൈറ്റ് : അശോക്
യുക്മ പ്രതിനിധികള്‍ : ബെന്നി പോള്‍, അനീഷ് ജോണ്‍, ലൂയിസ് കെന്നഡി
ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് കൂടിയ പൊതുയോഗത്തിന് മുന്നോടിയായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ അംഗങ്ങള്‍ അണിയിച്ചൊരുക്കിയ മനോഹരമായ കലാസന്ധ്യയും നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ നീക്കങ്ങൾ നടത്തുന്നതിന്റെ തൊട്ടു പിന്നാലെ തനിക്കും ജന്മനാടായ ബ്രിട്ടനിലേക്ക് വരണമെന്ന ആഗ്രഹപ്രകടനവുമായി കുർദിഷ് തടവറയിൽ നിന്നും ഒരു യുവാവ്. 2014 ൽ ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയ ജാക്ക് ലെറ്റസ് എന്ന ചെറുപ്പക്കാരൻ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരനാകാം നാടുവിട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. അച്ഛൻ കനേഡിയൻ വംശജനായതിനാൽ ഉഭയ പൗരത്വം നേടിയെടുത്ത ഇയാൾ താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
“ഞാൻ ബ്രിട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, പ്രത്യേകിച്ചും ഇവിടുത്തെ ആളുകളെ, ബ്രിട്ടീഷ് പൗരയായ എന്റെ അമ്മയെ, ഞാൻ എന്റെ അമ്മയെ കണ്ടിട്ട് നീണ്ട അഞ്ച് വർഷമായി, എന്റെ അമ്മയോട് എന്തെങ്കിലും മിണ്ടിയിട്ട് രണ്ട് വർഷത്തോളമായി, എന്നെ മടങ്ങി വരാൻ ബ്രിട്ടൻ അനുവദിക്കുകയാണെങ്കിൽ ഉറപ്പായും ഞാൻ വരും, പക്ഷെ എനിക്ക് അനുമതി കിട്ടുമോ എന്ന കാര്യത്തിൽ എനിക്കത്ര ഉറപ്പൊന്നുമില്ല” 23 കാരനായ ലെറ്റസ് ഐടിവി ന്യൂസിനോട് പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന ശേഷം തിരിച്ച് ബ്രിട്ടനിലേക്ക് വരണമെന്ന ആവിശ്യം ഉന്നയിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം പോലും റദ്ദാക്കാൻ ബ്രിട്ടീഷ് ഭരണകൂടം ഒരുങ്ങുമ്പോഴാണ് വർഷങ്ങൾക്കുമുൻപ് സിറിയ വിട്ടുപോയൊരാൾ രാജ്യത്തേക്ക് വരണം എന്ന ആവിശ്യമുന്നയിക്കുന്നത്. താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം തിരിച്ചറിയുന്ന ലെറ്റ്സിനു പക്ഷെ തന്റെ മടങ്ങി വരവ് അത്ര സുഗമമായിരിക്കില്ല എന്ന ബോധ്യമുണ്ട്.
ബ്രിട്ടീഷ് മീഡിയയ്ക്കായി “ജിഹാദി ജാക്ക്” ഡബ്ബ് ചെയ്ത ഈ യുവാവ് വർഷങ്ങൾക്കുമുൻപ് സിറിയയിലേക്ക് പോയത് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനാണെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് അനുമാനിക്കുന്നത്. എന്നാൽ ലെറ്റസ് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്നിട്ടില്ലെന്നും അയാളെ ആരോ ചതിച്ചതാണെന്നുമാണ് ലെറ്റ്‌സിന്റെ മാതാപിതാക്കൾ പറയുന്നത്.
സുജു ഡാനിയല്‍
വാട്‌ഫോഡ്:യുകെ മലയാളികള്‍ക്കിടയില്‍ സംഗീതത്തിന്റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കി ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവും ചാരിറ്റി ഇവന്റും നാളെ വാട്‌ഫോഡിലെ ഹോളിവെല്‍ കമ്യുണിറ്റി സെന്ററില്‍ ശനിയാഴ്ച 3 മണി മുതല്‍ അരങ്ങേറും.
യുകെയിലെ പ്രശസ്ത ചാരിറ്റി സംഘടനയായ കേരളാ കമ്മ്യുണിറ്റി ഫൗണ്ടേഷന്‍ ആദിദേയത്വം വഹിക്കുന്ന സംഗീത നൃത്ത മാമാങ്കത്തിന് യുകെയിലെ മികച്ച കലാ പ്രതിഭകളാണ് അണിനിരക്കുന്നത്. പരിപാടിയുടെ വിജയത്തിനായി സണ്ണിമോന്‍ മത്തായി ചെയര്‍പേഴ്‌സനായുള്ള സംഘടനയിലെ 11 ഭാരവാഹികള്‍ പൂര്‍ണമായും ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ പൂര്‍ണ സജ്ജരായിരിക്കും. രാജേഷ് വി പാട്ടില്‍, ഹരിഹരന്‍, ശില്പി ബാബു, ചാള്‍സ് മാണി തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ ജാഗരൂകരാകും.
ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച മഹാകവി പത്മശ്രീ ഓ.എന്‍.വി കുറുപ്പിന്റെ അനുസ്മരണവും തദവസരത്തില്‍ നടക്കും. പ്യൂവര്‍ ഇന്റര്‍നാഷണല്‍ 2019 little മിസ്സ് കിരീടം സ്വന്തമാക്കി മാര്‍ച്ചില്‍ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ വെച്ചു നടക്കുന്ന മത്സരത്തില്‍ യു.കെയെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന 8 വയസുകാരി സിയാന്‍ ജേക്കബ് (ഗ്ലോസ്റ്റെര്‍) അവതരിപ്പിക്കുന്ന ഫാഷന്‍ ഷോയും ഈ വര്‍ഷത്തെ സംഗീതോത്സവം സീസണ്‍ 3ക്കു മാറ്റേകും. സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍ ഗായകരായെത്തുന്നത് മനോജ് തോമസ് (കെറ്ററിംഗ്) ലിന്‍ഡ ബെന്നി (കെറ്ററിംഗ്) ഡെന്ന ജോമോന്‍ (ബെഡ്‌ഫോര്‍ഡ്) ജെനില്‍ തോമസ് (കെറ്ററിംഗ്)സാന്‍ സാന്‍ടോക് (മൗറീഷ്യസ് ഗായകന്‍ -ലണ്ടന്‍) സജി സാമുവല്‍ (ഹാരോ) ഷാര്‍ലയ് വര്‍ഗീസ് (ഹാരോ) സിബി (ചെല്‍ട്ടന്‍ഹാം) ഷാജു ഉതുപ് (ലിവര്‍പൂള്‍) സജി ജോണ്‍ (ലിവര്‍പൂള്‍) ഉല്ലാസ് ശങ്കരന്‍ (പൂള്‍)അനീഷ് & ടെസ്സമോള്‍ (മഴവില്‍ സംഗീതം-ബോണ്‍മൗത്) ജോണ്‍ പണിക്കര്‍ (വാട് ഫോര്‍ഡ്) സുദേവ് കുന്നത് (റെഡിങ്) പ്രവീണ്‍ (നോര്‍ത്താംപ്ടണ്‍) മനോജ് ജേക്കബ് (ഗ്ലോസ്റ്റെര്‍) ടോമി തോമസ് (സൗത്തെന്‍ഡ്) ഫെബി ഫിലിപ്പ് (പീറ്റര്‍ബോറോ) ജയശ്രീ (വാട്‌ഫോര്‍ഡ്) അന്ന ജിമ്മി (ബിര്‍മിങ്ഹാം) ടെസ്സ ജോണ്‍ (കേംബ്രിഡ്ജ്) ഇസബെല്‍ ഫ്രാന്‍സിസ് (ലിവര്‍പൂള്‍) ആനി അലോഷിയസ് (ലൂട്ടന്‍)റേച്ചല്‍ ബിജു (ഹാര്‍ലോ) സ്‌നേഹ സണ്ണി (വാട് ഫോര്‍ഡ്) ഫിയോന ബിജു (ഹാവെര്‍ ഹില്‍) നിവേദ്യ സുനില്‍ (ക്രോയ്‌ടോന്‍) നടാന്യ ജേക്കബ് (വോക്കിങ്) ജോസഫ് സജി (ലിവര്‍പൂള്‍)എന്നിങ്ങനെ 30ല്‍ പരം ഗായകരും യുക്മ റീജിയണല്‍ നാഷണല്‍ വേദികളില്‍ കലാതിലകമായിരുന്ന മിന്നാ ജോസ് (സാലിസ്ബറി) കലാമണ്ഡലം ലീലാമണി ടീച്ചറുടെ ശിഷ്യയും കലാതിലകവുമായ മഞ്ജു സുനില്‍ (റെഡിങ്) ശ്രീദേവി ശ്രീധര്‍, ദീപ്തി രാഹുല്‍, പാര്‍വതി നിഷാന്ത് എന്നിവര്‍ (റെഡിങ്)ജയശ്രീ (വാട് ഫോര്‍ഡ്) ഡെന്ന & നന്ദിനി (ബെഡ്‌ഫോര്‍ഡ്) ജസീന്ത &അലീന (ആഷ്ഫോര്‍ഡ്) ടോണി അലോഷിയസ് (ലൂട്ടന്‍ ), ദിയ & നവമി (ബെഡ്‌ഫോര്‍ഡ്) സോനാ ജോസ് സാലിസ്ബറി) റൊസാലിയ റിച്ചാര്‍ഡ് (പോര്‍ട്‌സ് മൗത്) അലീന, അനീറ്റ & താനുഷ (സാലിസ്ബറി), ഫേബ &ഫെല്‍ഡ (വാട് ഫോര്‍ഡ്) മെറിറ്റോ & ബെല്ല (വാട് ഫോര്‍ഡ്) ഗ്രീഷ്മ, ഷെലി & ജയശ്രീ (വാട് ഫോര്‍ഡ്) അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ സിനിമാറ്റിക് നൃത്തങ്ങളും അരങ്ങിലെത്തുന്നു.
തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന സംഗീതോത്സവം സീസണ്‍ 3-യില്‍ യൂകെയിലെ കലാ സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായ യുക്മ സാംസ്‌കാരിക വേദി നാഷണല്‍ പ്രതിനിധി സി.എ ജോസഫ്, യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ഗഇഎ വാട് ഫോര്‍ഡ് ചെയര്‍ പേഴ്‌സണും, പുതുപ്പള്ളി സംഗമം പ്രസിഡന്റുമായ സണ്ണിമോന്‍ മത്തായി, ഡോക്ടര്‍ ശിവകുമാര്‍, KCF ട്രസ്റ്റീയും എഴുത്തുകാരനുമായ ഹരിഹരന്‍, സംഗീതോത്സവം സീസണ്‍ 3 മുഖ്യ സ്‌പോണ്‍സര്‍ അലൈഡ് ഫിനാന്‍സ് പ്രതിനിധി ഷൈമോന്‍ തോട്ടുങ്കല്‍, WMF പ്രസിഡന്റും മാഗ്നവിഷന്‍ ടി വി ഡയറക്ടര്‍ ഡീക്കന്‍ ജോയ്സ് ജെയിംസ്, മെട്രോ മലയാളം ടിവി ഡയറക്ടര്‍ കാനേഷിയസ് അത്തിപ്പൊഴിയില്‍, യുക്മ സ്ഥാപക അംഗവും ഒഐസിസി മാഞ്ചസ്റ്റര്‍ റീജിയന്‍ അംഗവുമായ സോണി ചാക്കോ, ജിന്‍ടോ ജോസഫ് മാഞ്ചസ്റ്റര്‍, മുന്‍ ബിസിഎംസി (ബിര്‍മിംഗ്ഹാം) പ്രസിഡന്റ് & മുന്‍കുട്ടനാട് സംഗമം കണ്‍വീനറും & Malayalam UK News portal Director board member ജിമ്മി മൂലംകുന്നം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡെന്റ് സുജു കെ ഡാനിയേല്‍, യുക്മ ബോട്ട് റേസ് കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍, ട്യൂട്ടര്‍സ് വാലി ഡിറക്ടര്‍ നോര്‍ഡി ജേക്കബ്, 24 care നഴ്‌സിംഗ് ഏജന്‍സി ഡയറക്ടര്‍ ദോത്തി ദാസ്, KCF വാട് ഫോര്‍ഡ് trustees രാജേഷ് വി & ശില്പി ബാബു എന്നിവര്‍ പങ്കെടുക്കുന്നു.എന്നിവര്‍ പങ്കെടുക്കുന്നു.
7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരന്‍ മനോജ് തോമസും, ജോമോന്‍ മാമ്മൂട്ടിലും നേതൃത്വം നല്‍കുന്ന ഈ കലാമാമാങ്കത്തിന് ശ്രീമാന്‍ സണ്ണിമോന്‍ മത്തായിയിയും നേതൃത്വം നല്‍കും. കളര്‍ മീഡിയ ലണ്ടന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ദൃശ്യ ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള Digital HD LED wall,സംവിധാനം ഈ വര്‍ഷത്തെ സംഗീതോത്സവത്തിനു മാറ്റ് കൂട്ടും. കൂടാതെ മാഗ്നവിഷന്‍ ടി വി മുഴുവന്‍ പ്രോഗ്രാം തല്‍സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും
വേദിയുടെയുടെ മുഴുവന്‍ നിയന്ത്രണവും കൈകാര്യം ചെയ്യുന്നത് യു.കെയില്‍ വിവിധ വേദികളില്‍ കഴിവ് തെളിയിച്ച കവയിത്രിയും, ഗായികയും റേഡിയോ അവതാരികയുമായ രശ്മി പ്രകാശ് രാജേഷ് (ലണ്ടന്‍) & പ്രമുഖ അവതാരിക റാണി ജോസുമാണ് (വാട്‌ഫോര്‍ഡ്). മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ബെര്‍മിംഗ്ഹാം ”ദോശ വില്ലേജ്” റെസ്റ്റോറെന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകനായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജോമോന്‍ മാമ്മൂട്ടില്‍ :07930431445
സണ്ണിമോന്‍ മത്തായി :07727 993229
മനോജ് തോമസ് :07846 475589
രാജേഷ് : 07833 314641
ഹരിഹരന്‍ : 07553 076350
വേദിയുടെ വിലാസം :
HolyWell Community Centre
Watford
WD18 9QD.
ജനുവരി മാസത്തില്‍ 14.9 ബില്യന്‍ പൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തി ട്രഷറി. കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക മിച്ചം പിടിക്കാന്‍ ട്രഷറിക്ക് സാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വായ്പകള്‍ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഫലമായി ധനകമ്മി കുറയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തില്‍ നികുതി വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ സാധാരണയായി ട്രഷറി മിച്ചം ഉണ്ടാകാറുള്ളതാണ്. എന്നാല്‍ ഈ വര്‍ഷം നിലവിലുള്ള റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
10 ബില്യന്‍ പൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെയും കടത്തിവെട്ടിക്കൊണ്ടുള്ള നേട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന സ്പ്രിംഗ് ബജറ്റിന് ഇത് ഉണര്‍വാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ സര്‍പ്ലസ് നിരക്കിനേക്കാള്‍ 5.6 ബില്യന്‍ അധികമാണ് ഇത്തവണ നേടാനായത്. സെല്‍ഫ് അസസ്‌മെന്റ് ഇന്‍കം ടാക്‌സ്, ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റെസിപ്റ്റ് എന്നിവയിലൂടെയായിരുന്നു ഈ നേട്ടം കഴിഞ്ഞ വര്‍ഷം ട്രഷറിക്കുണ്ടായത്. ഇവയിലൂടെ കഴിഞ്ഞ മാസം 21.4 ബില്യനായിരുന്നു വരുമാനമുണ്ടായത്. 2018 ജനുവരിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 3.1 ബില്യന്റെ വര്‍ദ്ധനവ് ഇതിലുണ്ടായി.
സെല്‍ഫ് അസസ്‌മെന്റ് ഇന്‍കം ടാക്‌സ് വരുമാനം 14.7 ബില്യനാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. 1.9 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധന ഇതിലുണ്ടായി. ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റെസിപ്റ്റുകളിലൂടെ 6.8 ബില്യന്‍ പൗണ്ട് ലഭിച്ചു. 1.2 ബില്യനാണ് ഇതിലെ വര്‍ദ്ധന. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് ആശാവഹമായ ഈ കണക്കുകള്‍ പുറത്തു വരുന്നത്.