ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച മകളുടെ തിരോധാനത്തിൽ സഹായമഭ്യർഥിച്ച് ഒരച്ഛൻ. ഇംഗ്ലണ്ടിലെ എസെക്സിൽ നിന്നാണ് ഗ്രേസ് മിലെൻ(22) യാത്ര തിരിച്ചത്. എന്നാൽ ഓക്‌ലാൻഡിലെത്തിയ ശേഷം ഗ്രേസിനെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഒരു വിവരവുമില്ലെന്ന് അച്ഛൻ ഡേവിഡ് പറയുന്നു. കാണാതാകുന്നതിന് തൊട്ടുമുൻപ് ഒരു പുരുഷനൊപ്പം ഗ്രേസ് ഓക്‌ലാൻഡിലെ ആഡംബര ഹോട്ടലിലെത്തിയതായി പൊലീസ് പറയുന്നു.
എസെക്സിൽ അറിയപ്പെടുന്ന സമ്പന്നന്മാരിൽ ഒരാളാണ് ഡേവിഡ് മിലൻ. മകളുടെ യാത്രകളോടുള്ള ഇഷ്ടം അറിയാവുന്ന ഡേവിഡ് ലോകം ചുറ്റാനുള്ള ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. ഡിസംബർ ഒന്നിന് ശേഷം മകളെപ്പറ്റി വിവരമില്ലാതായതോടെ ഡേവിഡ് പൊലീസിൽ വിവരമറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയെങ്കിലും മെസേജ് അയച്ച് കുടുംബവുമായി ബന്ധപ്പെടുന്ന ആളാണ് ഗ്രേസെന്ന് ഡേവിഡ് പറയുന്നു. ഗ്രേസിന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലാണ് കുടുംബം.
ഓക്‌ലാൻഡിലെ സിറ്റി ലൈഫ് ഹോട്ടലിലാണ് ഗ്രേസിനെ അവസാനമായി കണ്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഗ്രേസിനൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഇംഗ്ലീഷ് റോക്ക് ബാൻഡ് ബസ്കോക്സിന്റെ ഒന്നാം നന്പർ ഗായകനായിരുന്ന പീറ്റ് ഷെല്ലി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്തോണിയയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 1976 മുതൽ ഇംഗ്ലീഷ് സംഗീത ലോകത്ത് പീറ്റ് ഷെല്ലി സജീവമായിരുന്നു. ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നി നിലകളിലും അദ്ദേഹം പ്രശ്സതനാണ്. “എവർ ഫാളിൻ ഇൻ ലൗവ്’ എന്ന ഗാനമാണ് പീറ്റ് ഷെല്ലിയെ ഏറെ പ്രശ്സ്തനാക്കിയത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ഇന്ന് വിശദമായി ചോദ്യം ചെയ്തെക്കും. നിർണ്ണായക രേഖകൾ ഉൾപ്പെടെ മിഷേലിന്റെ കൈവശമുണ്ടെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. 5 ദിവസത്തെ കസ്റ്റഡി കാലവധിക്കുള്ളിൽ കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനാകും സിബിഐയുടെ ശ്രമം.. ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ തുടരുന്നത്. രാവിലെയും വൈകീട്ടും ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ അഭിഭാഷകന് കോടതി അമതി നൽകിയിട്ടുണ്ട്
റഫാല്‍ ആരോപണങ്ങളുമായി ആക്രമണം തുടരുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ നരേന്ദ്ര മോദിയുടെ ആയുധമാണ് അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ മുഖ്യഇടനിലക്കാരാന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍. അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ മിഷേലിലൂടെ പുറത്തു വരുന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകും.
റഫാല്‍ യുദ്ധ വിമാനക്കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. ഒരു പരിധിവരെ ലക്ഷ്യം കണ്ടുവെന്നുതന്നെയാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഇതിനിടയിലാണ് ക്രിസ്റ്റ്യന്‍ മിഷേലിലൂടെ തിരിച്ചടി നല്‍കാന്‍ മോദിയും ബിജെപിയും ശ്രമിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ പ്രതിയായ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ രാജ്യത്തെത്തിച്ചതിലൂടെ കോണ്‍ഗ്രസിനെ വരിഞ്ഞുമുറുക്കാനാണ് നീക്കം.
കോണ്‍ഗ്രസിലെ ഒന്നാംനമ്പര്‍ കുടുംബത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിനെ ഇനി എങ്ങനെ നേരിടണമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെ പിടിച്ചുലക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 3600 കോടി രൂപയുടെ ഇടപാടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയിരുന്നതായി മിഷേലിന്‍റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യക്ഷ തെളിവുകള്‍ ഒന്നുമില്ലാത്തത് ബിജെപിക്ക് സഹായകമാണ്.
ലണ്ടന്‍: ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് വ്യക്തമാക്കി രംഗത്ത്. നൂറ് ശതമാനം പണവും തിരിച്ച് നല്‍കാമെന്നും പണം ദയവായി സ്വീകരിക്കൂ എന്നും അറിയിച്ച് മല്യ ട്വീറ്റ് ചെയ്തു. ‘എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്‍റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായത്. അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം നഷ്ടമായത്. 100 ശതമാനം പണവും അവര്‍ക്ക് തിരിച്ച് നല്‍കാം. ദയവായി സ്വീകരിക്കൂ’ മല്യ ട്വിറ്ററില്‍ കുറിച്ചു.
Airlines struggling financially partly becoz of high ATF prices. Kingfisher was a fab airline that faced the highest ever crude prices of $ 140/barrel. Losses mounted and that’s where Banks money went.I have offered to repay 100 % of the Principal amount to them. Please take it.
— Vijay Mallya (@TheVijayMallya) December 5, 2018
ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ ബ്രിട്ടണിലേക്ക് കടക്കുകയായിരുന്നു. മല്യയെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മല്യയെ നാടുകടത്തണമോ എന്നത് സംബന്ധിച്ചുള്ള കേസില്‍ ബ്രിട്ടീഷ് കോടതി വിധി പറയാനിരിക്കെയാണ് മല്യയുടെ ചുവടുമാറ്റം.
Politicians and Media are constantly talking loudly about my being a defaulter who has run away with PSU Bank money. All this is false. Why don’t I get fair treatment and the same loud noise about my comprehensive settlement offer before the Karnataka High Court. Sad.
— Vijay Mallya (@TheVijayMallya) December 5, 2018
ബാങ്കുകളില്‍നിന്നെടുത്ത പണം തിരിച്ചടയ്ക്കാതെ താന്‍ നാടുവിട്ടുവെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ ഇത് കള്ളമാണ്. എന്തുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയ്ക്ക് മുന്നിലുള്ള തന്‍റെ ഒത്തുതീര്‍പ്പ് വാഗ്ദാനം ആരും ശ്രദ്ധിക്കാത്തതെന്നും മല്യ ചോദിച്ചു.
അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ പ്രതിയായ ബ്രിട്ടിഷ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും . മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാൻ യു.എ.ഇ നീതിന്യായ മന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെയാണ് ഡൽഹിയിൽ എത്തിച്ചത്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം.
യു.എ.ഇ യിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാത്രി 11 മണിയോട് കൂടിയാണ് ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. മിഷേലിനെ ഇന്ത്യക്ക് കൈമാറാൻ യു.എ.ഇ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. സിബിഐ ആസ്ഥാനത്തു എത്തിച്ച മിഷേലിനെ വൈദ്യ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുനല്കാന് കഴിഞ്ഞ മാസം പത്തൊൻപതിനു ദുബായ് ഉന്നത കോടതി വിധിച്ചിരുന്നു.
നീതിന്യായ മന്ത്രാലയത്തിന്റ അനുമതി കൂടി ലഭിച്ചതോടെയാണ് മിഷേലിനെ ഇന്ത്യക്ക് വിട്ടു കിട്ടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം. ഇതിനായി അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്നു മിഷേൽ ഇരുന്നൂറ്റിഇരുപത്തിയഞ്ചുകോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രണ്ടായിരത്തിപതിനാറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മിഷേലിനെതിരെ ഡൽഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയിൽ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ് ദുബായിൽ വച്ച് മിഷേലിനെ അറസ്റ്റു ചെയ്തത്. യുപിഎ സർക്കാരിനെതിരെയുള്ള രാഷ്ട്രീയആരോപണങ്ങളിൽ ഒന്നായിരുന്നു അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലിക്കോപ്റ്റര് അഴിമതിക്കേസ്. മിഷേലിനെ ഇന്ത്യയിൽ എത്തിച്ചത് ബിജെപിയെ സംബന്ധിച്ചടത്തോളം വലിയ രാഷ്ട്രീയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി.ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തൽ. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും.
മാഞ്ചസ്റ്ററില്‍ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്.
സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരൻ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.
മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വർഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോൾ ഭാര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലാവുകയായിരുന്നു.
ജസീക്കയുടെ മരണത്തിനു ശേഷം രണ്ടു ദശലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി കൂട്ടുകാരനൊപ്പം ഓസ്‌ട്രേലിയയിലേക്കു കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതിയെന്നു കോടതി കണ്ടെത്തി.
സ്വവര്‍ഗാനുരാഗികളുടെ സൈറ്റായ ‘ഗ്രിന്‍ഡറി’ലൂടെയാണ് മിതേഷ്, ഡോ. അമിത് പട്ടേല്‍ എന്ന സുഹൃത്തിനെ കണ്ടെത്തിയത്. ഇവര്‍ തമ്മിലുള്ള ബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാനുള്ള വഴികള്‍ തേടി.
‘ഭാര്യയെ കൊല്ലണം’, ‘ഇന്‍സുലിന്‍ അമിതഡോസ്’, ‘ഭാര്യയെ കൊല്ലാനുള്ള വഴികള്‍’, ‘യുകെയിലെ വാടകക്കൊലയാളി’ തുടങ്ങി നിരവധി കാര്യങ്ങളാണു പിന്നീട് മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതെന്നു അന്വേഷണ സംഘം കണ്ടെത്തി.
‘അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു’വെന്ന് മിതേഷ് 2015 ജൂലൈയില്‍ തന്നെ ഡോ. അമിതിനോടു പറഞ്ഞിരുന്നു. വീട്ടില്‍ ജസീക്കയെ കെട്ടിയിട്ട ശേഷം ഇന്‍സുലിൻ അമിതമായി കുത്തിവച്ചു. പിന്നീട് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു ലഭിച്ച പ്ലാസ്റ്റിക് കൂട് അവരുടെ കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.
സ്വവര്‍ഗാനുരാഗിയായ മിതേഷ് ‘പ്രിന്‍സ്’ എന്ന അപരനാമത്തിലാണ് ആപ്പുകള്‍ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നത്. ഫാര്‍മസിയില്‍ ഭാര്യയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തില്‍ തന്നെ ഇയാള്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. മിതേഷിന്റെ വഴിവിട്ട ബന്ധങ്ങള്‍ ജീവനക്കാര്‍ക്കു പലര്‍ക്കും അറിയാമായിരുന്നുവെന്നു ജൂറി പറഞ്ഞു.
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: വര്‍ഷങ്ങളായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂര്‍ത്തീകരമാണ് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്‍ സ്ഥാപനത്തിലൂടെ നടന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ സെന്ററിന്റെ ആരംഭം കുറിച്ച ദിവസം. അതോടൊപ്പം എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മാസ് സെന്ററിലെ മക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ സോജി ഓലിക്കല്‍, ഫാ ജോമോന്‍ തൊമ്മാന, ഫാ ജെയ്‌സണ്‍ കരിപ്പായി എന്നീ മുന്‍കാല വൈദീകരുടെ പ്രശംസനീയമായ വിശ്വാസ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളര്‍ച്ചയുടെ തലത്തിലേക്ക് ഉയര്‍ത്തിയ മുൻ വൈദീകരെ സ്മരിച്ച ഫാ ജോര്‍ജ് എട്ടുപറയില്‍ അതിഥികള്‍ക്ക് സ്വാഗതം അരുളി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ മിഷന്‍ സെന്ററുകളുടെ സ്ഥാപനത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് എന്ന പുതിയ മിഷന്‍ കൂടി ആരംഭിച്ചു. സ്റ്റാഫ്‌ഫോര്‍ഡും ക്രൂവും ഉള്‍പ്പെടുത്തി സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷന്റെ സാരഥിയായി റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചനെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ (ഡിക്രി) നിയമിച്ചു.വൈകിട്ട് 6.30 നു സെന്റ്. ബര്‍സലേം Catholic Church ല്‍ വച്ച് നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. സോജി ഓലിക്കല്‍ മിഷന്‍ സ്ഥാപന വിജ്ഞാപന വായനയെത്തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചന് നല്‍കി മിഷന്‍ ഡയറക്ടറായി നിയമിച്ചു. തുടര്‍ന്ന് വിളക്ക് തെളിച്ചു ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്‍ബാനക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കി വചനസന്ദേശം പങ്കുവച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിര്‍മിങ്ഹാം ഓക്‌സിലറി ബിഷപ്പ് ഡേവിഡ് മഗൗ, സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ കൗണ്ടി ഡീന്‍ ആയ കാനന്‍ ജോണ്‍ ഗില്‍ബെര്‍ട്ട്, ഫാദര്‍ സോജി ഓലിക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ: ജോര്‍ജ്ജ് എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായി.
സ്റ്റോക്ക് ഓണ്‍ ട്രെന്റ് മാസ്സ് സെന്ററില്‍ നിന്നും സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് പിതാക്കന്മാര്‍ ഒന്ന് ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ട്രസ്റ്റിയായ റോയ് ഫ്രാന്‍സിസ് നന്ദി പറഞ്ഞതോടെ മിഷന്‍ സ്ഥാപനത്തിന്റെ പരിപാടികള്‍ സമാപിച്ചു. പ്രസ്തുത പ്രസ്തുതപരിപാടികളുടെ പരിപാടികളുടെ സുഖമായ സുഖമായ നടത്തിപ്പിന് നടത്തിപ്പിന് വികാരി ഫാ ജോര്‍ജ്ജ് എട്ടുപറയില്‍ അച്ചനൊപ്പം ട്രസ്റ്റികളായ സുദീപ് എബ്രഹാം, റോയി ഫ്രാന്‍സിസ് എന്നിവരെ കൂടാതെ കമ്മിറ്റി അംഗങ്ങളായ സിബി പൊടിപ്പാറ, ജിജോ ജോര്‍ജ്ജ്, വിന്‍സെന്റ് കുര്യാക്കോസ്, സ്റ്റാഫോർഡ് മാസ്സ് സെന്ററിൽ നിന്നും ഉള്ള ഏണെസ്‌റ്, ക്രൂവില്‍ നിന്നുള്ള ജോഷി എന്നിവര്‍ നേതൃത്വം നല്‍കി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കാപ്പി സല്‍ക്കാരത്തോടെ മിഷന്‍ രൂപകരണ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.
കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് കുറഞ്ഞ ഗ്രേഡുകള്‍ ലഭിക്കാന്‍ കാരണം വംശീയാതിക്രമങ്ങള്‍ ആകാമെന്ന് വെളിപ്പെടുത്തല്‍. ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യൂണിവേഴ്‌സിറ്റികളിലുണ്ടാകുന്ന വംശീയാധിക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്ന് മുമ്പുള്ളതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും വെളുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളേക്കാള്‍ കുറഞ്ഞ ഗ്രേഡുകളാണ് കരസ്ഥമാക്കുന്നത്. ബ്ലാക്ക് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നതിന്റെ നിരക്കും കൂടുതലാണ്.
ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രാപ്തിയില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ തങ്ങളെപ്പോലുള്ളവര്‍ക്കുള്ളതല്ലെന്നുമുള്ള തോന്നലാണ് പ്രധാനമായും ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഇഎച്ച്ആര്‍സി പറയുന്നു. ക്യാംപസുകളില്‍ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി അധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കകള്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലെ കറുത്തവരും ന്യൂനപക്ഷക്കാരുമായ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് ഇഎച്ച്ആര്‍സി വിലയിരുത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തു വരുന്നത്. അല്ലാത്തവ യൂണിവേഴ്‌സിറ്റികള്‍ മറച്ചു വെക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ശിക്ഷിക്കപ്പെട്ടത് ഈ വര്‍ഷം ആദ്യമാണ്. ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടപടിയുണ്ടായത്.
ലണ്ടനില്‍ 180ഓളം ക്രിമിനല്‍ സംഘങ്ങളുണ്ടെന്ന് മെറ്റ് പോലീസ്. കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് ഇക്കാര്യം അറിയിച്ചത്. വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് കൈവശം വെച്ചിരിക്കുന്ന ഈ ഗ്യാംഗുകള്‍ പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയാണ്. ലണ്ടനില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മെറ്റ് പോലീസ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധന നേരിട്ടിരുന്നു. ഇതുവരെ 127 കൊലപാതകങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗ്യാംഗുകള്‍ തമ്മിലുള്ള പോര് വെടിവെയ്പ്പുകളിലേക്കും കത്തിക്കുത്തിലേക്കുമൊക്കെ നീളുകയാണ്. അക്രമ സംഭവങ്ങള്‍ തടയാന്‍ കൂടുതല്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകളും ആയുധങ്ങളുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ആവശ്യമായി വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു.
അതേ സമയം തലസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്തി തുടച്ചു നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും അവര്‍ പറഞ്ഞു. പോലീസിന് മാത്രം ഇത് സാധിക്കില്ല. അഞ്ച് വയസ് മുതല്‍ പ്രായമുള്ള കുട്ടികളെ ഗ്യാംഗുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇവര്‍ വളര്‍ന്നു വരുമ്പോള്‍ വലിയ ക്രിമിനലുകള്‍ ആയി മാറുന്നു. ഇവരെ പിന്തിരിപ്പിക്കുകയെന്നത് വലിയ ജോലിയാണ്. ലണ്ടനില്‍ മാത്രം 180 ഗ്യാംഗുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ സംഘങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിച്ചു കഴിഞ്ഞിരിക്കുന്നതായും ക്രെസിഡ ഡിക്ക് വെളിപ്പെടുത്തി. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിച്ചതോടെ അക്രമ സംഭവങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
25 വയസില്‍ താഴെ പ്രായമുള്ളവരില്‍ കത്തിക്കുത്തേല്‍ക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനു പുറമേ പ്രശ്‌നബാധിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. തെരുവില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതോടെ അക്രമ സംഭവങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ തോക്കുകളും കത്തികളും പിടിച്ചെടുക്കപ്പെടുന്നുണ്ട്. ഇവ കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മൂന്നു വര്‍ഷമായി വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്ക് ഇതോടെ കുറവു വന്നിട്ടുണ്ടെന്നും ക്രെസിഡ ഡിക്ക് അവകാശപ്പെട്ടു.
രാജേഷ് ജോസഫ്
ദൈവം തന്റെ സ്‌നേഹത്തെ ഓരോ പുലരിയിലും നവീകരിക്കുന്നു എന്ന വിലാപങ്ങളിലെ മനോഹരമാം വാക്യം പിറവിയുടെ സദ് വാര്‍ത്തയാണ്. ഓരോ ദിനവും വീണ്ടെടുക്കുന്ന മനുഷ്യനിലെ നന്മയുടെ, സ്‌നേഹത്തിന്റെ, മൃദുലതയുടെ, കരുണയുടെ പിറവിയാണ് ഡിസംബറിന്റെ സദ് വാര്‍ത്ത. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ മാനവരാശിയോട് ആവശ്യപ്പെടുക നാം കണ്ടുമുട്ടുന്ന സുമനസുകളെ വീണ്ടും പ്രകാശിപ്പിക്കുവാനുള്ള ദൗത്യമാണ്. കരുണ, സ്‌നേഹം ഇവ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും അവ ജീവിതത്തില്‍ പാലിക്കുവാനും മറ്റുള്ളവരിലേക്ക് പകരുവാനും നന്നേ ബുദ്ധിമുട്ടാണ്. പ്രതീക്ഷയാണ് പിറവി നല്‍കുന്ന സന്ദേശം. ഭൂതകാലത്തിന്റെ മുറിപ്പാടുകളല്ല, ആധുനികതയുടെ തൈലമാണ് പിറവി. കഴിഞ്ഞ കാലങ്ങളില്‍ എന്ത്, എങ്ങനെയായിരുന്നു എന്നുള്ളതല്ല, ഇന്ന് ഞാന്‍ ആയിരിക്കുന്ന മേഖലകളില്‍ നക്ഷത്രപ്രഭ പരത്തുവാന്‍ സാധിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. The best repalcement is the replacement self.
വെള്ളം വീഞ്ഞാക്കാനോ കുഷ്ഠരോഗിയെ സുഖപ്പെടുത്താനോ മരിച്ചവരെ ഉയിര്‍പ്പിക്കാനോ ആധുനികതയുടെ സുവിശേഷം ആവശ്യപ്പെടുന്നില്ല. മറിച്ച് വിശുദ്ധ ഫ്രാന്‍സിസ് പറയുന്നു Start by doing what is necessary, then do what’s possible and suddenly you will be doing the impossible.
നാം ആയിരിക്കുന്ന ബലഹീനമായ അവസ്ഥയെ പൂര്‍ണമായി മനസിലാക്കി ചുറ്റുമുള്ളവരില്‍ പുഞ്ചിരിയുടെ, മൃദുതലതയുടെ, കേള്‍വിയുടെ, സൗമ്യതയുടെ നക്ഷത്രവിളക്ക് തൂക്കാം. സംഘര്‍ഷങ്ങളുടെ അസ്വസ്ഥതകളുടെ, ആകുലതകളുടെ ഈ വര്‍ത്തമാനകാലത്തില്‍ നമ്മിലെ ചെറിയ നക്ഷത്ര വെളിച്ചത്തിന് പ്രസക്തിയുണ്ട്. അനേകം ചെറുവെളിച്ചങ്ങള്‍ വലിയ പ്രകാശത്തിലേക്ക് നയിക്കുന്നു. അങ്‌ഹെ ആ പ്രകാശം കാലിത്തൊഴിത്തില്‍ മനഷ്യനായി പിറവികൊള്ളുന്നു. ഒരോ പുലരിയിലും നവീകരിക്കുന്ന സ്‌നേഹമായി.
ഇയിടെ വായിച്ച പുസ്തകത്തിലെ ഒരു വാക്യം ഓര്‍മവരുന്നു. നമ്മുടെ ജീവിതത്തിന്റെ തിരക്കഥ മാറ്റി എഴുതുവാന്‍ നമുക്ക് ഒരു അവസരം കിട്ടിയിരുന്നെങ്കില്‍ നാം എന്ത് എഴുതും? വല്ലാതെ ഭാരപ്പെടുത്തുന്ന ഒരു ചോദ്യം. അസ്വസ്ഥമാകേണ്ട ദൂരെ കാണുന്ന ആ നക്ഷത്രം ഇനിയും മങ്ങിയിട്ടില്ല. അത്യുന്നതങ്ങളില്‍ ദൈവത്തിനും മഹത്വം. ഭൂമിയില്‍ സുമനസുള്ളവര്‍ക്ക് സമാധാനം.
Start by doing what is necessary, then do what’s possible and suddenly you will be doing the impossible.