ചില തമാശകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ കാര്യത്തില്‍ ഇത് സത്യമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെറും ആറ് വയസ് മാത്രം പ്രായമുള്ള മകളെ കാറോടിക്കാന്‍ അനുവദിച്ച ബെക്കാം വിവാദത്തിലായിരിക്കുകയാണ്. വിഷയത്തില്‍ നിയമ നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍. താരം തന്നെ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മകള്‍ ഹാര്‍പ്പര്‍ കാറോടിച്ച സംഭവം പുറത്തായത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. പലരും ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം സാഹസങ്ങള്‍ വലിയ അപകടമുണ്ടാക്കുമെന്ന് ബെക്കാമിന് മുന്നറിയിപ്പ് നല്‍കുന്നു. ഡ്രൈവിംഗ് സംഭവം വാര്‍ത്തയായതിനോട് ബെക്കാം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ബെക്കാമിന്റെ മടയില്‍ ഇരുന്ന് കാര്‍ നിയന്ത്രിക്കുകയാണ് ഹാര്‍പ്പര്‍ ചെയ്യുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. നീ എന്താണ് ചെയ്യുന്നതെന്ന് ബെക്കാമിന്റെ ചോദ്യത്തിന് വാഹനമോടിച്ചു കൊണ്ടിരിക്കുകയാണെന്ന് അവള്‍ മറുപടിയും നല്‍കുന്നു.
മകളെ ഡ്രൈവിംഗ് ചെയ്യാന്‍ അനുവദിച്ചതിനെതിരെ ആരാധകരും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. 16 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ യുകെയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളു. ബെക്കാമും മകളും ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലാണ് താമസം. ഇവിടെ 15 വയസും 6 മാസവും പൂര്‍ത്തിയായവര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.
ലണ്ടന്‍: അടുത്ത കോമണ്‍വെല്‍ത്ത് തലവനായി പ്രിന്‍സ് ചാള്‍സ് സ്ഥാനമേല്‍ക്കും. യുകെയില്‍ നടന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നേതാക്കളുടെ യോഗത്തിലാണ് എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിരിക്കുന്നത്. 53 രാജ്യങ്ങളിലെ നേതാക്കളാണ് ഇക്കര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്. വ്യാഴായ്ച്ച ലണ്ടനിലെ ബക്കിംഗ്ഹാം പാലസില്‍ നടന്ന സമ്മിറ്റില്‍ പ്രിന്‍സ് ചാള്‍സിനെ അടുത്ത തലവനായി കൊണ്ടുവരാനുള്ള ആഗ്രഹം എലിസബത്ത് രാജ്ഞി തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
1952നു ശേഷം കോമണ്‍വെല്‍ിന്റെ തലപ്പത്ത് എലിസബത്ത് രാജ്ഞിയുണ്ട്. തന്റെ പിതാവ് ജോര്‍ജ് ആറാമന് ശേഷമാണ് കോമണ്‍വെല്‍ത്ത് തലപ്പത്ത് എലിസബത്ത് രാജ്ഞി എത്തുന്നത്. രാജ്ഞി പ്രിന്‍സ് ചാള്‍സിനെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവനായി നിയമിക്കാന്‍ താല്‍പ്പര്യം അറിയിച്ചതിന് ശേഷം നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുടെ ഉച്ചകോടി നടക്കുക. രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കുന്നതിനും നയതന്ത്ര സഹകരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഉച്ചകോടി സഹായകമാവും.
ലോകത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന 53 രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമണ്‍വെല്‍ത്ത്. മുന്‍ ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും. രാജ്ഞി ഇന്നലെ നടത്തിയ പ്രസംഗത്തില്‍ പ്രിന്‍സ് ചാള്‍സിനെ പിന്‍ഗാമിയാക്കുന്നത് സംബന്ധിച്ച് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം കോമണ്‍വെല്‍ത്ത് കമ്മറ്റിക്ക് വിടുകയായിരുന്നു. തലവനെ തെരെഞ്ഞെടുക്കാനുള്ള അധികാരം കമ്മറ്റിയിലെ അംഗങ്ങള്‍ക്കാണ്. എലിസബത്ത് രാജ്ഞിയുടെ അഭിപ്രായം അതേപടി അനുസരിക്കുകയാണ് കമ്മറ്റി ചെയ്തത്. തീരുമാനത്തെ എതിര്‍ത്ത് ആരും രംഗത്ത് വന്നില്ല,
മലയാളികളായ സംഗീതപ്രേമികളുടെ നിത്യ രോമാഞ്ചമായ ബാബുരാജ് പാടിയ ഗസല്‍ ഗാനങ്ങള്‍ ഈണം തീര്‍ക്കുന്ന സായംസന്ധ്യയില്‍ യുകെ മലയാളികളിലെ കലാപ്രേമികള്‍ ഇന്ന് കെറ്ററിംഗില്‍ ഒത്തു ചേരുന്നു. ഓരോ കലാപരിപാടികളും മലയാളിക്ക് ഉത്സവമാണ്. പ്രത്യേകിച്ച് പ്രവാസനാട്ടിലെ കലാപരിപാടികള്‍. അത്തരത്തില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് യുകെയിലെ നൃത്തങ്ങളുടെയും, പാട്ടിന്റെയും തറവാടായ TUNE OF ARTS ന്റെ മയൂരാഫെസ്റ്റ്. കാലങ്ങള്‍ പല കലകളും മായിച്ചുകളയുമെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്ത നന്മയുള്ള കലാകര്‍മ്മങ്ങള്‍ കാലാതീതമായി നിലനില്‍ക്കുക തന്നെ ചെയ്യും. മരിക്കാത്ത ഓര്‍മ്മകളായി. അങ്ങനെ യുകെ മലയാളികളുടെ മനസ്സില്‍ ഞങ്ങള്‍ നല്കിയ കടപ്പാടിന്റെ കണക്കുപുസ്തകത്തിന്റെ നേര്‍ചിത്രമാണ് മയൂരഫെസ്റ്റ്. യുകെ മലയാളികളുടെ പ്രിയപ്പെട്ടവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്ന മയൂരാഫെസ്റ്റ് 2018 ഏപ്രില്‍ 21ന് നോര്‍ത്താംപ്ട്ടണ്‍ഷെയറിലെ കെറ്ററിങ്ങില്‍ നടത്തപ്പെടും.
മയൂരാഫെസ്റ്റ് 2018 കലാപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കലയില്‍ കഴിവുറ്റവരും അതിലുപരി മലയാളിയുടെ കലാസംസ്‌കാരത്തെയും ജീവിതരീതികളെയും നമ്മളില്‍നിന്ന് നഷ്ടപ്പെടാതെ വരുംതലമുറയുടെ വഴികാട്ടികളായി നില്‍ക്കുന്നവര്‍ തന്നെയാണ്. നമ്മളില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം കലകളിലൂടെ ഇവര്‍ അവതരിപ്പിക്കുന്നു. നമ്മളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പിറന്ന നാടിന്റെ ഓര്‍മ്മകളിലേക്ക് താളുകള്‍ മറിക്കുമ്പോള്‍ ഈ സയഹ്ന്‌ന വേദി നിങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.
TUNE OF ARTS ഒരുക്കുന്ന മയൂരാഫെസ്റ്റ് 2018ല്‍ ‘കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍” എന്ന ഗാനോപഹാര നിമിഷങ്ങളിലൂടെ നമ്മളുടെ സ്വന്തം ബാബുക്കായെ അനുസ്മരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഖല്‍ബിലെ സംഗീത രത്‌നങ്ങളായ ‘പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍, ഒരു പുഷ്പം മാത്രം, താമസമെന്തേ വരുവാന്‍, തുടങ്ങിയ അനവധി പാട്ടുകള്‍ വ്യത്യസ്തമായ ലൈവ് ഗസലിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ എത്തിക്കുന്നു.
യുകെയിലെ അറിയപ്പെടുന്ന തബല മാന്ത്രികനും നാടകസംവിധായകനും അഭിനയ സാമ്രാട്ടുമായ മനോജ് ശിവയോടൊപ്പം പ്രശസ്ത കീബോഡിസ്റ്റായ ടൈറ്റസും സംഘവും ചേര്‍ന്നൊരുക്കുന്ന ഈ ഗസല്‍ ഗാനസന്ധ്യ ഗാനപ്രേമികള്‍ക്ക് സംഗീത ലഹരി പകരും. ഗസല്‍ പാട്ടിനൊപ്പം യുകെയില്‍ അറിയപ്പെടുന്ന നര്‍ത്തകി മിന്നാ ജോസിന്റെ ( സാലിസ്ബറി) പ്രകടനം നിങ്ങള്‍ക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും. യുകെയുടെ നാനാഭാഗങ്ങളില്‍നിന്നും വളരെയധികം കലാകാരന്മാരും കലാകാരികളും ഈ മയൂരഫെസ്റ്റ് വിരുന്നില്‍ പങ്കെടുക്കുന്നു. ബര്‍മിങ്ഹാമില്‍ നിന്നെത്തുന്ന അലീന സെബാസ്റ്റ്യന്‍ & ടീം, കെറ്ററിങ്ങില്‍നിന്നും സ്റ്റെഫാനോയും സംഘവും തുടങ്ങി അനേകം കലാകാരന്മാരും കലാകാരികളും സ്റ്റേജില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കും. ഈസ്റ്റ്മിഡ്‌ലാന്‍സിന്റെ പ്രശസ്ത നൃത്ത അധ്യാപന സ്‌കൂള്‍ ആയ ‘നടനം നൃത്ത വിദ്യാലയം’ മയൂരഫെസ്റ്റിലെ നൃത്ത പരിപാടികളുടെ വലിയൊരു പങ്കുവഹിക്കുന്നു. നടനം നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുകാരിയും പ്രധാനാദ്ധ്യാപികയുമായ ജിഷാ സത്യനെ ഈ വേദിയില്‍ ആദരിക്കുന്നതായിരിക്കും.
കണ്ണിനും കാതിനും മനസ്സിനും കുളിര്‍മ്മയേകുന്ന ഈ പരിപാടിയുടെ തുടക്കം കെറ്ററിങ്ങിന്റെ നര്‍ത്തകിയായ ലക്ഷ്മിയുടെ ഗണപതി സ്തുതിയോടെയാണ്. യുകെയിലെ തിരക്കിട്ട ജീവീതത്തിനിടയിലും കലയെയും കലാകാരന്‍മാരെയും സ്‌നേഹിക്കുകയും അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളോടും കലാകാരന്മാരോടും TUNE OF ARTS ന്റെ നന്ദിയും കടപ്പാടും അറിച്ചുകൊള്ളുന്നു.
ഇന്ന് കൃത്യം മൂന്നുമണിക്ക് പരിപാടികള്‍ കലാപരിപാടികള്‍ ആരംഭിക്കും. ഈ അനുഗ്രഹമുഹൂര്‍ത്തത്തിനും കലാകാരന്മാരുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിനു പങ്കാളികളാകുവാന്‍ നല്ലവരായ നിങ്ങള്‍ ഏവരെയും ഞങ്ങള്‍ ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക്
Ajith Paliath (Sheffield) 07411708055, Sebastain Birmingham – 07828739276, Sujith kettering 07447613216, Titus (Kettering) 07877578165, Biju Nalapattu 07900782351, Prem Northampton- 07711784656, Sudheesh Kettering 07990646498, Anand Northampton 07503457419, Toni Kettering 07428136547,
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ.
ഈ അഡ്രസില്‍ എത്തിയതിനു ശേഷം ആംബുലന്‍സ് സ്റ്റേഷന്റെ തൊട്ടടുത്ത കാര്‍പാര്‍ക്കിങ്ങില്‍ പാര്‍ക്കു ചെയ്യുക. ഒരു പൗണ്ട് നിരക്കില്‍ ദിവസം മുഴുവനും കാര്‍ പാര്‍ക്കിങ്ങിന് അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പരിപാടി കമ്മറ്റി അംഗങ്ങളില്‍ നിന്നു അറിയാവുന്നതാണ്. തികച്ചും സൗജന്യമായാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ഹാളില്‍ ലഭിക്കും.
ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/
ഹോംകെയര്‍ ആരോഗ്യ പരിപാലനം ആവശ്യമുള്ള 13,000ത്തോളം വൃദ്ധജനങ്ങള്‍ക്കും അസുഖ ബാധിതര്‍ക്കും ലഭിച്ചു വരുന്ന സേവനങ്ങള്‍ താറുമാറായേക്കുമെന്ന് റിപ്പോര്‍ട്ട്. യുകെയിലെ പ്രമുഖ ഹോം കെയര്‍ സര്‍വീസ് സ്ഥാപനമായ അലൈയ്ഡ് ഹെല്‍ത്ത് കെയറിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. എതാണ്ട് 12,000 ജീവനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ ഹോം കെയര്‍ സ്ഥാപനമാണ് അലൈയ്ഡ് ഹെല്‍ത്ത് കെയര്‍. സമീപകാലത്ത് സ്ഥാപനം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെയാണ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരും. ഇത് രാജ്യത്തിന്റെ ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കും.
അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ നിലവില്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവരും വൃദ്ധജനങ്ങളുമായ 13,000ത്തോളം പേരുടെ ആരോഗ്യ സംരക്ഷണമാണ് ഏറ്റെടുത്ത് നടത്തുന്നത്. 150 ലോക്കല്‍ അതോറിറ്റികളുമായി കോണ്‍ട്രാക്ട് നിലവിലുള്ള അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ക്രഡിറ്റേഴ്‌സിന്റെ സഹകരണം ലഭിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകും. ജര്‍മ്മന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം 19 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് 2015 ഡിസംബറില്‍ അലൈയ്ഡിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കുന്നത്. ലോക്കല്‍ അതോറിറ്റികള്‍ ഫണ്ടില്‍ കുറവ് വരുത്തിയതോടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
എന്‍എച്ച്എസ് 111 ടെലിഫോണിക് സര്‍വീസ്, ജിപിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സെന്ററുകള്‍, എന്‍ഡ് ഓഫ് ലൈഫ് കെയര്‍ എന്നിവര്‍ക്ക് വേണ്ട അടിയന്തര സഹായങ്ങള്‍ അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ നല്‍കാറുണ്ട്. കൂടാതെ തടവറകളിലും ഇമിഗ്രേഷന്‍ സെന്ററുകളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഇവര്‍ സേവനം ലഭ്യമാക്കുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന ഒരു സ്ഥാപനം അടച്ചു പൂട്ടിയാല്‍ ഗുരുതര പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിക്കും. കെയര്‍ ക്വാളിറ്റി കമ്മീഷനും സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് അലൈയ്ഡിന്റെ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ വക്താവ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സ്ഥാപനത്തെ മോചിതമാക്കി കുടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ തുടരുന്നതിനായി സ്ഥാപനത്തെ പ്രാപ്തമാക്കാന്‍ ശ്രമിക്കുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ വക്താവ് വ്യക്തമാക്കി.
ബ്രിട്ടനിലെ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ ബില്‍ഡേഴ്‌സിന്റെ 8,000ത്തോളം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. 2015ല്‍ ഉണ്ടായ സമാന പ്രതിസന്ധിയേക്കാള്‍ രൂക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി പല സ്ഥലങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റൂഫ് ടൈല്‍സ്, വിന്‍ഡോസ്, പ്ലാസ്റ്റര്‍ ബോര്‍ഡ്. തടി എന്നിവയാണ് പ്രധാനമായും ലഭ്യമല്ലാത്തത്. ഇത്തരം അസംസ്‌കൃത വസ്തുക്കള്‍ക്കായി 8 മാസം വരെ കാത്തിരിക്കേണ്ടി വരുന്നതായി കെട്ടിട നിര്‍മ്മാതാക്കള്‍ പറയുന്നു. സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മേഖലയെ ബാധിച്ചിരിക്കുന്നത്. കട്ടകളില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല. കട്ട നിര്‍മ്മാണ കമ്പനികളുടെ പ്രൊഡക്ഷനിലുണ്ടാകുന്ന കാലതാമസമാണ് ഇവ ലഭ്യമല്ലാത്തതിന് കാരണമെന്ന് ലീഡ്‌സ് ബില്‍ഡര്‍ സാമുവല്‍ ടെയ്‌ലര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍മ്മാണ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതായി എഫ്എംബി ഉടമസ്ഥന്‍ ബ്രയാന്‍ ബെറി പറയുന്നു.
കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില ഉയരുന്നത് രാജ്യത്തെ നിര്‍മ്മാണ മേഖലയെ മാത്രമല്ല വീടുകള്‍ നിര്‍മ്മിക്കുന്ന പൗരന്മാരെയും പ്രതികൂലമായി ബാധിക്കുമെന്ന് ബെറി വ്യക്തമാക്കുന്നു. പകുതിയിലേറെ വരുന്ന നിര്‍മ്മാതാക്കളും വില വര്‍ദ്ധനവിന്റെ ബാധ്യത ഉപഭോക്താക്കളുടെ തലയിലേക്ക് വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ കെട്ടിട നിര്‍മ്മാണ പ്രോജക്ടുകളും വിലയിലും ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു. മെറ്റീരിയല്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിന് അനുസരിച്ച് ഉപഭോക്താവിന്റെ പോക്കറ്റ് കാലിയാകുമെന്നത് തീര്‍ച്ചയാണ്.
പത്താം വര്‍ഷത്തിലേക്കു വിജയകരമായി കടക്കുന്ന വോക്കിങ് മലയാളി അസോസിയേഷന്‍ പുതിയ കമ്മിറ്റിക്കു രൂപം നല്‍കി.വിഷുദിനത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.യുക്മ സ്ഥാപക പ്രസിഡന്റും വോക്കിങ് മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റും ആയ വര്‍ഗീസ് ജോണ്‍ (സണ്ണി) ആണ് പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് മുന്‍ റീജിയണല്‍ സെക്രട്ടറി ആന്റണി എബ്രഹാമിനെ ( അജു) സെക്രട്ടറി ആയും അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ സെക്രട്ടറി സുജിത് നീലകണ്ഠനെ ട്രെഷറര്‍ ആയും തിരഞ്ഞെടുത്തു. സുഹാസ് ഹൈദ്രോസ് (വൈസ് പ്രസിഡന്റ്),സ്മൃതി ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), അനീഷ് ശശീന്ദ്രന്‍ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), പ്രജിത നായര്‍ (ആര്‍ട്സ് കോര്‍ഡിനേറ്റര്‍), റിതു ഡെറിക്, ലവ്‌ലി സണ്ണി (ഡാന്‍സ് കോര്‍ഡിനേറ്റര്‍സ്), ബിനോയ് ചെറിയാന്‍ (എക്‌സ് ഒഫീഷ്യയോ) എന്നിവര്‍ ആണ് മറ്റു ഭാരവാഹികള്‍.
അതോടൊപ്പം തന്നെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും നടന്നു. ജമ്മുവില്‍ ക്രൂരമായ ബലാല്‍ത്സംഗത്തിനിരയായി ബാലിക കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തിക്കൊണ്ടു മെഴുകു തിരികള്‍ കത്തിച്ചുകൊണ്ടു നിശബ്ദ പ്രാര്‍ത്ഥനയും നടന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ആന്റണി എബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പത്താം വാര്‍ഷികാഘോഷങ്ങള്‍ കെങ്കേമമാക്കുന്നതിനു പതിവ് പരിപാടികള്‍ കൂടാതെ കുട്ടികളുടെ സ്റ്റഡി ടൂര്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്നിവ കൂടി നടത്താന്‍ പുതിയ കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു. സെപ്റ്റംബര്‍ എട്ടാം തീയതി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിക്കാനും ഡിസംബര്‍ 29ന് പത്താം വാര്‍ഷികത്തോടൊപ്പം ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷവും നടത്തുന്നതിനും തീരുമാനമെടുത്തു.
ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാളും നഴ്‌സുമാരെക്കാളും കൂടുതല്‍ നിരക്കില്‍ റിക്രൂട്ട് ചെയ്യുന്നത് മാനേജര്‍മാരെയെന്ന് റിപ്പോര്‍ട്ട്. ബിബിസിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2013ന് ശേഷം എന്‍എച്ച്എസ് 3,600 മാനേജര്‍മാരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 8300 ഡോക്ടര്‍മാരെയും 7000 നഴ്‌സിംഗ് സ്റ്റാഫിനെയുമാണ് ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നത്. മാനേജര്‍മാരെ റിക്രൂട്ട് ചെയ്യുന്ന നിരക്കില്‍ 16ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ അധിക ഡോക്ടര്‍മാരെ നിയമിക്കുന്ന നിരക്കില്‍ ഉണ്ടായി വര്‍ദ്ധനവ് വെറും 8 ശതമാനവും നഴ്‌സിംഗ് സ്റ്റാഫിന്റെ കാര്യത്തില്‍ 2 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ എന്‍എച്ച്എസ് നഴ്‌സിംഗ് ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
റിക്രൂട്ട്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത് മാനേജര്‍മാരുടെ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനായിട്ടാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഇക്കര്യം സംബന്ധിച്ച കൃത്യമായ പ്രതികരണം പുറത്ത് വന്നിട്ടില്ല. അതേസമയം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്ക് പ്രതിഷേധാര്‍ഹമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു. മികവുറ്റ നഴ്‌സുമാരെ പരിശീലിപ്പിക്കുന്നതില്‍ നേരിടുന്ന പരാജയം മേഖലയില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യതയുണ്ടാക്കുമെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറഞ്ഞു. എന്‍എച്ച്എസ് സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യത ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സമീപ കാലത്ത് എആന്‍ഇ (അടിയന്തര ചികിത്സ) വെയിറ്റിംഗ് ടൈമില്‍ സര്‍വകാല റെക്കോഡില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന കാര്യവും ഇതോടപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
2013 ഡിസംബറിനും 2017 ഡിസംബറിനും ഇടയ്ക്ക് ഇഗ്ലണ്ടിലെ മുക്കാല്‍ ഭാഗം വരുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളും മാനേജര്‍മാരെ നിയമിക്കുന്ന നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ പ്രകാരമുള്ള കണക്കുകളാണിത്. കുറഞ്ഞ വേതന നിരക്ക്, വര്‍ദ്ധിച്ചു വരുന്ന ജോലി സമ്മര്‍ദ്ദം, മികച്ച നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കുന്നതിലുള്ള പരാജയം തുടങ്ങിയവയാണ് ഇന്ന് എന്‍എച്ച്എസ് നേരിടുന്ന നഴ്‌സിംഗ് ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് ജനറല്‍ സെക്രട്ടറിയുമായ ജനറ്റ് ഡേവിസ് വ്യക്തമാക്കുന്നു. അതേ സമയം എന്‍എച്ച്എസ് മാനേജര്‍മാര്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് അധികൃതര്‍ പ്രതികരിച്ചു. റിക്രൂട്ട്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും ആവശ്യമായി അത്രയും മാനേജര്‍മാരെ ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.
സുന്ദരികളും സുന്ദരന്‍മാരുമായ വേലക്കാര്‍ നഗ്നരായി നിങ്ങളുടെ വീട് വൃത്തിയാക്കാനെത്തും. മണിക്കൂറിന് 40 മുതല്‍ 50 യൂറോ വരെ നല്‍കി ന്യൂഡ് ക്ലീനേഴ്‌സിനെ സ്വന്തമാക്കുന്നവരുടെ എണ്ണം ഇംഗ്ലണ്ടില്‍ വര്‍ദ്ധിച്ചുവരുകയാണ്. യു.കെയിലെ നാച്വറല്‍ കമ്പനിയാണ് ആവശ്യക്കാര്‍ക്ക് ഇത്തരം ജോലിക്കാരെ എത്തിച്ചുകൊടുക്കുന്നത്. വേലക്കാരന്‍ വേണോ അതോ വേലക്കാരി മതിയോ അവരുടെ പ്രായം എത്രയായിരിക്കണം, ആകാരവടിവ് എങ്ങനെയായിരിക്കണം, നിറം ഏതായിരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉപഭോക്താക്കള്‍ക്ക് മുന്നോട്ട് വയ്ക്കാം. കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ ഇതിനെല്ലാമുള്ള സൗകര്യമുണ്ട്. ദിവസവും ആയിരക്കണക്കിന് പേരാണ് ജോലിക്കാരെ തേടി രജിസ്റ്റര്‍ ചെയ്യുന്നതും ഫോണ്‍ വിളിക്കുന്നതും.
ജോലിക്കാരെ സപ്‌ളൈ ചെയ്യുന്ന കമ്പനിയിലേക്ക് ഒരിക്കല്‍ വിളിച്ചയാള്‍ തനിക്കൊരു ന്യൂഡ് ക്ലീനറെ കിട്ടുമോയെന്ന് ആവശ്യപ്പെട്ടു. ഈസമയം പെണ്‍കുട്ടികളായ ജോലിക്കാരോട് കാര്യം പറഞ്ഞു. അതിലൊരാള്‍ സന്നദ്ധയാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇതിലെ കച്ചവട വഴി തെളിഞ്ഞതെന്ന് കമ്പനി ഉടമ ലാറ സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ടിലുടനീളം 300 ജോലിക്കാര്‍ നാച്വറിസ്റ്റ് ക്ലീനേഴ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേലക്കാരികളേക്കാള്‍ വേലക്കാരന്‍മാരെയാണ് ആവശ്യപ്പെടുന്നത്. വനിതകളെ ആവശ്യപ്പെട്ടു വിളിക്കുന്നത് മധ്യവയസ്‌ക്കരാണ്.
വളരെ പ്രൊഫഷണലായവരെ മാത്രമേ ജോലിക്ക് വയ്ക്കൂ. സ്ത്രീയുടെയും പുരുഷന്റെയും നഗ്ന ശരീരം കാണുമ്പോള്‍ മറ്റൊരു വ്യക്തിക്കുണ്ടാകുന്ന വികാരങ്ങള്‍ ജോലിക്കാര്‍ക്ക് മനസിലാകും. ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് ജോലിക്ക് അയയ്ക്കുന്നത്. വേലക്കാരാണെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ വേലക്കാരെ നല്‍കൂ. മാത്രമല്ല വേലക്കാരോട് സ്വകാര്യത പുലര്‍ത്തുകയും വേണം – സ്മിത്ത് പറയുന്നു.
പ്രകൃതിവാദത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ലാറ സ്മിത്ത്. ഒരു വ്യക്തിയെ കുറിച്ച് നല്ല അഭിപ്രായം തോന്നേണ്ടത് അയാള്‍ക്ക് തന്നെയാണ്. അതിന് ശരീരഘടനയോ നിറമോ പ്രായമോ തടസ്സമാകരുതെന്ന് സ്മിത്ത് പറയുന്നു. സ്മിത്തിന്റെ ജോലിക്കാര്‍ ഏറെ സംതൃപ്തരാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും യോജിക്കുന്ന ജോലിയാണ് ഇതെന്നാണ് നാച്വറിസ്‌ററ് ക്ലീനേഴ്‌സില്‍ ജോലി ചെയ്യുന്ന 43കാരി സില്‍വ പറയുന്നു. ഉപഭോക്താവിനെ സംബന്ധിച്ച് മഹത്തായ കാഴ്ചയും ഊര്‍ജവുമാണ് തങ്ങള്‍ നല്‍കുന്നതെന്നും ഇത് തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നെന്നും സില്‍വ പറഞ്ഞു.
ഓരോ സ്ഥലത്തേക്കും അയയ്ക്കുന്ന ജോലിക്കാരുടെ കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം കമ്പനിക്കുണ്ട്. ജലിക്കാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. ജോലിക്ക് എത്തുന്നവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാനോ, ചിത്രമെടുക്കാനോ അനുവാാദമില്ല. ഇവ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ജോലിക്കാരെ നല്‍കൂ. അല്ലാത്ത പക്ഷം പൊലീസില്‍ നിന്ന് കര്‍ശനനടപടികള്‍ സ്വീകരിക്കും.
ബ്രിട്ടനില്‍ അതിസാധാരണമായി ചൂട് വര്‍ദ്ധിക്കുന്നു. 29 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനില. 70 വര്‍ഷങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വ്യക്തമാക്കി. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും രണ്ട് മടങ്ങ് അധിക ചൂട് ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. 23ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിച്ചതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനിയോജ്യമായ സമയമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം അന്തരീക്ഷത്തിലെ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
ഇതിന് മുന്‍പ് 1949 ഏപ്രിലിലാണ് യുകെയില്‍ 29 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്തെ ഏറ്റവും കടുപ്പമേറിയ വിന്ററിനായിരുന്നു യുകെ സാക്ഷ്യം വഹിച്ചത്. അതിശൈത്യത്തില്‍ പൂര്‍ണമായും മോചിതമായ ബ്രിട്ടനില്‍ ഇത്തവണ സാധാരണ ലഭിക്കുന്നതിനേക്കാളും കൂടുതല്‍ തെളിച്ചമുള്ള കാലാവസ്ഥ ഉണ്ടാകുമെന്നാണ് കരുതുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 29.1 ഡിഗ്രി സെല്‍ഷ്യസാണ്. സൗത്ത്-ഈസ്റ്റ് ഭാഗങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ ചൂട് ലഭിക്കാന്‍ സാധ്യതയുള്ളതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
രോഗ പ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ പുറത്തിറങ്ങുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കൂട്ടര്‍ക്ക് അലര്‍ജി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സണ്‍ ക്രീമുകളുടെ വില്‍പ്പന 300 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാരായ സാലിസ്ബെറി കണക്ക് കൂട്ടുന്നത്. കൂടാതെ ബിയറിന്റെ വില്‍പ്പനയിലും കാര്യമായ വര്‍ദ്ധനവുണ്ടായേക്കും. സമീപകാലത്ത് ഏറ്റവും ചൂടേറിയ കാലാവസ്ഥ വരുന്നതോടെ ഐസ്‌ക്രീം മാര്‍ക്കറ്റുകളിലും മുന്നേറ്റമുണ്ടാകും. ചൂട് ഇഷ്ടപ്പെടുന്നവര്‍ ബാര്‍ബക്യൂ ക്യാമ്പുകളും ബീച്ചുകളും പാര്‍ക്കുകളുമെല്ലാം കൈയടക്കി കൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസ വായ്പാ പലിശ വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനവുമായി സാമ്പത്തിക വിദഗദ്ധര്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മിനിസ്റ്റര്‍മാര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ദ്ധിച്ച പലിശ നിരക്ക് ബാധകമാവുക. 2012നു ശേഷം പഠനം ആരംഭിച്ചവര്‍ സെപ്റ്റംബര്‍ മുതല്‍ 6.3 ശതമാനം പലിശ നല്‍കേണ്ടി വരും. നേരെത്തെ ഇത് 6.1 ശതമാനം മാത്രമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ചില സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വര്‍ദ്ധനവ് വിദ്യാര്‍തത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക മുന്നറിയിപ്പ് നല്‍കുന്നു.
ബിരുദങ്ങള്‍ നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ പാകത്തിലുള്ള ജോലി ലഭ്യമാകുന്നില്ലെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. പലിശ നിരക്ക് കൂടി വര്‍ദ്ധിപ്പിച്ചാല്‍ പ്രതിസന്ധി അതിരൂക്ഷമാകും. റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ്(ആര്‍പിഐ) 3.1 ശതമാനത്തില്‍ നിന്നും 3.3 ശതമാനത്തിലേക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനമാണ് വായ്പാ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. വിദ്യഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് ആര്‍പിഐ ലിങ്ക് ചെയ്യുകയും ചെയ്തതോടെയാണ് നിരക്കില്‍ മാറ്റം വന്നിരിക്കുന്നത്.
നിരക്ക് വര്‍ദ്ധനവിനെതിരെ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിനര്‍ശിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കാള്‍ ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ രംഗത്ത് വന്നു. തന്റെ ട്വിറ്റ് അക്കൗണ്ടിലൂടെയാണ് പോള്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. പലിശ നിരക്കോ അനുബന്ധ സാമ്പത്തിക മേഖലയുമായോ റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ് ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവരുതായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമെ എടുക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. തിരിച്ചടക്കാനുള്ള പണം ലാഭിക്കാന്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് എടുക്കുന്ന ലോണുകള്‍ക്ക് സമാനമല്ല വിദ്യാഭ്യാസ വായ്പ അവയ്ക്ക് ഇളവുകള്‍ ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.