UK

ഓക്സ്ഫോര്‍ഡിലെ സെന്റ്‌ പീറ്റേഴ്സ് ആന്‍റ് സെന്റ്‌ പോള്‍സ് യാക്കോബായ പള്ളി പൊതുയോഗത്തില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും. ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്നതിന് ചേര്‍ന്ന യോഗമാണ് ചേരി തിരിഞ്ഞുള്ള വാഗ്വാദത്തിലും ബഹളത്തിലും കലാശിച്ചത്. കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന വിഭാഗവും പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് ചേരിതിരിവും ബഹളവും ഉണ്ടായത്.

പള്ളി പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ഇടവക വികാരി ഫാ. രാജു ചെറുവള്ളിയുടെ നിര്‍ദ്ദേശപ്രകാരം കാതോലിക്ക ബാവയുടെ അനുകൂലികളില്‍ നിന്നുള്ളയാളെ പ്രതിപുരുഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ്‌ ബഹളം ഉണ്ടായത്. പാത്രിയര്‍ക്കീസ് ബാവ പക്ഷക്കാരായ ആളുകള്‍ ഇതിനെ എതിര്‍ക്കുകയും തങ്ങളുടെ പക്ഷത്ത് നിന്നുള്ളയാള്‍ വേണം പ്രതിപുരുഷ സ്ഥാനത്തേക്ക് എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് വേണ്ടി നടന്ന ഇലക്ഷനില്‍ കത്തോലിക്ക ബാവ അനുകൂലികള്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് പാത്രിയര്‍ക്കീസ് പക്ഷക്കാര്‍ ബഹളം വയ്ക്കുകയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗം യോഗം ബഹിഷ്കരിക്കുകയും തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ തങ്ങള്‍ ഇനി ഇടവകയുടെ പരിപാടികള്‍ ബഹിഷ്കരിക്കും എന്നും ഇവര്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ഇവരുടെ എതിര്‍പ്പ് മുഖവിലക്ക് എടുക്കാതെ കാതോലിക്ക ബാവ പക്ഷക്കാരനായ ജോസ് വര്‍ക്കിയെ ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനായി തെരഞ്ഞെടുത്തതായി പൊതുയോഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കില്ലെന്ന് മറുഭാഗവും അറിയിച്ചതോടെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

 

ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) അറസ്റ്റിലായി.

വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസാണ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് സര്‍ബ്ജിതിന്റെ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് സര്‍ബ്ജിത് കൊല്ലപ്പെട്ടതെന്നു വരുത്തിതീര്‍ക്കാന്‍ വീട്ടില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഗുര്‍പ്രീത് കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 16 ആണ് സര്‍ബ്ജിതിനെ ജീവനോടെ അവസാനമായി കാണുന്നത്. ഗുര്‍പ്രീതാണ് ഇവരെ അവസാനമായി കണ്ടതെന്നു പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഗുര്‍പ്രീതും മക്കളും അന്നുവൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്ബോഴാണ് സര്‍ബ്ജിതിനെ മരിച്ച നിലയില്‍ കണ്ടതെന്നായിരുന്നു മൊഴി.

 

 

 

ലണ്ടന്‍ : യുകെയിലെ സംഗീത പ്രേമികൾ ആകാംഷാപൂർവം കാത്തിരുന്ന ” The Maestros” ന്  അരങ്ങൊരുങ്ങുന്നു . ആദ്യ പരിപാടിക്ക് ഇനി ഒരു നാൾ കൂടി മാത്രം. പരിപാടിക്ക് ഒരുക്കമായി പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ , ശ്രീ. വിൽസ്വരാജ് എന്നിവർ ഇന്നലെ ഉച്ചക്ക് ലണ്ടനിൽ എത്തിക്കഴിഞ്ഞു . ഹീത്രൂ വിമാനത്തവാളത്തിൽ എത്തിയ ഇവരെ V4 Entertainments UK യുടെ പേരിൽ ശ്രീ.വിനോദ് നവധാര , സോജൻ എരുമേലി , തോമസ് കാക്കശ്ശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു.

മെയ് 11, 12, 13 തീയതികളിൽ ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ ആയിരിക്കും The Maestros അരങ്ങേറുക . പ്രശസ്ത സംഗീതജ്ഞനും ദേശീയ പുരസ്‌കാര ജേതാവും ആയ ശ്രീ ഔസേപ്പച്ചൻ മാഷ് നേതൃത്വം നൽകുന്ന ഈ സംഗീത സന്ധ്യയിൽ പ്രസിദ്ധ പിന്നണി ഗായകൻ ശ്രീ വിൽസ്വരാജ് , ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഡോക്ടർ വാണി ജയറാം , ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോൺടെസ്റ് ജേതാവ് രാജേഷ് രാമൻ എന്നിവർ പങ്കെടുക്കുന്നു . ഔസേപ്പച്ചൻ -രവീന്ദ്രൻ – ജോൺസൺ ത്രയത്തിന്റെ നിത്യഹരിത ഗാനങ്ങളിലൂടെ ഉള്ള ഒരു അവിസ്മരണീയയാത്ര ആയിരിക്കും ശ്രോതാക്കൾക്ക് ഈ പരിപാടി സമ്മാനിക്കുക.

ശ്രീ വിനോദ് നവധാരയുടെ നേതൃത്വത്തിൽ ഉള്ള പ്രശസ്ത ലൈവ് ഓർക്കസ്ട്ര ആയ നിസരി ആയിരിക്കും ഈ പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുക . പല പ്രമുഖ സംഗീതജ്ഞരോടും ഒപ്പം ഇതിനു മുൻപും നിരവധി തവണ യുകെയിൽ അങ്ങോളം ഇങ്ങോളം ലൈവ് പരിപാടികൾ അവതരിപ്പിച്ചു പരിചയം ഉള്ളവർ ആണ് നിസരിയിലെ കലാകാരന്മാർ . ശ്രീ ഔസേപ്പച്ചൻ മാഷിനൊപ്പം നിസരിയിലെ അംഗങ്ങൾ കൂടി ചേരുമ്പോൾ സംഗീത ആസ്വാദകർക്ക് അതൊരു മറക്കാനാവാത്ത അനുഭവം ആയിരിക്കുമെന്ന് തീർച്ച . മെയ് 11 നു വൈകുന്നേരം ഏഴു മണിക്ക് ഈസ്റ്റ് ലണ്ടനിലെ ബോളിയൻ തീയറ്ററിൽ നടക്കുന്ന പരിപാടിയോടു കൂടിയിരിക്കും “The Maestros” ന് തുടക്കം കുറിക്കുക.

പിറ്റേ ദിവസം മെയ് 12 വൈകുന്നേരം 6.30 ന് വെസ്റ്റ് ലണ്ടനിലെ സംഗീതാസ്വാദകർക്കു വേണ്ടി ഹെയ്‌സിലെ നവ്‌നാത് സെന്ററിൽ വച്ചായിരിക്കും രണ്ടാമത്തെ പരിപാടി അരങ്ങേറുന്നത് . മെയ് 13 നു വൈകുനേരം സൗത്ത് ലണ്ടനിലെ ലാൻഫ്രാങ്ക് അക്കാദമിയിൽ വച്ചു നടക്കുന്ന മൂന്നാമത്തെ പരിപാടിയോടു കൂടി “The Maestros” സമാപിക്കും . നിരവധി മെഗാ ഷോകൾക്ക് ശബ്ദവും വെളിച്ചവും നൽകി പരിചയം ഉള്ള ലണ്ടനിലെ ഒയാസിസ് ഡിജിറ്റൽസാണ് പരിപാടികളുടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത്.

അനശ്വര കലാകാരന്മാരുടെ അപൂർവ സംഗമം ആയ ഈ സംഗീത നിശയിലേയ്ക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു . For information Contact : വിനോദ് നവധാര : 07805 192891 , സോജൻ : 07878 8963384 (ഈസ്റ്റ് ഹാം) , രാജേഷ് രാമൻ : 07874 002934 (ക്രോയിഡോൺ ) , ഷിനോ : 07411143936 (ഹെയ്സ് – വെസ്റ്റ് ലണ്ടൻ)

വക്കച്ചന്‍ കൊട്ടാരം

21/5/17 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് East Killbride our Lady of Lourd church Hallല്‍ വെച്ച് മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വൈശാഖ് നിലവിളക്ക് തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എല്ലാ അംഗങ്ങളുടേയും സഹകരണവും, ആത്മാര്‍ത്ഥതയും കൊണ്ട് വിജയകരമായിത്തീര്‍ന്നു. വര്‍ണ്ണാഭമായ ഓണാഘോഷം, കലാകേരളം കുടുംബ കൂട്ടായ്മകള്‍, കേരള പിറവി ദിനം, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍, ആനുകാലിക പ്രസക്ത വിഷയങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവകൊണ്ട് കര്‍മ്മോല്‍സുകമായിരുന്നു പോയ വര്‍ഷ പ്രവര്‍ത്തനങ്ങള്‍.

പാശ്ചാത്യമായ ഒരു സംസ്‌കാരത്തില്‍ ജീവിക്കേണ്ടി വരുമ്പോള്‍ പാരമ്പര്യമായി മലയാളികള്‍ പിന്തുടരുന്ന രീതികളും രണ്ടു സംസ്‌കാരങ്ങളിലെ വൈരുദ്ധ്യവും പുതുതലമുറയെ ഏതെല്ലാം തരത്തില്‍ ആശങ്കയുണ്ടാക്കുന്നു എന്ന വിഷയത്തിലൂന്നി 4/6/17ല്‍ കുട്ടികളും മാതാപിതാക്കളും ചേര്‍ന്ന് നടത്തിയ ഡിബേറ്റ് പ്രവാസ മലയാളി സമൂഹത്തിനു തന്നെ പുതുമയായി. 18/3/18 ഞായറാഴ്ച വൈകിട്ട് കാമ്പസ് ലാംഗ് സെന്റ്: ബ്രൈഡ് സ്ചര്‍ച്ച് ഹാളില്‍ വച്ച് മതേതരത്വം, ജനാധിപത്യം-ആശങ്കകള്‍, പ്രതീക്ഷകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ ഏറെ പ്രസക്തമായിരുന്നു.

6/5/18 വൈകിട്ട് 7 മണിക്ക് കോട് ബ്രിഡ്ജ് സെന്റ്: മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെട്ട വാര്‍ഷികാഘോഷത്തില്‍ ഏകാധിപത്യവും, സ്വേഛാധിപത്യവും, വര്‍ഗീയതയും, മറ്റെ ന്നത്തേക്കാളുമേറെ ലോകസമാധാനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ അത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുവാനും, പ്രതിരോധിക്കുവാനും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷിക മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ടു പോകേണ്ടതിന്റെ പ്രസക്തിയിലൂന്നിയ റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു.

ചാരുതയാര്‍ന്ന കലാപ്രകടനങ്ങളും, ടീം കലാകേരളമൊരുക്കിയ സ്‌നേഹവിരുന്നും, ഒത്തൊരുമ നല്‍കുന്ന വലിയ സന്തോഷവും തിരതല്ലിയ വാര്‍ഷികാഘോഷങ്ങളോടെ പോയ വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീല വീണു. കലാകേരളം ഗ്ലാസ് ഗോയുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജോമോന്‍ തോപ്പില്‍-പ്രസിഡന്റ്, പോള്‍സണ്‍ ലോനപ്പന്‍-സെക്രട്ടറി, തോമസ് ജോസ്-ട്രഷറര്‍, ആന്റണി ജോസഫ്-ജോ.ട്രഷറര്‍, ജയന്‍ മഞ്ഞളി-വൈസ് പ്രസിഡന്റ്, ജിമ്മി ജോസഫ്-ജോ. സെക്രട്ടറി, വനിതാ പ്രതിനിധികളായി-ടെസി കാറ്റാടി, സുനിതാ വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി. നേരിന്റെ, നെറിവിന്റെ ശബ്ദമായി കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കലാകേരളത്തിനും പുതിയ ഭരണ സമിതിക്കും എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

വെല്ലൂര്‍: അലന്‍ മോനുള്ള വോകിംഗ് കരുണ്യയുടെ സഹായമായ നാല്പ്പത്തിയാറായിരം രൂപ വെല്ലൂര്‍ സ്‌നേഹഭവനില്‍ വെച്ച് ഫാദര്‍ ജോബി ജോര്‍ജ്ജ് അലന്റെ പിതാവ് റോയിക്ക് കൈമാറി. മീനടം പഞ്ചായത്തില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ റോയിയും കുടുംബവും തീരാദുഃഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകന്‍ എട്ടാം ക്ലാസുകാരനായ അലന്‍ ജേക്കബ് ഒരു കിഡ്നി രോഗിയണെന്ന യാഥാര്‍ഥ്യം റോയിയെയും കുടുംബത്തേയും തകര്‍ത്തുകളഞ്ഞു.

വര്‍ഷങ്ങളായി അലന്‍ കിഡ്നി സംബന്ധമായ രോഗത്താല്‍ വലയുകയായിരുന്നു. കോട്ടയത്തുള്ള ഐ.സി.എച്ച് ആശുപത്രിയിലെ ദീര്‍ഘകാലത്തെ ചികിത്സകൊണ്ട് കാര്യമായ ശമനം ലഭിക്കാത്ത അലനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദീര്‍കാകാലത്തെ ചികിത്സാ ഓട്ടോ ഡ്രൈവര്‍ ആയ റോയിക്ക് താങ്ങാവുന്നതിലുമധികമായിരുന്നു.

മകന്റെ ചികിത്സക്ക് വേണ്ടി ഓടിനടക്കുന്ന റോയിക്ക് പണിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി. അതിനാല്‍ കിട്ടിക്കൊണ്ടിരുന്ന വരുമാനം പോലും നിലച്ചു, ചികിത്സാ ചിലവുകളും മറ്റുമായി വലിയ ഒരു കടക്കാരനായി മാറുകയായിരുന്നു. ഏകദേശം ആറ്
ലക്ഷത്തോളം രൂപ പലരില്‍ നിന്നായി കടം വാങ്ങിയ റോയ് ഇനി ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. ഇതുവരെ പലപ്പോഴും മുന്നോട്ടു നീങ്ങിയത് നല്ലവരായ പലരുടെയും സഹായം കൊണ്ടാണ്. ഈ നല്ല ഉദ്യമത്തില്‍ വോകിംഗ് കാരുണ്യയോടൊപ്പം പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്;

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

മെയ് 12 ശനിയാഴ്ച ബര്‍മിംഹാമിലെ വൂള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മുന്‍ മന്ത്രി ശ്രീ പി.ജെ ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ടീയ ജാതിമത വിശ്വാസത്തിന് അതീതമായി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനും, അന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമ്പ്യര്യവും, സ്‌നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്‍മനാടിനോടുള്ള കൂറും സംസ്‌കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹ ബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

ഇടുക്കി ജില്ലക്കാരായ വ്യക്തികളില്‍ നിന്നും വിദ്യാഭ്യാസം, കല, സാമൂഹികം, ചാരിറ്റി തുടങ്ങിയ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദരിക്കുകയും ചെയ്യുന്നതാണ്. ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെപോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹൃദം പുതുക്കുന്നതിനുമുപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യുകെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു. യുകെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ കൃന്‍സര്‍ റിസര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍കൂടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.
മെയ് മാസം 12ന് ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍, നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് ക്യാന്‍സര്‍ റിസര്‍ച്ചിന് സംഭാവന കൊടുക്കുവാന്‍  സാധിക്കും.

ഒരിക്കല്‍ കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ ഹാര്‍ദവമായി ക്ഷണിക്കുന്നു. ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ പീറ്റര്‍ താണോലി.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്

Woodcross Lane
Bliston , Wolverhampton.
BIRMINGHAM.
WV14 9BW.

യുകെയിലെ ടാക്സി ഡ്രൈവര്‍മാരെ പ്രതിസന്ധിയിലാക്കി കൊണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ആല്‍ഫ ബാങ്ക്റപ്റ്റ് ആയി പ്രഖ്യാപിച്ചു. കവര്‍ മൈ ക്യാബ്, വണ്‍ ഇന്‍ഷുറന്‍സ് സൊല്യൂഷന്‍, ജെ & എം ഇന്‍ഷുറന്‍സ് സൊല്യൂഷന്‍സ് തുടങ്ങി പല പേരുകളിലായി  ടാക്സി ഇന്‍ഷുറന്‍സ് രംഗത്ത് പ്രശസ്തമായ കമ്പനിയില്‍ നിരവധി ടാക്സി ഡ്രൈവര്‍മാര്‍ ആണ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഇവിടെ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള ഡ്രൈവര്‍മാര്‍ക്ക് ടാക്സി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിരികുന്നത്. എഴുനൂറിലധികം ടാക്സി ഡ്രൈവര്‍മാരും പതിനായിരത്തിലധികം മിനി ക്യാബ് ഡ്രൈവര്‍മാരും ലണ്ടന്‍ നഗരത്തില്‍ തന്നെ വാഹനമോടിക്കാന്‍ പറ്റാത്ത അവസ്ഥയിലായി എന്ന് ടാക്സി ഡ്രൈവര്‍സ് അസോസിയേഷന്‍ പറയുന്നു.

ലണ്ടനില്‍ മാത്രമല്ല മറ്റ് നഗരങ്ങളിലും സ്ഥിതി ഇത് പോലെ തന്നെയാണ്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന രംഗം എന്ന നിലയില്‍ യുകെ മലയാളി സമൂഹത്തെയും ഈ പ്രശ്നം ഞെട്ടിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്ന അങ്കലാപ്പിലാണ് പലരും. ടാക്സി ഇന്‍ഷുറന്‍സ് എടുക്കുന്നത് അത്ര എളുപ്പമല്ലാത്തതിനാല്‍ എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രാന്തിയിലാണ് ഇവര്‍. ഏകദേശം 3000 പൗണ്ടിലധികം ആണ് ഒരു വര്‍ഷം ഇന്‍ഷുറന്‍സ് തുകയായി ടാക്സി ഡ്രൈവര്‍മാര്‍ അടയ്ക്കുന്നത്. ഈ തുകയും ഇന്‍ഷുറന്‍സും ഒരുമിച്ച് നഷ്‌ടമായ അവസ്ഥയിലാണ് പലരും.

ഡെന്മാര്‍ക്ക്‌ ആസ്ഥാനമായ ആല്‍ഫ ഇന്‍ഷുറന്‍സ് യൂറോപ്യന്‍ യൂണിയനില്‍ മൊത്തം പ്രവര്‍ത്തനത്തിന് ലൈസന്‍സ് ഉണ്ടായിരുന്ന കമ്പനിയാണ്. മെയ് നാലിന് കമ്പനി ലിക്വിഡേഷനില്‍ ആയിരുന്നു. ഇന്നലെയാണ് ബാങ്ക്റപ്റ്റ് ആയി പ്രഖ്യാപിച്ചത്.

റെഡിങ് . ലണ്ടന് സമീപം റെഡിങ്ങിൽ  താമസിച്ചിരുന്ന മലയാളി വീട്ടമ്മ എലിസബത്ത് ബിജു (38)വിനെ ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . മരണകാരണം എന്താണ് എന്ന് അറിവായിട്ടില്ല , തിരുവല്ല സ്വദേശിയും ബോംബയിൽ സ്ഥിര താമസവുമായിരിക്കുന്ന ബിജു ഏബ്രഹാമിന്റെ  ഭാര്യയാണ് . വിപ്രോയിൽ സീനിയയർ ഐ ടി കൺസൾട്ടന്റായി ജോലി നോക്കുന്ന ബിജു അബ്രഹാമിന്റെ ഭാര്യായായ എലിസബത്ത്  നേരത്തെ  നാട്ടിൽ ഫാർമസിസ്റ്റ്   ആയി ജോലി നോക്കിയിരുന്നു  . എന്നാൽ ഇപ്പോൾ ഐ ടി  അനലിസ്റ്റ്   ആയി  സ്വന്തമായി ജോലി  ചെയ്യുക ആയിരുന്നു . ഇവർക്ക് പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത് , ഇന്ന് രാവിലെ മൂത്ത കുട്ടിയെ സ്‌കൂളിൽ ആക്കി തിരിച്ചു വന്ന ബിജു സോഫയിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്ന എലിസബത്തിനെ കാണുകയായിരുന്നു എന്ന് പറയപ്പെടുന്നു.

എലിസബത്ത്‌ ബിജു

ഇന്നലെ രാത്രിയിൽ വയറ്റിൽ വേദന ആയിരുന്നു എന്നും എലിസബത്ത് നേരത്തെ കിടക്കാൻ പോയി എന്നുമാണ്  ബിജു സുഹൃത്തുക്കളോട് പറഞ്ഞത്. രാവിലെ പതിവുപോലെ മൂത്ത കുട്ടിയെ റെഡിയാക്കി സ്‌കൂളിൽ കൊണ്ടുപോയി ആക്കിയ ശേഷം ഇളയ കുട്ടിയേയും സ്‌കൂളിൽ ആക്കി തിരികെ വന്നപ്പോഴും  ഭാര്യയുടെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ആണ് ബിജു സോഫയിൽ കിടക്കുന്ന എലിസബത്തിനെ ശ്രദ്ധിക്കുന്നത് എന്നും  തൊട്ടു വിളിച്ചപ്പോൾ അനക്കം ഇല്ലായിരുന്നു എന്നും ഉടൻ തന്നെ 999  വിളിക്കുകയും, പോലീസും, ആംബുലൻസും എത്തുകയും  ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു എന്നും ബിജുവിന്റെ സുഹൃത്തുക്കൾ  പറഞ്ഞു .

ഇവർ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു കണ്ടിരുന്നത് എന്നും ഇന്നലെയും വീടിനു പുറത്തു സന്തോഷവതിയായിട്ടാണ് എലിസബത്തിനെ കണ്ടത് എന്നും തദ്ദേശ വാസികളായ  അയൽവക്കത്തെ ആളുകളും മരണമറിഞ്ഞു എത്തിയ സുഹൃത്തുക്കളോട് പറഞ്ഞു  . ഇന്നലെ രാത്രി ഉറങ്ങാൻ മുറിയിൽ കിടന്ന എലിസബത്ത് എങ്ങനെയാണ്  താഴെ സോഫയിൽ എത്തിയത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്. വൈകിട്ട് വയ്യാതെ കിടന്നതിനാൽ രാവിലെയും വിളിച്ചെഴുന്നേൽപ്പിക്കാനോ ശല്യപെടുത്താനോ പോയില്ല , ഓഫീസിൽ പോകുന്നതിനു മുൻപ്  വിവരം പറയാൻ വിളിച്ചപ്പോൾ ആണ് അനങ്ങുന്നില്ല എന്ന കാര്യം മനസിലായത് എന്നാണ് ബിജുവിന്റെ ഭാഷ്യം .എലിസബത്തിനു ഗൾഫിൽ ജോലി ചെയ്യുന്ന ഒരു സഹോദരനും , നാട്ടിൽ പ്രായമായ മാതാപിതാക്കളും ആണ് ഉള്ളത് , മരണവിവരം സഹോദരനെ അറിയിച്ചിട്ടുണ്ട് , പോലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് , മരണകാരണം സംബന്ധിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട് .

കവെൻട്രി. ഓൺലൈൻ ഗെയിമിലൂടെ കവന്‍ട്രിയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ മലയാളിക്ക് ലഭിച്ചത് അവിശ്വസനീയമായ സമ്മാനം.  ജേക്കബ് സ്റ്റീഫൻ എന്ന യുകെ മലയാളിയാണ്  ബി ഓ ടി ബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകൾക്ക് വേണ്ടിയുള്ള ഗെയിമിൽ  എഴുപത്തിഅയ്യായിരം പൗണ്ട് വിലയുള്ള റേഞ്ച് റോവറിന്റെ ഏറ്റവും പ്രീമിയർ കാറുകളിൽ ഒന്നായ റേഞ്ച് റോവർ സ്പോർട്ട് പി 400 എച്ച് എസ് ഇ ഡൈനാമിക് കാറും ഇരുപതിനായിരം പൗണ്ടും സ്വന്തമാക്കിയത്. തിങ്കൾ മുതൽ വെള്ളി വരെ ഓൺലൈനിൽ ലഭ്യമാകുന്ന ഈ ഗെയിമിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രണ്ടുപേരുടെ മുഖഭാവത്തിൽ നിന്നും അവർക്കിടയിലുള്ള അദൃശ്യമായ ഒരു പന്ത് കണ്ടെത്തുന്നതാണ്  ഗെയിം.

ഫോർഡ് കിയ മുതൽ ഏറ്റവും മൂല്യം കൂടിയ ലംബോർഗിനി വരെ ലഭിക്കാവുന്നതാണ് ഗെയിം . എന്നാൽ ഓരോ ക്ലിക്കിനും പണം നൽകണം എന്നതാണ് പ്രത്യേകത. റേഞ്ച് റോവറിനുവേണ്ടി നാലോ അഞ്ചോ ക്ലിക്കുകൾ ആണ് ജേക്കബ് നൽകിയത്  ഓരോ ക്ലിക്കിനും മൂന്നു പൗണ്ട് നാൽപതു പെൻസാണ് ജേക്കബ് മുടക്കിയത്. തൊടുപുഴക്കാരനായ ജേക്കബ് സ്റ്റീഫന്റെ പ്രീമിയം കാറുകളോടുള്ള കമ്പമാണ് ബി ഓ ടി ബിയിൽ ഭാഗ്യം പരീക്ഷിക്കാൻ പ്രേരകമായത്.

ബി ഓ ടി ബി തങ്ങളുടെ ഇഷ്ട കാറിന്റെ ടിക്കറ്റെടുത്താൽ നൽകുന്ന ഓണ്‍ലൈൻ ഗെയിമിൽ വിജയിക്കുന്നവർക്കാണ് സമ്മാനം. മത്സരത്തിന് നൽകുന്ന ഫുട്‌ബോൾ മത്സര ഗെയിമിൽ ഫുട്‌ബോളിന്റെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തുന്നവർക്ക് അവരുടെ ഇഷ്ട കാർ സമ്മാനമായി ലഭിക്കും. വിധിനിർണ്ണയം ജഡ്ജുമാർ നടത്തി മത്സര വിജയികളെ അവരുടെ വീടുകളിലെത്തി കമ്പനി പ്രതിനിധികൾ അറിയിക്കുകയാണ് പതിവ്. ലണ്ടനിൽ നിന്നും നാല് വര്ഷം മുൻപാണ് ജേക്കബും കുടുംബവും കൊവെൻട്രിയിലേക്കു താമസം മാറ്റിയത് . പുതിയ വീട് വാങ്ങി അറ്റകുറ്റപ്പണികൾ തീർത്തു താമസം മാറാൻ ഒരുങ്ങി നിൽക്കവെയാണ് ജേക്കബിനെ തേടി  ഈ ഭാഗ്യം എത്തിയത് ..

ഈയാഴ്ചത്തെ മത്സര വിജയിയായ ജേക്കബ് സ്റ്റീഫന്റെ വീട്ടിൽ കമ്പനി അധികൃതരെത്തി വിവരമറിയിക്കുകയായിരുന്നു. വിഡിയോ സഹിതമാണ് കമ്പനി ജേക്കബ് സ്റ്റീഫന്റെ വിജയം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനി അധികൃതർ എത്തിയപ്പോൾ വീട്ടിലില്ലാതിരുന്ന ജേക്കബിനെ ഭാര്യ കവിത വിളിച്ച് വരുത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്. കോവൻട്രിയിൽ ഏജൻസി തിയേറ്റർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന ജേക്കബ്ബ് നേഴ്സായ ഭാര്യ കവിതക്കും രണ്ടു മക്കൾക്കുമൊപ്പം കോവൻട്രിയിലാണ് താമസം.

ജേക്കബിന് സമ്മാനമായി കാര്‍ സമ്മാനിക്കുന്ന വീഡിയോ താഴെ കാണാം.

 

യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ മലയാളി വിദ്യാര്‍ത്ഥിനി അര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ ഗോള്‍ഡ് അവാര്‍ഡ് സമ്മാനിച്ചു. മാര്‍ച്ച് 20ന് സെന്റ് ജെയിംസ് പാലസില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. യുവ പ്രതിഭകള്‍ക്കു ജീവിതത്തിലും പ്രവര്‍ത്തന മേഖലകളിലും തങ്ങളുടെ കഴിവ് വികസിപ്പിക്കാനായുള്ള പ്രോത്സാഹനമാണ് ഡ്യൂക് ഓഫ് എഡിന്‍ബറോ ഗോള്‍ഡ് അവാര്‍ഡ്.

ബള്‍ഗേറിയയിലെ പ്‌ളേവെന്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ് ആര്‍ലിന്‍. ന്യൂകാസിലിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ഹൈസ്‌കൂളിലും ന്യൂകാസില്‍ സിസ്ത് ഫോറം കോളേജിലെയും വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും സാമൂഹ്യ സേവന രംഗത്തും ആര്‍ലിന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

ന്യൂകാസില്‍ മലയാളി ജിജോ മാധവപ്പള്ളിലിലിന്റെയും സിസി ജിജോയുടെയും മകളാണ് ആര്‍ലിന്‍. ആഷിന്‍ ജിജോ അല്‍വിന്‍ ജിജോ എന്നിവര്‍ സഹോദരങ്ങളാണ്.

RECENT POSTS
Copyright © . All rights reserved