UK

രാജേഷ് ജോസഫ്, ലെസ്ററർ

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ സ്‌നേഹം മാത്രം തൻറെ ജീവിതം കൊണ്ട് കാണിച്ച മഹാ ത്യാഗിയുടെ ഓര്‍മ്മയ്ക്കായി കുരിശുകള്‍ പണിയുന്ന നമ്മളില്‍ നിന്ന് ഇതുവരെ ക്രിസ്തു ജനിച്ചില്ല. മനസിനെ വല്ലാതെ ഭാരപ്പെടുത്തുന്ന ചോദ്യം നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന സാര്‍വത്രിക സഭ സ്വയം ചോദിക്കേണ്ട വിശ്വാസികള്‍ ആവര്‍ത്തിക്കെണ്ട ചോദ്യമായി ഈ കാലഘട്ടത്തില്‍ മാറിയിരിക്കുന്നു. നമ്മുടെ ജീവിതം പുല്‍ക്കൂടും കാല്‍വരിയുമായി മാറ്റാന്‍ സാധിക്കാതെ പോകുന്നത് എന്ത് എന്നുള്ളത്.

ഭൂമി ഇടപാടുകളും ലൈംഗീക ആരോപണങ്ങളും സ്വാര്‍ത്ഥതയും വിശ്വാസ ജീവിതത്തിൻറെ ഭാഗമായപ്പോള്‍ കുരിശിൻറെ ഭാരം കുറഞ്ഞു വന്നു. സഹനത്തിൻറെ തീച്ചൂളയില്‍ സ്‌നേഹത്തിൻറെ അടിത്തറയില്‍ കെട്ടപ്പെട്ട സഭ സ്വാര്‍ത്ഥതയുടേയും അധികാര ദാര്‍ഷ്യത്തിൻറെയും ഉപഭോഗ സംസ്‌ക്കാരത്തിൻറെയും ഭാഗമായിരിക്കുന്നു. രണ്ട് ഉള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കുന്നതിനു പകരം രണ്ട് ഉള്ളവന്‍ ഒന്ന് ഉള്ളവൻറെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ച് ഇല്ലാത്തവനെ പാടെ മറന്നും പെരുമാറുന്ന രീതി വേദനാജനകമാണ്.

അന്ധന് കാഴ്ച്ചയ്ക്കായും ചെകിടന് കേള്‍വിക്കായും വേശ്യയ്ക്ക് നീതിക്കായും നമ്മുടെ മുന്‍പില്‍ കേഴുമ്പോള്‍ മുഖം മറച്ച് നീതി നടപ്പാക്കാത്ത ക്രിസ്തു ശിഷ്യന്‍മാര്‍ക്ക് സംഭവിക്കുന്നത് പുരമുകളിലെ പ്രഘോഷണവും ഹൃദയങ്ങളിലെ അകല്‍ച്ചയുമാണ്.

ക്രിസ്തുവിനാല്‍ നനഞ്ഞ മണ്ണിലെ ചെളികൊണ്ട് നമുക്ക് കണ്ണുകള്‍ കഴുകാം. പ്രകാശം നമ്മുടെ കണ്ണുകളിലും ജീവിതത്തിലും പതിക്കട്ടെ. അന്ധനേയും കുരുടനേയും കണ്ണ് തുറന്ന് കാണാം. ചേര്‍ത്ത് പിടിക്കാം. ജോയേല്‍ പ്രവാചകൻറെ വാക്യങ്ങള്‍ ഓര്‍മ്മിക്കാം നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത് അവിടുന്ന് ഉദാരവതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹ സമ്പന്നനുമാണ് ശിക്ഷ പിന്‍വലിക്കാന്‍ സദാ സന്നദ്ധനുമാണ്.

RAJESH JOSEPH

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താം​ഗ​വും ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ റ​വ. ഡോ. ​പോ​ൾ മ​ണ​വാ​ള​ൻ (83) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇളവൂര്‍ സെന്റ് ആന്റണി പള്ളിയിലെ ഇടവക തിരുന്നാളിനൊരുക്കമായ നൊവേന കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വചന സന്ദേശം പങ്കുവച്ച ശേഷം അനുജന്‍ വറീതിന്റെ വസതിയില്‍ വന്ന് അത്താഴം കഴിച്ച് അല്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പോളച്ചനെ ഉടന്‍ തന്നെ അങ്കമാലി LF ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അച്ചന്‍ ദേഹാസ്വാസ്ഥ്യം വകവയ്ക്കാതെ ഡോക്ടറുടെ അടുത്തേയ്ക്ക് നടന്നു കയറുന്നതിനിടെ പൊടുന്നനെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടാവുകയും പോളച്ചന്‍ ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസ് ആന്റണി – ബെല്ല ദമ്പതികളുടെ ബന്ധുവായ അച്ചൻ 2016 ജൂണിൽ യുകെ സന്ദർശിക്കാൻ എത്തിയിരുന്നു. ജൂലൈ മാസത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ അച്ചൻ 2016 ജൂലൈ മൂന്നാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന പെരുന്നാളിന്റെ മുഖ്യ കാർമ്മികനായിരുന്നു. മണവാളനച്ചൻ അന്ന് നൽകിയ പെരുന്നാൾ സന്ദേശം സ്റ്റോക്ക് വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോന്ന മനോഹരമായ ജീവിതാനുഭവങ്ങൾ ആയിരുന്നു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് (കു​ന്നേ​ൽ) പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​എ​ട​ക്കു​ന്ന് പ്രീ​സ്റ്റ് ഹോ​മി​ലെ​ത്തി​ക്കും. 4.30 മു​ത​ൽ എ​ള​വൂ​രി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​നം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം. മെ​ത്രാന്‍മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രി​ക്കും സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ.

എ​ള​വൂ​ർ പ​രേ​ത​രാ​യ മ​ണ​വാ​ള​ൻ മാ​ത്യു-​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1935 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നാ​യി​രു​ന്നു ജ​ന​നം. 1963 മാ​ർ​ച്ച് 10നു ​ക​ർ​ദി​നാ​ൾ മാ​ർ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ലി​ൽ​നി​ന്നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ൽ എം​എ​യും പി​എ​ച്ച്ഡി​യും നേ​ടി. നോ​ർ​ത്ത് പ​റ​വൂ​ർ, അ​ങ്ക​മാ​ലി പ​ള്ളി​ക​ളി​ൽ സ​ഹ​വി​കാ​രി​യാ​യും പ​ടി​ഞ്ഞാ​റേ ചേ​രാ​ന​ല്ലൂ​ർ, കാ​ർ​ഡി​ന​ൽ ന​ഗ​ർ, കാ​ക്ക​നാ​ട്, ചെ​ങ്ങ​ന്പു​ഴ ന​ഗ​ർ, എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ്, ചെ​ങ്ങ​മ​നാ​ട്, മം​ഗ​ല​പ്പു​ഴ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ലും മം​ഗ​ല​പ്പു​ഴ, കാ​ർ​മ​ൽ​ഗി​രി, റൊ​ഗാ​ത്തെ സെ​മി​നാ​രി​ക​ളി​ൽ പ്ര​ഫ​സ​ർ, വൈ​ക്കം സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ, എ​റ​ണാ​കു​ളം ലി​സി, ചു​ണ​ങ്ങം​വേ​ലി നി​വേ​ദി​ത, വി​ൻ​സ​ന്‍റ് ഡി​പോ​ൾ സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തു. നി​ര​വ​ധി വേ​ദി​ക​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ഇ​രു​പ​തു ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചു. ലൂ​ക്കാ സു​വി​ശേ​ഷം ധ്യാ​ന​വും വ്യാ​ഖ്യാ​ന​വും ആ​ണ് ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥം.

ദീ​ർ​ഘ​നാ​ളാ​യി നി​വേ​ദി​ത​യി​ലും തു​ട​ർ​ന്ന് എ​ട​ക്കു​ന്ന് പ്രീ​സ്റ്റ്ഹോ​മി​ലും വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: വ​റീ​ത് (റി​ട്ട. ടെ​ൽ​ക്ക് എ​ൻ​ജി​നി​യ​ർ), ജോ​സ​ഫ് (ഫെ​ഡ​റ​ൽ ബാ​ങ്ക് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ), ജ​യിം​സ് (നാ​ഷ​ണ​ൽ ടെ​ക്സ്റ്റൈ​യി​ൽ കോ​ർ​പ​റേ​ഷ​ൻ റി​ട്ട. മാ​നേ​ജ​ർ), സി​സ്റ്റ​ർ ആ​നി മ​ണ​വാ​ള​ൻ എ​സ്എ​ബി​എ​സ് (തി​രു​മു​ടി​ക്കു​ന്ന്), സി​സ്റ്റ​ർ ലി​റ്റി​ൽ ട്രീ​സ എ​സ്എ​ബി​എ​സ് (ആ​റ്റു​പു​റം), സി​സ്റ്റ​ർ റെ​യ്സി മ​ണ​വാ​ള​ൻ എ​സ്എ​ബി​എ​സ് (ആ​ലു​വ), പ​രേ​ത​രാ​യ സി​സ്റ്റ​ർ ക​നീ​സി​യ സി​എം​സി, സെ​ബാ​സ്റ്റ്യ​ൻ.

കവന്‍ട്രി: രണ്ടാമത് സെവന്‍ ബീറ്റ്സ് സംഗീതോത്സവം ഫെബ്രവരി 17 ശനി ബെഡ്ഫോര്‍ഡില്‍ അരങ്ങേറും. യുകെയിലെയും കേരളത്തിലെയും മികച്ച ഗായിക ഗായകന്‍മാര്‍ പങ്കെടുക്കുന്ന സംഗീതോത്സവത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുകെ മലയാളികള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പോയ വര്‍ഷത്തെ സംഗിതോത്സവത്തിന്റെ മാധുര്യം മനസ്സില്‍ നിന്ന് പോകാത്തവരും അവരില്‍ നിന്ന് സംഗീതോത്സവത്തെക്കുറിച്ച് അറിഞ്ഞവരും ഇത്തവണത്തെ പരിപാടി ഒരു കാരണവശാലും മിസ്സാവരുതെന്ന് തീരുമാനിച്ചു കഴിഞ്ഞു. ക്രോയ്ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്ന സംഗീതോത്സവത്തില്‍ യുക്മ സാംസ്‌കാരിക വിഭാഗം പ്രധിനിധി സി എ ജോസഫ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, വാറ്റ്ഫോഡ് കെസിഎഫ് പ്രധിനിധി സണ്ണിമോന്‍ മത്തായി, അവതാരിക രശ്മി പ്രകാശ് എന്നിവരും സാന്നിധ്യം അറിയിക്കും.

വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെ പാട്ടനുഭവം പങ്കിടുന്ന വേദിയായി സെവന്‍ ബീറ്റ്സ് സംഗീതോത്സവം മാറുമെന്ന് പ്രധാന സംഘാടകന്‍ ജോമോന്‍ മാമ്മൂട്ടില്‍ വ്യക്തമാക്കി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം സംഗീത പ്രേമികള്‍ പങ്കെടുക്കുന്ന പരിപാടിയായിരിക്കും സെവന്റ് ബീറ്റ്‌സ് സംഗീതോത്സവമെന്ന സംഘാടകര്‍ അറിയിച്ചു. ഒഎന്‍വി രചിച്ച പ്രശസ്തങ്ങളായ പ്രണയ ഗാനങ്ങള്‍ ബെഡ്ഫോര്‍ഡ് വേദിയില്‍ വീണ്ടും ജീവന്‍ വെക്കും. യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാട്ടുകാരില്‍ മിക്കവരും തന്നെ ബെഡ്ഫോര്‍ഡില്‍ ഒഎന്‍ വി സംഗീതോത്സവത്തില്‍ പങ്കെടുക്കും. കൂട്ടത്തില്‍ യുകെ മലയാളികള്‍ക്കിടയിലെ യുവതലമുറയെ ആവേശം കൊള്ളിക്കാന്‍ പോപ് ഗാനരംഗത്തു ചുവടു വയ്ക്കുന്ന ദിയ ദിനു വൂസ്റ്ററില്‍ നിന്നും എത്തുമ്പോള്‍ മികച്ച നര്‍ത്തകരുടെ പത്തിലേറെ സംഘങ്ങളാണ് പാട്ടിനു മേമ്പൊടിയായി താളം ചവിട്ടുക.

പാട്ടുകാരില്‍ മഴവില്‍ സംഗീത ശില്‍പി അനീഷ്, ജെനിത് തോമസ് കേറ്ററിംഗ്, ആത്മനാഥാ സ്നേഹരാജ ദൈവ കരുണ്യമേ എന്ന ക്രിസ്തിയ ഭക്തിഗാനം പാടിയ ബെഡ്ഫോര്‍ഡിലെ ഡൈന്ന ജോമോന്‍, ക്രിസ്ത്യന്‍ ആല്‍ബത്തിലൂടെ തന്നെ ശ്രദ്ധ നേടിയ കേംബ്രിഡ്ജിലെ ടെസാ ജോണ്‍, കേംബ്രണിലെ ദേവികാ പ്രശാന്ത്, എന്നിവര്‍ ഗാനങ്ങളുമായി എത്തുമ്പോള്‍ കേംബ്രോണിലെ അഖില്‍ ജിജോ കോമഡി സ്‌കിറ്റുമായി കാണികളെ കൈയ്യിലെടുക്കും. എലീസ് പവീന്‍, ടെസ്മോള്‍, ഷാജു ഉതുപ് ലിവര്‍പൂള്‍, ലിന്‍ഡ ബെന്നി, അനിത നായര്‍, സജി ജോസഫ് ഹോഷം, ജോണ്‍സന്‍ ജോണ്‍, ഡോ. വിപിന്‍ നായര്‍ നോര്‍ത്താംപ്ടണ്‍, സത്യനാരായണന്‍, ദിലീപ് രവി, മിഥുന്‍ മോഹന്‍ ലണ്ടന്‍,മഞ്ജു റെജി, കിഷോര്‍, ഫെബി ഫിലിപ്, പ്രവീണ്‍, മരിയ റിജു, ജെസി പോള്‍, ജെസ്റ്റിനെ യൂജിന്‍, ടിന യൂജിന്‍, മിഥുന്‍ റോയ്, ജോബി മങ്കിടി, സജി സാമുവല്‍ ബെന്‍സന്‍ ദേവസ്യ, പൂളിലെ ഗായകനായ ഉല്ലാസ് ശങ്കരന്‍ എന്നിവരൊക്കെ വേദിയില്‍ എത്തും. കൂടാതെ ബെഡ്ഫോര്‍ഡ് സെന്റ് ജോസഫ് പള്ളി വികാരി ഫാ റോയ് കാരയ്ക്കാട്. ഡീക്കണ്‍ ജോയ്സ് ജയിംസ്, ജോണ്‍ ജോര്‍ജ് ബിഎംകെഎ, ശ്രീകുമാര്‍ കെറ്ററിങ് മലയാളി അസോസിയേഷന്‍, കനേഷ്യസ് അത്തിപ്പൊഴി എന്നിവരും പരിപാടിയുടെ ഭാഗമാകാനെത്തും. അവതാരകരായി സീമാ സൈമണ്‍ മാഞ്ചസ്റ്റര്‍, ഇറിന്‍ കുശാല്‍ ഡെര്‍ബി എന്നിവരും വേദിയിലെത്തും. കൂടാതെ നര്‍ത്തക സംഘവുമായി ബെഡ്ഫോര്‍ഡ്, കേറ്ററിംഗ്, നോര്‍ത്താംപ്ടണ്‍, കേംബ്രിജ്, ബര്‍മിങ്ഹാം, ഡെര്‍ബി, സാലിസ്ബറി എന്നീ നാട്ടുകാരും കൂടി യോജിക്കുന്നതോടെ സംഗതീത്സവത്തില്‍ മണിക്കൂറുകളുടെ കാഴ്ച വസന്തം പീലിവിടര്‍ത്തും എന്നുറപ്പാണ്.

നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍ സര്‍ഗം സ്റ്റീവനേജ് ടീം നയിക്കുന്ന 17 പേരടങ്ങുന്ന ചെണ്ടമേളം കൂടി എത്തുന്നതോടെ ആവേശം ഇരട്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഫ്ളവേഴ്സ് ടിവിയില്‍ കോമഡി പരിപാടി അവതരിപ്പിച്ചത് വഴി യുകെ മലയാളികള്‍ക്കിടയില്‍ പോപ്പുലറായി മാറിയ ജീസണ്‍ ഡാര്‍ട്ട്ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യവിരുന്ന്, ബര്‍മിങ്ഹാം ദോശ വില്ലേജ് റെസ്റ്റോറന്റന്റെ സ്വാദിഷ്ടമായ ഭക്ഷണശാല, ഉപഹാര്‍ ടീം നടത്തപ്പെടുന്ന സ്റ്റംസെല്‍ കാമ്പയെന്‍ കൂടി ചേരുമ്പോള്‍ മറക്കാനാവാത്ത ഒരു ദിവസം ഓര്‍മ്മയില്‍ കൂട്ടിച്ചേര്‍ക്കാന്‍ സംഗീതോത്സവത്തിന് എത്തുന്നവര്‍ക്ക് അവസരം ഒരുങ്ങുകയാണെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

ബാത്ത് : ബാത്തിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തികൊണ്ട് ഒരു മലയാളി കൂടി ഈ ലോകത്തോട് വിട പറഞ്ഞു . ബാത്തില്‍ താമസിക്കുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി പനക്കതോട്ടത്തില്‍ ജോസഫ് സക്കറിയ 52 (സാജന്‍) ആണ് മരണപ്പെട്ടത് . 2004 മുതല്‍ രോഗബാധിതനായിരുന്നു ജോസഫ് സ്‌ക്കറിയ . ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 7.30ന് മരണപ്പെടുകയായിരുന്നു.

പരേതന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട് . ഭാരൃ മേരി റോസില , മക്കള്‍ ഗ്ലാഡിസ് , ഗലേക്‌സി രണ്ടുപേരും യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു . ബാത്ത് മലയാളി സമൂഹം എല്ലാ സഹായങ്ങളും നല്‍കി ദുഖിതരായ കുടുംബത്തോടൊപ്പമുണ്ട് . ഇദ്ദേഹത്തിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

യുകെയില്‍ വച്ച് നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ ഒത്ത് കൂടുന്ന മോനിപ്പള്ളി സംഗമം യുകെയുടെ പന്ത്രാണ്ടാമത് സംഗമം 2018 ഏപ്രില്‍ 21ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്തുള്ള വിന്‍സ്ഫോര്‍ഡ് എന്ന സ്ഥലത്തുള്ള യുണൈറ്റഡ് റിഫോര്‍മഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ജിന്‍സ് തോട്ടപ്ലാക്കില്‍ കുടുംബം ആതിഥേയത്വം വഹിയ്ക്കുന്ന സംഗമം രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ച് വെകുന്നേരം ഏഴ് മണിയ്ക്ക് അവസാനിക്കും.

സംഗമത്തിന് മുന്നോടിയായി സംഗമത്തിലെ അംഗങ്ങള്‍ക്കായി നടത്തപ്പെട്ട ക്രിസ്തുമസ്സ് നൂയിയര്‍ ചാരിറ്റി ജനുവരി 31ന് അവസാനിച്ചപ്പോള്‍ പരിഞ്ഞ് കിട്ടിയ ഒരു ലക്ഷം രൂപ 2 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ മാസം പത്താം തിയതിയ്ക്ക് മുന്‍പ് നല്കപ്പെടുന്നതാണ്. അംഗങ്ങള്‍ക്കായി എല്ലാം മാസത്തിന്റെയും ഒന്നാം തിയതി നടത്തുന്ന വാട്ട്‌സാപ്പ് ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സംഗമത്തിന്റെ അന്ന് സമ്മാനങ്ങള്‍ വിതരണം ചെയുന്നതാണ്. ഏപ്രില്‍ 21ന് നടത്തപ്പെടുന്ന സംഗമത്തിലേയ്ക്ക് മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു .

Address

United Reformed Church Hall

52 Swanlow Ln, Winsford CW7 1JE

CONTACT . SIJU NOTTINGHAM 07915615725 /SANTHOSH CHELTENHAM 07903006957/ VINOD BIRMINGHAM 07969463179/ JINCE WINSFORD 07940417647

തോമസ് ഫ്രാന്‍സിസ്‌

ലിവര്‍പൂള്‍: ജോണ്‍മാഷ് മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി മത്സരത്തിലൂടെ സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ (R C C) നിര്‍ധനരും ക്യാന്‍സര്‍ ബാധിതരുമായ 5 കുട്ടികളടക്കം 10 രോഗികള്‍ക്കുള്ള ചികിത്സക്കായി നല്‍കപ്പെട്ടു. വടംവലി മത്സര സംഘാടക സമിതിക്കുവേണ്ടി ഹരികുമാര്‍ ഗോപാലന്‍ RCC യി ലെ Cancer Epidemiology & Biostatistics വകുപ്പ് മേധാവി പ്രൊഫ. ഡോ.ഏലിയാമ്മ് മാത്യുവിന് തുക കൈമാറി. ഈ കഴിഞ്ഞ ഒക്ടോബറില്‍ ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ സ്‌കൂളില്‍ വെച്ച് നടത്തപ്പെട്ട ഓള്‍ യുകെ വടംവലി മത്സരത്തില്‍ കരുത്തുറ്റ പത്ത് ടീമുകളായിരുന്നു ഈ മഹത്തായ സംരംഭത്തിനായി അണിനിരന്നത്.

യു കെ യുടെ വിവിധ മേഖലകളിലധിവസിക്കുന്ന വടംവലി, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനും ആദരണീയനായുമായ ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രാദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു ഈ വലിയ കായിക മാമാങ്കം ലിവര്‍പൂളില്‍ അരങ്ങേറിയത്. തോമസുകുട്ടി ഫ്രാന്‍സിസ്, ഹരികുമാര്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലിവര്‍പൂളിലെ മലയാളി സമൂഹവും, ലിവര്‍പൂള്‍ ടൈഗേഴ്‌സും സംയുക്തമായിട്ടായിരുന്നു ഈ വലിയ സംരംഭം ആവിഷ്‌കരിച്ചത്. കടുത്ത ഒരു മത്സരം ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നതിനൊപ്പം തന്നെ, ആദരണീയനായ ജോണ്‍ മാഷിന്റെ നാമധേയത്തില്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തിയും ലക്ഷ്യം വച്ചായിരുന്നു സംഘാടകസമിതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങിയിരുന്നത്.

മത്സരത്തില്‍ പങ്കെടുത്ത ടീമുളുടെയും, മത്സരത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്ന ശ്രീ മാത്യു എബ്രഹാം ( Olw insurance )ന്റെയും, ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെയും അതുപോലെ തന്നെ ഈ വലിയ സംരംഭത്തിനു പിന്നില്‍ അണിനിരന്ന കമ്മറ്റി അംഗങ്ങളുടെയും നിര്‍ലോഭമായ സാന്നിധ്യ, സഹായ സഹകരണമാണ് ഇങ്ങനെയൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വഴിതെളിച്ചത്. ഇതിനായി കൈകോര്‍ത്ത ഏവര്‍ക്കും സംഘാടക സമിതിയും ജോണ്‍ മാഷിന്റെ കുടുംബവും അകമഴിഞ്ഞ നന്ദി അറിയിക്കുകയുണ്ടായി.

ജോ ഇഞ്ചനാട്ടില്‍

യുകെയിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് പത്തിന് രാവിലെ പത്തു മണി മുതല്‍ നടത്തപ്പെടുന്നതാണെന്നു ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ടൂര്‍ണമെന്റുകള്‍ വന്‍ വിജയമായിരുന്നതിന്റെ പശ്ചാത്തലത്തില്‍ വളരെ വിപുലമായ രീതിയില്‍ ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് അണിയിച്ചൊരുക്കുന്നത്. സ്‌കോട്‌ലന്‍ഡിലെ പ്രധാന ബാഡ്മിന്റണ്‍ ഹോട് സ്‌പോട്ടുകള്‍ ആയ ഗ്ലാസ്ഗോ, എഡിന്‍ബറ, അബെര്‍ദീന്‍, ഫാല്‍കിര്‍ക് എന്നിവിടങ്ങളില്‍ നിന്നുമുള്ള നിരവധി ടീമുകളോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകളും ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനായി എല്ലാ വര്‍ഷവും ഗ്ലാസ്‌ഗോയില്‍ എത്തി ചേരാറുണ്ട്.

യു ബി സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൗണ്ടായ ഡന്‍കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. രാവിലെ 10 മണി മുതല്‍ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ മാര്‍ച്ച് ഒന്നിന് മുന്‍പായി പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാ വര്‍ഷവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .

ഷിബു ജേക്കബ് – 07886486775
ബിനു തോമസ് (മൂപ്പന്‍)- 07980968569
ഐവിന്‍ ജോസഫ് – 07581161773

ലണ്ടന്‍: വിവാഹ രജിസ്‌ട്രേഷനില്‍ രണ്ട് നൂറ്റാണ്ടോളമായി തുടര്‍ന്നു വരുന്ന രീതിയില്‍ സമൂല മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാനാണ് നിര്‍ദേശം. നിലവില്‍ ഇരുവരുടെയും പിതാക്കന്‍മാരുടെ പേരുകള്‍ മാത്രമാണ് ചേര്‍ക്കുന്നത്. 1837 മുതല്‍ പിന്തുടരുന്ന നിയമത്തിലാണ് മാറ്റം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കാലഹരണപ്പെട്ട സമ്പ്രദായമാണ് പൊളിച്ചെഴുതാന്‍ ഹോം ഓഫീസ് തയ്യാറെടുക്കുന്നതെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡ് പറഞ്ഞു. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്.

നിയമത്തില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ എംപിമാര്‍ ശ്രമിച്ചു വരികയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ നിയമപരിഷ്‌കരണത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനു മുമ്പായി കാമറൂണ്‍ സ്ഥാനമൊഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാറുണ്ട്. ഇഗ്ലണ്ടും വെയില്‍സും കൂടി ഈ രീതി നടപ്പാക്കുന്നതോടെ യുകെയില്‍ ആകമാനം വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ ഏകീകൃത രീതി നടപ്പില്‍ വരും.

ടോറി എംപി ടിം ലഫ്ടണ്‍ അവതരിപ്പിച്ച സിവില്‍ പാര്‍ട്ണര്‍ഷിപ്പ്‌സ്, മാര്യേജസ് ആന്‍ഡ് ഡെത്ത്‌സ് (രജിസ്‌ട്രേഷന്‍) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവാഹ, ജനന, മരണ രജിസ്‌ട്രേഷനുകളില്‍ തുടര്‍ന്നു വരുന്ന പേപ്പര്‍ അധിഷ്ഠിത സമ്പ്രദായം ഇല്ലാതാകും. പ്രതിവര്‍ഷം രണ്ടരലക്ഷം വിവാഹങ്ങളാണ് യുകെയില്‍ നടക്കുന്നത്. ഇവയുടെ രജിസ്‌ട്രേഷനായി 84,000 വിവാഹ രജിസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം ഇലക്ട്രോണിക് രജിസ്റ്റര്‍ ഏര്‍പ്പെടുത്തുന്നതോടെ പത്തു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന് ചെലവാകുന്ന 33.8 മില്യന്‍ പൗണ്ട് ലാഭിക്കാനാകുമെന്നും കണക്കാക്കുന്നു.

ബ്രയന്‍ മാത്യുവെന്ന 51 കാരന്‍ കൈകാലുകള്‍ക്ക് തളര്‍ന്നതായി അഭിനയിച്ച് നേടിയത് രണ്ടര ലക്ഷം പൗണ്ടിന്റെ ബെനഫിറ്റുകള്‍. 15 വര്‍ഷം നീണ്ട തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഇയാളുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ഭാര്യയോടപ്പം വീല്‍ച്ചെയറിലാണ് എത്തിയത്. അതേസമയം കോടതി ചുമത്തിയ മറ്റു ആരോപണങ്ങള്‍ ഇയാള്‍ ബ്രയന്‍ നിഷേധിച്ചു. ഇയാളുടെ കൈകാലുകളുടെ പ്രവര്‍ത്തന ക്ഷമത എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കൈകാലുകള്‍ തളര്‍ന്നതായി അഭിനയിച്ച ബ്രയാന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് കേസ് പരിഗണിച്ച ജഡ്ജി റോബര്‍ട്ട് ലിന്‍ഫോര്‍ഡ് പറഞ്ഞു.

2012ല്‍ കുറ്റം ആരോപിക്കപ്പെട്ട ബ്രയാന് കൈകാലുകള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സാധാരണ നിലയില്‍ നടന്നായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൈകാലുകള്‍ തളര്‍ന്ന രീതിയിലെന്ന് ഡോക്ടര്‍മാരെ പോലും ബ്രയന്‍ വിശ്വസിപ്പിച്ചിരുന്നു. ഇയാളുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ ഇക്കാര്യത്തില്‍ നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇദ്ദേഹത്തിന് നടക്കാന്‍ പ്രാപ്തിയുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 2017ല്‍ ഡോക്ടര്‍മാരെ കാണാനെത്തിയ സമയത്ത് ബ്രയന്‍ വീല്‍ച്ചെയറിലായിരുന്നു എത്തിയത്.

ഒരു ഘട്ടത്തില്‍ ബ്രയനെ കാണാനെത്തിയ പൊലീസ് സംഘം ഇയാള്‍ സഞ്ചരിക്കുന്ന വാഹനം അര മൈല്‍ ദൂരത്ത് പാര്‍ക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ സമയത്ത് നടക്കാന്‍ ആവശ്യമായ ഒരു ഉപകരണങ്ങളും ബ്രയന്‍ ഉപയോഗിച്ചിരുന്നെല്ലെന്ന് മിസ്സിസ്സ് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ബ്രയന്റെ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലായിരുന്നില്ല എന്നതിന് തെളിവാണ് ആ സംഭവമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ബ്രയാന്‍ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലാണെന്നും ഉപകരണങ്ങലുടെ സഹായമില്ലാതെ അദ്ദേഹത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കില്ലെന്നും വാദി ഭാഗത്തിനു വേണ്ടി ജിം ടില്‍ബറി കോടതിയെ അറിയിച്ചു.

സര്‍ക്കാരില്‍ നിന്ന ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിക്കേണ്ടതെന്ന് വാദം കേട്ട ശേഷം വര്‍ക്ക് ആന്റ് പെന്‍ഷന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡേവ് മോറിസ്സ് അഭിപ്രായപ്പെട്ടു. 245,000 പൗണ്ടിന്റെ ബെനിഫിറ്റുകളാണ് രോഗിയായി അഭിനയിച്ച് ബ്രയന് കൈക്കാലാക്കിയിരിക്കുന്നത്. കൈകാലുകള്‍ തളര്‍ച്ച ബാധിച്ചിരിക്കുന്ന ആളുകള്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട് എന്നാല്‍ ബ്രയാന്റെ കേസില്‍ അതുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇയാള്‍ ശിക്ഷ അര്‍ഹിക്കുന്നതായി കോടതി അറിയിച്ചു. ഇപ്പോള്‍ ജാമ്യത്തിലുള്ള ബ്രയാന്റെ ശിക്ഷ വിധി ഏപ്രില്‍ പതിമൂന്നിനായിരിക്കും.

ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 32 സ്ഥാനങ്ങളില്‍ ഇന്ത്യയിലെ ഒരു നഗരവുമില്ല. എല്ലാവര്‍ഷവും ടൈം ഔട്ട് സിറ്റി ലൈഫ് ഇന്‍ഡക്സ് പുറത്തുവിടാറുണ്ട്. ഓരോ നഗരത്തിലെയും ഭക്ഷണം, മദ്യം, സംസ്‌കാരം, സൗഹൃദാന്തരീക്ഷം, ജീവിതച്ചെലവ്, സന്തോഷം, ലൈംഗികത സുരക്ഷ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.

ലൈംഗികതയുടെ കാര്യത്തില്‍ പാരീസാണ് മുന്നില്‍. പാരീസില്‍ ജീവിക്കുന്നവരില്‍ അഞ്ചില്‍ നാലുപേരും പോയമാസം സെക്സിലേര്‍പ്പെട്ടവരാണ്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബറോ തുടങ്ങിയ ബ്രിട്ടീഷ് നഗരങ്ങള്‍ ഹാങ്ങോവറിന്‍റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുണ്ട്. ടൈം ഔട്ട് മാസികയുടെ പട്ടികയനുസരിച്ച് ലോകത്തെ മികച്ച നഗരങ്ങള്‍ ഇവയാണ്: ഷിക്കാഗോ, പോര്‍ട്ടോ, ന്യുയോര്‍ക്ക്, മെല്‍ബണ്‍, ലണ്ടന്‍, മാഡ്രിഡ്, മാഞ്ചസ്റ്റര്‍, ലിസ്ബണ്‍, ഫിലാഡാല്‍ഫിയ, ബാഴ്സലോണ, എഡിന്‍ബറോ, ടെല്‍ അവീവ്, ഓസ്റ്റിന്‍, പാരീസ്, മെക്സിക്കോ സിറ്റി, ഷാങ്ഹായ്, സാന്‍ ഫ്രാന്‍സിസ്‌കോ, ബെര്‍ലിന്‍, ടോക്യോ, ലോസെയ്ഞ്ചല്‍സ്, സൂറിക്ക്, ബെയ്ജിങ്, വാഷിങ്ടണ്‍ ഡി.സി, ബാങ്കോക്ക്, മോസ്‌കോ, ഹോങ് കോങ്, മയാമി, സിഡ്നി, ദുബായ്, ബോസ്റ്റണ്‍, സിംഗപ്പുര്‍, ഇസ്താംബുള്‍.

അമേരിക്കയിലെ ഷിക്കാഗോ ഒന്നാം സ്ഥാനത്തുള്ളത്. ഭക്ഷണം, മദ്യം, സംസ്‌കാരം, സൗഹൃദാന്തരീക്ഷം, ജീവിതച്ചെലവ്, സന്തോഷം എന്നിവയില്‍ ഒന്നാമതെത്തിയാണ് ഷിക്കാഗോ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോയാണ് രണ്ടാം സ്ഥാനത്ത്. ലോകത്തേറ്റവും ജീവിക്കാന്‍ കൊള്ളാവുന്ന നഗരമായാണ് പോര്‍ട്ടോ വിലയിരുത്തപ്പെടുന്നത്. സുഹൃത്തുക്കളെ കണ്ടെത്താന്‍ പറ്റിയ നഗരമാണ് പോര്‍ട്ടോ. നൈറ്റ് ലൈഫും സംസ്‌കാരവും ന്യുയോര്‍ക്കിന് മൂന്നാം സ്ഥാനവും നേടിക്കൊടുത്തു.

ഭക്ഷണവും മദ്യവും ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നാലാം സ്ഥാനത്തും എത്തിച്ചു. ലണ്ടനാണ് അഞ്ചാം സ്ഥാനത്ത്. കലയും സംസ്‌കാരവും അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ പാരീസാണ് ഒന്നാം സ്ഥാനത്ത്. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ഷിക്കാഗോ, ലണ്ടന്‍ എന്നിവ പിന്നാലെയും. എന്നാല്‍, സിനിമയും സംഗീതവും മ്യൂസിയവും ആര്‍ട്ട് ഗാലറിയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ മെക്സിക്കോ സിറ്റിയെയാണ് മുന്നോട്ടുവെക്കുന്നത്. ബാഴ്സലോണയും പാരീസും തൊട്ടുപിന്നാലെയുണ്ട്.

RECENT POSTS
Copyright © . All rights reserved