UK

മകനെയോ മകളെയോ  ഡോക്ടര്‍ ആക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന യുകെ മലയാളികളും. എന്നാല്‍ പ്രതീക്ഷിക്കുന്നത്ര മാര്‍ക്ക്‌ ലഭിക്കാതെ വരുമ്പോഴും, നാട്ടില്‍ പോയി എന്‍ആര്‍ഐ ക്വാട്ടായില്‍ പഠിച്ചാല്‍ അതിന്റെ ചെലവ് താങ്ങാന്‍ കഴിയില്ല എന്ന ബുദ്ധിമുട്ടിലും ഒക്കെയായി പലപ്പോഴും പലരും നിരാശരാകാറുണ്ട്. എന്നാലിനി ആ നിരാശവേണ്ട. യുകെയില്‍ അഡ്മിഷന്‍ കിട്ടാന്‍ മാത്രം മാര്‍ക്കില്ലെങ്കില്‍ കൂടി തരക്കേടില്ലാത്ത മാര്‍ക്കുണ്ടെങ്കില്‍ പോളണ്ടില്‍ പോയി നിങ്ങളുടെ മക്കള്‍ക്ക് എംബിബിഎസ് പഠിക്കാം. യൂറോപ്പിന്റെ ഭാഗമായ ബള്‍ഗേറിയ്ക്ക് പിന്നാലെ പോളണ്ടിലും യുകെ മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരമൊരുങ്ങുകയാണ് ഇപ്പോള്‍. മാത്രമല്ല പഠന ശേഷം യുകെയില്‍ മടങ്ങി എത്തിയാല്‍ നിങ്ങളുടെ മക്കള്‍ക്ക് ഇവിടെ ഡോക്ടറായി ജോലി ചെയ്യാനും കഴിയും. താങ്ങാനാവത്തത്ര ഫീസുമില്ല. ഉള്ള ഫീസിന് സ്റ്റുഡന്റ് ലോണ്‍ ലഭ്യമാണ് താനും.

യു കെയില്‍ മെഡിസിന്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാതെ വന്ന നിരവധിപേര്‍ ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ഇപ്പോള്‍ പോളണ്ടിലേക്കാണ് ചേക്കേറുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പോളണ്ടില്‍ പഠിക്കുന്നുണ്ടെന്നത് അതിന്റെ സ്വീകാര്യതയ്ക്കു തെളിവാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇവിടുത്തെ സര്‍വകലാശാലകളില്‍ പഠിതാക്കളായുണ്ട്. അമേരിക്ക, യൂറോപ്പ്, ദക്ഷിണ അമേരിക്ക, ജര്‍മ്മനി, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യന്‍ രാജ്യക്കാരായ നിരവധിപേര്‍ ബള്‍ഗേറിയന്‍ സര്‍വകലാശാലകളുടെ പഠനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണ്.

അത്യാധുനിക, ക്ലാസ്സ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള രാജ്യന്തര പ്രസിദ്ധമായ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളാണ് പോളണ്ടിന്റെ മറ്റൊരു പ്രത്യേകത. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജീവിത ചെലവും യൂണിവേഴ്‌സിറ്റി ഫീസില്‍ കുറവും ലഭ്യമായതിനാല്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ കൂടുതലാകര്‍ഷിക്കുന്നവയാണ്.ലോകാരോഗ്യ സംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കല്‍ ഡയറക്ടറിയില്‍ ഇടം നേടിയതുമായ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളിലെ പഠനം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അംഗീകരിച്ചിട്ടുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചും ജോലി സംബന്ധിച്ചുമായുള്ള ആശങ്കകളും വേണ്ട.

Sofia Medical University, Bulgaria

പോളണ്ടിലെയും ബള്‍ഗേറിയയിലെയും മെഡിസിന്‍ പഠനത്തിന് മലയാളികള്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കുന്ന ഒരു സ്ഥാപനം ലണ്ടനില്‍ ഉണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ നിങ്ങളുടെ കുട്ടികളുടെ പഠന കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ പറഞ്ഞ് തരും. വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് പ്രവേശനം തരപ്പെടുത്തി നല്‍കിയ യൂറോ മെഡിസിറ്റി ആണ് പഠനത്തിന് ആവശ്യമായ സഹായം നല്‍കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാകുന്നതു വരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. വളരെ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി യൂറോ മെഡിസിറ്റി അഡ്മിഷന്‍ മുതല്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാകുന്നതു വരെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുന്നതാണ്.

പോളണ്ടില്‍ യൂറോ മെഡിസിറ്റി വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്

  1. Wroclaw Medical Univeersity
  2. Lublin Medical University

പോളണ്ടില്‍ പാര്‍ട്‌നര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടന്ന് ആ രാജ്യത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡബ്ലിനിലും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുമായി ഓപ്പണ്‍ ഡേ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് യൂറോ മെഡിസിറ്റി.

ബള്‍ഗേറിയയില്‍ താഴെ പറയുന്ന സ്ഥാപനങ്ങളില്‍ യൂറോ മെഡിസിറ്റി വഴി പ്രവേശനം തരപ്പെടുത്തവുന്നതാണ്.

  1. Plovdiv Medical University
  2. Sofia Medical University

യൂറോ മെഡിസിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 01252416227, 07531961940, 07796823154

യു കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ 3-ാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഡെര്‍ബിയില്‍ വച്ചു നടത്തപ്പെടുന്നു. തികച്ചും മലയാളികള്‍ക്കായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്റര്‍മീഡിയറ്റിലും, അഡ്യാന്‍സ് ക്യാറ്റഗറിയിലുമായി 46 ടീമുകള്‍ ഏറ്റുമുട്ടുന്നു. രണ്ട് ക്യാറ്റഗറിയിലുമായി യു കെയിലെ മുന്‍നിര ടീമുകള്‍ അണിനിരക്കുന്ന ഈ ടൂര്‍ണമെന്റില്‍ ശക്തമായ മത്സരം തന്നെ നടക്കും. ഇന്ന് യു കെയില്‍ നടത്തപ്പെടുന്ന മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, സാമൂഹിക, കായിക പ്രവര്‍നങ്ങള്‍ കൊണ്ടും യു കെ യിലെ മലയാളികള്‍ക്ക് പരിചിതമാണ് ഇടുക്കി ജില്ലാ സംഗമം. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കാണ്ട് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ 21 ലക്ഷം രൂപായോളം നമ്മുടെ നാട്ടില്‍ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു കഴിഞ്ഞു.

ഇന്ന് ശനിയാഴ്ച രാവിലെ കൃത്യം 10.30ന് തന്നെ രജിഷ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. രാവിലെ കൃത്യം 11 മണി മുതല്‍ ഇന്റര്‍മീഡിയറ്റ് ടീമിന്റെ കളികള്‍ തുടങ്ങുന്നതാണ്. ഉച്ചക്ക് 1 മണിക്ക് ശേഷം അഡ്വാന്‍സ് ടീമിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. സ്വാതിഷ്ടമായ ഉച്ച ഭക്ഷണം 12 മണി മുതല്‍ ലഭിക്കുന്നതാണ്.

വിജയികള്‍ക്ക് 301,151, 101, 75 കാഷ് പ്രൈസും, ട്രോഫികളും സമ്മാനിക്കുന്നതാണ്. അതോടൊപ്പം കാണികള്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. യു കെയുടെ നാനാ ഭാഗത്തു നിന്നും നിരവധി ടീമുകള്‍ പങ്ക് എടുക്കുന്ന ഈ ബാഡ്മിന്റണ്‍ മാമാങ്കത്തില്‍ വീറും, വാശിയും നിറഞ്ഞ അതിശക്തമായ ഒരു മത്സരം തന്നെ നടക്കുന്നതാണ്..

ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് എല്ലാ സ്‌പോര്‍ട്‌സ് സ്‌നേഹികളേയും ഇന്ന് ഡെര്‍ബിയിലേക്ക് ഹാര്‍ദവമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജെസ്റ്റിറ്റിന്‍ – 07985656204
ബാബു – 07730 883823
പീറ്റര്‍ – 07713183350

അഡ്രസ്

Etwall Leisure centre,
Hilton Road,
Derby,
DE65 6HZ.

മാഞ്ചസ്റ്റര്‍ : ഭാരതത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ വിപുലമായി കൊണ്ടാടുന്നു. നാളെ ഉച്ചക്ക് 2.30ന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയില്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ദേശീയഗാനത്തോട് കൂടി ആരംഭിക്കുന്ന ചടങ്ങില്‍ ഓ ഐ സി സി ദേശീയ കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷത വഹിക്കും. ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ഇന്ത്യന്‍ ദേശീയതയും പ്രവാസികളും എന്ന വിഷയത്തെ കുറിച്ച് സിമ്പോസിയം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ചടങ്ങിന് മാറ്റ് കൂട്ടും. ഓ ഐ സി സി യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള കര്‍മ്മപരിപാടികള്‍ യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും.

കൂടാതെ ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിന് വന്‍ സ്വീകരണവുമാണ് ഓ ഐ സി സി ഒരുക്കിയിരിക്കുന്നത്. പ്രസ്തുത ആഘോഷ പരിപാടികള്‍ വന്‍വിജയമാക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്തു തന്നെ മാഞ്ചസ്റ്ററില്‍ എത്തിചേരണമെന്ന് കണ്‍വീനര്‍ ടി.ഹരിദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വിനോദ് ചന്ദ്രന്‍ 07949830829
സോണി ചാക്കോ 07723306974
ഷൈനു മാത്യു 07872514619

ലണ്ടന്‍ : എല്‍ദോ വര്‍ഗീസിന്  ടണ്‍ബ്രിഡ്ജ് മലയാളി സമൂഹം നാളെ വിട നല്‍കും. അപ്രതീക്ഷിതമായി എത്തിയ പനിയെയും ശാരീരികാസ്വാസ്ഥ്യങ്ങളെയും തുടര്‍ന്ന് മരണം വിളിച്ച ടണ്‍ബ്രിഡ്ജ് മലയാളി എല്‍ദോ വര്‍ഗീസിന് നാളെ യുകെയിലെ മലയാളി സമൂഹം വിട നല്കും. എല്‍ദോയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വിട്ട് കിട്ടിയതോടെയാണ് പൊതുദര്‍ശനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ശനിയാഴ്ച്ച സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം. യാക്കോബായ സഭയിലെ അച്ചന്‍മാരുടെ കാര്‍മികത്വത്തിലായിരിക്കും ശ്രുശ്രൂഷകള്‍ നടക്കുക. മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമായിരുന്നു എല്‍ദോയ്ക്ക് വിട നല്കാന്‍ മെയ്ഡ്സ്റ്റോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും നിരവധി മലയാളികൾ എത്തിച്ചേരും.

യുകെ മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്ക്കുന്നതിന്റെ ആഘോഷങ്ങള്‍ക്കിടയായിരുന്നു എല്‍ദോയുടെ മരണവാര്‍ത്ത എത്തിയത്. രണ്ടു ദിവസമായി അനുഭവപ്പെട്ട പനിയെ തുടര്‍ന്ന് ഡോക്ടറെ കണ്ടു മരുന്നുകളും വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ ഉടനെ കുഴഞ്ഞു വീണാണ് എല്‍ദോ മരിച്ചത്. ഭാര്യ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും എമര്‍ജന്‍സി ടീം എത്തുന്നതിന് മുമ്പ് തന്നെ എല്‍ദോയുടെ മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ എല്‍ദോ കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച് എസ് ട്രസ്റ്റില്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ ജെസി എല്‍ദോ ഇതേ ഹോസ്പിറ്റലില്‍ തന്നെ സ്റ്റാഫ് നഴ്സ് ആയും ജോലി ചെയ്യുകയാണ്. അക്സ എല്‍ദോ, ബേസില്‍ എല്‍ദോ എന്നിവര്‍ മക്കളാണ്.

വാള്‍സാലിലെ ബ്രൗണ്‍ഹില്‍സിലുള്ള വീട്ടില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ നെഞ്ചില്‍ കത്തികുത്തിയിറക്കി കൊന്ന കേസില്‍ പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ പിതാവിനെയാണ് പോലീസ് കൊലപാതകത്തിന് അറസ്റ്റ് ചെയ്തത്.

ഭാര്യയുമായി അകന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് മകള്‍ മൈലി ബില്ലിംഗ്ഹാമിന്റെ ജീവന്‍ പിതാവ് ബില്‍ ബില്ലിംഗ്ഹാം കവര്‍ന്നത്. കുട്ടിയെ കൊന്ന ശേഷം കത്തി സ്വന്തം ശരീരത്തിലും ഇയാള്‍ ഉപയോഗിച്ചതോടെയാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ഗുരുതരാവസ്ഥയിലായ പിതാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇതോടെ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. ആശുപത്രി കിടക്കയില്‍ സായുധ പോലീസിന്റെ നിരീക്ഷണത്തിലാണ് ബില്‍.

ആരോഗ്യപരമായി മെച്ചപ്പെട്ടാല്‍ പിതാവിനെ ചോദ്യം ചെയ്യാനാണ് ഡിറ്റക്ടീവുമാരുടെ തീരുമാനം. ഒറ്റ കുത്തിനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. മൈലിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവിനെ മാത്രമാണ് പോലീസ് സംശയിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് സെഡേഷനിലാണ് ഇയാള്‍. ആരോഗ്യം തിരികെ ലഭിക്കാതെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നതിനാല്‍ ചിലപ്പോള്‍ ഇതിന് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് വക്താവ് പറഞ്ഞു. മൈലിയുടെ അമ്മ 33-കാരി ട്രേസി ടോണ്‍ട്രി ഈ സംഭവത്തില്‍ പാടെ തകര്‍ന്ന അവസ്ഥയിലാണ്. മകള്‍ക്കായി ഒരു പിങ്ക് റിബണ്‍ മാത്രമമാണ് ഇവര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രൗണ്‍ഹില്‍സിലെ സെന്റ് ജെയിംസ് ചര്‍ച്ചില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ പ്രദേശവാസികള്‍ കുട്ടിക്ക് ബാഷ്പാഞ്ജലി അര്‍പ്പിച്ചു.

 

 

ലെസ്റ്റര്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി വിജയകരമായ പതിമൂന്നാം വര്‍ഷത്തിലേക്ക് ചുവടു വച്ചിരിക്കുകയാണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി. ലെസ്റ്റര്‍ മലയാളികള്‍ക്കൊപ്പം എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ നിന്ന് മുന്നേറുന്ന സംഘടന  ഇതിന്റെ ഭാഗമായി നടത്തുന്ന ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ സംഘാടനാ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 17ന് ‘ശിശിരോത്സവം’ എന്നു പേരിട്ടിരിക്കുന്ന ആഘോഷവേളയില്‍ 2017-18 വര്‍ഷത്തെ കുടുംബ സംഗമവും വാര്‍ഷിക പൊതുസമ്മേളനവും നടക്കും.

യുകെയിലെ മലയാളികളുടെ കൂട്ടായ്മകളില്‍ പ്രമുഖ സ്ഥാനത്തുള്ള ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 12 വര്‍ഷവും ചെയ്തത്. 17ന് ശനിയാഴ്ച വൈകിട്ട് നാലു മണിമുതല്‍ ബ്രൗണ്‍സ്റ്റോണ്‍ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി നടത്തിയ കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപ്രകടനങ്ങളും, ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ നേതൃത്വത്തില്‍ ലൈവ് സംഗീതസന്ധ്യയും, ഒപ്പം സ്നേഹ വിരുന്നും ഒക്കെയായി ഒരു സായാഹ്നമാണ് സംഘടാകര്‍ ഒരുക്കിയിരിക്കുന്നത്.

എല്‍കെസിയുടെ 2018, 2019 ഭരണസമതിയിലേക്ക് പുതിയ ഭാരവാഹികളെയും അന്നേ ദിവസം തിരഞ്ഞെടുക്കുന്നതാണ്. എല്ലാവരെയും സ്നേഹാദരങ്ങളോടെ ശിശിരോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു..

ഉത്തിഷ്ഠതാ ജാഗ്രതാ…എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ- ഭാരതം സ്വാമി വിവേകാനന്ദന്റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നത്. ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിച്ചു ഭാരതീയ സംസ്‌കാരത്തെ അദ്ദേഹം യുവജനങ്ങളില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തെ. രാജ്യം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ഭാരതീയ യുവത്വത്തിന് വിവേകാനന്ദനെ പോലെ മറ്റൊരു പ്രതിനിധിയെ ചൂണ്ടിക്കാട്ടാനില്ല എന്ന കാര്യം ഏവരും ഒരു മനസായി സമ്മതിക്കുന്ന കാര്യമാണ്. ”ലോകത്തിന്റെ അതിപ്രാചീന സന്ന്യാസി പരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു” എന്ന് 1893 ലെ ഷിക്കാഗോ സര്‍വ്വമത സമ്മേളനത്തില്‍ പറഞ്ഞത് മുതലിങ്ങോട്ട് യുവാക്കളെ കോരിത്തരിപ്പിച്ച ഒരുപാട് വചനങ്ങള്‍ വിവേകാനന്ദന്റേതായി ഉണ്ട്.

എല്ലാവര്‍ഷവും ലണ്ടന്‍ ഹിന്ദുഐക്യവേദി വിവേകാന്ദ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. അതിന്റെ പ്രധാനലക്ഷ്യം സ്വാമിജിയുടെ ആശയങ്ങളെ പുതുതലമുറക്ക് പകര്‍ന്നു നല്കുന്നതിനായിട്ടാണ്. ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ആപ്തവാക്യം: മതവും വിദ്യാഭ്യാസവും എന്ന സ്വാമിജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ്.’ വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂര്‍ണ്ണതയെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. മതമാകട്ടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്’. കുട്ടികളുടെ പ്രേത്യേക ഭജന, ചിട്ടപ്പെടുത്തിയത് യുകെയിലെ വളര്‍ന്നു വരുന്ന ഗായകനും കലാകാരനുമായ ശ്രീ മിഥുന്‍ മോഹന്‍ ആണ്. പക്കമേളത്തിനു നേതൃത്വം നല്‍കുന്നത് തബല എന്ന വാദ്യോപകരണത്തിന്റെ അനന്തസാധ്യതയെ യുകെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ ശ്രീ മധുസൂദനന്‍ ആണ്.

ശ്രീമതി ആര്യാ അനൂപ് പ്രേത്യേക പ്രഭാഷണം നടത്തും. തുടര്‍ന്നു ദീപാരാധനയും അന്നദാനവും നടക്കും. അടുത്ത മാസത്തെ സത്സംഗം ശിവരാത്രി നൃത്തോത്സവമായിട്ടാണ് സംഘടിപ്പിക്കുന്നത്. യുകെ യിലെ തന്നെ പ്രമുഖ കലാകാരന്മാര്‍ക്കൊപ്പം പുതുതലമുറക്കും നടനത്തിന്റെ അവസരം തുറന്നു നല്കുകയും, അതിനോടൊപ്പം ഭാരതീയ ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഈ നൃത്തോത്സവം സംഘടിപ്പിക്കുന്നത്. ഈ നൃത്തസന്ധ്യക്കു നേതൃത്വം നല്‍കുന്നത് യുകെയിലെ അനുഗ്രഹീത കലാകാരിയായ ശ്രീമതി ആശ ഉണ്ണിത്താന്‍ ആണ് (Asha Unnithan: 07889484066). എന്‍ട്രി തികച്ചും സൗജന്യം ആണ്

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

കെറ്ററിംഗിലെ പ്രമുഖ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് (മാക്‌) സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണ ഗംഭീരമായി. ജനുവരി 13 ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്രിസ്തുമസ് – ന്യൂ ഇയര്‍ പ്രോഗ്രാമിന് മുന്നോടിയായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സുജിത് സ്കറിയ അദ്ധ്യക്ഷനായിരുന്നു. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് ചീഫ് എഡിറ്ററും യുക്മ മുന്‍ ദേശീയ സെക്രട്ടറിയുമായ ബിന്‍സു ജോണ്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാക് സെക്രട്ടറി ഐറിസ് മേന്റെക്സ് ചടങ്ങില്‍ സ്വാഗതം ആശസിക്കുകയും ട്രഷറര്‍ ബിജു നാല്‍പ്പാട് നന്ദി പറയുകയും ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മധുരം സമ്മാനിച്ച് കടന്നു വന്ന ക്രിസ്തുമസ് പപ്പാ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ക്രിസ്തുമസ് കേക്ക് വേദിയില്‍ വച്ച് മുറിക്കുകയും എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഏവരും ആകാംക്ഷാപൂര്‍വ്വം  ക്രിസ്തുമസ് കണ്‍സര്‍ട്ട് വേദിയില്‍ അരങ്ങേറി. മികച്ച അവതരണവും വിസ്മയിപ്പിക്കുന്ന ശബ്ദ വെളിച്ച നിയന്ത്രണവും അവിസ്മരണീയമാക്കിയ ക്രിസ്തുമസ് കണ്‍സര്‍ട്ട് അസോസിയേഷന്‍ അംഗങ്ങളുടെ കഠിനാദ്ധ്വാനം വിളിച്ചോതുന്നതായിരുന്നു. യേശുദേവന്‍റെ തിരുപ്പിറവിയുടെ സന്ദേശം പൂര്‍ണ്ണതയോടെ അവതരിപ്പിക്കുവാന്‍ സാധിച്ച ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഷോ അവസാനിച്ചത് നിറഞ്ഞ കയ്യടികളോടെ ആയിരുന്നു.

പിന്നീട് വേദിയില്‍ അരങ്ങേറിയത് മനോഹരങ്ങളായ നിരവധി പ്രോഗ്രാമുകള്‍ ആയിരുന്നു. ഡാന്‍സുകളും പാട്ടുകളും മറ്റ് കലാപരിപാടികളും ചേര്‍ന്ന് കാണികള്‍ക്ക് കണ്ണിനും കാതിനും ഉത്സവമായി മാറിയപ്പോള്‍ ഇതിന് മുന്‍പൊരിക്കലും കാണാത്ത മനോഹരമായ ഒരു ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം ആയിരുന്നു കെറ്ററിംഗ് മലയാളികള്‍ക്ക് ലഭിച്ചത്. സ്വാദിഷ്ടമായ ന്യൂ ഇയര്‍ ഡിന്നര്‍ ആയിരുന്നു മറ്റൊരു  പ്രധാന ആകര്‍ഷണം.

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി മാറ്റിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച സംഘാടകര്‍ തുടര്‍ന്നും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു.

നോര്‍ത്ത് വെയില്‍സ്: സ്‌കൂളില്‍ പ്രണയം നിരോധിച്ച് ഹെഡ്ടീച്ചര്‍. നോര്‍ത്ത് വെയില്‍സിലെ മുന്‍നിര പബ്ലിക് സ്‌കൂളായ റൂഥിന്‍ സ്‌കൂളിലാണ് കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന് ഹെഡ് ടീച്ചര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ തമ്മിലുണ്ടാകുന്ന ബന്ധങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ ഹെഡ്ടീച്ചറായ ടോബി ബെല്‍ഫീല്‍ഡ് വ്യക്തമാക്കി. പതിനൊന്നാം ക്ലാസിലോ ലോവര്‍ സിക്‌സ്ത് ഫോമിലോ പഠിക്കുന്ന കുട്ടികള്‍ പ്രണയിക്കുന്നതായി തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്നും ഇമെയില്‍ സന്ദേശത്തില്‍ ബെല്‍ഫീല്‍ഡ് പറഞ്ഞു.

തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുകളും ബെല്‍ഫീല്‍ഡ് നല്‍കുന്നുണ്ട്. ബന്ധങ്ങള്‍ തുടരുന്നവര്‍ക്ക് അടുത്ത സെപ്റ്റംബറില്‍ മറ്റു സ്‌കൂളുകള്‍ തേടാമെന്നതാണ് അവയിലൊന്ന്. പ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ യൂണിവേഴ്‌സിറ്റി പഠനം ബുദ്ധിമുട്ടിലാകുമെന്ന കാര്യം മനസില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതായത് തനിക്കു മുന്നില്‍ പ്രേമിക്കുന്നവരുടെ യൂണിവേഴ്‌സിറ്റി റഫറന്‍സുകള്‍ താന്‍ മോശം പരാമര്‍ശമായിരിക്കും നല്‍കുകയെന്നാണ് ഹെഡ്ടീച്ചര്‍ പറയുന്നത്.

പ്രണയ ബന്ധങ്ങള്‍ യൂണിവേഴ്‌സിറ്റി കാലഘട്ടത്തില്‍ ആരംഭിക്കാം, പക്ഷേ അത് റൂഥിന്‍ സ്‌കൂളില്‍ വേണ്ടെന്നാണ് ബെല്‍ഫീല്‍ഡിന്റെ നിലപാട്. പ്രേമിച്ചു നടക്കുന്നവരുടെ പട്ടിക താന്‍ തയ്യാറാക്കുന്നുണ്ടെന്നും അടുത്ത സെപ്റ്റംബറില്‍ ഇവരെ പുറത്താക്കുമെന്നുമാണ് അടുത്ത മുന്നറിയിപ്പ്. സ്‌കൂള്‍ പ്രേമിക്കാനുള്ള ഇടമല്ല, പ്രണയത്തിലേക്ക് ‘വഴിതെറ്റാതെ’ റൂഥിന്‍ സ്‌കൂളില്‍ പഠിക്കാനായി മാത്രം ആഗ്രഹിക്കുന്ന കുട്ടികളുണ്ട്. അവര്‍ക്ക് അവസരം നല്‍കാനായി പ്രണയിക്കുന്നവരെ മാറ്റുകയാണെന്നാണ് ന്യായീകരണം.

മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള അധ്യാപകനാണ് ബെല്‍ഫീല്‍ഡ്. വെല്‍ഷ് ഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ പേരില്‍ 2015ല്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടികള്‍ നൈറ്റ് ക്ലബ്ബില്‍ പോകുന്നത് പോലെയാണ് സ്‌കേര്‍ട്ടുകള്‍ ധരിച്ച് സ്‌കൂളിലെത്തുന്നതെന്നും മോശം വിദ്യാര്‍ത്ഥികളാണ് അസുഖമാണെന്ന് അഭിനയിച്ച് സ്‌കൂളില്‍ വരാത്തതെന്നുമുള്ള കാരണങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഇയാള്‍ ശമിച്ചത് വിവാദമായിരുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ ദുരിതമായിരിക്കും സമ്മാനിക്കുകയെന്ന വെളിപ്പെടുത്തലുമായി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യതയെ ഇത് സാരമായി ബാധിക്കുമെന്നും ഹണ്ട് വ്യക്തമാക്കി. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ഇതേത്തുടര്‍ന്ന് ഹണ്ടിനു മേല്‍ സമ്മര്‍ദ്ദമുയര്‍ന്നിരിക്കുകയാണ്. ബ്രെക്‌സിറ്റോടെ കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനിടയുള്ളതിനാല്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ കുറവ് വരാനിടയുണ്ടെന്നാണ് നിഗമനം.

മരുന്നുകളുടെ വിതരണത്തില്‍ സാരമായ കാലതാമസം വരാന്‍ സാധ്യതയുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കസ്റ്റംസ് നൂലാമാലകളില്‍പ്പെട്ടുണ്ടാകുന്ന താമസം ചില മരുന്നുകള്‍ നശിക്കാനും കാരണമായേക്കാം. നിശ്ചിത സമയം മാത്രം ആയുസുള്ളതും അന്തരീക്ഷ താപവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുമായ മരുന്നുകള്‍ ഈ വിധത്തില്‍ ഉപയോഗശൂന്യമാകും. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ വ്യക്തമായ ധാരണകള്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.

ധാരണകള്‍ ഫലപ്രദമായി സൃഷ്ടിക്കാനായില്ലെങ്കില്‍ കമ്പനികള്‍ക്കും രാജ്യത്തിനും അത് ഒരുപോലെ ദോഷകരമായിരിക്കുമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റിയെ അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യത തുടരുന്നത് മാത്രമല്ല ഇവിടെ വിഷയമാകുന്നത്, യുകെയില്‍ ഉദ്പാദനം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ തടസങ്ങളില്ലാതെ നോക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന് അനുഗുണമായ ഒരു ധാരണ ഇക്കാര്യത്തില്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസവും ഹണ്ട് രേഖപ്പെടുത്തി.

ബ്രെക്‌സിറ്റ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള ധാരണകള്‍ ഏപ്രിലിനു മുമ്പ് തയ്യാറാക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രി തെരേസ മേയ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ധാരണകളുടെ രൂപീകരണം കുറച്ചുകൂടി വൈകാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ചിനുള്ളില്‍ ധാരണയായില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റുമെന്ന് വ്യവസായികള്‍ അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved