അക്ഷയ് റുപറേലിയയെ അധികമാരും അറിയില്ല. സ്‌കൂളിലെ ഒഴിവുസമയങ്ങളില്‍ കച്ചവടം നടത്തി കോടീശ്വരനായ കൗമാരക്കാരനാണിയാള്‍. കൂടെയുള്ള കുട്ടികള്‍ ഒഴിവുസമയങ്ങളില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഇന്ത്യന്‍ വംശജനായ അക്ഷയ് മൊബൈലില്‍ മുഖംതാഴ്ത്തി കച്ചവടത്തിന്റെ പുതുവഴികള്‍ തേടുകയായിരുന്നു.
യുകെയിലെ ഓണ്‍ലൈന്‍ എസ്റ്റേറ്റ് ഏജന്‍സികളില്‍ 16 മാസംകൊണ്ട് മികവ് തെളിയിച്ച് കോടീശ്വരനായി അക്ഷയ്. ഒരു വര്‍ഷംകൊണ്ട് നേടിയത് 12 ദശലക്ഷം പൗണ്ടിലേറെ. അതായത് ഈ കാലയളവിനുള്ളില്‍ അദ്ദേഹം വിറ്റത് മൊത്തം 100 ദശലക്ഷം പൗണ്ട് മൂല്യംവരുന്ന വീടുകള്‍.
കമ്പനി (ഡോര്‍സ്‌റ്റെപ്പ്‌ഡോട്ട്‌കോഡോട്ട് യുകെ) തുടങ്ങി മാസങ്ങള്‍ക്കകം ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു. വിപണിയില്‍ സമാന ബിസിനസ് ചെയ്യുന്ന ഏജന്റുമാര്‍ ആയിരക്കണക്കിന് പൗണ്ട് കമ്മീഷനായി വാങ്ങുമ്പോള്‍ 99 പൗണ്ട് മാത്രം കമ്മീഷനായി സ്വീകരിച്ച് ബിസിനസ് നടത്താനാണ് അക്ഷയ് ഉദ്ദേശിക്കുന്നത്.
ബന്ധുക്കളില്‍നിന്ന് കടംവാങ്ങിയ 7000 പൗണ്ട് ഉപയോഗിച്ചാണ് അക്ഷയ് ബിസിനസ് തുടങ്ങിയത്. ഇപ്പോള്‍ 12 പേര്‍ ജോലിക്കാരായുണ്ട്. സ്‌കൂള്‍ സമയത്ത് വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കാന്‍ കോള്‍ സെന്ററിനെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. ക്ലാസ്സുകഴിഞ്ഞാല്‍ ഇവരെയെല്ലാം അക്ഷയ് തിരികെവിളിക്കും.
പിന്നീട് സ്വയം തൊഴില്‍ ചെയ്യുന്ന വീട്ടമ്മമാരുടെ ഒരു നെറ്റ് വര്‍ക്ക് യുകെയില്‍ പിറന്നു. വില്പനയ്ക്കുള്ള വീടുകള്‍ കാണിച്ചുകൊടുത്ത് വില്പന നടത്തുകയാണ് ഇവരുടെ ചുമതല. വില്പനയ്ക്ക് വച്ചിരുന്ന വീടുകള്‍ക്ക് സമീപമുള്ള വീട്ടമ്മമാര്‍ക്കാണ് ഈചുമതല നല്‍കിയിരുന്നത്.
ഭിന്നശേഷിക്കാരെ സഹായിക്കുന്ന ജോലിയിലേര്‍പ്പെട്ടിട്ടുള്ള 57 വയസ്സുകാരനാണ് അക്ഷയ് യുടെ അച്ഛന്‍. അമ്മയാകട്ടെ ലണ്ടനിലെ കാംഡന്‍ കൗണ്‍സിലിലെ ബധിരരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ടീച്ചിങ് അസിസ്റ്റന്റുമാണ്.
ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സും മാത്തമാറ്റിക്‌സും പഠിക്കാന്‍ ഓഫര്‍ ലഭിച്ചെങ്കിലും ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ റുപറേലിയ അതുവേണ്ടെന്നുവെച്ചു.
ക്രിസ്തുമസ് – ന്യൂ ഇയര്‍ സമയത്തെ ഷോപ്പിംഗിന് ഉപയോഗിക്കാന്‍ പത്ത് പൗണ്ട് വീതം തികച്ചും സൗജന്യമായി ലഭിക്കാനുള്ള ഓഫര്‍ ഇത് വരെ ഉപയോഗിച്ചത് മുന്നൂറിലധികം പേര്‍. ടെസ്കോ, ആമസോണ്‍, കോസ്റ്റ, പ്രിമാര്‍ക്ക് തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പുകളില്‍ ഉപയോഗിക്കുന്ന കൂപ്പണുകള്‍ വാങ്ങാന്‍ പത്ത് പൗണ്ട് വീതം ഓഫര്‍ ചെയ്തു കൊണ്ടുള്ള സിസിആര്‍ബി എന്ന വെബ്സൈറ്റ് ഓഫര്‍ ഉപയോഗിച്ച മുന്നൂറിലധികം ആളുകള്‍ക്കാണ് പത്ത് പൗണ്ട് ഫ്രീ ആയി ലഭിച്ചത്. ഈ ഓഫര്‍ ഇനിയും അഞ്ച് ദിവസം കൂടി ലഭ്യമാണ്.
മുതലാക്കാന്‍ വന്‍കിട ചെറുകിട റീട്ടെയിലെര്‍മാര്‍ എല്ലാം പല തരത്തിലുള്ള ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുള്ളതും ഇങ്ങനെയുള്ള സീസണുകളില്‍ തന്നെയാണ്. തങ്ങളുടെ കടയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം, സീസണ്‍ അനുസരിച്ച് നിശ്ചിത ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകള്‍ ആണ് സാധാരണ കണ്ടു വരുന്ന ഉത്സവകാല നേട്ടങ്ങള്‍. ആരും തന്നെ സൗജന്യമായി പണം നല്‍കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കടയില്‍ ഷോപ്പിംഗ് ചെയ്തോ എന്ന് പറയുകയും ചെയ്യുന്നില്ല.
എന്നാല്‍ യുകെ മലയാളികള്‍ക്ക് ഈ ന്യൂ ഇയര്‍ വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുകയാണ്. യുകെയിലെ എല്ലാ മലയാളിയുടെയും അക്കൌണ്ടിലെക്ക് അടുത്ത ഒരാഴ്ചക്കാലം തീര്‍ത്തും സൗജന്യമായി പത്ത് പൗണ്ട് വീതം നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ് ഈ ന്യൂ ഇയര്‍ ആഴ്ചയില്‍ തരംഗമാകുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പണം നിക്ഷേപിക്കാനുള്ള ഒരു അക്കൌണ്ട് തുടങ്ങുക എന്നത് മാത്രമാണ്. അതിനും നൂലാമാലകള്‍ ഒന്നുമില്ല. നിങ്ങളുടെ ഇ മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്കിത് തുടങ്ങുകയും ചെയ്യാം. എങ്ങനെയെന്നറിയണ്ടേ? ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം.
Also read
ലണ്ടന്‍: കഴിഞ്ഞ 10 വര്‍ഷത്തോളമായി യുകെയില്‍ ഒഴിഞ്ഞു കിടക്കുന്നത് 11,000 ലേറെ വീടുകള്‍ എന്ന് കണക്കുകള്‍. കടുത്ത പാര്‍പ്പിട പ്രതിസന്ധി നിലനില്‍ക്കെയാണ് ഈ വിരോധാഭാസമെന്ന് കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് ലിബറല്‍ ഡെമോക്രാറ്റുകള്‍ വ്യക്തമാക്കുന്നു. 275 കൗണ്‍സിലുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പത്ത് വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന വീടുകള്‍ മാത്രം 11,000 എണ്ണത്തിലേറെ വരും.
രണ്ട് വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന വീടുകള്‍ 60,000 എണ്ണവും അഞ്ച് വര്‍ഷമായി പൂട്ടിക്കിടക്കുന്നവ 23,000 എണ്ണവും വരുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായി നില്‍ക്കുകയും ഒട്ടേറെപ്പേര്‍ കടുത്ത ശൈത്യത്തിലും തെരവുകളില്‍ ഉറങ്ങുകയും ചെയ്യുമ്പോള്‍ ഇപ്രകാരം വീടുകള്‍ ഉപയോഗിക്കാതെ കിടക്കുന്നത് രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ പറഞ്ഞു.
സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് ആറു മാസമായി ഒഴിഞ്ഞു കിടക്കുന്നത് 2,00,000 വീടുകളാണ്. എന്നാല്‍ ഒഴിവു വരുന്ന പ്രോപ്പര്‍ട്ടികളേക്കുറിച്ച് ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കപ്പെടുന്നില്ല. വെറും 13ല്‍ ഒന്ന് കൗണ്‍സിലുകള്‍ മാത്രമേ ഇത്തരത്തില്‍ ഒഴിവു വരുന്നവയുടെ ശരിയായ വിനിയോഗം നടത്തുന്നുള്ളുവെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ പിടിച്ചെടുക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ടെന്നിരിക്കെയാണ് ഇത്.
ലണ്ടന്‍: അപ്പോയിന്റ്‌മെന്റുകള്‍ എടുത്തതിനു ശേഷം ജിപിമാരെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കാന്‍ എന്ന് കരുതുന്നവര്‍ ശ്രദ്ധിക്കുക. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടക്കാതെ പോയ അപ്പോയിന്റ്‌മെന്റുകളിലൂടെ എന്‍എച്ച്എസിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് കണക്കുകള്‍. ബജറ്റ് വെട്ടിക്കുറയ്ക്കലും ജീവനക്കാരുടെ ക്ഷാമവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിന് വലിയ തിരിച്ചടിയാണ് രോഗികളുടെ ഈ പ്രവൃത്തി മൂലം ഉണ്ടായിരിക്കുന്നത്. ഈ തുക രണ്ടര ലക്ഷം ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കും പത്ത് ലക്ഷത്തോളം തിമിര ശസ്ത്രക്രിയകള്‍ക്കുമായി നീക്കി വെക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപ്പോയിന്റ്‌മെന്റുകള്‍ എടുക്കുന്നവര്‍ക്കായി സജ്ജമാക്കുന്ന സൗകര്യങ്ങള്‍ക്കുണ്ടാകുന്ന ചെലവാണ് ഇത്. അപ്പോയിന്റ്‌മെന്റുകള്‍ എടുത്ത ശേഷം അവയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നേരത്തേ തന്നെ അവ ക്യാന്‍സല്‍ ചെയ്യണമെന്ന് ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സ് ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. 2016-17 വര്‍ഷത്തില്‍ രോഗികള്‍ എത്താത്തത് മൂലം 80 ലക്ഷം അപ്പോയിന്റ്‌മെന്റുകളാണ് നടക്കാതെ പോയത്. മുന്‍ വര്‍ഷം ഇത് 75 ലക്ഷമായിരുന്നു.
ഓരോ അപ്പോയിന്റ്‌മെന്റിനും എന്‍എച്ച്എസിന് ചെലവാകുന്നത് ശരാശരി 120 പൗണ്ടാണ്. ഇതു കൂടാതെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്നവര്‍ ഉണ്ടാക്കുന്ന നഷ്ടത്തേക്കുറിച്ചും ഡേറ്റ വിശദീകരിക്കുന്നു. ഫാര്‍മസികളില്‍ നിന്നോ 111 കോളുകളില്‍ നിന്നോ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രം ആവശ്യമുള്ള അസുഖങ്ങളുമായി എ ആന്‍ഡ് ഇകളില്‍ എത്തുന്നത് 90 ലക്ഷത്തോളം വരുമെന്നാണ് കണക്ക്.
ലണ്ടന്‍: പുതുവര്‍ഷത്തില്‍ റെയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ശരാശരി 3.4 ശതമാനം വര്‍ദ്ധനവാണ് നിരക്കുകളില്‍ കമ്പനികള്‍ വരുത്തിയിരിക്കന്നത്. 2010ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം സീസണ്‍ ടിക്കറ്റുകളില്‍ 50 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ലേബര്‍ ആരോപിക്കുന്നു. പത്ത് വര്‍ഷത്തിനിടെ 2539 പൗണ്ടാണ് സീസണ്‍ ടിക്കറ്റുകള്‍ക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നത്. ട്രെയിന്‍ യാത്ര സാധാരണക്കാര്‍ക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
ബര്‍മിംഗ്ഹാം, ലണ്ടന്‍, യൂസ്റ്റണ്‍ എന്നിവിടങ്ങളിലെ വിര്‍ജിന്‍ ട്രെയിനുകളിലെ സീസണ്‍ ടിക്കറ്റ് നിരക്കിലാണ് ഏറ്റവും വര്‍ദ്ധന രേഖപ്പെടുത്തിയത്. 10,567 പൗണ്ടാണ് പുതിയ നിരക്ക്. 2010ലെ നിരക്കിനേക്കാള്‍ 2539 പൗണ്ട് കൂടുതലാണ് ഇത്. കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ നിരക്കുകള്‍ 32 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം 1.1 ശതമാനം വര്‍ദ്ധന മാത്രമാണ് വരുത്തിയത്. ഈ വര്‍ഷം സാധാരണ നിരക്കുകളില്‍ 3.4 ശതമാനവും സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ 3.6 ശതമാനവും വര്‍ദ്ധനവ് ഉണ്ടായി.
വാര്‍ഷിക റെയില്‍ നിരക്ക് വര്‍ദ്ധന സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും മേലെയാണെന്ന് റെയില്‍വേ യൂണിയനുകളും കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടികള്‍ക്കും യൂണിയനുകള്‍ തുടക്കമിട്ടു. 40 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. റെയില്‍ ആന്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ (ആര്‍എംടി) ആണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 2013നു ശേഷം ആദ്യമായാണ് ഇത്രയും വലിയ നിരക്ക് വര്‍ദ്ധന കമ്പനികള്‍ നടപ്പാക്കുന്നതെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.
ലണ്ടന്‍: ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടുന്ന എച്ച്3എന്‍2 പനി ബാധ മൂലം അയര്‍ലന്‍ഡില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം യുകെയില്‍ എത്തിയെന്നും ഇതിന്റെ ശക്തി വര്‍ദ്ധിച്ചു വരികയാണെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ലെങ്കിലും പത്തില്‍ താഴെ ആളുകള്‍ ഈ രോഗബാധ മൂലം മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളെയാണ് ഈ പകര്‍ച്ചവ്യാധി എളുപ്പത്തില്‍ ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
5 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ഈ രോഗം അയര്‍ലന്‍ഡില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം ഈ വിന്റര്‍ വരെ 73 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച മാത്രം 19 പേര്‍ ആശുപത്രികളില്‍ എത്തിയതായാണ് കണക്ക്. മരണങ്ങള്‍ പത്തില്‍ താഴെ മാത്രമായതിനാലാണ് കൃത്യമായ കണക്കുകള്‍ നല്‍കാനാകാത്തതെന്ന് അയര്‍ലന്‍ഡിലെ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ആയ കെവിന്‍ കെല്ലെഹര്‍ പറഞ്ഞു.
ഫ്‌ളൂ ബാധിച്ച് എല്ലാ വര്‍ഷവും ആളുകള്‍ മരിക്കാറുണ്ടെന്നും 18 മുതല്‍ 20 പേര്‍ വരെയാണ് ശരാശരി മരണ സംഖ്യയെന്നും അദ്ദേഹം പറഞ്ഞു. ഓസീ ഫ്‌ളൂ ബാധിച്ച് ശരാശരി 400 മുതല്‍ 600 മരണങ്ങള്‍ വരെയാണ് ലോകമൊട്ടാകെ ഓരോ വര്‍ഷവും ഉണ്ടാകുന്നത്. പനിയോട് അനുബന്ധിച്ചുണ്ടാകുന്ന ഹൃദയരോഗങ്ങള്‍ മൂലമാണ് മരണങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ-എയുടെ മറ്റൊരു വകഭേദമായ ഈ രോഗം ഓസ്‌ട്രേലിയയില്‍ 1,70,000 ആളുകള്‍ക്ക് ബാധിക്കുകയും 300ലേറെപ്പേര്‍ മരിക്കുകയും ചെയ്തതോടൊണ് ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
ലണ്ടന്‍: ബ്രിട്ടനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പഴക്കം ചെന്നവയെന്ന് വെളിപ്പെടുത്തല്‍. 1990കളില്‍ നിര്‍മിച്ച കാര്യേജുകളിലാണ് ബ്രിട്ടനിലെ ട്രെയിന്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നതെന്ന് ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയ്ക്ക് ശരാശരി 21.1 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രസ് അസോസിയേഷന്‍ വിശകലനം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പഴക്കമുള്ള ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നതിനൊപ്പം മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായാണ് വെളിപ്പെടുത്തല്‍.
ലണ്ടനും സ്‌കോട്ട്‌ലന്‍ഡിനുമിടയില്‍ സര്‍വീസ് നടത്തുന്ന കാലിഡോണിയന്‍ സ്ലീപ്പര്‍ സര്‍വീസില്‍ 42 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതിനു പിന്നില്‍ രണ്ടാം സ്ഥാനത്തായി മെഴ്‌സിസൈഡില്‍ സര്‍വീസ് നടത്തുന്ന മെഴ്‌സിറെയില്‍ ഉണ്ട്. 38 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. ഈ രണ്ട് ഓപ്പറേറ്റര്‍മാരും വരുന്ന വര്‍ഷങ്ങളില്‍ പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നോര്‍ത്ത് ഇംഗ്ലണ്ടിലെ പേസേഴ്‌സ് പോലെയുള്ള സര്‍വീസുകളില്‍ 1980കളില്‍ നിര്‍മിച്ച കാര്യേജുകളാണ് ഉപയോഗിക്കുന്നത്. ബസുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇവ എത്രയും പെട്ടെന്ന് സ്‌ക്രാപ്പ് ചെയ്യണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. മറ്റ് സര്‍വീസുകളിലെ ട്രെയിനുകള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരണങ്ങള്‍ നടത്തി ഉപയോഗിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
രാജ്യത്തെ റെയില്‍ ഗതാഗത മേഖല ഒട്ടേറെ പുരോഗമിക്കേണ്ടതുണ്ടെന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് തലവന്‍ സ്റ്റീഫന്‍ ജോസഫ് പറഞ്ഞു. പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് മിക്ക ഓപ്പറേറ്റര്‍മാരും പറയുന്നത്. ചിലര്‍ ട്രെയിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും പറയുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് നാം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലിവര്‍പൂള്‍: 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള കാര്‍പാര്‍ക്കിലെ വാഹനങ്ങളെല്ലാം തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവമുണ്ടായത്. കാര്‍ പാര്‍ക്കിന് സമീപത്തുള്ള അറീനയില്‍ ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ഹോഴ്‌സ് ഷോ ഇതേത്തുടര്‍ന്ന് മാറ്റിവെച്ചു. കിംഗ്‌സ് ഡോക്കിലാണ് തീപ്പിടിത്തമുണ്ടായതെന്ന് മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. ബഹുനില കാര്‍ പാര്‍ക്കിലുണ്ടായിരുന്ന എല്ലാ വാഹനങ്ങളും അഗ്നിക്കിരയായെന്ന് പോലീസ് വ്യക്തമാക്കി.
12 ഫയര്‍ എന്‍ജിനുകളും ശ്വസന ഉപകരണങ്ങള്‍ ധരിച്ച അഗ്നിശമന സേനാംഗങ്ങളുമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ എത്തിയത്. തീപ്പിടിത്തത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹോഴ്‌സ് ഷോയ്ക്കായി എക്കോ അറീനയില്‍ എത്തിയവര്‍ പുകയില്‍ കുടുങ്ങി. സംഭവത്തില്‍ ആര്‍ക്കും അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലിവര്‍പൂള്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. ഷോയ്ക്കായി എത്തിച്ച കുതിരകള്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.
മൂന്നാം നിലയിലുണ്ടായിരുന്ന ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്. കുതിരകളെ ഒന്നാം ലെവലിലായിരുന്നു നിര്‍ത്തിയിരുന്നത്. തീപ്പിടിത്തമുണ്ടായതോടെ ഇവയെ അറീനയിലേക്ക് മാറ്റുകയായിയരുന്നു. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളും ടയറുകളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോയ്ക്കായി അറീനയില്‍ 4000 പേര്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
വിയന്ന: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് റീജണല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് യൂറോപ്പ് റീജണല്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തത്.
ഡോണി ജോര്‍ജ് (പ്രസിഡന്റ്, ജര്‍മനി), മാത്യൂസ് ചെരിയന്‍കാലയില്‍ (സെക്രട്ടറി, ഓസ്ട്രിയ), ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി (ട്രെഷറര്‍, ജര്‍മനി), സാബു ചക്കാലയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍, ഓസ്ട്രിയ), വൈസ് പ്രെസിഡന്റുമാരായി ടെറി തോമസ് (ഫിന്‍ലന്‍ഡ്), തോമസ് ഇളങ്കാവില്‍ (സ്‌കോട് ലന്‍ഡ്), ജോയിന്റ് സെക്രട്ടറിമാരായി ഡോ. ബേസില്‍ ഉതുപ്പ് (ഡെന്‍മാര്‍ക്), ആഷ മാത്യു (യു.കെ) എന്നിവരെയും ഓസ്ട്രിയയില്‍ നിന്നുള്ള നൈസി കണ്ണമ്പാടം വിമന്‍സ് ഫോറം കോര്‍ഡിനേറ്ററും, ഇറ്റലിയില്‍ നിന്നുള്ള ജെജി മാത്യു മീഡിയ ഫോറം കോര്‍ഡിനേറ്ററായും, ഫ്രാന്‍സില്‍ നിന്നുള്ള കീര്‍ത്തി നായര്‍ ഇവന്റ് ഫോറം കോര്‍ഡിനേറ്ററായും യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
സിറോഷ് ജോര്‍ജ് (പി.ആര്‍.ഓ, ഓസ്ട്രിയ), ചന്ദു നല്ലൂര്‍ (യൂത്ത് ഫോറം, പോളണ്ട്), ബോബി അഗസ്റ്റിന്‍ (ഐ.ടി ഫോറം, യു.കെ), പ്രദീപ് നായര്‍ (ബിസിനസ് ഫോറം, പോളണ്ട്), അബ്ദുല്‍ അസീസ് (ചാരിറ്റി ഫോറം, ഓസ്ട്രിയ), മാത്യു പഴൂര്‍ (കള്‍ച്ചറല്‍ ഫോറം, സ്വിറ്റ്സര്‍ലന്‍ഡ്), എന്നിവരും നിയമിതരായി. അതേസമയം യൂറോപ്പിലെ വിവിധ ഡബ്ല്യൂ.എം.എഫ് പ്രൊവിന്‍സുകളുടെ പ്രസിഡന്റുമാരും സ്വയമേവ (ipso facto) യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളാണ്. പുതിയ കമ്മിറ്റി 2018 ജനുവരി 1 മുതല്‍ നിലവില്‍ വരും.
പ്രവാസി മലയാളി സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും, വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടന സാന്നിദ്ധ്യമായി ഡബ്‌ള്യു.എം.എഫ് നിലകൊള്ളുമെന്നും സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് ഡോണി ജോര്‍ജ് പറഞ്ഞു.
സംഘടനയുടെ യൂറോപ്പ് സമ്മേളനം 2018 വേനല്‍ അവധികാലത്ത് പാരിസിലോ, ഹെല്‍സിങ്കിയിലോ നടത്താന്‍ പുതിയ കമ്മിറ്റി തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുത്ത യൂറോപ്പ് കമ്മിറ്റിയ്ക്ക് ഡബ്ല്യൂ എം എഫ് ഗ്ലോബല്‍ ക്യാബിനറ്റ് ആശംസകള്‍ നേര്‍ന്നു.
ജെഗി ജോസഫ്
ആ പവിത്രമായ നിമിഷത്തിനായുള്ള അരങ്ങൊരുങ്ങി. ഇനി സംഗീതത്തിന്റെ ഈണങ്ങളില്‍ കോര്‍ത്ത ദൈവസ്നേഹത്തിന്റെ സവിശേഷമായ ഗീതങ്ങള്‍ സദസ്യരുടെ ഹൃദയങ്ങളിലേക്ക് ഒഴുകിച്ചേരാനുള്ള സമയമാണ്. മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സെഹിയോന്‍ യുകെ എഴുതിച്ചേര്‍ക്കുന്നത് പുതിയൊരു ചരിത്രമാണ്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഇംഗ്ലീഷിലുള്ള മ്യൂസിക് കണ്‍സേര്‍ട്ട് എന്ന സവിശേഷമായ പദവി നേടിക്കൊണ്ട് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ജനുവരി 6ന് വെസ്റ്റ് ബ്രോംവിച്ചില്‍ അരങ്ങേറും.
യുകെയില്‍ സുവിശേഷവത്കരണ പാതയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സെഹിയോന്‍ യുകെയുടെ പുതിയ ദൗത്യമാണ് പുതുവര്‍ഷപ്പുലരിയില്‍ സാക്ഷാത്കരിക്കപ്പെടുന്നത്. ദൈവ സന്നിധിയിലേക്ക് പുതുതലമുറയ്ക്ക് സംഗീതവിരുന്നിലൂടെ യാത്ര ചെയ്യാന്‍ അവസരം നല്‍കി സെഹിയോന്‍ യുകെ യൂത്ത്സ് & ടീന്‍സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടാണ് ജനുവരി 6ന് അരങ്ങേറുന്നത്. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12 മുതല്‍ 5 വരെയാണ് ‘എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്’ സംഘടിപ്പിക്കുന്നത്. ആത്മീയശുദ്ധി വരുത്താന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് കിട്ടിയ അനുഗ്രഹമാണ് ഈ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.
സംഗീതത്തോടൊപ്പം ഡ്രാമയും, സ്‌കെച്ചിംഗും ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. പുതിയ തലമുറയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയ്ക്കാനും ഇനിയുള്ള ഇവാഞ്ചലൈസേഷനുകള്‍ മുന്നോട്ട് നയിക്കാനും അത്യന്താപേക്ഷിതമാണ് ഇവന്റ്. അതുകൊണ്ട് തന്നെ എല്ലാ മാതാപിതാക്കളും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കേണ്ടത് പരമപ്രധാനമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ ദൈവീകതയുടെ സ്പര്‍ശം ഏറ്റുവാങ്ങാനും സ്വജീവിതത്തില്‍ പകര്‍ത്താനും വഴിയൊരുക്കുന്നതാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.
ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സുസജ്ജമായ തയ്യാറെടുപ്പുകളാണ് മ്യൂസിക്കല്‍ ഇവന്റിനായി നടത്തിയിരിക്കുന്നത്. മികവേറിയ സീറ്റും, സ്റ്റേജും മറ്റ് അനുബന്ധസൗകര്യങ്ങളുമാണ് സെഹിയോന്‍ യുകെ ഒരുക്കുന്നത്. അഞ്ച് പൗണ്ടാണ് ടിക്കറ്റ് ചാര്‍ജ്ജ്. നോണ്‍പ്രോഫിറ്റബിള്‍ ഇവന്റായതിനാല്‍ പരിപാടിയുടെ വിജയത്തിനും നടത്തിപ്പിനുമായി മാത്രമാണ് ഈ തുക വിനിയോഗിക്കുക. സ്നാക്ക് പാര്‍ലറുകളും സെന്ററില്‍ തയ്യാറായിരിക്കും. ചടങ്ങിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ യാത്രാസൗകര്യങ്ങളും ഒരുക്കും.
യുകെയിലെ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ എല്ലാ ബിഷപ്പുമാരേയും, വൈദികരേയും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. മലയാളികളില്‍ നിന്ന് മാത്രമല്ല ഫിലിപ്പീന്‍സ്, ഇംഗ്ലീഷ് സമൂഹത്തിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഇവാഞ്ചലൈസേഷന്റെ നേതൃത്വം യുവജനങ്ങളിലേക്ക് കൈമാറുന്ന പുത്തന്‍ രീതിയുമാണ് സെഹിയോന്‍ യുകെ എത്തുന്നത്. കൂടുതല്‍ പേരെ ക്ഷണിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഓരോ സ്ഥലത്തും സുസജ്ജമായ ടീം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ടിക്കറ്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായും, നേരിട്ടും വാങ്ങാന്‍ അവസരമുണ്ട്. കൂടാതെ ദൈവീകമായ ഒരു ചടങ്ങായതിനാല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സന്നദ്ധരായ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പുതുതലമുറയുടെ ദൈവീകശ്രോതസ്സായി മാറാന്‍, അതിനുള്ള ഊര്‍ജ്ജം പകരാന്‍ സാധിക്കുന്ന ചടങ്ങാക്കി എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിനെ മാറ്റിയെടുക്കാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
യുകെയിലേയും, അമേരിക്കയിലേയും മാധ്യമങ്ങള്‍ പ്രൗഢഗംഭീരമായ ഈ ചടങ്ങ് പകര്‍ത്താന്‍ രംഗത്തുണ്ടാകും. ചരിത്രത്തിലേക്ക് ചുവടുവെയ്ക്കുന്ന എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ദൈവീകതയെ മനസ്സുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന കാര്യത്തില്‍ അഭിമാനിക്കാം.
Date: 06 ജനുവരി 2018. Time: 12 pm 5 pm . Venue: ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മ്മിങ്ഹാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .
ക്ലെമെന്‍സ് നീലങ്കാവില്‍ :07949499454