ടോം ജോസ് തടിയംപാട്
ഞായറാഴ്ച വൈകുന്നേരം ലിവർപൂൾ സെയിന്റ് ജിൽസ് ഹാളിനടന്ന ഉമ്മൻ ചാണ്ടിസാറിന്റെ അനുസ്മരണവും മനുഷ്യസേവനത്തെ ജീവിതവൃതമായി സ്വീകരിച്ച ഇടുക്കിയുടെ മദർ തെരേസ പടമുഖം സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ രാജുവിന്റെ സ്വീകരണവും ശ്രദ്ധേയമായി .
രണ്ടു പ്രാവശ്യം സ്നേഹമന്ദിര൦ സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവച്ച ബ്രദർ രാജു അവിടുത്തെ ഒരു കുട്ടിയുടെ ജന്മദിനത്തിൽ ഉമ്മൻചാണ്ടി കേക്കുമുറിച്ചതും ഓർത്തെടുത്തു. ഉമ്മൻ ചാണ്ടിയുടെ നഷ്ടം മനുഷ്യകുലത്തിനുതന്നെ തീരാനഷ്ട്മാണെന്നു അദ്ദേഹം പറഞ്ഞു . ഉമ്മൻചാണ്ടിസാറിനെയും എന്നെയും നയിക്കുന്നത് ദൈവമാണെന്ന് ബ്രദർ രാജു കൂട്ടിച്ചേർത്തു . പരിപാടിക്ക് സ്വാഗതമേകികൊണ്ട് 1970 ൽ തന്റെ ഏഴാമത്തെവയസിൽ ഉമ്മൻചാണ്ടിയെ കണ്ടതും ഉമ്മൻചാണ്ടി വാങ്ങി തന്ന രണ്ടുദോശകൊണ്ട് വിശപ്പടക്കിയ അനുഭവവും സാബു ഫിലിപ്പ് തൊണ്ട ഇടറിക്കൊണ്ട് വിശദീകരിച്ചു. രാജു ബ്രദറും ഉമ്മൻചാണ്ടിയും ദൈവസേവയുടെ ഭാഗമായി മനുഷ്യ സേവനം നടത്തുന്ന രണ്ടു വലിയ മനുഷ്യർ ആണെന്നും സാബു കൂട്ടിച്ചേർത്തു .
അനുസ്മരണ പ്രഭാഷണം നടത്തിയ തമ്പി ജോസ് കെ എസ് യു പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചു അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തെപറ്റിയും വിശദമായി പ്രതിപാതിച്ചു . ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച ബഹുമാനമാണ് ഇത്ര വലിയ ജനക്കൂട്ടം വഴിയോരങ്ങളിൽ കണ്ടതെന്നും തമ്പി ജോസ് പറഞ്ഞു .ഒരു വീടുപണിയാൻ പണമില്ലാത്ത ആളും ചികിൽസിക്കാൻ പണമില്ലാത്ത മനുഷ്യനുമായാണ് ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയതെന്നു വികാരധിനനായി തമ്പി ജോസ് പറഞ്ഞു . ലിവർപൂൾ സമൂഹത്തിനുവേണ്ടി തമ്പി ജോസ് ബ്രദർ രാജുവിനെ പൊന്നാടയണിച്ചു ആദരിച്ചു.
ആദരാഞലികൾ അർപ്പിച്ചുകൊണ്ടു സംസാരിച്ച തോമസ് ജോൺ വാരികാട്ട് ഉമ്മൻചാണ്ടിയെ കണ്ട ഓർമ്മകളിൽനിന്നും അദ്ദേഹം കാണിച്ച സ്‌നേഹവായ്പുകൾ പങ്കുവച്ചു, തുടർന്ന് ആന്റോ ജോസ് ,മാത്യു അലക്‌സാണ്ടർ ,എബ്രഹാം നംബനത്തേൽ ലിദിഷ് രാജ് തോമസ് ,എന്നിവർ സംസാരിച്ചു ഉമ്മൻചാണ്ടി ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്നെന്നും മലയാളി ഒരിക്കലും അദ്ദേഹത്തെ മറക്കില്ലെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു ..ലിവർപൂളിലെ സ്നേഹമന്ദിരത്തിന്റെ സഹയാത്രികർ പിരിച്ച 1130 പൗണ്ടിന്റെ ചെക്ക് ഒരുലക്ഷത്തിപതിനെണ്ണായിരത്തി അഞ്ഞൂറു രൂപ ( 1,18500)ബ്രദർ രാജുവിനു ബേബി എബ്രഹാം കൈമാറി .ടോം ജോസ് തടിയംപാട് പരിപാടിയുടെ അധ്യക്ഷനായിരുന്നു .
രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവും ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ‘മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകരു’ടെ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം ‘ഓർമയിൽ… ജനനായകൻ’ വികാര നിർഭയമായി. ജൂലൈ 22 ന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി പേർ പങ്കെടുത്തു. മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ യോഗത്തിൽ ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും യോഗത്തിന്റെ മുഖ്യ സംഘാടകൻ ശ്രീ. സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.
രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം ലോകമെമ്പാടുമുള്ള മലയാളികൾക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശ്രീ. ഉമ്മൻ ചാണ്ടിയുമായി വളരെ കാലത്തെ അടുപ്പമുള്ള ഒഐസിസി വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററും പൊതു പ്രവർത്തകയുമായ ഷൈനു മാത്യൂസ് പറഞ്ഞു.
കാരുണ്യത്തിന്റെ നിറ കുടമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജനക്ഷേമ പ്രവർത്തന ശൈലി മറ്റു രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്ന് കേരളത്തിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ് സംഘടന നേതാവ് ശ്രീ. സോയ്ച്ചൻ അലക്സാണ്ടർ പറഞ്ഞു. അനുസ്മരണ യോഗത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുകയായിരുന്നു ഇരുവരും.
ജനങ്ങളെ ചേർത്ത് പിടിച്ചു അവർക്കിടയിൽ അവരിലൊരാളായി പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയെ ദൈവതുല്യനായി പോലും ജനങ്ങൾ കണ്ടിരുന്നുവെന്നും, ജനങ്ങൾ തങ്ങളുടെ പ്രാരാബ്ധങ്ങൾ ദൈവത്തോടും ഉമ്മൻ ചാണ്ടിയോടും ഒരുമിച്ചു അറിയിച്ചാൽ, നിശ്ചയമായും പ്രശ്ന പരിഹാരം ആദ്യം ഉമ്മൻ ചാണ്ടിയിൽ നിന്നായിരിക്കും വരിക എന്ന തരത്തിൽ പോലും ജനങ്ങൾ അദ്ദേഹത്തെ ഓർമിക്കുന്നത്, അവർക്ക് അദ്ദേഹത്തിലുണ്ടായിരുന്ന ആചഞ്ചലമായ വിശ്വാസം കൊണ്ടായിരുന്നുവെന്നും പ്രോഗ്രാം കോർഡിനേറ്ററും മാഞ്ചസ്റ്ററിലെ പ്രമുഖ കോൺഗ്രസ് നേതാവും ഓ ഐ സി സി നോർത്ത് വെസ്റ്റ് പ്രസിഡൻറ്റും പൊതുപ്രവർത്തകനുമായ ശ്രീ. സോണി ചാക്കോ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള ഓരോ മലയാളിക്കും അദ്ദേഹത്തിനെ പറ്റി പറയാൻ ഹൃദയസ്പർശിയായ ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹവുമായി ഒന്നിച്ചു യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ട് ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ. വി പുഷ്പരാജൻ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് അടിത്തറപാകിയ ജനകീയനും ജനപ്രീയനും ആയിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാട് രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണെന്നും, ആ വിടവ് നികത്തുവാൻ സമീപ ഭാവിയിൽ ആരാലും സാധിക്കില്ല എന്നും IOC UK കേരള ഘടകം മീഡിയ കോയർഡിനേറ്റർ കൂടിയായ ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.
പ്രവാസികളുടെ ക്ഷേമത്തിന് ശ്രീ. ഉമ്മൻ ചാണ്ടി നടപ്പാക്കിയ ഒട്ടനവധി പദ്ധതികളാണ് കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹത്തിനിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത കൂടുതൽ വർധിപ്പിച്ചത്.
എൻ ആർ ഐ കമ്മിഷൻ പോലുള്ള പദ്ധതികൾ പ്രവാസികൾക്കായി അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പിലാക്കിയതാണ്.
യുക്മ നാഷണൽ കമ്മിറ്റി മെമ്പർ അഡ്വ. ജാക്സൺ തോമസ്, യുക്മ നോർത്ത് വെസ്റ്റ് സെക്രട്ടറി ശ്രീ. ബെന്നി ങ്ങോസഫ്, യുകെയിലെ കോൺഗ്രസ് നേതാക്കന്മാരായ , ഒ ഐ സി സി നോർത്ത് വെസ്റ്റ് സെക്രട്ടറി,ശ്രീ. പുഷ്പരാജൻ , ശ്രീ. ജോബി മാത്യു, ശ്രീ. ഷിന്റോ ഓടക്കൽ, ശ്രീ. ബേബി ലൂക്കോസ് പൊതു പ്രവർത്തകരായ ശ്രീമതി. ജൂലിയറ്റ് അബിൻ, ശ്രീ. ദീപു ജോർജ്, ബിനു കുര്യൻ, ശ്രീമതി. സോളി സോണി, ശ്രീ. ബിനു, വിദ്യാർത്ഥി നേതാവ് ശ്രീ. ഡിജോ സെബാസ്റ്റ്യൻ എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
ഫോട്ടോകൾക്ക് കടപ്പാട് : Jeevan4u Photography
സ്വന്തം ലേഖകൻ
യുകെ : എട്ടാമത് സ്റ്റേറ്റ് അവാർഡ് നേടിയ മമ്മുട്ടിയുടെ റോൾസ് റോയ്സ് കാറിലെ യാത്രയുടെയും , യുകെ പര്യടനത്തിന്റെയും വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. യുകെയിലെ പ്രമുഖ വ്യവസായിയും സോളിസിറ്ററുമായ അഡ്വ : സുഭാഷ് മാനുവൽ ജോർജ്ജിന്റെ റോൾസ് റോയ്‌സ് കാറിലായിരുന്നു മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മമ്മൂട്ടി എത്തിയത്.
യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയാണ് സുഭാഷ് മാനുവൽ ജോർജ്ജ്. അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്. ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Single.id സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്‌ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.
മാഞ്ചസ്റ്ററിലെ അവാർഡ് നൈറ്റിന് ശേഷം ആനന്ദ് ടിവിയുടെ ഉടമ ശ്രീകുമാറിന്റെ ബി എം ഡബ്‌ളി കാറ് മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്തതും അതോടൊപ്പം അയ്യായിരം കോടി ( 5 ബില്ല്യൺ ) ആസ്തിയുള്ള ബിസ്സിനസ്സുകളുടെ ഉടമയായ എം എ യൂസഫ് അലി അദ്ദേഹത്തിന്റെ സ്വന്തം റോൾസ് റോയ്സ് കാറിൽ മമ്മൂട്ടിയെ ഇരുത്തി ഡ്രൈവ് ചെയ്യുന്നതും ഒക്കെ വൈറലായിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് യുകെ മലയാളികളുടെ സ്നേഹോപഹാരമായി ഒരു ഗോൾഡൻ മോണ്ട് ബ്ലാങ്ക് പെൻ സുഭാഷ് മാനുവൽ സമ്മാനമായി നൽകിയിരുന്നു.
ലണ്ടൻ : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അനിഷ്യേധ്യ നേതാവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി യുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഐസിസി യുകെ , ലണ്ടനിൽ യോഗം ചേർന്നു , അനുശോദന മീറ്റിങ്ങിൽ , അദ്ദേഹത്തന്റെ ആത്മാവിന്റെ നിത്യ ശാന്തക്കായി പ്രേത്യേക പാർത്ഥനകളും നടത്തി , അനുശോചന യോഗത്തിൽ യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള ഒട്ടനവധി ഒഐസിസി നേതാക്കന്മാർ പങ്കെടുത്തു , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു , അനുശോചന യോഗത്തിൽ ഒഐസിസി യുകെയുടെ കേന്ദ്ര , റീജൺ , യൂണിറ്റ് നേതാക്കന്മാർ അനുശോചിച്ചു.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒഐസിസി യുകെ യുടെ കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ശ്രീ സുജു ഡാനിയേൽ , ശ്രീ അൽസർ അലി , കേന്ദ്ര ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് ,ശ്രീ ഷാജി ആനന്ദ് , കേന്ദ്ര സെകട്ടറി ശ്രീ അപ്പാ ഗഫൂർ ,ശ്രീ സണ്ണി ലൂക്കോസ് ,കേന്ദ്ര ട്രഷറർ ശ്രീ ജവഹർ ലാൽ , ഒഐസിസി യുകെ ഹൗൻസ്ലൊവ് പ്രസിഡന്റ് ശ്രീ ബാബു പൊറിഞ്ചു , ഒഐസിസി യുകെ , സറെ റീജൻ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , വൈസ് പ്രസിഡന്റ് ശ്രീ അനൂപ് ശശി , സെകട്ടറി ശ്രീ സാബു ജോർജ് , എന്നിവർ അനുശോചന സമ്മേളനത്തിന് മുഖ്യ നേതൃത്വം വഹിച്ചു.
ശ്രീ ഉമ്മൻ ചാണ്ടി സർ ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാളായിരുന്നു എന്നും . ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാൻ ആകുമായിരുന്നില്ന്നും കേന്ദ്ര പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് അനുസ്മരിച്ചു , അഞ്ച് പതിറ്റാണ്ടിലേറെ കാലം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു നേതാവ് . തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്, 50 വർഷത്തിലധികം തുടരുക എന്നതും ഉമ്മൻ ചാണ്ടിയ്ക്ക് മാത്രം സാധ്യമായ ഒന്നായിരുന്നു എന്ന് കേന്ദ്ര ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് തന്റെ അനുശോചന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു , കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്ന് കേന്ദ്ര വൈസ് പ്രസഡന്റ് ശ്രീ സുജു ഡാനിയേൽ തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു , ഇനി ഉമ്മൻ ചാണ്ടി സർ ഉണ്ടാക്കി വച്ച ഈ റെക്കോർഡ് ആർക്കും മറികടക്കാൻ സാധിക്കില്ലന്നും , ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയി എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ലന്നും വളരെ ഗദ്ഗദത്തോട് ഒഐസിസി സറേ റീജൻ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു ,ബഹുമാനപ്പെട്ട പാസ്റ്റർ സണ്ണി ലൂക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക പാർത്ഥനകൾ നടത്തി പരേതന്റെ ആത്മശാന്തിക്കയി പ്രാർത്ഥിച്ചു
ഒഐസിസി യുകെ യിലെ സമുന്നത നേതാക്കന്മാരായ ശ്രീ ജോർജ് ജോസഫ് , ശ്രീ അഷ്‌റഫ് അബ്‌ദുല്ല , ശ്രീ സി നടരാജൻ ശ്രീ സ്റ്റാൻസൺ മാത്യു , ശ്രീമതി നന്ദിത നന്ദു , ശ്രീ നൂർ മുഹമ്മദ് , ശ്രീ തോമസ് ഫിലിപ് എന്നിവർ അവർക്ക് ഉമ്മൻ ചാണ്ടി സാറിനോട് നേരിട്ടുണ്ടായ അനുഭവങ്ങൾ പങ്കു വച്ച് ചെറിയ വാക്കുകളിൽ അനുശോചന പ്രസംഗങ്ങൾ നടത്തി , പല നേതാക്കന്മാരും പ്രസംഗിച്ചപ്പോൾ തൊണ്ട ഇടറിയതും , പലരും നിയന്ത്രണം വിട്ടു കരഞ്ഞു പോകുന്നതുമെല്ലാം സൂചിപ്പിക്കുന്നത് അവർക്കെല്ലാം ഉമ്മൻ ചാണ്ടി സാർ എത്ര വേണ്ടപ്പെട്ട ആൾ ആയിരുന്നു എന്നും , ഉമ്മൻ ചാണ്ടി എന്ന നേതാവ് ജങ്ങളെ എങ്ങനെയെല്ലമാണ് സ്വാധിനിച്ചത് എന്നും വിളിച്ചു പറയുന്ന ഒന്നയിരുന്നു , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടി സാറിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹത്തിന്റെ നിത്യ ശാന്തിക്കായി പാർത്ഥിക്കുകയും അദ്ദേഹത്തിന്റെ കുടുംബതോടുള്ള നിസീമമായ അനുശോധനം രേഖപ്പെടുത്തുകയും ചെയ്തു.
കോൺഗ്രസ് നേതാവും ജനപ്രീയ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് വോയിസ് ഓഫ് കോൺഗ്രസ് (യുകെ) അനുസ്മരണ യോഗം ‘ജനപ്രിയന് വിട’ സംഘടുപ്പിച്ചു. യുകെയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച്കൊണ്ടാണ് യോഗം സംഘടുപ്പിച്ചത്.
വോയിസ് ഓഫ് കോൺഗ്രസ് (യുകെ) യെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ജോഷി ജോസ്, ശ്രീ. റോമി കുര്യാക്കോസ് എന്നിവരാണ് ‘ജനപ്രീയന് വിട’ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകിയത്.
എന്നും ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുവാനും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനും ജീവിതം മാറ്റി വെച്ച ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനന്മക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായി അദ്ദേഹം വേറിട്ട് നിന്നു. തുടർച്ചയായി അൻപത്തി ഒന്ന് വർഷം ജനപ്രതിനിധിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും രണ്ടാം നിരയിലേക്ക് മാറ്റിവച്ച വ്യക്തിത്വം കൂടിയായിരുന്നു.
അനുസ്മരണ യോഗത്തിൽ കേബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ശ്രീ. ബൈജു തിട്ടാല, ബ്രിസ്റ്റോൾ – ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയേറും കൗൺസിലറുമായ ശ്രീ. ടോം ആദിത്യ, ലൗട്ടൻ മുൻ മേയറും കൗൺസിലറുമായ ശ്രീ. ഫിലിപ്പ് എബ്രഹാം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും അനുസ്മരണ സന്ദേശം നൽകുകയും ചെയ്തു.
ഐഒസി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, ഒഐസിസി വിമൻസ് വിംഗ് യൂറോപ്പ് കോർഡിനേറ്റർ ഷൈനു മാത്യൂസ്, ഐഒസി (ജർമ്മനി) കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ്, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിൻ, ബിജു കുളങ്ങര, സണ്ണി മാത്യു, ജോസഫ് കൊച്ചുപുരക്കൽ, അഷറഫ്, ജെയ്സൺ, നെബു, സോണി പിടിവീട്ടിൽ എന്നിവർ സംസാരിച്ചു.
അനുസ്മരണ ചടങ്ങിന് ഡോ. ജോഷി ജോസ് ആമുഖവും ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും ആശംസിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ പൊതുമേഖലാ വേതന വർധനവ് നേരിടുന്നതിനായി മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിസാ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസിൽ വർദ്ധനവ്. പുതിയ തീരുമാനം പങ്കുവച്ച് പ്രധാനമന്ത്രി ഋഷി സുനക്. അധ്യാപകർ, പോലീസ്, ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിലാളികളുടെ വേതന വർദ്ധനവ് പരിഗണിക്കുന്നതിന് മുന്നോടിയായാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുമ്പോൾ സാധാരണ ഫീസുകളിൽ നിന്ന് 5 മുതൽ 7 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും.
പൊതുമേഖലാ തൊഴിലാളികൾക്ക് കൂടുതൽ ശമ്പളം നൽകുന്നതിന് ഞങ്ങൾ മുൻഗണന നൽകുകയാണെങ്കിൽ, ആ പണം മറ്റേതെങ്കിലും വഴികളിലൂടെ സർക്കാരിന് ലഭിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ നികുതി വർധിപ്പിക്കാൻ താൻ തയ്യാറല്ലെന്നും കൂടുതൽ കടം വാങ്ങുന്നത് പണപ്പെരുപ്പം കൂടുതൽ വഷളാക്കും എന്നതിനാലുമാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് ഋഷി സുനക് കൂട്ടിച്ചേർത്തു. അതിനായി രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാർക്കുള്ള ചാർജുകൾ അതായത് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് (IHS) വർധിപ്പിക്കുമെന്ന് സുനക് പറഞ്ഞു. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ അടുത്ത വർഷങ്ങളിൽ ഒന്നും തന്നെ വർദ്ധന ഉണ്ടാകാതിരുന്നതിനാൽ പുതിയ തീരുമാനം ഉചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ പൊതുമേഖലാ ശമ്പളത്തെ ചൊല്ലിയുള്ള തർക്കങ്ങളുടെ കടുത്ത സമ്മർദം ഋഷി സുനകിൻെറ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി നേരിടുന്നുണ്ട്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം നിരവധി തവണ സ്കൂളുകളിലും ആശുപത്രികളിലും പണിമുടക്കുകൾ നടന്നിരുന്നു. 35 ശതമാനം വേതന വർദ്ധനയ്ക്കുള്ള തങ്ങളുടെ ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ നിലവിൽ അഞ്ചു ദിവസത്തെ പണിമുടക്കിലാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ പല സ്ഥലങ്ങളിലും കുട്ടികൾ പല്ലുവേദനയുമായി ചികിത്സ കിട്ടാതെ കാത്തിരിക്കേണ്ടതായി വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ശരാശരി ദന്തരോഗ വിദഗ്ധനെ കാണാനായി 18 മാസം വരെ കാത്തിരിപ്പു സമയം അധികരിച്ചതായാണ് കണ്ടെത്തൽ . വേദന സഹിച്ച് മൂന്നുവർഷമായി ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ അനുഭവം മാതാപിതാക്കൾ ബിബിസി ന്യൂസുമായി പങ്കുവച്ചു.
ഈ വർഷത്തിന്റെ തുടക്കത്തിൽ 18 വയസ്സിന് താഴെയുള്ള 12,000 -ത്തിലധികം പേരാണ് കമ്മ്യൂണിറ്റി ഡെന്റൽ സർവീസ് ചികിത്സയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. സാധാരണ ജിപിയുടെ അടുത്ത് ചികിത്സിക്കാൻ കഴിയാത്ത ഗുരുതരമായ ദന്തരോഗ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് കമ്മ്യൂണിറ്റി ഡെന്റൽ സർവീസിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് . ഹാരോഗേറ്റ് ആൻഡ് ഡിസ്ട്രിക്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ വിദഗ്ധ സേവനം ലഭിക്കുന്നതിന് 80 ആഴ്ച വരെ കാത്തിരിക്കേണ്ടി വന്നതായുള്ള കണ്ടെത്തൽ എൻഎച്ച്എസിലെ അധികരിക്കുന്ന കാത്തിരിപ്പ് സമയത്തെക്കുറിച്ച് വെളിച്ചം വീശുന്നതാണ്.
എന്നാൽ ചില സ്ഥലങ്ങളിൽ കാത്തിരിപ്പ് സമയം വളരെ കുറവാണ്. മേഴ്സി കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഇത് വെറും മൂന്ന് ആഴ്ചകൾ മാത്രമാണ്. എൻ എച്ച്സിലെ കാത്തിരിപ്പ് സമയത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും ആശാവഹമല്ല. എസെക്സിലെ സോവർകോർട്ടിൽ നിന്നുള്ള 8 വയസ്സുകാരി തൻറെ മോശം പല്ലുകൾ നീക്കം ചെയ്യുന്നതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു വർഷമായി. മകൾ എല്ലാ ദിവസവും രാത്രിയിൽ അനുഭവിക്കുന്ന വേദന തങ്ങളുടെ തീരാ നൊമ്പരമാണെന്ന് എല്ലയുടെ പിതാവ് ചാർളി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സ ലഭിക്കാത്തതിനാൽ പല്ലുവേദനയുമായി സ്കൂളുകളിൽ എത്തുന്ന പല വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് മെയ്ബറി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപിക ആലിസർ ഗ്രന്‌ഥം അഭിപ്രായപ്പെട്ടു
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ മൈഗ്രേഷൻ സംവിധാനത്തെ ദുരുപയോഗപെടുത്തുന്നത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ യുകെ വിസ ആവശ്യകതകൾ ശക്തമാക്കുന്നു. മൈഗ്രേഷൻ, അതിർത്തി സുരക്ഷാ കാരണങ്ങൾ എന്നിവ കണക്കിലെടുത്ത് ഡൊമിനിക്ക, ഹോണ്ടുറാസ്, നമീബിയ, തിമോർ-ലെസ്റ്റെ, വാനുവാട്ടു എന്നീ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസ നിർബന്ധമാക്കിയിരിക്കുകയാണ് യുകെ. എന്നാൽ പുതിയ നടപടി ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ സ്വാധീനിക്കില്ല എന്നും ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു. ബുധനാഴ്ച എംപിമാർക്ക് നൽകിയ രേഖയിൽ ഡൊമിനിക്കയുടെയും വാനുവാട്ടുവിന്റെയും നിയമങ്ങൾ യുകെയിൽ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള വ്യക്തികൾക്കും പൗരത്വം നൽകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
അതേസമയം അഭയം തേടുന്നതിനായി വിസയില്ലാതെ പരിമിത കാലത്തേയ്ക്ക് യുകെ സന്ദർശിക്കാനുള്ള തങ്ങളുടെ അവകാശം നമീബിയയിൽ നിന്നും ഹോണ്ടുറാസിൽ നിന്നുമുള്ള പൗരന്മാർ ദുരുപയോഗം ചെയ്‌തതും ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു. അഭയ ക്ലെയിമുകൾക്കായി വിസ ഇല്ലാത്ത പൗരന്മാരിൽ നമീബിയക്കാരും ഹോണ്ടുറാസുകാരും ആണ് ഒന്നാം സ്ഥാനത്തെന്നും അവർ കൂട്ടിച്ചേർത്തു. മുൻ ബ്രിട്ടീഷ് കോളനികളിൽ ഒന്നായ നമീബിയ കോമൺവെൽത്ത് രാജ്യങ്ങളിൽ ഒന്നാണ്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് യുകെയിലേക്ക് സ്ഥിരീകരിക്കപ്പെട്ട ബുക്കിംഗ് ഉള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യുന്നതിന് നാലാഴ്ചത്തെ കാലയളവ് അനുവദിച്ചിട്ടുണ്ടെന്ന് സുവെല്ല ബ്രാവർമാൻ അറിയിച്ചു. ചാനൽ കടന്ന് യുകെയിൽ അഭയം തേടാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ സർക്കാർ അടിച്ചമർത്തുന്നതിന് പിന്നാലെയാണ് വിസയിൽ ഉള്ള പുതിയ മാറ്റം. അനധികൃത കുടിയേറ്റ ബിൽ ഉടൻ പ്രാബല്യത്തിൽ വരും. 2023-ൽ ഇതുവരെയുള്ള താത്കാലിക കുടിയേറ്റ ക്രോസിംഗുകളുടെ എണ്ണം 13,774 ആണ്. 2022 ൽ ആകെ 45,755 പേരാണ് യാത്ര ചെയ്തത്.
ഐഒസി യുകെ സീനിയർ വൈസ് പ്രസിഡന്റ് ഗുർമിന്തർ രൻധ്വാ, സീനിയർ നേതാവ് ബേബിക്കുട്ടി ജോർജ്, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഡോ. ജോഷി ജോസ്, തോമസ് ഫിലിപ്പ്, ബിജു വർഗ്ഗീസ്, ജോർജ് ജേക്കബ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ബിജു കുളങ്ങര, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് നിധീഷ് കടയങ്ങൻ, അളക ആർ തമ്പി, അർഷാദ് ഇഫ്തിക്കറുദ്ധീൻ, അനഘ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീ. ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.