വേഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ് നടത്തുന്ന വാർഷിക കൺവൻഷൻ ഒക്ടോബർ 28നും 29 നും വൈകിട്ട് 6:30മണി മുതൽ 9 മണി വരെയും. യുത്ത് സെമിനാർ ശനിയാഴ്ച ഉച്ചക്ക് 3മണി മുതൽ 5 മണി വരെയും വാറ്റ്ഫോർഡിൽ. സുവിശേഷകൻ, ഉണർവ്വ് പ്രാസംഗികനും, ട്രിനിറ്റി എ.ജി. ചർച്ചിന്റെ പാസ്റ്റർ പ്രിൻസ് തൊമസ്, ജമ്മു & കാഷ്മീർ വാറ്റ്ഫോർഡിൽ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
യുത്ത് സെമിനാർ പാസ്റ്റർ ജെസ്വിൻ ജെയിംസ് ബേബി, ബ്രിസ്റ്റൊൾ, യുകെ , നയിക്കുന്നത് യുത്ത് സെമിനാർ
ശനിയാഴ്ച ഉച്ചക്ക് 3മണി മുതൽ 5 മണി നടത്തുന്നു വാറ്റ്ഫോർഡിൽ. കൃത്യം 6.30 നു പ്രാർത്ഥിച്ചു ചർച്ച് കൊയറിന്റെ വർഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത് HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.
ഈ മീറ്റിംഗിലേക്കു ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പ്രാർത്ഥനയോടു കടന്നു വരിക, ദൈവ വചനം കേൾക്കുക, ആത്മീയ അനുഗ്രഹം പ്രാപിക്കുക…. ഫ്രീ പാർക്കിംഗ് ഉണ്ടായിരിക്കും.
Further details please contact Pastor Johnson George #07852304150 www.wbpfwatford.co.uk, Email:[email protected]
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അപ്രതീക്ഷിത മരണത്തിനു കീഴടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീന മാത്യുവിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈമാസം 27ന് നടക്കും. ചാക്കോ മാത്യു (ജെയിംസ്) – എല്‍സി മാത്യു ദമ്പതികളുടെ ഇളയ മകള്‍ ജീന മാത്യു ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.

27ന് രാവിലെ 10.30 മുതല്‍ ബെഡ്‌ഫോര്‍ഡിലെ ക്രൈസ്റ്റ് ദി കിങ് ചര്‍ച്ചിലാണ് പൊതുദര്‍ശന ചടങ്ങുകളും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കുക. ശേഷം 12 മണിയോടെ വൂട്ടന്‍ സെമിട്രിയില്‍ സംസ്‌കാരവും നടക്കും.
യു ട്യൂബ് ലൈവ് സ്ട്രീമിങിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തോമസ് ചാക്കോ
ലണ്ടൻ : നോട്ട് നിരോധനത്തിലൂടെ ഞങ്ങൾ രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കി എന്ന് വിശ്വസിപ്പിച്ച് ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കി ഭരണത്തിൽ കയറിയ ബി ജെ പി ഗുജറാത്ത് ഭരണം പിടിക്കാൻ പുതിയ ജാതി രാഷ്ട്രീയ തന്ത്രം ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു. ഹിന്ദു ജാതി രാഷ്ട്രീയം ഏറ്റവും കുടുതൽ തലയ്ക്ക് പിടിച്ച ജനതയുള്ള ഗുജറാത്തും ആം ആദ്മി പാർട്ടിയുടെ വരവോട് കൂടി നഷ്‌ടപ്പെടുമോ എന്ന ഭയം ബിജെപി കേന്ദ്രങ്ങളെ വല്ലാതെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു .
പതിവ് വർഗ്ഗീയ കലാപങ്ങളോ , വ്യാജ തീവ്രവാദി ആക്രമണങ്ങളോ നടത്തി ഹിന്ദു വോട്ടുകൾ എങ്ങനെ നേടാം എന്ന ആലോചനയിലായിരുന്നു ബിജെപി നേതൃത്വം. എന്നാൽ വർഗീയ കലാപങ്ങളെ എങ്ങനെ നേരിടണമെന്ന് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ആം ആദ്മി പാർട്ടി ഗുജറാത്ത് ജനതയെ പരിശീലിപ്പിച്ചതുകൊണ്ട് ഇനിയും ആ തന്ത്രം ഏൽക്കില്ല എന്ന് ബിജെപി തിരിച്ചറിഞ്ഞു.
പകരം ഇന്ത്യൻ നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ഫോട്ടോ മാറ്റി പകരം സവർക്കറുടെയും ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ പതിപ്പിച്ച്, ഹിന്ദു വർഗ്ഗീയതയെ ഉപയോഗപ്പെടുത്തി ഗുജറാത്ത് നേടുവാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു ബി ജെ പി . എന്നാൽ ഈ കപട രാഷ്ട്രീയ നീക്കം നേരത്തേ തിരിച്ചറിഞ്ഞ അംബേദ്‌കർ ഭക്തനും ഐ ഐ ടി ബിരുദധാരിയുമായ അരവിന്ദ് കെജ്‍രിവാൾ എന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ തകർത്തു കളഞ്ഞു ബിജെപിയുടെ ഈ വർഗ്ഗീയ ധ്രുവീകരണ നീക്കത്തെ.
ബി ജെ പി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെ ഫോട്ടോ നിലനിർത്തികൊണ്ട്, മുസ്‌ളീം രാഷ്ട്രമായ ഇൻഡോനേഷ്യ ചെയ്തതു പോലെ ഐശ്യര്യ ദേവതകളായ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതി കഴിഞ്ഞു . ഇന്നലെ വരെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിച്ചിരുന്നത് ബിജെപി ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആം ആദ്മി പാർട്ടിയായി മാറുന്ന ബുദ്ധിപരമായ നീക്കം തന്നെയാണ് കെജ്‍രിവാൾ നടത്തിയത്.

എന്നാൽ ബി ജെ പിയുടെ ഹിന്ദു വോട്ട് ഏകീകരണ തന്ത്രങ്ങളായ ബീഫ് നിരോധനം , സൗജന്യ അയോധ്യാ യാത്ര , ഡെൽഹിയിലെ ഹിന്ദു -മുസ്ലിം ലഹളകൾ മുതലായവയിൽ ഒന്നും തട്ടി വീഴാതെ ബിജെപിക്കെതിരെ തന്ത്രപൂർവ്വം വളരുന്ന കേജ്‍രിവാളിനെതിരെ കേരളത്തിലും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. കെജ്രിവാളിന്റെ നിലപാടുകളോട് പലപ്പോഴും ആദ്യം വൈകാരികമായി നിലപാടുകൾ എടുക്കുന്ന മലയാളികൾക്ക് വടക്കേ ഇന്ത്യക്കാരന്റെ ചിന്താ രീതി മനസിലായി വരുവാൻ അൽപം സമയമെടുക്കും എന്നതാണ് സത്യം .
കപട നോട്ട് നിരോധനം നടത്തി കൈയ്യടി നേടിയതുപോലെ ഈ പ്രശ്നത്തിൽ ബി ജെ പിയെ കുഴപ്പത്തിൽ ആക്കാൻ കെജ്‌രിവാൾ സ്വീകരിച്ച രാഷ്ട്രീയ അടവാണ് ഇതെന്ന് മനസ്സിലാക്കി വരാൻ മലയാളി ഇനിയും കാത്തിരിക്കണം. വടക്കേ ഇൻഡിയിലെ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും കെജ്‌രിവാളിൻ്റെ ഈ നിലപാട് നല്ലതുപോലെ മനസ്സിലായി കഴിഞ്ഞു. അതുകൊണ്ടാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി ശരവേഗത്തിൽ വളർന്നു പന്തലിക്കുന്നതും.
ബിജെപിയെ എങ്ങനെ നേരിടണമെന്നും, അവരുടെ വോട്ട് ബാങ്കുകളിൽ എങ്ങനെ വിള്ളൽ വീഴ്ത്തണമെന്നും, അതിൽ വിള്ളൽ വീഴ്ത്താതെ ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ലെന്നും മനസ്സിലാക്കി, ബിജെപിക്കെതിരെ ശരിയായ തുറുപ്പ് ചീട്ടുകൾ ഇറക്കി രാഷ്ട്രീയം കളിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ബുദ്ധിപരമായ ഈ നീക്കത്തിന് മുൻപിൽ ബിജെപി ഒരിക്കൽ കൂടി അടിപതറി എന്ന് നിസംശയം പറയേണ്ടി വരും .
അതോടൊപ്പം ഹിന്ദു – മുസ്‌ലിം ധ്രുവീകരണം എന്ന രാഷ്ട്രീയ തന്ത്രത്തെ ബുദ്ധിപൂർവ്വവും വിവേകപൂവ്വവും നേരിടുന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ വോട്ട് നേടാൻ മറ്റ് വഴികൾ കണ്ടെത്താൻ പാടുപെടുന്ന ബിജെപിയെയാണ് ഇന്ന് ഗുജറാത്ത് ജനത കാണുന്നത് . എന്തായാലും ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ അരവിന്ദ് കെജ്‍രിവാൾ എന്ന നേതാവ് രാഷ്ട്രീയമായി വളർന്നു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത് .
ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ അയല്‍രാജ്യമായ അയര്‍ലണ്ടിലും ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നു.
അയര്‍ലണ്ടിലെ ഭരണമുന്നണിയിലെ ധാരണകള്‍ അനുസരിച്ച് ഡിസംബര്‍ 15ന് ഇപ്പോഴത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിക്കും. തുടര്‍ന്ന് ഡെയിലില്‍ ( ഐറിഷ് പാര്‍ലമെന്റ് ) ചേരുന്ന സമ്മേളനത്തില്‍ അന്ന് തന്നെ ഇന്ത്യന്‍ വംശജനായ ലിയോ വരദ്കറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും .അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇത് രണ്ടാം തവണയാണ് ലിയോ വരദ്കര്‍ എത്തുക.
1960 കളില്‍ ബ്രിട്ടനിലേയ്ക്ക് കുടിയേറിയ മുംബൈക്കാരനായ ഇന്ത്യന്‍ ഡോക്ടര്‍ അശോക് വരദ്ക്കറുടെയും അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ ഡണ്‍ഗര്‍വാനില്‍ നിന്നുള്ള നഴ്സായ ബ്രിട്ടനില്‍ ജോലി ചെയ്ത മിറിയത്തിന്റെയും മകനായാണ് ലിയോ ജനിച്ചത്. ബ്രിട്ടനിലെ പരിചയവും പ്രണയവും ലിയോയുടെ രക്ഷിതാക്കളെ മിറിയത്തിന്റെ നാടായ അയര്‍ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയിരുന്നു. അവരുടെ മൂന്നാമത്തെ കുട്ടിയായി 1979 ലാണ് ഡബ്ലിനിലെ റോട്ടുണ്ടാ ആശുപത്രിയില്‍ ലിയോ വരദ്ക്കര്‍ ജനിച്ചത്.
ട്രിനിറ്റി കോളജില്‍ നിന്ന് 2003 യില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വരദ്ക്കര്‍ മുംബൈയില്‍ പ്രശസ്തമായ കെഇഎം ആശുപത്രിയിലാണ് പ്രവര്‍ത്തി പരിചയം നേടിയത് . മുന്‍നിര രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഏഴു വര്‍ഷം അദ്ദേഹം ഡോക്ടറായി ജോലി ചെയ്തിരുന്നു. മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ 1999 യില്‍ ബ്‌ളാഞ്ചഡ്‌സ് ടൗണില്‍ നിന്നും കൗണ്‍സിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരദ്ക്കര്‍ 2003ല്‍ പാര്‍ലമെന്റില്‍ എത്തുകയും 2017ല്‍ അയര്‍ലണ്ടിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വരദ്കറുടെ പാര്‍ട്ടിയായ ഫിനഗേലിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ,ധാരണയുണ്ടാക്കി ഭരണം തുടരുകയായിരുന്നു.
ആദ്യ രണ്ടര കൊല്ലം കഴിയുമ്പോള്‍ മിഹോള്‍ മാര്‍ട്ടിന്‍ സ്ഥാനം ഒഴിയണമെന്ന വ്യവസ്ഥയാണ് ഡിസംബര്‍ 15 ന് പാലിക്കപ്പെടുക.അതോടെ ഫിനഗേല്‍ നേതാവെന്ന നിലയില്‍ ലിയോ വരദ്കര്‍ വീണ്ടും പ്രധാനമന്ത്രിയാകും. 2015-ല്‍ അയര്‍ലണ്ടിലെ ദേശിയ വാര്‍ത്താ ചാനലിന് കൊടുത്ത അഭിമുഖത്തിലൂടെ താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ലിയോ വരദ്കര്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റഫറണ്ടത്തിനും കാരണമായി.
ലോകമെമ്പാടും സമത്വത്തിന്റെ പ്രതീകമായി ലിയോ വരദ്കറെ ചിത്രീകരിക്കാന്‍ ഈ സംഭവം ഇടയാക്കി.തൊട്ടു പിന്നാലെ ആ പകിട്ടിലാണ് ലിയോ ദേശീയ നേതാവായി ഉയര്‍ന്നത്. 2008 മുതല്‍ 2011 വരെ നീണ്ടു നിന്ന ഐറിഷ് സാമ്പത്തിക പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടു നിന്നവരില്‍ ഒരാള്‍ ലിയോ വരദ്കറാണ്.എങ്കിലും സ്വവര്‍ഗാനുരാഗികള്‍ക്കും,ഗര്‍ഭ ചിദ്ര -പ്രൊ ചോയിസ് വാദികള്‍ക്കും അദ്ദേഹം നല്‍കുന്ന പിന്തുണ കാരണം പരമ്പരാഗത ക്രൈസ്തവ വിശ്വാസികള്‍ക്ക് ലിയോ വരദ്കറെ അത്ര പഥ്യമല്ല.
അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനസംഖ്യയില്‍ അടുത്ത കാലത്തായി വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലിയോ കൈകാര്യം ചെയ്യുന്ന എന്റര്‍പ്രൈസ്,ഇന്നോവേഷന്‍,ട്രേഡ് വകുപ്പുകള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ കണ്ടെത്താനുള്ള ഏറെ പദ്ധതികള്‍ രൂപപ്പെടുത്തിയതാണ് മുന്‍ കാലങ്ങളെക്കാള്‍ തൊഴില്‍ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായത്. ആശയ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാണ് ലിയോ വരദ്കര്‍. അത് കൊണ്ട് തന്നെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അവരും ലിയോ വരദ്കറെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്.
സീറോമലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾ കലോത്സവത്തിനായി ആതിഥേയർ ആയ ന്യൂപോർട്ട് സെന്റ് ജോസഫ് സ് പ്രോപോസ്ഡ് മിഷൻ അവസാനഘട്ട ഒരുക്കത്തിൽ ആണ് . പള്ളി കമ്മറ്റിയുടെനേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു . ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർത്ഥികൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോവിഡാനന്തരം, സമൂഹ മാധ്യമങ്ങളിൽക്കൂടെയല്ലാതെ നടക്കുന്ന ആദ്യത്തെ കലോത്സവം ആയതിനാൽ അത്യന്തം ആവേശത്തോടെ ആണ് മത്സരാർത്ഥികളും മാതാപിതാക്കളും കലോത്സവത്തെ ഉറ്റുനോക്കുന്നത്.
രാവിലെ 9.30 യോടെ സൈന്റ്റ് ജൂലിയൻസ് സ്കൂളിലെ മെയിൻ ഹാളിൽ ആരംഭിക്കുന്ന ബൈബിൾ പ്രതിഷ്ഠയോടെ കലാമത്സരങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് ഒൻപതു സ്റ്റേജുകളിലായി വിവിധ മത്സരങ്ങൾ നടത്തപ്പെടും. വെകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സമ്മാനദാനത്തോടെ കലോത്സവം സമാപിക്കും. എട്ടോളം മിഷനുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ ആണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ തനിനാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സെന്റ് ജോസഫ്‌സ് മിഷന്റെ നേതൃത്വത്തിൽ , വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ഈ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബർ 29 ന് സെന്റ് ജൂലിയൻ സ്കൂൾ ഹാളിലേക്ക് ക്ഷണിക്കുന്നതായി ന്യൂപോർട്ട് പള്ളി ട്രസ്റ്റിമാരായ റെജിമോൻ വെള്ളച്ചാലിൽ , പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു . കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കലോത്സവ കോർഡിനേറ്റേഴ്‌സ് ആയ ജോഷിതോമസ് (07888689427 ,ന്യൂപോർട്ട്) തോമസ് ചൂരപ്പൊയ്ക (07853907429 ,ന്യൂപോർട്ട്) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കൂട്ടായി കൂടെ ചേർത്തു നടത്തും ഈശോ എന്ന ഗാനം ആലപിച്ച് ശ്രദ്ധേയ ആയിരിക്കുകയാണ് വെസ്റ്റ് യോർക്ക് ഷെയറിൽ നിന്നുള്ള ആഷ്‌ലി അലക്സ് മണ്ണത്താലിൽ. പ്രായത്തിൽ കവിഞ്ഞ പക്വതയും, സ്വര മാധുര്യവുമുള്ള മനോഹരമായ ഗാനത്തിലൂടെ ഭാവിയുടെ വാഗ്ദാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് ആഷ്‌ലി തൻറെ ആൽബത്തിലൂടെ . ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവകയായ സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ ഗായക സംഘാംഗമായ ആഷ്‌ലി ഇതിനോടകം യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കമായ ബൈബിൾ കലോത്സവം ഉൾപ്പെടെയുള്ള വേദികളിൽ ഗാനമാലപിച്ച് കൈയ്യടി നേടിയിട്ടുണ്ട് .

വൈക്കം, കുടവെച്ചൂർ മണ്ണത്താനിയിൽ കുടുംബാംഗമായ അലക്സിന്റെയും ബിന്ദുവിന്റെയും ഇളയ മകളായ ആഷ്‌ലി വെയ്ക്ക്ഫീൽഡ് സെൻറ് തോമസ് ബെക്കറ്റ് കാത്തലിക് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആഷ്ലിയുടെ സഹോദരി അഞ്ജലി എ ലെവലിന് ലീഡ്സ് നോട്ടർഡാം കാത്തലിക് കോളജിലെ ആദ്യവർഷ വിദ്യാർഥിനിയാണ്.

ആഷ്‌ലി ആലപിച്ച സംഗീത ആൽബത്തിന് വരികളും സംഗീതവും നൽകിയിരിക്കുന്നത് വെസ്റ്റ് യോർക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ഷിജോ തോമസ് ഇലഞ്ഞിക്കൽ ആണ്. ഷിജോയുടെ മിനി കഥകൾ വിശേഷ അവസരങ്ങളിൽ മലയാളം യുകെ വായനക്കാരുടെ ഇഷ്ട വിഭവമാണ്, ക്യാമറ കൈകാര്യം ചെയ്തത് അലക്സ് തരകൻ, അസോസിയേറ്റ് ഡയറക്ടർ റോയി നെല്ലിക്കുന്നേൽ, ഓർക്കസ്ട്ര ജസിൻ ജോൺ , സ്റ്റുഡിയോ – ശ്രീ മീഡിയാ സ്വരമാധുരിയിലൂടെ യുകെ മലയാളികളെ കൈയ്യിലെടുത്ത ആഷ്‌ലയുടെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസിന്‍റെ സഹോദരന്‍ മേമന ഫ്രാന്‍സിസ് ഫ്രാന്‍സിസ് (60) നിര്യാതനായി. പരേതരായ എം ഒ ഫ്രാൻസിസിന്റെയും മറിയകുട്ടി ഫ്രാൻസിസിന്റെയും മകനും റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനുമായ ഫ്രാന്‍സിസ് കോതമംഗലം കുണിഞ്ഞി ഇടവകാംഗമാണ്. ഇന്നലെ വൈകുന്നേരം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയാണ് ഉണ്ടായത്.
സംസ്കാരചടങ്ങുകള്‍ വ്യാഴാഴ്ച (27/10/2022) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കുണിഞ്ഞി സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും. റോയിയുടെയും കുടുംബാംഗങ്ങളുടെയും വ്യസനത്തില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.
മതേതര മൂല്യങ്ങൾ ഉയർത്തിപിടിച്ചു സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഈ വർഷത്തെ മലയാളം യു കെ ന്യൂസിന്റ അവാർഡിനു അർഹമായ സേവനം യു കെ യുടെ മൂന്നാമത്തെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഗ്ലൗസ്റ്റർഷയറിലെ വിത്ത്കൊമ്പ് ഹാളിൽ നടന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് ദൈവദശകം ആലപിച്ചു തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം സേവനം യു കെ മുൻ ചെയർമാൻ ഡോ ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം അംഗങ്ങളുടെ നാട്ടിൽ നിന്നും എത്തിയ അമ്മമാർ ചേർന്ന് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

കോവിഡ് വ്യാപനത്തെ തുടന്ന് 2019 ന് ശേഷം നടക്കുന്ന പൊതുയോഗത്തിൽ 2019-2022 ലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ സതീഷ് കുട്ടപ്പൻ അവതരിപ്പിച്ചു. GCSE പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെ പ്രശംസാഫലകം നല്‍കി ആദരിച്ചു. യുക്മയുടെ പ്രസിഡന്റായി ചുമതലയേറ്റ ഡോ ബിജു പെരിങ്ങത്തറയേ സേവനം യു കെ ആദരിച്ചു. 2022-25 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചീഫ് റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുത്തു. പതിനൊന്നു അംഗ ഡയറക്ടർ ബോർഡും 23 അംഗ നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും ഗുരുദേവ നാമത്തിൽ സത്യ പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

പുതിയ ഭാരവാഹികള്‍ : ചെയര്‍മാന്‍ : ബൈജു പാലയ്ക്കൽ , കൺവീനർ : സജീഷ് ദാമോദരൻ , വൈസ് ചെയര്‍മാന്‍ : അനിൽകുമാർ ശശിധരൻ , ജോ.കൺവീനർ : സതീഷ് കുട്ടപ്പൻ, ട്രഷറര്‍ : അനിൽകുമാർ രാഘവൻ, ഐ റ്റി കൺവീനർ : മധു രവീന്ദ്രൻ, വനിത വിഭാഗം കൺവീനർ : കല ജയൻ,
ബോർഡ് മെംബേഴ്സ് :- ഡോ ബിജു പേരിങ്ങത്തറ, അഭിലാഷ് കുട്ടപ്പൻ, അനീഷ് കുമാർ, ഗണേഷ് ശിവൻ

23 അംഗ നാഷണൽ എക്സിക്യൂട്ടീവ് : അനീഷ് അശോക് (സ്റ്റോക്ക് ഓൺ ട്രെന്റ്), ഭുവനേശ് പീതാംബരൻ ( എഡ്മണ്ടൺ), ബിജു ജനാർദ്ദനൻ (ഗില്ലിഗ്ഹം), ധന്യ അനീപ് (ബാൻബറി), ദിലീപ് വാസുദേവൻ(സട്ടൺ), പ്രദീഷ് പ്രഭാകരൻ (ഗോസ്‌പോർട്), പ്രകാശ് വാസു (നോർവിച്), രാജീവ് സുധാകരൻ (വെയിൽസ്), രസികുമാർ രവീന്ദ്രൻ( ഓക്സിഫോർഡ്), റോബിൻ കരുണാകരൻ ( വുസ്റ്റർ), സദാനന്ദൻ ദിവാകരൻ (ഹയ്‌വേർഡ്‌സ് ഹീത്ത്), സാജൻ കരുണാകരൻ (ബിർമിങ്ങ്ഹാം), ഷൈൻ സുഗുണാനന്ദൻ (പൗർട്സ്മൗത്), സിബി കുമാർ (കെന്റ്), ശില്പ ഷിബു ( ഓക്സിഫോർഡ്), ബിജിമോൾ അജിമോൻ (ചെൽത്തൻഹാം), ശ്രീജു പുരുഷോത്തമൻ (കംബ്രിഡ്ജ്), വേണു ചാലക്കുടി (വുസ്റ്റർ), നിരീഷ് രാജൻ (അയർലണ്ട്), ഉദീപ് ഗോപിനാഥ് (സ്കോലൻഡ്).

സേവനം യു കെ യെ കൂടുതല്‍ ശക്തിപ്പെടുത്താനും യു കെ യിൽ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കുവാനും , ശിവഗിരി ആശ്രമം ഓഫ് യു കെ എന്ന സ്വപ്ന സാഷ്യത്കാരം നിറവേറ്റുവാനും പുതിയ ഭരണസമിതി കഠിനശ്രമം നടത്തുമെന്നും ചെയര്‍മാനായി തെരഞ്ഞെടുത്ത ശേഷം ശ്രീ ബൈജു പലയ്ക്കൽ ആമുഖ പ്രസംഗത്തില്‍ അറിയിച്ചു. കൺവീനർ സജീഷ് ദാമോദരൻ, ട്രഷറര്‍ അനിൽകുമാർ രാഘവൻ , അനിൽ കുമാർ ശശിധരൻ. സതീഷ് കുട്ടപ്പൻ, വനിതാ വേദി കൺവീനർ കല ജയൻ , മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പുതിയ ഭരണസമതിക്ക് ആശംസകള്‍ നേര്‍ന്നു.യോഗത്തിന് ബൈജുനാണപ്പൻ നന്ദി രേഖപ്പെടുത്തി.


ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായി ഒരു ഏഷ്യന്‍ വംശജന്‍ സ്ഥാനമേറ്റതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. ഋഷി സുനക് എന്ന പുതിയ ബ്രിട്ടന്റെ പ്രധാനമന്ത്രി ഇന്ത്യയില്‍ വേരുകളുള്ള കുടുംബത്തിലെ അംഗം മാത്രമല്ല, ഇന്ത്യയുടെ മരുമകന്‍ കൂടിയാണ്. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഋഷി സുനക്.
പഞ്ചാബില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് 1960കളില്‍ ബ്രിട്ടനിലേക്കും കുടിയേറിയ ഋഷിയുടെ പൂര്‍വികര്‍ അദ്ദേഹത്തിനും പകര്‍ന്ന് നല്‍കിയത് സ്വന്തം പൈതൃകമാണ്. ബ്രിട്ടനില്‍ ജനിച്ച യശ്വീര്‍ സുനകിന്റെയും ഉഷയുടെയും മൂത്തമകനാണ് ഋഷി സുനക്. 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ജനനം.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ഭാര്യ. അതുകൊണ്ടുതന്നെ കുടുംബത്തിലും ഇന്ത്യന്‍ പാരമ്പര്യമാണ് സൂക്ഷിക്കുന്നത്. യോക്ഷെറില്‍നിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഋഷി ഭഗവത്ഗീതയില്‍ തൊട്ട് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.
ഭഗവത്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് സമ്മര്‍ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുള്ളത് കൊണ്ടാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭഗവത്ഗീത തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ആളാണ് ഋഷി. ബ്രിട്ടീഷ് പൗരനാണെങ്കിലും ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുമുണ്ട്. ഭാര്യ അക്ഷിതയ്ക്ക് ഒപ്പം ബംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്.
കോടീശ്വരന്‍ കൂടിയാണ് ഋഷി സുനക്. 700 മില്യന്‍ പൗണ്ടിന്റെ ആസ്തി ഋഷിയ്ക്ക് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യോക്ഷെയറിലെ ബംഗ്ലാവ് ഉള്‍പ്പടെ ഋഷിക്കും ഭാര്യയ്ക്കും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.
ആനന്ദ് കൃഷ്ണരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ആർജെ മഡോണ എന്ന ചിത്രത്തിലെ അഭിനയ മികവിന് 2022 ലെ മികച്ച നടനുള്ള ഇസ്താബുൾ ഫിലിം അവാർഡ് അനിൽ ആന്റോയ്ക്ക്. വിൻസൻറ് ഫെലിനി എന്ന വ്യത്യസ്ത ഭാവങ്ങൾ ഉള്ള കഥാപാത്രത്തെ മികവുറ്റതാക്കിയതാണ് അനിൽ ആന്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.
ഒരേ സമയം ഏകാന്തത സമ്മാനിച്ച നിസ്സഹായതയും, അതോടൊപ്പം സൈക്കോയുടെ നിഗൂഢ അവസ്ഥാന്തരങ്ങളിലൂടെയുള്ള കഥാപാത്രത്തിന്റെ വൈകാരിക മനോവ്യാപാരങ്ങള്‍ ഉള്ളിലാവാഹിച്ചുള്ള പരകായപ്രവേശം തന്നെയായിരുന്നു അനില്‍ ആന്‍േറായുടെ പ്രകടനം. സംഗീതത്തെയും പെയിന്റിങ്ങിനെയും ഒരുപാട് സ്‌നേഹിക്കുന്ന സൈക്കോയായ വിന്‍സെന്റ് ഫെലിനിയുടെ അടുത്തേക്ക് തന്റെ കാമുകനായ വിവേകുമൊത്ത് ആര്‍.ജെ. മഡോണ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യിലൂടെയാണ് അനില്‍ ആന്റോ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ‘ഇമ്മാനുവേല്‍’ എന്ന ലാല്‍ ജോസ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത ശേഷം ജോലി സംബന്ധമായി ന്യൂസീലന്‍ഡിലേക്ക് ചേക്കേറുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി; ‘ആര്‍.ജെ. മഡോണ’ എന്ന ആദ്യ ചിത്രത്തിലൂടെതന്നെ അവാര്‍ഡ് നേട്ടം കൈവരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനില്‍ ആന്റോ അറിയിച്ചു.

ഹൈഡ്രോ എയര്‍ ടെക്ടോണിക്‌സ് (SPD) ലിമിറ്റഡിന്റെ ബാനറില്‍ ഡോ. കെ.പി. വിജയശങ്കര്‍ മേനോന്‍ നിര്‍മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനില്‍ ആന്റോ. ഷൂട്ടിങ് ലൊക്കേഷനായ പാലക്കാട് അഹല്യ ആശുപത്രിയിലെ സെറ്റില്‍വെച്ച് കേക്ക് മുറിച്ചാണ് അനില്‍ ആന്റോയുടെ ഈ നേട്ടം സഹപ്രവര്‍ത്തകരും ആരാധകരും ആഘോഷിച്ചത്.
ഷിബു ആഡ്രൂസ് സംവിധാനം ചെയ്ത് ന്യൂസീലന്‍ഡില്‍ ചിത്രീകരിച്ച ‘പപ്പ’, ശ്രീകാന്ത് ശ്രീധരന്‍ സംവിധാനം ചെയ്ത ‘അദേഴ്‌സ്’, അജയ് ദേവലോക സംവിധാനം ചെയ്ത ‘ആറാം തിരു കല്‍പ്പന, ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ‘എന്റെ ഇക്കാക്കൊര് പ്രേമംണ്ടാര്‍ന്ന്’ എന്നിവയാണ് അനില്‍ ആന്റോ അഭിനയിച്ച ഉടന്‍ പുറത്തിറങ്ങുന്ന മറ്റ് ചിത്രങ്ങള്‍. രണ്ടാംവരവില്‍ കൈനിറയേ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് അനില്‍ ആന്റോ.