ജോർജ്‌ മാത്യു

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിലെ ഒവിബിസ് (ഓർത്തഡോക്സ്‌ വൊക്കേഷൻ ബൈബിൾ സ്കൂൾ ) ഒക്‌ടോബർ 28.29,30 തീയതികളിൽ നടന്നു .ഒക്‌ടോബർ 28 ന് ഒവിബിസിന്റെ ഔപചാരികമായ ഉത്ഘാടനം ഇടവക വികാരി ഫാ മാത്യു എബ്രഹാം നിർവഹിച്ചു . ക്രിസ്തീയ സാക്ഷ്യവും,മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഒവിബിസിനുള്ള സ്വാധീനം വളരെ വലുതാണെന്ന് ഉത്ഘാടനപ്രസംഗത്തിൽ അച്ചൻ ചൂണ്ടികാട്ടി .”യേശൂ സൗഖ്യമാക്കുന്നു ” ((സെന്റ് ലൂക്ക് 4:40)എന്നതായിരുന്നു ചിന്താവിഷയം .പ്രസ്തുത വിഷയത്തെ ആസ്പദമാക്കി ഡോ:സാം ജോർജ്‌ ക്ലാസ് നയിച്ചു .സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ പോൾ സ്വാഗതവും ഇടവക സെക്രട്ടറി ലിജിയ തോമസ് നന്ദിയും പറഞ്ഞു .


രണ്ടാം ദിവസമായ 29ന് പ്രതിപാദ്യ വിഷയത്തെ അടിസ്ഥാനമാക്കി സിബി ജയ് പ്രഭാഷണം നടത്തി . പ്രശ്നോത്തരിക്കു അമിത് ഷിബു നേതൃത്വം നൽകി .തുടർന്ന് ഗാനപരിശീലനം ,ചർച്ച ക്ലാസുകൾ ,ഭക്ഷ്യ വസ്തുക്കളുടെ സമാഹാരം ,ചെടി നടൽ,സ്നേഹവിരുന്ന് എന്നിവ നടത്തി .

സമാപന ദിവസമായ 30ന് വി .കുർബാന ,ഒവിബിസ് റാലിയും നടത്തി .തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഫാ :മാത്യു എബ്രഹാം അധ്യക്ഷത വഹിച്ചു .വിവിധ ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി .അധ്യാപകരും ,രക്ഷിതാക്കളും ഒവിബിസിനെ സംബന്ധിച്ചു അവലോകനം നടത്തി .

ഇടവക ട്രസ്റ്റി ഡെനിൻ തോമസ് സ്വാഗതവും ,ജെയ്സൺ തോമസ് നന്ദിയും പറഞ്ഞു. ഒവിബിസിന് പ്രോഗ്രാം കോഓർഡിനേറ്റർമാരായ റൂബി ഡെനിൻ ,ജെയ്സൺ തോമസ് ,മിഥുൻ തോമസ് ,ദീപക് തോമസ് എന്നിവരും ,മാനേജിങ് കമ്മിറ്റി അംഗങ്ങളും,ആധ്യാല്മിക സംഘടന പ്രതിനിധികളും നേതൃത്വം നൽകി .