അവധിക്ക് കേരളത്തിലെത്തുന്ന മലയാളം മിഷന്‍ പഠിതാക്കള്‍ക്കായി അവധിക്കാല ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലില്‍ വെച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് ഇന്ത്യക്ക് പുറത്തുനിന്നും എത്തുന്ന മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ്.
ഒരു രക്ഷകര്‍ത്താവ് കുട്ടിയെ അനുഗമിക്കേണ്ടതാണ്. താമസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പരിചയപ്പെടുത്തുന്ന യാത്രകള്‍, പാട്ട് കളരി, സിനിമാ പ്രദര്‍ശനം, കളിമൂല തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ക്യാമ്പ് അംഗങ്ങളെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അനുഗമിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കായി പ്രത്യേക സെഷന്‍സും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടാകും.
പത്ത് വയസ്സ് മുതല്‍ പതിനാറു വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം ലഭ്യമാക്കിയിരിക്കുന്നത്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കുട്ടികളില്‍ ഏറെയും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള കുട്ടികളാണെങ്കിലും യുകെ മലയാളം മിഷന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് രജിസ്ട്രേഷന്‍ തീയതി ജൂലൈ ഇരുപത്തിയഞ്ച് വരെ നീട്ടിയിട്ടുണ്ട്. പത്ത് കുട്ടികള്‍ക്ക് കൂടി രജിസ്ട്രേഷന്‍ സൗകര്യമുള്ളതായി യുകെ മലയാളം മിഷന്‍ അറിയിച്ചു.
പൂക്കാലം ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കുകയോ അല്ലെങ്കില്‍ ചുവടെ കുടുക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ രജിസ്‌ട്രേഷനും അനുബന്ധ സഹായങ്ങളും ചെയ്തു നല്‍കും. യുകെ മലയാളം വിദ്യാര്‍ത്ഥികളുടെ സഹായങ്ങള്‍ക്കായി കമ്മറ്റി അംഗമായ എസ്.എസ് ജയപ്രകാശ് ക്യാമ്പില്‍ ഉണ്ടായിരിക്കും.
ജയപ്രകാശ്: 946933776
ടോം ജോസ് തടിയംപാട്
നാമെല്ലാവരും പുത്തന്‍ ഉടുപ്പുകളണിഞ്ഞ് ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അങ്ങകലെ ചേര്‍ത്തലയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടുകയാണ് ഒരു വീട്ടമ്മ. ഓട്ടത്തിനിടയില്‍ ശ്വാസംവിടാതെയാണ് രണ്ടു പ്രാവശ്യം എന്നോട് ഫോണില്‍ സംസാരിച്ചത്. ഭര്‍ത്താവിന്റെ രോഗം ആ കുടുംബത്തിന്റെ സകല പ്രതീക്ഷയും തകര്‍ത്തു. ഇനി കടം കൊണ്ട് മൂടിയ ഒരു വീടുമാത്രം. അതും എപ്പോള്‍ ജപ്തി ചെയ്യുമെന്നറിയില്ല. ഭര്‍ത്താവ് സാബു കുര്യന്‍ കൂലിപ്പണി ചെയ്തിരുന്ന കാലത്ത് ആ കുടുംബം സന്തുഷടമായിരുന്നു. ഇവരെ സഹായിക്കുന്നതിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു പിന്തുണയുമായി ചേര്‍ത്തല സ്വദേശികളും മറ്റു നല്ല മനുഷ്യരും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചേര്‍ത്തല മുനിസിപ്പാലിറ്റി, 28-ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപ്പണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു. ഇനി അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രിക്കിടക്കയിലെ ദയനീയ അവസ്ഥകണ്ട് മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്കു ജന്മനാ തന്നെ കേള്‍വിയില്ല. അവരെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാര്യ ആന്‍സി ഓടിത്തളരുകയാണ്.
നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ് ആകണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മാഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു ഏബ്രഹാമാണ്. ആജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485. ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ മൂന്നു കുടുംബങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണു നിങ്ങളുടെ മുന്നില്‍ കൈനീട്ടുന്നത്. വാഹനാപകടത്തില്‍ തളര്‍ന്നു കിടക്കയിലായ ഇടുക്കി, ചുരുളിയിലുള്ള 25 വയസുകാരന്‍ ഡെനിഷ് മാത്യവിനും ഈ മഴക്കാലത്ത് കയറിക്കിടക്കാന്‍ ഒരു കൂരയില്ലാതെ അലയുന്ന ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ മണിയാറന്‍കുടി സ്വദേശി ബിന്ദു പി.വി. എന്ന വീട്ടമ്മക്ക് വീടുവയ്ക്കാനും വേണ്ടിയാണ്. നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴിയോ, ഫേസ്ബുക്ക് മെസേജ് വഴിയോ, വാട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെക്കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശവിവേകമുള്ളു”,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം രാമായണ മാസാചരണം ആയി ജൂലൈ 28-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ആഘോഷിക്കും. നിലവിളക്ക് വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ദേഹത്തിനും, ഗൃഹത്തിനും, ദേശത്തിനും എന്നും സുകൃതം പ്രദാനം ചെയ്ത് വന്നിരുന്നു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത് പരിഷ്‌കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.
കേരളത്തില്‍ തിരിമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകം ഇപ്പോള്‍ മലയാളിയുടെ രാമായണ മാസമാണ്. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മ രാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. രാമായണം സമൂഹ ജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യമാക്കുന്നത്.
വൈകിട്ട് 5:30 മുതല്‍ ഭജന, രാമായണ പാരായണം, പ്രഭാഷണം, കുട്ടികളുടെ നാമജപം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. വിപുലമായ രീതിയില്‍ രാമായണ മാസാചരണം ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
കൊല്ലം:കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കുന്ന സജിയും കുടുംബവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് ബി.പി കൂടി തലകറങ്ങി വീണത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഹോസ്പിറ്റലാക്കിയതിന് ശേഷമുള്ള പരിശോധനകളിലാണ് തന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ് എന്ന് സജിക്ക് അറിയാന്‍ കഴിഞ്ഞത്. രണ്ടു പെണ്‍കുട്ടികളുമായി കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന സജിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.
നിരവധി ചികിത്സകള്‍ക്ക് ശേഷം ആഴ്ചയില്‍ മൂന്നു തവണ നടത്തുന്ന ഡയാലിസിസ് ആണ് ഇന്ന് സജിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ബേക്കറി തൊഴിലാളി ആയിരുന്ന സജിക്ക് ഇന്ന് ഒരു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത സജി വാടക കൊടുക്കന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. ദീര്‍ഘകാലത്തെ ചികിത്സകള്‍ സജിയെ വലിയൊരു കടക്കാരനാക്കി മാറ്റിക്കഴിഞ്ഞു. നിത്യചെലവുകളും തന്റെ മക്കളുടെ പഠനവും എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുന്ന സജിക്ക് ഇന്ന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഭീമമായ തുക ചിലവാക്കി വൃക്ക മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഈ അവസ്ഥയില്‍ മുന്‍പോട്ടുള്ള ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന സജിക്കും കുടുംബത്തിനും നമുക്കൊരു ചെറിയ സഹായം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു വലിയ പുണ്യമായിരിക്കും.
പ്രിയമുള്ളവരേ സജിയേയും കുടുംബത്തിനെയും സഹായിക്കാന്‍ സന്മനസുള്ളവര്‍ നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് ജൂലൈ 30ന്
മുന്‍പായി നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.
Registered Charity Number. 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju Joseph: 07507361048
സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്. മഴക്കെടുതികളില്‍ ഇന്നലെ മാത്രം പതിനൊന്നുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. എറണാകുളം നഗരത്തിൽ 23 , വൈക്കത്ത് 22 , മൂന്നാറിൽ 20 സെ.മി വീതം മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. വ്യാപക കൃഷിനാശവും. പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു. 20 വരെ കേരളത്തിൽ മഴ തുടരും. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.
കുട്ടനാട് അക്ഷരത്തിൽ വെള്ളത്തിനടിയിൽ ആണ് കൈനകരി വേണാട്ടുകാട് തുടങ്ങിയ തുരുത്തുകൾ ഒറ്റപെട്ടു, പുളിങ്കുന്ന് വെളിയനാട് കാവാലം മങ്കൊമ്പ് പ്രദേശങ്ങൾ ക്രമാതീതമായി ഉയരുന്ന ജലനിരപ്പിൽ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെയും തുറന്നിട്ടില്ല. ജനപ്രതിനിധികളുടെ അവഗണനയിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധിക്കുന്നു.ചങ്ങനാശേറി ആലപ്പുഴ എസി റോഡിലൂടെ ഉള്ളവാഹന ഗതാഗതം പൂർണ്ണമായി നിലച്ചു. കുട്ടനാടൻ മേഖല ഒറ്റപ്പെട്ടു. കെട്ടിഘോഷിക്കപ്പെട്ട കുട്ടനാട് പാക്കെജിന്റെയും ദുരന്തം വെളിവാക്കുന്നു
കനത്തമഴയെത്തുടര്‍ന്ന് പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ് എന്നാല്‍ കോളജുകള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയില്ല. നിലമ്പൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട്, അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി എന്നീ താലൂക്കുകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ അവധിയാണ്.
ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് അവധിയാണ്. വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്. 559 കുടുംബങ്ങളിലെ 2075 പേരാണ് ആറ് ക്യാംപുകളിലായി കഴിയുന്നത്. മൂവാറ്റുപുഴ താലൂക്കില്‍ 59 കുടുംബങ്ങളിലെ 168 പേരെ ക്യാംപുകളിലേക്ക് മാറ്റി. കോതമംഗലം താലൂക്കില്‍ 43 കുടുംബങ്ങളിലെ 142 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
കണയന്നൂര്‍ താലൂക്കില്‍ 115 കുടുംബങ്ങളിലെ 286 പേര്‍ക്ക് അധികൃതര്‍ ക്യാമ്പുകളില്‍ സൗകര്യമൊരുക്കി. ആലുവ താലൂക്കില്‍ ചെങ്ങല്‍ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് തുറന്ന ക്യാമ്പിലേക്ക് 35 കുടുംബങ്ങളിലെ 131 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പറവൂര്‍ താലൂക്കില്‍ 174 കുടുംബങ്ങളിലെ 512 പേരെ ക്യാംപുകളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.
ജിസ് ജോൺ
പച്ചപ്പും നാട്ടിന്‍പുറത്തിന്റെ എല്ലാ വശ്യചാരുതയും നിറഞ്ഞു നില്‍ക്കുന്ന തോപ്രാംകുടിക്ക് സിനിമയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. 80ശതമാനം കര്‍ഷകര്‍ താമസിക്കുന്ന തോപ്രാംകുടി ഒരുകാലത്ത് കുരുമുളകിന്റെ കേന്ദ്രമായിരുന്നു. വീണ്ടും വാര്‍ത്താ പ്രധാന്യമേറിയത് നേന്ത്രപ്പഴം കയറ്റിയയക്കുന്നതിനാലായിരുന്നു. ഇതിനെല്ലാം ഇടയിലാണ് സിനിമാക്കാര്‍ക്കും പ്രിയമുള്ള സ്ഥലമായി തോപ്രാംകുടി മാറിയത്. പളുങ്ക് എന്ന ചിത്രത്തില്‍ നാട്ടിന്‍പുറം ഷൂട്ട് ചെയ്തത് തോപ്രാംകുടിയിലായിരുന്നു. എന്നാല്‍ സിനിമയില്‍ തോപ്രാംകുടിയെ എല്ലാവരും അറിഞ്ഞത് മമ്മൂട്ടിയുടെ ലൗഡ് സ്പീക്കറിലൂടെയായിരുന്നു. വളരെയധികം അവാര്‍ഡുകള്‍ നേടിയ മഹേഷിന്റെ പ്രതികാരം തോപ്രാംകുടിയിലും പരിസര പ്രദേശത്തുമാണ് ഷൂട്ട് ചെയ്തത്. ഇതില്‍ തോപ്രാംകുടി സെന്റ് മരിയ ഗോരെത്തിസ്‌കൂള്‍ ഒരു പാട്ടില്‍ കാണുമ്പോള്‍ അവിടെ പഠിച്ച എല്ലാവരുടെയും മനസില്‍ പഴയകാല ഓര്‍മ്മകള്‍ വരുന്നു. വീണ്ടും ഒട്ടേറെ സിനിമകള്‍ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയും തോപ്രാംകുടി പേര് എടുത്തു കാണിക്കുന്നു.
തോപ്രാംകുടി എന്ന പേര് ഒരു ഭാഗ്യമായി സിനിമാക്കാര്‍ കരുതുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇതാ ഒരു തിരക്കഥാകൃത്തും തോപ്രാംകുടിയില്‍ നിന്ന് സാജു തോമസ്. മോഹന്‍ലാലിന്റെ ചിത്രമായ നീരാളിയുടെ തിരക്കഥാകൃത്താണ് സാജു തോമസ്. ജേർണലിസത്തില്‍ തന്റെ കഴിവ് തെളിയിച്ച സാജു തോമസ് ആദ്യമായ തിരക്കഥയെഴുതുന്നത് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്.
സൗമ്യനായ ഏഴടിയിലേറെ പൊക്കക്കാരനായ സാജു തോമസ് സിനിമമാത്രം കണ്ട് മാധ്യമപ്രവര്‍ത്തനം പഠിക്കാനെത്തിയതായിരുന്നു. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ ആ ആഗ്രഹം സഫലമായി. ചെറുപ്പം മുതലേ സിനിമ മനസിലുണ്ടായിരുന്നു. വളരെധികം തിരക്കഥകള്‍ ചെയ്തതിന് ശേഷമാണ് വിജയത്തിലെത്തുന്നത്.
നീരാളി ഒരു അതിജീവനത്തിന്റെ കഥയാണ്. നമ്മളെല്ലാം ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തയില്‍ കണ്ടുകൊണ്ടിരിക്കുന്ന തായ്‌ലാന്റിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ട സംഭവവും അവരെ രക്ഷിക്കുന്ന ആ സമയത്ത് തന്നെ നീരാളിയും റിലീസാകുന്നതും അതിശയം തോന്നിപ്പിക്കുന്നതാണ്. മലയാളികള്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത അജോയ് വര്‍മ്മയും സാജു തോമസും ഇത്രയും വലിയ ഒരു പ്രോജെക്ടിന് പിന്നിലെന്നതും അതിശയം തോന്നിപ്പിക്കുന്ന കാര്യം തന്നെ. നീരാളിയുടെ 90 ശതമാനം ഷൂട്ടിംഗും നടന്നത് മുംബൈയിലാണ്. അതുപൊലെ തന്നെ ഈ ചിത്രത്തിന്റെ നാദിയ മോഹന്‍ലാല്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജേർണലിസത്തിലൂടെ ഒട്ടേറെപ്പേര്‍ സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്കെല്ലാം സാജു തോമസ് ഒരു പ്രചോദനമാകട്ടെ.
മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ
ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.
വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്‌നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്‌നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്‌സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.
ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്‌നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…
അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…
ചിത്രങ്ങള്‍ ഷിബു മാത്യൂ
എ. പി. രാധാകൃഷ്ണന്‍
ക്രോയ്‌ടോന്‍: പുതുമയും പാരമ്പര്യവും ഒത്തിണക്കി ക്രോയ്‌ടോന്‍ ഹിന്ദു സമാജം അണിയിച്ചൊരുക്കിയ ഈ മാസത്തെ സത്സംഗം ഗുരുപൂര്ണിമയുടെ പൂര്‍ണതയില്‍ ഇന്നലെ വൈകീട്ട് നടന്നു. ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കെ സി ഡബ്യു എ ട്രസ്റ്റ് ഹാളില്‍ വെച്ച് നടന്ന സത്സംഗത്തില്‍ ഭാരതീയ സംസ്‌കാരത്തിന്റെ നന്മകള്‍ ചേര്‍ത്ത് പിടിച്ചു ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങള്‍ പങ്കെടുത്തു. സത്സംഗത്തിന്റെ ഭാഗമായി ഭജന, ഗുരുപൂര്‍ണിമ സന്ദേശം, ഗുരുവന്ദനം തുടങ്ങി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഭക്തി സാന്ദ്രമായ ഭജനയ്ക്ക് ശേഷം യു കെ യിലെ ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മയായ നാഷണല്‍ കൌണ്‍സില്‍ കഴിഞ്ഞ മാസം നടത്തിയ സംസ്‌കൃതി 2018 എന്ന പരിപാടിയില്‍ പങ്കെടുത്ത് കുട്ടികളുടെ ഭക്തിഗാന മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഗൗരി എന്ന കൊച്ചു മിടുക്കി അവാര്‍ഡിനര്‍ഹമായ ‘അമ്പാടി തന്നിലൊരുണ്ണി’ എന്ന അതിമനോഹരമായ ഗാനം സദസിനു വേണ്ടി ആലപിച്ചു.
പിന്നീട് അധ്യാപികകൂടിയായ ശ്രീമതി കെ. ജയലക്ഷ്മി ഗുരുവിന്റെയും ഗുരുപൂര്‍ണിമയുടെയും പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. അതിനു ശേഷം കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി യു കെ യിലെ നാടകവേദിയെ സമ്പന്നമാക്കികൊണ്ടിരിക്കുന്ന മഹനീയ വ്യക്തിത്വം ശ്രീ വിജയകുമാറിനെ ക്രോയ്‌ടോന്‍ ഹിന്ദു സമാജം ആദരിച്ചു. എണ്ണിയാല്‍ ഒടുങ്ങാത്ത സംഭാവനകള്‍ നല്‍കി യു കെ യിലെ കല സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീ വിജയകുമാര്‍ പിന്നിട്ട പടവുകള്‍ ഓരോന്നും വിവരിച്ചുകൊണ്ട് അദ്ദേഹത്തെ സദസിനു പരിചയപ്പെടുത്തിയത് ശ്രീ കെ നാരായണന്‍ ആയിരുന്നു. കേരള ചരിത്രം ആവിഷ്‌കരിച്ച തുടക്കത്തിലേ നാടകം മുതല്‍ ഏറ്റവും ഒടുവില്‍ ചെയ്ത് ഭദ്രാപീഠം അടക്കം അനവധി നിരവധി മുഹൂര്‍ത്തങ്ങള്‍ സദസിനു പരിചയപെടുത്തുന്നതായിരുന്നു ശ്രീ നാരായണന്റെ അവതരണം. നടനായും, നിര്‍മ്മാതാവായും, സംവിധായകനായും, രചയിതാവായും എല്ലാ നിറഞ്ഞു നില്‍ക്കുന്ന ശ്രീ വിജയകുമാറിന്റെ വിശേഷങ്ങള്‍ വാക്കുക്കള്‍ക്കും അപ്പുറം ആന്നെന്നു ശ്രീ നാരായണന്‍ അഭിപ്രായപ്പെട്ടു.
ക്രോയ്‌ടോന്‍ ഹിന്ദു സമാജം പ്രസിഡണ്ട് ശ്രീ കുമാര്‍ സുരേന്ദ്രന്‍ പൊന്നാട അണിയിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉള്ളവരെയും വിശിഷ്യാ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇനിയും ഒരുപാട് നാടകങ്ങള്‍ ചെയ്യാന്‍ താല്പര്യത്തെ ഉണ്ടെന്നു മറുപടി പ്രസംഗത്തില്‍ ശ്രീ വിജയകുമാര്‍ പറഞ്ഞു. ഗുരുപൂരിമയുടെ പുണ്യത്തില്‍ ഇത്തരത്തില്‍ ഒരു ആദരം നല്‍കിയ ക്രോയ്‌ടോന്‍ ഹിന്ദു സമാജം പ്രവര്‍ത്തകരോടുള്ള നന്ദിയും അദ്ദേഹം പ്രകാശിപ്പിച്ചു. എല്ലാവരെയും ഉള്‍കൊണ്ടുകൊണ്ടുള്ള പരിപാടികള്‍ ആയിരിക്കും ക്രോയ്‌ടോന്‍ ഹിന്ദു സമാജം ഇനിയുള്ള മാസങ്ങളില്‍ നടത്തുക എന്ന് പ്രസിഡണ്ട് ശ്രീ കുമാര്‍ സുരേന്ദ്രന്‍ നന്ദി പ്രസംഗത്തില്‍ പ്രസ്താവിച്ചു. മംഗളആരതിക്കു ശേഷം വിപുലമായ അന്നദാനം ഉണ്ടായിരുന്നു. ഇനിയുള്ള എല്ലാ മാസങ്ങളിലും എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും ലണ്ടന്‍ റോഡിലുള്ള കെ സി ഡബ്യു എ ട്രസ്റ്റ് ഹാളില്‍ ക്രോയ്‌ടോന്‍ ഹിന്ദു സമാജം സത്സംഗം ഉണ്ടായിരിക്കും എന്ന് സെക്രട്ടറി ശ്രീ പ്രേംകുമാര്‍ അറിയിച്ചു.
ക്രോയ്‌ടോന്‍ ഹിന്ദു സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Kumar Surendran 07979352084, Ajisen 07889972689, Harsha Kumar 0749737163, Prem Kumar 07551995663 & Sreejith 07427417551
യുകെ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമമെന്ന് റിപ്പോര്‍ട്ട്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ് ശക്തമാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം മൂലം ഹോസ്‌പൈപ്പ് ബാന്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാട്ടര്‍ സപ്ലയറായ യുണൈറ്റഡ് യൂട്ടിലിറ്റീസ് ഇംഗ്ലണ്ടിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഉദ്യമത്തിലാണ്. വരും ദിവസങ്ങളിലും മഴയുണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം.
തങ്ങളുടെ റിസര്‍വോയറുകളിലെ ജലനിരപ്പ് പതിവിലും താഴെയാണെന്ന് കമ്പനിയുടെ വക്താവ് ഹെലന്‍ ആപ്‌സ് പറഞ്ഞു. ഈ സമയങ്ങളില്‍ കാണപ്പെടുന്ന നിരപ്പിനേക്കാള്‍ കുറവാണ് ഇപ്പോള്‍ കാണുന്നത്. ചൂട് കാലാവസ്ഥയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു. ആവശ്യം വര്‍ദ്ധിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ശരിയായ വിധത്തില്‍ സപ്ലൈ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളം ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മിക്കയാളുകളും അതിനനുസരിച്ച് ഉപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
എങ്കിലും ഉപയോഗം ഉയര്‍ന്ന നിരക്കിലാണ് നീങ്ങുന്നത്. അതിനാല്‍ ജനങ്ങള്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന നിര്‍ദേശം തുടര്‍ന്നും നല്‍കി വരികയാണെന്ന് അവര്‍ പറഞ്ഞു. മഴവെള്ള സംഭരണികളില്‍ നിന്നുള്ള വെള്ളവും ബാത്ത്ടടബ്ബുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്യുന്ന വെള്ളവും മറ്റും ഉപയോഗിച്ചു കൊണ്ട് പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് വാട്ടര്‍ സര്‍വീസ് റെഗുലേഷന്‍ അതോറിറ്റി മേധാവി റേച്ചല്‍ ഫ്‌ളെച്ചറും ആവശ്യപ്പെട്ടു. ഗാര്‍ഡനിംഗിനും കാര്‍ കഴുകാനും മറ്റും ടാപ്പ് വാട്ടര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
മോസ്‌കോ: ഒരൊറ്റ തോല്‍വി മാത്രം വഴങ്ങി ചരിത്ര നേട്ടവുമായി ബെല്‍ജിയം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കയ്യിലുണ്ടാവും.
ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.
നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.
നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്‍. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.
തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.
ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്‌റല്‍ഡ് ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്‌റല്‍ഡ് തട്ടിമാറ്റിയത്.
ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്‌കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്. റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര്‍ ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്.