തെലുങ്ക് സിനിമ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തി നടി ശ്രീ റെഡ്ഡി. ഫേസ്ബുക്കിലൂടെയാണ് പീഡനത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. ഇതിനോടകം തന്നെ പോസ്റ്റ് തെലുങ്ക് സിനിമ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. പീഡനം നടത്തിയ വ്യക്തിയെക്കുറിച്ചു സൂചനകള്‍ നല്‍കി കൊണ്ടായിരുന്നു ശ്രീയുടെ പോസ്റ്റ്. ഈ അടുത്തകാലത്ത് കുഞ്ഞുണ്ടായ നടനാണ് എന്ന ശ്രീയുടെ പോസ്റ്റില്‍ പറയുന്നു. നാനിക്കായിരുന്നു ഈ അടുത്ത കാലത്തു കുഞ്ഞു പിറന്നത്.
അല്ലു അര്‍ജുനാണ് എന്നും ചിലര്‍ പറയുന്നു. അല്ലു അര്‍ജുനും കുഞ്ഞ് ജനിച്ചിട്ട് അധിക കാലമായില്ല. മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര്‍ രാം ചരണ്‍ എന്നിവരെ കണ്ടു പഠിക്കണം എന്നും താരം തന്റെ പോസ്റ്റില്‍ പറയുന്നു. ഇതോടെ തെലുങ്കു സിനിമ ലോകത്ത് ശ്രീയുടെ പോസ്റ് ചര്‍ച്ചയായി മാറി കഴിഞ്ഞു.
നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും വളരെ നന്നായി അതും സ്വാഭാവികമായി അഭിനയിക്കുന്നു. എന്നാല്‍ അത് നിന്റെ മുഖം മൂടിയാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നീ എപ്പോഴും പറയാറുണ്ട്. പക്ഷേ, അതിലൂടെ നീ ആളുകളെ വൈകാരികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ മുന്നില്‍ നീ എപ്പോഴും നന്നായി നാടകം കളിക്കുന്നുണ്ട്.
അച്ഛനപ്പുപ്പന്മാരുടെ പിന്തുണയോടെ സിനിമയില്‍ എത്തിയ വലിയ താരങ്ങള്‍ നിന്റെ മുന്നില്‍ എത്രയോ നല്ലവരാണ്. അവരൊക്കെ മര്യാദക്കാരും നന്നായി പെരുമാറാന്‍ അറിയുന്നവരുമാണ്. നിന്റെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ കണ്ടു പഠിക്കണം. അവര്‍ക്കൊന്നും ഒരു ഈഗോയും ഇല്ല. നിനക്ക് നിന്റെതായ കുറെ രീതികളുണ്ട്.
നിനക്കൊരിക്കലും ചെറിയ സംവിധായകരെ ബഹുമാനിക്കാന്‍ കഴിയില്ല, നീ വിജയിച്ചവനാണെന്ന ധാരണയാണ് നിനക്ക്, അതൊരു തെറ്റായ മനോഭാവമാണ്. അടുത്തിടെ നിനക്കൊരു കുഞ്ഞ് ജനിച്ചു, എന്റെ അഭിനന്ദനങ്ങള്‍. പക്ഷേ, നീ ജീവിതത്തില്‍ കുറെ കരുതിയിരിക്കേണ്ടതുണ്ട്. കാരണം, നീ ഒരുപാട് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.
നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികളെല്ലാം ഇന്നും കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, നീ ഒന്നോര്‍ക്കണം ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും. ഒരുപക്ഷേ ശിക്ഷ വിധിക്കാന്‍ സമയം എടുത്തേക്കാം, എങ്കിലും നീ അനുഭവിക്കും. തീര്‍ച്ചയായും ഈ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ നിനക്ക് തിരിച്ചടി ഉണ്ടാകും. വാര്‍ത്ത പുറത്തു വന്നതോടെ അല്ലു അര്‍ജുന്റെ ആരാധകരായ മലയാളി ആരാധകരും ആശങ്കയിലാണ്.
ജയ്‌സണ്‍ ജോര്‍ജ്
മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്‌നേഹ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ന്റെ ലണ്ടനിലെ വേദിയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ വേണുഗോപാലിനോടൊപ്പം പാടാന്‍ വളര്‍ന്നു വരുന്ന ഗായകര്‍ക്കും അവസരം. ഒട്ടേറെ പുതുമുഖ ഗായകരുടെ അഭ്യര്‍ത്ഥനയെ പരിഗണിച്ചാണ് വേണുഗീതം 2018ന്റെ ലണ്ടന്‍ വേദിയുടെ സംഘാടകര്‍ ഈ അവസരമൊരുക്കുന്നത്. പത്തു വയസ്സിനു മേല്‍ പ്രായമുള്ള ഗായകര്‍ക്കാണ് അവസരം ലഭിക്കുക. യുകെയില്‍ വളര്‍ന്നു വരുന്ന കഴിവുള്ള ഗായകരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് സംഘാടകര്‍ ഈ അവസരമൊരുക്കിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ജോര്‍ജിനെ ബന്ധപ്പെടുക. ഫോണ്‍:07841613973; email: [email protected]
ശ്രീ ജി വേണുഗോപാലിന്റെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ മുപ്പത്തിയഞ്ചു വര്‍ഷത്തെ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ‘വേണുഗീതം 2018’ യുകെയില്‍ മൂന്നു വേദികളിയായി സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളിലും 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീന യിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയിലും മാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് (ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്റ്റ്), ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ:വില്‍സണ്‍ മേച്ചേരി (ഫ്‌ളവര്‍സ് ടിവി ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു.2018 മെയ് 25ന് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു 28ന് ലണ്ടനില്‍ അവസാനിക്കും.
നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാഷോ ‘ വേണുഗീതം-2018’ ആസ്വദിക്കുവാന്‍ യുകെയിലെ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
റജി നന്തികാട്ട്
എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ (ENMA) യുടെ ഈസ്റ്റര്‍ വിഷു ആഘോഷം ഇന്ന് പോട്ടേഴ്‌സ് ബാറിലുള്ള സെന്റ്. ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് വൈകുന്നേരം 5 മണി മുതല്‍ നടക്കുന്നു. ENMA പ്രസിഡണ്ട് ബ്ലെസ്സണ്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മലയാള ഭാഷാ പണ്ഡിതന്‍ ജോബി മാത്യു ഈസ്റ്റര്‍ വിഷു ആശംസാ
പ്രസംഗം ചെയ്യും.
തുടര്‍ന്ന് ENMAയുടെ കുട്ടികളും അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. നിരവധി ദിവസങ്ങളിലെ നിരന്തര പരിശീലനത്തിന് ശേഷം അവതരിപ്പിക്കുന്ന വിവിധ തരം നൃത്തങ്ങള്‍, ഗാനാലാപനങ്ങള്‍, ഹാസ്യാത്മകമായ സ്‌കിറ്റുകള്‍ ആഘോഷത്തെ മികവുറ്റതാക്കും. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രെട്ടറി ആല്‍വിനുമായി (07908081919) ബന്ധപ്പെടാവുന്നതാണ്
Venue address
St. John’s Methodist Church Hall
Baker Street, Potters Bar
Herts, EN6 2DZ
മനോജ്കുമാര്‍ പിള്ള
യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയത് ഇത്തവണയും പ്രശസ്തരും പ്രഗത്ഭരുമായസാഹിത്യപ്രതിഭകള്‍ തന്നെയാണ്. പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി. ജെജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ്‌കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരാണ് ഇത്തവണത്തെ സാഹിത്യമത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത്. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ലഭിച്ച രചനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികളെ ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുന്നതാണെന്ന് സാഹിത്യ വിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി പറഞ്ഞു.
വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ യുക്മ സഘടിപ്പിക്കുന്ന പ്രൗഡോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്കുന്നതാണെന്ന് സാംസ്‌കാരിക വേദികോര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി. എ ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ് കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സാഹിത്യ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു വിജയിപ്പിച്ചഎല്ലാവരെയും യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ് എന്നിവര്‍ അഭിനന്ദിച്ചു.
നിഷ്പക്ഷവും കൃത്യവുമായ രീതിയില്‍ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുന്നതിന് ബഹുമുഖ സാഹിത്യ പ്രതിഭകളെയാണ് ഇത്തവണയും യുക്മ സാംസ്‌കാരിക വേദിയ്ക്ക് ലഭിച്ചത്. പ്രവാസി സാഹിത്യകാരന്മാരില്‍ ഏറെ ശ്രദ്ധേയനായ ശ്രീ. പി ജെ ജെ ആന്റണി ഏറ്റവും പുതിയ വിഷയങ്ങള്‍ സമഗ്രമായി അപഗ്രഥിച്ച് നിരവധി ലേഖനങ്ങളും കഥാസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭൗമം’, ‘കാണാതെ പോകുന്ന കവികള്‍’, ‘വരുവിന്‍ നമുക്ക് പാപം ചെയ്യാം’ തുടങ്ങി നിരവധി കഥകളും കഥാസമാഹാരങ്ങളും എഴുതി ശ്രദ്ധേയനായ ശ്രീ പി ജെ ജെ ആന്റണിയ്ക്ക് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് പോയറ്റ്‌സ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിയിലെ ജുബൈലില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന ആലപ്പുഴക്കാരനായ അദ്ദേഹംനല്ലൊരു മോഡറേറ്ററും മികച്ച വാഗ്മിയുമാണ്.
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും നടനുമായ ശ്രീ തമ്പി ആന്റണി എഴുത്തിന്റെ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യ പ്രതിഭ കൂടിയാണ്. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തമ്പിആന്റണി പ്രശസ്ത സിനിമാ നടന്‍ ശ്രീ ബാബു ആന്റണിയുടെ സഹോദരനുമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും കവിതകളുംഎഴുതിയിട്ടുള്ള തമ്പി ആന്റണിയുടെ ‘വാസ്‌കോഡിഗാമ’ എന്ന കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച വായനാനുഭവം സമ്മാനിച്ച അദ്ദേഹത്തിന്റെ ആദ്യനോവലായ ‘ഭൂതത്താന്‍ കുന്ന്”വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി നാടക രചനകളും നടത്തിയിട്ടുള്ള ശ്രീ തമ്പി ആന്റണി അമേരിക്കയിലാണ് സ്ഥിര താമസം.
ഗള്‍ഫ് ജീവിതം കേന്ദ്രബിന്ദുവാക്കി നിരവധി കഥകളും മറ്റു സാഹിത്യരചനകളും നടത്തി അനുവാചക മനസ്സുകളില്‍ സ്ഥാനം നേടിയ പ്രവാസിഎഴുത്തുകാരനാണ് ശ്രീ. ജോസഫ് അതിരുങ്കല്‍. ‘ഇണയന്ത്രം’ ‘പുലിയുംപെണ്‍കുട്ടിയും’, ‘പ്രതീക്ഷകളുടെ പെരുമഴയില്‍’ തുടങ്ങിയ ജോസഫ് അതിരുങ്കലിന്റെ കഥാസമാഹാരങ്ങളിലെ ഓരോ കഥയും നാട്ടിലും പ്രവാസഭൂമിയിലുമുള്ള മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഖത്തര്‍ സമന്വയ സാഹിതി പുരസ്‌കാരം, ഗോവ പ്രവാസി സംഗമ അവാര്‍ഡ്, സിഎച്ച്‌സ്മാരക പുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി നവലോകം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജോസഫ് അതിരുങ്കല്‍ സൗദിഅറേബ്യയിലെ റിയാദില്‍ കുടുംബസമേതം താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ്. പതിറ്റാണ്ടുകളായി പ്രവാസികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം.
ബെന്യാമിന്റെ ‘ആടുജീവിതം’ ഇംഗ്‌ളീഷിലേക്ക് ‘ഗോട്ട് ഡെയ്‌സ് ‘ എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ ഡോ. ജോസഫ് കോയിപ്പള്ളി ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റിയില്‍(ജെ.എന്‍.യു) നിന്ന് ഇംഗ്ലീഷില്‍ നേടിയ ഡോക്ടറേറ്റുമായി ഭൂട്ടാന്‍ ഷെറബ്‌സെ, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, സൗദി അറേബ്യയിലെ ഹായില്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ സീനിയര്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കേരളത്തിലെ കാസര്‍ഗോഡുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുന്ന മുന്‍ ഡീന്‍കൂടിയായ ഡോ. ജോസഫ് കോയിപ്പള്ളി ആലപ്പുഴ തത്തപ്പള്ളി സ്വദേശിയാണ്. ജെ എന്‍ യു അലൂംനി അസോസിയേഷന്‍ കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ അദ്ദേഹം കുടുംബസമേതം കാസര്‍ഗോഡ് താമസിക്കുന്നു.
യുകെയിലെ പ്രശസ്തമായ ഐല്‍സ്ബറി കോളേജിലെ ഗണിതശാസ്ത്രം അദ്ധ്യാപികയായ ശ്രീമതി മീര കമല നിരവധി കവിതകളും കഥകളും രചിച്ചിട്ടുള്ള കവയിത്രിയാണ്. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള സാഹിത്യ സൃഷ്ടികളാല്‍ സമ്പുഷ്ടമായ തിരക്കുകള്‍ക്കിടയിലും യുകെയിലെ മലയാളികള്‍ക്കിടയില്‍ നല്ല എഴുത്തുകാരിയായി അറിയപ്പെടുന്ന ശ്രീമതി മീരകമല യുകെയിലെ കലാ സാഹിത്യ സാംസ്‌കാരിക പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമാണ്. മികച്ച പ്രഭാഷകയായും കവയിത്രിയായും അറിയപ്പെടുന്ന ശ്രീമതി മീര കമലയും ആലപ്പുഴ സ്വദേശിയാണ്. ബക്കിംഹാംഷയറിലെ ഐല്‍സ്ബറിയില്‍ നാടകകൃത്തും അഭിനേതാവും തബലവിദ്വാനുമായ ഭര്‍ത്താവ് മനോജ് ശിവയോടും മകനോടുമൊപ്പം താമസിക്കുന്നു.
യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുവാന്‍ തയ്യാറായ നിസ്വാര്‍ത്ഥമതികളും ആദരണീയരുമായ എല്ലാ സാഹിത്യ പ്രതിഭകളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്‌കാരികവിഭാഗം സാരഥികളായ തമ്പി ജോസ്, സി.എ. ജോസഫ് , ജേക്കബ്‌കോയിപ്പള്ളി, മനോജ് കുമാര്‍ പിള്ള എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :- ജേക്കബ് കോയിപ്പള്ളി(07402935193),മാത്യുഡൊമിനിക് (07780927397) കുരിയന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റ് യുക്മ സാംസ്‌കാരിക വേദി സാരഥികളെയോ ബന്ധപ്പെടാവുന്നതാണ്.
കേംബ്രിഡ്ജ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിൽ വൈസ് പ്രസിഡണ്ട് ആയി ചുമതല വഹിച്ചിരുന്ന ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രതിനിധിയായ ബാബു മങ്കുഴിയിലിനെ പ്രസിഡണ്ട് ആയും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രതിനിധി സോണി ജോർജ്ജിനെ വൈസ് പ്രസിഡണ്ട് ആയും എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്തു. രഞ്ജിത്കുമാറിന്റെ മരണത്തിനു ശേഷം യുക്മ നാഷണൽ ഭാരവാഹികളും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ ഭാരവാഹികളും സംയുക്തമായി ചേർന്ന കമ്മറ്റിയിൽ വച്ച് ഐക്യകണ്ഡേന ആണ് ബാബു മങ്കുഴിയിലിനെ റീജിയന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയി ദീർഘവർഷങ്ങൾ പ്രവർത്തിച്ച് ഈസ്റ്റ് ആംഗ്ലിയ റീജിയനെ യുക്മയുടെ പ്രധാന റീജിയനുകളിൽ ഒന്നായി വളർത്തിയതിൽ പ്രമുഖ പങ്കു വഹിച്ച ശ്രീ. രഞ്ജിത് കുമാറിന്റെ മരണത്തിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ അനുശോചനം രേഖപ്പെടുത്തി. ശ്രീ. രഞ്ജിത് കുമാറിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ എന്നും റീജിയന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും വഴികാട്ടിയായിരിക്കുമെന്നു കമ്മറ്റി അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തെയും വളരെ ശാന്തതയോടെ നേരിട്ട് റീജിയനെ മുന്നോട്ട് നയിച്ച രഞ്ജിത് ചേട്ടനെ മനസ്സിൽ ഓർത്തുകൊണ്ടായിരിക്കും തന്റെ പ്രവർത്തനങ്ങൾ എന്ന് സ്ഥാനം ഏറ്റുകൊണ്ട് ബാബു മങ്കുഴിയിൽ പറഞ്ഞു.
യുക്മയുടെ പ്രാരംഭകാലം മുതല്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ് പ്രസിഡന്റ് പദവിയിലേക്ക് നിയുക്തനായ ബാബു മങ്കുഴിയില്‍. റീജിയണല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബാബുവിനും വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട സോണിയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നതായി യുക്മ നാഷണല്‍ കമ്മറ്റി അറിയിച്ചു.
ന്യൂസ് ഡെസ്ക്
നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെയാണ് റോച്ച്ഡേലിനടുത്ത് ഹേവുഡിലെ ജോർജ് സ്ട്രീറ്റിൽ തുറസായ സ്ഥലത്ത് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതായി പരിസരവാസികൾ പോലീസിൽ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനായുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്താണ് ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി വിഭാഗങ്ങൾ സ്ഥലത്തെത്തി. സ്നിഫർ ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം എന്നിവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിക്കൊണ്ടിരിക്കുന്ന ഈസ്റ്റര്‍ ചാരിറ്റിയ്ക്ക് ഇതുവരെ 3723 പൗണ്ട് ലഭിച്ചു. കളക്ഷന്‍ അടുത്ത വ്യാഴാഴ്ച, 5-ാം തിയതി കൊണ്ട് അവസാനിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കി ഈ പാവം കുടുംബങ്ങളെ അനുഗ്രഹിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അപേക്ഷിക്കുന്നു.
രണ്ടു വൃക്കകളും തകരാറിലായി ഡയാലിസിസുകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പിതാവായ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാര്‍ ഗോപിക്കു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസ്സ് വിദൃാര്‍ഥിനി ഇടുക്കി, മരിയാപുരം, സ്വദേശിയായ അച്ചു ടോമിയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിയ്ക്ക് യുകെ മലയാളികളുടെ നിസീമമായ സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൂലിപ്പണിക്കാരായ അച്ചുവിന്റെ മാതാപിതാക്കള്‍ക്ക് കുട്ടിയെ ചികിത്സിക്കാന്‍ ഒരു നിവര്‍ത്തിയുമില്ലത്തതുകോണ്ട് നിങ്ങളുടെ സഹായം കൂടിയേതീരൂ.. നീണ്ടകാലത്തേ ചികിത്സകൊണ്ട് ഉണ്ടായിരുന്ന വീടുകൂടി വില്‍ക്കേണ്ടിവന്നു വാടകവീട്ടില്‍ കിടക്കുന്ന അനില്‍കുമാര്‍ ഗോപിക്കു നിങ്ങളുടെ സഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല.
അനില്‍കുമാറിനു ചികിത്സക്ക് ഇരുപത്തിനാലു ലക്ഷം രൂപ ചിലവുവരും. അച്ചുവിന്റെ കണ്ണിനു ശസ്ത്രക്രിയക്ക് ആറു ലക്ഷം രൂപ ചിലവുവരും. നിങ്ങളുടെ സഹായമില്ലാതെ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. ഇവര്‍ക്ക് കാഴ്ചയും പുതുജീവിതവും നല്‍കാന്‍ നമുക്ക് ഈ ഈസ്റ്റര്‍ കാലത്ത് നമുക്ക് ഒരുമിക്കാം
നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കി ഈ നല്ല പ്രവര്‍ത്തിയില്‍ പങ്കുചേരണമെന്ന് ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക. ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ച പണത്തിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കുന്നു. പണം നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും ബാങ്കിന്റെ സ്‌റേറ്റ്‌മെന്റ് അയച്ചുകൊടുത്തിട്ടുണ്ട്. ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാടിന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ലോകമലയാളി സമൂഹത്തില്‍ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച, ഒരേ സമയം ആത്മീയ ഗുരുവും എന്നാല്‍ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറഞ്ഞ സാക്ഷാല്‍ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടരുകയും ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവുമായി മാറിയ ‘സേവനം യുകെ’ ഈ വരുന്ന മെയ് 6ന് ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ബൃഹത്തായ പരിപാടികളാണ് മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സേവനം യുകെ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒന്നാമത്തേയും രണ്ടാമത്തെയും വാര്‍ഷികത്തോടനുബന്ധിച്ചു നടന്നത് പോലെ തന്നെ ലോക മാനവികതയുടെ പ്രതീകമായ ശിവഗിരിമഠം സെക്രട്ടറി ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ സര്‍വ്വൈശ്വര്യ കുടുംബപൂജയോട് കൂടിയാണ് ഇത്തവണയും ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. പരിപാടിയില്‍ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. സേവനം യുകെ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും പൂര്‍ണ്ണ പിന്തുണയുമാണ് ‘സേവനം യുകെ’യുടെ വിജയമന്ത്രം. അത് കൊണ്ട് മൂന്നാം വാര്‍ഷികാഘോഷം ഉജ്ജ്വലമാക്കുന്നതിനു ഏവരുടെയും പിന്തുണ വേണമെന്ന് സേവനം യുകെ ചെയര്‍മാന്‍ ശ്രീ. ബിജു പെരിങ്ങത്തറ അറിയിച്ചു.
ന്യൂസ് ഡെസ്ക്
M62 മോട്ടോർവേയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് ജംഗ്ഷൻ 36 നും 37 നും ഇടയിൽ ഇരു ദിശകളിലും അടച്ചു. വൻ ട്രാഫിക് ക്യൂ മോട്ടോർവേയിൽ രൂപപ്പെട്ടിട്ടുണ്ട്. അർദ്ധരാത്രി വരെ മോട്ടോർവേ തുറന്നേക്കില്ല. രാവിലെ 9.30നാണ് ഗൂളിനടുത്ത് ഔസ് ബ്രിഡ്ജിൽ കാരവാൻ ട്രാൻസ്പോർട്ടർ അപകടത്തിൽ പെടുകയായിരുന്നു. സെൻട്രൽ റിസർവേഷൻ ഇടിച്ചു തകർത്ത ട്രാൻസ്പോർട്ടർ വെസ്റ്റ് ബൗണ്ട് കാരിയേജ് വേയിൽ നിന്ന് ഈസ്റ്റ് ബൗണ്ട് സൈഡിൽ നിന്ന് വന്ന കാറിൽ ഇടിച്ചു. ട്രാൻസ്പോർട്ടറിൽ ഉണ്ടായിരുന്ന കാരവാൻ മോട്ടോർവേയിൽ പതിച്ച് എല്ലാ ലെയിനുകളും ബ്ലോക്ക് ആയി. തുടർന്ന് മോട്ടോർ വേ ഇരു ദിശകളിലും അടയ്ക്കുകയായിരുന്നു.
ഉടൻ തന്നെ എയർ ആംബുലൻസ് മോട്ടോർവേയിൽ ലാൻഡ് ചെയ്തു. പരിക്കേറ്റവരെ ഹോസ്പിറ്റലിലേയ്ക്കു മാറ്റി. ഗുരുതരമായ അപകടം എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോലീസ് ട്രാഫിക് വിവിധ സൈഡ് റോഡുകളിലൂടെ തിരിച്ചുവിട്ടെങ്കിലും ഹള്ളിലേയ്ക്കും തിരിച്ചുമുള്ള ട്രാഫിക് മൈലുകളോളം തടസപ്പെട്ടു. ഇന്ന് രാത്രി വൈകി മാത്രമേ ട്രാഫിക് പൂർണ സ്ഥിതിയിലാകുകയുള്ളൂ എന്നാണ് അറിയുന്നത്. ഈ റൂട്ടിലുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
പ്രവാസവും മലയാളിയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. പൊതുവില്‍ പറയുകയാണെങ്കില്‍ മലയാളവും മലയാളിയും പ്രവാസികളായ് മാറിയിട്ട് ഇപ്പോള്‍ എത്രയോ കാലങ്ങളായിരിക്കുന്നു.! ഓണവും ക്രിസ്മസും റമദാനും ഈസ്റ്ററുമൊക്കെ ഒരു പക്ഷെ , കേരളത്തിലുള്ളതിനെക്കാള്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണ്. ഒരു നഷ്ട സ്വപ്നത്തിന്റെയും ഗൃഹാതുരതയുടെയും കൊച്ചു നൊമ്പരങ്ങളോടെ, മലയാള മണ്ണിന്റെ നഷ്ടസുഗന്ധത്തിന്റെ ധന്യ സ്മൃതികളില്‍ പ്രവാസി മലയാളികള്‍ അവര്‍ പ്രവാസികളായ് ജീവിക്കുന്ന മണ്ണില്‍ നമ്മുടെ കേരളം പുന:പ്രതിഷ്ഠിക്കാന്‍ എപ്പോഴും ശ്രമിക്കുന്നു.
ഇവിടെ, യു കെ യിലെ ഏഷ്യന്‍ ഷോപ്പുകളില്‍ നമ്മുടെ ഭക്ഷണ സാധനങ്ങള്‍ കാണുമ്പോഴെല്ലാം മനസ്സു കൊണ്ടെങ്കിലും നാട്ടിലെ അങ്ങാടികളിലും കടകളിലും പോയ് വരുന്നവരാണു നാമെല്ലാം. ഇന്ന് ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങി വന്നിരിക്കുന്ന കാലമാണ്. കേരളത്തിലുള്ള ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വിദേശ രാജ്യത്തെ തൊഴില്‍ സാദ്ധ്യതകളെ കുറിച്ചും അവിടുത്തെ സംസ്‌കാരത്തെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും മറ്റ് ജൈവ വൈവിധ്യങ്ങളെ കുറിച്ചും ഒക്കെ മനസ്സിലാക്കാന്‍ ഞൊടിയിടയില്‍ ഇന്ന് കഴിയുന്നുണ്ട്.
നാട്ടില്‍ നിന്നും ആദ്യമായ് ഒരു വിദേശ രാജ്യത്ത് വന്നിറങ്ങുന്ന ഒരു മലയാളി, മറ്റ് ബന്ധുക്കളോ ചങ്ങാതിമാരോ അവിടെ കൂട്ടായ് ഇല്ലെങ്കില്‍ ആദ്യം കണ്ട് പിടിക്കാന്‍ ശ്രമിക്കുന്നത് ആ ദേശത്തെ ഒരു മലയാളി അസോസിയേഷനെ കുറിച്ചായിരിക്കും. അവിടെയാണ് എന്നും ഒരു മലയാളി അസോസിയേഷന്റെ പ്രസക്തി.
യുകെയില്‍ താമസിക്കുന്ന നമ്മളാകട്ടെ, പലപ്പോഴും ജോലി സ്ഥിരതയുടെയും വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകളെ കുറിച്ചും തൊഴില്‍സ്ഥലത്തെ മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും ബ്രെക്‌സിറ്റിന്റെ അനന്തര ഫലങ്ങളെ കുറിച്ചും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും ഒക്കെ വല്ലാതെ ആശങ്കപ്പെടുന്നുണ്ട്. ഇത്തരം വ്യാകുലതകള്‍ക്കിടയിലും ഒരു പക്ഷെ മത ജാതി ചിന്തകള്‍ക്കുപരിയായി ഒരു സാധാരണ യുകെ മലയാളിക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവരുടെ മാനസിക ഉല്ലാസത്തിനും ഉള്ള ഒരു പൊതുവിടം തുറന്നിടുന്നതില്‍ യുകെയിലെ ഓരോ മലയാളി അസോസിയേഷനുകളും ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇവിടുത്തെ ഇംഗ്ലീഷ് സമൂഹവുമായ് നമുക്ക് കൂടുതല്‍ ആശയ വിനിമയം നടത്താനും നമ്മുടെ ജീവിത രീതികളുടെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും, സഞ്ചാരത്തിന്റെയും, ഉത്സവ ആഘോഷങ്ങളുടെയും തനതു ഭക്ഷണത്തിന്റെയും ഒക്കെ തനിമ അവര്‍ക്കായ് പങ്കിടാനുമൊക്കെ ഒരു മലയാളി അസോസിയേഷന്റെ കുടക്കീഴില്‍ നമുക്ക് ഒട്ടൊക്കെ കഴിയുന്നുണ്ട്. വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് മലയാളത്തിന്റെ മാധുര്യം പകര്‍ന്നു നല്‍കാനും മലയാള സാഹിത്യത്തെ കുറിച്ചും കലകളെ കുറിച്ചും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനും നമ്മുടെ ഓരോ അസോസിയേഷനുകള്‍ക്കും കഴിയുന്നുണ്ട്. അത് വളരെ അഭിമാനാര്‍ഹമായ ഒരു നേട്ടമാണ്.
അത്തരത്തില്‍ ചിന്തിക്കുമ്പോഴാണു, യുകെയിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു പതിറ്റാണ്ടിനു മുന്‍പുണ്ടായ യുകെയിലെ മലയാളി കുടിയേറ്റത്തോടൊപ്പം തന്നെയാണ് ലീഡ്‌സിലും ഒരു മലയാളി അസോസിയേഷന്‍ പിറവിയെടുക്കുന്നത്. ഇവിടുത്തെ ഇംഗ്ലീഷ് സമൂഹത്തോട് കൂടി ചേര്‍ന്നു കൊണ്ട്, ലീഡ്‌സിലെ സാമൂഹ്യ സാംസ്‌കാരിക കായിക മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കാന്‍ ലീഡ്സ് മലയാളി അസോസിയേഷനു കഴിഞ്ഞിട്ടുണ്ട്.
ഇനിയും ഒട്ടേറെ സംഭാവനകള്‍ ഇവിടുത്തെ സമൂഹത്തിനും മലയാളികള്‍ക്കും നല്‍കാന്‍ ലീഡ്സ് മലയാളി അസോസിയേഷന്‍ (LEMA) പ്രതിജ്ഞാബദ്ധമാണ്. LEMA യുടെ 2018-19 ലെ പുതിയ നേതൃത്വത്തെ ഇവിടെ പരിചയപ്പെടുത്തുന്നു.
പ്രസിഡണ്ട്- ശ്രീ. അലക്സ് ജേക്കബ്
വൈസ് പ്രസിഡണ്ട്- ശ്രീമതി. റെജിമോള്‍ ജയന്‍
സെക്രട്ടറി – ശ്രീ. സാബു .കെ. മാത്യു
ട്രഷറര്‍ – ശ്രീ. വിജി കുര്യാക്കോസ്
എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍,
ശ്രീമതി. ബിന്‍സി ഷാജി
ശ്രീമതി. അഷിതാ ജൂബിന്‍
ശ്രീ. ആന്റണി കുന്നേല്‍ അഗസ്റ്റിന്‍
ശ്രീ. രാഹുല്‍ സ്റ്റീഫന്‍
യൂത്ത് ടീം
കോര്‍ഡിനേറ്റര്‍ – ശ്രീ. സ്റ്റീഫന്‍ ടോം
പി ആര്‍ ഒ ശ്രീ. സന്തോഷ് റോയ്
ഇതോടൊപ്പം തന്നെ 2018, ഏപ്രില്‍ 14 ശനിയാഴ്ച്ച, ലീഡ്സ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈസ്റ്റര്‍/വിഷു ആഘോഷങ്ങളിലേക്ക് യോര്‍ക്ക്‌ഷെയറിലും ലീഡ്‌സിലും താമസിക്കുന്ന എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായ് ഞങ്ങള്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.