വള്ളിത്തോട്: വോകിംഗ് കാരുണ്യയുടെ അറുപത്തിനാലാമത് സഹായമായ നാല്‍പത്തയ്യായിരം രൂപ കിഡ്‌നി രോഗിയായ മര്‍ക്കോസിന് കിളിയന്ത്ര ഇടവക വികാരി മാത്യു പോത്തനമല കൈമാറി. തദവസരത്തില്‍ കിളിയന്ത്ര ഹൈ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വി.ടി ജോസഫ്, സീനിയര്‍ ടീച്ചര്‍ ജോളി ജേക്കബ് കോളിത്തട്ട് സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ടോമി ആഞ്ഞിലിതോപ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കണ്ണൂര്‍ ജില്ലയുടെ മലയോര ഗ്രാമമായ പേരട്ടയില്‍ താമസിക്കുന്ന മര്‍ക്കോസിന്റെ രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായിട്ടു ഒരു പതിറ്റാണ്ടായി. ഇന്ന് ഈ കുടുംബം തീരാ ദുഖങ്ങളുടെ നടുവിലാണ്. ഈ നീണ്ട കാലത്തെ ചികിത്സകള്‍ വലിയ സാമ്പത്തിക ബാധ്യതകളിലേക്കാണ് ഈ കുടുംബത്തെ കൊണ്ടെത്തിച്ചത്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നതിനും മരുന്നിനുമായി നല്ലൊരു തുക ചിലവു വരുന്നുണ്ട്. മര്‍ക്കോസിന്റെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത് ഇപ്പോള്‍ ആഴ്ചയില്‍ ചെയ്യുന്ന മൂന്നു ഡയാലിസിസ് ആണ്. ഏകദേശം ഇതിനുതന്നെ ആറായിരം രൂപയോളം ആഴ്ചയില്‍ ചെലവു വരുന്നുണ്ട്. പള്ളിക്കാരും നാട്ടുകാരും കൂടി ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ നാല് സെന്റ് സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് മര്‍ക്കോസും കുടുംബവും അന്തിയുറങ്ങുന്നത്.
പ്ലസ് ടുവിനും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ടു കുരുന്നുകളാണ് മാര്‍ക്കോസിനുള്ളത്. ഈ കുട്ടികളുടെ പഠനച്ചെലവുകളും മര്‍ക്കോസിന്റെ ചികിത്സയും ഒന്നുമില്ലാത്ത കുടുംബത്തിന് താങ്ങവുന്നതല്ല. ഇതുവരെയുള്ള ഇവരുടെ ജീവിതം മുന്‍പോട്ടു പോയത് നല്ലവരായ മനുഷ്യ സ്‌നേഹികളുടെ കാരുണ്യത്തിലാണ്. ഇനിയുള്ള ജീവിതം എങ്ങനെ മുന്‍പോട്ടു തള്ളി നീക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് മര്‍ക്കോസിന്റെ കുടുംബം. ദുരിതങ്ങളുടെ നടുവില്‍ കഴിയുന്ന ഈ കുടുംബത്തെക്കുറിച്ച് അറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തി നാലാമത് സഹായം മര്‍ക്കോസിന് കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തില്‍ വോകിംഗ് കാരുണ്യയോടൊപ്പം പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.
ബെല്‍ഫാസ്‌റ്: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ബെല്‍ഫാസ്‌റ് ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി സ. ഹര്‍സേവ് ബെയിന്‍സ് പങ്കെടുത്ത സമ്മേളനത്തില്‍ സ. എബി എബ്രഹാമിനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. സമീക്ഷ ദേശീയ സെക്രട്ടറി എസ്.എസ് ജയപ്രകാശ്, ബെല്‍ഫാസ്റ്റ് സൗത്ത് ചാപ്റ്റര്‍ സെക്രട്ടറി നെല്‍സണ്‍ പീറ്റര്‍, ലണ്ടന്‍ ഡറി ചാപ്റ്റര്‍ സെക്രട്ടറി ബൈജു നാരായണന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഭാവിയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി ജന വിഭാഗങ്ങള്‍ക്ക് ഉപകാരപ്രദമായ കാമ്പെയിനുകള്‍ ഏറ്റെടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. തൊഴില്‍ സ്ഥലങ്ങളില്‍ നടക്കുന്ന വര്‍ണ്ണ വിവേചനത്തിന് എതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് എല്ലാ പിന്തുണയും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കും എന്ന് സ. ഹര്‍സേവ് ബെയിന്‍സ് അറിയിച്ചു. വടക്കന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ തൊഴില്‍ ശക്തിക്ക് പ്രദേശത്തെ എല്ലാ യൂണിയനുകളുടെയും പിന്തുണ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഉറപ്പു വരൂത്തും എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
കൂടാതെ വടക്കന്‍ അയര്‍ലണ്ടിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എ.ഐ.സിയുടെയും മറ്റു ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ മാസം അവസാനത്തോട് കൂടി യു.കെ ദേശീയ സമ്മേളനത്തിന് എത്തുന്ന സ: സീതാറാം യെച്ചുരിക്ക് ബെല്‍ഫാസ്റ്റ് ബ്രാഞ്ച് അഭിവാദ്യം അര്‍പ്പിച്ചു. ഇന്ത്യയിലും മലയാളികള്‍ അടക്കമുള്ള യു.കെ ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഇടയിലും വര്‍ദ്ധിച്ചു വര്‍ഗ്ഗീയ ഫാസിസത്തിന് എതിരെ സമ്മേളനം പ്രമേയം പാസ്സാക്കി;
പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു.
വര്‍ഗ്ഗീയ ഫാസിസം അവസാനിപ്പിക്കുക;
എതിരഭിപ്രായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ സമകാലിക ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്ത നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അഴിമതിയും വര്‍ഗ്ഗീയതയും കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. നീരവ് മോഡി, വിജയ് മല്യ തുടങ്ങിയ സമാപ്തിക തട്ടിപ്പുകള്‍ക്ക് അന്തരാഷ്ട്ര സ്വാഭാവം ഉണ്ടായത് യാദൃശ്ചികം അല്ല.
മനുഷ്യന്റെ സ്വതന്ത്ര ചിന്തയും ശാസ്ത്ര ധാരണകളേയും ചരിത്രബോധത്തെയും നിഷേധിച്ച് പകരം മിത്തുകളെ സ്ഥാപിക്കുന്നതിനും കപട ദേശീയത ഉറപ്പിച്ചെടുക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര ജനാധിപത്യ മതേതര രാഷ്ട്ര സങ്കല്‍പ്പത്തെ റദ്ദുചെയ്യലാണിത്. ഇതേ സമയം കലാസാംസ്‌കാരിക സാഹിത്യ-അക്കാദമിക് മേഖലകളില്‍ സ്വര്‍ഗ്ഗാത്മകവും സ്വതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരുകയാണ്. നവോത്ഥാന നായകരെ ജാതിവക്താക്കളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യത്തിനും ജനാധിപത്യ ഇന്ത്യയ്ക്കുമായി പ്രവര്‍ത്തിച്ച ദേശീയ നേതാക്കളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച്, അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. ഘര്‍വാപ്പസി, പെരുമാള്‍ മുരുകന് എഴുത്തുനിര്‍ത്തേണ്ടി വന്നത്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം, വര്‍ഗ്ഗീയ കലാപങ്ങള്‍, ബീഫ് നിരോധനം തുടങ്ങിയവ ഭ്രാന്തമായ മതബോധത്തില്‍ സംഭവിക്കുന്നതാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കും എതിരെ വിമര്‍ശനാത്മക സമീപനം സ്വീകരിച്ച നരേന്ദ്ര ധബേല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് വരാനിരിക്കുന്ന ഭരണകൂട ഭീകരതയുടെ സൂചനയാണ്. ഈ ഫാസിസ്റ്റ് ഭരണത്തിനെതിരെ നിശബ്ദത പാലിക്കുന്നത് നമ്മള്‍ ദീര്‍ഘകാലം കൊണ്ടു രൂപപ്പെടുത്തിയെടുത്ത ജനാധിപത്യ മതേതരത്വ സംസ്‌കാരത്തെ ഇല്ലാതാക്കലാണ്. യു.കെയിലേക്ക് കുടിയേറി പാര്‍ത്ത ഇന്ത്യന്‍ ജനവിഭാങ്ങള്‍ക്ക് ഇടയില്‍ സംഘപരിവാര്‍ ശക്തികള്‍ രൂപം നല്‍കിയ സിലബറ്റിക്കല്‍ ഹിന്ദുയിസം പഠിപ്പിക്കാന്‍ ആര്‍.സ്.എസ് നേതൃത്വത്തില്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഹിന്ദു മത വിശ്വാസത്തെ സനാദന സത്തയില്‍ നിന്നും അടര്‍ത്തി മാറ്റി വെറും വര്‍ഗ്ഗീയ വിഭാഗം ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. മാനവ സ്‌നേഹത്തിനും, മനുഷ്യത്വത്തിനും, യുക്തിപരമായ ചിന്തകള്‍ക്കും എതിരെ നടക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് നടപടികളോട് സമ്മേളനം പ്രമേയത്തിലൂടെ പ്രതിഷേധിക്കുന്നു.
ന്യൂസ് ഡെസ്ക്
എൻഎച്ച്എസ് ഡിജിറ്റൽ സ്ളീപ്പിംഗ് പിൽ പരീക്ഷിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ മൂന്നു റീജിയണുകളിൽ, ഉറക്കക്കുറവ് ഉള്ളവർക്കായി പുതിയ തെറാപ്പി നടപ്പാക്കാനാണ് പദ്ധതി. സ്ളീപ്പിയോ എന്ന മൊബൈൽ ആപ്പാണ് ഒക്ടോബർ മുതൽ എൻഎച്ച്എസ് നല്കുന്നത്. ഉറക്കഗുളികൾക്ക് രോഗികൾ അടിമയാകുന്നത് ഒഴിവാക്കാനാണ് ഡിജിറ്റൽ സംവിധാനം കൊണ്ടുവരുന്നത്. 2017ൽ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട് 12 മില്യൺ പ്രിസ്ക്രിപ്ഷനുകൾ നല്കിയതു വഴി 72 മില്യൺ പൗണ്ടിന്റെ സാമ്പത്തിക ബാധ്യതയാണ് എൻഎച്ച്എസിന് ഉണ്ടായത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ നുഫീൽഡ് ഡിപ്പാർട്ട്മെൻറ് ഓഫ് ക്ലിനിക്കൽ ന്യൂറോ സയൻസിലെ പ്രഫസർ കോളിൻ എസ്പിയാണ് ഡിജിറ്റൽ സ്ളീപ്പിംഗ് പിൽ വികസിപ്പിച്ചെടുത്തത്. ജീവിത ഗുണനിലവാരം ഉയർത്തുവാനും മരുന്നുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കുവാനും സ്ളീപ്പിയോയ്ക്ക് കഴിയുമെന്ന് ബിഗ് ഹെൽത്തിന്റെ സ്ഥാപകനായ പ്രഫസർ കോളിൻ പറഞ്ഞു. ഓരോ രോഗിക്കും എത്രമാത്രം ഉറക്കം വേണമെന്ന് വിശകലനം ചെയ്തതിനു ശേഷം കലുഷിതമായ മനസിനെ ശാന്തമാക്കി ഉറക്കത്തിലേയ്ക്ക് നയിക്കുകയാണ് സ്ളീപ്പിയോ ചെയ്യുന്നത്.
ബക്കിംഗാംഷയർ, ബെർക്ക് ഷയർ, ഓക്സ്ഫോർഡ് ഷയർ എന്നിവിടങ്ങളിലാണ് സ്ളീപ്പിയോ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. ഒരു മില്യൺ പൗണ്ടാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ്. മൊബൈൽ ആപ്പ് ഏവർക്കും ലഭ്യമാണ്. ജിപിയുടെ റഫറലോ പ്രിസ്ക്രിപ്ഷനോ ഇതിനാവശ്യമില്ല. 28 മാസം നീളുന്ന പഠനമാണ് പ്രോജക്ടിലൂടെ ബിഗ് ഹെൽത്ത് നടത്തുന്നത്. ഇതു വരെ നടത്തിയ ആറ് ക്ലിനിക്കൽ ട്രയലുകളിൽ നാലിൽ മൂന്നു രോഗികൾക്ക് സ്ളീപ്പിയോ ഉപയോഗപ്രദമെന്ന് കണ്ടെത്തിയിരുന്നു. ഇനി മുതൽ ഉറക്കഗുളിക ചോദിക്കുന്നവർക്ക് വെബ് ലിങ്ക് നല്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്.
ന്യൂസ് ഡെസ്ക്
400 ലേറെ സ്കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ലണ്ടൻ, മാഞ്ചസ്റ്റർ, നോർത്ത് യോർക്ക് ഷയർ എന്നിവിടങ്ങളിൽ സ്കൂളുകൾ ഒഴിപ്പിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് സ്കൂളുകളിൽ ഇ മെയിൽ വഴി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് നിരവധി സ്കൂളുകൾ അടിയന്തിരമായി ഒഴിപ്പിച്ചു. കംബ്രിയ, കേംബ്രിഡ്ജ് ഷയർ, ഈസ്റ്റ് യോർക്ക് ഷയർ, ഹെറ്റ്ഫോർഡ് ഷയർ, ലിങ്കൺഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ്, ഡെർബിഷയർ, എവൺ, സോമർസെറ്റ് എന്നിവിടങ്ങളിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇ മെയിൽ ഭീഷണി ലഭിച്ചിട്ടുണ്ട്. ഹംബർസൈഡ് ഏരിയയിൽ 19 സ്കൂളുകളിൽ ബോംബ് ഭീഷണി എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
ഇത് എല്ലാവർക്കുള്ള സന്ദേശമാണ്. ബോംബുമായി ഒരു സ്റ്റുഡന്റിനെ അയയ്ക്കും. ഇത് മൂന്നു മണിക്കൂറിനുള്ളിൽ പൊട്ടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 5000 യു എസ് ഡോളർ വെൽറ്റ് പിവിപിയിലേക്ക് അയയ്ക്കുക. പണം അയയ്ക്കുന്നില്ലെങ്കിൽ സ്ഫോടനം നടത്തും. പോലീസിനെ അറിയിക്കാൻ ശ്രമിച്ചാൽ ഉടൻ സ്ഫോടനം നടക്കും. നിർവീര്യമാക്കാൻ ശ്രമിച്ചാലും സ്ഫോടനം ഉണ്ടാകും. എന്നായിരുന്നു ഇമെയിൽ മുന്നറിയിപ്പ്.
മാഞ്ചസ്റ്ററിലെ നിരവധി സ്കൂളുകൾ ഭീഷണിയെത്തുടർന്ന് ലോക്ക് ഡൗൺ ചെയ്തു. ഓൾഡാം, ടേം സൈഡ്, റോച്ച്ഡേൽ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ഭീഷണിയെ തുടർന്ന് പോലീസ് നടപടിയെടുത്തു. ഗെയിമിം കമ്പനിയായ വെൽപ് പിവിപിയുടെ അക്കൗണ്ടിൽ നിന്നാണ് ഇ മെയിൽ അയച്ചിരിക്കുന്നത്. എന്നാൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സംശയിക്കുന്നതായി കമ്പനി വിശദീകരണം നല്കി. രണ്ടു വിഭാഗം മൈൻക്രാഫ്റ്റ് ഗെയിമേഴ്സ് തമ്മിലുള്ള കുടിപ്പകയാണ് ഈ വ്യാജ മെയിൽ ഭീഷണിയ്ക്ക് പിന്നിലെന്ന് കരുതുന്നു.
Whilst the documents themselves may not have changed much regarding the true format of the essays, the articles, as well as the document of matters that will be expected of pupils, are more likely to vary predicated on the school and class. Before starting writing, gather the contents that you’ll want. Here is the biggest set of sample documents I’ve run into. Pupils don’t score in essays as their characters haven’t any life. My thesis was not capable to be written much better. A normal suggestion to article writing progress is actually to study loads of tale books. It conditions students for article writing by participating those in the process for composing several sorts paragraphs for instance expository, powerful, and narrative. An fun on-line article writing tutorial.
Documents for primary school are considered to be significant as it is wherever your basis for teaching including for developing writing skills. The social media website Ning, for instance h AS tons of group sites arranged around teaching a certain subject, like English books or higher college biology. When composing your Statement of Purpose for small enterprise college, you’ll must show why you consider the correct path for you, in reference to your own strategy for success in small enterprise, includes obtaining a graduate diploma in small company from a specific small-scale business school. Additionally, You will have immediate communication through your composition’s author. On that page you may locate additional pupil writing samplesand far more. Essay writing is not uncommon for potential educational purposes and also for your own occupations additionally. Essay creating, particularly at the JC level may be challenging.
Get assist by signifies of your writing. You definitely can do it in classic outline structure, or only just as a menu of sentences. When instruction beginning writing, punctuation is easily the most essential subwoofer – skill. Writing the very first write 7. Unlike additional greater speeds of education, documents for elementary school don’t have really big standards. You cannot assume your kid to boost his levels within this kind of brief time. Besides that, they don’t enjoy college. The main targets of teaching need to be enabling pupils to obtain understanding and ethical principles.
At the similar period, an increasing variety of students finally have access to net lessons inside their own packet -and- mortar schools. Properly, these folks should get a post high school degree. A great deal of teachers that are not doing an excellent job may actually care viewing their pupils. Schooling isn’t the identical point as schooling, and that, in reality, not much of our educational activity occurs within Essay on Erasmus Programme the school. However the universities aren’t the only representatives in charge of instruction. Charter universities don’t have unions. Primary students, also called elementaryschool pupils, aren’t as challenging to appeal to because you might be considering. Utilize The highscores to display your pupils where they should improve. Fortyfour students came from both government schools and 43 from both non – authorities colleges.
Maybe today, learning within the primary school isn’t that fascinating for you. Organized in this fashion, an introduction offers background to the topic and concentrates a lot more on the particular issue.”This is only an example of my own reflection writing. Contemplating the commanding verb term,”Discuss how,” indicates the article need to supply a procedure to follow, and it’ll have to maintain chronological order therefore. Your article should prove only one level, which reveals you’re worthy of the location at your own school of selection.
ഹാലോവീന്‍ പ്രച്ഛന്ന മത്സരത്തില്‍ പങ്കെടുത്തു ചെകുത്താന്റെ വേഷം അണിഞ്ഞു സമ്മാനം വാങ്ങിയ മോഡല്‍ മണിക്കൂറുകള്‍ക്കം അതേ വേഷത്തില്‍ തൂങ്ങി മരിച്ചു. ഇരുപത്തെട്ട് വയസു പ്രായമുള്ള ഹാരിയറ്റ് ചെകുത്താന്റെ വേഷമണിഞ്ഞാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ചുമന്ന പെയിന്റും തലയില്‍ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഹാരിയറ്റുമായി അത്ര ചേര്‍ച്ചയില്‍ അല്ലായിരുന്നു എന്നും ഉടന്‍ പിരിയുമെന്ന് ഹരിയറ്റ് തനിക്കു സന്ദേശം അയച്ചിരുന്നു എന്ന് പങ്കാളി ജോഷ് മെര്‍സിയര്‍ പോലീസിനു മൊഴി നല്‍കി. ഹാരിയറ്റിന് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന പതിവുള്ളതിനാല്‍ ഇതു കാര്യമാക്കിയില്ല എന്ന ഇയാള്‍ പറയുന്നു. വിഷാദം തോന്നുന്ന സമയങ്ങളില്‍ ഇവര്‍ സ്വയം വേദനിപ്പിക്കാറുണ്ടായിരുന്നു എന്നു സുഹൃത്തുക്കളും പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണംആരംഭിച്ചു.
ലോകത്തിന് വേണ്ടിയും ലോക സ്ത്രീ ജനങ്ങള്‍ക്ക് വേണ്ടിയും യു.എന്‍ ഉയര്‍ത്തിയ മാറ്റത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദത്തിന് സ്ത്രീകള്‍ ശ്രമിക്കണമെന്ന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വുമന്‍സ് ട്രൂപ്പ് ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ അന്തര്‍ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് യുണൈറ്റഡ് നേഷന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യമാണ് മാറ്റത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദം. എംഎംഎയുടെ ഈ വര്‍ഷത്തെ അന്തര്‍ദേശീയ ദിനാഘോഷങ്ങള്‍ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തില്‍ വെച്ച് ആഘോഷിച്ചു.
ഒരുകാലത്ത് വീടുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ത്രീകള്‍ കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും കഠിനാധ്വാനത്തിന്റെയും ജീവിതത്തില്‍ നിന്നും മാറ്റത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദത്തിന്റെ സന്ദേശം സ്ഥിരീകരിച്ചതിന്റെ ഫലമായി കൂടുതല്‍ അറിവ് നേടുന്നതിനും വിദ്യാഭ്യാസം ചെയ്യുന്നതിനും സ്ത്രീകള്‍ മുന്നോട്ട് വരുകയും വിവിധ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുകയുണ്ടായി. കേരള വനിതകള്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എത്തിപ്പെടുകയും ഉന്നത പദവികള്‍ അലങ്കരിക്കുകയും ചെയ്യുന്നു. ഇതെല്ലാം മാറ്റത്തിനുവേണ്ടിയുള്ള സമ്മര്‍ദ്ദത്തില്‍ നിന്നുമുള്ള പ്രലോഭനത്തില്‍ നിന്നുമാണ് സാധിച്ചതെന്നും വനിതാദിനാഘോഷ സന്ദേശം നല്‍കികൊണ്ട് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം ബിന്ദു പി കെ പറഞ്ഞു.
വനിതാദിനാഘോഷങ്ങള്‍ എംഎംഎ പ്രസിഡന്റ് ശ്രീ. വില്‍സന്‍ മാത്യൂ, സെക്രട്ടറി കലേഷ് ഭാസ്‌കര്‍, എക്‌സിക്യുട്ടീവ് വനിതാ അംഗങ്ങളായ ജയ സുധീര്‍, ഷീസോബി, ബിന്ദു പി കെ, മിനി റൈജു എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. ന്യൂ ജനറേഷനില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം പലപ്പോഴും സ്ത്രീകള്‍ക്ക് എതിരായി ദുരുപയോഗം ചെയ്യുന്നതായും ഇതിനെ സ്ത്രീകള്‍ തന്നെ എതിരിടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. വനിതാദിനത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗെയിമുകളും നടന്നു.
ബെന്‍സി സാജു, റീന വില്‍സണ്‍, നിഷാ ജയന്‍, ബ്ലെസി ബെഞ്ചമിന്‍, വിന്‍സി വിനോദ്, ഷീ സോബി, നിഷ ജിനോ, രാജി അനൂപ്, ബിന്ദു കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തശില്പം വേറിട്ട അനുഭവമായി. നിഷ കേഡിയ പരിപാടികളുടെ അവതരണവും എക്‌സിക്യുട്ടീവ് അംഗം മിനി രാജു നന്ദിയും രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത എംഎംഎയുടെ ഈ വര്‍ഷത്തെ വനിതാദിനാഘോഷം കൂടുതല്‍ ഭംഗിയും വേറിട്ട അനുഭവമായി.
ബിനോയ് ജോസഫ്
മഹനീയമായ സ്ത്രീത്വത്തെ, സ്നേഹത്തോടെ മാറോടണക്കുന്ന ഒരു സൽപ്രവൃത്തിയിൽ വിവിധ രാജ്യക്കാരും മതസ്ഥരും കൈകോർത്ത് പങ്കാളികളായപ്പോൾ യുകെയിലെ കിംഗ്സ്റ്റൺ അപ്പോൺ ഹള്ളിലെ സൗഹൃദകൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയായി. പ്രധാനമായും കേരളത്തിലെ സ്ത്രീകൾക്ക് ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനു വേണ്ട ഫണ്ടിംഗ് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് ജ്വാല എന്ന കൂട്ടായ്മ “പിങ്ക് മേള” എന്ന പേരില്‍ ഫണ്ട് റെയിസിംഗ് സംഘടിപ്പിച്ചത്. ഹൾ ആൻഡ് ഈസ്റ്റ് യോർക്ക്ഷയർ ഹോസ്പിറ്റലിലെ നഴ്സായ ബോബി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ഇവന്റ് ഇന്ത്യൻ ജനതയെയും സംസ്കാരത്തെയും അടുത്തറിയാന്‍ ഉപകരിക്കുന്നതും ഇന്ത്യയിലെ സ്ത്രീകൾ ആരോഗ്യ പരിപാലന രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടുന്നതുമായിരുന്നു.
അതെ, ലോകം മുഴുവൻ പ്രാവർത്തികമാക്കപ്പെടേണ്ട ഒരു ആശയമായി ജ്വാല മാറുകയാണ്. ഇത് നിയന്ത്രിക്കപ്പെടുകയോ ഭരമേൽപ്പിക്കപ്പെടുകയോ ചെയ്യപ്പെടുന്നില്ല. ഉത്തരവാദിത്വമുള്ള ഒരു തലമുറയുടെ കടമയായി ഇതു മാറുന്നു. സാമൂഹിക നവോത്ഥാനത്തിന്റെ പാതകളിൽ സുവർണ ലിപികളിൽ എഴുതപ്പെടേണ്ട ഒരു താരാട്ടായി ജ്വാല മനുഷ്യ മനസുകളിൽ ഇടം പിടിക്കുന്നു. യുകെയുടെ മണ്ണിൽ നിന്നും ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള ജനതതിയ്ക്ക് ആശ്വാസം പകരുന്ന ഒരു സന്ദേശമായി ജ്വാല എന്ന സൗഹൃദക്കൂട്ടായ്മ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു.
സ്ത്രീത്വത്തിന്റെ വേദനയുടെ നിമിഷങ്ങൾ കൺമുന്നിൽ ദർശിച്ച ഓർമ്മകളാണ് ഈ ആശയം ലോകത്തിനു നൽകാൻ തനിക്ക് പ്രചോദനമായതെന്ന് ജ്വാലയെ ആവേശത്തോടെ സമൂഹത്തിലേയ്ക്ക് സമർപ്പിക്കാൻ തന്റെ സുഹൃത്തുക്കളോടൊപ്പം പരിശ്രമിക്കുന്ന ബോബി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ബോബി ഇങ്ങനെ കുറിച്ചു… “ഇലഞ്ഞി പൂക്കൾ വീഴുന്ന മുറ്റത്ത് നിന്നും അവൾ മാഞ്ഞപ്പോൾ ഒരു പാട് പേർ നൊമ്പരപ്പെട്ടു… അവൾ അമ്മയായിരുന്നു… ഭാര്യയായിരുന്നു… മകളായിരുന്നു… സഹോദരിയും സുഹൃത്തുമായിരുന്നു… പ്രിയപ്പെട്ട സുഹൃത്തുക്കളടക്കം ഇങ്ങനെ ഒരു പാട് പേർ ബ്രസ്റ്റ് ക്യാൻസർ മൂലം വിട പറയുമ്പോൾ നമ്മളൊക്കെ മനസ്സിൽ തേങ്ങുന്നു…”
“വിദേശങ്ങളിൽ താമസിക്കുന്ന നമ്മൾക്ക് ചികിത്സാ ചിലവ് ഒരു വലിയ ഭാരമാവില്ലെങ്കിലും, വേദനകൾക്കിടയിൽ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ചെറിയ ഒരു സാന്ത്വനമാകുവാനാണ് ‘ജ്വാല ‘ എന്ന ഈ സൗഹൃദ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. മാറി വരുന്ന ജീവിതരീതികളും ആഹാരക്രമങ്ങളും നമ്മുടെ നാട്ടിൽ ബ്രസ്റ്റ് ക്യാൻസർ രോഗികളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ചികിത്സ തുടങ്ങുമ്പോൾ തന്നെ ഒരു കുടുംബം ചെലവ് താങ്ങാനാവാതെ നിശ്ചലമാവുകയാണ്. ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ മാമോഗ്രാം യൂണിറ്റുകളും മറ്റും സംവിധാനങ്ങളുമുണ്ടെങ്കിലും സാധാരണക്കാർ പലപ്പോഴും അറിയുന്നില്ല. അല്ലെങ്കിൽ പോകാൻ മടിക്കുന്നു. കുടുംബശ്രീയും ആശാ വര്‍ക്കേര്‍ഴ്സും വഴി കേരളത്തിലെ ഗ്രാമീണ സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണം, ക്യാൻസർ സ്ക്രീനിങ്ങ് ആവശ്യമുള്ളവർക്ക് അർഹമായ സഹായം ചെയ്യുക എന്നതാണ് ‘ജ്വാല’ ചെയ്യാൻ ഉദ്ദേശിക്കുന്നത്. നിരവധി ആളുകളാണ് പുതിയ ആശയത്തിന് പിന്തുണയും പങ്കാളിത്തവുമായി എത്തുന്നത്” ബോബി തോമസ് തന്റെ സന്തോഷം മറച്ചു വച്ചില്ല.
മനസിൽ നന്മ കാത്തുസൂക്ഷിക്കുന്നവരുടെ ഒരു സമ്മേളനമായിരുന്നു ഹള്ളില്‍ നടന്ന പിങ്ക് മേള. ലോകം മുഴുവൻ പടർന്ന് പന്തലിച്ച്, സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വത്തിലെ ഒരു പ്രധാന കാൽ വയ്പായി ഈ കൂട്ടായ്മ മാറുമെന്ന് ജ്വാല ആദ്യമായി സംഘടിപ്പിച്ച പിങ്ക് മേളയിൽ പങ്കെടുത്തവർ പറഞ്ഞു. ഹള്ളിലെ കോട്ടിങ്ങാം ഹൈസ്കൂളിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ ഇരുനൂറിലേറെ പേരാണ് പങ്കെടുത്തത്. മലയാളികൾക്ക് പുറമേ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും ഇംഗ്ലീഷ് സമൂഹവും ശനിയാഴ്ച നടന്ന കൂട്ടായ്മയിൽ പങ്കെടുത്തു. നിരവധി കലാകാരൻമാരും കലാകാരികളും സ്റ്റേജിൽ വർണ വിസ്മയങ്ങൾ തീർത്തു. ബോളിവുഡ് ഡാൻസും ക്ലാസിക്കൽ ഡാൻസും തിരുവാതിരയും സംഗീതവും സദസിനെ ത്രസിപ്പിച്ചു.
ജ്വാലയുടെ പ്രവർത്തനങ്ങൾ ബോബി സോമനാഥും ഡോ. ദീപ ജേക്കബും വിശദീകരിച്ചു. ബോബി തോമസിനൊപ്പം ഡോ. ദീപ ജേക്കബ്, സോമനാഥ് വിശ്വനാഥൻ, സജി കോക്കനട്ട് ലഗൂൺ, ലീനാ സാജു, ഷിജി ഷൈൻ, ക്രിസ്റ്റി ഫ്രാൻസിസ്, ഡോ. ഇർഷാദ്, രാജേഷ് ചിത്രൻ, ജോഗേഷ്, അശ്വിൻ മാണി, സാൻ ജോർജ്, ആൻറണി ആൻഡ്രൂസ്, യോഗേഷ്, വിൻസെന്റ്, സങ്കേഷ്, പ്രിയ, അഞ്ജു ഡോമനിക്, ആനി ജോസഫ്, ബിൻസി രാജു, റോഷ്ന ഇർഷാദ്, ലെവിൻ, ആൻമി, ഷൈബി വർഗീസ്, മീന, കവിത മഹാരാഷ്ട്രക്കാരിയായ യോഗിത, ശ്രീലങ്കൻ വംശജരായ നിഷാദി, നിരഞ്ജല പെരേര എന്നിവർ ഇവൻറിന് ജീവനേകാൻ കൈയും മെയ്യും മറന്ന് അത്യദ്ധ്വാനം ചെയ്തു. ഉമാ രാജേഷ്, ജെന്നി ജോൺ, അലിൻ തോമസ്, അനിറ്റ ചൗധരി, അശുതോഷ് കോട്ട്വാൽ, യോഗാ സാഗർ, ശ്രീനിധി കൃഷ്ണൻ, രൂപശ്രീ എൻ.എസ്, അൻസിറ്റാ ഡിസൂസ, ദീപ, മോളി, പ്രിയാ, സെൽന, യോഗിത, ശ്രേയ രാജേഷ്, സാന്‍ ജോർജ്, ഗായത്രി, ഗീഥി, റീബ, സന്ധ്യ, പ്രിയാ തോമസ് എന്നിവർ സ്റ്റേജിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഡോ. ഡൊമനിക് രാജ് കുമാർ നടത്തിയ ഇന്ത്യയെക്കുറിച്ചുള്ള സ്ളൈഡ് ഷോ വിജ്ഞാന പൂർണമായിരുന്നു. ബ്രെസ്റ്റ് ക്യാൻസർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു അമ്മയുടെ ജീവിതത്തിന്റെ നേർക്കാഴ്ച സ്റ്റേജിൽ തൻമയത്വത്തോടെ ഒരു ഷോർട്ട് പ്ളേയായി അവതരിപ്പിച്ചത് സദസിന്റെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തു.
പിങ്ക് മേളയിൽ നിന്ന് സ്വരൂപിച്ച ഫണ്ടിൽ നിന്ന് 500 പൗണ്ടിന്റെ ചെക്ക് ഇവൻറിൽ വച്ച് ഹൾ ആൻഡ് ഈസ്റ്റ് യോർക്ക്ഷയർ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ക്യാൻസർ യൂണിറ്റിന് കൈമാറി. ബാക്കി തുക കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ വഴി ബ്രെസ്റ്റ് ക്യാൻസർ അവയർനസ് പ്രോഗ്രാം നടത്താനായി ഉപയോഗിക്കാനാണ് ഉദ്ദേശം. അയ്യമ്പുഴ, കറുകുറ്റി, കല്ലൂർക്കാട് എന്നീ പഞ്ചായത്തുകളിൽ കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കി വരികയാണ്. മെയ് മാസത്തിൽ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടക്കും.
തന്നെ തേടി പലവട്ടം എത്തിയ മരണത്തെ ധീരമായി നേരിട്ട രഞ്ജിത് കുമാര്‍ ഒടുവില്‍ മരണവുമായി സമരസപ്പെട്ടത് വിശ്വസിക്കാനാവാതെ യുകെയിലെ മലയാളി സമൂഹം. കഴിഞ്ഞ മൂന്ന് വര്‍ഷം നിരവധി തവണ മരണമുഖത്തെത്തി ജീവിതത്തിലേക്ക് തിരിച്ച് വന്ന രഞ്ജിത്ത് കുമാര്‍ ഇത്തവണയും അത് പോലെ പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ അതേ സൗമ്യ ഭാവത്തോടെ രഞ്ജിത് കുമാര്‍ ഈ ലോകജീവിതം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി യുകെയിലെ കേംബ്രിഡ്ജില്‍ താമസിച്ച് വരുന്ന രഞ്ജിത് കുമാര്‍ കൂത്താട്ടുകുളം തിരുമാറാടി സ്വദേശിയാണ്. അന്‍പത്തിയഞ്ചാം വയസ്സിലാണ് രഞ്ജിത് കുമാറിന്റെ വിയോഗം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പനി ബാധിച്ചത് കൊണ്ടാണ് അദ്ദേഹം ഇത്തവണ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരണത്തിന് കീഴ്പ്പെടുകയായിരുന്നു. തലച്ചോറിനെ ബാധിച്ച ഗുരുതരമായ അസുഖം മൂലം 2015 മുതല്‍ ചികിത്സയിലായിരുന്നു രഞ്ജിത് കുമാര്‍. അന്ന് മുതല്‍ പലപ്പോഴായി ചികിത്സയില്‍ കഴിഞ്ഞിരുന്ന രഞ്ജിത് കുമാര്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്.
ഇന്നലെ ഉച്ചയോടെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫ്യൂണറല്‍ ഡിറക്ടറേഴ്‌സ് ഏറ്റെടുക്കുന്നതോടെ വെള്ളിയാഴ്ച യുകെ മലയാളി സമൂഹത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുങ്ങുകയാണ്. രഞ്ജിത്തിന്റെ ആഗ്രഹം പോലെ കമ്മ്യൂണിറ്റി സെന്റര്‍ വാടകക്ക് എടുത്താണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്. കേംബ്രിഡ്ജിലെ ആര്‍ബറി കമ്മ്യൂണിറ്റി സെന്ററില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണി വരെ ആയിരിക്കും പൊതുദര്‍ശന സൗകര്യം അദ്ദേഹത്തിന്റെ ജീവിത വീക്ഷണം മാനിച്ചു മതപരമായ ചടങ്ങുകളോ പ്രാര്‍ത്ഥനകളോ മറ്റും ഉണ്ടായിരിക്കുന്നതല്ല എന്നും സൂചനയുണ്ട്.
ഇക്കാര്യം കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു ഇന്നലെ തന്നെ ധാരണയില്‍ എത്തിയിരുന്നു. യുക്തിവാദ നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിത വീക്ഷണം മാനിക്കാന്‍ ഏവരും തയ്യാറാവുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുന്‍പ് അദ്ദേഹം സജീവമായിരുന്നപ്പോള്‍ താന്‍ രോഗത്തില്‍ നിന്നും പലവട്ടം മടങ്ങി വന്നതില്‍ ദൈവത്തിനു വലിയ റോള്‍ ഒന്നും ഇല്ലെന്നു വ്യക്തമായി എഴുതിയിരുന്നു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ആയ അദ്ദേഹം കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ വളര്‍ച്ചക്ക് തന്റെ സമയവും ഊര്‍ജ്ജവും ആവശ്യത്തിലേറെ നല്‍കിയിട്ടുണ്ട് . യുക്മയില്‍ ഏവരോടും സമദൂര സിദ്ധാന്തം പുലര്‍ത്തിയ അപൂര്‍വം പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് രഞ്ജിത്ത്. സംഘടനയുടെ വളര്‍ച്ച മാത്രമാണ് എക്കാലവും രഞ്ജിത്ത് പങ്കിട്ടിരുന്ന ആശയം.
നാല് വര്‍ഷം മുന്‍പ് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവം ആശുപത്രിയില്‍ എത്തിച്ച രഞ്ജിത ഇക്കാലമത്രയും മരുന്നുകളും മറ്റുമായാണ് കഴിഞ്ഞു കൂടിയതും. ആറുമാസത്തിലധികം ആയുസ്സില്ലെന്നു പറഞ്ഞ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ നാല് വര്‍ഷം പിന്നിട്ട അദ്ദേഹം ഇക്കാലയളവിലും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. തലയോട് തുറന്നുള്ള ശസ്ത്രക്രിയക്ക് മൂന്നുവട്ടം വിധേയനായ ശേഷം വീണ്ടും ഊര്‍ജ്വസ്വലതയോടെ സാമൂഹ്യ രംഗത്ത് നിറഞ്ഞ രഞ്ജിത് കുമാര്‍ സകലരുടെയും മുന്നില്‍ നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രതീകമായും വിലയിരുത്തപ്പെട്ടിരുന്നു. ഒരു പനി വന്നാല്‍ തളരുന്നവര്‍ക്കിടയിലാണ് മാരക രോഗത്തെ നിസംഗതയോടെ നേരിട്ട് പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും മുഖമായി മാറിയത്.
ശവസംസ്‌ക്കാരം സംബന്ധിച്ച തിയതി ഫ്യൂണറല്‍ ഡിറക്ടര്‍സ് മൃതദേഹം നാട്ടില്‍ എന്ന് എത്തിക്കാന്‍ കഴിയും എന്നറിയിച്ചു കഴിഞ്ഞ ശേഷം മാത്രമേ തീരുമാനിക്കൂ. മിക്കവാറും തിങ്കളഴ്ച ഇക്കാര്യത്തില്‍ തീരുമാനമാകും എന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത ആഴ്ച മുതല്‍ ഈസ്റ്റര്‍ അവധിക്കായി ഒട്ടേറെ മലയാളികള്‍ നാട്ടിലേക്കു യാത്ര തിരിക്കുന്നതിനാല്‍ അനേകം പേര്‍ക്ക് കേരളത്തില്‍ എത്തി രഞ്ജിത് കുമാറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയും.
ഹരി ഗോവിന്ദ്
നോര്‍ത്താംപ്ടണ്‍ : ആവേശം അലതല്ലി പ്രഥമ ഫീനിക്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ നോര്‍ത്താംപ്ടണ്‍ ഒരുങ്ങി കഴിഞ്ഞു . മാര്‍ച്ച് 17 ശനിയാഴ്ച്ച നോര്‍ത്താംപ്ടണ്‍ മൗള്‍ട്ടന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ച് മലയാളികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രാവിലെ 11 മണിമുതല്‍ വൈകിട്ട് 6 മണിവരെ നീണ്ടുനില്‍ക്കും. മല്‍ത്സരങ്ങളില്‍ യുകെയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും . വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
നോര്‍ത്താംപ്ടണില്‍ സൗഹൃദ സംഗമമായി തുടങ്ങി , നേട്ടങ്ങളുടെ ചുവടുകള്‍ താണ്ടി മുന്നേറുകയാണ് ഫീനിക്‌സ് എന്ന യുവജന കൂട്ടായ്മ . ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കൂടാതെ വള്ളം കളി , ക്രിക്കറ്റ് ടൂര്‍ണമെന്റ് , യുക്മ സ്റ്റാര്‍ സിംഗര്‍ ഫെയിo ആനന്ദ് ജോണിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ , വിപുലമായ ഈസ്റ്റര്‍ – വിഷു , ഓണം , ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യപരിപാടികളാണ് 2018ല്‍ ഫിനിക്‌സിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:
റോസ്ബിന്‍ – 07428 571013
ജിനി – 07872 049757
ജോമേഷ് – 07468 562437
ജോബി – 07468562437
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സേര്‍സ്:
Shajan Abraham Protection Advisor – 07445 207099
Wise Legal Solicitors
Ruchi Catering – 07411 248812
Mangalasseril Family