Uncategorized

സ്വന്തം ലേഖകന്‍

ചേര്‍ത്തല : പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിക്ഷേധിച്ച് ചേര്‍ത്തലയില്‍ നടന്ന നേഴ്സുമാരുടെ റാലിയില്‍ വന്‍ ജനകീയ പങ്കാളിത്തം . പതിനായിരങ്ങളാണ്  ചേര്‍ത്തലയുടെ മണ്ണില്‍ ഒഴുകിയെത്തിയത്. പോലീസ്സിനെ ഉപയോഗിച്ച് ഈ സമരത്തെ തല്ലി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അതിനെതിരെയുള്ള പ്രതിക്ഷേധമാണ് ഇന്ന് ചേര്‍ത്തലയില്‍ നടന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ചേർത്തല കൈയടക്കി യു എന്‍ എ യുടെ നെഴ്സുമാർ . പോരാട്ടവീര്യത്തോടെ ഉയരുന്ന മുദ്രാവാഖ്യങ്ങൾ. കത്തിയമരുന്ന വെയിലിൽ പോലും ആവേശം ചോരാതെ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ അവർ ഒരുമിച്ച് ഒരേ കുടകീഴിൽ  അണിനിരന്നു.

വീഡിയോ കാണുക

മാനേജ്മമെന്റിന്റെ ക്രൂരമായ നടപടികള്‍ക്കെതിരെ അനേകം നഴ്സുമാര്‍ ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്കു മുമ്പില്‍ മാസങ്ങളായി സമരം ചെയ്ത് വരുകയായിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ട്രെയിനിങ് സംമ്പ്രദായം നിര്‍ത്തലാക്കുക, ബലരാമന്‍-വീരകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കെ.വി.എം ആശുപത്രിയിലെ നേഴ്‌സുമാര്‍ സമരം ചെയ്യുന്നത്.

ഗര്‍ഭാവസ്ഥയില്‍ മറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട നഴ്സിന് ലീവ് അനുവദിച്ചിരുന്നില്ല. സി.സി.യു വിഭാഗത്തിലായിരുന്നു അവര്‍. അവിടെ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷന്‍ ഉണ്ടാകുമെന്ന കാരണം പറഞ്ഞിട്ടും ലീവ് അനുവദിച്ചില്ല. തുടര്‍ന്ന് അവര്‍ അബോര്‍ട്ടായി. ഇതില്‍രോഷംപൂണ്ട് മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച നഴ്സുമാരെ പുറത്താക്കുകയാണുണ്ടായത്

‘പത്തും പതിനാലും മണിക്കൂറുള്ള രണ്ട് ഷിഫ്റ്റ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. അതും കഴിഞ്ഞ് ഷിഫ്റ്റിന് പുറത്തുള്ള ഓവര്‍ ഡ്യൂട്ടിയും ചെയ്യണം. ഇതിന് പ്രത്യേക അലവന്‍സോ ഒന്നുമുണ്ടാവില്ല. ബാക്കി എല്ലാ ആശുപത്രിയിലും ഉള്ളതുപോലെ മൂന്ന് ഷിഫ്റ്റ് ആക്കണമെന്ന് ഞങ്ങള്‍ കാലങ്ങളായി ആവശ്യപ്പെട്ടതാണ്. മുന്നൂറ് ബെഡ്ഡുള്ള ആശുപത്രിയാണ്. ഇവിടെ ആകെയുള്ളത് 120 നഴ്‌സ്മാരും. ആവശ്യത്തിന് സ്റ്റാഫ് ഇല്ലെന്ന കാരണം പറഞ്ഞ് മൂന്ന് ഷിഫ്റ്റ് എന്ന ആവശ്യം അവര്‍ തള്ളിക്കളയുകയായിരുന്നു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് മറ്റേണിറ്റി ലീവ് പോലും ഇല്ല’ നൂറ്റമ്പത് ദിവസമായി ചേര്‍ത്തല കെ.വി.എം ആശുപത്രിയുടെ മുന്നില്‍ രാപകല്‍ സമരം ചെയ്യുന്ന ഗിരിയുടെ വാക്കുകളാണിത്. ഗിരിയെപ്പോലുള്ള നൂറ്റിപ്പന്ത്രണ്ട് നഴ്സുമാരാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്കു മുമ്പില്‍ സമരം ചെയ്യുന്നത്.

ഐ.എന്‍.സി നിര്‍ദ്ദേശിക്കുന്നതിന്റെ പകുതി സ്റ്റാഫ് മാത്രമാണ് കെ.വി.എം ആശുപത്രിയിലുള്ളത്. എന്നാലാകട്ടെ, അനാവശ്യമായി നേഴ്‌സ്മാരുടെ ശമ്പളത്തില്‍ നിന്നും മാനേജ്‌മെന്റ് പിഴ ഈടാക്കിയിരുന്നെന്ന് സമരം ചെയ്യുന്ന നഴ്‌സ്മാര്‍ പറയുന്നു. ‘ ആശുപത്രിയിലെ ലക്ഷങ്ങള്‍ വില വരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമാകുമ്പോള്‍ ഞങ്ങളുടെ ശമ്പളത്തില്‍ നിന്നും നഷ്ടപരിഹാരമെന്നോണം ഒരു തുക ഈടാക്കും. മാര്യേജ് ഫണ്ട്, ഡോക്ടര്‍മാര്‍ ഫയലില്‍ ഒപ്പുവച്ചില്ല, ഐ.സി.യുവില്‍ ഈച്ച കയറി, ഡോക്ടേഴ്‌സ് ചെരുപ്പ് കൃത്യ സ്ഥാനത്തി വച്ചില്ല തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം നഴ്‌സ്മാര്‍ക്ക് ഫൈനാണ് ഇവിടെ’ സമരസമിതി അംഗം കൂടിയായ ഗിരി വിശദീകരിക്കുന്നു.
2017 ഓഗസ്റ്റ് 21നാണ് കെ.വി.എം ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ്മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആശുപത്രി പ്രവര്‍ത്തനം സമരം കാരണം നിലയ്ക്കരുത് എന്ന ഉദ്ദേശത്തോടെ അത്യാഹിത വിഭാഗത്തിലേയും ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളിലെ ജീവനക്കാരെ ഒഴിവാക്കിയാണ് സമരം നടത്തിയിരുന്നത്.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട രണ്ട് നേഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ് പിരിച്ച് വിട്ടതോടെയാണ് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായത്. ഒരുഘട്ടത്തില്‍ നേഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന് കെ.വി.എം ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. 2017 ഒക്ടോബറില്‍ ആശുപത്രിക്ക് മുന്നില്‍ നടന്നിരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരുടേയും ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടേയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല. ശമ്പള വര്‍ദ്ധനവും ജോലിയിലെ ഷിഫ്റ്റ് രീതിയും യഥാക്രമം പുന:ക്രമീകരിച്ചെന്നും എല്ലാ ആനുകൂല്യങ്ങളും നേഴ്‌സുമാര്‍ക്ക് ആശുപത്രി നല്‍കുന്നുണ്ടെന്നുമായിരുന്നു മാനേജ്‌മെന്റ് വാദം. നിയമപരമായി പരിശീലനം പൂര്‍ത്തിയാക്കി സേവനം അവസാനിപ്പിച്ച നേഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡയറക്ടര്‍ ഡോ. വി.വി.ഹരിദാസ് പറഞ്ഞിരുന്നു. സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ നേഴ്‌സ്മാരെ തിരിച്ചെടുക്കില്ലെന്നും ആറുമാസത്തിന് ശേഷം മാത്രമേ ഇക്കാര്യം വീണ്ടു പരിശോധിക്കൂ എന്നുമാണ് മാനേജ്‌മെന്റ് പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു നഴ്സുമാര്‍.

‘സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം അംഗീകരിക്കുന്നു എന്ന രീതിയിലായിരുന്നു മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ചര്‍ച്ച മുന്നോട്ടു പോയത്. എന്നാല്‍ ഒപ്പുവയ്‌ക്കേണ്ട അവസരം വന്നപ്പോള്‍ ഇവയൊന്നും അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറല്ല എന്ന് പറഞ്ഞ് മന്ത്രിമാരെയടക്കം അപമാനിച്ച് ചര്‍ച്ചയ്ക്കുവന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇറങ്ങിപ്പോവുകയായിരുന്നു’ ചര്‍ച്ചയെക്കുറിച്ച യു.എന്‍.എയുടെ സംസ്ഥാന സമിതി അംഗം സുനീഷ് പറയുന്നു. പിന്നീട് മാനേജ്‌മെന്റ് പ്രകോപനപരമായ പ്രവര്‍ത്തനത്തിന് മാപ്പ് പറഞ്ഞിരുന്നു.

സമരത്തിന്റെ അറുപത്തെട്ടാം ദിവസം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാന്ദന്‍ കെ.വി.എം. ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശുപത്രി അടച്ചിട്ടതിന്റെ അറുപതാം ദിവസം പുതിയ സ്റ്റാഫുകളുമായി ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു.

സമരം ചെയ്യുന്ന നൂറ്റി പന്ത്രണ്ടു പേരില്‍ നൂറ്റിപ്പത്തു പേരും സ്ത്രീകളാണ്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സമരത്തിനൊപ്പം നില്‍ക്കുന്ന നേഴ്സ്മാരുടെ കുടുംബത്തിന് എല്ലാ മാസവും മുവ്വായിരം മുതല്‍ ആറായിരം രൂപ വരെ എത്തിച്ചു നല്‍കിയാണ് സമരം നിലനിര്‍ത്തുന്നതെന്ന് ചേര്‍ത്തലയിലെ സമരത്തിന് നേതൃത്വം നല്‍കുന്ന യു.എന്‍.എ.യുടെ ഭാരവാഹി ലീസു മൈക്കിള്‍ പറഞ്ഞു.

ചേര്‍ത്തലയിലെ നാട്ടുകാരും ഓട്ടോത്തൊഴിലാളികളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുമുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണ അറിയിച്ച് വാഹന പ്രചരണ ജാഥയും നടത്തിയിരുന്നു. ‘ഇവിടെ നേഴ്‌സ്മാര്‍ നടത്തുന്ന സമരത്തിന് ഞങ്ങള്‍ പൂര്‍ണ സപ്പോര്‍ട്ടാണ്. രാത്രീം പകലുമൊക്കെ ആശുപത്രിയില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരല്ലേ. അവര്‍ക്ക് ന്യായമായ ശമ്പളം കൊടുത്തേ പറ്റൂ. സാധാരണക്കാരുടെ വീട്ടില്‍ നിന്ന് വരുന്നവരാണ് ഇവര്‍. വീട്ടില്‍ വേറെയാര്‍ക്കും ജോലിയുമില്ല. മാനേജ്‌മെന്റ് ആശുപത്രി നഷ്ടത്തിലാണെന്നൊക്കെയാണ് പറയുന്നത്. അത് പച്ചക്കള്ളമാണെന്ന് ഞങ്ങള്‍ നാട്ടുകാര്‍ക്ക് അറിയാം’ നാട്ടുകാരനായ സുനില്‍ പറയുന്നു.

‘സമരത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും യു.എന്‍.എ കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. സമരത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വീണ്ടും നിവേദനം കൊടുക്കാന്‍ ഒരുങ്ങുകയാണ് യു എന്‍.എ’ അതുകൊണ്ടും ഫലം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായ പണിമുടക്കിലേക്ക് പോകാനാണ് തീരുമാനമെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.

‘സര്‍ക്കാര്‍ മുന്നോട്ട് വച്ച എല്ലാ ഉടമ്പടികളും ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് ഇവയിലൊന്നുപോലും അംഗീകരിക്കാന്‍ തയ്യാറായില്ല. സമരം കൂടുതല്‍ ശക്തമാക്കാനാണ് യു.എന്‍.എ യുടെ തീരുമാനം. കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ്മാര്‍ ഒറ്റക്കെട്ടായ പ്രതിഷേധത്തിലേക്ക് പ്രവേശിക്കുകയാണ്’. യു.എന്‍.എ യുടെ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പറയുന്നു.

അനന്യ, സമസ്യ എന്നീ രണ്ട് നേഴ്‌സ്മാരെയാണ് സമരം ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും പുറത്താക്കിയതെന്ന് യു.എന്‍.എയുടെ പ്രതിനിധി ലീസു പറയുന്നു. അനന്യ രണ്ട് വര്‍ഷം എറണാകുളം അമൃത ആശുപത്രിയില്‍ ജോലി ചെയ്തിരുന്നതാണ്. അമ്മയുടെ അസുഖത്തെത്തുടര്‍ന്നാണ് അനന്യ കെ.വി.എം ആശുപത്രിയിലേക്ക് മാറിയത്. ഇവിടെ ജോലിക്ക് പ്രവേശിച്ച് ഏഴ് മാസമായപ്പോഴാണ് പുറത്താക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പുറത്താക്കപ്പെട്ട സമസ്യ ഗര്‍ഭിണിയായിരുന്നെന്നും അവര്‍ക്ക് മാറ്റേണിറ്റി ലീവ് അനുവദിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ലീസു ആരോപിക്കുന്നു.

‘പുറത്താക്കപ്പെട്ട മറ്റൊരാളായ സമസ്യ കെ.വി.എം ആശുപത്രിയുടെ തന്നെ കോളേജില്‍ പഠിച്ചിറങ്ങിയതാണ്. പരിശീലനം പോരെന്ന കാരണം ഉയര്‍ത്തിയാണ് സമസ്യയെ പുറത്താക്കിയത്. ഒന്നര വര്‍ഷത്തോളം ഇവിടെത്തന്നെ ജോലിയും ചെയ്തിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ മറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട സമസ്യയ്ക്ക് അതും അനുവദിച്ചിരുന്നില്ല. സി.സി.യു വിഭാഗത്തിലായിരുന്നു സമസ്യ. അവിടെ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷന്‍ ഉണ്ടാകുമെന്ന കാരണം പറഞ്ഞിട്ടും ലീവ് അനുവദിച്ചില്ല. തുടര്‍ന്ന് സമസ്യ അബോര്‍ട്ടായി’ ലീസു വിവരിക്കുന്നു.

തുടര്‍ന്നുണ്ടായ സമരത്തില്‍ ബാനര്‍ പിടിച്ച് മുന്‍ നിരയില്‍ ഉണ്ടായിരുന്നത് അനന്യയും സമസ്യയുമാണ്. ഇത് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതാണ് പിരിച്ചുവിടലിന് പിന്നിലെന്ന് ഇവര്‍ പറയുന്നു.

ബലരാമന്‍ റിപ്പോര്‍ട്ട്

സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സ്മാരുടെ ശമ്പളം വിവിധ ഗ്രേഡുകളിലായി 12,900 മുതല്‍ 21,360 രൂപ വരെയാക്കി ഉയര്‍ത്തണമെന്നായിരുന്നു ബലരാമന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തത്. 2012 ജനുവരിയിലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. എസ്.ബാലരാമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്.

അടിസ്ഥാന ശമ്പളം 12,900 രൂപയാക്കുക, എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റ് എന്ന സമ്പ്രദായം നടപ്പാക്കുക എന്നിവയായിരുന്നു ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം ബാങ്ക് വഴി നല്‍കണമെന്നും നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെയ്ക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. നഴ്സുമാരെ ട്രെയിനികളായി നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും അടിയന്തരമായി ഇത് നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറുയുന്നുണ്ട്

സര്‍ക്കാര്‍ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ കുറച്ചാണ് സ്വകാര്യ മേഖലയിലെ സ്റ്റാഫ് നഴ്സുമാര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം പരിചയമുള്ള സീനിയര്‍ സ്റ്റാഫ് നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 13,650 രൂപയും 300 രൂപ ഇന്‍ക്രിമെന്റും നിര്‍ദേശിക്കുന്നു.

ഹെഡ്നേഴ്സുമാര്‍ക്ക് 15,150 രൂപയും 350 രൂപ ഇന്‍ക്രിമെന്റും. ഡെപ്യൂട്ടി നേഴ്സുമാരുടെ ശമ്പളം 17,740 രൂപയും 400 രുപ ഇന്‍ക്രിമെന്റും നേഴ്സിംങ് സൂപ്രണ്ടിന് 19,740 രൂപയും 450 രൂപ ഇന്‍ക്രിമെന്റും നേഴ്സിംങ് ഓഫീസര്‍ക്ക് 21,360 രൂപയും 500 രൂപ ഇന്‍ക്രിമെന്റുമാണ് ശുപാര്‍ശ ചെയ്യുന്നത്.

വര്‍ഷത്തില്‍ 12 കാഷ്വല്‍ ലീവ്, 12 ആന്വല്‍ ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്ക് പകരം അവധിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കണം. നേഴ്സിംങ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യതയും രജിസ്ട്രേഷനും ഉള്ളവരെ മാത്രമേ ആശുപത്രിയില്‍ നിയമിക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലിയോസ് പോള്‍

ബോണ്‍മൗത്ത്: ജനാധിപത്യ ബോധവും മാനവിക കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടെ രൂപം കൊണ്ട ചേതന യുകെക്ക് പുതുനേതൃത്വം. അരാഷ്ട്രീയവാദവും അതിന്റെ സമൂര്‍ത്ത ഭാവമായിട്ടുള്ള അവനവനിസവും കൂടി മലയാളി സമൂഹത്തെ വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്കും മതമൗലികവാദത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെയെല്ലാം പരിണിതഫലമായിട്ടാണ് യാഥാര്‍ഥ്യമെന്നും, വാസ്തവമെന്നും വര്‍ത്തകളെന്നുമെല്ലാം തോന്നിപ്പിക്കുന്ന തരത്തിലുള്ള അപവാദപ്രചാരണങ്ങള്‍ക്കും കപടശാസ്ത്രങ്ങള്‍ക്കും ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ക്കുമെല്ലാം നമ്മുടെ ഇടയില്‍ ഭീകരമായ പ്രചാരണം ലഭിക്കുന്നത്. ഇത്തരം ദുരവസ്ഥകളില്‍ നിന്നും ശാസ്ത്രീയ അവബോധത്തിലേക്കും അതുവഴി സാമൂഹ്യപുരോഗതിയിലേക്കും മലയാളി സമൂഹത്തെ കൊണ്ട് പോകുക എന്ന സുവ്യക്തമായ ആശയത്തെ മുറുകെപിടിച്ചു കൊണ്ട് ചേതന യുകെയുടെ പൊതുയോഗം ബോണ്‍മൗത്തിലെ ഹൗക്ക്രോഫ്‌റ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു.

പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അഭാവത്തില്‍ ചേതന യുകെ വൈസ് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ ലിയോസ് പോള്‍ സ്വാഗതവും ഓക്സ്ഫോര്‍ഡ് യൂണിറ്റ് ഭാരവാഹിയായിട്ടുള്ള ഷാജി സ്‌കറിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ശ്രീകുമാര്‍ അവതരിപ്പിച്ച സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികളുടെ വിശദവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കി. പൂര്‍ണ്ണമായും ജനാധിപത്യപരമായി നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിലൂടെ ലിയോസ് പോളിനെ ജനറല്‍ സെക്രട്ടറിയായും,സുജു ജോസഫിനെ പ്രസിഡന്റായും,ജെ എസ് ശ്രീകുമാറിനെ ട്രെഷററായും തിരഞ്ഞെടുത്തു.കൂടാതെ ജിന്നി ചാക്കോ, വിനോ തോമസ്, എബ്രഹാം മാരാമണ്‍, ഷാജി സ്‌കറിയ എന്നിവര്‍ അടങ്ങുന്ന ഏഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു. കൃത്യമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കമ്മിറ്റി വിജയം കണ്ടതായി പൊതുയോഗം വിലയിരുത്തി. ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനും കുട്ടികള്‍ക്കായി മ്യൂസിക് ക്ളാസ്സുകള്‍ ആരംഭിക്കുന്നതിനും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. പാലക്കാട് എം പി എം ബി രാജേഷ് രൂപം കൊടുത്ത പ്രെഡിക്ട് 2016 സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ചേതന യുകെ നല്‍കിയ സഹായം വളരെ വലുതാണ്. നൂറോളം നിര്‍ദ്ധനരായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയിരുന്ന പഠനസഹായത്തിന് ചേതന യുകെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഭാഗഭാക്കായി. കഴിഞ്ഞ രണ്ടു വര്‍ഷമായി പതിനഞ്ചോളം നിര്‍ദ്ധന വിദ്യാര്തഥികള്‍ക്കുള്ള പഠന സഹായം നല്‍കിയ ചേതന യുകെ, ഇക്കാലയളവില്‍ ഏകദേശം മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് കുട്ടികളുടെ പഠനത്തിനായി നല്‍കിയത്.

പ്രെഡിക്റ്റിന്റെ രണ്ടാം ഘട്ടം കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ചേതന അംഗങ്ങളും പ്രഡിക്ട് 2018 ന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രെഡിക്ട് 2018ല്‍ അംഗമായി നിര്‍ദ്ധന വിദ്യാര്തഥികള്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന നല്ലവരായ എല്ലാ അഭ്യുദയകാംക്ഷികളും 07533289388 ലിയോസ് പോള്‍, 07904605214 സുജു ജോസഫ്, 07886392327 ജെ എസ് ശ്രീകുമാര്‍ എന്നിവരെ ബന്ധപ്പെടെണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആരോഗ്യകരമായ ചര്‍ച്ചകളിലേക്കും,ആശയപരമായ സംവാദങ്ങളിലേക്കും ബ്രിട്ടണിലെ മലയാളി സമൂഹത്തെ കൊണ്ടുപോകാനും,അവരുടെ ചിന്താമണ്ഡലങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ഊഷ്മളമായൊരു സാമൂഹ്യ,രാഷ്ട്രീയ,കലാ ,സാംസ്‌കാരിക പരിസരം രൂപപ്പെടുത്തിയെടുക്കാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും ,മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ചേതനക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും നാല് മണിക്കൂര്‍ നീണ്ടു നിന്ന പൊതുയോഗം സമാപിച്ചു.

മാഞ്ചസ്റ്ററില്‍ എംഎംഎയുടെ മേല്‍നോട്ടത്തില്‍ പുതിയ കീബോര്‍ഡ്, കരാട്ടേ കരാട്ടേ ബാച്ചുകള്‍ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് 2 മുതല്‍ കീബോര്‍ഡ് ക്ലാസുകളും വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കരാട്ടേ ക്ലാസുകളും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോര്‍ട്ടനിലുള്ള എംഎംഎ സെന്ററിലാണ് നടക്കുകയ അസോസിയേഷനില്‍ അംഗമല്ലാത്തവര്‍ക്കും ചേരാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

07093940060
07886526706
07725866552

മലയാളം യുകെ സ്പെഷ്യൽ

ലെനിന്‍ എന്ന പേര് തനിക്ക് ലഭിച്ചതെങ്ങനെയെന്ന് ലെനിന്‍ തോമസിന് ധാരണയില്ല. ഒരു പക്ഷെ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തിരുന്ന അച്ഛന് റഷ്യയിലെ വിപ്ലവ നായകന്‍ വ്ളാഡിമിര്‍ ലെനിനോട് തോന്നിയ ആരാധനയാവാം മകന് ലെനിന്‍ എന്ന പേര് നല്‍കാന്‍ കാരണം. എന്നാൽ ലെനിന്‍ തൻറെ പേര് അന്വര്‍ത്ഥമാക്കി ജീവിതത്തില്‍ വിപ്ലവ നായകനാവുകയായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ ഒപ്പം പഠിച്ച ബാല്യകാല സഖിയെ ജീവിത പ്രതിസന്ധികളോട് സമരം ചെയ്ത് സ്വന്തമാക്കിയതിലുപരി ഈ വാലൻൈറൻസ് ദിനത്തില്‍ കൊച്ചി വൈപ്പിന്‍ സ്വദേശികളായ ലെനിന്‍ തോമസിൻറെയും ആതിര അഗസ്റ്റിൻറെയും പ്രണയത്തെ ശ്രദ്ധേയമാക്കുന്നത് അതിൻറെ സ്ഥായിയായ ഭാവമാണ്. ഒരുപക്ഷെ പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും ഇഷ്ടങ്ങളിലെയും പ്രണയത്തിലേയും ഈ സ്ഥായിയായ ഭാവമാണ്. പ്രണയത്തെ ആസ്പദമാക്കിയുള്ള നല്ലൊരു ചലച്ചിത്രത്തിന് കഥാതന്തുവാകാന്‍ സാധിക്കുന്നതാണ് ഇവരുടെ പ്രണയത്തിലെ പ്രത്യേകതകള്‍.

നാലാം ക്ലാസ് വരെ ലെനിനും ആതിരയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. മൂന്നാം ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് അറിവിൻറെ ലോകത്തേയ്ക്ക് കൈപിടിച്ച് നടന്നത് രണ്ടുപേര്‍ക്കും ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷെ അന്നൊന്നും അവര്‍ ഓര്‍ത്തിരുന്നില്ല ജീവിതയാത്രയിലുടനീളം പരസ്പരം കൈപിടിക്കാനും കൈത്താങ്ങാകാനും ഉള്ളവരാണ് തങ്ങളെന്ന്. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിട്ടുള്ള സ്‌കൂളിലേയ്ക്ക് പഠനം മാറ്റിയെങ്കിലും രണ്ടുപേരുടേയും കുടുംബങ്ങളുടെ ഇടവക കുഴുപ്പള്ളി സെന്റ് അഗസ്റ്റ്യന്‍ ദേവാലയം ആയിരുന്നത് വേദപഠന ക്ലാസിലൂടെ ബാല്യകാല സൗഹൃദം കാത്തു സൂക്ഷിക്കുവാന്‍ സാധിച്ചു. മനസിലെപ്പോഴോ തോന്നിയ പരസ്പരമുള്ള ഇഷ്ടം ഇവര്‍ തുറന്നു പറയുന്നത് ഹയര്‍ സെക്കന്ററി പഠന കാലത്താണ്. അപ്പോഴേക്കും അഭിരുചികളിലും താല്‍പര്യങ്ങളിലും ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്നവര്‍ കരിയറിലും ഒരേ മേഖല തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിരുന്നു. ലെനിന്‍ ബാംഗ്ലൂരിലും ആതിര കൊച്ചിയിലും  നഴ്സിംഗ് പഠനത്തിന് ചേര്‍ന്നു.

പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് രണ്ട് പേര്‍ക്കും ഉണ്ടാകുന്നത്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസൃതമായ മാന്യമായ ജോലി കിട്ടാനുള്ള വൈഷമ്യങ്ങള്‍ തന്നെയാണ് പ്രതിബന്ധമായത്. പഠനം പൂര്‍ത്തിയായതോടെ ആതിരയ്ക്ക് പലയിടത്തുനിന്നും വിവാഹാലോചനകള്‍ വരാന്‍ തുടങ്ങിയത് രണ്ടുപേരേയും സമ്മര്‍ദ്ദത്തിലാക്കി. പക്ഷെ ലെനിനും ആതിരയും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. യോഗ്യതക്കനുസൃതമായ മികച്ച ജോലി കിട്ടാന്‍ സാധ്യത കൂടുതല്‍ വിദേശത്താണെന്ന് തിരിച്ചറിഞ്ഞ് ലെനിനാണ് ആദ്യം ആ വഴിക്ക് നീങ്ങിയതും സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടണില്‍ വരാനുള്ള ശ്രമങ്ങളാരംഭിച്ചതും. പക്ഷെ ബാങ്കുകള്‍ ഇരുവരുടെയും ജീവിത യാത്രയില്‍ വില്ലന്‍ വേഷമണിഞ്ഞു.

സ്റ്റുഡന്റ്സ് ലോണിനുവേണ്ടി ലെനിന്‍ മുട്ടാത്ത വാതിലുകളും കയറി ഇറങ്ങാത്ത ബാങ്കുകളും കൊച്ചി നഗരത്തിലുണ്ടാവില്ല. നിരന്തര പരിശ്രമത്തിൻറെ ഭാഗമായി ധനലക്ഷ്മി ബാങ്കില്‍ നിന്ന് ലഭിച്ച 5 ലക്ഷം രൂപയുടെ ലോണും വീട്ടുകാരുടെ സാമ്പത്തിക സഹായത്തോടെയും ആദ്യം യുകെയില്‍ എത്തിയത് ലെനിനാണ്. 2010ല്‍ ബ്രിട്ടണിലെത്താനുള്ള വഴി ലെനിന് തുറന്നു കിട്ടിയപ്പോള്‍ പിന്നാലെ ആതിരയ്ക്ക് കാനഡയില്‍ ജോലിക്കുള്ള അവസരം ഒത്തുവന്നു. 2014 ജൂലൈയില്‍ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായ ലെനിനും ആതിരയ്ക്കും അലക്സ്, റെയ്ച്ചല്‍ എന്നീ രണ്ടു കുട്ടികളുമായി ബ്രിട്ടണിലെ യോര്‍ക്ക്ഷയറിലുളള ഡ്യൂസ്ബറിയിലാണ് സ്ഥിരതാമസം.

വാലൻൈറൻസ് ദിനത്തോടനുബന്ധിച്ച് ലെനിനും ആതിരയ്ക്കും പറയാനുള്ളത് ഇഷ്ടങ്ങളിലെയും താല്‍പര്യങ്ങളിലെയും സ്ഥായിയായ ഭാവത്തെക്കുറിച്ചാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരുപക്ഷേ അന്യമാകുന്നതും, ബന്ധങ്ങള്‍ ശാശ്വതമാകാത്തതിൻറെ കാരണവും മനസിൻറെ ഇഷ്ടങ്ങളേക്കാള്‍ ഉപരി ബന്ധങ്ങളില്‍ സ്വാര്‍ത്ഥത കടന്നുവരുന്നതാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പണത്തിനും പ്രൊഫഷനും മറ്റും മുന്‍തൂക്കം നല്‍കുമ്പോള്‍ മനസിൻറെ ഇഷ്ടത്തെ മാറ്റിനിര്‍ത്തുകയും കൈ പിടിച്ചു തുഴയേണ്ടവര്‍ വിപരീത ദിശയില്‍ യാത്ര ചെയ്യുകയും ചെയ്യുന്നു. ബന്ധങ്ങളിലെ ഇഴയടുപ്പമില്ലായ്മയ്ക്ക് പലപ്പോഴും കാരണമാകുന്നത്. മനസിൻറെ ഇഷ്ടങ്ങളെ പണത്തിൻറെയും പ്രൊഫഷൻറെയും തിളക്കത്തില്‍ ഉപേക്ഷിക്കുന്നതാണ്. ബാല്യകാലങ്ങളില്‍ തുടങ്ങിയ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും നഷ്ടപ്പെടാതെ സൂക്ഷിച്ച ലെനിനും ആതിരയും തീര്‍ച്ചയായും ഊ വാലൻൈറൻസ് ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കൊരു മാതൃകയാണ്.

ഫെബ്രുവരി..  അത് പ്രണയത്തിൻറെ മാസം.. ഫെബ്രുവരി 14.. ലോകമെമ്പാടും സ്നേഹത്തിൻറെ.. പരിശുദ്ധ പ്രണയത്തിൻറെ സന്ദേശങ്ങൾ മനസുകൾ കൈമാറും ദിനം. വാലൻൈറൻസ് ഡേ .. 150 മില്യൺ പ്രണയ സന്ദേശങ്ങളാണ് ഇന്ന് കോറിയിടപ്പെടുന്നത്. ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആശംസാ സന്ദേശങ്ങൾ അയയ്ക്കപ്പെടുന്ന ദിനം. ഇതിൻറെ തുടക്കം പുരാതന റോമാ സാമ്രാജ്യത്തിലാണ്. പുരാതന ക്രൈസ്തവ പാരമ്പര്യവുമായി ഇതിന് ഗാഢമായ ബന്ധമുണ്ട്.

വാലൻറെയിൻ എന്നോ, വാലന്റിനുസ് എന്നോ പേരുള്ള മൂന്നു രക്ത സാക്ഷികൾ കാത്തലിക് ചർച്ചിൽ ഉണ്ട്. ഒരു വിശ്വാസമനുസരിച്ച് വാലൻറെയിൻ ഒരു വൈദികനായിരുന്നു. റോമിൽ മൂന്നാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒറ്റയ്ക്കു ജീവിക്കുന്ന യുവാവ്, ഭാര്യയോടും കുടുംബത്തോടും ഒപ്പം താമസിക്കുന്നവനെക്കാൾ മികച്ച സൈനികനായിരിക്കും എന്ന് റോമാ സാമ്രാജ്യത്തിൻറെ അധിപൻ ക്ലാഡിയൂസ് രണ്ടാമൻ വിശ്വസിച്ചു. അതിനാൽ യുവാക്കളുടെ വിവാഹം അദ്ദേഹം നിരോധിച്ചു. ഇത് അനീതിയെന്നു മനസിലാക്കിയ വാലൻറെയിൻ പ്രണയിക്കുന്നവർക്ക് പിന്തുണ നല്കുകയും അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കുകയും ചെയ്തു. വാലൻറെയിനിൻറെ ഈ പ്രവൃത്തി കണ്ടു പിടിക്കപ്പെട്ടു. ക്ലാഡിയൂസ് രണ്ടാമൻ വാലൻറെയിനിനെ മരണ ശിക്ഷയ്ക്കു വിധിച്ചു. ഇതിൻറെ സ്മരണയിൽ വാലൻറെയിൻ ഡേ പിറവിയെടുത്തു.

നിർമ്മല തുഷാര കണങ്ങൾ പോലെ
പരിശുദ്ധമീ ഹൃദയ നൊമ്പരങ്ങൾ…
അറിയാതെ ഉള്ളിൽ നാമ്പെടുത്തിടും
സുഖമുള്ള സ്നേഹത്തിൻ വേദന…

ഒരു നോട്ടം..  ഒരു വാക്ക്.. ഒരു പുഞ്ചിരി
കൊതിക്കുമീ ഹൃദയങ്ങൾ വിണ്ണിലെങ്ങും…
ബാല്യമോ യുവത്വമോ ജീവിത സായാഹ്നമോ
സിരകളിൽ പ്രസരിക്കും ഈ സ്നേഹ സ്പന്ദനം…

മറ്റൊരു വിശ്വാസമനുസരിച്ച് റോമിലെ കൽത്തുറുങ്കുകളിൽ അടയ്ക്കപ്പെട്ട് പീഡനമനുഭവിച്ചിരുന്ന ക്രിസ്ത്യാനികളെ രക്ഷപെടുത്തുവാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട വ്യക്തിയാണ് വാലൻറെയിൻ. വേറൊരു കഥയനുസരിച്ച് ജയിലിൽ ഏകാന്ത തടവിലായിരുന്ന വാലൻറെയിൻ തന്നെ സന്ദർശിക്കാൻ എത്തിയ ഒരു യുവ സുന്ദരിയുമായി പ്രണയത്തിലായി. അത് ജയിലറുടെ മകളായിരുന്നു. തൻറെ മരണത്തിനു മുൻപ് വാലൻറെയിൻ ആ യുവസുന്ദരിക്ക് ഒരു സ്നേഹ സന്ദേശം അയച്ചു. നിൻറെ വാലൻറെയിനിൽ നിന്നും എന്ന അടിക്കുറിപ്പോടെ. വാലൻറെയിൻ എന്ന വ്യക്തി പ്രഭാവത്തിൻറെ ഉറവിടം സ്പഷ്ടമല്ലെങ്കിലും സഹതാപമുള്ള, ധീരനായ പ്രണയത്തിൻറെ പ്രതീകമായമായാണ് കരുതപ്പെടുന്നത്.

പ്രഭാതത്തിൽ ഊർജമായി, പ്രതീക്ഷയായ്
ഹൃദയത്തിൽ ഉജ്ജ്വലിക്കുമീ പ്രണയം…
അരുതെന്ന് പറയുമ്പോഴും അറിയാതെ
വഴുതി വീഴുന്നോരിന്ദ്രജാലം…

മുകരുക ഈ സ്നേഹ നീരുറവയിൽ നിന്നും
പ്രണയാതുരമായിടട്ടെ ആ മിഴികൾ…
തീരമണയാൻ കൊതിക്കും തിരമാലകൾ പോലെ
പ്രണയമേ വരിക ഒരു കുളിർ തെന്നലായി…

ക്രൈസ്തവ സഭയിൽ വാലൻറയിൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കയെ കൂടാതെ ക്യാനഡാ, മെക്സിക്കോ, ബ്രിട്ടൺ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വാലൻറെയിൻസ് ഡേയ്ക്ക് വൻ പ്രചാരമുണ്ട്. പതിനേഴാം നൂറ്റാണ്ടു മുതലാണ് ബ്രിട്ടണിൽ വലൻറയിൻ ദിനാഘോഷം പതിവായി തുടങ്ങിയത്. തുടക്കത്തിൽ പ്രണയിക്കുന്നവരും സുഹൃത്തുക്കളും പരസ്പരം സ്നേഹ സന്ദേശങ്ങൾ ഒരു കടലാസിലെഴുതി കൈമാറിയിരുന്നു. ഇന്ന് അവ ആശംസാ കാർഡുകൾക്ക് വഴിമാറി. തങ്ങളുടെ മനസിൽ രഹസ്യമായി സൂക്ഷിക്കുന്ന പ്രണയം വെളിപ്പെടുത്തുന്ന ദിനമാണ് ചിലർക്ക് വാലൻറെയിൻസ് ഡേ. മറ്റു പലരും തങ്ങളുടെ പ്രണയം സന്ദേശങ്ങൾ വഴി ഊട്ടി ഉറപ്പിക്കുന്നു. സന്തോഷവും സ്നേഹവും പ്രണയവും പ്രകടിപ്പിക്കുന്നതിൻറെ ഭാഗമായി ചുവന്ന റോസപ്പൂക്കളും ചോക്കലേറ്റുകളും ആശംസാ കാർഡുകളും ഇന്ന് കൈമാറപ്പെടുന്നു.

 

 

ബിജു ജോസഫ്

ഡാർലിങ്ടൻ∙ തിരുസഭാരംഭം മുതൽ ഇന്നു വരെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നുവെന്നു ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. ഡാർലിങ്ടനിലെ ഡിവൈൻ സെന്ററിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ വുമൺസ് ഫോറം ദ്വിദിന നേതൃത്വ പരിശീലന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വയാവബോധമുള്ള കുടുംബിനികളും അമ്മമാരും ക്രൈസ്തവ കുടുംബങ്ങളിൽ ഉണ്ടാകണം.

അപ്പോൾ അവർക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കും. സാഹചര്യങ്ങളും മറ്റുള്ളവരും ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കാൻ ഇടയാകരുത്. എങ്കിൽ മാത്രമേ ആത്മാഭിമാനത്തോടെയും കരുത്തോടെയും ജീവിക്കുവാൻ ഓരോരുത്തർക്കും സാധിക്കുകയുള്ളൂ എന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത കുട്ടികളുടെ വർഷമായി പ്രഖ്യാപിച്ച ഈ വർഷത്തിൽ അവരുടെ വിശുദ്ധീകരണത്തിലും വിശ്വാസപരിശീലനത്തിലും സ്വഭാവരൂപീകരണത്തിലും നിർണ്ണായകമായ സംഭാവനകൾ ചെയ്യാൻ വുമൺസ് ഫോറത്തിന് സാധിക്കുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. റവ. ഫാ. ജോർജ് പനയ്ക്കൽ വി. സി.ഫാ. ജോർജ് കാരാമയിൽ എസ്. ജെ, ഫാ. ഫാൻസുവ പത്തിൽ, സി. ഷാരോൺ സി. എം. സി., സി. മഞ്ചുഷ തോണക്കര എസ്‍സിഎസ്‍സി., വുമൺസ് ഫോറം പ്രസിഡന്റ് ജോളി മാത്യു,  ഷൈനി സാബു,  സോണിയ ജോണി,  ഓമന ലെജോ,  റ്റാൻസി പാലാട്ടി, വൽസാ ജോയി, ബെറ്റി ലാൽ,  സജി വിക്ട്ടർ, തുടങ്ങിയവർ നേതൃത്വം നൽകി.

വാട്‌സാപ്പിലൂടെ ഇനി മുതല്‍ പണവും അയക്കാം. പണം ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനം ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. രാജ്യത്ത് ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഈ സേവനം വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റില്‍ ഉണ്ടായിരിക്കേണ്ടത്.

ഒരിക്കല്‍ അക്കൗണ്ട് വാട്‌സാപ്പുമായി ബന്ധപ്പെടുത്തിയാല്‍ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യുപിഐ എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാല്‍ ഓരോ തവണ പണമയക്കുമ്പോഴും എം.പിന്‍ നല്‍കേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവര്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് എം.പിന്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി നാം ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അയാള്‍ക്ക് ചിത്രങ്ങളോ , വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങള്‍ അയക്കാന്‍ വേണ്ടി അമര്‍ത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ ഈ സേവനം എനേബിള്‍ ചെയ്തിട്ടുള്ള വാട്‌സാപ്പ് അക്കൗണ്ടുകളില്‍ പുതുതായി ‘പേയ്‌മെന്റ്’ എന്നൊരു ഐക്കണ്‍ കൂടി കാണാനാകും. ഈ ഐക്കണ്‍ അമര്‍ത്തി അയക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം എം.പിന്‍ കൂടി നല്‍കിയാല്‍ ഇടപാട് പൂര്‍ണ്ണമായി.

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പണം അയക്കാനുള്ള സൗകര്യം നിലവില്‍ ഇല്ല. എന്തായാലും ഗൂഗിള്‍ അവതരിപ്പിച്ച തേസില്‍ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യാനുള്ള എളുപ്പം കൊണ്ട് ഡിജിറ്റല്‍ പേയ്‌മെന്റ് ലോകത്ത് മറ്റൊരു വിപ്ലവമാകും വാട്‌സാപ്പ് വഴിയുള്ള ഈ പണമിടപാട് സംവിധാനം.

സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യൂറോപ്പ് മലയാളികൾ നെഞ്ചിലേറ്റിയ സംഗീത യാത്രയായി മാറിക്കഴിഞ്ഞു. യുകെയിലെ രണ്ട് വേദികളിൽ നടന്ന ഒഡിഷനുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകപ്രതിഭകളും, സ്വിറ്റ്സർലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികളുമുൾപ്പെടെയുള്ള പ്രൗഢമായ ഗായകനിരയാണ് സ്റ്റാർസിംഗർ 3 യിൽ തുയിലുണർത്താൻ എത്തുന്നത്. 1970 – 80 കളിലെ ഹൃദ്യഗാനങ്ങളുടെ ഈ പുതിയ എപ്പിസോഡിൽ വ്യത്യസ്തമായ സംഗീത ശൈലികളുമായെത്തുന്ന മൂന്ന് മത്സരാർഥികളാണ്‌ മാറ്റുരക്കുന്നത്.

എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് ഈണം നൽകിയ ‘വാചാലം എൻ മൗനവും നിൻ മൗനവും’ എന്ന ഗാനവുമായാണ് നോർത്താംപ്ടണിൽനിന്നുള്ള ആനന്ദ് ജോൺ ഈ എപ്പിസോഡിലെ ആദ്യ ഗായകനായെത്തുന്നത്. “കൂടുംതേടി” എന്ന പോൾ ബാബു ചിത്രത്തിലെ ഈ ഗാനത്തിൽ യേശുദാസിന്റെ ശബ്ദത്തോട് അടുത്ത് നിൽക്കാനുള്ള ആനന്ദിന്റെ ഒരു പരിശ്രമവും നമുക്ക് കാണാൻ കഴിയും.

1970 കളുടെ ആദ്യം പുറത്തിറങ്ങിയ “സ്വപ്നം” എന്ന ചിത്രത്തിലെ ഒരുഗാനമാണ് അടുത്ത മത്സരാർത്ഥി രചനാ കൃഷ്ണൻ ആലപിക്കുന്നത്. ‘മഴവിൽകൊടി കാവടി അഴകുവിടർത്തിയ മാനത്തെ പൂങ്കാവിൽ’ എന്ന ഈ ഗാനത്തിന് മലയാളത്തിന്റെ സ്വന്തം ഒ എൻ വി കുറുപ്പിന്റെ രചനയിൽ ഇന്ത്യൻ സിനിമയുടെ സലിൽ ദാദഎന്ന സലിൽ ചൗധരിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എസ് ജാനകിയുടെ മാസ്മരിക ശബ്ദത്തിൽ മലയാളി മനസ്സിൽ പാടിപ്പതിഞ്ഞ ഈ ഗാനം നോട്ടിംഗ്ഹാമിൽനിന്നുള്ള രചനയുടെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.

ഈ എപ്പിസോഡിലെ അവസാന മത്സരാർത്ഥിയായി എത്തുന്നത് ഹള്ളിൽനിന്നുള്ള സാൻ തോമസ് ആണ്. ‘അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന വ്യത്യസ്തത പുലർത്തുന്ന മനോഹര ഗാനവുമായാണ് സാൻ എത്തുന്നത്. പൂവച്ചൽ ഖാദർ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ജോൺസൻ മാഷ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഈ ഗാനം 1980 കളിൽ മലയാളക്കരയുടെ ഹരമായിരുന്ന “ഒരു കുടക്കീഴിൽ” എന്ന ചിത്രത്തിൽ നിന്നാണ്.

സ്റ്റാർസിംഗർ 3 പുരോഗമിക്കുന്ന വേഗത്തിൽ തന്നെ മത്സരാർത്ഥികളും പ്രേക്ഷക മനസുകളിൽ ചേക്കേറുകയാണ്. ഫേസ്ബുക്കിലൂടെയും മറ്റ് നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മത്സരാർത്ഥികൾക്ക് പ്രേക്ഷകരിൽനിന്നും നിരവധി പ്രോത്സാഹനങ്ങളും ആശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മ്യുസിക്കൽ റിയാലിറ്റി ഷോയെ ക്കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

മാഞ്ചസ്റ്റര്‍: ഓഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ യുകെയിലെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കുകയാണ് നേതൃത്വം. അതിന്റെ ഭാഗമായി കഴിഞ്ഞ 28-ാം തിയതി മാഞ്ചസ്റ്ററില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് കമ്മിറ്റി നിലവില്‍ വന്നത്. മാഞ്ചസ്റ്ററിലെ മലയാളികള്‍ക്ക് സുപരിതനായ സോണി ചാക്കോ പ്രസിഡന്റായി നിയമിതനായപ്പോള്‍ വൈസ് പ്രസിഡന്റായി ഷൈനു ക്ലെയര്‍ മാത്യുസും മാത്യു ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.

സെക്രട്ടറിയായി പുഷ്പരാജും ജോയിന്റ് സെക്രട്ടറിമാരായി ലിറ്റോ ടൈറ്റസും ജോണി ഇലവുങ്കലും നിയമിതരായി. സോബിന്‍ പനച്ചിപ്പുറമാണ് ട്രഷറര്‍. ജോയിന്റ് ട്രഷറര്‍ റോയ് സാമുവേല്‍, പ്രൊ കോര്‍ഡിനേറ്റര്‍ ബെന്നി ജോസഫ്, ജിന്റോ ജോസഫ്, ജോമി സേവ്യര്‍ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജെയ്‌സണ്‍ ജോസഫ്, ജോര്‍ജ് തോമസ്, ഷാജി പാലത്തുങ്കല്‍, ലിജോ തോമസ് തുടങ്ങി 15 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ ഓഐസിസിയുകെയുടെ കണ്‍വീനര്‍ ടി.ഹരിദാസ്, ജോയിന്റ് കണ്‍വീനര്‍ കെ.കെ.മോഹന്‍ദാസ് തുടങ്ങിയ ദേശീയ നേതാക്കള്‍ അനുമോദിച്ചു. മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തില്‍ ശക്തമായ സ്വാധീനമാകാന്‍ പുതിയ കമ്മിറ്റിക്കു കഴിയട്ടെയെന്ന് നാഷണല്‍ കമ്മിറ്റി ആശംസിച്ചു.

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ച് സ്ഫോടനമുണ്ടായെന്നാണ് ആദ്യനിഗമനം. പത്തനംതിട്ട സ്വദേശി ജിവിന്‍, എറണാകുളം വൈപ്പിന്‍ സ്വദേശി റംഷാദ്, കൊച്ചി എരൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, വൈറ്റില സ്വദേശി കണ്ണന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഭിലാഷ്, സച്ചു, ജയ്സണ്‍, ശ്രീരൂപ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവരെ കൊച്ചിന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ശ്രീരൂപിന്റെ നില ഗുരുതരമാണ്. ഒഎന്‍ജിസി എണ്ണപര്യവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ കപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.

ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ച് സ്ഫോടനമുണ്ടായെന്നാണ് ആദ്യനിഗമനം. പത്തനംതിട്ട സ്വദേശി ജിവിന്‍, എറണാകുളം വൈപ്പിന്‍ സ്വദേശി റംഷാദ്, കൊച്ചി എരൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, വൈറ്റില സ്വദേശി കണ്ണന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ അഭിലാഷ്, സച്ചു, ജയ്സണ്‍, ശ്രീരൂപ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവരെ കൊച്ചിന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ശ്രീരൂപിന്റെ നില ഗുരുതരമാണ്. ഒഎന്‍ജിസി എണ്ണപര്യവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ കപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഉണ്ണികൃഷ്ണനും ജിവിനും ഫയര്‍മാന്മാരും റംഷാദ് സൂപ്പര്‍വൈസറുമാണ്. കരാര്‍ ജീവനക്കാരനാണ് ഗവിന്‍.

ഡ്രൈഡോക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കപ്പലിലെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് അറിയിച്ചു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും പുക പടര്‍ന്നാണ് മരണമുണ്ടായതെന്ന് കരുതുന്നതായും കമ്മീഷണര്‍ പറഞ്ഞു.

സുരക്ഷാസംവിധാനത്തിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന് കപ്പല്‍ശാലയിലെ യൂണിയന്‍ മുന്‍ നേതാവ് പി.എസ്.വിജു. കൃത്യമായ സുരക്ഷാപരിശോധന നടത്താതെ വാട്ടര്‍ ടാങ്കിന് സമീപത്തേക്ക് ആളുകള്‍ക്ക് പ്രവേശനം നല്‍കിയെന്നാണ് മനസിലാക്കുന്നതെന്നും വിജു  പറഞ്ഞു.

കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി അനുശോചനം അറിയിച്ചു. കപ്പല്‍ശാല സിഎംഡിയുമായി കേന്ദ്രമന്ത്രി ഫോണി‍ല്‍ സംസാരിച്ചു.

കൊച്ചി കപ്പല്‍ശാലയില്‍ സ്ഫോടനം ഉണ്ടായത് സാഗര്‍ ഭൂഷണ്‍ എണ്ണ പര്യവേഷണ കപ്പലിന്റെ വാട്ടര്‍ ബല്ലാസ്റ്റിലാണ്. കപ്പല്‍ ചെരിയാതെ നേരെ നില്‍ക്കാന്‍ വെള്ളം നിറയ്ക്കുന്ന അറ ആണ് ബല്ലാസ്റ്റ് എന്ന് പറയുന്നത്. 1991ലും കൊച്ചി കപ്പല്‍ശാലയില്‍ ഒ.എന്‍.ജി.സി. കപ്പലില്‍ തന്നെ സ്ഫോടനം നടന്ന് രണ്ടുമലയാളികള്‍ മരിച്ചിരുന്നു. പെയിന്റിങ് ജോലി ചെയ്തിരുന്ന രണ്ടു പേരാണ് അന്നുമരിച്ചത്.

RECENT POSTS
Copyright © . All rights reserved