മാനേജ്മമെന്റിന്റെ ക്രൂരമായ നടപടികള്‍ക്കെതിരെ അനേകം നഴ്സുമാര്‍ ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്കു മുമ്പില്‍ മാസങ്ങളായി സമരം ചെയ്ത് വരുകയായിരുന്നു. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ട്രെയിനിങ് സംമ്പ്രദായം നിര്‍ത്തലാക്കുക, ബലരാമന്-വീരകുമാര്‍ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കെ.വി.എം ആശുപത്രിയിലെ നേഴ്സുമാര്‍ സമരം ചെയ്യുന്നത്.