സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന നിരവധി നൂതന ആശയങ്ങള്‍ മുന്‍പോട്ട് വച്ചു കൊണ്ട് ലണ്ടന്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017 സമാപിച്ചു. ലോകത്തിലെ ഒട്ടുമിക്ക വികസിത രാജ്യങ്ങളില്‍ നിന്നുമുള്ള ഭരണാധികാരികളും, ബാങ്കിംഗ് പ്രൊഫഷണല്‍സും, സാമ്പത്തിക വിദഗ്ദരും, മറ്റ് സാങ്കേതിക, ബിസിനസ് രംഗത്ത് നിന്നുള്ള പ്രമുഖരും പങ്കെടുത്ത മീറ്റിംഗ് ഇന്നലെ കാലത്ത് 08.30 മുതല്‍ വൈകുന്നേരം 06.00 വരെ ലണ്ടന്‍ ഒളിമ്പിയയില്‍ ആണ് നടന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബിറ്റ് കോയിന് ഡോളറുമായുള്ള വിനിമയ നിരക്കില്‍ വന്‍ കുതിച്ച് കയറ്റം ഉണ്ടായ സാഹചര്യത്തില്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ വന്‍ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്.

ആധുനിക ലോകത്തിന്‍റെ നവസാമ്പത്തിക വിപ്ലവമായ ബ്ലോക്ക് ചെയിന്‍ രംഗത്ത് ശ്രദ്ധേയമായ മലയാളി സാന്നിദ്ധ്യവും ഉണ്ടായത് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടമായി മാറുന്നത് കാണുവാനും ബ്ലോക്ക് ചെയിന്‍ ലണ്ടന്‍ സമ്മിറ്റ് വേദിയായി. എസ്റ്റോണിയന്‍ വൈസ് പ്രസിഡണ്ടിനെ പോലെ ഭരണ രംഗത്തും സാമ്പത്തിക രംഗത്തും ഉള്ള വിദഗ്ദര്‍ പങ്കെടുത്ത സമ്മിറ്റിലെ നിര്‍ണ്ണായകമായ പാനല്‍ ഡിസ്കഷനില്‍ പങ്കെടുക്കാന്‍ ബ്ലോക്ക് ചെയിന്‍ ആന്‍റ് ക്രിപ്റ്റോകറന്‍സിയില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് ക്ഷണം ലഭിച്ചതോടെ ആണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം കരഗതമായത്. യുകെയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ലോയിഡ്സ് ബാങ്കിംഗ് ഗ്രൂപ്പിന്‍റെ പ്രതിനിധി ആഷ്‌ലി പാട്രിക്സും ബാങ്ക് ഓഫ് ഫ്രാന്‍സിന്‍റെ പ്രതിനിധി ഗ്വില്ല്യം ആന്ദ്രെയും ആയിരുന്നു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മറ്റ് രണ്ട് പേര്‍. പാരീസ് ആസ്ഥാനമായ ബാങ്ക് ഓഫ് ഫ്രാന്‍സ് ഫ്രാന്‍സിലെ സെന്‍ട്രല്‍ ബാങ്ക് ആണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് ഓഫ് ഫ്രാന്‍സ് ആണ് 1848 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളെ കരകയറ്റിയത്. യൂറോപ്പ്യന്‍ സിസ്റ്റം ഓഫ് സെന്‍ട്രല്‍ ബാങ്കിന്‍റെ പലിശ നിരക്ക് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കും ബാങ്ക് ഓഫ് ഫ്രാന്‍സ് ആണ് വഹിക്കുന്നത്.

ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ ലീഗല്‍ സൈഡില്‍ ഉപദേശം നല്‍കുന്നതിനായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരു മലയാളി നിയമ വിദഗ്ദനെ ക്ഷണിച്ചത് എസ്റ്റോണിയന്‍ വൈസ് പ്രസിഡണ്ട് ട്രാവി റോയ്വാസ്, ബാര്‍ക്ക്ലെയ്സ് ബാങ്കിന്‍റെ മൊബൈല്‍ ഇന്നവേഷന്‍ ഹെഡ് ജൂലിയന്‍ വില്‍സണ്‍, ലീഗല്‍ ആന്‍റ് ജനറല്‍ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ മാര്‍ട്ടിന്‍ എക്ടര്‍സ്, ഇഡിഎഫ് ഡിജിറ്റല്‍ ഹെഡ് ഡേവിഡ് ഫെര്‍ഗൂസന്‍, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്റ് ഇന്നവേഷന്‍ ഹെഡ് റിച്ചാര്‍ഡ് ക്രൂക്ക്, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധി മൈക്കല്‍ കര്‍ട്ടോണി, എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് സ്റ്റുവര്‍ട്ട് സൂദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത മീറ്റിങ്ങില്‍ ആണെന്നത് സമാനതകളില്ലാത്ത അഭിമാന നേട്ടമാണ്.

2016 ഡിസംബറില്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ബ്ലോക്ക് ചെയിന്‍ മീറ്റില്‍ ലോകപ്രശസ്ത ക്രിപ്റ്റോ കറന്‍സിയായ എതൂരിയം സ്ഥാപകന്‍ വിറ്റാലിക് ബുട്ടെരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ച സെമിനാര്‍ നയിച്ചതും ബ്ലോക്ക്ചെയിന്‍ ആന്‍റ് ക്രിപ്റ്റോ കറന്‍സി രംഗത്ത് ആഗോള തലത്തില്‍ നിയമോപദേശം നല്‍കുന്ന അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. ഈ രംഗത്ത് അഡ്വ. സുഭാഷിനുള്ള നിയമ പാണ്ഡിത്യം തന്നെയാണ് ലണ്ടനില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജിന് അവസരമൊരുക്കിയതും.
യുകെയില്‍ ആദ്യമായിട്ടാണ് ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് നടന്നത്. അടുത്ത ബ്ലോക്ക് ചെയിന്‍ സമ്മിറ്റുകള്‍ക്ക് വേദിയാകുന്നത് സിംഗപ്പൂരും ദുബായിയും ആണ്. ഇവിടങ്ങളിലും ലീഗല്‍ സൈഡിലുള്ള നിയമോപദേശം നല്‍കുന്നതിനുള്ള ക്ഷണവും അഡ്വ. സുഭാഷ് ജോര്‍ജ്ജ്അ മാനുവലിന്ന ലഭിച്ചിട്ടുണ്ട്ന്. അനന്ത സാധ്യതകള്‍ ഉള്ള ഇന്‍വെസ്റ്റ് രംഗം എന്ന നിലയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സി മേഖലയുടെ വാതായനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്
എൻ എച്ച് എസിലേക്ക് ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അറിയിച്ചു. ആദ്യ ബാച്ചിൽ പെട്ട500 നഴ്സുമാർ മാർച്ചിൽ എത്തും. തത്ക്കാലിക നിയമനം മാത്രമാണ് ഇവർക്ക് ലഭിക്കുക. തങ്ങളുടെ കോൺട്രാക്റ്റ് കഴിഞ്ഞാൽ അതാത് രാജ്യങ്ങളിലേയ്ക്ക് മടങ്ങണം എന്ന നിബന്ധനയോടെയാണ് റിക്രൂട്ട്മെന്റ് ചെയ്യുന്നത്. യുകെയിൽ എത്തുന്ന നഴ്സുമാർക്ക് ട്രെയിനിംഗ് നല്കി എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ നിയമിക്കും. എത്ര കാലത്തേക്കാണ് നിയമനമെന്ന് വ്യക്തമാക്കിയിട്ടില്ല.
യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.
ലണ്ടന്‍: വിന്റര്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് ഡിസംബര്‍ ഒന്നിനാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് പത്ത് വരെയെത്തി. ഇതോടെ ജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്തേണ്‍ പ്രദേശങ്ങളായ ടീസ്‌ഡെയില്‍, കൗണ്ടി ഡര്‍ഹാം എന്നിവിടങ്ങള്‍ മഞ്ഞ് പുതച്ചു കഴിഞ്ഞു. ഐസ് ലാന്‍ഡ് തലസ്ഥാനത്തേക്കാള്‍ തണുപ്പ് ബ്രിട്ടനില്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. റെയ്ക്യാവിക്കില്‍ ഉയര്‍ന്ന താപനില 7 ഡിഗ്രി സെല്‍ഷ്യസും ഹെല്‍സിങ്കില്‍ 3 മുതല്‍ 4 ഡിഗ്രി വരെയുമാണ് ഈയാഴ്ച പ്രതീക്ഷിക്കുന്നത്.
സ്‌കോട്ട്‌ലന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ രാത്രിയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യാഴവും വെള്ളിയും താപനില ഏറ്റവും കുറഞ്ഞ ദിവസങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൈനസ് പത്ത് വരെ താപനില താഴും. കടുത്ത ശൈത്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രായമുള്ളവരുടെയും കുട്ടികളുടെയു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.
ഹൃദയ രോഗികള്‍ക്കും ശ്വാസകോശ രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. വീടുകള്‍ക്കുള്ളിലെ താപനിയ 18 ഡിഗ്രിയാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കട്ടിയുള്ള ഒരു വസ്ത്രം മാത്രം ധരിക്കാതെ കനം കുറഞ്ഞ ഒന്നിലേറെ വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉത്തമമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ റോഡുകളില്‍ മഞ്ഞ്മൂടി തെന്നലുണ്ടാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.
ഫൈസൽ നാലകത്ത്
ലണ്ടൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ യുകെയിലെ മലയാളി മുസ്ലീങ്ങൾ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിൻറെ ഔപചാരിക ഉദ്ഘാടനം ലണ്ടൻ വെംബ്ലിയിൽ നവംബർ 26ന് ഞായറാഴ്ച നടന്നു. 11 വർഷത്തോളമായി ലണ്ടൻ മലയാളി മുസ്ലീങ്ങൾക്കിടയിൽ ആത്മീയ സംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു അൽ ഇഹ്സാൻ ആണ് മീലാദ് കാമ്പയിനുകൾക്ക് ചുക്കാൻ പിടിക്കുന്നത്.
ബുർദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വർണ്ണശബളമായ പരിപാടിയിൽ മുഹമ്മദ് മുജീബ് നൂറാനി മുഖ്യപ്രഭാഷണം നടത്തി. എല്ലാ സഹജീവികളോടും സ്നേഹത്തിലും സാഹോദര്യത്തിലും സഹവർത്തിക്കണമെന്ന് പ്രവാചകാദ്ധ്യാപനം നൂറാനി സദസ്സിനെ ബോധ്യപ്പെടുത്തി. മീലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബർ 16ന് ലണ്ടൻ mile-end ൽ നടക്കും നൂറിൽപരം വിദ്യാർത്ഥികളുടെ കലാപരിപാടികളും cultural conference തുടങ്ങി വിവിധ പ്രോഗ്രാമുകൾ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
വെംബ്ലി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടികൾക്ക് റംഷീദ് കിൽബൺ, ഫൈസൽ നാലകത്ത് വെംബ്ലി, റഷീദ് വിൽസ്ഡൻ, മുനീർ ഉദുമ തുടങ്ങിയവർ നേതൃത്വം നൽകി അൽ ഇഹ്സാൻ ജനറൽസെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും സിറാജ് ഓവൽ നന്ദിയും പറഞ്ഞു
ടോം ജോസ് തടിയംപാട്
ഇന്നലെ ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയ യുനൈറ്റഡ് കിങ്ങ്ഡം ക്‌നാനായ കാത്തോലിക് അസോസിയേഷന്‍റെ (UKKCA) യുടെ മൂന്നാമത് കലാമേള കലാമേന്മ കൊണ്ടും ജനപങ്കാളിത്വംകൊണ്ടും മികവുപുലര്‍ത്തി. ഏഴു സ്റ്റേജൂകളിലായി ഇരുപതു മത്സരഇനങ്ങളിലായി 500 ഓളം മത്സരാര്‍ഥികളാണ് കഴിവുകള്‍ മാറ്റുരച്ചത്. രാവിലെ ഒന്‍പതു മണിക്ക് UKKCA സെക്രട്ടറി ജോസി നെടുംതുരുത്തി സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങ് UKKCA പ്രസിഡന്റ് ബിജു മടക്കകുഴി ഉദ്ഘാടനം നിര്‍വഹിച്ചതോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി.
UKKCA യുടെ 54 യൂണിറ്റുകളില്‍ നിന്നും മത്സരര്‍ഥികള്‍ എത്തിച്ചേര്‍ന്നിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സിനിമയില്‍ കാണുന്ന നൃത്തങ്ങളെ വെല്ലുന്ന നൃത്ത നാടൃ നടനങ്ങളാണ് അവിടെ കണ്ടത്. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിച്ചത് ക്‌നാനായ കേസരിയെയും ക്‌നാനായ മങ്കയെയും തിരഞ്ഞെടുക്കുന്ന മത്സരമായിരുന്നു.

ക്‌നാനായ സംസ്‌കാരങ്ങളുടെ ഭാഗമായ പുരാതനപാട്ട്, മാര്‍ഗം കളി, നടവിളിഎന്നീ മത്സരങ്ങളില്‍ വലിയ നിലയില്‍ ഉള്ള സഹകരണമാണ് ആളുകളുടെ ഭാഗത്തുനിന്നും കണ്ടത് .
മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ബര്‍മിംഗ്ഹാം യുണിറ്റ് ഒന്നാം സ്ഥാനം നേടി. ലിവര്‍പൂള്‍ യുണിറ്റാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും നല്ല ഭക്ഷണം ലഭിക്കാന്‍വേണ്ടിയുള്ള ക്രമീകരണവും അവിടെ സജ്ജീകരിച്ചിരുന്നു.
വൈകുന്നേരം 6 മണിയോട് കൂടി എം ജി ശ്രികുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗാനമേളയില്‍ ആമുഖ ഗാനമായി അദ്ദേഹം പാടിയ മാര്‍ത്തോമന്‍ നന്മയാല്‍ ഒന്നു തുടങ്ങുന്നു എന്ന ഗാനം ആളുകള്‍ എഴുന്നേറ്റ് നിന്ന് കൈയടികളോടെയും, നടവിളികളോടെയുമാണ് സ്വികരിച്ചത്.
UKKCAയുടെ 54 യുണിറ്റിനെ പ്രതിനിധികരിച്ചുകൊണ്ട് പൗണ്ട് കൊണ്ടുണ്ടാക്കിയ നോട്ടുമാല UKKCAയുടെ മുന്‍ പ്രസിഡണ്ട് ബെന്നി മാവേലി എം ജി ശ്രികുമാറിനെ അണിയിച്ചുകൊണ്ട് ആദരിച്ചു .അപ്പോള്‍ ജനകൂട്ടത്തില്‍ നിന്നും വലിയ ഹര്‍ഷാരവമാണ് ഉയര്‍ന്നുകോട്ടത്. രമേഷ് പിഷാരടിയുടെ നര്‍മ്മ സംഭാഷണം സദസിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കി.

അവാര്‍ഡ് നൈറ്റില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ചവരെയും സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു വിജയിച്ചവരെയും ആദരിച്ചു .ആകെകൂടി പരിപാടികള്‍ കെങ്കേമമായി എന്നുപറയാം
കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ബിജു മടക്കകുഴി നേത്രുതം കൊടുക്കുന്ന UKKCA യുടെ കമ്മറ്റി വളരെ അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് വരുന്ന ജനുവരിയില്‍ പടിയിറങ്ങുന്നത് .

ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജി ബിസിനസ് രംഗത്ത് കൂടുതല്‍ പ്രബല്യത്തിലാകുന്നു. പ്രമുഖ ബിസിനസ് സ്ഥാപനങ്ങളെല്ലാം തന്നെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ തങ്ങളുടെ ബിസിനസ് സംരഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ നിര്‍മ്മിതമായ പുതിയ ആഗോള കറന്‍സിയായ ക്രിപ്റ്റോ കറന്‍സി ബിസിനസ് രംഗത്ത് കൂടുതല്‍ വ്യാപകമായി മാറുന്ന കാഴ്ചയാണ് നിലവില്‍ ഉള്ളത്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ എന്ന നിലയില്‍ ബ്ലോക്ക് ചെയിന്‍ ടെക്നോളജിയും ക്രിപ്റ്റോ കറന്‍സിയും നിലവില്‍ കൂടുതല്‍ പരിചിതമാകേണ്ടതുണ്ട്. ഇതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് പ്രമുഖരെ ഉള്‍പ്പെടുത്തി നടക്കുന്ന ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017 നാളെ ലണ്ടന്‍ ഒളിമ്പിയയില്‍ നടക്കും.
യുകെയിലെ മാത്രമല്ല ആഗോള തലത്തിലെ വന്‍ വ്യവസായികളും ബിസിനസ് സംരഭകരും പങ്കെടുക്കുന്ന സമ്മിറ്റ് വളര്‍ന്നു വരുന്ന ഏതൊരു ബിസിനസ് സംരഭകനും ആവേശമായി മാറുന്ന ഒന്നാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രധാന ബിസിനസ് സംരഭകരെ കാണുവാനും പരിചയപ്പെടുവാനും അവരുടെ ക്ലാസ്സുകള്‍ കേട്ട് മനസ്സിലാക്കാനുമുള്ള അസുലഭ അവസരമാണ് ഈ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാകുന്നത്. സ്വന്തമായി ക്രിപ്റ്റോ കറന്‍സി വികസിപ്പിച്ച എസ്റ്റോണിയന്‍ വൈസ് പ്രസിഡന്റ് ടാവി റോയിവാസ്, വന്‍കിട ബാങ്കിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖര്‍, ഫിനാന്‍ഷ്യല്‍ രംഗത്ത് നിന്നുള്ള വിദഗ്ദര്‍, പ്രധാന ലോക രാഷ്ട്രങ്ങളിലെ മികച്ച ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ നാളെ നടക്കുന്ന ബിസിനസ് മീറ്റില്‍ സംബന്ധിച്ച് ക്ലാസ്സുകള്‍ എടുക്കും.
ബിസിനസ് രംഗത്ത് വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും, പുതിയ ബിസിനസ് സംരഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നത് വളരെ പ്രയോജനപ്രദം ആയിരിക്കും. മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. http://blockchainsummitlondon.com/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയാനും രജിസ്ട്രേഷന്‍ നടത്താനും സാധിക്കും. നാളെ രാവിലെ 08.30നു ആരംഭിക്കുന്ന മീറ്റ് വൈകുന്നേരം ആറു മണിക്ക് സമാപിക്കും.
Venue:
Olympia Conference Centre,
Hammersmith Rd,
London W14 8UX
ന്യൂസ് ഡെസ്ക്
സമാഹരിക്കാൻ ലക്ഷ്യമിട്ടത് ആയിരത്തോളം പൗണ്ട് മാത്രം.. ചാരിറ്റി ഫണ്ട് റെയിസിങ്ങ് ജനങ്ങൾ നെഞ്ചിലേറ്റിയപ്പോൾ ലഭിച്ചത് 4836 പൗണ്ട്.. ലിങ്കൺഷയറിലെ മലയാളികൾ സ്കൻതോർപ്പിൽ നടത്തിയ ചാരിറ്റി ഫണ്ട് റെയിസിങ്ങിലാണ് ഇന്ത്യൻ സമൂഹത്തിൻറെയും ഇംഗ്ലീഷ് കമ്യൂണിറ്റിയുടെയും അത്യപൂർവ്വമായ സഹകരണം ലഭിച്ചത്. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ മറ്റേണിറ്റി ബിറീവ്മെൻറ് സ്യൂട്ടിനായാണ് ഫണ്ട് സമാഹരിക്കുവാൻ മലയാളി സമൂഹം മുൻകൈ എടുത്തത്. ഇന്ത്യൻ സമൂഹത്തിൻറെ ഒത്തൊരുമയോടെയുള്ള ചാരിറ്റി പ്രവർത്തനത്തിനെ ഇംഗ്ലീഷ് സമൂഹം മുക്തകണ്ഠം പ്രശംസിച്ചു.
സ്കൻതോർപ്പിലെ ആഷ് ബി സെന്റ് ബെർനാഡറ്റ് പാരീഷ് സെന്ററിലാണ് നവംബർ 19 ഞായറാഴ്ച ദീപാവലി ആഘോഷവും ചാരിറ്റി ഈവനിംഗും നടന്നത്. യോർക്ക്, ലീഡ്സ്, നോട്ടിംഗാം, ലിങ്കൺ, ഹൾ എന്നിവിടങ്ങളിൽ നിന്നും ചാരിറ്റി ഈവനിംഗിൽ പങ്കെടുക്കുവാൻ സുമനസ്സുകൾ എത്തിച്ചേർന്നു. ബിനോയി ജോസഫ് സ്കൻതോർപ്പിൻറെയും പൂജാ ബാലചന്ദ്രയുടെയും നേതൃത്വത്തിലാണ് ഫണ്ട് റെയിസിംഗ് ഇവന്റ് സംഘടിപ്പിച്ചത്. അമ്പിളി സെബാസ്റ്റ്യൻ, ലീനുമോൾ ചാക്കോ, ലിസാ ബിനോയി, പ്രീതാ തോമസ്, സുചിത്രാ മേനോൻ, അനുഷ ഫാസിൽ, കവിത തര്യൻ, ബിനോ സീസർ, രജ്ഞിത്ത് ജോസഫ്, ബിജു ചാക്കോ, ശ്രീനിവാസ ബാലചന്ദ്ര, രുചിത ഗ്രീൻ, ജെയിൻ സ്റ്റോണി, ഹെയ്ലി തോംപ്സൺ എന്നിവർ ഓർഗനൈസിംഗ് ടീമിൽ ഉണ്ടായിരുന്നു.

ദൃശ്യമനോഹരമായ നൃത്ത സന്ധ്യയും ബോളിവുഡ് സംഗീതവും ചാരിറ്റി നൈറ്റിനെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റി. അമ്പിളി സെബാസ്റ്റ്യൻ, കവിത തര്യൻ, പൂജ ബാലചന്ദ്രയും ചേർന്ന് അവതരിപ്പിച്ച നൃത്തത്തോടെയാണ് നൃത്തസന്ധ്യ ആരംഭിച്ചത്. ലീഡ്സിലെ തൃശൂൽ അക്കാഡമിയുടെ പ്രകടനം സദസിനെ ഇളക്കി മറിച്ചു. ലീനുമോൾ ചാക്കോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, ആൻ മരിയ റോബിൻസ്, മകാനി ബാവ്യ, മഹികാ ജോഗി തുടങ്ങിയവർ സ്റ്റേജിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പുതിയതായി ഒരുക്കുന്ന മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ടിനായി ആവശ്യമായ തുക സമാഹരിക്കുന്നതിനായി ദി ഹെൽത്ത് ട്രീ ഫൗണ്ടേഷനാണ് ചാരിറ്റി അപ്പീൽ നടത്തിയത്. കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന ദമ്പതികൾക്ക് സമയം ചിലവഴിക്കുന്നതിനും അവരുടെ ദു:ഖകരമായ അവസ്ഥയിൽ നിന്ന് മുക്തമാകുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൻറെ ഉദ്ദേശ്യം. അപ്രതീക്ഷിതമായ സഹകരണമാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൽ ഇന്ത്യൻ സമൂഹം നല്കിയതെന്ന് ഇവന്റ് ഓർഗനൈസർ ബിനോയി ജോസഫ് ന്യൂസിനോട് പറഞ്ഞു. ഇംഗ്ലീഷ് സമൂഹത്തിന്റെ പൂർണ സഹകരണം ഫണ്ട് സമാഹരണത്തിൽ ലഭിച്ചു. സഹകരിക്കാവുന്ന മേഖലകളിൽ തുടർന്നും ഒന്നിച്ചു പ്രവർത്തിക്കുന്നതിൽ പൂർണമായ പിന്തുണ ആഷ്ബി പാരീഷ് കൗൺസിൽ ചെയർമാൻ വാഗ്ദാനം ചെയ്തതായി ബിനോയി ജോസഫ് അറിയിച്ചു. സ്കൻതോർപ്പ് എം.പി നിക് ഡേക്കിൻ, ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവരും ചാരിറ്റി ഈവനിംഗിൽ പങ്കെടുത്തു.
എൻട്രി ടിക്കറ്റ്, റാഫിൾ ടിക്കറ്റ്, ഓക് ഷൻ, ഡൊണേഷൻ എന്നിവ വഴി 3336 പൗണ്ടാണ് ലഭിച്ചത്. നോർത്ത് യോർക്ക് ഷയറിലെ പവർ സ്റ്റേഷൻ, ഓർഗനൈസിംഗ് ടീം മെമ്പറായ ബിനോയി ജോസഫിന്റെ അഭ്യർത്ഥനയെ തുടർന്ന് 1500 പൗണ്ട് ചെക്ക് സംഭാവനയായി നല്കി. ആകെ ലഭിച്ച 4836 പൗണ്ട് ദി ഹെൽത്ത് ട്രീ ഫൗണ്ടേഷന് കൈമാറി. ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനം അഭിനന്ദനീയമായ മാതൃകയാണ് എന്ന് ചാരിറ്റിയുടെ കോർഡിനേറ്റർ ഹെയ്ലി തോംപ്സൺ പറഞ്ഞു.








ടോം ജോസ് തടിയംപാട്
ഇടുക്കി, തോപ്രാംകുടിയിലെ അസീസി സന്തോഷ്ഭവന്‍ (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1010 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഞങ്ങള്‍ ഈ ചാരിറ്റി തുടങ്ങുമ്പോള്‍ 1251 പൗണ്ട് അക്കൗണ്ടില്‍ ഉണ്ടായിരുന്നു. ഇത് ഇടുക്കി മുളകുവള്ളിയിലെ ആണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു വേണ്ടി നല്‍കിയ 1200 പൗണ്ടും ഒരു കുട്ടിക്ക് പഠനസഹായമായി നല്‍കിയ 50 പൗണ്ടിന്റെയും ചെക്ക് കളക്ഷന്‍ പോകാത്തതായിരുന്നു. എന്നാല്‍ 1200 പൗണ്ട് കഴിഞ്ഞ ദിവസം കൈമാറി. ഇനി 50 പൗണ്ടിന്റെ ചെക്ക് കൂടി കളക്ഷന്‍ പോകാനുണ്ട്.

റോഡില്‍ എറിഞ്ഞു കളഞ്ഞ കുട്ടികളും, തലക്കു സ്ഥിരമില്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച കുട്ടികള്‍, പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിങ്ങനെ പോകുന്നു ഈ പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ 35 അംഗങ്ങളുടെ കദനകഥകള്‍. ഇതില്‍ രണ്ടു വയസുകാരി മുതല്‍ പ്ലസ് ടു വിദ്യാര്‍ഥി വരെയുണ്ട്. ഇവരെ എല്ലാം സംരക്ഷിക്കുന്നത് അവിടെ സേവനം അനുഷ്ഠിക്കുന്ന നാലു സിസ്റ്ററന്‍മാരാണ്. നമ്മള്‍ എല്ലാം ക്രിസ്തുമസ് ആഘോഷിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നിങ്ങളുടെ ചില്ലി പെന്‍സുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ചാരിറ്റിക്കുവേണ്ടി അപേക്ഷിക്കുന്നു.
കഴിഞ്ഞ ദിവസം നാട്ടില്‍പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടിസ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു.
ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
സിസ്റ്റര്‍ സ്വന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
എന്‍എംസി കോഡില്‍ പറയുന്നത് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന നഴ്സുമാരും മിഡ്വൈഫും തൊഴില്‍ മേഖലയില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനകളും ചട്ടങ്ങളുമാണ്. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുന്ന ഒരു നഴ്സ് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരു രോഗിയേയോ ഒരു കൂട്ടം രോഗികളേയോ പരിചരിക്കുമ്പോഴോ, ഒരു കമ്മ്യൂണിറ്റിയിലോ ഒരു നഴ്സ് ആയോ മിഡ്വൈഫ് ആയോ നഴ്സിംഗ് മാനേജര്‍ ആയോ തൊഴില്‍ എടുക്കുമ്പോള്‍ എന്‍എംസി കോഡ് ഇവര്‍ക്ക് ബാധകമാണ്. എന്‍എംസിയുടെ കോഡ് ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ നേഴ്സിന്റെ വിവേചനാധികാരത്തിലോ അവശ്യ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കോ വിധേയമാക്കാവുന്നതല്ല.
കോഡില്‍ കൃത്യമായി പറയുന്ന മാനദണ്ഡങ്ങള്‍ രോഗികളും പൊതുജനവും ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റരീതിയാണ്. ഒരു നേഴ്സ് എന്‍എംസിയില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതിജ്ഞ അര്‍പ്പിക്കുന്നത് കോഡ് ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ തന്റെ പ്രവര്‍ത്തി മേഖലയില്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന് യാതൊരുവിധ ദോഷവും വരാനുള്ള അവസരവും ഉണ്ടാക്കില്ല എന്നതാണ്. എന്‍എംസി കോഡ് വിശദമായി അറിഞ്ഞിരിക്കേണ്ടത് ഈ രംഗത്ത് തൊഴിലെടുക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്‍എച്ച്എസ് മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സ്റ്റാഫ് ഷോര്‍ട്ടും സാമ്പത്തിക അസ്ഥിരതയും രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റിന്റെ നീളം കൂട്ടുന്നതും ഉള്ളവരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നതുമാണ്. ബ്രിട്ടനിലെ നമ്മുടെ കുടിയേറ്റ നഴ്‌സിംഗ് മലയാളികളുടെ അവകാശ സംരക്ഷണത്തിന് എന്‍എംസി കോഡ് കൃത്യമായി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. എന്‍എംസി കോഡ് മലയാളികള്‍ക്കായി അണ്‍ലോക്ക് ചെയ്യേണ്ട അനിവാര്യത മനസ്സിലാക്കി അണ്‍ലോക്കിങ്ങ് ദി എന്‍എംസി കോഡ് എന്ന കോളം മലയാളം യുകെയില്‍ ആരംഭിക്കുന്നു.
ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം ലീഗല്‍ പ്രാക്ടീസ് കോഴ്സ് കംപ്ലീറ്റ് ചെയ്ത ശേഷം ക്രിമിനല്‍ ലോയിലും എന്‍എംസി ഉള്‍പ്പെടെയുള്ള എംപ്ലോയ്മെന്റ് ലോയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന ശ്രീ. ബൈജു വര്‍ക്കി തിട്ടാലയാണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്.
കെറ്ററിങ്ങ്: കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. സഖറിയ പുത്തന്‍കളം പ്രസിഡന്റായും ഷാജി നോറ്റിയാനികുന്നേല്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ലിന്‍സി ഷൈജു പടവുത്തേല്‍, ജോ. സെക്രട്ടറി ബോസി ജോമോന്‍ പറക്കാട്ട്, ട്രഷറര്‍ ബിനു കുര്യന്‍ മുടിക്കുന്നേല്‍, ജോ. ട്രഷറര്‍ രാജീവ് തോമസ് കണ്ണംമാക്കില്‍ റീജിയണ്‍ പ്രതിനിധി ബിജു തോമസ് കൊച്ചിക്കുന്നേല്‍.