Uncategorized

ഹെരെഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ഹേമ) ഭാരവാഹികളായി നിലവിലുള്ള ഭരണസമിതിയെ വീണ്ടും തെരഞ്ഞെടുത്തു. ഒക്ടോബര്‍ 28 ശനിയാഴ്ച നടന്ന ജനറല്‍ ബോഡിയിലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഭരണസമിതി തന്നെ ഭാരവാഹിത്വത്തില്‍ തുടരാന്‍ ജനറല്‍ ബോഡി നിര്‍ദേശിക്കുകയായിരുന്നു.

ആറ് പൊതു പരിപാടികള്‍ നടത്താനും ഹെരെഫോര്‍ഡ് കൗണ്‍സില്‍ നടത്തിയ പരിപാടികളില്‍ അസോസിയേഷന്റെ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഭരണസമിതിക്ക് സാധിച്ചതായി ജനറല്‍ ബോഡി വിലയിരുത്തി.

ഉള്‍വനങ്ങളില്‍ തങ്ങളുടേതായ സ്വത്വത്തെ മുറുകെ പിടിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളില്‍ ഒന്നാണ് ആമസോണ്‍ മഴക്കാടുകളിലെ വയ്പ്പയ് ആദിവാസികള്‍. തങ്ങളുടെ ചേരുവ കൂട്ടുകള്‍ തീര്‍ത്ത് നിര്‍മിക്കുന്ന ബിയറും, പാര്‍ട്ടിയുമെല്ലാമായി ഇരുട്ടിലെ നക്ഷത്ര വെളിച്ചത്തില്‍ ജീവിതം ആഘോഷമാക്കുന്ന വിഭാഗമാണ് ബ്രസീലിലെ വയ്പയ് ആദിവാസി ഗ്രാമത്തിലേത്.

കാസിരി എന്നാണ് സ്ത്രീകളും, കുട്ടികളും, പുരുഷന്മാരുമെല്ലാം ഒരുമിച്ചിരുന്നു കഴിക്കുന്ന അവരുടെ ബിയറിന്റെ പേര്. കിഴങ്ങ് ചുരണ്ടിയെടുത്ത് സ്ത്രീകള്‍ തയ്യാറാക്കുന്ന ബിയര്‍ മുതല്‍ അവരുടെ വസ്ത്ര ധാരണം വരെ കാടിനിപ്പുറമുള്ള അവരുടെ ലോകം ഇപ്പോഴും അന്യമാണെന്ന് വ്യക്തമാക്കുന്നു.

ചുവന്ന ലങ്കോട്ടി ധരിച്ച്, കറുപ്പും, ചുവപ്പും നിറത്തിലാണ് അവരുടെ ശരീരാലങ്കാരം. അനാകോണ്ടയുടെ വലിപ്പത്തിലുള്ള സുകുരി എന്ന പാമ്പിനെ പ്രീതിപ്പെടുത്തുന്നതിനായി പാതിരാവോളം വയ്പയ് ജനത തങ്ങളുടെ ആചാരങ്ങളില്‍ മുഴുകും.

ബിയര്‍ കഴിച്ചു കഴിയുമ്പോള്‍ നമ്മുടെ കാഴ്ചപ്പാട് മാറും. നാണം എന്നത് ഇല്ലാതെയാവും. നിങ്ങളുടെ കാലുകള്‍ നൃത്തം വയ്ക്കും…വയ്പയ് ജനത പറയുന്നു.

പണം, വൈദ്യുതി, ഫോണ്‍, വാഹനങ്ങള്‍ എന്തിന് വേണ്ട വസ്ത്രം പോലും ഇല്ലാതെയാണ് ഇവരുടെ ജീവിതം. എന്നാല്‍ അതിജീവനത്തിനായി അവര്‍ക്ക് വേണ്ടതെല്ലാം കാട് നല്‍കുന്നു. വേട്ടയാടലും, കൃഷിയുമാണ് അവരുടെ ഉപജീവന മാര്‍ഗം.

മുന്‍കൂട്ടി തയ്യാറാക്കാത്ത ആഘോഷമാണ് ഇവര്‍ക്ക് കൂടുതലും. രാവിലെ വേണമെന്ന് തോന്നിയാല്‍ എല്ലാവരും വട്ടം കൂടി ഇരിക്കും. ബിയര്‍ കഴിക്കും. ചിലപ്പോള്‍ മറ്റ് ഗ്രാമങ്ങളിലുള്ളവരേയും ക്ഷണിക്കും. പിന്നെ പുലര്‍ച്ചെ വരെ ആഘോഷമായിരിക്കും.

1800കളില്‍ തന്നെ വയ്പയ് ജനതയുടെ കാസിരി ബിയര്‍ സഞ്ചാരികള്‍ ലോകത്തെ അറിയിച്ചിരുന്നു. 1970കളില്‍ വയ്പയ് ജനതയ്‌ക്കൊപ്പം താമസിച്ച് അന്ത്രപോളജിസ്റ്റായ അലന്‍ ടോര്‍മെയ്ഡ് 2002ല്‍ ഇവരെ സംബന്ധിച്ച് ഒരു ബുക്ക് പുറത്തിറക്കിയിരുന്നു, വയ്വയ് ജനതയെ അറിയാന്‍ എന്നായിരുന്നു ആ ബുക്കിന്റെ പേര്.

ടോം ജോസ് തടിയംപാട്

അന്ധവിശ്വാസവും വര്‍ഗീയതയും ശാസ്ത്രബോധത്തിന്റെ തകര്‍ച്ചയുംകൊണ്ട് ഇരുണ്ട കാലഘട്ടത്തിലേക്ക് ലോകം വഴുതിപ്പോകുമോ എന്ന് ലോകത്തെ പുരോഗമന ചിന്താഗതിയുള്ളവരും ശാസ്ത്രത്തെ മുറുകെപ്പിടിക്കുന്നവരും ഭയപ്പെടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ശാസ്ത്ര ബോധവും യുക്തിചിന്തയും മാനവികതയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രൂപംകൊണ്ട എസെന്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തനം കഴിഞ്ഞ ഞായറാഴ്ച മുതല്‍ യുകെ യിലും ആരംഭിച്ചു. പ്രൊഫസര്‍ സി. രവീചന്ദ്രന്‍ ആശയപരമായി നേതൃത്വം കൊടുക്കുന്ന ഈ സംഘടന ഇതിനോടകം തന്നെ ഇന്ത്യയിലും ഗള്‍ഫിലും ഓസ്‌ട്രേലിയയിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ശാസ്തത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് അന്ധവിശ്വാസങ്ങളെ തുറന്നു കാണിച്ച് പ്രൊഫസര്‍ സി രവിചന്ദ്രന്‍ നടത്തിയ ചര്‍ച്ചകളും പ്രഭാഷങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി എല്ലാ മലയാളികളും ഒരിക്കെലെങ്കിലും ശ്രവിച്ചിട്ടുണ്ടാകും. മതങ്ങള്‍ ഇന്ന് ശാസ്ത്രം സൃഷ്ടിച്ച മരത്തില്‍ നിന്നും പഴങ്ങള്‍ ഭക്ഷിച്ചശേഷം ശാസ്ത്രം തെറ്റാണണെന്ന് പറഞ്ഞ് മരത്തിനു കടയ്ക്കല്‍തന്നെ കത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ മലയാളി സമൂഹത്തില്‍ ഉണ്ടായ പ്രബോധോദയം അല്ലെങ്കില്‍ ജ്ഞാനോദയം അതാണ് എസ്സെന്‍സ് എന്ന പ്രസ്ഥാനം.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം എസ്സെന്‍സിന്റെ ആദ്യയോഗം ലണ്ടനിലെ കേരള ഹൗസില്‍ ഡോക്ടര്‍ ജോഷി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മലയാളി സമൂഹത്തില്‍ നിന്നുള്ള ശാസ്ത്രഞ്ജന്‍മാര്‍, ഐ ടി മേഖലയില്‍ നിന്നുള്ളവര്‍, കലകാരന്‍മാര്‍ എഴുത്തുകാര്‍, മുതലായ ഒട്ടേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രൊഫസര്‍ സി രവിചന്ദ്രന്‍ ഫോണിലൂടെ പതിനഞ്ചു മിനിട്ട് പ്രസംഗിച്ചുകൊണ്ട് എസ്സെന്‍സ് യുകെ ഘടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തില്‍ സ്വതന്ത്ര ചിന്തകള്‍ പഴയകാലത്തേക്കാള്‍ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നുവെന്ന് അദേഹം പറഞ്ഞു. യുകെയില്‍ ഇദംപ്രഥമമായി ആരംഭിച്ച എസ്സെന്‍സിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം ആശംസിച്ചു. രവിചന്ദ്രന്‍ സാറിന്റെ വാക്കുകള്‍ക്ക് വേണ്ടി ഓരോരുത്തരും കാതുകള്‍ കൂര്‍പ്പിക്കുമ്പോള്‍ അവിടെ കടുത്ത നിശബ്ദതയായിരുന്നു. അതു സൂചിപ്പിക്കുന്നത് എത്രത്തോളം ഈ മനുഷ്യനെ ജനങ്ങള്‍ കേള്‍ക്കുന്നു, കാതോര്‍ക്കുന്നു എന്നതാണ്

ഡോക്ടര്‍ ജോഷി ജോസ് പ്രസിഡണ്ടായും ബ്ലെസന്‍ പീറ്റര്‍ സെക്രട്ടറിയായും ഒരു കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫസര്‍ സി രവിചന്ദ്രനെ യുകെയില്‍ കൊണ്ടുവന്ന് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുവാനും മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത മതങ്ങളും ആചാരങ്ങളും ഇന്ന് യുകെ മലയാളി ജീവിതത്തെ വര്‍ഗീയ വല്‍ക്കരിക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മത ചൂഷണത്തിന് വിധേയമാകുന്ന യുകെ മലയാളികള്‍ക്ക് നിയമപരമായും സാമൂഹികമായും പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് ഡോക്ടര്‍ ജോഷി ജോസ് പറഞ്ഞു.

താഴെ പറയുന്നവരെ ഭാരവഹികളെയും തിരഞ്ഞെടുത്തു. സംഘടനയെപ്പറ്റി കൂടുതല്‍ അറിയുവാനും അംഗംമാകാന്‍ ബ്ലെസ്സന്‍ പീറ്റര്‍ 07574339900

Treasurer : Tomi James
Vice President : Vinaya Raghavan
Joint Secretary : Sreejith Sreekumar
Joint Secretary : Unnikrishnan
Regional Reps:
Birmingham : Jaimon George
Manchester : Mathews Joseph
Liverpool : Tome Jose Thadiyampadu
London : Vijayakumar / Manju Manumohan
Northampton : Amal Vijay
Kent : Jacob Koyippilli

മണമ്പൂര്‍ സുരേഷ്

മറ്റു ഭാഷകള്‍ക്കൊപ്പം മലയാള ഭാഷ, മാതൃ ഭാഷ നമ്മുടെ കുട്ടികളെ പഠിപ്പിക്കുക എന്നത് നമ്മുടെ കുട്ടികളോട് ചെയ്യേണ്ട ഒരു കടപ്പാടാണ് എന്ന് പ്രസിദ്ധ കവി പ്രഭാ വര്‍മ്മ. ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ കലയുടെ വാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു കൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഉച്ചാരണ പ്രകാരം എഴുതപ്പെടേണ്ട ഭാഷയാണ് ശ്രേഷ്ഠം എന്നാണു ആധുനിക ഭാഷാശാസ്ത്രം പറയുന്നത്. ഇസ്ലാന്റ് എന്നെഴുതിയിട്ട് അയ്‌ലന്റ്എന്ന് ഇംഗ്ലീഷില്‍ പറയും. പക്ഷെ മലയാളം എഴുതിയിരിക്കുന്ന അതേപോലെ പൂച്ച എന്നെഴുതി പൂച്ച എന്ന് പറയുന്ന ഭാഷയാണ്. അക്കാര്യത്തില്‍ മലയാളം ഇംഗ്ലീഷിനേക്കാള്‍ ഏറെ മുന്നിലാണ്.

”ജാക്ക് ആന്റ് ജില്‍ വെന്റ് അപ്പ് ദി ഹില്‍ ടു ഫെച്ച് എ പെയില്‍ ഓഫ് വാട്ടര്‍” എന്ന് അര്‍ത്ഥമറിയാതെയോ അറിഞ്ഞോ നമ്മുടെ കുഞ്ഞുങ്ങള്‍ പാടുന്നതിനു പകരം ”ഇത്തിരി പൂവേ ചുവന്ന പൂവേ, ഇത്ര നാളെങ്ങു നീ പോയി പൂവേ? മണ്ണിന്നടിയില്‍ ഒളിച്ചിരുന്നോ മറ്റുള്ള പൂക്കളെ കാത്തിരുന്നോ” എന്ന് ചോദിക്കുന്നതില്‍ ജീവിത തത്വമുണ്ട്. ജാക്കും ജില്ലും മല കേറി വെള്ളം കൊണ്ട് വരുന്നത് പോലെയല്ല. അപരനെക്കുറിച്ചുള്ള കരുതല്‍ അതാണ് മറ്റുള്ള പൂക്കളെ കാത്തിരുന്നോ എന്ന ചോദ്യത്തില്‍ ഉള്ളത്. ആ കരുതല്‍ നമ്മള്‍ പകര്‍ന്നു കൊടുത്താല്‍ ഭാവിയില്‍ അത് നമുക്ക് തന്നെ ഉപകരിക്കും.

”ജീവിതം ജീവിത യോഗ്യമാകണം എങ്കില്‍ കല വേണം. ഹോമോ സാപിയന്‍സ് അഥവാ നരവര്‍ഗ്ഗ ജന്തു എന്ന അവസ്ഥയില്‍ നിന്ന് ഒരു മനുഷ്യനാകണം എങ്കില്‍ കല വേണം. ഒരു പൂവിനെ കാണാതെ, ഒരു ശലഭത്തെ കാണാതെ, ഒരു പൂനിലാവിനെ കാണാതെ, ഒരു കുളിരരുവിയുടെ ശബ്ദം കേള്‍ക്കാതെ ജീവിക്കാം, പക്ഷെ അതൊരു ജീവിതമാവില്ല. ഇതൊക്കെ ഉണ്ടെങ്കില്‍ മാത്രമേ നാം ഹോമോ സാപിയനില്‍ നിന്നും മനുഷ്യനായി ഉണരാന്‍, ഉയരാന്‍ പറ്റൂ” എന്ന് പ്രശസ്ത കവി, ഗാന രചയിതാവ്, ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഒക്കെ ആയ പ്രഭാവര്‍മ്മ ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ കലയുടെ വാര്‍ഷിക പരിപാടിയില്‍ വച്ച് പറഞ്ഞു. കല എന്ന സംഘടന ആ ഒരു തലത്തിലേക്ക് ഉയരാന്‍ അതിന്റെ അംഗങ്ങളോടൊപ്പം നില്‍ക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ്മ പറഞ്ഞു.

മറ്റുള്ളവരുടെ ഉല്‍ക്കര്‍ഷത്തില്‍ സന്തോഷിക്കുകയും, അവന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്ന ”കന്‍സേണ്‍ ഫോര്‍ ദ അദേസ്” എന്ന മാനസികാവസ്ഥ ഉണ്ടാക്കുന്നതില്‍ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പക്ഷെ ഈ കന്‍സേണ്‍ നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോവുകയാണോ ഈ പുതിയ കാലഘട്ടത്തില്‍ എന്ന് നാം ആലോചിക്കണം. നാം മനുഷ്യത്വം ഇല്ലാത്തവരായി മാറാന്‍ പാടില്ല. പണം കൊണ്ട് എല്ലാം നേടാം എന്ന് കരുതുമ്പോള്‍ നമുക്ക് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാതെ വരുന്നു.

പ്രസിദ്ധ ചുവന്നതാടി വേഷ കഥകളി കലാകാരനായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്ക് ഈ വര്‍ഷത്തെ കല പുരസ്‌കാരം നല്‍കി ആദരിച്ചു. ക്യാഷ് അവാര്‍ഡും രണ്ടാഴ്ചത്തെ ലണ്ടന്‍ സന്ദര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ് കല പുരസ്‌കാരം. കല രക്ഷാധികാരി ഡോ സുകുമാരന്‍ നായര്‍, ബ്രിസ്ടല്‍ ലാബ് ഉടമ രാമചന്ദ്രന്‍, മേയര്‍ ഫിലിപ്പ് എബ്രഹാം, പ്രസിഡന്റ് നടരാജന്‍, സെക്രട്ടറി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. നെല്ലിയോടിന്റെ കഥകളി, ഒഎന്‍വി, പ്രഭാവര്‍മ്മ കവിതകളുടെ ദൃശ്യാവിഷ്‌ക്കാരം, മുഖാമുഖം, മറ്റു സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.

ബിനോയ് ജോസഫ്

1984 ഒക്ടോബർ 31. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ ഒരു സാധാരണ ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അന്ന് രണ്ട് പ്രധാന ഔദ്യോഗിക പരിപാടികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആക്ടറും ടെലിവിഷൻ അവതാരകനുമായ പീറ്റർ ഉത്സിനോവുമായുള്ള അഭിമുഖം രാവിലെയും പ്രിൻസസ് ആൻ ഓഫ് ബ്രിട്ടന്റെ ബഹുമാനാർത്ഥം ഒരുക്കിയിരിക്കുന്ന ഡിന്നർ വൈകുന്നേരവും. ടിവി ഇന്റർവ്യൂവിനുള്ള മേക്ക് അപ്പിനായായി ഡ്രെസ്സിംഗ് ടേബിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് ഡിന്നറിനുള്ള ഗസ്റ്റ് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ദിരാഗാന്ധി തൻറെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാന് നിർദ്ദേശങ്ങൾ നല്കി.

സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയും കറുത്ത പാദരക്ഷയും അണിഞ്ഞ് ചുവപ്പ് കളറിലുള്ള ഒരു ബാഗും കൈയിലേന്തി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഔദ്യോഗി വസതിയായ 1, സഫ്ദർജംഗ് റോഡിൽ നിന്നും ഓഫീസായ 1, അക്ബർ റോഡിലേയ്ക്ക് പുറപ്പെട്ടു. ഇൻറർവ്യൂവിനായി പീറ്റർ ഉത്സിനോവ് അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. സൂര്യരശ്മികളിൽ നിന്ന് തണലേകാൻ ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗ്  കുട ചൂടിച്ച് പ്രധാനമന്ത്രിയ്ക്ക് ഒപ്പം നടന്നു. ഗാർഡനിലൂടെ ഇന്റർവ്യൂ സ്ഥലത്തേക്ക് നടക്കവേ, ഉത്സിനോവുമായി നടത്തുന്ന ഇന്റർവ്യൂ ടേബിളിൽ ആ സമയം വയ്ക്കാനുള്ള ടീ സെറ്റുമായി നിൽക്കുന്ന സെർവ്വൻറിനെ കണ്ടു. അതു മാറ്റി മനോഹരമായ മറ്റൊന്ന് കൊണ്ടുവരാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. മനോഹരമായ പുൽത്തകിടിയുള്ള ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ 20 മീറ്ററോളം നടന്ന് ഒദ്യോഗിക വസതിയെയും ഓഫീസിനെയും വേർതിരിക്കുന്ന ഗേറ്റിൽ എത്തി.

സമയം രാവിലെ 9.09. ഗേറ്റിൽ സുരക്ഷയൊരുക്കി കാത്തു നിന്നിരുന്നത്  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയങ്കരനായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗ്. ഇന്ദിരാജിക്ക് ബിയന്ത് സിംഗിനെ പത്തു വർഷമായി നേരിട്ടറിയാം. ബിയന്തിനൊപ്പം ഗാർഡ് സത് വന്ത് സിംഗ്. പ്രധാന മന്ത്രിയുടെ സുരക്ഷാ ടീമിൽ ഈ 22 വയസുകാരൻ ചേർന്നിട്ട് അഞ്ചുമാസം മാത്രം. ഗേറ്റിൽ എത്തിയ ഇന്ദിരാഗാന്ധി ഗാർഡുകൾക്ക് നമസ്തേ പറഞ്ഞ് കരങ്ങൾ കൂപ്പി… ബിയാന്ത് സിംഗിൻറെ കൈയിലിരുന്ന റിവോൾവർ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരെ ഉയർന്നു… 0.38 റിവോൾവർ മൂന്നു റൗണ്ട് വെടിയുതിർത്തു… ഒപ്പമുണ്ടായിരുന്ന സത് വന്ത് സിംഗിൻറെ കൈയിലെ സബ് മെഷീൻ ഗണ്ണും ഇന്ദിരാജിയുടെ നേരെ 30 റൗണ്ട് തീ തുപ്പി… ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാ ഗാർഡുകൾ തന്നെ വെടിവച്ചു വീഴ്ത്തിയ നിമിഷങ്ങൾ…  ഭാരതാംബയുടെ നെഞ്ചിലേക്ക് ഇന്ത്യയുടെ വീരപുത്രി വെടിയേറ്റു വീണു…

വെടിയൊച്ച സഫ്ദർജംഗ് റോഡിൽ മാറ്റൊലി കൊണ്ടു. ബിയാന്ത് സിംഗും സത് വന്ത് സിംഗ് തോക്കുകൾ വലിച്ചെറിഞ്ഞു. “ഞാൻ ചെയ്യേണ്ടത് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”. ബിയാന്ത് സിംഗ് വിളിച്ചു പറഞ്ഞു. ഇൻഡോ-ടിബറ്റൻ പോലീസിലെ ഉദ്യോഗസ്ഥരായ ടാർസീൻ സിംഗ് ജാംവാലും രാം സരണും ചേർന്ന് ബിയാന്ത് സിംഗിനെ വെടിവച്ചു കൊന്നു. സത് വന്ത് സിംഗിനെയും സഹായി കേഹാർ സിംഗിനെയും മറ്റു സുരക്ഷാ ഗാർഡുകൾ ചേർന്ന് കീഴ്പ്പെടുത്തി.

വെടിയൊച്ച കേട്ട് സോണിയാ ഗാന്ധി സഫ്ദർജംഗ് റോഡിലെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തി. ഇന്ദിരാജിയുടെ സുരക്ഷാ ടീമിനെ ഡോക്ടറും ഉടനെയെത്തി. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയെ ഓദ്യോഗിക കാറിൽ കയറ്റി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് പാഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മടിയിൽ കിടത്തി മരുമകൾ സോണിയ വെളുത്ത അംബാസഡർ കാറിൽ എയിംസിലേക്ക്. വെസ്റ്റ് ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു  മകൻ രാജീവ് ഗാന്ധി.

രാവിലെ 9.30. വെടിയേറ്റു വീണ ഇന്ദിരാഗാന്ധിയെ എയിംസിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. 33 വെടിയുണ്ടകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയിൽ 30 ഉം ശരീരത്തിൽ തറച്ചു. 23 എണ്ണം ശരീരത്തെ തുളച്ച്  കടന്നു പോയി. ഏഴ് എണ്ണം ശരീരത്തിൽ തങ്ങി. 40 കുപ്പി രക്തം നല്കിയെങ്കിലും കരളും ശ്വാസകോശവും കിഡ്നിയും വെടിയുണ്ടയേറ്റ് തകർന്നതിനാൽ രക്ത സ്രാവം നിയന്ത്രിക്കാനായില്ല. രാവിലെ 11.25. ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.

ഇന്ത്യയുടെ പ്രസിഡന്റ് സെയിൽ സിംഗിനെയും ലോക്സഭാ സ്പീക്കർ, സൈന്യാധിപന്മാർ, രാജീവ് ഗാന്ധി എന്നിവർക്ക് ഇന്ദിരാഗാന്ധി വെടിയേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു കഴിഞ്ഞിരുന്നു. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും വാർത്താ പ്രക്ഷേപണം നിറുത്തി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ അരുതാത്തത് എന്തോ നടന്നെന്നും ഇന്ദിരാഗാന്ധി എയിംസിൽ ആണെന്നും ഉള്ള വാർത്ത ഡൽഹിയിലെങ്ങും പരന്നിരുന്നു. ഉച്ചയ്ക്ക് 2.20 ന് ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി എയിംസിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യാ മഹാരാജ്യം ആ വാർത്തയിൽ നടുങ്ങി. BBC ഇന്ത്യൻ സമയം ഒരു മണിയോടെ തന്നെ വാർത്ത പുറത്തു വിട്ടിരുന്നു. രാജീവ് ഗാന്ധി ഉച്ചയോടെ ഡൽഹിയിൽ തിരിച്ചെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. യെമനിൽ സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തിരിച്ചെത്തിയതിനു ശേഷം വൈകുന്നേരം 6.30 ന് ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ഇന്ത്യയുടെ യശസ്സുയർത്തിയ ധീരവനിത അറുപത്തി ആറാം വയസിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായി. 1917 നവംബർ 19 ന് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റു വിന്റെയും മകളായി ജനിച്ച ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചരിത്രത്താളുകളിൽ മറഞ്ഞു. ഡൽഹിയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഇന്ദിരാജിയുടെ ഭൗതിക ശരീരം ഗൺ കാര്യേജിൽ നവംബർ ഒന്നിന് തീൻ മൂർത്തി ഭവനിൽ എത്തിച്ചു. നവംബർ 3ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കടുത്ത് ശക്തിസ്ഥലിൽ ഇന്ദിരാഗാന്ധിയുടെ ഭൗതികദേഹം ഭാരതാംബയിൽ അലിഞ്ഞു ചേർന്നു.

ഇന്ദിരാജി വെടിയേൽക്കുന്നതിന്റെ തലേന്ന് ഒറീസയിലെ സെക്രട്ടറിയേറ്റിൻറെ മുൻപിലുള്ള പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു. “ഞാനിന്ന് ജീവനോടെയിരിക്കുന്നു. നാളെ അങ്ങനെ ആവണമെന്നില്ല. എൻറെ അവസാനശ്വാസം വരെ ഞാൻ സേവനം ചെയ്യും. മരിച്ചു വീഴുമ്പോൾ എനിക്ക് പറയാൻ സാധിക്കും, എൻറെ ഓരോ രക്തത്തുള്ളിയും ഇന്ത്യയെ പുഷ്ടിപ്പെടുത്തിയെന്നും ശക്തിപ്പെടുത്തിയെന്നും. രാജ്യ സേവനത്തിനിടെ മരിച്ചാൽ അതിൽ ഞാനഭിമാനിക്കും. ഏൻറെ ഓരോ തുള്ളി രക്തവും… രാജ്യത്തിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുകയും ശക്തിയും ഊർജ്ജസ്വലതയും നല്കുകയും ചെയ്യും”. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി.. ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ചത് 14 വർഷങ്ങൾ.

ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയിൽ ആദരാഞ്ജലികൾ.

പതിനഞ്ച് വയസ്സിലേയ്ക്ക് കാലൂന്നിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സാമൂഹിക രംഗത്തേയ്ക്കുള്ള ഒരു കുതിച്ച് ചാട്ടത്തിനൊരുങ്ങുന്നു. അതിനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍. ഇതിനുവേണ്ടിയുള്ള അംഗീകാരം ചാരിറ്റി കമ്മീഷന്‍ അംഗീകരിക്കുകയും എം.എം.എ ചാരിറ്റി സംഘടവനയായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.

വരും തലമുറയും യുവതലമുറയും ഏറെ പ്രയോജനകരമായ അവസരങ്ങള്‍ ഇതിലൂടെ എംഎംഎയ്ക്ക് സാധ്യമാകും എന്നു കരുതുന്നു. നിലവില്‍ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയിലൂടെ ഇതര മലയാളി സംഘടനകള്‍ക്ക് മാതൃകയായി നിരവധി പരിപാടികളാണ് എംഎംഎ നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ പരിപാടിയായ മാഞ്ചസ്റ്റര്‍ പരേഡിലെ ഏറ്റവും മികച്ച അവതരണം എംഎംഎയാണ് നടപ്പിലാക്കുന്നത്. കേരളീയ തനതായ കലകള്‍ തദ്ദേശീയരുടെ അടുത്ത് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 100 ഓളം കലാകാരന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. എം.എം.എ സപ്ലിമെന്ററി സ്‌കൂളില്‍ 100ല്‍ പരം കുട്ടികളാണ് വിവിധ കോഴ്സുകള്‍ പരിശീലിക്കുന്നത്. കേരള മലയാളി മിഷനുമായി ബന്ധപ്പെട്ട് മലയാളം ക്ലാസുകളോടൊപ്പം കേരള സര്‍ക്കാരുമായി സഹകരിച്ച് ടൂറിസം മേഖലയിലും പ്രവര്‍ത്തിക്കുന്ന എം.എം.എ നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള ആദ്യ ചാരിറ്റി കമ്മീഷന്റെ രജിസ്റ്റേര്‍ഡ് സംഘടനയായി മാറിയിരിക്കുന്നു.

വരും വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടിലെ തന്നെ മികച്ച സാമൂഹിക രംഗത്തേയ്ക്കുള്ള മികച്ച സംഘടനയായി വളരാന്‍ സാധിക്കുമെന്ന് എക്സിക്യുട്ടീവ് പ്രത്യാശ പ്രകടിപ്പിച്ചു.

ബിനോയ്‌ ജോസഫ്‌

 സീറോ മലബാര്‍ സഭയുടെ ഭാഗമായി നടത്തുന്ന ആഘോഷങ്ങളിലും ആരാധനാക്രമങ്ങളിലും നിറഞ്ഞുനില്‍ക്കേണ്ടത് ആത്മീയതയാണ്. എന്തും ലൈവായി സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന ഒരു സംസ്‌കാരം നിലവില്‍ വളര്‍ന്നുവരുന്നുണ്ട്. സഭയുടെ പല തിരുക്കര്‍മ്മങ്ങളിലും മൊബൈല്‍ ഫോണുകളുമായി  ഓരോ നിമിഷവും ലൈവായി ലോകസമൂഹത്തിന് മുമ്പില്‍ എത്തിക്കാന്‍ ജാഗരൂകമായിരിക്കുന്ന ഒരു ജനതയെ നാം കണ്ടു കഴിഞ്ഞു. സഭയുടെ ചടങ്ങുകളിലെ സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഒഴിവാക്കപ്പെടേണ്ടതാണ്. വിശുദ്ധലിഖിതവും പരിശുദ്ധാത്മാവിന്റെ അഭിഷേകവും ആയിരിക്കണം സഭയെയും വിശ്വാസസമൂഹത്തെയും നിയന്ത്രിക്കേണ്ടത്. സഭയില്‍ നടക്കുന്ന തിരുനാളുകളും തിരുക്കര്‍മ്മങ്ങളും ഗായകര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ മാത്രമുള്ള വേദിയാകരുത്. സൗണ്ട് സിസ്റ്റത്തിലെ പവര്‍ കൂട്ടി ദൈവവചനങ്ങള്‍ മനുഷ്യമനസുകളില്‍ ആലേഖനം ചെയ്യാമെന്ന് കരുതുന്നത് മൂഢത്വമാണ്. പലയിടങ്ങളിലും വി.കുര്‍ബാനയുടെ സമയവും രീതിയും തന്നെ നിശ്ചയിക്കുന്നത് ഗായകസംഘങ്ങളാണ്. അവര്‍ എല്ലാറ്റിന്റെയും നിയന്ത്രണം കയ്യടക്കുമ്പോള്‍ വിശ്വാസഗണം വെറും കാഴ്ചക്കാരായി മാറുന്നു. വിശുദ്ധ കുര്‍ബാനയില്‍ പോലും ആത്മീയതയോടെ പങ്കെടുക്കുവാന്‍ മ്യൂസിക് ഇന്‍സ്ട്രമെന്റുകളുടെ അതിപ്രസരം തടസമാകുന്നു. അമിതശബദം മൂലം കുട്ടികള്‍ ചെവികള്‍ പൊത്തിപ്പിടിക്കുന്നത് നാം കണ്ടില്ലെന്ന് നടിക്കരുത്.

സഭയുടെ ഭാവി സമ്പത്തായ കുട്ടികള്‍ക്ക് വേണ്ട രീതിയിലുള്ള മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. സ്വന്തമായി നയിക്കാന്‍ കഴിവില്ലാത്തവര്‍ നയിക്കാന്‍ ശ്രമിക്കുന്ന സമൂഹം ദിശയില്ലാതെ കാറ്റില്‍ പറന്നുനടക്കുന്ന പട്ടത്തിന്‍റെ അവസ്ഥ സൃഷ്ടിക്കും. കുട്ടികളെ നിയന്ത്രിക്കുമ്പോഴും അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോളും അതാത് സ്ഥലങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം. കുട്ടികള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെയും സഭയുടെയും ഉത്തരവാദിത്തമാണ്. കുട്ടികളെ നിര്‍ബന്ധിച്ച് ഒരു പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തുവാന്‍ പാടില്ല. അവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കരുത്. കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ശരിയായ രീതിയില്‍ പരിശീലനം ലഭിച്ചയാളുകള്‍ മാത്രമേ ഇക്കാര്യങ്ങളില്‍ ഇടപെടാവൂ. രാജ്യത്ത് നിലവിലിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭാനേതൃത്വം കൈകാര്യം ചെയ്യേണ്ടത്.

മതപഠനക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകര്‍ മാറണം. സമൂഹത്തിലെ അവരുടെ പ്രവര്‍ത്തനം ധാര്‍മികതയിലും ആത്മീയതയിലും അടിയുറച്ചതായിരിക്കണം. കുട്ടികളെ എന്താണ് മതപഠന ക്ലാസുകളില്‍ പഠിപ്പിക്കുന്നത് എന്നത് തീരുമാനിക്കേണ്ടത് സഭാനേതൃത്വമായിരിക്കണം. അധ്യാപകര്‍ക്ക് ഇഷ്ടമുള്ളത് പഠിപ്പിക്കുവാനുള്ള വേദികളാകരുത് അവ. ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സഭയുടെ ഭാഗത്ത് നിന്ന് നല്‍കണം.

വ്യക്തികള്‍ ആസൂത്രണം ചെയ്ത്, അമിത ഭക്തിയുടെ പേരില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനായോഗങ്ങളും മറ്റും ഒഴിവാക്കണം. സഭയുടെ പേര്പറഞ്ഞ് ചില സ്ഥലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സംരംഭങ്ങള്‍ സഭയുടെ സല്‍പ്പേരിനെ ബാധിക്കുന്ന നിലയില്‍ എത്തിയിട്ടുണ്ട്. പ്രയര്‍ ഗ്രൂപ്പ്‌ എന്ന് പേരിട്ടു കഴിഞ്ഞാല്‍  അതിന്‍റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്നു കരുതരുത്‌. വീടുകളില്‍ സംഘടിപ്പിക്കുന്ന ഇത്തരം പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെ പരസ്യവിചാരണ ചെയ്യാനുള്ള അവസരമായി ദുരുപയോഗിക്കപ്പെടുന്നുണ്ട്. വിചാരണയും വിധിയുമെല്ലാം അവിടെ അരങ്ങേറുന്നു. ഒരു സമാന്തര നിയമ വ്യവസ്ഥ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ വ്യക്തികളെയും കുടുംബങ്ങളെയും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നത് പതിവായിക്കഴിഞ്ഞു. അസമയങ്ങളില്‍ വീടുകളില്‍ നടത്തപ്പെടുന്ന ഇത്തരം പരിപാടികള്‍ അയല്‍ക്കാര്‍ക്കും മറ്റും അരോചകമായി തീരുമെന്നത് വസ്തുതയാണ്. പള്ളികളിലും വീടുകളിലും വ്യക്തിയുടെ മനസിലും നിറയേണ്ട പ്രാര്‍ത്ഥനാ ജീവിതവും ആത്മീയതയും തെരുവുകളില്‍ വലിച്ചിഴക്കപ്പെടേണ്ടവയല്ല.

തങ്ങളുടെ മതത്തിനൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കാനും കൈകോര്‍ത്ത് മുന്നോട്ട് പോകുവാനും സീറോ മലബാര്‍ സഭ വ്യക്തിസമൂഹങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. ഇതര സഭാസമൂഹങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുവാനും മേലധികാരികള്‍ ശ്രദ്ധിക്കണം. സഭയുടെ പരിപാടികള്‍ ശക്തിപ്രകടനങ്ങള്‍ ആയി മാറരുത്. അത് ഇതര സഭാവിഭാഗങ്ങള്‍ക്കും മതസ്ഥര്‍ക്കും ഇടര്‍ച്ചയുണ്ടാക്കുകയും അവര്‍ സഭയില്‍ നിന്ന് അകലാന്‍ കാരണമാകുകയും ചെയ്യും. കാത്തലിക് കമ്മ്യൂണിറ്റി എന്ന പേരില്‍ ഉണ്ടായിരുന്ന ഗ്രൂപ്പുകള്‍ പുതിയ രൂപത വന്നതോടെ സീറോ മലബാര്‍ എന്ന് ചേര്‍ത്തു തുടങ്ങി എന്നത് ശ്രദ്ധേയമാണ്.

ഓരോ കുര്‍ബാന സെന്ററുകളും നടത്തേണ്ടത് സഭയുടെ നിയന്ത്രണത്തില്‍    പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളായിരിക്കണം. ഇംഗ്ലീഷ് കമ്യൂണിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കമ്യൂണിറ്റികള്‍, വിവിധ സ്ഥലങ്ങളില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തുന്നത് എന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. കുര്‍ബാന സെന്ററുകളില്‍ നടക്കുന്ന കാര്യങ്ങള്‍ വേണ്ട രീതിയില്‍ സമൂഹവുമായി പങ്കുവെക്കുവാന്‍ കമ്മിറ്റികള്‍ക്ക് കഴിയണം. സാമ്പത്തിക സുതാര്യത കാത്തുസൂക്ഷിക്കുക എന്നതും കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ഓരോ സ്ഥലങ്ങളിലും വസിക്കുന്ന ഇതര സമൂഹങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നാം നല്‍കേണ്ടതുണ്ട്.

വചനപ്രഘോഷണവും ധ്യാനവും വിശ്വാസികളെ വഴിതെറ്റിക്കുന്ന വിധത്തില്‍ ആകരുത്. ദൈവവചനത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ധ്യാനഗുരുക്കള്‍ സമൂഹത്തിന് ജീര്‍ണ്ണതയുണ്ടാക്കും. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് യുകെയില്‍ എത്തി വിവിധ സ്ഥലങ്ങളില്‍ ധ്യാനം നടത്തി സമൂഹങ്ങളെ വഴിതെറ്റിക്കുന്ന വ്യക്തികളെ സഭ നിയന്ത്രിക്കണം. യാതോരു അടിസ്ഥാന യോഗ്യതകളുമില്ലാതെ കൗണ്‍സലിംഗ് നടത്തി കുടുംബങ്ങളെ ഛിന്നഭിന്നമാക്കിയ സംഭവങ്ങള്‍ യുകെയില്‍ ധാരാളമുണ്ട്. ചില  വില്ലന്മാര്‍ കൈ വയ്പ് പ്രാര്‍ത്ഥനയുടെ മൊത്തക്കച്ചവക്കാരാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രെയിസ് ദി ലോര്‍ഡ്‌ പറഞ്ഞു മറ്റു ചിലര്‍. സീറോ മലബാര്‍ സഭയുടെ വിശ്വാസസമൂഹങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗരൂകമായിരിക്കണം. അവര്‍ക്ക് ഇക്കാര്യങ്ങളില്‍ സമയാസമയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഭ തയ്യാറാകണം.

ശൈശവദശയിലൂടെ കടന്നുപോകുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ. പക്ഷേ ഇനിയും ഒത്തിരി ദൂരം സഞ്ചരിക്കാനുണ്ട്. ഒറ്റക്കുള്ള യാത്രക്ക്, ഇതില്‍ സ്ഥാനമില്ല. വിശ്വാസസമൂഹം കൂട്ടമായി തീര്‍ത്ഥാടനം നടത്തണം. അതിനായി വിശ്വാസികളെ ആദ്യം ഒരുക്കണം, ഒരുമിപ്പിക്കണം, പിന്നെ നയിക്കണം. ആ യാത്രയില്‍ വേണ്ട നിര്‍ദേശങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കണം. ഇടയലേഖനവും കുര്‍ബാനമധ്യേയുള്ള പ്രസംഗവും ഇതിന് ഉപകരിക്കും. അച്ചടക്കമില്ലായ്മയും വഴിവിട്ടുള്ള സഞ്ചാരങ്ങളും തന്മയത്വത്തോടെ നിയന്ത്രിക്കണം.

യുകെയിലേയ്ക്കുള്ള മലയാളികളുടെ കുടിയേറ്റം തുടങ്ങിയ കാലം മുതൽ അജപാലന ദൗത്യം നിറവേറ്റി നിരവധി വൈദികർ സഭയുടെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്. വിവിധ മാസ് സെൻറുകൾ കേന്ദ്രീകരിച്ച് വിശ്വാസികളെ നയിക്കാൻ അഭിവന്ദ്യ പിതാവിൻറെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനീയം തന്നെ. അതു പോലെ വിമൻസ് ഫോറത്തിൻറെ ഒരു രൂപരേഖ കുറഞ്ഞ കാലയളവിൽ തന്നെ നടപ്പിലാക്കാനും രൂപതക്ക് കഴിഞ്ഞു. വിശുദ്ധ ബലിപീഠത്തിനോട് നീതി പുലര്‍ത്തുന്ന ഒരു സംവിധാനമായിരിക്കണം സഭയെ നയിക്കേണ്ടത്. തീക്ഷ്ണമായ പ്രാര്‍ത്ഥനയും ഉപവാസവും വഴി രൂപാന്തരപ്പെട്ട് സഭാമക്കളെ നയിക്കുവാന്‍ നേതൃത്വത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം. കുടുംബങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കാനും സമൂഹമധ്യത്തില്‍ പ്രകാശഗോപുരമായി മാറാനും സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് കഴിയട്ടെ.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖന പരമ്പര അവസാനിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല. ‘ബ്രിസ്റ്റോള്‍ മോഡല്‍’ നടപ്പിലാക്കുന്നവര്‍ സഭയെ തളർത്തും. Part -1

ഇംഗ്ലീഷ് കമ്മ്യൂണിറ്റിയ്ക്ക് ദൈവവിശ്വാസം കുറവാണെന്ന് പ്രഖ്യാപിച്ച് നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന സ്വയം പ്രഖ്യാപിത അത്മായ ഗുരുക്കള്‍ സഭയെ കളങ്കപ്പെടുത്തുന്നു. ഇംഗ്ലീഷ് സമൂഹങ്ങളെ ഹൈജാക്ക് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നു. Part 2

നതോന്നതയുടെ താളവും വഞ്ചിപ്പാട്ടിന്റെ ഈരടികളും വള്ളംകളിയുടെ ആവേശത്തിമിര്‍പ്പും മനസില്‍ സൂക്ഷിക്കുന്ന കുട്ടനാട്ടുകാര്‍ കുട്ടനാട് സംഗമത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായി ജൂണ്‍ മാസത്തിലെ അവസാനത്തെ ശനിയാഴ്ച നടത്തി വരാറുള്ള കുട്ടനാട് സംഗമം പതിവുപോലെ 2018 ജൂണ്‍ 30 ശനിയാഴ്ച ചോര്‍ളി, പ്രസ്റ്റണ്‍ സെന്റ് മൈക്കിള്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോട്കൂടി വര്‍ണ്ണോജ്ജ്വലമായി നടത്താന്‍ സംഘാടകസമിതി ഒരുക്കങ്ങള്‍ ആരംഭിച്ചതായി കുട്ടനാട് സംഗമം 2018ന്റെ ജനറല്‍ കണ്‍വീനേഴ്‌സ് ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, സിന്നി കാനാശേരി എന്നിവര്‍ അറിയിച്ചു.

കുട്ടനാടിന്റെ തനത് ഐക്യത്തിന് മാറ്റ് കൂട്ടുന്ന നിരവധി വ്യത്യസ്തങ്ങളായ പരിപാടികളുമായി കുട്ടനാട് സംഗമം 2018 കൂടുതല്‍ മികവുറ്റതാക്കാന്‍ എല്ലാ കുട്ടനാട്ടുകാരുടെയും സഹകരണം സ്വാഗതം ചെയ്യുന്നതായി ടീം പ്രസ്റ്റണ്‍ അറിയിച്ചു.

General conveners

Johnson Kalapurackal
Sinny Kanachery

Venue

Preston-Chorley
St. Michael’s High School
June 30th 2018

ബിനോയ്‌ ജോസഫ്‌

ആത്മീയതയുടെ പ്രകാശം പ്രോജ്ജ്വലിപ്പിക്കുവാനും ലോകമെമ്പാടും സുവിശേഷ വചനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനും നിയോഗിക്കപ്പെട്ടവരുടെ മുന്‍നിരയില്‍ എന്നും നേതൃത്വം വഹിച്ചവരാണ് ഭാരത സഭാമക്കള്‍. ദൃഢനിശ്ചയത്തോടെ തൻറെ ഉള്ളിലെ വിശ്വാസത്തിൻറെ തിരിനാളം ലോകത്തിനു പ്രകാശമായി ചൊരിയാന്‍ എന്നും പ്രതിജ്ഞാബദ്ധമായവരുടെ ഒരു കൂട്ടായ്മയാണ് ഭാരത സഭ. സെന്റ് തോമസിൻറെ വരവോടെ എ.ഡി 52ല്‍ ഭാരതത്തില്‍ ആരംഭിച്ച ദൈവവിശ്വാസത്തിൻറെ ചെറുനാമ്പുകള്‍ ഇന്നും പടര്‍ന്നു പന്തലിക്കുകയാണ്. എ.ഡി 72ല്‍ മൈലാപ്പൂരില്‍ രക്തസാക്ഷിയായി മാറിയ സെന്റ് തോമസ് ചിന്തിയ രക്തം ഭാരതസഭയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കി. 1292ല്‍ ഇന്ത്യയില്‍ എത്തിയ മാര്‍ക്കോപോളോയും സഭയുടെ സാന്നിധ്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1400കളില്‍ പുരാതന സഭായുഗം അവസാനിച്ചെങ്കിലും 1498ല്‍ വാസ്‌കോഡഗാമയുടെ വരവ് ഒരു പോര്‍ച്ചുഗീസ് മേധാവിത്വത്തിന് വഴിയൊരുക്കി. 1600കളില്‍ വരെ യൂറോപ്പില്‍ നിന്നുള്ള മിഷനറിമാര്‍ ഭാരതസഭയുടെ നിയന്ത്രണം ഏറ്റെടുത്തു.പതിനേഴാം നൂറ്റാണ്ടിൻറെ തുടക്കം മുതല്‍ ഭാരതസഭ വിഘടിക്കുവാന്‍ തുടങ്ങി. ആര്‍ച്ച് ബിഷപ്പ് മെനേസിസിൻറെ നിയന്ത്രണങ്ങളും കൂനന്‍ കുരിശ് സത്യവും പതിനേഴാം നൂറ്റാണ്ടിലായിരുന്നു സഭയില്‍ അരങ്ങേറിയത്. അങ്കമാലി പടിയോലയും മാര്‍ ജോസഫ് കരിയാറ്റിയുടെയും പാറേമാക്കല്‍ തോമാ കത്തനാരുടെ നിയമനവും ഈ കാലയളവില്‍ നടന്നു. മാന്നാനം സെമിനാരിയുടെ സ്ഥാപനം ഇക്കാലത്തെ എടുത്തു പറയേണ്ട ഒരു കാര്യമാണ്.

പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലങ്ങളില്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് സ്വയം ഭരണാവകാശങ്ങള്‍ കിട്ടിത്തുടങ്ങി. കോട്ടയം, തൃശൂര്‍ വികാരിയാത്തുകളുടെ സ്ഥാപനം അതിലെ പ്രധാന ഒരു നടപടിയായി. 1923ല്‍ സീറോ മലബാര്‍ ഹയറാര്‍ക്കി നിലവില്‍വന്നു. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി രൂപതകള്‍ ഇന്ത്യയിലും പുറത്തുമായി സീറോ മലബാര്‍ സഭയ്ക്ക് നല്‍കപ്പെട്ടു. പ്രേഷിത പ്രവര്‍ത്തകരുടെ വിളനിലമായി സീറോ മലബാര്‍ സഭ മാറി. 1992 ഡിസംബര്‍ 16ന് എറണാകുളം -അങ്കമാലി ആസ്ഥാനമായി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി സീറോ മലബാര്‍ സഭ ഉയര്‍ത്തപ്പെട്ടു. ആദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ആന്റണി പടിയറ നിയമിതനായി. മാര്‍ വര്‍ക്കി വിതയത്തിലിൻറെ കാലശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്ക് നേതൃത്വം നല്‍കാനെത്തി.

2016 ജൂലൈയില്‍ യുകെയിലെ സഭാ വിശ്വാസികള്‍ക്കായി ഒരു രൂപത നിര്‍ദ്ദേശിച്ചു. പ്രസ്റ്റണ്‍ അടിസ്ഥാനമായുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ ബിഷപ്പായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. യുകെയിലുള്ള സഭാ വിശ്വാസികളുടെ അനുഗ്രഹ നിമിഷത്തിന് ലോകമെങ്ങും പ്രാര്‍ത്ഥനയോടെ സാക്ഷ്യം വഹിച്ചു. വികാരി ജനറല്‍മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ വിശ്വാസഗണത്തെ ജീവിത യാത്രയില്‍ ആത്മീയ വഴിയിലൂടെ കൈപിടിച്ച് നടത്താനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്കുള്ളത്. ജനിച്ച നാട്ടില്‍ നിന്നും 5000 മൈലുകള്‍ക്കപ്പുറം വ്യത്യസ്ത സംസ്‌കാരവുമായി ഇഴുകിചേര്‍ന്ന് ജീവിക്കുന്ന പ്രവാസികള്‍ക്ക് ഒരു പ്രതീക്ഷയുടെ തിരിനാളമാണ് പുതിയ രൂപതയിലൂടെ കൈവന്നത്.

ആയിരക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് വഴികാട്ടിയാകേണ്ടത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയാണ്. അവരെ നയിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും വളര്‍ത്തേണ്ടതും രൂപതയുടെ കടമയാണ്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ദൈവസന്നിധിയില്‍ അണയാനും പ്രാര്‍ത്ഥിക്കുവാനും പുനര്‍ വിചിന്തനം നടത്തുവാനും സമൂഹത്തില്‍ പരിമള സുഗന്ധമായി ജീവിതം പരിപോഷിപ്പിക്കുവാനും സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സഭയ്ക്ക് കഴിയണം. മരണാനന്തര സ്വര്‍ഗ്ഗരാജ്യമെന്ന സങ്കല്പത്തെക്കാളുപരി ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കുക എന്നതായിരിക്കണം സഭയുടെ ദൗത്യം.

പ്രവാസികള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രാര്‍ത്ഥനാ ജീവിതം കെട്ടിപ്പെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുവാന്‍ വിശ്വാസികളെ പരിശീലിപ്പിക്കുക എന്നതായിരിക്കണം സീറോ മലബാര്‍ രൂപതയുടെ പ്രധാന ലക്ഷ്യം. തങ്ങളില്‍ രൂഢമൂലമായിരിക്കുന്ന ദൈവിക ചിന്തകളില്‍ അവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ ഉറപ്പിക്കാനും സഹജീവികളിലേയ്ക്ക് നന്മയുടെ വചസുകള്‍ പകര്‍ന്നു നല്‍കാന്‍ അവരെ പ്രേരിപ്പിക്കുന്ന വിധത്തിലാകണം സഭയുടെ പ്രവര്‍ത്തനം. വിശ്വാസികളെ സഭയിലേക്ക് അടുപ്പിക്കുക എന്നതിനേക്കാള്‍ സഭ വിശ്വാസി സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. അതിനുപയുക്തമായ മാര്‍ഗങ്ങളായിരിക്കണം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭാ നേതൃത്വം സ്വീകരിക്കേണ്ടത്. മതവിശ്വാസം അടിച്ചേല്‍പിക്കേണ്ട ഒന്നല്ല. വ്യക്തി സ്വാതന്ത്ര്യത്തിൻറെ മേല്‍ കടന്നു കയറുന്ന ഒന്നാവരുത് മതം. വ്യക്തികളെ ബഹുമാനിക്കുന്നതോടൊപ്പം അവരുടെ ധാര്‍മ്മിക ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുന്ന രാസത്വരകമായി മതവിശ്വാസം മാറണം. മതവിശ്വാസം ഒരു വ്യക്തിക്കും ഒരു ബന്ധനമാകരുത്. സമൂഹത്തിലുള്ള സഹജീവികളേയും പരിഗണിക്കുന്ന തരത്തിലായിരിക്കണം സഭാ ജീവിതം ഓരോരുത്തരെയും സ്വാധീനിക്കേണ്ടത്.

യുകെയിലെ ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടവരല്ല മറ്റു സമൂഹങ്ങള്‍. ബ്രിട്ടീഷ് സംസ്‌കാരത്തിൻറെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് തോളോടുതോള്‍ ചേര്‍ന്ന് മുന്നോട്ട് പോകുവാന്‍, സഭ വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുവാന്‍ രൂപത വിശ്വാസികളെ സഹായിക്കേണ്ടതുണ്ട്. സഹിഷ്ണുതയോടെ എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന ബ്രിട്ടീഷ് സംസ്‌കാരത്തെ മാനിക്കാന്‍ നാമും തയ്യാറാവണം. നമ്മുടെ രീതികളും പെരുമാറ്റങ്ങളും ഇംഗ്ലീഷ് സമൂഹത്തെ അലോസരപ്പെടുത്തുന്ന രീതിയിലാവരുത്. നമ്മുടെ സ്വന്തമായ ശൈലികളും ആരാധനാ രീതികളും ഇതര സമൂഹങ്ങള്‍ക്ക് കൂടി അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുവാന്‍ ശ്രമിക്കണം.

ഇംഗ്ലീഷ് സമൂഹതിനു വിശ്വാസം കുറവാണെന്നും അവരെ നേര്‍വഴിക്ക് നയിക്കാന്‍ നമ്മള്‍ മാതൃക നല്കണം എന്നും പറഞ്ഞ് കുറെയാളുകള്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം കുടുംബം നോക്കി നടത്താന്‍ കഴിയാത്തവര്‍ നാടുനന്നാക്കാന്‍ ഇറങ്ങിയിട്ടുണ്ട് എന്നു വേണമെങ്കില്‍ പറയാം. നിലവില്‍ ഇംഗ്ലീഷ് സമൂഹം ഉപയോഗിക്കുന്ന പള്ളികളും പാരീഷ് ഹാളുമാണ് സീറോ മലബാര്‍ സഭ തങ്ങളുടെ വിശ്വാസികള്‍ക്കായി ഉപയോഗിക്കുന്നത്. ഈ സൗകര്യങ്ങള്‍ ഇംഗ്ലീഷ് സമൂഹം നമുക്ക് നല്‍കുമ്പോള്‍ അവരോട് നന്ദി കാണിക്കുവാന്‍ നമുക്ക് കടമയുണ്ട്. അതിനു പകരം കിട്ടിയിരിക്കുന്ന സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തിയാല്‍ ഇംഗ്ലീഷ് സമൂഹം വിശ്വാസികളില്‍ നിന്ന് അകലാന്‍ ഇടയാകും. ഇത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

സീറോ മലബാര്‍ സഭയുടെ വക്താക്കള്‍ എന്ന പേരില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വ്യക്തികള്‍ സമൂഹത്തെ നിയന്ത്രിക്കുന്നത് ഒഴിവാക്കണം. സഭയുടെ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച് മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. നേതാവ് ചമയാന്‍ സഭയെ ഉപയോഗിക്കുന്ന വ്യക്തികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കണം. ആത്മീയതയോ ധാര്‍മ്മികതയോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ സമൂഹങ്ങളുടെ നേതൃ നിരയില്‍ വരാന്‍ പാടില്ല. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തനം സഭാ സമൂഹങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടും. ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുക. ഓരോ സ്ഥലങ്ങളിലെയും പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കുന്നത് അവിടുത്തെ ജനങ്ങളെയും വ്യക്തികളെയും അറിഞ്ഞുകൊണ്ടും മനസിലാക്കിക്കൊണ്ടുമായിരിക്കണം.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖനത്തിന്‍റെ അവസാന ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്

ഫേസ്ബുക്ക് ലൈവ് അല്ല വേണ്ടത്, ആത്മീയതയ്ക്ക് പ്രധാന്യം നല്‍കുന്ന പ്രവര്‍ത്തനശൈലി സഭാ നേതൃത്വം സ്വീകരിക്കണം. കുടുംബങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കാനും സമൂഹമധ്യത്തില്‍ പ്രകാശഗോപുരമായി മാറാനും സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് കഴിയട്ടെ…. നാളെ വായിക്കുക
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല. ‘ബ്രിസ്റ്റോള്‍ മോഡല്‍’ നടപ്പിലാക്കുന്നവര്‍ സഭയെ തളർത്തും. Part 1

ബൈജു വര്‍ക്കി, തിട്ടാല

പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്താല്‍, അന്വേഷണത്തിന്റെ ഭാഗമായ ഇയാളെ ചോദ്യം ചെയ്തിരിക്കണം. ചോദ്യം ചെയ്യലിന്റെ ആദ്യം തന്നെ ഇയാള്‍ക്ക് നിയമോപദേശം ആവശ്യമാണെങ്കില്‍ അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോലീസ് നിയമപരമായി ബാധ്യസ്ഥരാണ്. ഇത്തരത്തില്‍ പോലീസ് ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ ഇയാളോടൊപ്പം ഒരു ലോയര്‍ കൂട്ടത്തില്‍ ഇരിക്കുവാനും നിയമപരമായ കാര്യങ്ങളില്‍ സഹായിക്കാനുമുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന ആളിനുണ്ട്. മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും മനസിലാക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരാളെ, പരീക്ഷകനെ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തം പോലീസിനുണ്ട്.

ബ്രിട്ടീഷ് നിയമവ്യവസ്ഥ കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ നിയമസഹായവും തന്റെ ഭാഷയില്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കി നല്‍കുന്നതാണ്. മാത്രമല്ല ഇത്തരത്തില്‍ നല്‍കുന്ന സഹായത്തിന്റെ ചെലവ് വഹിക്കുന്നതും ഗവണ്‍മെന്റാണ്. യാതൊരു മാനദണ്ഡങ്ങളും കൂടാതെ ഒരാള്‍ക്ക് കിട്ടുന്ന അവകാശമാണിത്.

ഒരാള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് നിയമസഹായം ആവശ്യപ്പെട്ടാല്‍, നിയമസഹായം ലഭിക്കാതെ ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ പോലീസിന് അധികാരമില്ല. എന്നിരുന്നാലും ചില പ്രത്യേക തരം കുറ്റങ്ങള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ഇത്തരം അവകാശങ്ങള്‍ നിഷേധിക്കണമെങ്കില്‍ പോലീസ് പല കടമ്പകള്‍ കടക്കണം.

ഒരാള്‍ ചോദ്യം ചെയ്യുമ്പോഴേ, അതിനു മുമ്പേ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ലോയറെ കണ്ടുപിടിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കണം. ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇഷ്ടമുള്ള ലോയറെ തന്നെ ആവശ്യപ്പെട്ടാല്‍ അയാളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. മാത്രമല്ല ലോയര്‍ക്ക് സ്റ്റേഷനില്‍ എത്താനുള്ള സമയവും അനുവദിക്കണം. ചില സാഹചര്യങ്ങളില്‍ ലോയര്‍ എത്താന്‍ താമസിക്കുകയോ അല്ലെങ്കില്‍ എത്താന്‍ പറ്റാതെ വന്നാല്‍ ചോദ്യം ചെയ്യപ്പെടുന്ന ആളുമായി സംസാരിച്ച് പകരം സംവിധാനങ്ങള്‍ നല്‍കാന്‍ പോലീസ് ബാധ്യസ്ഥമാണ്

Copyright © . All rights reserved