Uncategorized

സ്വന്തം ലേഖകന്‍

സ്റ്റഫോര്‍ഡ്: യുകെയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന കടുത്ത നിയമ പോരാട്ടത്തിന്  തീരുമാനമായി. എല്ലാ  നിയമങ്ങളും പാലിച്ചുകൊണ്ട് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബീ വണ്‍ എന്ന ക്യാഷ് ബാക്ക് കമ്പനിക്കെതിരെ ലക്ഷങ്ങള്‍ പരസ്യക്കൂലിയായി കൊടുക്കാത്തതിന്റെ പേരില്‍  നിരന്തരമായി വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്ന കേസ്സില്‍, യുകെയിലെയും കേരളത്തിലെയും ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്ററായ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) യുകെ കോടതി പിഴശിക്ഷ വിധിച്ചു. യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്കറിയയ്ക്ക് എതിരെ  സമര്‍പ്പിച്ച കേസ്സില്‍ ആണ്‌ ഇന്നലെ വിധി വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ നിരവധി വാര്‍ത്തകളാണ് ഷാജന്‍ സ്കറിയ യുകെയിലെ തന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ  പ്രസിദ്ധീകരിച്ചത്.

ഷാജന്‍ ചോദിച്ച ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്‍റെ ബിസിനസിനെയും യുകെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി. നിരവധി മലയാളികള്‍ക്ക് ഉപകാരപ്രദമായ ഓണ്‍ലൈന്‍ ക്യാഷ് ബാക്ക് സ്കീമാണ് ബീ വണ്‍ കമ്പനി യുകെയില്‍ പ്രധാനമായും പ്രമോട്ട് ചെയ്യുന്നത്. എന്നാല്‍ ഷാജന്‍ സ്കറിയ ആവശ്യപ്പെട്ട വന്‍ തുക പരസ്യക്കൂലിയായി നല്‍കാന്‍ ബീ വണ്‍ ഉടമ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് തയ്യാറാകാതെ വന്നതിനെ തുടര്‍ന്നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.

താന്‍ ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ബീവണ്‍ എന്ന സ്ഥാപനത്തിനെതിരെയും അതിന്‍റെ ഉടമയ്ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരെയും തികച്ചും അസത്യമായ വാര്‍ത്തകള്‍ ഷാജന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഷാജന്റെ ശല്യം സഹിക്കാന്‍ വയ്യതായതിനെ തുടര്‍ന്നായിരുന്നു ബീ വണ്‍ കമ്പനി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

യുകെ മലയാളികളുടെ സ്വതന്ത്ര ജീവിതത്തിന് കരിനിഴലായി നിരവധി പേര്‍ക്കെതിരെ മുന്‍പും വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ച ഷാജന്‍ എന്നാല്‍ തുടക്കത്തില്‍ ഈ കേസിനെ തികഞ്ഞ ലാഘവത്തില്‍ ആയിരുന്നു കണ്ടത്. താന്‍ വലിയ നിയമപരിജ്ഞാനം ഉള്ളയാള്‍ ആണെന്ന് സ്വയം ധരിക്കുകയും അത് വീരസ്യമായി പറഞ്ഞു നടക്കുകയും ചെയ്തിരുന്ന ഷാജന്‍ കേസില്‍ സമന്‍സ് വന്നപ്പോള്‍ പോലും പുച്ഛത്തോടെയുള്ള പ്രതികരണങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും നടത്തിയത്. എനിക്കെതിരെ കേസ്സു കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല എന്ന് പറഞ്ഞ്  വ്യാജ വാര്‍ത്തകളിലൂടെ യുകെ മലയാളികളെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഷാജന്‍റെ ധിക്കാര മനോഭാവത്തിന് കനത്ത തിരിച്ചടിയായി ബീ വണ്‍ കമ്പനി നല്‍കിയ കേസില്‍ ഷാജന്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്.

തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട്  (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്. ഒപ്പം ബീ വണ്ണിന് എതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി നിരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്‍റെ തെറ്റ് സമ്മതിക്കാന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തരൂപമായ ഷാജന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് ആയിരക്കണക്കിന് പൗണ്ട് വീണ്ടും മുടക്കി ഷാജന്‍ സ്റ്റഫോര്‍ഡിലെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഒപ്പം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത കോടതിയലക്ഷ്യമായി തീരും എന്നതിനാല്‍ വളരെ വേഗത്തില്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഷാജനെ പിന്നീട് നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു..

ഇന്നലെ അപ്പീല്‍ കോടതിയില്‍ വിറ്റ്നസ്സ് ഹരാസ്മെന്‍റ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അകത്ത് പോകുമെന്ന ഘട്ടം വന്നപ്പോള്‍ ഒടുവില്‍ എന്ത് പിഴയും നല്‍കി മാപ്പ് പറഞ്ഞ് ഒഴിവാകാന്‍ ഷാജന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്നായിരുന്നു 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ സ്റ്റഫോര്‍ഡ് ക്രൌണ്‍ കോര്‍ട്ടിലെ മൂന്ന് ജഡ്ജിമാരുടെ മുന്‍പാകെ ഷാജന്‍ സമ്മതിച്ച് ഒപ്പിട്ടു നല്‍കിയത്. ഈ തുക മൂന്ന് മാസത്തിനുള്ളില്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് നല്‍കാം എന്ന് ഷാജന്‍ കോടതി മുന്‍പാകെ എഴുതി ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നാണ്‌ പുറത്ത് വന്നത്.

വിധി പ്രസ്താവം കേട്ട ശേഷം സ്റ്റഫോര്‍ഡ് കോടതിയില്‍ നിന്നും പുറത്ത് വരുന്ന ഷാജന്‍ സ്കറിയ

യുകെയിലെയും നാട്ടിലെയും അനേകം വ്യക്തിക്കള്‍ക്കും , ബിസിനസ്സുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും എതിരെ നിരവധി വ്യാജവാര്‍ത്തകളാണ് ഷാജന്‍ സ്കറിയ തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായിരുന്ന ബ്രിട്ടീഷ് മലയാളിയിലൂടെയും, മറുനാടന്‍ മലയാളിയിലൂടെയും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് കാണിച്ച മര്യാദയിലൂടെ ജയില്‍ ശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട ഷാജന്‍ ഇനിയെങ്കിലും സത്യസന്ധമായ പത്ര പ്രവര്‍ത്തനം നടത്താന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം.

യുകെയിലെ നിരവധി മലയാളികള്‍ക്കെതിരെ നുണ പ്രചാരണവും വ്യക്തിഹത്യയും നടത്തി വിരാജിച്ചിരുന്ന ഷാജന്‍ സ്കറിയയുടെ തനിനിറം പുറത്ത് വരാന്‍ കാരണമായ ഈ കേസില്‍ കൗതുകകരമായ ഒരു വസ്തുത ഇതിനായി ഷാജന്‍ ചെലവഴിച്ച പണത്തിന്‍റെ കണക്കാണ്. താന്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാനുള്ള പാഴ് ശ്രമത്തിനായി ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷാജന്‍ ചെലവഴിക്കേണ്ടി വന്നത് ഏകദേശം അന്‍പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. നിരവധി തവണ ഇതിനായി കേരളത്തില്‍ നിന്നും യുകെയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. ഈ കേസുകള്‍ക്കായി അഞ്ച് വ്യത്യസ്ത സോളിസിറ്റര്‍ സ്ഥാപനങ്ങളെ ഒരേ സമയം നിയോഗിക്കുകയും ചെയ്തിരുന്നു.

കേവലം രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഉടമസ്ഥത മാത്രം കൈമുതലായുണ്ടായിരുന്ന ഷാജന് ഈ പണവും ഇനി കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാനുള്ള പണവും എവിടെ നിന്ന് ലഭിച്ചുവെന്നതാണ്‌ കൗതുകം ഉണര്‍ത്തുന്ന കാര്യം. യുകെയിലെ മലയാളികളെ പല രീതിയിലും വഞ്ചിച്ച് പണമുണ്ടാക്കിയ ചില ബിസിനസ്സുകാരും വ്യക്തികളും ആണ് ഇക്കാര്യത്തില്‍ ഷാജന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് എന്ന കാര്യം ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.

ഇത്തവണ ഷാജന്‍ യുകെയില്‍ എത്തിയത് മുതല്‍ താമസവും ഭക്ഷണവും യാത്രാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് വിസ തട്ടിപ്പിലൂടെ കോടികള്‍ ഉണ്ടാക്കിയ വോസ്റ്റെക് എന്ന സ്ഥാപനമുടമയായിരുന്നു. ഇവരും മറ്റ് ചില ഇല്ലീഗല്‍ ബിസിനസ്കാരും നടത്തുന്ന നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മറ പിടിക്കുന്നതിനുള്ള പ്രതിഫലമാണ് ഷാജന് ഇവര്‍ നല്‍കുന്നത്. ഇതിന്‍റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Also read:

ഷാജന്‍ സ്കറിയയ്ക്ക് സത്യം പറയാന്‍ അവകാശമില്ലേ?.. വ്യാജ വാര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഷാജന് യുകെ കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചത് സത്യം പറഞ്ഞതിനാണോ?

യോര്‍ക്ക്: യുകെകെസിഎ യൂണിറ്റായ യോര്‍ക്ക് ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. പ്രസിഡന്റായി ബോബി ഫിലിപ്പ് കിഴക്കേതില്‍, സെക്രട്ടറിയായി നോബി ജെയിംസ് മണക്കാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികള്‍

വൈസ് പ്രസിഡന്റ്: ബിന്ദു ജോബി
ജോ.സെക്രട്ടറി: ദിവ്യ ബിനോയി
ട്രഷറര്‍: ഷാജു തോമസ് കാക്കനാട്ടുകാരമയില്‍
റീജിയണല്‍ കോഓര്‍ഡിനേറ്റര്‍: ബിനോയി കാരണംകോട്ട്
കെസിവൈഎല്‍ കോഓര്‍ഡിനേറ്റര്‍: ജീന മാത്യൂസ്‌

സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആറാം തവണയും കിരീടം നിലനിര്‍ത്തി പുരുഷ വിഭാഗത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ജേതാക്കളായി. സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ സിബു, അനീഷ് സഖ്യമാണ് പുരുഷ വിഭാഗത്തില്‍ ജേതാക്കളായത്. ആദ്യമായി നടത്തപ്പെട്ട വനിതാ വിഭാഗത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ തന്നെ ഫ്‌ളാവിക ശില്‍പയും മിക്‌സഡ് ഡബിള്‍സില്‍ ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ്- ആഷ്‌ലിയും ജേതാക്കളായി. ജൂണിയേഴ്‌സില്‍ ബര്‍മിങ്ഹാം യൂണിറ്റിലെ മാനവ് ആന്റ് ജോയല്‍ സഖ്യം വിജയിച്ചു.

മെന്‍ഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ് – തങ്കച്ചനും മൂന്നാം സ്ഥാനം ഗ്ലാസ്‌ഗോ യൂണിറ്റിലെ ലിനു – ഷിബു, നാലാം സ്ഥാനം ലെസ്റ്റര്‍ യൂണിറ്റിലെ വിജി – ജോമോന്‍, ലേഡീസ് ഡബിള്‍സില്‍ രണ്ടാംസ്ഥാനം ലിനുമോള്‍-സ്മിതയും മൂന്നാം സ്ഥാനം ബി സി എന്‍ യൂണിറ്റിലെ സുജ-ബില്‍ലി, നാലാം സ്ഥാനം സ്‌റ്റോണ്‍ ട്രെന്‍ഡ് യൂണിറ്റിലെ ബില്‍സി – എലിസബത്തും നേടി.

മിക്‌സഡ് ഡബിള്‍സില്‍ രണ്ടാംസ്ഥാനം ബര്‍മിങ്ങ്ഹാം യൂണിറ്റിലെ ബാബു – സ്മിതയും, മൂന്നാം സ്ഥാനം സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ അനീഷ് – വിജിയും, നാലാം സ്ഥാനം സെവണ്‍ യൂണിറ്റിലെ ജിജോ – ഷൈനിയും നേടി.

ജൂണിയേഴ്‌സില്‍ രണ്ടാം സ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ ജോനറ്റ് – അലനും മൂന്നാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ വിശാല്‍ – ജോം, നാലാം സ്ഥാനം സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ ജാന്‍സണ്‍ -റൂവെല്‍ സഖ്യവും നേടി.

പരിപാടികള്‍ക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ.സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കത്തികളുമായി കിണറ്റില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വല്ലങ്ങി ബൈപാസ് റോഡ് സ്വദേശിനി മാരിയമ്മ(87)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരിയമ്മയുടെ ഭര്‍ത്താവ് മാണിക്കന്‍ ചെട്ടിയാര്‍ നേരത്തേ മരിച്ചിരുന്നു. വീടു പൂട്ടി കാവല്‍ ഏര്‍പ്പെടുത്തിയ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി സിഐ സുനില്‍കുമാര്‍ പറഞ്ഞു. മകനും കുടുംബത്തിനുമൊപ്പമായിരുന്നു മാരിയമ്മയുടെ താമസം. മകന്‍ സുബ്രഹ്മണ്യനും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് 12ന് ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയായിരുന്നു സംഭവമെന്ന് കരുതുന്നു. മൂന്നു മണിക്ക് തിരിച്ചെത്തിയ പേരമകന്‍ വിഘ്‌നേശ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയുമെത്തി മൃതദേഹം പുറത്തെടുത്തു. തുശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. വീടിനു മുന്നിലെ വാതില്‍ പൂട്ടി പിന്‍വാതില്‍ തുറന്നിട്ടാണ് പതിവായി പുറത്തു പോകാറുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡുള്‍പ്പെടെയെത്തി വിശദ അന്വേഷണം ഇന്ന് ആരംഭിക്കും.

ടോം മാത്യു

ചീട്ടുകളി പ്രേമികള്‍ക്കായി ഗ്ലാസ്‌ഗോയില്‍ അതിവിപുലമായ രീതിയില്‍ റമ്മി, ലേലം മത്സരങ്ങള്‍ ഒരുക്കി ഗ്ലാസ്ഗോ റമ്മി ബോയ്‌സ്. ഈ വരുന്ന നവംബര്‍ 17, 18, 19 തിയതികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യുകെയില്‍ എമ്പാടുമുള്ള ചീട്ടുകളി പ്രേമികള്‍ക്കൊപ്പം ഇറ്റലി, അയര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മാറ്റുരയ്ക്കുവാന്‍ എത്തുന്നു എന്നതാണ് ഈ വര്‍ഷത്തെ എടുത്ത് പറയാവുന്ന പ്രത്യേകത. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതോടൊപ്പം തന്നെ ഒരു അവധി ആഘോഷം എന്ന രീതിയില്‍ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച 4 മണി മുതല്‍ ഞായറാഴ്ച 6 മണിവരെ താമസവും ഭക്ഷണവും ലഭിക്കുന്നതായിരിക്കും. പ്രധാന മത്സരങ്ങള്‍ ശനിയാഴ്ച 9 മണി മുതല്‍ ആരംഭിക്കുന്നതായിരിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ മറ്റ് വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സര വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളും ക്യാഷ് പ്രൈസും അതോടൊപ്പം തന്നെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതായിരിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തഴെ പറയുന്ന രീതിയില്‍ ആയിരിക്കും.

റമ്മി ചാമ്പ്യന്‍ – : £ 501 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
റമ്മി ഫസ്റ്റ് റണ്ണര്‍ അപ്പ്: – £251 + ട്രോഫി+ സര്‍ട്ടിഫിക്കറ്റ്.
റമ്മി സെക്കന്റ് റണ്ണര്‍ അപ്പ്:- £ 101 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.

ലേലം ചാമ്പ്യന്‍സ് :- £ 501 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
ലേലം റണ്ണേഴ്‌സ് അപ്പ് :- £251+ ട്രോഫി + സര്‍ട്ടിഫിക്കറ്റ്.

മത്സരാര്‍ത്ഥികള്‍ക്കായി മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നതാണ്. മലയാളത്തനിമയുള്ള രുചികരമായ ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതില്‍ വൈദഗ്ധ്യം ആര്‍ജിച്ച പാചകക്കാരും ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. ഈ ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാന്‍ സഹായിച്ച സ്‌പോണ്‍സേഴ്‌സിനോടുള്ള നന്ദിയും കടപ്പാടും ഗ്ലാസ്‌ഗോ റമ്മി ബോയ്‌സ് അറിയിക്കുന്നു.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ടൂര്‍ണമെന്റ് സംഘാടകരായ ഗ്ലാസ് ഗോ റമ്മി ബോയ്‌സുമായി താഴെ പറയുന്ന നമ്പറുകളില്‍ എത്രയും പെട്ടന്ന് ബന്ധപ്പെടുക.

ബിജു പടിഞ്ഞാറയില്‍:-07846879921
ടോം മാത്യു, കുമ്പിളു മൂട്ടില്‍:-07868756523.

ജി.രാജേഷ്

നവംബര്‍ 12 ഞായറാഴ്ച ബ്രിസ്റ്റോള്‍ സ്റ്റോക്ക് ഗിഫ്‌ഫോര്‍ഡിലെ വൈസ് ക്യാമ്പസില്‍ ഈ വര്‍ഷത്തെ റിഥം ഇന്ത്യ ഫെസ്റ്റിവലിന് തിരി തെളിയും. ഇന്ത്യന്‍ ക്ലാസിക്കല്‍, നൃത്ത സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി 2015 ആരംഭിച്ച റിഥം ഇന്ത്യ ഫെസ്റ്റിവലില്‍ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം പ്രശസ്ത വയലിനിസ്റ്റായ ഡോക്ടര്‍ ജ്യോത്സ്ന ശ്രീകാന്ത് നയിക്കുന്ന ”ബാംഗ്ലൂര്‍ ഡ്രീംസ്” എന്ന ക്ലാസിക്കല്‍ ബാന്‍ഡിന്റെ ലോക പര്യടനത്തിന്റെ ഭാഗമായ പ്രകടനമാണ്. ഇന്ത്യന്‍ മ്യൂസിക്കും വെസ്റ്റേണ്‍ മ്യൂസിക്കും സമന്വയിക്കുന്ന പ്രകടനം ആസ്വദിക്കുവാന്‍ ഒരു സുവര്‍ണ അവസരമാണ്. ഡോക്ടര്‍ ജ്യോത്സ്ന ശ്രീകാന്തിനോടൊപ്പം ശ്രീ. എന്‍. എസ് മഞ്ജുനാഥ് – ഡ്രംസ്, സാന്ദ്രക് സോളമന്‍ – കീ ബോര്‍ഡ്, ഡാഫിന സദേക് – ഡബിള്‍ ബാസ് എന്നിവരും പങ്കെടുക്കും.

ശാസ്ത്രീയ സംഗീതത്തിന്റെ ഈണങ്ങള്‍ മീട്ടി വീണയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ശ്രീമതി ദുര്‍ഗ രാമകൃഷ്ണനും മൃദംഗം ശ്രീ കുംഭകോണം വെങ്കിടേശനും വേദിയിലെത്തും.

അതോടൊപ്പം നൃത്തത്തിന്റെയും സംഗീതത്തിന്റെയും വിസ്മയ പ്രകടനങ്ങളുമായി ബ്രിസ്റ്റോളിലെ നൃത്ത സംഗീത സ്‌കൂളുകളായ ഡോക്ടര്‍ വസുമതി പ്രസാദ് സ്‌കൂള്‍ ഡാന്‍സ് (ഭരതനാട്യം), കലാലയ സ്‌കൂള്‍ ഓഫ് മ്യൂസിക് (ക്ലാസിക്കല്‍ മ്യൂസിക്), രാഗവിദ്യ സ്‌കൂള്‍ ഓഫ് മ്യൂസിക് (ക്ലാസിക്കല്‍ മ്യൂസിക്), ശക്തീസ് നര്‍ത്തനാലയ (ഭരതനാട്യം) എന്നിവയോടൊപ്പം ബ്രിസ്റ്റോള്‍ കോസ്‌മോപൊളിറ്റന്‍ ക്ലബ് അവതരിപ്പിക്കുന്ന ”ദി സോള്‍ ഓഫ് നേച്ചര്‍- ബ്യൂട്ടി ആന്‍ഡ് ഹാപ്പിനെസ്സ്” എന്ന നൃത്തശില്‍പവും അവതരിപ്പിക്കും.
‘Rhythm Utsav 2017’ – Event of Classical Fusion.
November 12th Sunday ,2:30pm. SGS Wise Campus Audutorium , Stoke Gifford, Bristol . BS348LP

Event will finish by 6:30pm. (Free parking available)
Book your tickets in advance please. Limited Seats available…..
For tickets ,text 07809742051 ( Yogi) or 07448306866 (Sandeep).

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങള്‍ക്ക് യുകെ മലയാളികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുക്മ കലാമേളകളുടെ തിരക്കില്‍പ്പെട്ടതിനാല്‍ നിരവധി ആളുകള്‍ രചനകള്‍ അയച്ചുതരുവാനുള്ള സമയക്കുറവു സൂചിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രചനകള്‍ സ്വീകരിക്കുവാനുള്ള അവസാന തീയതി നവംബര്‍ മുപ്പതിലേക്കു നീട്ടുവാനും യുക്മ സാംസ്‌കാരിക വേദി കമ്മിറ്റി തീരുമാനിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി എല്ലാവരും നവംബര്‍ മുപ്പതിന് മുമ്പായി രചനകള്‍ അയച്ചു തരണമെന്ന് യുക്മ സാംസ്‌കാരിക വേദി കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയാണ്.

ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വേര്‍തിരിച്ചുള്ള മത്സരങ്ങള്‍ നടത്തുന്നതാണ്. സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണ് സമര്‍പ്പിക്കേണ്ടത്. 01/11/2017 നു പത്തു വയസ്സില്‍ താഴെയുള്ളവരെ സബ്ജൂനിയറായും, പത്തു മുതല്‍ പത്തൊന്‍പതു വയസ്സില്‍ താഴെയുള്ളവരെ ജൂനിയറായും പത്തൊന്‍പതു വയസ്സും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായാണ് പരിഗണിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കാവൂ.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നു വരുന്ന കൊച്ചു കുട്ടികളില്‍ അന്തര്‍ലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സബ്ജൂനിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നല്‍കാവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വിജയികള്‍ക്കു സമ്മാനങ്ങള്‍ യുക്മയോ യുക്മ സാംസ്‌കാരിക വേദിയോ സംഘടിപ്പിക്കുന്ന പ്രൗഢോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്‍കുന്നതാണ്.

ലേഖന വിഷയം – ജൂനിയേര്‍സ്
Social Media – A Necessary Evil
(സാമൂഹ്യമാധ്യമം – ഒരു അനിവാര്യ തിന്മ)

ലേഖന വിഷയം സീനിയേര്‍സ്
Roots of Modern Expatriate Keralites – An Introspection
(ആധുനിക പ്രവാസി മലയാളിയുടെ വേരുകള്‍, ഒരു പുനരന്വേഷണം)

കഥ, കവിത എന്നീ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ യഥേഷ്ടം തെരെഞ്ഞെടുത്ത് രചനകള്‍ നല്‍കാവുന്നതാണ്. കഥയും ലേഖനവും മൂന്ന് പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കവിയാത്തതും ആയിരിക്കണം. കവിത പന്ത്രണ്ടു വരിയില്‍ കുറയാത്തതും ഇരുപത്തിനാലു വരിയില്‍ അധികമാകാതെയുമിരിക്കണം. എല്ലാ മത്സര ഇനങ്ങളിലുമുള്ള രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാകരുത്. രചനകള്‍ ടൈപ്പ് ചെയ്‌തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്‌തോ ഇമെയില്‍ ആയി അയച്ചു തരേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പറോ മേല്‍വിലാസമോ എഴുതാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍, വിലാസം, ഇമെയില്‍, സബ്ജൂനിയര്‍/ജൂനിയര്‍/സീനിയര്‍ എന്നീ വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്‌തോ, വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജായി നിര്‍ബന്ധമായും അയക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള മത്സര ഇനങ്ങളിലെ രചനകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 30/11/2017 നു മുമ്പായി ലഭിച്ചിരിക്കേണ്ടതാണ്. നിഷ്പക്ഷരും പ്രഗത്ഭരുമായ വിധികര്‍ത്താക്കള്‍ നടത്തുന്ന വിധി നിര്‍ണ്ണയം അന്തിമമായിരിക്കും.

സാഹിത്യമത്സരങ്ങള്‍ക്കു അയക്കുന്ന രചനകളില്‍ നിന്നും സമ്മാനാര്‍ഹമായവയും അനുയോജ്യമായവയും യുക്മ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം യുക്മ സാംസ്‌കാരിക വേദിയില്‍ നിക്ഷിപ്തമാണ്. യുക്മ സാഹിത്യവിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി , മാത്യു ഡൊമിനിക്., കുര്യന്‍ ജോര്‍ജ്, ആശ മാത്യു, അനസുദ്ദീന്‍ അസീസ് എന്നിവര്‍ സാഹിത്യമത്സരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതാണ്.

യുകെയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ ഇടയിലെ നൈസര്‍ഗികമായ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുവാനുള്ള ഉദ്ദേശത്തോടെ യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളില്‍ എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ സംരംഭം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, സാംസ്‌കാരിക വേദി കോഓര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി എ ജോസഫ് , ജനറല്‍ കണ്‍വീനര്‍മാരായ മനോജ്കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ്കുമാര്‍ പിള്ള (07960357679), ഡോ. സിബി വേകത്താനം (07903748605), ജേക്കബ് കോയിപ്പള്ളി (07402935193), മാത്യു ഡൊമിനിക് (07780927397), കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റു യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

ലണ്ടന്‍: സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വര നാദോപാസനയുടെ സ്മരണ കൂടിയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം അഥവ ഏകാദശി സംഗീതോത്സവം. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം കുറേ പേര്‍ സംഗീതാര്‍ച്ചന നടത്തുന്നതിനുള്ള ഒരുക്കത്തിലാണ്. ശ്രീകോവിലില്‍ നിന്നുള്ള അഗ്‌നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ ക്രോയ്ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുപവനപുരിയായി ശുദ്ധ സംഗീതത്തിന്റെ അലകളുയരും.

നഷ്പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. അതുപോലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിലൂടെ യു.കെ യിലെ തന്നെ പ്രഗത്ഭരായ സംഗീതജ്ഞന്‍മാര്‍ക്കും തുടക്കക്കാര്‍ക്കും ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കുംവിധം ഗാനാര്‍ച്ചന നടത്തുന്നതിനുള്ള വേദികൂടിയാണ്.

ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെയിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമന്‍ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. യുകെയിലെ തന്നെ അറിയപ്പെടുന്ന സംഗീതജ്ഞന്‍മാരായ ശ്രീ സമ്പത് കുമാര്‍ (സപ്തസ്വര സ്‌കൂള്‍ ഓഫ് മ്യൂസിക്), ശ്രീ ദൊരൈബാലു (ദൊരൈ സ്വാമി സ്‌കൂള്‍ ഓഫ് മ്യൂസിക് ), ചെന്നൈ സിസ്റ്റേഴ്‌സ്, ശ്രീ ഘടം പ്രകാശ്, ശ്രീ മഹേഷ് രാജഗോപാല്‍ (ഏഷ്യാനെറ്റ് ടാലന്റ് ഹണ്ട് വിന്നര്‍) എന്നിവരും. ശ്രീ ശാലിനി ശിവശങ്കര്‍ നേതൃത്വം നല്കുന്ന ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിലെ കുട്ടികളും യുകെയിലെ മറ്റു സംഗീത സ്‌കൂളുകളിലെ കുട്ടികളും ചേരുമ്പോള്‍ ഈ വര്‍ഷത്തെയും സംഗീതോത്സവം യു.കെ മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.

Suresh Babu: 07828137478, Rajesh Raman: 07874002934 Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

Hindu Aikyavedi Facebook Page
https://www.facebook.com/londonhinduaikyavedi.org /[email protected]

ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ദൂരീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അവസാന സമയം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് കൃത്യമായി പ്രഖ്യാപിച്ചു. പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബ്രെക്‌സിറ്റിന്റെ മുഹൂര്‍ത്തമെന്ന് വിശേഷിപ്പിക്കാവുന്ന വിധം കൃത്യമായി യൂണിയന്‍ വിടുന്ന സമയംവരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. 2019 മാര്‍ച്ച് 29ന് രാത്രി 11ന് എല്ലാ ചര്‍ച്ചകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുവരുമെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ബ്രെക്‌സിറ്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ പ്രഖ്യാപനം. ഇതുസംബന്ധിച്ച ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം. എത്രകണ്ട് പ്രതിസന്ധികളുണ്ടായാലും ബ്രെക്‌സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയനേതാക്കള്‍ ഒരുമിച്ചുനിന്ന് മികച്ചൊരു ബ്രെക്‌സിറ്റ് ഉടമ്പടിക്കായി പ്രയത്‌നിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം ബില്ലില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ഭേദഗതികള്‍ ആര്‍ക്കും നിര്‍ദേശിക്കാം. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ തടസപ്പെടുത്താനുള്ള നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ ബ്രെക്‌സിറ്റിനായുള്ള ചര്‍ച്ചകളുടെ ആറാം റൗണ്ടും കാര്യമായ പുരോഗതിയില്ലാതെ ഇന്നലെ പൂര്‍ത്തിയായി. നഷ്ടപരിഹാരത്തുകയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ നിലപാടറിയിക്കാന്‍ ബ്രിട്ടനു രണ്ടാഴ്ചത്തെ സമയം നല്‍കുകയാണെന്ന് ചര്‍ച്ചകള്‍ക്കുശേഷം യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മിഷേല്‍ ഗാര്‍ണിയര്‍ പറഞ്ഞു. ഇരുഭാഗത്തുമുള്ള പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ചും, ബ്രിട്ടന്റെ ഡിവോഴ്‌സ് ബില്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ അതിനുശേഷം മാത്രമേ പൂര്‍ത്തിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുകൂട്ടര്‍ക്കും തര്‍ക്കവിഷയങ്ങളില്‍ പരിഹാരം കാണാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കലാമേളയും വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാര്‍ഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും മികച്ച അവതാരകന്‍ രമേഷ് പിഷാരടിയും ജനമനസ്സുകളില്‍ പ്രിയങ്കരിയായ ശ്രേയക്കുട്ടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഈ മാസം 26ന് ബര്‍മിങ്ങ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടത്തപ്പെടും.

കലാമേള രാവിലെ കൃത്യം ഒന്‍പതിന് ആരംഭിക്കും. എട്ട് വേദികളിലായിട്ടാണ് വിവിധ കാറ്റഗറിയുടെ അടിസ്ഥാനത്തില്‍ കലാമേള നടത്തപ്പെടുന്നത്. കൃത്യം വൈകുന്നേരം 4ന് കലാമേള പര്യവസാനിക്കുന്ന രീതിയിലാണ് എല്ലാ മത്സരങ്ങളും ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

യു.കെ.കെ.സി.എയുടെ പ്രഥമ അവാര്‍ഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും. തുടര്‍ന്ന് എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കല്‍ നൈറ്റിന് തുടക്കമാകും. അവാര്‍ഡ് നൈറ്റിനും മ്യൂസിക്കല്‍ നൈറ്റിനും പ്രവേശന ടിക്കറ്റ് ഉണ്ട്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

അവാര്‍ഡ് നൈറ്റ് ടിക്കറ്റുകള്‍ 35, 25, 15 പൗണ്ട് നിരക്കില്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ ആവശ്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Copyright © . All rights reserved