ചെന്നൈ: ബിജെപി വിമര്‍ശനങ്ങള്‍ക്കു പിന്നാലെ വിജയ് ചിത്രം ‘മെര്‍സലി’നു പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. കമല്‍ഹാസനും പാ രഞ്ജിത്തും അടക്കമുള്ളവര്‍ സിനിമയ്‌ക്കെതിരായ നീക്കങ്ങളെ അപലപിച്ചു. ‘മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണ് ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനുശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണു വിവാദത്തിന് കാരണമായത്.
സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. ‘കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്’. ഈ സംഭാഷണമാണ് ബിജെപി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.അതേസമയം, ചിത്രത്തിനു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ് സംവിധായകന്‍ പാ രഞ്ജിത്തും പിന്തുണയുമായെത്തി. അതിനിടെ ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും രംഗത്തെത്തി. ചിത്രം തിയറ്ററില്‍ െചന്നുകാണരുത് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
യുകെകെസിഎയുടെ 2018-19 ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2018 ജനുവരി 27നു നടക്കും. ജനുവരി ഒന്ന് മുതല്‍ 10 വരെ പത്രിക സമര്‍പ്പിക്കാം. 13ന് സൂക്ഷ്മ പരിശോധന. 17 വരെ പത്രിക പിന്‍വലിക്കാം.
2017 ഡിസംബര്‍ 31ന് മുന്‍പായി യൂണിറ്റ് ഭാരവാഹികളുടെ ലിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിക്കു കൈമാറേണ്ടതാണ്. ഡിസംബര്‍ 31 നു ശേഷം ലഭ്യമാകുന്ന ലിസ്റ്റ് വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല.
യൂണിറ്റ് സബ്‌സ്‌ക്രിബി്ഷന്‍ നല്‍കാത്ത യൂണിറ്റുകളെ യു കെ കെ സി എ ഇലക്ഷന് അയോഗ്യരാക്കുവാന്‍ നാഷണല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
കോഴിക്കോട് ബിരിയാണിക്ക് ഏറെ പേരുകേട്ട ഹോട്ടലാണ് റഹ്മത്ത്. ഇവിടെ ബിരിയാണി കഴിക്കാന്‍ എത്ര നേരം പോലും കാത്തുനില്‍ക്കാന്‍ ഭക്ഷണപ്രേമികള്‍ തയാര്‍. ഇങ്ങനെയുള്ള റഹ്മത്തില്‍ കഴിഞ്ഞദിവസം നടന്ന ബിരിയാണി തല്ലിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം. തല്ലിയത് സീരിയല്‍ നടി, കൊണ്ടത് വെയ്റ്റര്‍മാരും. ആദ്യ ദിവസം സീരിയല്‍ നടി അനു ജൂബി വെയ്റ്ററെ തല്ലിയെന്നായിരുന്നു വാര്‍ത്ത. പിറ്റേദിവസം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ നടി പഴിച്ചത് ഹോട്ടല്‍ ജീവനക്കാരെ. ഇപ്പോഴിതാ സീരിയല്‍ നടിയെ വെട്ടിലാക്കി സംഭവസമയത്ത് അവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. മലാപ്പറമ്പ് സ്വദേശിയായ നജീബ് എന്നയാളാണ് അന്നേദിവസം സംഭവിച്ച കാര്യത്തെപ്പറ്റി മനസുതുറന്നത്.
നജീബ് പറയുന്നത് ഇങ്ങനെ- ഇടയ്‌ക്കൊക്കെ റഹ്മത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത് ഞങ്ങള്‍ സുഹൃത്തുക്കളുടെ പതിവാണ്. കോഴിക്കോട്ട് ടൗണില്‍ തന്നെയാണ് ഞാന്‍ ജോലി ചെയ്യുന്നത്. അന്നും പതിവുപോലെ ഞങ്ങള്‍ ഹോട്ടലിലെത്തി. ഭാഗ്യവശാല്‍ സീറ്റ് കിട്ടി. ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രണ്ടു സീറ്റിനപ്പുറത്തുള്ള ടേബിളില്‍ നിന്ന് വലിയ വാക്‌വാദം കേള്‍ക്കുന്നത്. നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയും കൂടെയുള്ളവരും വെയ്റ്ററോട് കയര്‍ക്കുകയാണ്. 20-23 വയസ് മാത്രമുള്ള ജോലിക്കാരന്‍ പയ്യനോട് കേട്ടലറയ്ക്കുന്ന ഭാഷയിലാണ് ആ പെണ്‍കുട്ടിയുടെ കൂടെ വന്നവര്‍ സംസാരിക്കുന്നത്. പെണ്‍കുട്ടിക്കൊപ്പമുള്ള ഒരു യുവാവ് മദ്യപിച്ചതു പോലെ നന്നായി ആടുന്നുണ്ട്.
ഈ സമയം ഹോട്ടലിന്റെ ചുമതലയുള്ള വ്യക്തിയാണോ എന്നറിയില്ല ഒരാള്‍ വന്ന് ഇവരെ ആശ്വസിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ വന്നവരില്‍ ചിലര്‍ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഓഫീസില്‍ ചെല്ലേണ്ട സമയമായതിനാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങുകയും ചെയ്തു. പിന്നീടാണ് ചാനലുകളിലും ഫേസ്ബുക്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്- നജീബ് പറയുന്നു.
അതേസമയം, അനു ജൂബിയുടെ വാദം ഇങ്ങനെ- പിറന്നാള്‍ ആഘോഷിക്കാനാണ് ഞാന്‍ കൂട്ടുകാര്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം കോഴിക്കോട് റഹ്മത് ഹോട്ടലിലെത്തിയത്. അവിടുത്തെ ഭക്ഷണം രുചികരമായതുകൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ടേബിള്‍ ഒന്നും ഒഴിവുണ്ടായിരുന്നില്ല. ഞാനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. കൂട്ടുകാര്‍ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്തുനിന്നു. ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയ്റ്റര്‍ വന്ന് മട്ടന്‍ ഐറ്റംസ് ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചു. നിങ്ങള്‍ക്ക് ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഭക്ഷണത്തിനായി അരമണിക്കൂറായി കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞ് അയാള്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഓര്‍ഡര്‍ എടുക്കുന്ന സമയത്ത് പോലും ഭക്ഷണം വൈകുമെന്ന് പറഞ്ഞിരുന്നില്ല.
ഹോട്ടലില്‍ എത്തിയവരോട് മോശമായി പെരുമാറിയ വെയ്റ്ററെ കൂട്ടുകാര്‍ മാനേജറുടെ റൂമിലേക്ക് പിടിച്ചു കൊണ്ട് പോകുന്ന സമയത്താണ് എനിക്ക് സമീപം നിന്ന ഒരാള്‍ മോശമായി സംസാരിച്ചത്. ‘നീ എന്തൊരു ചരക്കാണെടീ..’ എന്നാണ് അവന്‍ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം കേട്ടാല്‍ ഏത് പെണ്ണും പ്രതികരിച്ചു പോകും. ആ ഡയലോഗ് കേട്ടപ്പോള്‍ അത് നിന്റെ അമ്മയോട് പറഞ്ഞാല്‍ മതി എന്ന് ഞാന്‍ തിരിച്ച് പറഞ്ഞു. ഈ പ്രശ്‌നത്തില്‍ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാള്‍ മോശമായി പെരുമാറുകയും അവളെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത വന്നത് ഞാന്‍ മര്‍ദ്ദിച്ചുവെന്നും മട്ടന്‍ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വച്ചുവെന്നുമാണ്. ഇതില്‍ പരാതിപ്പെടാനാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പുറകെ അവിടെ ഹോട്ടലില്‍ വെച്ച് പ്രശ്‌നമുണ്ടാക്കിയ ആള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാള്‍ അവിടത്തെ ഒരു സിപിഎം നേതാവിന്റെ സഹോദരനാണെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിഞ്ഞത്.
സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാരുടെ പെരുമാറ്റവും വളരെ മോശമായിരുന്നു. ഒരു വനിതാ പോലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചത്. എന്റെ ഫോണൊക്കെ പോലീസുകാര്‍ വാങ്ങി പരിശോധിക്കുകയും ചെയ്തിരുന്നു, അതിന്റെ ആവശ്യം എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല.
ബിനോയി ജോസഫ്
യൂറോപ്പിനു പുറത്തു നിന്നുള്ള രാജ്യങ്ങളിലെ ഹെൽത്ത് പ്രഫഷണലുകൾക്ക് യുകെയിലെ നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്യാനുള്ള അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനത്തിൻറെ യോഗ്യത തെളിയിക്കാൻ IELTS ന് പുറമേ ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET) യും ഇനി മുതൽ ഉപയോഗിക്കാം. 2017 നവംബർ ഒന്നു മുതൽ OET യും NMC രജിസ്ട്രേഷന് യോഗ്യതയായിരിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ യുകെ രജിസ്ട്രേഷനിൽ വന്ന കുറവും യുകെയിൽ നിലവിൽ 40,000 നഴ്സിംഗ് വേക്കൻസികൾ ഉള്ളതുമാണ് NMC യെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഇംഗ്ളീഷ് സംസാരിക്കുന്ന ഓസ്ട്രേലിയ, ക്യാനഡ, സൗത്ത് ആഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും IELTS പാസാകാൻ ബുദ്ധിമുട്ടുന്ന സാഹചര്യവും NMC യുടെ പുതിയ പരിഷ്കാരങ്ങളുടെ പിന്നിലുണ്ട്. ബ്രെക്സിറ്റ് ഭീതിയിൽ യൂറോപ്പിൽ നിന്നും യുകെയിലേയ്ക്കുള്ള കുടിയേറ്റത്തിൽ വന്ന കുറവും പബ്ലിക്ക് കൺസൽട്ടേഷൻ നടത്താൻ NMC യെ പ്രേരിപ്പിച്ചു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ OET ടെസ്റ്റ് സെന്ററുകൾ ഉണ്ട്. ഇന്ത്യയിൽ കൊച്ചിയടക്കം പ്രധാന നഗരങ്ങളിൽ എല്ലാം OET ടെസ്റ്റ് സെൻറുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി, ചെന്നൈ, ബാംഗ്ളൂർ, മുംബൈ, ഹൈദരാബാദ്, കോൽക്കത്ത എന്നിവിടങ്ങളിലും ടെസ്റ്റ് എഴുതാം. കൊച്ചിയിൽ ഷിപ്പ് യാർഡിനു എതിർവശത്തുള്ള പ്ലാനറ്റ് എഡ്യൂ എക്സാംസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെസ്റ്റ് നടത്തുന്നത്.
എന്താണ് ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് ( OET)?
ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് അല്ലെങ്കിൽ OET എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റ് ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്. ഡെൻറിസ്ട്രി, ഡയറ്റിക്സ്, മെഡിസിൻ, നഴ്സിംഗ്, ഒക്കുപ്പേഷണൽ തെറാപ്പി, ഒപ്ടോമെസ്ട്രി, ഫാർമസി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോഗ്രാഫി, സ്പീച്ച് പതോളജി, വെറ്റിനറി സയൻസ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ് OET യിൽ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാവുന്നത്.
നാല് സബ് ടെസ്റ്റുകളാണ് OET യിൽ ഉള്ളത്. ഏകദേശം 50 മിനിട്ട് നീണ്ടു നിൽക്കുന്ന ലിസണിംഗ്, 60 മിനിട്ടിന്റെ റീഡിംഗ്, 45 മിനിട്ടിൻറെ റൈറ്റിംഗ്, 20 മിനിട്ടോളം ദൈർഘ്യം വരുന്ന സ്പീക്കിംഗ് എന്നിവ. ലിസണിംഗ് ടെസ്റ്റിന് രണ്ടു പാർട്ടുകൾ ഉണ്ട്. പാർട്ട് എയിൽ ഹെൽത്ത് പ്രഫഷണലും പേഷ്യന്റും തമ്മിൽ നടക്കുന്ന റെക്കോർഡ് ചെയ്ത സംഭാഷണം കേട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കണം. പാർട്ട് ബിയിൽ ആരോഗ്യ സംബന്ധമായ ഒരു വിഷയത്തെക്കുറിച്ച് ഹെൽത്ത് പ്രഫഷണൽ നല്കുന്ന ലഘു വിശദീകരണത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കണം. ഓരോ റെക്കോർഡും ഒരിക്കൽ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ. കേൾക്കുന്നതിനിടയിൽ തന്നെ ഉത്തരം എഴുതണം.
റീഡിംഗ് ടെസ്റ്റിലെ പാർട്ട് എ 15 മിനിട്ട് നീണ്ടു നിൽക്കുന്നതാണ്. പരീക്ഷാർത്ഥികൾ മൂന്നോ നാലോ ഷോർട്ട് ടെക്സ്റ്റുകൾ വായിച്ചതിനുശേഷം അവയുടെ സമ്മറിയായി നല്കിയിരിക്കുന്ന പാരഗ്രാഫിൽ വിട്ടു പോയിരിക്കുന്നവ വാക്കുകൾ ചേർത്ത് എഴുതണം. 25-35 ഗ്യാപ്പുകൾ അനുയോജ്യമായ വാക്കുകൾ ഉപയോഗിച്ച് പൂരിപ്പിക്കണം. സമയ ബന്ധിതമായി കാര്യങ്ങൾ വായിച്ച് മനസിലാക്കാനുള്ള കഴിവു തെളിയിക്കാനാണിത്. പാർട്ട് ബിയ്ക്ക് 45 മിനിട്ട് സമയമുണ്ട്. ഈ ടെസ്റ്റിൽ ഹെൽത്ത് കെയറുമായി ബന്ധപ്പെട്ട 600-മുതൽ 800 വരെ വാക്കുകൾ ഉള്ള പാസേജ് വായിച്ചതിനു ശേഷം 16 മുതൽ 20 വരെ മൾട്ടിപ്പിൽ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.
45 മിനിട്ടാണ് റൈറ്റിംഗ് ടെസ്റ്റിന് ഉള്ളത്. തികച്ചും പ്രഫഷനുമായി ബന്ധപ്പെട്ട ടെസ്റ്റാണിത്. പരീക്ഷാർത്ഥികൾ ഒരു റഫറൽ ലെറ്റർ തയ്യാറാക്കാനാണ് ആവശ്യപ്പെടുക. പ്രഫഷന്റെ വ്യത്യാസമനുസരിച്ച് റഫറലിനു പുറമേ ട്രാൻസ്ഫർ അല്ലെങ്കിൽ ഡിസ്ചാർജ് ലെറ്റർ, പേഷ്യന്റ്, കെയറർ അഡ് വൈസ് ലെറ്റർ എന്നിവയും തയ്യാറാക്കാൻ ആവശ്യപ്പെടാറുണ്ട്. ലെറ്ററിൽ ഉൾപ്പെടുത്താനുള്ള കേസ് നോട്ടുകൾ നല്കും. ഗ്രാമറും ശരിയായ വാക്കുകളുടെ ഉപയോഗവും കോംബ്രിഹെൻഷനും എഴുതുന്ന ലേഔട്ടും അനുസരിച്ച് ഗ്രേഡിംഗ് ലഭിക്കും.
സ്പീക്കിംഗ് ടെസ്റ്റിൽ ഇന്റർവ്യൂവറുമായി വൺ ടു വൺ സംഭാഷണവും റോൾ പ്ലേയും ഉണ്ടാവും. പരീക്ഷാർത്ഥിയുടെ പ്രഫഷണൽ ബാക്ക്ഗ്രൗണ്ട് സംബന്ധമായ ഒരു വാം അപ്പ് ഇന്റർവ്യു ആണ് ആദ്യം നടക്കുക. അതിനു ശേഷം രണ്ട് റോൾ പ്ലേ ഉണ്ടാവും. ഇതിന് തയ്യാറാകാൻ 2-3 മിനിട്ട് ലഭിക്കും. റോൾ പ്ലേ അഞ്ചു മിനിട്ടോളം നീണ്ടു നിൽക്കും. പരീക്ഷാർത്ഥി ഇതിൽ തങ്ങളുടെ പ്രഫഷണൽ റോൾ കൈകാര്യം ചെയ്യണം. OET യുടെ നാല് ടെസ്റ്റുകളും A മുതൽ E വരെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലിസണിംഗിനും റീഡിംഗിനും ഗ്രേഡുമായി ബന്ധപ്പെടുത്തുന്ന ഒരു നിശ്ചിത സ്കോർ സെറ്റ് ചെയ്തിട്ടില്ല. റൈറ്റിംഗിലും റീഡിംഗിലും രണ്ടു ഇൻഡിപെഡന്റ് അസ്സസ്സർമാർ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് വഴിയാണ് ഗ്രേഡ് കണ്ടെത്തുക. വിവിധ ഗ്രേഡുകളുടെ വിവരണം താഴെക്കൊടുത്തിരിക്കുന്നു.
ഓരോ വർഷവും 12 ഓളം ടെസ്റ്റുകൾ ഓരോ കേന്ദ്രങ്ങളിലും നടത്താറുണ്ട്. ഏകദേശം 16 ബിസിനസ് ഡേയ്ക്കുള്ളിൽ റിസൽട്ട് പബ്ളിഷ് ചെയ്യും. ഒറ്റ സിറ്റിംഗിൽ ഓരോ ടെസ്റ്റിനും B ഗ്രേഡ് എങ്കിലും കരസ്ഥമാക്കിയ വരെയാണ് ഓർഗനൈസേഷനുകൾ സാധാരണരീതിയിൽ ക്വാളിഫൈ ചെയ്തതായി കണക്കാക്കാറുള്ളത്. OET യുടെ ഓൺലൈൻ പ്രൊഫൈലിൽ ലേറ്റസ്റ്റ് ടെസ്റ്റ് ഗ്രേഡുകൾ പോസ്റ്റ് ചെയ്യപ്പെടും. വിവിധ ബോർഡുകളും കൗൺസിലുകളും ടെസ്റ്റിന് നല്കുന്ന വാലിഡിറ്റി പീരിയഡ് വ്യത്യസ്തമാണ്. മിക്ക സ്ഥാപനങ്ങളും രണ്ടു വർഷത്തെയ്ക്ക് മാത്രമേ ടെസ്റ്റ് സർട്ടിഫിക്കറ്റിനെ പരിഗണിക്കാറുള്ളൂ.
ന്യൂസ് ഡെസ്ക്.
എൻ. എച്ച്. എസിന്റെ പെർഫോർമൻസ് ടാർജറ്റിൻറെ അടുത്തെങ്ങും എത്താനാവാതെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും നോർതേൺ അയർലണ്ടിലെ ഹോസ്പിറ്റലുകൾ ബുദ്ധിമുട്ടുന്നു. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ബിർമ്മിങ്ങാമിലെയും ലെസ്റ്ററിലെയും പ്രമുഖ ഹോസ്പിറ്റലുകളും ഈ പട്ടികയിൽ ഉണ്ട്. ക്യാൻസർ രോഗികൾ ചികിത്സ കിട്ടാൻ 62 ദിവസം കാത്തിരിക്കണം എന്ന അവസ്ഥയാണുള്ളത്. A E യിൽ ഡോക്ടറെ കാണാൻ വെയിറ്റിംഗ് ടൈം നാലുമണിക്കൂറിൽ താഴെ നിലനിർത്താൻ മിക്ക ഹോസ്പിറ്റലുകളും പരാജയപ്പെട്ടു. നിരവധി ഓപ്പറേഷനുകളും ട്രീറ്റ് മെന്റുകളും ദിവസേന മാറ്റി വയ്ക്കപ്പെടുന്നുണ്ട്. ബിബിസിയും എൻ മാസേയും നടത്തിയ റിസർച്ചിലാണ് വിവരങ്ങൾ പുറത്തു വന്നത്. യുകെയിലെ 160 ഓളം ഹോസ്പിറ്റലുകളിൽ വിദഗ്ദരുടെ സംഘം പഠനം നടത്തി.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും സ്ഥലപരിമിതിയും ടാർജറ്റ് നേടുന്നതിൽ തടസമാകുന്നുണ്ട്. ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത് വെയിൽസിലെ ഹോസ്പിറ്റലുകളാണ്. സ്കോട്ട്ലൻഡിലെ സ്ഥിതി ഇംഗ്ലണ്ടിനെ അപേക്ഷിച്ച് മെച്ചമാണ്. എമർജൻസിയിൽ എത്തുന്ന രോഗികളിൽ 11 ശതമാനത്തിന് 4 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. നിലവിൽ 500,000 രോഗികൾ വിവിധ ചികിത്സയ്ക്കായി NHS ൽ വെയിറ്റ് ലിസ്റ്റിൽ ഉണ്ട്.
കഴിഞ്ഞ ഒരു വർഷമായി ടാർജറ്റ് നേടാത്ത ലിസ്റ്റിൽ വൂസ്റ്റർ, വോൾവർഹാംപ്റ്റൺ, ഗ്ലോസ്റ്റർ, ലീഡ്സ്, മെയിഡ് സ്റ്റോൺ, കോൾച്ചെസ്റ്റർ, ഹൾ, ലിങ്കൺ, ബാസിൽഡൺ, നോർത്ത് മിഡ്ലാൻഡ്സ്, ഈസ്റ്റ് കെന്റ് എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകൾ ഉൾപ്പെടുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ ക്യാൻസർ കെയറിന്റെ ടാർജറ്റ് 85 ശതമാനമായിരിക്കെ 67.3 ശതമാനം കൈവരിക്കാനെ കഴിഞ്ഞുള്ളു. ഓപ്പറേഷൻ ആൻഡ് കെയറിൽ 92 ൽ 90.5ഉം എമർജൻസിയിൽ 87.9 ശതമാനവും മാത്രമാണ് നേടാനായത്. യുകെയിലെ മിക്ക ഹോസ്പിറ്റലുകളും രോഗികളുടെ ബാഹുല്യത്താൽ ടാർജറ്റ് നേടാനാവാതെ നട്ടം തിരിയുകയാണ്. വിന്റർ എത്തുന്നതോടെ എമർജൻസി സംവിധാനങ്ങളടക്കം സമ്മർദ്ദത്തിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ദിനേശ് വെള്ളാപ്പള്ളി
ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ലോകൈക ദര്‍ശനങ്ങളാണെന്നും, അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്വത്തായി സൂക്ഷിക്കുന്നതിന് പകരം ലോകനന്മയ്ക്കായി പ്രയോഗിക്കുകയുമാണ് സേവനം യുകെയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഇക്കഴിഞ്ഞ കാലയളവില്‍ സേവനം യുകെയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത വ്യക്തികള്‍ ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി രാവും പകലും പരിശ്രമിച്ചു. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്ത് ഈ ദൗത്യത്തിനായി നിയോഗിച്ചിരിക്കുകയാണ്.
ഡോ. ബിജു പെരിങ്ങത്തറയാണ് സേവനം യുകെയുടെ പുതിയ ചെയര്‍മാന്‍. ഗ്ലോസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമാണ് ഡോ. ബിജു സേവനം യുകെയെ നയിക്കാനുള്ള ചരിത്രനിയോഗം ഏറ്റെടുക്കുന്നത്. ഹാരോ കുടുംബ യൂണിറ്റിന്റെ ഭാഗമായ അനില്‍.സി. ആര്‍ വൈസ് ചെയര്‍മാകും. സട്ടന്‍ കുടുംബ യൂണിറ്റ് അംഗന്‍ ദിലീപ് വാസുദേവനാണ് കണ്‍വീനര്‍. സേവനം യുകെയുടെ ജോയിന്റ് കണ്‍വീനറായ സാജന്‍ കരുണാകരന്‍ സ്ഥാനമേല്‍ക്കും. ബര്‍മിംഗ്ഹാം കുടുംബ യൂണിറ്റ് അംഗമാണ് ഇദ്ദേഹം. ഓക്സ്ഫോര്‍ഡ് കുടുംബ യൂണിറ്റ് അംഗം രസികുമാര്‍ ട്രഷററാകും. ഗ്ലോസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമുള്ള ദിനേശ് വെള്ളാപ്പള്ളി കുടുംബ യൂണിറ്റ് കണ്‍വീനര്‍/പിആര്‍ഒ സ്ഥാനങ്ങള്‍ കൈയാളും. ആഷ്ന അന്‍പു(വനിതാ കണ്‍വീനര്‍)ബര്‍മിങ്ഹാം യൂണിറ്റ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ഏഴാക്കി ചുരുക്കാനും ജനറല്‍ ബോഡി തീരുമാനമെടുത്തു. ഇതുവരെ 16 അംഗങ്ങളായിരുന്നു ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയിലും, ഓരോ കുടുംബങ്ങളുടെ ഒത്തൊരുമയ്ക്കും, സന്തോഷത്തിനും എത്രത്തോളം പ്രാധാന്യമാര്‍ന്നതാണെന്ന സന്ദേശം സേവനം യുകെ ജനമനസ്സുകളില്‍ എത്തിക്കും. കാലത്തിന് അനുയോജ്യമായ മഹത്തായ സംസ്‌കാരമാണ് ഗുരുദേവന്‍ മാനവരാശിക്ക് പ്രദാനം ചെയ്തതെന്ന് വിളംബരം ചെയ്യാനും, ഓരോ മനുഷ്യരുടേയും ജീവിതത്തിലേക്ക് സംസ്‌കാരത്തെ പകര്‍ന്നു നല്‍കാനുമുള്ള പരിശ്രമങ്ങളാണ് പുതിയ സാരഥികള്‍ മുന്നോട്ട് നയിക്കുക. സഹജീവികളുടെ ജീവിതം മെച്ചപ്പെടുത്താനും, അന്ധവിശ്വാസങ്ങളുടെയും, വൈദേശിക ആചാരങ്ങളുടെയും തടവില്‍ നിന്നും അവരെ മോചിപ്പിക്കാനും ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വെളിച്ചമാണ് സേവനം യുകെയുടെ മുന്നോട്ടുള്ള വഴി തെളിച്ചമാര്‍ന്നതാക്കുന്നത്. ആധുനിക ലോകത്ത് ഇടുങ്ങിയ ചിന്താഗതികളും, പണത്തിന്റെ പിടിയിലായി സ്വാര്‍ത്ഥ മോഹങ്ങള്‍ക്ക് പ്രാധാന്യവും നല്‍കുന്ന വേളയില്‍ വെല്ലുവിളികള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് സേവനം യുകെയെ കാത്തിരിക്കുന്നത്.
കാലം ഏതായാലും ജീവിതം മികച്ചതാക്കാന്‍, സമാധാനം നിറഞ്ഞതാക്കാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രയോജനം ചെയ്യുമെന്നുള്ള അടിയുറച്ച വിശ്വാസമാണ് സേവനം യുകെയുടെ ആധാരശില. രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നും ഗുരുദേവന്റെ ആശയങ്ങള്‍ ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്ന് പുതിയ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. മുന്‍കാല നേതൃത്വം പകര്‍ന്നുകൊടുക്കുന്ന വിലയേറിയ നിര്‍ദ്ദേശങ്ങളും, അംഗങ്ങളുടെ വാക്കുകളും സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളെ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുമെന്നും സാരഥികള്‍ വ്യക്തമാക്കി.
റജി നന്തികാട്ട്
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും ഒക്ടോബര്‍ 29ന് ഈസ്റ്റ് ഹാമില്‍ ഉദയ റെസ്റ്റോറന്റില്‍ പാര്‍ട്ടി ഹാളില്‍ നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തില്‍ വയനാട്ടിലെ ആദിവാസി ഊരുകളില്‍ കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുഭവങ്ങള്‍ ചാരിറ്റി വിഭാഗംകണ്‍വീനര്‍ ടോണി ചെറിയാനും ട്രഷറര്‍ ഷാജന്‍ ജോസഫും പങ്കു വെയ്ക്കും.
ആദിവാസി ഊരുകളില്‍ കുട്ടികള്‍ വിദ്യാഭാസ രംഗത്ത് നേരിടുന്ന പ്രശനങ്ങളെക്കുറിച്ചു ടോണി ചെറിയാന്‍ വിശദമായി സംസാരിക്കുകയും ആ വിഷയത്തില്‍ ചര്‍ച്ചയും നടക്കും. തുടര്‍ന്ന് കലാവിഭാഗം കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ് ‘ലണ്ടന്‍ മലയാള സാഹിത്യവേദിക്കു യുകെയിലെ കലാസാഹിത്യ രംഗത്ത് എപ്രകാരം ശക്തമായി ഇടപെടുവാന്‍ സാധിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. തുടര്‍ന്ന് വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
സാഹിത്യ സല്ലാപത്തിലും സായാഹ്നവിരുന്നിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: 07852437505/ 07584074707
സഖറിയ പുത്തന്‍കളം
ബര്‍മിങ്ങ്ഹാം: യു.കെ.കെ.സി.എയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സ് മത്സരവും ഉള്‍പ്പെടുത്തി. തുടക്കം എന്ന നിലയില്‍ യൂണിറ്റ് അടിസ്ഥാനത്തിലല്ല വനിതാ ഡബിള്‍സ് മത്സരം. യൂണിറ്റ് അതിരുകള്‍ ഇല്ലാതെ നടത്തപ്പെടുന്ന മത്സരത്തിന് വിവിധ യൂണിറ്റുകളിലെ രണ്ട് വനിതകള്‍ ചേര്‍ന്ന് ഒരു ടീമായി മത്സരിക്കാവുന്നതാണ്.
പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, ജൂണിയേഴ്സ് എന്നിവ യൂണിറ്റ് അടിസ്ഥാനത്തിലാകും മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ട്രെന്‍സ്ഹാം ഹൈസ്‌കൂളില്‍ രാവിലെ 9.30ന് ബാഡ്മിന്റണ്‍ മത്സരം ആരംഭിക്കും. ഒക്ടോബര്‍ 29ന് മുന്‍പ് ടീമുകള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീ മെന്‍സ് ഡബിള്‍സ് 20 പൗണ്ട്, മിക്സഡ് ഡബിള്‍സ്, വനിതാ ഡബിള്‍സ് – 10 പൗണ്ട്, ജൂനിയേഴ്സ് (12 വയസ് മുതല്‍ 15 വരെ) – അഞ്ച് പൗണ്ട്.
പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി എത്തുന്നു. ഏപ്രിൽ മാസത്തിൽ തങ്ങളുടെ കുഞ്ഞിന് ജന്മം നല്കാനൊരുങ്ങുകയാണ് രാജ ദമ്പതികൾ. പ്രിൻസ് വില്യത്തിൻറെയും പ്രിൻസസ് കേറ്റിൻറെയും മൂന്നാമത്തെ കുട്ടിയെയാണ് വരവേൽക്കാൻ രാജകുടുംബം ഒരുങ്ങുന്നത്. ജനിക്കാനിരിക്കുന്നത് രാജകുമാരനോ അതോ രാജകുമാരിയോ എന്ന ആകാംഷയിലാണ് ബ്രിട്ടീഷ് ജനത. രാജകിരീടത്തിന്റെ അവകാശികളിൽ അഞ്ചാം സ്ഥാനമാണ് ജനിക്കുന്ന കുഞ്ഞിന്.
പ്രിൻസ് ജോർജിന് നാലും പ്രിൻസസ് ഷാർലറ്റിന് രണ്ടും വയസാണ് പ്രായം. പ്രിൻസ് ചാൾസ്, പ്രിൻസ് വില്യം, പ്രിൻസ് ജോർജ്, പ്രിൻസസ് ഷാർലറ്റ് എന്നിവരാണ് നിലവിൽ രാജ കിരീടത്തിന് അവകാശമുള്ളവർ. പുതിയ അവകാശിയുടെ വരവോടെ പ്രിൻസ് ഹാരിയുടെ സ്ഥാനം ആറാമതായി. ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ ലിൻഡോ വിംഗിലാണ് പുതിയ അവകാശിയ്ക്ക് ജന്മം നല്കുക. കെൻസിംഗ്ടൺ പാലസ് ഒദ്യോഗികമായി കുഞ്ഞ് ജനിക്കുന്ന മാസം പുറത്തു വിട്ടെങ്കിലും കൃത്യമായ തിയതി വെളിപ്പെടുത്തിയിട്ടില്ല.
വില്യമിന്റെയും കേറ്റിന്റെയും ഏഴാം വിവാഹ വാർഷികം ഏപ്രിൽ 29നാണ്. ക്വീൻ എലിസബത്തിന് ഏപ്രിൽ 21 ന് 92 മത് പിറന്നാളാണ്. സെൻറ് ജോർജസ് ഡേ ഏപ്രിൽ 23 നാണ്. 2018 ഏപ്രിൽ രാജ കുടുംബത്തെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ കാലമാകും. കേറ്റ് രാജകുമാരി പ്രിൻസ് വില്യത്തിനൊപ്പം പാഡിംഗ്ടണിൽ നടന്ന ഒരു ചാരിറ്റി ഇവൻറിൽ തിങ്കളാഴ്ച പങ്കെടുത്തു.
ന്യൂസ് ഡെസ്ക്
ഹരിക്കെയിൻ ഒഫീലിയ യുകെയിലും അയർലണ്ടിലും സംഹാരതാണ്ഡവം തുടരുന്നു. ഇതു വരെ മൂന്നു പേർ മരിച്ചു. 80 മൈൽ സ്പീഡിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. യുകെയിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാർ മറിഞ്ഞ് ഒരു സ്ത്രീയും മരം കടപുഴകി വീണ് രണ്ട് പുരുഷന്മാരും മരണമടഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂളുകളുടെയും സ്റ്റേഡിയങ്ങളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ഫ്ളൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഹൈവേകളിൽ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടായി. പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞതിനാൽ യുകെയുടെ പല ഭാഗങ്ങളിലും ആകാശം ചുവപ്പ് നിറമായി മാറി. അയർലണ്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി നല്കി. നാളെയും സ്കൂളുകൾക്ക് അയർലണ്ട് എഡ്യൂക്കേഷൻ മിനിസ്റ്റർ അവധി നല്കിയിരിക്കുകയാണ്.