Uncategorized

 ബിജോ തോമസ് അടവിച്ചിറ  

അപകടങ്ങൾ പതിവായ ചങ്ങനാശേരി വാഴൂർ റോഡിൽ, കെണി ഒരുക്കി കാത്തിരിക്കുകയാണ് ഓരോ ഓരോ പരസ്യ ബോർഡുകളും, റോഡിനോട് ചേർന്ന് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങൾ ഉണ്ടായിരിക്കെയാണ്. അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ ഒരു കൂസലുമില്ലാതെ കമ്പനികൾ പരസ്യ ബോർഡുകൾ റോഡിൻറെ ഇരുവശങ്ങളിലും സ്ഥാപിക്കുന്നത്. കമ്പനികളുടെ കരാർ ഏറ്റെടുക്കുന്ന പരസ്യകമ്പനികൾ ബോർഡ് സ്ഥാപിക്കാൻ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്കു ഉപയോഗിക്കുന്നത് അവർ അവർക്കു തോന്നിയതുപോലെ ബോർഡുകൾ സഥാപിക്കുന്നതും. അതിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി ചിരിപടർത്തിയതും ആണ്.

Image result for road regular accident in flex board

കഴിഞ്ഞ ദിവസം മാമ്മൂട് കുര്യച്ചൻ പടിയിൽ പെട്രോൾ പൗമ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ടു വീലറിൽ സഞ്ചരിച്ച കുടുംബം റോഡ് അരികിൽ സഥാപിച്ച പരസ്യബോർഡ് കാരണം എതിർ ദിശയിൽ നിന്നും വാഹനം വരുന്നത് കാണാതെ വൻ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടത് എന്റെ കണ്മുൻപിൽ കാണാൻ ഇടയായത്. അടുത്ത് തന്നെ ബസ് സ്റ്റോപ്പ് ഉള്ള അവിടെ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബേർഡ് കാരണം ബസ് ഇറങ്ങി എതിർ ദിശയിലേക്കു ക്രോസ്സ് ചെയ്തു യാത്ര ചെയ്യാൻ നിൽക്കുന്നവർക്ക് കൂറ്റൻ പരസ്യ ബോർഡ് കാരണം പിറകിൽ വരുന്ന വാഹനം കാണാൻ സാധിക്കില്ല തൻ മൂലം അവിടെ ഒരു അപകടം പതിയിരിക്കുന്നു. 100 മീറ്റർ മാറി പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുനിരിക്കെ അധികാരികളുടെ കണ്ണിൽപ്പെടാത്തതോ ! അതോ വലിയ ഒരു ദുരന്തം സംഭവിച്ചതിനു ശേഷം നോക്കാം എന്നോ ? എന്തായലും ദൈവം കാക്കട്ടെ !!!

ബിബിന്‍ ഏബ്രഹാം

പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാന്‍ വടംവലി മത്സരത്തിലെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്ന രാജകീയ മത്സരത്തിനു കേളികൊട്ട് ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വടംവലിയുടെ ആവേശപ്പൊലിമയില്‍ അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ കൈമെയ് മറന്ന് അങ്കത്തട്ടില്‍ കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാന്‍ യു.കെയിലെ വടംവലി ടീമുകളിലെ വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും അജയ്യരും ശക്തരും തയാറായി കഴിഞ്ഞിരിക്കുന്നു.

വടംവലിയുടെ ചരിത്രത്തിലേക്ക് ഒന്നു എത്തിനോക്കുമ്പോള്‍ ദേവന്മാരും അസുരന്മാരും കൂടി നടത്തിയ പാലാഴി മഥനത്തില്‍ തുടങ്ങി, 1900 മുതല്‍ 1920 വരെ ഒളിമ്പിക്സ് മത്സരങ്ങളില്‍ ഒരു ഇനമായിരുന്ന ഈ കരുത്തിന്റെ പോരാട്ടം ഇന്ന് മലയാളികള്‍ക്ക്, പ്രത്യേകിച്ച് ഓണനാളുകളില്‍ മാറ്റി നിറുത്തുവാന്‍ പറ്റാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ്.

യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകര്‍ന്നു നല്‍കിയ സഹൃദയ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അങ്കത്തട്ട് ഒരുക്കുമ്പോള്‍, ആ ആവേശം നെഞ്ചോടു ചേര്‍ത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമികളും കാത്തിരിക്കുന്ന കാഴ്ച്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്. ആ കാത്തിരിപ്പിനു വിരാമം കുറിക്കുവാന്‍ ഇനി കേവലം ഒരാഴ്ച്ച മാത്രം.

സെപ്റ്റംബര്‍ 24 ന് ഞായറാഴ്ച്ച കൃത്യം പത്തു മണിക്കു തുടങ്ങുന്ന പോരാട്ടത്തില്‍ ഏറ്റുമുട്ടാന്‍ യു.കെയിലെ എല്ലാ പ്രബല ടീമുകളും റെഡിയായി കഴിഞ്ഞു. ആരാകാം ഈ വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം നേടുക? ആരാകും ഈ വര്‍ഷത്തെ അട്ടിമറി വീരന്മാര്‍? എന്നീ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനുള്ള ഉത്തരം ഇതാ പടിവാതില്‍ക്കല്‍

ഈ കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ സഹൃദയ നല്‍ക്കുന്നതായിരിക്കും. ഏഴു പേര്‍ അണിനിരക്കുന്ന ടീമുകള്‍ക്ക് നിജപ്പെടുത്തിയിരിക്കുന്ന ഭാരം 600 കിലോയാണ്. ടീം രജിസ്ട്രേഷന്‍, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തല്‍ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കും.

വടംവലി മത്സരത്തിന്റെ സമാപന ചടങ്ങള്‍ക്കു ആവേശം പകര്‍ന്നു കൊണ്ടു വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും നല്‍കുന്നതു കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ്. മലയാളം മിഷന്‍ യു.കെ ചാപ്റ്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.കെയില്‍ എത്തുന്ന മന്ത്രി വടംവലി മത്സരത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനോടൊപ്പം കെന്റ് മേഖലയുടെ ഔപചാരികമായ ഉദ്ഘാടനവും നിര്‍വഹിക്കുന്നതാണ്.

മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുന്നതിനും കേരള സംസ്‌കാരം പരിചയിക്കുന്നതിനുമായി കേരളാ സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് മലയാളം മിഷന്‍. യു.കെയില്‍ മലയാളം മിഷനുമായി ഔദ്യോഗികമായി കൈകോര്‍ത്ത ആദ്യ അസോസിയേഷന്‍ ആയ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് മലയാളം മിഷന്റെ കെന്റ് മേഖലയുടെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും. ഇന്ന് സഹൃദയയുടെ കീഴില്‍ ഏകദേശം അറുപതോളം കുട്ടികള്‍ പല വിഭാഗങ്ങളായി മലയാളം പഠിക്കുന്നു.

വടംവലി മത്സരവും മലയാളം മിഷന്‍ കെന്റ് മേഖലയുടെ ഉദ്ഘാടനവും നടക്കുന്ന വേദിയുടെ വിലാസം:

Sackville School, Hildenborough, Kent TN11 9HN

ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സ്വകുടുബം വന്നു ചേര്‍ന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളില്‍ പങ്കാളിയാക്കുവാനും യു.കെ യിലെ ഓരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പ്രസിഡന്റ് – സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
സെക്രട്ടറി – ബിബിന്‍ എബ്രഹാം – 07534893125
ട്രഷറര്‍- ബേസില്‍ ജോണ്‍ – 07710021788

മലയാളം യുകെ ന്യൂസ്

കേരളത്തനിമയിൽ ഒത്തൊരുമയോടെ ഡെർബി മലയാളി അസോസിയേഷൻ ഇന്ന് പൊന്നോണം ആഘോഷിച്ചു. ഒരുമയുടെയും സ്നേഹത്തിന്റെയും ഉത്സവത്തിൽ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ആവേശത്തോടെയാണ് പങ്കെടുത്തത്. ഡെർബി മലയാളി അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചത്. സംഘാടന മികവിന്റെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഒരു ആഘോഷമായിരുന്നു ഡെർബിയിൽ കണ്ടത്.  ഓണ ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിന്റെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേർന്നു.

ചുണ്ടൻ വള്ളത്തിന്റെ മാതൃക ഒരുക്കി അതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേജ് സജ്ജമാക്കിയത്. ഓണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ  വെള്ളിയാഴ്ച തന്നെ ആരംഭിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് അദ്ധ്വാനിച്ചപ്പോൾ നിരവധി രുചികരമായ കറിക്കൂട്ടുകളോടെ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പാൻ അസോസിയേഷനു കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടന്നത്. കുട്ടികളും മുതിർന്നവരും ആവേശത്തോടെ കലാപരിപാടികളിൽ പങ്കെടുത്തു. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകി. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തി.

മലയാളി കമ്യൂണിറ്റി ഓഫ് ഹോര്‍ഷത്തിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച നടന്നു. പൂക്കളമിട്ട്, വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഏവരെയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മാവേലി മന്നനും മുതിര്‍ന്ന കാരണവന്‍മാരും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു കൂട്ടുങ്കല്‍ ഓണസന്ദേശം നല്‍കി.

കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആന്റണി തെക്കേപ്പറമ്പിലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികള്‍ നിറഞ്ഞ സദസ് സഹര്‍ഷം ഏറ്റുവാങ്ങി. അസോസിയേഷനിലെ അയല്‍ക്കൂട്ടം സ്ത്രീകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച എന്റമ്മേടെ ജിമിക്കി കമ്മല്‍ ഫ്‌ളാഷ് മോബ് ഡാന്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടക്കം മുതല്‍ അവസാനം വരെ നാല് ഫോണുകളില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. യുകെയില്‍ ഇത് തികച്ചും പുതുമയാര്‍ന്നതാണ്.

കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. സെക്രട്ടറി ബന്‍സ് കളത്തിക്കോട്ടില്‍ നന്ദി പറഞ്ഞുകൊണ്ട് ആഘോഷ പരിപാടികള്‍ സമാപിച്ചു.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടന്‍ റീജിയണിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ ‘പൊന്നോണം 2017’ പ്രൗഢ ഗംഭീരവും അവിസ്മരണീയവുമായി. പ്രേംനസീറിനു ശേഷം മലയാള സിനിമാ ലോകം കണ്ടിട്ടുള്ള അതുല്യ പ്രണയ നായകന്‍ സിനിമാ താരം ശങ്കര്‍, സ്റ്റീവനേജ് ഓണാഘോഷ വേദിയെ തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്താല്‍ ആവേശ പുളകിതമാക്കിക്കൊണ്ടു പൊന്നോണം 2017 ന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് കുരുവിള അബ്രാഹം, സെക്രട്ടറി മനോജ് ജോണ്‍, ഖജാന്‍ജി ഷാജി ഫിലിഫ് കമ്മിറ്റി മെമ്പേര്‍മാര്‍ എന്നിവര്‍ നിലവിളക്കിനു ശേഷിച്ച തിരികള്‍ കത്തിച്ചു കൊണ്ട് ആവേശോജ്വലമായ ആഘോഷത്തിന് നാന്ദി കുറിക്കുകയായി.

ഉമാ സുരേഷ് ആലപിച്ച ഭക്തിഗാനത്തിനു ശേഷം തിങ്ങി നിറഞ്ഞനൂറുകണക്കിന്പ്രജകളുടെയും,ആരാധകരുടെയും നിറ കയ്യടിയോടെയും,ആര്‍പ്പു വിളികളോടെയും മാവേലി മന്നനെയും, മുഖ്യാതിഥി ശങ്കറിനെയും ഭാരവാഹികള്‍ വേദിയിലേക്ക് ആനയിച്ചു. ഷാജി ഫിലിപ്പിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം പ്രസിഡണ്ട് കുരുവിള അബ്രാഹം അദ്ധ്യക്ഷ പ്രസംഗം നടത്തി.

ഉദ്ഘാടന പ്രസംഗം നടത്തിയ ശങ്കര്‍ തന്റെ സിനിമാ വേദികളിലെ ഓണാഘോഷ അനുസ്മരണകള്‍ പങ്കിട്ടപ്പോള്‍ ഏവരും വളരെ താല്പര്യപൂര്‍വ്വം ശ്രവിക്കുകയായി. ഓണാഘോഷങ്ങള്‍ സിനിമാ സൈറ്റുകളില്‍ ആഘോഷിക്കപ്പെടേണ്ട നിയോഗമായി സിനിമാ താരങ്ങള്‍ ഒതുങ്ങുമ്പോള്‍ അതിലെ എക്കാലത്തെയും അവിസ്മരണീയമായി നവോദയയുടെ ‘പടയോട്ടം’ സൈറ്റിലെ മധുരിതമായ ഓര്‍മ്മകള്‍ പങ്കു വെച്ച മുഖ്യാതിഥി പക്ഷെ 8 മണിക്കൂറോളം ഏവരെയും കോരിത്തരിപ്പിക്കുകയും, ആസ്വദിക്കുവാനും, ആഹ്‌ളാദിക്കുവാനും സുവര്‍ണ്ണാവസരം നല്‍കുകയും ചെയ്ത മികവുറ്റ ‘കലാ വസന്തം’ മുഴുവനും ഇരിപ്പിടത്തില്‍ ഇമവെട്ടാതെ ഇരുന്നു ആസ്വദിക്കുകയും ചെയ്തു. ആഘോഷ സമാപനത്തില്‍ നടത്തിയ സമ്മാന ദാനത്തിനു ശേഷം ‘പടയോട്ട’ സൈറ്റിലെ മഹാ തിരുവോണത്തോടൊപ്പം മനസ്സില്‍ താലോലിക്കുവാന്‍ പ്രവാസ ലോകത്തെ ഒരു അവിസ്മരണീയ ഓണാഘോഷം കൂടിയായി സര്‍ഗ്ഗം സ്റ്റീവനേജിന്റെത് എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ നിലക്കാത്ത കയ്യടികളോടെയാണ് ജനാവലി ശങ്കറിന് നന്ദി പ്രകാശിപ്പിച്ചത്.

കമ്മിറ്റി മെംബര്‍മാരായ ബോസ് ലൂക്കോസ്, ജോസഫ് സ്റ്റീഫന്‍,ജോയി ഇരുമ്പന്‍, സുജ സോയിമോന്‍,ഉഷാ നാരായണ്‍, ഹരിദാസന്‍, ലാലു,വര്‍ഗ്ഗീസ് എന്നിവര്‍ ആഘോഷത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ രണ്ടാഴ്ചയായി നടന്നു പോരുന്ന പരിശീലനങ്ങളും, മത്സരങ്ങളും പൂര്‍ത്തിയാക്കി മികവുറ്റതും, ആകര്‍ഷകവും, ആവേശഭരിതവും മനസ്സുകളില്‍ ഉത്സവ പ്രതീതിയുണര്‍ത്തിയതുമായ ‘കലാ വസന്തം’ സര്‍ഗ്ഗത്തിന്റെ ഓണാഘോഷങ്ങളില്‍ ഏറെ വര്‍ണ്ണാഭമായി. ഓണാനുബന്ധ കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് ബാര്‍ക്ലെയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം അരങ്ങൊരുങ്ങിയപ്പോള്‍ ‘കലാവൈഭവങ്ങള്‍’ അത്ഭുതവും അതിശയവും ഊര്‍ജ്ജവും പകരുന്നവയായി.

ലണ്ടനിലും പ്രാന്ത പ്രദേശത്തും ഉള്ള സുഹൃദ് വൃന്ദം സര്‍ഗ്ഗം കുടുംബാംഗങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ ‘സര്‍ഗ്ഗം പൊന്നോണം’ തിങ്ങി നിറഞ്ഞ ജനാവലിയുടെ പ്രതീക്ഷകളേക്കാള്‍ ഉപരിയായി. പൂക്കളവും, തിരുവാതിരയും, പാട്ടുകളും,സ്‌കിറ്റുകളും, നൃത്തങ്ങളും,’സര്‍ഗ്ഗതാളം’ ചെണ്ട ടീമിന്റെ അരങ്ങേറ്റവും ഏവരും ആസ്വദിച്ചു. 1950 മുതല്‍ ഓരോ പതിറ്റാണ്ടുകളിലെയും സിനിമാ ഗാനങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞ ഈരടികള്‍ കോര്‍ത്തിണക്കി അഞ്ജലി ജേക്കബ് സംവിധാനം ചെയ്ത സംഗീത നൃത്ത ദൃശ്യ വിരുന്ന് പൊന്നോണത്തിലെ ഹൈലൈറ്റായി. സ്റ്റീവനേജിന്റെ ഇരു ഡാന്‍സ് സ്‌കൂളുകളും ആവേശപൂര്‍വം തങ്ങളുടെ വ്യത്യസ്ഥ നൃത്ത ശൈലികള്‍ മാത്സര്യത്തോടെ അവതരിപ്പിച്ചപ്പോള്‍ കാണികളിലും ആവേശം ഇരട്ടിക്കുകയായിരുന്നു. സെക്രട്ടറി മനോജ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.

സര്‍ഗ്ഗം കുടുംബാംഗങ്ങളില്‍ നിന്നും ജിസിഎസ്ഇ യില്‍ സ്റ്റെഫി സുനിലും, എ ലെവെല്‍സില്‍ ജെയിന്‍ ജോസും ഒന്നാമരായി.ഇരുവര്‍ക്കും തിരുവോണ വേദിയില്‍ വെച്ച് സിനിമാ താരം ശങ്കര്‍ ക്യാഷ് അവാര്‍ഡും, ട്രോഫികളും വിതരണം ചെയ്തു.

തിരുവോണ നാളുകളുടെ പൗരാണിക കാലത്തെ പുകള്‍പെറ്റ അനുസ്മരണകള്‍ ഉണര്‍ത്തിയ സര്‍ഗ്ഗം പൊന്നോണത്തില്‍ പങ്കു ചേരുവാന്‍ നൂറു കണക്കിന് മലയാളികളോടൊപ്പം അന്യ സംസ്ഥാന രാജ്യാന്തര സുഹൃത്തുക്കളും പങ്കു ചേര്‍ന്നു. മികവുറ്റ സംഘാടകത്വവും, താള ലയങ്ങളുടെ പെരുമ്പറ കൊട്ടികൊണ്ടു ചെണ്ട മേള ട്രൂപ്പ് വേദി വാണ രാജകീയ അരങ്ങേറ്റവും, ആനുകാലിക അവതരണങ്ങളും, നിരവധി സമ്മാനങ്ങളും,ഓണ സദ്യയും ഒക്കെയായി അവിസ്മരണീയമാക്കിയ പൊന്നോണത്തിനു തിരശ്ശീല താണപ്പോള്‍ ‘ഓണോത്സവം 2018’ ലേക്കുള്ള സമയ ദൂരത്തിന്റെ വേദന ഓരോ മനസ്സുകളിലും നിഴലിക്കുന്നുണ്ടായിരുന്നു.

കെസിഎ റെഡ്ഡിച്ചിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ശനിയാഴ്ച Wood Field Academy ആഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് ആരംഭം കുറിക്കുന്ന ആഘോഷ പരിപാടികള്‍ കെസിഎ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന നൃത്തനൃത്യങ്ങളും പുലികളിയും മാവേലിയെ വരവേല്‍ക്കലും വിഭവസമൃദ്ധമായ സദ്യയും ഈ ഓണാഘോഷം ഗംഭീരമാക്കും.

ഈ വര്‍ഷം നടന്ന സ്പോര്‍ട്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ഈയവസരത്തില്‍ നിര്‍വ്വഹിക്കുന്നതാണ്. Redditch Mayor Jenny Wheeler ഓണാഘോഷത്തിന് മുഖ്യാതിഥിയാവുകയും ചെയ്യും.

GCSE Exam ല്‍ വന്‍ വിജയം നേടിയ റെഡ്ഡിച്ചിലെ മിടുക്കന്മാരെയും മിടുക്കികളെയും ആദരിക്കുകയും ചെയ്യും. കെസിഎ റെഡ്ഡിച്ച് പ്രതീകാത്മായി നീറ്റിലിറക്കുന്ന മുല്ലപ്പള്ളി ചുണ്ടന്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രമാകും.

കോവന്‍ട്രി: കോവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ഓണാഘോഷം 2017 പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിക്കും. ഇന്നലെ അസോസിയേഷന്‍ പ്രസിഡന്റ് ജോമോന്‍ വല്ലൂരിന്റെ വസതിയില്‍ കൂടിയ നിര്‍വ്വാഹക സമിതിയോഗം ഓണാഘോഷ പരിപാടികള്‍ വിലയിരുത്തി ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഈ വര്‍ഷം സി കെ സി ഓണം ഒട്ടേറെ പ്രത്യേകതകളോടു കൂടിയാണ് ആഘോഷിക്കുന്നത്. അറുനൂറിലധികം ആളുകള്‍ക്ക് ഇരുപത്തഞ്ചോളം വിഭവങ്ങളോടു കൂടിയ സദ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍, ഒട്ടേറെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ സ്വന്തമായി പാചകം ചെയ്ത് വിളമ്പുന്നത് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.

വാശിയേറിയ വടംവലിയും മങ്കമാരും കുട്ടികളും ചേര്‍ന്ന് ഒരുക്കുന്ന അത്തപ്പൂക്കങ്ങളത്തോടും ഒപ്പും തുടങ്ങുന്ന ഓണാഘോഷങ്ങള്‍ ഏകദേശം അന്‍പതിലധികം കലാപരിപാടികള്‍ക്ക് ശേഷം രാത്രി ഒന്‍പത് മണിയോടു കൂടി പരിസമാപ്തി കുറിക്കുമെന്ന് പ്രസിഡന്റ് ജോമോന്‍ വല്ലൂര്‍ പറഞ്ഞു.

അസോസിയേഷന്‍ ഓണാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനു പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജോര്‍ജ് കുട്ടി വടക്കേക്കുറ്റിയുടേയും സെക്രട്ടറി ബോബന്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു.

സുനില്‍ രാജന്‍

ശ്രീനാരായണ ഗുരുദേവന്റെ 163-മത് ജയന്തി ആഘോഷം വൂസ്റ്ററില്‍ ശ്രീനാരായണ കുടുംബ യൂണിറ്റ് വൂസ്റ്ററിന്റെ നേതൃത്വത്തില്‍ വൂസ്റ്റര്‍ archdales സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബ്ബിന്റെ നിറപ്പകിട്ടാര്‍ന്ന ഹാളില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടും പൊതുസമ്മേളനത്തോടും കൂടി ആഘോഷിച്ചു. വൂസ്റ്റര്‍ കുടുംബ യൂണിറ്റിന്റെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളോട് കൂടി ആരംഭിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ‘ജയന്തി സദ്യയും’ നടത്തി. ശേഷം നടന്ന പൊതുസമ്മേളനം കുടുംബ യൂണിറ്റിന്റെ മുതിര്‍ന്ന അംഗം ശ്രീമതി രമണി വിശ്വനാഥന്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

ശ്രീ വേണു ചാലക്കുടി അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ്’ കണ്‍വീനര്‍ ശ്രീ സുനില്‍ രാജന്‍ സ്വാഗതം പറഞ്ഞു. ‘ശ്രീനാരായണ ഗുരുദേവന്‍ ഈ കാലഘട്ടത്തിന്റെ ആവശ്യം’എന്ന വിഷയത്തെ കുറിച്ച് ശ്രീ പ്രമോദ് കുമരകം പ്രബന്ധം അവതരിപ്പിച്ചു. അഡ്വക്കേറ്റ് സുരേഷ് ഉണ്ണികൃഷ്ണന്‍ ഗുരുപ്രഭാഷണം നടത്തി. ഐല്‍സ്ബറി യൂണിറ്റില്‍ നിന്നും മുതിര്‍ന്ന അംഗമായ ശ്രീ സോമരാജന്‍, അനീഷ് ശശി തുടങ്ങിയവര്‍ വൂസ്റ്റര്‍ കുടുംബ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഗുരു സന്ദേശം നടത്തുകയും ചെയ്തു. വൂസ്റ്റര്‍ കുടുംബ യൂണിറ്റിലെ വനിതാ അംഗങ്ങള്‍ നടത്തിയ തിരുവാതിര സദസിനെ സന്തോഷ ഭരിതമാക്കി. ഇവര്‍ ഇട്ട പൂക്കളം ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായി.

വൂസ്റ്റര്‍ കുടുംബ യൂണിറ്റിന്റെ ജോയിന്റ് കണ്‍വീനര്‍ മഞ്ജു സന്തോഷ്, ട്രെഷറര്‍ ഷിബുസ് വിശ്വം, റോബിന്‍ കരുണാകരന്‍, സുജിത് കൂട്ടാമ്പള്ളി, ഗിരീഷ് ശശി, സന്തോഷ് പണിക്കര്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. യൂ കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുടുംബ യൂണിറ്റിലെ അംഗങ്ങള്‍ അടുത്ത വര്‍ഷവും വൂസ്റ്ററില്‍ വീണ്ടും ഒത്തുചേരാം എന്ന തീരുമാനത്തെ തുടര്‍ന്ന് നടന്ന അത്താഴ സദ്യയോട് കൂടി ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല
വീണു.

ജെഗി ജോസഫ്

യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഇന്ന് സൗത്ത്മീഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. രാവിലെ 11.30ന് തുടങ്ങുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീളും. അംഗങ്ങള്‍ സ്വന്തമായി തയ്യാറാക്കുന്ന ഓണസദ്യ, സദ്യക്ക് ശേഷം കായിക മത്സരങ്ങളും യുബിഎംഎയുടെ ഡാന്‍സ് സ്‌കൂളിലെയും മറ്റും കൊച്ചു കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സ്‌കിറ്റുകളും അരങ്ങേറും. ബ്രിസ്റ്റോളില്‍ ഓണാഘോഷങ്ങളുടെ അവസാനമായാണ് യുബിഎംഎയുടെ ഓണാഘോഷം നടക്കുന്നത്. യുബിഎംഎയുടെ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുബിഎംഎയുടെ പ്രസിഡന്റ് ജെയ് ചെറിയാന്‍, സെക്രട്ടറി ബിജു പപ്പാരില്‍ എന്നിവര്‍ അറിയിച്ചു.

മലയാളം യുകെ ന്യൂസ്

ഡെർബി മലയാളി അസോസിയേഷൻറെ ഓണം പൊന്നോണം സെപ്റ്റംബർ 16 ശനിയാഴ്ച ആഘോഷിക്കും. ഒരുമയുടെയും സ്നേഹത്തിൻറെയും ഉത്സവത്തെ കേരളത്തനിമയിൽ വരവേൽക്കാൻ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഡെർബി മലയാളി അസോസിയേഷൻറെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിൻറെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേരും.

ഓണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ  വെള്ളിയാഴ്ച തന്നെ ആരംഭിച്ചു. അസോസിയേഷൻറെ അംഗങ്ങൾ തന്നെയാണ് രുചികരമായ സദ്യ ഒരുക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകും. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. ഡെർബി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിലേയ്ക്ക് ഡെർബിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ സെപ്റ്റംബർ 10 ന് നടന്നിരുന്നു. ആഘോഷം നടക്കുന്ന ഹാളിന്റെ അഡ്രസ്: Geetha Bhavan Temple, 96-102 Peer Tree Road, Derby, DE23 6Q.

Copyright © . All rights reserved