യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 2017ന് വിജയകരമായ പരിസമാപ്തി. 2017 മെയ് 20 ന് സൗത്തെന്‍ഡ് ലെഷര്‍ ആന്‍ഡ് ടെന്നീസ് സെന്ററില്‍ നടന്ന കായികമേളയില്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ജേതാക്കളായി. ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനവും നവാഗതരായ എഡ്മണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ 11 മണിക്ക് യുക്മ മുന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറും ചേര്‍ന്ന് ഫ്ളാഗ്ഓഫ് ചെയ്തതോടെ കായികമേള ആരംഭിച്ചു. അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഇത്രയും
ജനപങ്കാളിത്തത്തില്‍ ഒരു റീജിയന്‍ കായികമേള നടക്കുന്നത് ആദ്യമായിട്ടാണെന്ന് പറഞ്ഞു. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത് സ്വാഗതവും റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ കൃതജ്ഞതയും പറഞ്ഞു.
വാശിയേറിയ വടംവലി മത്സരത്തില്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ വിജയികളായി. പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യമാരായി ജോസഫ് സജിമോനും (എസ്എംഎ) ഡിയോണ്‍ സോണിയും (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍) വനിതാ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി സലീന സജീവും തെരഞ്ഞെടുക്കപ്പെട്ടു.
കായികമേള വന്‍ വിജയമായതിന് സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും റീജിയനിലെ അംഗ അസോസിയേഷനുകളുടെ സഹകരണവും ആണ് കാരണമെന്നു റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ പറഞ്ഞു.
നാഷണൽ കമ്മിറ്റിയിൽ നിന്നു ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡണ്ട് , ബാബു മങ്കുഴിയിൽ കമ്മറ്റി അംഗങ്ങളായ ബിജീഷ് ചാത്തോത്ത്, സോണി ജോര്‍ജ്, അലക്സ് ലൂക്കോസ് എന്നിവരും മേളയില്‍ പങ്കെടുത്തു.
സഖറിയ പുത്തന്‍കളം
ബര്‍മിങ്ഹാം: സഭാ-സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമുദായത്തിന്റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭയിലൂടെ, സംഘടനയിലൂടെ യുകെയിലെ ക്‌നാനായ സമുദായ വളര്‍ച്ചയ്ക്കാവശ്യമായ ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു ഓപ്പണ്‍ ചര്‍ച്ചാ വേദിയായ ”ക്‌നാനായ ദര്‍ശന്‍” പുതുചരിത്രമെഴുതി.
നൂറ്റാണ്ടുകളായി കാത്തുപരിപാലിക്കുന്ന സഭാ -സമുദായ പാരമ്പര്യങ്ങള്‍ മുറുകെപിടിച്ച് അഭംഗുരം സമുദായത്തനിമ നിലനിറുത്തുവാനും വരും തലമുറയ്ക്ക് മാര്‍ഗ്ഗദീപമാകുവാനും വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതിഫലിച്ച വേദിയായിരുന്നു ”ക്‌നാനായ ദര്‍ശന്‍”.
യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ സമുദായംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്ത് അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ക്രിയാത്മകമായിരുന്നു യു.കെ.കെ.സി.എയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ”ക്‌നാനായ ദര്‍ശന്‍” എന്ന നാമത്തില്‍ തുറന്ന സംവാദം നടത്തപ്പെടുന്നത്.
പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്‌നാനായ ദര്‍ശന്‍ സംവാദത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര മോഡറേറ്റര്‍ ആയിരുന്നു. ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി, സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ പ്രസിഡന്റുമാരായ ലേവി പടപുരയ്ക്കല്‍, ബെന്നി മാവേലി എന്നിവര്‍ ആശംസയര്‍പ്പിച്ചു.
സ്വന്തം ലേഖകന്‍
ലെസ്റ്റര്‍ : മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ നടന്ന എക്സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി മാറി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തിയ രണ്ടായിരത്തോളം വരുന്ന യുകെ മലയാളികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്ന സംഘാടകര്‍ സമയക്ലിപ്തത കൃത്യമായി പാലിക്കുന്നതിലും കണിശത പാലിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് മാത്രം പുരസ്കാരങ്ങള്‍ നല്‍കിയപ്പോഴും ഏറ്റവും മികച്ച കലാരൂപങ്ങള്‍ സ്റ്റേജിലെത്തിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് അനുവാചകരെ എത്തിക്കുന്നതിലും അവാര്‍ഡ് നൈറ്റ് വേദി മാതൃകയായി.
യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച മലയാളി ബിസിനസ് സംരംഭകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡിന് അര്‍ഹനായത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ്സിന്റെ സ്ഥാപകനും, മാനേജിംഗ് ഡയറക്ടറും, ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയും ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു.
കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു മലയാളം യുകെ എക്സല്‍ അവാര്‍ഡ്. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.
യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ് ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനുശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.
യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.
അഡ്വ. സുഭാഷ മാനുവലിന് മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്. ഭാര്യ ഡെന്നുവിനും മകള്‍ക്കുമൊപ്പം നോര്‍ത്താംപ്ടനില്‍ ആണ് സുഭാഷ് താമസിക്കുന്നത്.
പ്രവാസ ജീവിതത്തിന്‍റെ ഭാഗമായി യുകെയിലെത്തിയ മലയാളികള്‍ ഏറ്റവുമധികം മിസ്സ് ചെയ്ത ഒരു കാര്യം മലയാളത്തിലുള്ള റേഡിയോ പ്രോഗ്രാമുകളാണ്. ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കള്‍ ആയിരുന്ന മലയാളികള്‍ക്ക് യുകെയിലെത്തിയപ്പോള്‍ മലയാളം റേഡിയോ പ്രോഗ്രാമുകള്‍ ഒന്നും കേള്‍ക്കാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. നാട്ടില്‍ മലയാളം റേഡിയോ ചാനലുകള്‍ നിരവധി പൊട്ടി മുളച്ചപ്പോഴും യുകെ മലയാളികള്‍ക്ക് വേണ്ടി ഒരു റേഡിയോ ചാനല്‍ അപ്പോഴും അകലെ തന്നെ ആയിരുന്നു.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടയത് ജെറിഷ് കുര്യന്‍റെ നേതൃത്വത്തില്‍ ലണ്ടന്‍ മലയാളം റേഡിയോ ആരംഭിച്ചതോട് കൂടിയാണ്. മലയാള ചലച്ചിത്ര ഗാനങ്ങളും, വിജ്ഞാന വിനോദ പരിപാടികളും, വാര്‍ത്താ സംപ്രേഷണവും ഒക്കെയായി ലണ്ടന്‍ മലയാളം റേഡിയോ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഇന്നിപ്പോള്‍ വിശ്രമ വേളകളിലും യാത്രാ സമയങ്ങളിലും ഒക്കെ ലണ്ടന്‍ മലയാളം റേഡിയോയിലെ കര്‍ണ്ണാനന്ദകരമായ പരിപാടികള്‍ ശ്രവിക്കാത്ത ഒരു യുകെ മലയാളിയും ഇല്ല എന്ന് തന്നെ പറയാം.
ജെറിഷ് കുര്യനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. യുകെയില്‍ ലെസ്റ്ററില്‍ താമസിക്കുന്ന ജെറിയുടെ ഭാര്യ ആശ ജെറിഷ്. മക്കള്‍ ആഗ്നല്‍ ജെറിഷ്, ഓസ്റ്റിന്‍ ജെറിഷ്.
Also read :
ക്യാനഡയില്‍ ഒരു പെണ്‍കുട്ടിയെ സീ ലയണ്‍ വസ്ത്രത്തില്‍ കടിച്ചുവലിച്ച് കടലിലേക്ക് ഊളിയിട്ടു. ക്യാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്‌സണിലാണ് സംഭവമുണ്ടായത്. മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ യൂട്യൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. ഭക്ഷണം തേടി തീരത്തേക്ക് അടുത്ത നീര്‍നായ പെണ്‍കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. സാധാരണ ഗതിയില്‍ അക്രമകാരികളല്ലാത്ത സീലയണ്‍ കുട്ടിയുടെ വെളുത്ത വസ്ത്രം ഭക്ഷണമാണെന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്തതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെ ഡോക്കിലാണ് സംഭവമുണ്ടായത്. ഇവിടെയെത്തുന്ന കാഴ്ചക്കാര്‍ സീ ലയണുകള്‍ക്ക് ഭക്ഷണം എറിഞ്ഞു നല്‍കാറുണ്ട്. ചിത്രമെടുക്കാനാണ് ഇവിടെയും യാത്രക്കാര്‍ ഈ ജീവികള്‍ക്ക് ഭക്ഷണം നല്‍കിയത്. ഇടക്ക ഉയര്‍ന്നു പൊങ്ങി ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കിയ ഇവ പെട്ടെന്ന് ഡോക്കില്‍ വെള്ളത്തിനരികിലുള്ള അരമതിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചുകൊണ്ട് മുങ്ങുകയായിരുന്നു.
അടുത്തുണ്ടായിരുന്ന ഒരാള്‍ ഉടന്‍തന്നെ വെള്ളത്തിലിറങ്ങി കുട്ടിയെ രക്ഷിച്ചു. മൈക്കല്‍ ഫുജിവാര എന്നയാളാണ് ഈ വീഡിയോ പകര്‍ത്തിയത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ 15 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.
വീഡിയോ കാണാം
യുകെയിലെ പ്രമുഖ നഗരമായ കേംബ്രിഡ്ജിലെ മലയാളികളുടെ കൂട്ടായ്മയായ കേംബ്രിഡ്ജ് മലയാളി അസോസിയേഷന് പുതിയ സാരഥികള്‍. കേംബ്രിഡ്ജ് സെന്റ് തോമസ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് രഞ്ജിത് കുമാറിന്റെ അദ്ധ്യക്ഷതയില്‍
നടന്ന തിരഞ്ഞെടുപ്പില്‍ സജി വര്‍ഗീസ് 2017- 18 കാലയളവിലേക്കുള്ള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഷിനു നായര്‍ സെക്രട്ടറിയായും ജോജി ജോസഫ് ട്രഷററായും പ്രിന്‍സ് ജേക്കബ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു .ഈ തവണ ശ്രദ്ധേയമായ വനിതാ സാന്നിദ്ധ്യം കമ്മറ്റിയില്‍ ഉണ്ട്. പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം സജി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
ബിന്‍സി റോജിമോന്‍
മഞ്ജു ബിനോയ്
പ്രീതി ബിജു
ആന്റണി ജോര്‍ജ് (സിബിച്ചന്‍ )
ബിനോയ് ഫ്രാന്‍സിസ്
ചാള്‍സ് ജോസ്
വര്‍ഗീസ് ചാക്കോ
സിനോയ് തോമസ്
ചെറിയാച്ചന്‍ ജോസഫ്
സാം എബ്രഹാം
റോജിമോന്‍
സോണി ജോര്‍ജ്
രഞ്ജിത് കുമാര്‍
ബ്രഡ് പുഡ്ഡിംഗ് – ചേരുവകള്‍
ബ്രഡ് 8 പീസ്
മുട്ട 4 എണ്ണം
മില്‍ക്ക് 250 ml
ഷുഗര്‍ 100 ഗ്രാം
കിസ്മിസ് 50 ഗ്രാം
വാനില എസ്സെന്‍സ് 1 ടീസ്പൂണ്‍
കറുവ പട്ട പൊടിച്ചത് 10 ഗ്രാം
പാചകം ചെയ്യുന്ന വിധം
ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക.ബ്രഡ് പീസുകള്‍ സൈഡ് കളഞ്ഞു ത്രികോണാകൃതിയില്‍ മുറിച്ചെടുക്കുക .ഒരു മിക്‌സിങ് ബൗളില്‍ മുട്ട,മില്‍ക്ക് ,പകുതി ഷുഗര്‍ ,കറുവപ്പട്ട പൊടിച്ചത് ,വാനില എസ്സെന്‍സ്, കിസ്മിസ് എന്നിവ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഒരു ബേക്കിംഗ് ഡിഷില്‍ ബ്രഡ് പീസുകള്‍ രണ്ടു ലയര്‍ ആയി നിരത്തുക .
ഒരു ലയര്‍ നിരത്തിക്കഴിയുമ്പോള്‍ അതിനു മുകളിലേയ്ക്കായി പകുതി മിശ്രിതം ഒഴിക്കുക. അതിനു മുകളില്‍ രണ്ടാമത്തെ ലയര്‍ നിരത്തി ബാക്കി മിശ്രിതം കൂടി ഒഴിക്കുക ബ്രഡ് പീസുകള്‍ എല്ലാം ഈ മിശ്രിതത്തില്‍ നന്നായി കുതിര്‍ന്നു കവര്‍ ചെയ്യണം. അതിനു മുകളിലേയ്ക്കായി ബാക്കിയുള്ള ഷുഗര്‍ വിതറി പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 30 മിനിറ്റോളം ബേക്ക് ചെയ്യുക .ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ഓവനില്‍ നിന്നും പുറത്തെടുക്കുക ബ്രഡ് പുഡ്ഡിംഗ് ചൂടോടെയും തണുപ്പിച്ചും സെര്‍വ് ചെയ്യാം .കസ്റ്റാര്‍ഡ് ,ഐസ് ക്രീം ,ക്രീം ഗോള്‍ഡന്‍ സിറപ്പ് എന്നിവ അവരോരുടെ രുചിക്കൊപ്പം കൂടെ വിളമ്പാം.
തയ്യാറാക്കിയത്: ബേസില്‍ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നവ പ്രതീക്ഷകളോടെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കലാകേരളം ഗ്ലാസ് ഗോയുടെ 2017-18 പ്രവര്‍ത്തന വര്‍ഷത്തിന്റെ തിരി തെളിയിക്കാന്‍ മലയാള സിനിമയുടെ ഭാഗ്യ സംവിധായകന്‍ വൈശാഖും കുടുംബവും എത്തും. ഇന്ന് ,മെയ് 21 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്റ്റ്കില്‍ ബ്രൈഡ് ഔര്‍ ലേഡി ഓഫ് ലോഡ് ചര്‍ച്ച് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ശ്രീ വൈശാഖ് കലാകേരളത്തിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
മലയാള സിനിമയെ 150 കോടിയിലെത്തിച്ച് ചരിത്രം സൃഷ്ടിച്ച ഈ യുവ സംവിധായകന്‍ കലാകേരളം അംഗവും, സജീവ പ്രവര്‍ത്തകനുമായ ശ്രീ ബിജി എബ്രഹാമിന്റെ സഹോദരനാണ്. മലയാളത്തിന്റെ അഭിമാനമായ ഈ കലാകാരനോടും കുടുംബത്തോടുമൊപ്പം ഒരു സായാഹ്നം ചെലവിടുവാനും, കുശലം പറയാനും, സൗഹൃദം പങ്കുവയ്ക്കുവാനും ,കലാകേരളത്തിന്റെ കരങ്ങള്‍ക്ക് ശക്തി പകരാനും ഗ്ലാസ്‌ഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി കലാകേരളം ഭാരവാഹികള്‍ അറിയിച്ചു.
ലണ്ടന്‍: സ്‌കൂളുകളില്‍ നല്‍കി വരുന്ന സൗജന്യ ഉച്ചഭക്ഷണം നിര്‍ത്താനുള്ള പ്രധാനമന്തി തെരേസ മേയുടെ നീക്കം 9 ലക്ഷം കുട്ടികളഎ നേരിട്ട് ബാധിക്കും. കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലാണ് ഉച്ചഭക്ഷമ പരിപാടി നിര്‍ത്തുമെന്ന് സൂചനയുള്ളത്. എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ അനുസരിച്ച് 6 ലക്ഷം കുട്ടികള്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ജോലികള്‍ ഉണ്ടെങ്കിലും രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവര്‍ക്കുമായി മാത്രം ഉച്ചഭക്ഷണ പരിപാടി നിജപ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ ഇല്ലാതാക്കുന്ന നിര്‍ദേശമാണ് പ്രകടനപത്രികയിലുള്ളത്.
സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഉച്ചഭക്ഷണ പരിപാടി നിര്‍ത്തലാക്കി ബ്രേക്ക്ഫാസ്റ്റ് പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. സ്‌കൂള്‍ ഫണ്ടിംഗ് വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ശമിപ്പിക്കാനായി ഇതിലൂടെ മിച്ചം പിടിക്കുന്ന തുക സ്‌കൂള്‍ ഫണ്ടുകളായി നല്‍കും. എന്നാല്‍ പ്രധാനമന്ത്രി സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് നേരത്തേ നല്‍കിയ വാഗ്ദാനമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ഓരോ കുട്ടിക്കും 440 പൗണ്ട് വീതം അധികച്ചെലവ് കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പദ്ധതിയാണ് ഇത്. 650 പൗണ്ട് വീതം ഓരോ കുട്ടിയിലും മിച്ചം പിടിക്കാമെന്നാണ് കണ്‍സര്‍വേറ്റീവ് കണക്കുകൂട്ടുന്നത്. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തികമായി മെച്ചപ്പെട്ട പദ്ധതിയാണ് സൗജന്യ പ്രഭാതഭക്ഷണം നല്‍കുന്നത്. തീരെ ദരിദ്രരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നത് തുടരുമെന്നും വാഗ്ദാനമുണ്ട്.
മോനിപ്പള്ളി: യുകെയിലേയ്ക്ക് കുടിയേറിയ മോനിപ്പള്ളി സ്വദേശികളുടെ സംഘടനയായ മോനിപ്പള്ളി സംഗമം യുകെയെ അടുത്ത രണ്ട് വര്‍ഷത്തെ നയിക്കുവാന്‍ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മോനിപ്പള്ളി കുറുപ്പന്‍ന്തറയില്‍ എസ്തപ്പാന്‍ ലീലാമ്മ ദമ്പതിമാരുടെ മകനും നോട്ടിഗ്ഹാമില്‍ കുടുബവുമായി താമസിയ്ക്കുന്ന സിജു സ്റ്റീഫനേയും, സെക്രട്ടറി സ്ഥാനത്തേയ്ക്ക് മോനിപ്പള്ളി ഇലവുംങ്കല്‍ എസ്തപ്പാന്‍ ഏലിക്കുട്ടി ദമ്പതിമാരുടെ മകനും ബര്‍മ്മിഹാമില്‍ കുടുംബമായി താമസിക്കുന്ന വിനോദ് സ്റ്റീഫനേയും , ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മോനിപ്പള്ളി കുറുപ്പന്‍ന്തറയില്‍ ലൂക്കാ ,മേരി ദമ്പതിമാരുടെ മകനും ചെല്‍ട്ടന്‍ഹാമില്‍ കുടുബസമ്മേതം താമസിയ്ക്കുന്ന സന്തോഷ് ലൂക്കോസിനേയും ബാസില്‍ഡണില്‍ വച്ച് നടന്ന പതിനൊന്നാം സംഗമത്തില്‍ തിരഞ്ഞെടുത്തു.
അടുത്തവര്‍ഷം ഏപ്രില്‍ (21/5/18 ) സ്റ്റോക്ക് ഓണ്‍ ട്രന്റ്റിന് അടുത്തുള്ള വിന്‍സ്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്ന സംഗമം മോനിപ്പളളി തോട്ടപ്ലാക്കില്‍ ജിന്‍സ് കുടുബം അഥിധേയത്തം വഹിയ്ക്കുന്നതാണ്. വരും ദിവസങ്ങളില്‍ മോനിപ്പള്ളി സംഗമം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ എല്ലാ അംഗങ്ങളേയും ഈ വര്‍ഷം മോനിപ്പള്ളി സംഗമം യുകെ നടത്തുവാന്‍ ഉദ്ധേശിക്കുന്ന പരിപാടികള്‍ അംഗങ്ങളെ അറിയിക്കുന്നതാണ് എന്നും അറിയിച്ചുകൊള്ളുന്നു.
ലണ്ടന്‍: പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു. ജൂണ്‍ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനിലെ മലബാര്‍ ജംഗ്ഷന്‍ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം കൗണ്‍സിലര്‍മാര്‍ സാമൂഹിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ഓഐസിസിയുടെ ഭാവികാല പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടനയെ ശക്തീകരിക്കുക, നാട്ടില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുക തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. പ്രസ്തുത സമ്മേളനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കണമെന്ന് ഓ ഐ സി സി യു കെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസ് അഭ്യര്‍ത്ഥിച്ചു
വിലാസം
Malabar Junction Restaurant, 107 Great Russell St, Bloomsbury, London WC1B 3NA.