Uncategorized

ഇടുക്കി ചാരിറ്റിക്കുവേണ്ടി പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിന്റെ കയ്യില്‍നിന്നും മലയാളം യുകെയുടെ അംഗീകാരം നെടുംകണ്ടം സ്വദേശിയും കെറ്ററിംഗിങ്ങില്‍ നേഴ്സായി ജോലിനോക്കുകയും ചെയ്യുന്ന മനോജ് മാത്യവും താനും കൂടി ഏറ്റുവാങ്ങിയപ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷങ്ങളായിമാറിയെന്ന് ഇടുക്ക് ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട്. കഴിഞ്ഞ പതിമൂന്നു വര്‍ഷം തങ്ങള്‍ നടത്തിയ എളിയ പ്രവര്‍ത്തനത്തിനു കിട്ടിയ വലിയ അംഗീരമായിരുന്നു അവാര്‍ഡെന്നും ഇടുക്കി ചാരിറ്റി അറിയിച്ചു. യുകെ മലയാളികളുടെ ഇടയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഒട്ടേറെ നല്ലവ്യക്തികളും സംഘടനകളും ഉണ്ട്. അവരില്‍ നിന്നും നല്ലരീതിയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഇടുക്കി ചാരിറ്റിയെ അവാര്‍ഡിനായി തെരഞ്ഞെടുത്ത മലയാളം യുകെയ്ക്ക് നന്ദി അറിയിക്കുന്നതായും ചാരിറ്റി അറിയിച്ചു.

ഇതുവരെ നടത്തിയ സൂതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇതുനേടിയെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് വാര്‍ത്താ രഗത്ത് യു കെ മലയാളികളുടെ ജീവനാഡിയായി മറിയ മലയാളം യുകെയുടെ അവാര്‍ഡാണ് തങ്ങളെ തേടിയെത്തിയതെന്നും ചാരിറ്റി അറിയിച്ചു. 2004ല്‍ കേരളത്തിലുണ്ടായ സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അന്നു മുഖൃമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സഹായനിധിയിലേക്ക് ഒരു ലക്ഷത്തിപതിനായിരം രൂപ വീടുകള്‍കയറി ഇറങ്ങി പിരിച്ചാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഞങ്ങളുടെ നേതൃത്വത്തില്‍ നടന്ന 17 ചാരിറ്റിയിലൂടെ ഇരുപത്തിയഞ്ചു ലക്ഷം രൂപ നാട്ടിലെ പവപ്പെട്ടവര്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസം ചെയ്യാനും ചികിത്സക്കും വീടുപണിയാനും ഒക്കെയയിട്ടാണ് ഈ പണം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 16000 പൗണ്ടാണ് ഞങ്ങള്‍ നല്‍കിയത്. ഇതെല്ലാം നല്ലവരായ യുകെ മലയാളികളുടെ നല്ലമനസുകൊണ്ടാണ്.

ഇടുക്കി ചാരിറ്റി ആരംഭിച്ചപ്പോള്‍ ഇടുക്കിക്കാരെ സഹായിക്കാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നിട് ഇടുക്കിക്ക് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദമായത് ജീവിതത്തില്‍ അനുഭവിച്ച പട്ടിണിയാണ്. അത് എത്രമതം തീവ്രമാണ് എന്നു സൂചിപ്പിച്ചു കൊണ്ട് ഇടുക്കി എം പി ജോയ്സ് ജോര്‍ജിനെ കണ്ടതിനു ശേഷം കണ്‍വീനര്‍ സാബു ഫിലിപ്പ് തന്നെ അദ്ദേഹത്തിന്റെ അനുഭവം പത്രങ്ങളിലൂടെ വ്യകതമാക്കിയിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഞങ്ങള്‍ക്കെല്ലാമുണ്ട്. അത്തരം അനുഭങ്ങളുടെ തീക്കനലില്‍നിന്നുമാണ് ഇടുക്കി ചാരിറ്റി രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ടോം ജോസ് പറഞ്ഞു. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തെ സഹയിക്കണമെന്നു ഒരിക്കല്‍ കൂടി നിങ്ങളോട് അഭയാര്‍ഥിക്കുന്നതായും സെക്രെട്ടെറി ടോം ജോസ് തടിയംപാട് വ്യക്തമാക്കി.

ജോയല്‍ ചെറുപ്ലാക്കില്‍

അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു.ജോസഫ് വര്‍ക്കി (പ്രസിഡന്റ്), ജോണിക്കുട്ടി സക്കറിയാസ് (സെക്രട്ടറി), ടോമി ജോസഫ് (ട്രഷറര്‍) പുഷ്പ ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്)ജോമോന്‍ജേക്കബ് വള്ളൂര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് മെംബേര്‍സ് ആയി സി. എ. ജോസഫ്, അബിനേഷ് പി. ജോസ്, അനില്‍ വര്‍ഗീസ്, ഫെലിക്സ് ജോണ്‍, ജെയിംസ് രാമച്ചനാട്ട്, ബോബി ജോസഫ്, ജോജിജോസഫ്, ജെയിംസ് മാത്യു അപ്പച്ചേരില്‍, ജോഷി കണീച്ചിറ, രജീഷ്‌കുര്യന്‍ ചക്കാലക്കല്‍, റോബി ജെയിംസ് വയലില്‍, എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്.

 

ആദ്യ സംഗമം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത ജോസ് കെ. മാണിഎം.പിയുടെയും സംഗമത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങള്‍ ഉള്‍പ്പടെ സമീപസ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ക്കു കൂുടി പ്രാതിനിധ്യം നല്‍കി മുഴുവന്‍ ഭാരവാഹികളെയും ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്.

ആദ്യ സംഗമം അവിസ്മരണീയമാക്കി തീര്‍ക്കുവാന്‍ പരിശ്രമിച്ച സംഘാടകരെയും കുടുബാഗങ്ങളേയും പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റി അനുമോദിക്കുകയും കൂടുതല്‍ ക്ഷേമകരമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആദ്യ സംഗമത്തിന്റെ വിജയത്തെ തുടര്‍ന്ന് കൂടുതല്‍ കുടുബങ്ങള്‍ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുവാന്‍ സന്നദ്ധരാണെന്നു താല്പര്യപൂര്‍വം പുതിയ ഭാരവാഹികളെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു .

ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉടനെതന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനകീയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്ന് പ്രസിഡന്റ് ജോസഫ് വര്‍ക്കി, സെക്രട്ടറി ജോണിക്കുട്ടി സക്കറിയാസ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു.

മലയാളം യുകെ ന്യൂസ് ടീം.

പ്രതിഭകളുടെ സംഗമഭൂമിയായി മാറിയ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സദസിനെ ഇളക്കിമറിച്ചത് റാമ്പിലെ മിടുമിടുക്കികൾ. ക്യാറ്റ് വാക്കിൻറെ അകമ്പടിയിൽ  ആത്മവിശ്വാസത്തോടെ മോഡലിംഗ് ഫാഷൻ രംഗത്തെ നാളെയുടെ വാഗ്ദാനങ്ങൾ ലെസ്റ്ററിലെ മെഹർ സെൻററിൽ തിങ്ങി നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി തങ്ങളുടെ ബുദ്ധികൂർമ്മതയും വ്യക്തിത്വവും മനോഹരമായി വേദിയിൽ വിന്യസിച്ചു. മെയ് 13 ശനിയാഴ്ച നടന്ന മിസ് മലയാളം യുകെ 2017ൽ ലെസ്റ്ററിൽ നിന്നുള്ള അൻജോ ജോർജ് വിജയിയായി. ഫസ്റ്റ് റണ്ണർ അപ്പ് ആയി സ്വീൻ സ്റ്റാൻലിയും സെക്കന്റ് റണ്ണർ അപ്പായി സ്നേഹാ സെൻസും തിരഞ്ഞെടുക്കപ്പെട്ടു.

മിസ് മലയാളം യുകെ ആയി തിരഞ്ഞെടുക്കപ്പെട്ട അൻജോ ജോർജ് ലെസ്റ്റർ സെന്റ് പോൾസ് സ്കൂളിലെ  വിദ്യാർത്ഥിനിയാണ്. നീനാ വൈശാഖ് അൻജോയെ മിസ് മലയാളം യുകെ 2017 കിരീടം അണിയിച്ചു. ഡാൻസും റീഡിഗും ഫിലിമുകളും ഇഷ്ടപ്പെടുന്ന അൻജോ ജോർജ് ലെസ്റ്ററിലെ അക്കോൺസ് ഹിൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ജോർജ് ജോണിന്റെയും ലെസ്റ്റർ NHS ഹോസ്പിറ്റലിലെ നഴ്സായ ലിസി ജോർജിന്റെ മകളാണ്. മലയാളം സ്ഫുടമായി സംസാരിക്കുന്ന അൻജോ സ്കൂൾ കൗൺസിൽ മെമ്പറായും ഹെഡ് ഗേൾ ആയും കഴിവു തെളിയിച്ചിട്ടുണ്ട്. അൻജോയുടെ സഹോദരൻ സാൻജോ ജോർജ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ഭാവിയിൽ ന്യൂറോ സയൻസിൽ ഡിഗ്രി ചെയ്യണമെന്നാണ് അൻജോയുടെ ആഗ്രഹം. മലയാളം യുകെ ഒരുക്കിയ ആദ്യ മിസ് മലയാളം യുകെ 2017 മത്സരത്തിൽ വിജയിയായതിൽ വലിയ സന്തോഷത്തിലാണ് അൻജോ.

റാമ്പിലെത്തിയ സ്വീൻ സ്റ്റാൻലിയും സുസൈൻ സ്റ്റാൻലിയും ഇരട്ടകളാണ്.  സ്വീൻ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സുസൈന് ബെസ്റ്റ് സ്മൈൽ കിരീടവും ലഭിച്ചു. ഇരുവരും സിക്സ്ത് ഫോമിൽ പഠിക്കുന്നു. സുസൈൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസി കിലും സ്വീൻ സണ്ടർലാൻഡ് യൂണിവേഴ്സിറ്റിയിൽ എം.ഫാമിലും പഠനത്തിനായി യോഗ്യത നേടിക്കഴിഞ്ഞു. പ്രോഗ്രാം ആങ്കറിംഗിൽ തൽപരരാണ് ഈ ഇരട്ട സഹോദരിമാർ. മ്യൂസിക്കും ഡാൻസും റീഡിംഗും അഡ്വഞ്ചറും ഇഷ്ടപ്പെടുന്ന ഇവർ ധാരാളം ഇവന്റുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഡെർബിയിലെ ബെൽപർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്റ്റാൻലി തോമസിന്റെയും ഡെർബി റോയൽ NHS ൽ നഴ്സായ എൽസി തോമസിന്റെയും മക്കളാണ് ഇവർ.

സെക്കന്റ് റണ്ണറപ്പായ സ്നേഹാ സെൻസ് കവൻട്രി സിറ്റി കോളജിൽ സോഷ്യൽ കെയറിൽ ബിടെക് വിദ്യാർത്ഥിനിയാണ്. നനീറ്റണിലെ സെൻസ് ജോസിൻറെയും ബീനാ സെൻസിൻറെയും മകൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമുണ്ട് സ്നേഹയ്ക്ക്. മലയാളത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന സ്നേഹ ഡാൻസിലും തൽപരയാണ്. അഭിനയ ലോകത്ത് ചുവടുകൾ വച്ചിട്ടുള്ള സ്നേഹ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്.  നനീറ്റൺ കേരളാ ക്ലബിൻറെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട് സ്നേഹാ സെൻസ്.

മത്സരത്തിൽ പങ്കെടുത്ത വാറ്റ് ഫോർഡ് സ്വദേശികളായ മെരിറ്റയും ബെല്ലയും സഹോദരിമാരാണ്. മെരിറ്റാ ജോസ് ബെസ്റ്റ് ഹെയർ വിഭാഗത്തിലും ബെല്ലാ ജോസ് മിസ് ഫോട്ടോ ജനിക് ആയും കിരീടം നേടി. ഇരുവരും ഹാരോ കോളജിൽ എലെവലിൽ പഠിക്കുന്നു. ബെർക്കാം സ്റ്റെഡ് ബിസിനസ് കോളജിൽ ജോലി ചെയ്യുന്ന ജോസ് തോമസിൻറെയും വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായ റാണി ജോസിൻറെയും മക്കളാണ് ഇവർ.

ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ ബെസ്റ്റ് വോയ്സ് വിഭാഗത്തിൽ വിജയിയായി. എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിനു രണ്ടാം വർഷം പഠിക്കുകയാണ് ജൂലിയറ്റ് സെബാസ്റ്റ്യൻ.  2gether NHS ൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ ആൻറണിയുടെയും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സായ ലവ് ലി മാത്യുവിന്റെയും മകളാണ് ജൂലിയറ്റ്. ഗ്ലോസ്റ്റർ മലയാളി അസോസിയേഷനിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജൂലിയറ്റ്. ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലിയറ്റ് സ്കൂളിൽ ഹെഡ് ഗേളായി പ്രവർത്തിച്ചിട്ടുണ്ട്. കരാട്ടേയിൽ അഗ്യഗണ്യയായ ജൂലിയറ്റ് കാറ്റകിസം ടീച്ചറുമാണ്.

ബെസ്റ്റ് ഐ വിഭാഗത്തിൽ ലെസ്റ്ററിലെ ഹെലൻ മരിയ ജയിംസ് കിരീടം നേടി. റീജന്റ് കോളജ് ലെസ്റ്ററിലെ എ ലെവൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിദ്യാർത്ഥിനിയാണ് ഹെലൻ ജയിംസ് . ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതോടൊപ്പം മ്യൂസിക്കിനെയും സിനിമയെയും ഇഷ്ടപ്പെടുന്നു ഈ മിടുക്കി. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് മാത്യുവിന്റെയും ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോൾബി ജെയിംസിന്റെയും മകളാണ് ഹെലൻ.

മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെയുടെ  മത്സരത്തിൽ മാസ്റ്റർ ഓഫ് സെറമണീസ്സ് ആയത്.  സദസുമായും മത്സരാർത്ഥികളുമായും സരളമായി ആശയവിനിമയം നടത്തി ഊർജസ്വലതയോടെ മത്സരാവേശം നിലനിർത്താൻ മോനിയ്ക്കും റോബിയ്ക്കും കഴിഞ്ഞു. ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ് മിസ് മലയാളം യുകെ 2017 കോർഡിനേറ്റ് ചെയ്തത്. LKC യുടെ നിലവിലുള്ള പ്രസിഡൻറ് അജയ് പെരുമ്പലത്ത് സോണിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്കി മത്സരത്തിൻറെ സുഗമമായ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തി.

മൂന്നു റൗണ്ടുകളിലായാണ് മത്സരം നടന്നത്. സാരീ റൗണ്ട് ആണ് ആദ്യം മത്സരത്തിൽ നടന്നത്. തുടർന്ന് നടന്ന മോഡേൺ ഡ്രെസ് റൗണ്ടിൽ മത്സരാർത്ഥികളോട് ജഡ്ജുമാർ വ്യക്തിഗത ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ വിലയിരുത്തി. ഫൈനൽ റൗണ്ടിൽ സെറ്റ് സാരിയായിരുന്നു  മത്സരാർത്ഥികൾ ധരിച്ചത്. ഫൈനലിൽ എല്ലാ മത്സരാർത്ഥികൾക്കും പൊതുവായ ചോദ്യം നല്കി. വിജയം എന്നതിനെ നിർവ്വചിക്കാനാണ് ജഡ്ജിമാർ മത്സരത്തിൽ പങ്കെടുത്ത എട്ടുപേരോടും ഫൈനൽ റൗണ്ടിൽ ആവശ്യപ്പെട്ടത്.

മിസ്‌ മലയാളം യുകെ മത്സരത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

മലയാളം യുകെ ന്യൂസ് ടീം.

തിങ്ങി നിറഞ്ഞ ലെസ്റ്റർ മെഹർ സെന്റെറിലെ ജനങ്ങളെ സാക്ഷിയാക്കി മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ്  ചരിത്രതാളുകളിൽ സുവര്‍ണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടു. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി കൈയ്യും മെയ്യും മറന്നു പരിശ്രമിച്ചപ്പോൾ സ്റ്റേജിൽ എത്തിയത് 60 വൈവിദ്ധ്യമാർന്ന പെർഫോർമൻസുകൾ. സമ്മാനിക്കപ്പെട്ടത്  20 എക്സൽ അവാർഡുകൾ ഉൾപ്പെടെ 50 ഓളം അവാർഡുകൾ. ആവേശത്തോടെ യുകെ മലയാളികൾ മലയാളം യുകെയുടെ അവാർഡ് നൈറ്റിനെയും ഇന്റർ നാഷണൽ നഴ്സസ് ഡേ ആഘോഷത്തെയും സ്വീകരിച്ചപ്പോൾ സംഘാടക സമിതിക്ക് ലഭിച്ചത് അഭിനന്ദന പ്രവാഹം.

സമയ ക്ലിപ്തത പാലിച്ച് ഇടവേളകളില്ലാതെ കലാകാരന്മാരും കലാകാരികളും ആസ്വാദകരെ കോൾമയിർ കൊള്ളിച്ചപ്പോൾ ജനങ്ങൾ അവസാനം വരെയും പ്രോഗ്രാം സാകൂതം വീക്ഷിച്ചു. ആദ്യ അതിഥിയായി സ്റ്റേജിൽ എത്തിയത് പ്രശസ്ത സംവിധായകൻ വൈശാഖായിരുന്നു. മലയാളം യുകെയെയും ലെസ്റ്റർ കമ്മ്യൂണിറ്റിയെയും മുക്തകണ്ഠം പ്രശംസിച്ച വൈശാഖ് ഇങ്ങനെയൊരു വൈവിധ്യമാർന്ന ജനങ്ങളുടെ ഉത്സവത്തിൽ പങ്കെടുക്കാൻ ലഭിച്ച അസുലഭമായ അവസരത്തിന് നന്ദി പറഞ്ഞു. തുടർന്ന് എക്സൽ അവാർഡ് നൈറ്റിന് വൈശാഖ് തിരി തെളിച്ചു. എക്സൽ അവാർഡുകൾ വൈശാഖ് വിതരണം ചെയ്തു.

സത്യത്തിന്റെ പാതയിൽ നിശ്ചയ ദാർഡ്യത്തോടെ മലയാളം യുകെ മുന്നോട്ട് പോവട്ടെ എന്നാശംസിച്ച സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ മലയാളി സമൂഹത്തിനായി മലയാളം യുകെ ഒരു പ്രതീക്ഷയുടെ ദർശനമാണ് നല്കുന്നതെന്ന് പറഞ്ഞു. മലയാളം യുകെ ചാരിറ്റിയുടെയും ലെസ്റ്റർ കമ്മ്യൂണിറ്റിയുടെ ഷെയർ ആൻഡ് കെയർ ചാരിറ്റിയുടെയും ഉദ്ഘാടനം ബിഷപ്പ് നിർവ്വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന വിശിഷ്ട വ്യക്തികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ എക്സൽ അവാർഡുകൾ നല്കി.

ലെസ്റ്ററിലെ അവാർഡ് നൈറ്റിന്റെ ഹാളിൽ എത്തിയവർക്ക് ചൂടു വിഭവങ്ങൾ ഒരുക്കി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഏവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. മിസ് മലയാളം യുകെ 2017 മത്സരം ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി. താരറാണികൾ റാമ്പിലെത്തിയപ്പോൾ നിറഞ്ഞ സദസ് ആഹ്ളാദ ആരവത്തോടെയാണ് മോഡലിംഗ് ഫാഷൻ രംഗത്തെ രാജകുമാരിമാരെ സ്വീകരിച്ചത്. നീനാ വൈശാഖ് മിസ് മലയാളം യുകെ വിജയിയെ പ്രഖ്യാപിക്കുകയും കിരീടം അണിയിക്കുകയും  ചെയ്തു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ ടീമുകൾ കാഴ്ചവച്ച പ്രകടനങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. മാസ്റ്റർ ഓഫ് സെറിമണീസ് തന്മയത്വത്തോടെ സദസിനെ കൈയിലെടുത്തു. മാഗ്നാ വിഷൻ ടീമിന്റെ ടെക്നിക്കൽ ക്രൂ അവാർഡ് നൈറ്റിന്റെ മുഴുവൻ പ്രോഗ്രാമുകളും അഭ്രപാളികളിൽ പകർത്തി. പ്രോഗ്രാമിന്റെ എല്ലാ മേഖലകളിലും പൂർണ പിന്തുണയുമായി ലണ്ടൻ മലയാളം റേഡിയോയും രംഗത്തുണ്ടായിരുന്നു. മലയാളം യുകെയുടെ അടുത്ത അവാർഡ് നൈറ്റിന് വീണ്ടും എത്തും എന്ന് വാഗ്ദാനത്തോടെ ജനങ്ങൾ പിരിഞ്ഞത്.

മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിലെ കൂടുതല്‍  വാര്‍ത്തകളും, ചിത്രങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും

ഹരാരെ: ബൈബിള്‍ വചനങ്ങള്‍ ഉള്‍ക്കൊണ്ട് കര്‍ത്താവ് നടന്നതുപോലെ വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു. സിംബാബ്‌വെയിലെ മപുമലാംഗയിലുള്ള സെയിന്റ് ഓഫ് ദി ലാസ്റ്റ് ഡേയ്‌സ് ദേവാലയത്തിലെ പാസ്റ്ററായ ജൊനാഥന്‍ മതെത്‌വയാണ് ബൈബിളിലെ അദ്ഭുതം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് മുതലകള്‍ക്ക് ഇരയായത്. പ്രദേശത്തുള്ള മുതലകളുടെ നദി എന്നു തന്നെ വിളിപ്പേരുള്ള നദിയിലാണ് വൈദികന്‍ അദ്ഭുത പ്രവര്‍ത്തിയുടെ പരീക്ഷണം നടത്തി മരണം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടയില്‍ കര്‍ത്താവ് വെള്ളത്തിനു മുകളില്‍ കൂടി നടന്ന ബൈബിളിലെ ഭാഗം ഇദ്ദേഹം വിശ്വാസികളോട് പറഞ്ഞിരുന്നു. കൂടാതെ താനീ അദ്ഭുത പ്രവൃത്തി എല്ലാവര്‍ക്കും കാട്ടിത്തരുമെന്ന് പറഞ്ഞിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വെള്ളത്തിനു മുകളിലൂടെ നടക്കുക എന്ന അദ്ഭുത പ്രവൃത്തിക്കായി കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ആഹാരം പോലും ഉപേക്ഷിച്ച് കടുത്ത പ്രാര്‍ത്ഥനയിലായിരുന്നെന്ന് ഡീക്കണ്‍ എന്‍കോസി പറയുന്നു. അതിനുശേഷവും അദ്ദേഹത്തെ മുതലകള്‍ അക്രമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ഇയാള്‍ പ്രതികരിച്ചു.

പാസ്റ്റര്‍ വെള്ളത്തിലേക്കിറങ്ങി കുറച്ചു ദൂരത്തിനുശേഷം അദ്ദേഹം വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴായിരുന്നു മുതലകളുടെ അക്രമണം എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. 3 മുതലകളാണ് അദ്ദേഹത്തെ അക്രമിച്ചത്. അവ എവിടെ നിന്ന് എത്തിയെന്നതും വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ പറയുന്നു. 30 മിനിറ്റുകള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ ആഹാരമാക്കിയെന്നും വൈദികന്റേതായി തിരിച്ച് കിട്ടിയത് ഒരു ജോഡി ചെരുപ്പും അടിവസ്ത്രവും മാത്രമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ജോര്‍ജ്ജ് എടത്വ 

മലയാളം യുകെയും ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയും സംയുക്തമായി സംഘടപ്പിക്കുന്ന മലയാളം യുകെ രണ്ടാം വാര്‍ഷിക ആഘോഷവും , ഇന്റര്‍നാഷണല്‍ നേഴ്‌സസ് ഡേ ആഘോഷവും പ്രഥമ യുകെ മലയാളം അവാര്‍ഡും ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ രാഗതാളമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുമ്പോള്‍ ലെസ്റ്ററിനുള്ളില്‍നിന്നും യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും ,അതിഥികളായെത്തുന്ന ആയിരിക്കണക്കിനു മലയാളി കലാസ്വാദകര്‍ക്ക് കേരളത്തിന്റെ തനതായ രുചിഭേദങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയിലെ സജീവപ്രവര്‍ത്തകര്‍ .പൊറോട്ടയും ബീഫും, ഫ്രൈഡ് റൈസും ചിക്കന്‍ മസാലയും, നേന്ത്രപ്പഴം ബോളിയും, ഉഴുന്ന് വടയും, വെട്ടുകേക്കും അങ്ങനെ വിഭവങ്ങളുടെ ലിസ്റ്റ് നീളുന്നു.

ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ഫുഡ് കമ്മറ്റിയുടെ ചെയര്‍മാനും പ്രൊഫഷണല്‍ ഷെഫുമായ ടോജോ ജോസഫിന്റെ നേതൃത്വത്തില്‍ അലന്‍ മാര്‍ട്ടിന്‍, എബി പള്ളിക്കര , ബിനു ശ്രീധരന്‍ എന്നവരാണ് തട്ടുകടയുടെ നടത്തിപ്പുകാര്‍. ജേക്കബ് ജോര്‍ജ്ജ് കുര്യാളശ്ശേരിയുടെ നേതൃത്വത്തില്‍ മെഹര്‍ സെന്ററിലെ അതിവിശാലമായ വേദിക്കുള്ളില്‍ കേരളീയ തനിമയില്‍ നിര്‍മ്മിച്ചിരിക്കുന്ന തട്ടുകടയുടെ രൂപകല്പന ആരെയും ആകര്‍ഷിക്കും. മിതമായ നിരക്കില്‍ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന രുചികള്‍ ലെസ്റ്ററില്‍ എത്തുന്ന അതിഥികള്‍ക്ക് നല്‍കുക അതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു.

ശനിയാഴ്ച ലെസ്റ്ററില്‍ നടക്കുന്ന മലയാളം യുകെ അവാര്‍ഡ് നൈറ്റ് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളുടെ ഒരു മനോഹരമായ സമന്വയം ആയിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഇരുനൂറില്‍പ്പരം  കഴിവുറ്റ കലാകാരന്മാരും കലാകാരികളും വേദിയില്‍ ആടിയും പാടിയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം യുകെയില്‍ പ്രശസ്തരായ പ്രൊഫഷനല്‍ ട്രൂപ്പുകളും അവരുടെ ഏറ്റവും പുതിയ ഐറ്റങ്ങളുമായി അരങ്ങില്‍ എത്തുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമമെന്ന നിലയില്‍ യുകെ മലയാളി സമൂഹവുമായി ചേര്‍ന്ന് സത്യസന്ധമായ മാദ്ധ്യമ പ്രവര്‍ത്തനത്തിലൂടെ മുന്നേറുന്ന മലയാളം യുകെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് ആതുരസേവന രംഗത്തെ മാലാഖമാരെ ആദരിച്ച് കൊണ്ടായിരിക്കും ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.

തുടര്‍ന്ന് പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അവാര്‍ഡ് നൈറ്റ് ആഘോഷങ്ങള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് നൈറ്റിനു താരപ്പൊലിമയുടെ പ്രൌഡി സമ്മാനിക്കുന്നതിനായി വൈശാഖും കുടുംബവും യുകെയില്‍ എത്തിക്കഴിഞ്ഞു. യുകെ മലയാളി സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും അവാര്‍ഡ് നൈറ്റ് വേദിയില്‍ ആദരിക്കും.

മലയാളം യുകെ അവാര്‍ഡ് നൈറ്റിലെ മുഖ്യാതിഥി ആയി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ച് മലയാളം യുകെയുടെ ജീവകാരുണ്യ സംരംഭമായ മലയാളംയുകെ ചാരിറ്റി ഫൌണ്ടേഷന് തുടക്കം കുറിക്കും. അവയവ ദാന സന്ദേശത്തിന്റെ ജീവിക്കുന്ന അപ്പസ്തോലനായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന ഉപഹാര്‍ എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്ന് ആയിരിക്കും ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ ആശുപത്രികളിലേക്ക് ഡയാലിസിസ് മെഷീനുകള്‍ എത്തിച്ച് നല്‍കുക എന്ന വലിയ ദൗത്യം പ്രാവര്‍ത്തികമാക്കി ആയിരിക്കും മലയാളം യുകെ കാരുണ്യ വഴിയിലേക്കുള്ള ചുവടുവയ്പുകള്‍ ആരംഭിക്കുക.

യുകെയിലെ നിരവധി മലയാളി സംഘടനകളെ വച്ച് അംഗബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും ആതിഥ്യം ഒരുക്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പല മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനും അവാര്‍ഡ് നൈറ്റ് വേദിയാകും.

യുകെയിലെ ജനപ്രിയ റേഡിയോ ചാനല്‍ ആയ ലണ്ടന്‍ മലയാളം റേഡിയോയുടെ അവതാരകര്‍ ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ അവതാരകര്‍ ആയി എത്തുക. യുകെ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ചാനല്‍ ആയ മാഗ്നാവിഷന്‍ അവാര്‍ഡ് നൈറ്റ് തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്‌.

Also Read:

മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

നൃത്തച്ചുവടുകളില്‍ സോനയും, അലീനയും, അനീറ്റയും.. മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ ഒരു സാലിസ്ബറി തിളക്കം..

മകളെ നൃത്തം പഠിപ്പിക്കാന്‍ ചിലങ്ക കെട്ടിയ അച്ഛന്‍ മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ നൃത്തം ചെയ്യുന്നത് അമ്പതാം വയസ്സില്‍…

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

 

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച ഇടുക്കിഎം പി യോട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നുപറയുന്നത് ഒരു കൂട്ടം ചാരിറ്റി പ്രവര്‍ത്തനത്തില്‍ തല്‍പ്പര്യമുള്ള ആളുകളുടെ കൂട്ടമാണ് എന്നു കണ്‍വീനര്‍ സാബു ഫിലിപ്പ് വിശദീകരിച്ചു. പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്നുള്ളതാണ് ഇതിന്റെ പിന്നിലെ ചേതോവികാരം എന്നും സാബു കൂട്ടിച്ചേര്‍ത്തു. അനാഥരും രോഗികളും അശരണരും ആലംബഹീനരുമായവരെ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. 2004 മുതല്‍ ഇതുവരെ ഇരുപത്തിയഞ്ച് ലക്ഷം രൂപ പിരിച്ചു നാട്ടിലെ ആളുകളെ സഹായിക്കാന്‍ കഴിഞ്ഞു എന്നു സെക്രട്ടറി ടോം ജോസ് തടിയംപാടും വിശദീകരിച്ചു.

താന്‍ ജീവിതത്തില്‍ ആദൃമായി ഒരുരാഷ്ട്രിയ നേതാവിനെ കണ്ട സാഹചര്യം സാബു എംപിയോട് പറഞ്ഞു. അത്തരം അനുഭവങ്ങളാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പിറവിക്കു നിദാനമായത്. 1970 കാലഘട്ടത്തില്‍ ഇലക്ഷന്‍ പ്രചാരണവുമായി പാമ്പാടിയില്‍ എത്തിയ ഉമ്മന്‍ ചാണ്ടി പാമ്പാടി പഞ്ചായത്തിന്റെ പടവില്‍ തളര്‍ന്നിരിക്കുന്ന ഒരു ഏഴു വയസുകാരനെകണ്ടു. വിശപ്പിന്റെ കാഠിന്യമാണ് ആ കുട്ടിയുടെ തളര്‍ച്ചക്കു കാരണം എന്നു മനസിലാക്കിയ ഉമ്മന്‍ ചാണ്ടി ആ കുട്ടിയെ ഇലക്ഷന്‍ പ്രചാരണത്തിനുവേണ്ടി ക്രമികരിച്ച ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ദിനപ്പത്രത്തില്‍ പൊതിഞ്ഞ, പാതിനനഞ്ഞ പൊതി അവനുനേരെ നീട്ടി.

നോക്കിയപ്പോള്‍ രണ്ടു ദോശയും ചമ്മന്തിയും ചെറു ചൂടോടെ. അല്‍പ്പം ഭയത്തോടും എന്നാല്‍ ആര്‍ത്തിയോടും കൂടിയിരുന്ന അവനോട് ശബ്ദം താഴ്ത്തി മൂര്‍ച്ചയുള്ള ചെരിഞ്ഞ ശബ്ദത്തില്‍ കഴിച്ചോളു എന്നു പറഞ്ഞത് അവന് ഓര്‍മ്മയുണ്ട്. അത് കഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു വെള്ള നിറമുള്ള കപ്പില്‍ നല്ല തണുത്തവെള്ളം കുടിക്കാന്‍ കൊടുത്തു. അവന്റെ കുറുകെ ഒരു മരക്കസേരയില്‍ ഉമ്മന്‍ ചാണ്ടി എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹമാണ് പിന്നിട് കേരളത്തിന്റെ ജനകീയ നേതാവായി മാറിയത്.

ആ ബന്ധം ഉമ്മന്‍ ചാണ്ടിയോട് ഇന്നും ഹൃദയത്തില്‍ ആ കുട്ടി സൂക്ഷിക്കുന്നു. ആ കുട്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കണ്‍വീനര്‍ സാബു ഫിലിപ്പ്. മുകളില്‍ വിശദീകരിച്ചത് കേവലം സാബുവിന്റെ അനുഭവം മാത്രമല്ല. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്ന ഞങളുടെ ഒക്കെ ജീവിതവും അനുഭവവുമാണ്. ഇങ്ങനെയുള്ള അനുഭവങ്ങളാണ് ഇടുക്കി ചാരിറ്റിയുടെ പ്രചോദനം.

ഷൈമോന്‍ തോട്ടുങ്കല്‍

ന്യൂ കാസില്‍: നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ കൂട്ടായ്മയായ മാന്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ് )നിലവില്‍ വന്നു. ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ സാമൂഹ്യവും, സാംസ്‌കാരികവും, ആയ ഉന്നതി ലക്ഷ്യമാക്കി രൂപീകരിച്ച മാന്‍ അസോസിയേഷന്‍ നിലവില്‍ വന്നതായി കോഓര്‍ഡിനേറ്റര്‍മാരായ വര്‍ഗീസ് തെനംകാലായും, ഷെല്ലി ഫിലിപ്പും അറിയിച്ചു. സംഘടനയുടെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ 25ന് വര്‍ണ്ണ ശബളമായ ചടങ്ങില്‍ ന്യൂ കാസിലില്‍ നടക്കും. കേരളത്തില്‍ നിന്നുള്‍പ്പെടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. യുക്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത മാന്‍ അസോസിയേഷന്റെ ഉല്‍ഘാടന സമ്മേളനത്തില്‍ യുക്മ ഭാരവാഹികളും പങ്കെടുക്കും.

വിവിധ സാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള അസോസിയേഷനുകളുടെ സ്ഥിരം പരിപാടികള്‍ക്കും അപ്പുറം കേരളത്തനിമയും, മലയാളി സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുത്തന്‍ പരിപാടികള്‍ ആവും സംഘടന ലക്ഷ്യമിടുന്നത്. രൂപീകരണ സമ്മേളനത്തില്‍ ഷെല്ലി ഫിലിപ്പ്, വര്‍ഗീസ് തോമസ്, ജിജോ മാധവപ്പള്ളില്‍, ജൂബി എം സി, ബിനു കിഴക്കയില്‍, സജി കൊട്ടാരത്തില്‍, ഹണി ബാബു, ജോര്‍ജ് കണമെന്നില്‍, എല്‍ദോ പോള്‍, രാജു എബ്രഹാം നെല്ലുവേലില്‍, ജിബി വാഴക്കുളം, റോബിന്‍ എബ്രഹാം, ജോഷി നോര്‍ത്ത് ശില്‍ഡ്‌സ്, ഷിന്ടോ ജെയിംസ്, ഷൈമോന്‍ തോട്ടുങ്കല്‍, ഷിബു എട്ടുകാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനും സാംസ്‌കാരിക ഉന്നതിക്കും ഉതാകുന്ന വിവിധ കര്‍മ്മ പരിപാടികളുമായി സംഘടനാ മുന്‍പോട്ടു പോകും. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടന വിപുലീകരിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ലിയോസ് പോള്‍

യുകെ മലയാളികളുടെ കലാസാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലക്കകത്തു സജീവ സാന്നിധ്യമായ ചേതന യുകെ, കുട്ടികളിലെ സര്‍ഗ്ഗവാസനകളെ തൊട്ടുണര്‍ത്തുന്നതിനായി സംഗീതോപകരണങ്ങളുടെ പരിശീലനം ആരംഭിച്ചു. ചേതന യുകെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് കമ്മിറ്റിയും ഓക്‌സ്‌ഫോര്‍ഡ് കൗണ്‍സില്‍ മ്യൂസിക് സര്‍വീസസിന്റെ സഹായത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം ഓക്‌സ്‌ഫോര്‍ഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ വച്ച് ചേതന മ്യൂസിക് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജെയ്സണ്‍ സ്റ്റീഫനും ഓക്‌സ്‌ഫോര്‍ഡ് മ്യൂസിക് സര്‍വീസ് ഡയറക്ടര്‍ സ്റ്റീവാര്‍ട്ടും ചേര്‍ന്ന് നിര്‍വഹിച്ചു.

ഓക്‌സ്‌ഫോര്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള ആറ് വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വേണ്ടി തുടങ്ങിയിട്ടുള്ള ഈ പദ്ധതിയുടെ തുടക്കത്തില്‍ പിയാനോ ആയിരിക്കും കുട്ടികളെ പരിശീലിപ്പിക്കുക എന്നും തുടര്‍ന്നങ്ങോട്ടുള്ള നടത്തിപ്പില്‍ വയലിന്‍, ഗിറ്റാര്‍ അടക്കമുള്ള മറ്റു സംഗീതോപകരണങ്ങളും കുട്ടികളുടെ താല്‍പര്യാര്‍ത്ഥം തുടങ്ങുന്നതായിരിക്കും എന്ന് കോര്‍ഡിനേറ്റര്‍മാരായ ബിനു ജോസഫ്, ജോസ് പീറ്റര്‍ എന്നിവര്‍ യോഗത്തില്‍ പ്രഖ്യാപിച്ചു.

പിയാനോ ടീച്ചര്‍ മൊട്ട് സാലി പഠന രീതിയെപ്പറ്റി യോഗത്തില്‍ വിശദീകരിക്കുകയും നിരവധി ഗാനങ്ങള്‍ പിയാനോയില്‍ വായിക്കുകയും ചെയ്തത് വേറിട്ടൊരു അനുഭവമായിരുന്നെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡിലെ നിരവധി കുട്ടികളും രക്ഷാകര്‍ത്താക്കളും പങ്കെടുത്ത ഉത്ഘാടന യോഗത്തില്‍ കമ്മിറ്റി അംഗം കോശി തെക്കേക്കര നന്ദി രേഖപ്പെടുത്തി. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 4.30 മുതല്‍ 6.30 വരെയായിരിക്കും ക്ലാസുകള്‍ ഉണ്ടാകുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.

സോബിച്ചൻ കോശി
2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികളുടെ സാംസ്‌കാരിക സാമൂഹിക കലാകായിക രംഗങ്ങളിലെ ഉന്നതിക്കും സമഭാവനക്കും വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കെസിഎയുടെ 2017 – 18  വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. കെസിഎയുടെ മുന്‍ പ്രസിഡന്റായിരുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്കപ്പൂര്‍വ്വം മുന്‍പോട്ട് നയിച്ച്, സാമൂഹിക സാംസ്‌കാരിക മേഖലയിലെ സംഘടനാ പാടവം കൊണ്ടും, പരിചയ സമ്പന്നത കൊണ്ടും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സോബിച്ചന്‍ കോശിയെ വീണ്ടും അസോസിയേഷന്‍ ഐക്യകണ്‌ഠേനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

കെസിഎയുടെ രൂപീകരണം മുതല്‍ സംഘടനയുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും ഉള്ള നിറസാന്നിധ്യം കൊണ്ട് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികള്‍ക്കിടയിലെ സുപരിചിതയായ ബിന്ദു സുരേഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെസിഎയുടെ ഈ വര്‍ഷത്തെ ട്രഷററായി ഡിക്ക് ജോസിനെ തിരഞ്ഞെടുത്തു. ആദ്യകാല മെമ്പറും മുന്‍ സെക്രട്ടറിയുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കെസിഎയുടെ മുന്‍ പ്രസിഡന്റായിരുന്ന രാജീവ് വാവയെ ജോയിന്റ് സെക്രട്ടറിയായും സുധീഷ് തോമസിനെ ജോയിന്റ് കണ്‍വീനറായും തിരഞ്ഞെടുത്തു. മുന്‍ ട്രഷറര്‍ ആയിരുന്ന സജി വര്‍ഗീസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. സൈജു മാത്യു, മിനി ബാബു, ഡേവിസ് പപ്പു, ജിജു സെബാസ്റ്റ്യന്‍, സൈജു എം.ജി, സജി മത്തായി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

കെസിഎയുടെ രൂപീകരണത്തിനായി സമാനതകളില്ലാതെ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും തന്റെ കഴിവും പ്രവര്‍ത്തന പരിചയവും കൊണ്ട് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ച സോക്രട്ടീസ് തോമസിനെ കെസിഎ സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ആയും തിരഞ്ഞെടുത്തു. കെസിഎയുടെ കലാകായിക സാംസ്‌കാരിക മേഖലകളില്‍ ഉജ്ജ്വല നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ടിന്റോ റോക്കിയെയും റണ്‍സ് മോന്‍ എബ്രഹാമിനെയും എക്‌സിക്യൂട്ടീവ് പിആര്‍ഒമാരായി തിരഞ്ഞെടുത്തു.

 

RECENT POSTS
Copyright © . All rights reserved