Uncategorized

ബ്രി​ട്ട​ണി​ൽ ബു​ധ​നാ​ഴ്ച 1,000 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ​മാ​യാ​ണ് യു​കെ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ആ​യി​ര​ത്തി​ല​ധി​കം പേ​ർ മ​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച  1,041 പേ​രാ​ണ് മ​രി​ച്ച​ത്. 62,322 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ന്യൂ ഡൽഹി: യുകെയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് എന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു ചിറകു നൽകിയായിരുന്നു എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ്. വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കിയിരുന്നു.

എന്നാൽ കൊറോണയുടെ വകഭേദം ഉണ്ട് എന്ന വാർത്തക്ക് പിന്നാലെ പല രാജ്യങ്ങളും യുകെയിലേക്കുള്ള ഫ്ലൈറ്റ് നിർത്തലാക്കിയിരുന്നു. അതിൽ എയർ ഇന്ത്യയും ഉണ്ടായിരുന്നു. ഡിസംബർ 30 തിയതിയിലെ അറിയിപ്പ് പ്രകാരം,  2021 ജനുവരി 30 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന മാധ്യമ വാർത്തകൾക്ക് ശേഷമാണ് അത് തിരുത്തി ജനുവരി എട്ടാം തിയതി മുതൽ വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യം വ്യോമയാന മന്ത്രി തന്നെ ഇന്ന് ട്വിറ്ററിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ യുകെ മലയാളികൾക്കുള്ള ഇരുട്ടടിയായി മാറിയ പുതിയ തീരുമാനത്തിൽ കൊച്ചിയെ ഒഴുവാക്കിയിരിക്കുകയാണ്. നാനാവിധ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർ ഇനി മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദ്രബാദ് എന്നി നഗരങ്ങളിൽ എത്തി ആഭ്യന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതിയിലായി. ഇപ്പോഴത്തെ തീരുമാനം അനുസരിച്ചു ജനവരി 23 വരെയാണ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നത്. ആഴ്ചയിൽ 15 സർവീസുകൾ മാത്രം ആണ് നടത്തുക. ദിവസങ്ങൾ ഏതെന്ന് വ്യക്തമല്ല. 23 ന് ശേഷം കൊച്ചിക്ക് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്. രാജ്യത്തെ 9 നഗരങ്ങളിൽനിന്നു എയർ ഇന്ത്യയ്ക്കു ലണ്ടൻ സർവീസുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്ന ബാംഗ്ലൂരിലേക്ക് ഇപ്പോൾ സർവീസ് ഉള്ളതും കൊച്ചിക്ക് ഇല്ല എന്നതും ഒരു വിരോധാഭാസമായി.

നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വാസമാണ് കേരളത്തിലേക്കുള്ള യാത്രക്കാർക്കു നൽകിയിരുന്നത്. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമായി. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിരുന്നു .

കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമായിരുന്നു.

[ot-video]

[/ot-video]

പോർട്സ് മൗത്ത്:  യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:

കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.

അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

2009 ഒക്ടോബർ 15നായിരുന്നു യുഎസിനെ ഞെട്ടിപ്പിച്ച ആ സംഭവം. കൊളറാഡോയിലെ ഫോർട്ട് കോളിൻസിലെ ആകാശത്ത് ഒരു ഹീലിയം ബലൂൺ പ്രത്യക്ഷപ്പെട്ടു. വെള്ളി നിറത്തിൽ ഒരു പറക്കുംതളികയ്ക്കു സമാനമായിരുന്നു അത്. സാധാരണ അത്തരം ബലൂൺ കാഴ്ചകൾ ആകാശത്ത് പതിവുള്ളതാണ്. എന്നാൽ ബലൂൺ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ രണ്ടു പേർ പൊലീസിനെ വിളിച്ചു. ദമ്പതികളായ റിച്ചാർഡും മയൂമി ഹീനുമായിരുന്നു തങ്ങളുടെ മകൻ ഫാൽക്കൻ ആ ബലൂണിനകത്ത് പെട്ടുപോയതായി പൊലീസിനെ അറിയിച്ചത്.

അപ്പോഴേക്കും ഏകദേശം 7000 അടി ഉയരത്തിലെത്തിയിരുന്നു ബലൂൺ. ഒന്നര മണിക്കൂറായി അത് ആകാശത്തു പറക്കുന്നു. ആറു വയസ്സുകാരൻ ബലൂണിൽപ്പെട്ട വാർത്ത മാധ്യമങ്ങളിലും ആഘോഷിക്കപ്പെട്ടു. നാഷനൽ ഗാർഡിന്റെ ഹെലികോപ്ടറുകളും പൊലീസ് വാഹനങ്ങളും ബലൂണിനെ പിന്തുടർന്നു. ഒടുവിൽ ഡെൻവർ രാജ്യാന്തര വിമാനത്താവളത്തിന്റെ വടക്കുകിഴക്ക് 19 കിലോമീറ്റർ ദൂരെ ഒരു ഗോതമ്പ് പാടത്ത് ബലൂൺ വീണു. എന്നാൽ അതിനകത്ത് ഫാൽക്കൻ ഉണ്ടായിരുന്നില്ല.

ബലൂണിൽനിന്ന് ഒരു വസ്തു താഴേക്കു വീഴുന്നതായി കണ്ടുവെന്ന് അതിനിടെ റിപ്പോർട്ടുകളുണ്ടായി. തുടർന്ന് പ്രദേശത്താകെ അന്വേഷണവും ആരംഭിച്ചു. അതിനിടെ പൊലീസ് റിച്ചാർഡ‍ിന്റെ വീട്ടിലും പരിശോധന നടത്തി. ഗരാഷിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു ഫാൽക്കൻ. പൊലീസും നാഷനൽ ഗാർഡും ബലൂണിനു പിന്നാലെ പായുമ്പോഴും വീട്ടിൽത്തന്നെയുണ്ടായിരുന്നു അവൻ. വീടിനു പിന്നിൽനിന്നു പറത്തിവിട്ടതാണ് ബലൂണെന്നും അന്യഗ്രഹജീവികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും അതോടെ വ്യക്തമായി. ജനത്തെ കബളിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവൃത്തിയെന്നും തെളിഞ്ഞു.

സംഭവം തട്ടിപ്പാണെന്നു തെളിഞ്ഞതോടെ കുട്ടിക്ക് ഒരു പേരും വീണു – ബലൂൺ ബോയ്. സംഭവം ക്രിമിനൽ കേസുമായി. 11 വർഷത്തിനു ശേഷം, സംഭവത്തിൽ ദമ്പതികൾക്ക് മാപ്പു നൽകിയതായി ഇന്നലെ കൊളറാഡോ ഗവർണർ അറിയിച്ചു. നിയമസംവിധാനങ്ങളുടെ സമയം നഷ്ടപ്പെടുത്തിയ സംഭവത്തിനു കാരണമായെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ബലൂണിനു പിന്നാലെ ഹെലികോപ്ടർ പറന്നതോടെ ഡെൻവർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റുകളുടെ ഗതി തിരിച്ചുവിടേണ്ടി വരിക പോലും ചെയ്തു. റിച്ചാർഡിന് ഇപ്പോൾ 59 വയസ്സായി, മയൂമിക്ക് 56ഉം. ഇരുവരും തങ്ങളുടെ തെറ്റിന് ‘പ്രായശ്ചിത്തം’ ചെയ്ത സാഹചര്യത്തിലാണ് മാപ്പു നൽകുന്നതെന്നും ഗവർണർ ജറേദ് പോലിസ് പറഞ്ഞു.

ഗവർണറുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് മാപ്പു നൽകൽ. അന്ന് ടിവിയിലും മറ്റുമായി ലക്ഷങ്ങളാണ് ഈ വിഡിയോ കണ്ടത്. എന്തുകൊണ്ടാണ് ഗരാഷിൽ ഒളിച്ചതെന്ന് സിഎൻഎന്നിന്റെ ടിവി ഷോയില്‍ ചോദിച്ചപ്പോൾ മാതാപിതാക്കളെ നോക്കിയ ഫാൽക്കൻ ‘ഇതെല്ലാം ഒരു ടിവി ഷോയ്ക്കു വേണ്ടിയാണെന്നാണ് ഇവർ എന്നോട് പറഞ്ഞത്’ എന്നാണു വ്യക്തമാക്കിയത്. സ്വന്തം റിയാലിറ്റി ടിവി ഷോ നടത്തിയതാണിതെന്നും മാതാപിതാക്കൾ പറഞ്ഞു. യുഎസിൽ അത്തരം ഷോകൾ തരംഗമായ കാലവുമായിരുന്നു അത്.

റിച്ചാർഡിന് 30 ദിവസത്തെ ജയിൽ ശിക്ഷ ലഭിച്ചു. തെറ്റായ വിവരം പൊലീസിനെ അറിയിച്ചതിന് മയൂമിക്ക് 20 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനവും വിധിച്ചു. ജാപ്പനീസ് പൗരത്വമുണ്ടായിരുന്ന മയൂമിയെ അവിടേക്ക് നാടു കടത്താൻ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടായതായി ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കിയത് വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് റിച്ചാർഡ് കുറ്റമേറ്റെടുത്തതെന്നും അഭിഭാഷകൻ പറഞ്ഞു. ഇപ്പോൾ ഫ്ലോറിഡയിലാണ് ഇരുവരുടെയും താമസം. ബലൂൺ ബോയ് ഹോക്സ് ഉൾപ്പെടെ 18 സംഭവങ്ങളിൽ ഇന്നലെ ഗവർണർ മാപ്പ് അനുവദിച്ചു. നാലു കേസുകളിൽ ശിക്ഷ ഇളവും ചെയ്തു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
കാലിത്തൊഴുത്തിലേയ്ക്കുള്ള യാത്രയില്‍ ഒരു പിള്ളക്കച്ചയുടെ ഓര്‍മ്മ നമ്മുടെ കൂടെയുണ്ടാകണം. പിറന്നു വീണ പൊന്നോമനയെ പരി. അമ്മ പൊതിഞ്ഞു കിടത്തിയ പിള്ളക്കച്ച. നഷ്ടപ്പെട്ടപ്പോള്‍ എല്ലാവരും നിന്നിലേയ്ക്ക് വന്നു..
ഓര്‍മ്മപ്പെടുത്തലുണ്ട്.
നീയും മറ്റുള്ളവര്‍ക്ക് പിള്ളക്കച്ചയാകണം.
തിരുപ്പിറവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു..
താരക വഴിയേ…

താരകവഴിയേ.. പതിനാറാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് ബർമിങ്ഹാം നിവാസികൾ സ്നേഹത്തിൽ ചാലിച്ച അന്ത്യയാത്രാമൊഴി നൽകി. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻെറ ഭാര്യ ജെയ്സമ്മ (56) രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിതയായി നിര്യാതയായത്. അലൻ എബ്രഹാം ഏകമകനാണ് . ബർമിങ്ഹാമിലും, യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികളാണ് തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് അന്ത്യയാത്രാമൊഴി നൽകാനായി എത്തിച്ചേർന്നത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന മൃതസംസ്കാര ശുശ്രൂഷകൾ മുൻനിശ്ചയപ്രകാരം കൃത്യം 11. 15 ന് തന്നെ ആരംഭിച്ചു. ഫാ. മാത്യു പിന്നക്കാട്ട്, ഫാ. ഷൈജു നടുവതാനിയിൽ, ഫാ. ജോബിൻ കോശക്കൽ വിസി, തുടങ്ങിയവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സീറോ മലബാർ സഭാ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അന്ത്യകർമ്മങ്ങൾ നടന്ന സാൾട്ടലി ദേവാലയത്തിലെത്തി പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ബന്ധുമിത്രാദികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ഫ്യൂണറൽ ഡയറക്ടേഴ്സിൻെറ അടുത്ത് സൗകര്യം ഒരുക്കിയിരുന്നു. ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതശരീരം ദഹിപ്പിക്കുന്നതിനായി പെറിബാർ ക്രിമിറ്റോറിയത്തിലേയ്ക്ക് നിരവധിപേരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.

കോവിഡ് ബാധിതയായി മരണമടഞ്ഞതിനാൽ മൃതശരീരം കേരളത്തിലേയ്ക്ക് അയക്കാൻ സാധിക്കാതിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ജെയ്സമ്മയ്ക്ക് ജന്മനാടിനോടുള്ള സ്നേഹം മുൻനിർത്തി ചിതാഭസ്മവുമായി ഭർത്താവ് ടോമി ശനിയാഴ്ച്ച കേരളത്തിലേയ്ക്ക് പോകും. അതിന് ശേഷം അരുവിത്തറ സെന്റ് ജോർജ്ജ് പള്ളിയിൽ കുടുംബകല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകയായിരുന്ന ജെയ്സമ്മ ബർമിങ്ഹാം സെന്റ് ബെനഡിക് മിഷനിലെ അംഗമാണ്.

 

ബിഹാറില്‍ 60 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎ മികച്ച നിലയില്‍. 243 സീറ്റുകളില്‍ 127 ലും എന്‍ഡിഎ മുന്നിലാണ്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഫലം പ്രഖ്യാപിച്ച 116 സീറ്റുകളില്‍ 62 ലും എന്‍.ഡി.എ. വിജയിച്ചു. 50 സീറ്റ് മഹാസഖ്യം സ്വന്തമാക്കി, മറ്റുള്ളവര്‍ 4 സീറ്റും നേടി. കടുത്ത പോരാട്ടം നടക്കുന്ന 35 സീറ്റുകളില്‍ ലീഡ് നില ആയിരത്തില്‍ താഴെയാണ്.

വോട്ടിങ് യന്ത്രങ്ങള്‍ കൂടുതലുള്ളതിനാല്‍ പൂര്‍ണ ഫലം പുറത്തുവരാന്‍ രാത്രിയാവുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 2015ലേക്കാള്‍ ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ജെഡിയു സിറ്റിങ് സീറ്റുകളില്‍പോലും പിന്നിലാണ്.

ആര്‍ജെഡിക്കും കോണ്‍ഗ്രസിനും തിരിച്ചടി നേരിടേണ്ടി വരുമ്പോള്‍ ഇടത് പാര്‍ട്ടികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കി. ഇടതുപാര്‍ട്ടികള്‍ 13 സീറ്റില്‍ മുന്നിൽ. നാലിടത്ത് ജയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് നേട്ടം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുന്ന ഘട്ടത്തിലെത്തി. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി തന്നെയാണ് മുന്നില്‍.

ക്രൂ/സ്റ്റോക്ക് ഓൺ ട്രെൻഡ്: മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനോടുള്ള സ്നേഹസൂചകമായി സ്പെഷ്യൽ ഡാൻസ് കവർ സീരിസ്സുമായി (foot vibes) യുകെയിലെ ക്രൂവിൽ താമസിക്കുന്ന മലയാളി സുഹൃത്തുക്കൾ. 2019 ജനുവരിയിൽ യുട്യൂബിൽ ആരംഭിച്ച ഫുഡ് വൈബ്‌സ് ആറാമത്തെ എപ്പിസോഡിൽ എത്തിയപ്പോൾ മോഹൻലാൽ സ്പെഷ്യൽ ആയത് ഒരു നിമിത്തം മാത്രമെന്ന് അണിയറപ്രവർത്തകർ മലയാളം യുകെയോട് പ്രതികരിച്ചത്.

സാധാരണയായി മിക്ക സിനിമാഗാനങ്ങളും വിവരിക്കുക പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആണ്. എന്നാൽ യുകെയിൽ എത്തിച്ചേർന്ന ക്രൂ മലയാളികൾ വ്യതിസ്തമായ ആശയങ്ങളുമായി എങ്ങനെ ഇത്തരം പാട്ടുകളെ പുനഃരാവിഷ്‌ക്കരിക്കാം എന്നാണ്. വളരെ വ്യത്യസ്തങ്ങൾ ആയ ആശയങ്ങൾ ആണ് ഇവർ എടുത്തിരിക്കുന്ന ഒരോ വീഡിയോകളും നമ്മളോട് പറയുന്നത്.

വളരെയധികം സമയമെടുത്തുള്ള പരിശീലനത്തിന് ശേഷമാണ് വീഡിയോ ഷൂട്ടിംഗ് തന്നെ നടത്താറ്. യൂട്യൂബ് ചാനൽ വഴി പബ്ലിഷ് ചെയ്യുന്ന വീഡിയോ മോണിറ്ററി ബെനെഫിറ് നോക്കിയല്ല മറിച്ചു തങ്ങളുടെ പാഷൻ ആയ വീഡിയോ, ഫോട്ടോഗ്രഫി മറ്റുള്ളവർക്കായി പകുത്തുനൽകുകയാണ്, ക്രൂ മലയാളികൾ പറഞ്ഞു.

ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയോടും ഉള്ള കടുത്ത പ്രണയമാണ് മനുവിനെ ഇതിന് പ്രേരിപ്പിക്കുന്നതെങ്കിൽ ഭാര്യയായ ബൈനുവിന് ഡാൻസും കൊറിയോഗ്രഫിയും ഇഷ്ടപ്പെടുന്ന തൃശ്ശൂർ സ്വദേശിനിയാണ്. ലെൻസ് മേറ്റ് മീഡിയ എന്ന ഫോട്ടോഗ്രാഫി സ്ഥാപനവും മനു ജോൺ, അനൂപ് ശിവരാജൻ, അരുൺ ബെന്നി, ജയൻ ചാക്കോ എന്നിവർ ചേർന്ന് നടത്തുന്നു.

യുകെയിൽ സിമെൻസ് എന്ന കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിട്ടാണ് കേരളത്തിൽ നിന്നും ബൈനു ബെഞ്ചമിൻ യുകെയിൽ എത്തിയത്. ഭർത്താവായ മനുവാകട്ടെ കാവെന്ററി ലോട്ടസ് കാർ കമ്പനിയിലെ ഡിസൈൻ എൻജിനീയർ ആയി ജോലി ചെയ്യുന്നു.

ഇതുവരെ ആറ്‌ എപ്പിസോഡുകൾ പൂർത്തിയാക്കിയ ഫുട് വൈബ്‌സ് കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌ ക്രൂവിലെ മലയാളി കൂട്ടായ്മയാണ്. നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ കണ്ണാടി വേണ്ട എന്ന് പറയുന്നതുപോലെ ക്രൂവിലെ ഒരു പിടി മലയാളി സുഹൃത്തുക്കൾ ഒന്നിച്ചുചേർന്ന് ഒരേ വഴിയിൽ ചരിക്കുമ്പോൾ യുകെ മലയാളികൾക്ക് ഇനിയും ഇത്തരം നല്ല കാഴ്ചകൾ ഇവർ സമ്മാനിക്കും എന്ന് ഉറപ്പാണ്.

അവസാനമിറക്കിയ മോഹൻലാൽ സ്പെഷ്യൽ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ബെന്റ്ലിയിലെ എഞ്ചിനീയർ അലൻ ജോർജ്ജ്, മെഡിക്കൽ വിദ്യാർത്ഥിനിയായ അലിറ്റ സാബു, വിർജിൻ കമ്പനിയിലെ ലോക്കോ പൈലറ്റ് ജോലിചെയ്യുന്ന  നിതിൻ മാത്യു എന്നിവർക്കൊപ്പം ക്രൂ മലയാളികളുടെപ്രിയപ്പെട്ട സാബു ചേട്ടനും ഒത്തുചേർന്നപ്പോൾ ലൂസിഫറിലെ വേഷപ്പകർച്ചയുമായി കെ & കെ ഓട്ടോമൊബൈയിൽ ക്രൂവിന്റെ റോഡിൽ പുനർജ്ജനിക്കുകയായിരുന്നു. അതെ ഇതൊരു മോഹൻലാൽ സ്പെഷ്യൽ തന്നെ.. വീഡിയോ കാണാം

contact no: 00447459380728

[ot-video][/ot-video]

[ot-video][/ot-video]

ന്യൂസ് ഡെസ്ക് , മലയാളം യുകെ ([email protected])

ഇപ്പോൾ അഭ്യർത്ഥനകൾ ശ്രദ്ധിക്കുന്ന മലയാളി മനസ്സുകൾ കുറയുന്നു.. ജീവിതത്തിലെ വേദനകൾ അനുഭവിച്ചിട്ടുള്ളവർക്കേ മറ്റുള്ളവരുടെ വേദനകൾ മനസിലാകൂ.. അതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് പ്രവാസി മലയാളികൾ.. അവരുടെ ആവശ്യങ്ങൾ മാറ്റിവെച്ചു മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവാസികൾ… അഴിമതി കഥകളും, രാഷ്ട്രീയ കോലാഹലങ്ങളും, കേസിലെ കൂറുമാറലും ഏറ്റവും ഒടുവിൽ ആയി ‘സേവ് ദി ഡേറ്റും’ വാർത്ത ചാനലുകളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിക്കുന്നു. വേദനിക്കുന്നവന്റെ അപേക്ഷകൾ കാണാതെപോകുന്ന സാഹചര്യം.. കൊറോണയുടെ വരവിൽ പലർക്കും ജോലി നഷ്ടപ്പെട്ടു… സഹായം നൽകിയിരുന്നവർ നിസ്സഹായർ ആയിതീർന്നു.. ഇന്ന് നിങ്ങളുടെ സഹായത്തിനായി അപേക്ഷിക്കുന്നത് രണ്ടുപേരുടെ ആഹാരത്തിനും അവരുടെ ജീവൻ നിലനിത്താനും ആണ്.

പത്തനംതിട്ട ജില്ലയിലെ അയിരൂർ സ്വദേശിയായ ഒറ്റതേക്കുങ്കൽ നടുക്കേവീട്ടിൽ രതീഷ് ചന്ദ്രൻ അപൂർവരോഗം ആയ മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗത്തിന് അടിമയാണ്. ഇദ്ദേഹത്തിന് പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ കഴിയില്ല. വൃദ്ധയായ അമ്മയാണ് ഏക ആശ്രയം. 2008 ജൂലൈ രണ്ടിന് രതീഷിൻെറ അച്ഛൻ മരണപ്പെട്ടിരുന്നു, അതേ വർഷം തന്നെ നവംബർ 7 നുണ്ടായ അപകടത്തിൽ ഏക സഹോദരനെയും വിധി തിരികെ വിളിച്ചു.

പരസഹായം കൂടാതെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ പ്രായമായ അമ്മയ്ക്ക് നിത്യവൃത്തിക്ക് വേണ്ടി ജോലിക്ക് പോകാൻ കഴിയുന്നില്ല. നല്ല മനസ്സുള്ള കുറച്ചു മനുഷ്യരുടെ സഹായത്താലാണ് ഇത്രയും നാൾ ജീവിതം കഴിച്ചത്.

എന്നാൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുകയും പലരുടെയും ജോലി നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിൽ സഹായം നൽകി കൊണ്ടിരുന്ന പലരുടെയും അന്നം മുട്ടിയ അവസ്ഥയിലാണ് ഉള്ളത്. ഈ വാർത്ത അറിയുന്ന സുമനസ്സുകളായ വായനക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രതീഷ്.

സ്വന്തമായി ചലിക്കാൻ കഴിയാത്ത അതിഗുരുതരമായ രോഗാവസ്ഥയാണ് മസ്കുലാർ ഡിസ്ട്രോഫി. രോഗം ശരീരത്തിലെ മസിലുകളെ പൂർണമായി നിർജീവമാക്കും. ഇപ്പോഴും പൂർണമായി ചികിത്സിച്ചു മാറ്റുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. വൈദ്യശാസ്ത്രം ഇതിന് പൂർണമായി ഭേദമാക്കാവുന്ന മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം. രോഗം ബാധിച്ച മിക്കവരും വീൽ ചെയറിൽ തന്നെയാണ് ശിഷ്ട ജീവിതം തള്ളി നീക്കേണ്ടി വരിക. ഇത് നാഡീസംബന്ധമായ രോഗം ആണ്.

ഡ്യൂക്കിനെസ്‌ മസ്‌ക്കുലർ ഡിസ്‌ട്രോഫി ബാധിച്ചാൽ പരസഹായം കൂടാതെ ഭക്ഷണം കഴിക്കാനോ മറ്റു അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ സാധ്യമല്ല. പേശികളെയും നാഡികളെയും തളർത്തി പൂർണ വൈകല്യത്തിലേക്ക് നയിക്കുന്ന രോഗമാണിത്. മരുന്നിന്റെ ചിലവുകൾക്കും, നിത്യ വൃത്തിക്കുമായാണ് രതീഷ് സുമനസുകളുടെ കരുണ തേടുന്നത്.

FEDERAL BANK KOTTATHUR
Rathesh Chandran
A/C :12600100093593
IFSC FDRL 0001260
എന്ന അക്കൗണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു.

Copyright © . All rights reserved