ലണ്ടൻ: കാണാമറയത്തുള്ള കൊറോണയെന്ന വൈറസ് ലോക ജനതയ്ക്ക് നൽകുന്ന നഷ്ടങ്ങളുടെ കണക്കുകൾ വിവരിക്കാനാവുന്നില്ല. അതിനപ്പുറമായി ഒരോ മരണങ്ങൾ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങൾ അവർണ്ണനീയവും ആണ്. പല ശവസംക്കാര ചടങ്ങുകളും തീരാത്ത വേദനകളും ഓർമ്മകളും ആണ് നൽകുന്നത്. ചെറുപ്പക്കാരായ കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന സാഹചര്യം… യുകെയിലെ പല സംസ്‌കാരങ്ങളും കണ്ടിട്ടുണ്ടെങ്കിലും യുകെ മലയാളികളുടെ മനസിലെ മായാത്ത മുറിവായി ലണ്ടനിൽ മരിച്ച ഇരട്ടിക്കാരനായ ജിൻറ്റോയുടെ സംസ്ക്കാര ചടങ്ങുകൾ.
തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള അനുകമ്പ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കൊറോണ മനുഷ്യനെ എത്തിച്ചു എന്നത് ഒരു യാഥാർത്യമാണ്… മുൻ അറിയിപ്പ് പ്രകാരം പറഞ്ഞ സമയത്തു തന്നെ ശവസംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. റെഡ്ഹിൽ സെന്റ് ക്ലെയർ സീറോ മലബാർ മിഷനിലെ അംഗമാണ് പരേതനായ സിന്റോ. സംസ്ക്കാര ചടങ്ങുകൾക്ക് മിഷൻ ഇൻ ചാർജ് ആയ ഫാദർ സാജു പിണക്കാട്ട് നേതൃത്വം നൽകി.തുടന്ന് റെഡ് ഹില്ലിന് അടത്തുള്ള റെഡ്സ്റ്റോൺ സിമട്രിയിൽ എത്തിച്ചേരുകയും ചെയ്‌തു. ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ ഒരുപിടി മാർഗനിർദ്ദേശങ്ങൾ നിലവിൽ ഉള്ളതിനാൽ എല്ലാ പരിപാടികളും ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കേണ്ടതുള്ളതുകൊണ്ട് മൂന്ന് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പലർക്കും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ലൈവ് ഉണ്ടായിരുന്നത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കാണാൻ അവസരം ലഭിച്ചു.
എന്നാൽ ലൈവ് കണ്ടവരുടെ ഹൃദയത്തിൽ കൂടി കടന്നു പോയത് അവർണ്ണനീയമായ വേദനകൾ… കുഞ്ഞുങ്ങളെയുമായി പൊട്ടിക്കരയുന്ന നിമി… എനിക്ക് യുകെയിൽ നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും കബറിടത്തിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമെന്ന് അറിയില്ലെന്നും ശവപ്പെട്ടിയിൽ മുറുകെ പിടിച്ചു കരയുന്ന നിമിയുടെ ഹൃദയം തകർന്ന വാക്കുകൾ … ലൈവ് കണ്ടവരുടെ പോലും കണ്ണ് നിറഞ്ഞുപോകും… അടുത്തേക്ക് വന്നു മൂന്ന് കുഞ്ഞുങ്ങൾ… എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത കുട്ടികൾ…
ദയനീയമായി അമ്മയുടെ നിറകണ്ണുകളിലേക്ക് നോക്കുന്ന മൂത്ത പെൺകുട്ടി എലേന… ഒരാൾക്കും ഇത്തരം അനുഭവം ഇനിയും നൽകരുതേ എന്ന പ്രാർത്ഥന അറിയാതെ ഉരുവിട്ടുപോകുന്ന സഹപ്രവർത്തകരുടെ അവസ്ഥ… അവസാനമായി ഒരുനോക്ക് കൂടി കാണണമെന്ന് കേണപേക്ഷിക്കുന്ന അവസാന മുഹൂർത്തങ്ങൾ… സഹിക്കാനുള്ള ശക്തി നൽകണമേ എന്ന് പ്രാർത്ഥിക്കുന്ന കൂട്ടുകാർ… വേദനകൾ പരിധിയില്ലാതെ ആഴ്ന്നിറങ്ങുകയായിരുന്നു…
ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിച്ചിരുന്ന കണ്ണൂര്‍ ഇരിട്ടി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ഏപ്രിൽ ആറിനാണ് മരിച്ചത്. കൊറോണ പിടിപെട്ട് അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്. ചാലക്കുടി സ്വദേശിനി നിമിയാണ് ഭാര്യ. മൂന്നു മക്കൾ. എലേന, എഡ്വേർഡ്, എൽമിയ. നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാൻ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്.
(ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ )
വീഡിയോ കാണാം
സൗതാംപ്ടൺ: യുകെയിലെ പ്രവാസി മലയാളികൾക്ക് ഇത് ദുഃഖങ്ങളുടെ കാലഘട്ടം. കൊറോണ എന്ന വൈറസ് ഉറഞ്ഞു തുള്ളുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടുംബങ്ങളുടെ കണ്ണീർ തോരുന്നില്ല എന്നതിനേക്കാൾ അപ്പുറമായി അതിന്റെ വ്യാപ്തി വർദ്ധിക്കുകയുമാണ്. കൊറോണ വൈറസ് മൂലം ഒരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ എന്തുകൊണ്ട് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഡോക്ടർമാർ എത്തിചേർന്നു രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയ്ക്കിടയില്‍ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം, സെബിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.
2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്, ഡയാന്‍.
എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്‌ക്കൊപ്പം കാനഡയിലാണ്.
അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇന്നലെ ഒരു മലയാളി വിദ്യാർഥിയെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. ഐ സി യൂ വിലുള്ള മറ്റ് രണ്ട് മലയാളികളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന ശുഭ സൂചനകളും പുറത്തുവരുന്നു.
അകാലത്തിൽ ഉള്ള സെബി ദേവസിയുടെ മരണത്തിൽ മലയാളം യുകെ, ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അനുശോചനം അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധിതരെ ചികിത്സിക്കാനായി പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ഇതിനായി രോഗം ഭേദമായവരുടെ രക്തം ആണ് ഉപയോഗിക്കുന്നത്. രോഗം ഭേദമായവരിൽ വൈറസിനെതിരെ ശരീരത്തിൽ തന്നെ നിർമ്മിക്കപ്പെട്ട ആന്റി ബോഡികൾ, പുതുതായി രോഗം ബാധിച്ചവരിൽ വൈറസിനെ ഇല്ലാതാക്കുമെന്നാണ് നിഗമനം. ഇതിനായി രോഗം ഭേദമായവരിൽ നിന്നും രക്തം ആവശ്യപ്പെട്ടിരിക്കുകയാണ് എൻഎച്ച്എസ്. യു എസിൽ ഇപ്പോൾതന്നെ പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ 1500-ഓളം ആശുപത്രികളിൽ നടക്കുന്നുണ്ട്.
കോവിഡ് -19 ബാധിക്കുന്ന ഒരാളിൽ, ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം തന്നെ വൈറസിനെതിരെ ഉള്ള ആന്റി ബോഡികൾ നിർമ്മിക്കുന്നു. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ആന്റി ബോഡികൾ രക്തത്തിലെ പ്ലാസ്മയിൽ നിലനിൽക്കുന്നു. രോഗം ഭേദമായവരിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്മയിൽ ഈ ആന്റി ബോഡികൾ ഉണ്ട്. ഇത് പുതിയൊരു രോഗിയിലേക്ക് നൽകുമ്പോൾ, ആന്റി ബോഡികൾ ശരീരത്തിലെ വൈറസിനെ നശിപ്പിക്കുന്നു. ഇങ്ങനെയാണ് പ്ലാസ്മ തെറാപ്പി പ്രവർത്തിക്കുന്നത്.
യു കെയിലെ പല ആശുപത്രികളും പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. തങ്ങൾ ഈ പരീക്ഷണം നടത്താൻ തയ്യാറാണെന്ന് കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസ് അറിയിച്ചിരുന്നു. ലണ്ടനിലെ മൂന്ന് പ്രമുഖ ആശുപത്രികളും ഈ ചികിത്സ പരീക്ഷണാർഥത്തിൽ നടത്തുവാൻ തയ്യാറെടുക്കുകയാണ്. ലോകത്തെമ്പാടും പ്ലാസ്മ തെറാപ്പിയുടെ വിജയസാധ്യതകളെ പറ്റിയുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്.
ലോക്ഡൗൺ കാലത്ത് പച്ചക്കറികൾ പോലെ തന്നെ കേരളത്തിലെ വീട്ടമ്മമാർക്ക് ആവശ്യമുള്ള സ്ഥാനമാണ് കറിവേപ്പില. പ്രത്യേകിച്ച് ഫ്ലാറ്റിൽ താമസിക്കുന്നവരും ഇത്തിരി സ്ഥലത്ത് വീട് വച്ച് താമസിക്കുന്നവരും കറിവേപ്പില പുറത്തു നിന്നും വാങ്ങിക്കുന്നവരായിരിക്കും. പുറത്തു നിന്നും ഇനി വിഷമടിച്ച കറിവേപ്പില വാങ്ങിക്കേണ്ട. ഈ ലോക്ഡൗൺ കാലത്ത് നല്ലൊരു പച്ചക്കറിത്തോട്ടം ഫ്ലാറ്റിന്റെ ബാൽക്കണിയിലോ വീടിന്റെ ടെറസിലോ ഉണ്ടാക്കൂ. കറിവേപ്പിൽ നിന്നും തുടങ്ങാം.
കറിവേപ്പ് വയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിക്കുക, പുതിയ മുള പൊട്ടാതിരിക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇതിനു പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കറിവേപ്പിനു മുകളില്‍ തളിക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ പ്രതിരോധിക്കും. കഞ്ഞിവെള്ളം തളിരിലകള്‍ വളരാനും സഹായിക്കും.
ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ഇത് മൂടോടെ കറിവേപ്പ് നശിച്ച് പോവുന്നതിന് കാരണമാകുന്നു. കറിവേപ്പ് വളര്‍ത്തുമ്പോള്‍ അതിനു ചുവട്ടില്‍ ചാരം ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്.
ഡബ്ലിൻ/അയർലൻഡ് : ഡബ്ലിനില്‍ താമസിക്കുന്ന മാംഗ്ലൂര്‍ സ്വദേശികളായിരുന്ന ദമ്പതികളാണ് ഒരു ദിവസത്തെ ഇടവേളയില്‍ മരിച്ചത് . ഈ കഴിഞ്ഞ ബുധനാഴ്ച ( 15 ഏപ്രില്‍ ) വെളുപ്പിനെ ( 12.15 am ) ആണ് 34 – കാരന്‍ ലോയല്‍ സെക്ക്വേറ ( Loyal Sequeira) ഡ്രോഹഡയില്‍ M1 ല്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചത്. ലോയല്‍ ആ സമയം നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗരുഡയെ (അയർലൻഡ്) അറിയിക്കണമെന്ന് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പൊതുജനത്തോടായി അഭ്യർത്ഥിച്ചിട്ടുണ്ട്.
തുടര്‍ന്ന് വ്യാഴാഴ്ചയാണ് ലോയലിന്റെ ഭാര്യ 36 – കാരിയായ ഷാരോണ്‍ സെക്ക്വേറ ഫെർണാഡെസ് ( Sharon Sequeira) മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക ആഘാതത്തെ തുടര്‍ന്നാണ് ഷാരോണ്‍ മരിക്കാൻ ഇടയായത് എന്നാണ് അറിയുന്നത്.
മരിച്ച ഷാരോൺ, ആലീസ് ഫെർണാഡെസ് & ഫ്രാങ്ക് ഫെർണാഡെസ് ദമ്പതികളുടെ മകളാണ്. ഫ്രാങ്ക് വളരെ പ്രസിദ്ധനായ നിനിമാ നിർമ്മാതാവും മൊസാക്കോ ഷിപ്പിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയാണ്. ഉഡുപ്പിയിലുള്ള തോട്ടം ആണ് സ്വദേശം.
2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2 കുട്ടികള്‍ ആണ് ഉള്ളത്. ലോയലിന്റെ മാതാപിതാക്കളും ഡബ്ലിനില്‍ ആണ് താമസം. ശവസംസ്ക്കാരം അടുത്ത ചൊവ്വാഴ്ച്ച ലിറ്റൽ ബ്രയിലുള്ള (Little Bray, dublin, Ireland) സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ചടങ്ങുകൾ 10.45 ന് തുടങ്ങുകയും സംസ്കാരം പന്ത്രണ്ട് മണിക്കുമാണ് നടക്കുക.
സ്വന്തം ലേഖകൻ
നോർഫോക്ക്: പ്രവാസികളായി ഇവിടെയെത്തി ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ആണ് കൊറോണയുടെ കരുണയില്ലാത്ത ആക്രമണത്തിൽ പല മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തിന് വേദന പകർന്നു നൽകി അനസൂയ ചന്ദ്രമോഹൻ (55) വിടപറഞ്ഞു. അനസൂയ കോവിഡ് ബാധിതയായി ചികിത്സക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോൾ ആകസ്മികമായി മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരണം സംഭവിച്ചു എങ്കിലും ഇപ്പോൾ മാത്രമാണ് വാർത്ത പുറത്തുവരുന്നത്.
ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ഉണ്ടാകാവുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കുക അസാധ്യമാണ്. വെറും രണ്ടു വർഷം മുൻപ് ഒരുപാട് സ്വപ്ങ്ങളുമായി കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി പരേതയായ അനസൂയയുടെ മകൾ ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. പിന്നീട് ആണ് ജെന്നിഫറിന്റെ ഭർത്താവ് യുകെയിൽ എത്തിച്ചേരുന്നത്.
ജീവിതം മുന്നോട്ടു നീങ്ങവെ ജെന്നിഫർ ഒരു കുഞ്ഞിന് ജന്മം നൽകി. ആറു മാസത്തെ മെറ്റേർണിറ്റി ലീവിന് ശേഷം ജോലിയിൽ കയറുമ്പോൾ പറക്കമുറ്റാത്ത കുഞ്ഞിനെ നോക്കാൻ ഭർത്താവ് വീട്ടിൽ ഇരിക്കേണ്ട അവസ്ഥ. നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് പോലെ വർക്ക് പെർമിറ്റിന് വേണ്ടി ചിലവാക്കേണ്ടിവരുന്ന വലിയ തുകകൾ.. ഒരാളുടെ വരുമാനം എങ്ങും എത്തില്ല എന്ന സത്യം നമുക്ക് മറ്റാരും പറഞ്ഞുതരേണ്ട ആവശ്യമില്ല.
അങ്ങനെയിരിക്കെ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അമ്മയായ അനസൂയ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുക ആയിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ പിതാവ് തിരിച്ചു നാട്ടിലേക്ക് പോവുകയും ചെയ്‌തു. കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ അമ്മക്കും മോൾക്കും പിടിപെട്ടു. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സ ചെലവ് എത്രയെന്നോ, കൊടുക്കേണ്ടി വരുമെന്നോ അറിയാതെ രോഗം അൽപം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ ഇരിക്കെ ആണ് അനസൂയയുടെ വേർപാട്…
ഇതേസമയം കൊറോണ ബന്ധിച്ച ജെന്നിഫറുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കെയിംബ്രിജ് പാപ് വേർത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ഇപ്പോൾ വളരെ ഗുരുതരമാണ് ജെനിഫറിന്റെ അവസ്ഥ… തന്റെ ‘അമ്മ തന്നെ വിട്ടു പോയെന്ന് ജെന്നിഫർ ഇതുവരെ അറിഞ്ഞിട്ടില്ല.. കേവലം ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയും, എന്ത് ചെയ്യണമെന്ന് അറിയാതെ ഭർത്താവും… ആശ്വസിപ്പിക്കാൻ ആവാതെ കിങ്‌സ് ലിൻ മലയാളി സമൂഹവും. രണ്ട് പെൺമക്കൾ ആണ് പരേതയായ അനസൂയക്ക് ഉള്ളത്.
തുച്ഛമായ ശമ്പളത്തിൽ കഴിഞ്ഞു പോന്നിരുന്ന ഈ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങൾ നിങ്ങളോട് വിവരിക്കുന്നില്ല. യുകെ മലയാളികൾ കടന്നുപോകുന്ന കഠിനമേറിയ വഴികൾ .. എല്ലാവരും പണക്കാർ ആണ് എന്ന് ഒരു പ്രവാസിയും പറയില്ല.. എന്നാൽ ഒരു പ്രവാസിയുടെ ബുദ്ധിമുട്ട് അറിയാനുള്ള മലയാളിയുടെ മനസ്സ് ഒരുപാട് ജീവിതങ്ങളെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ചരിത്രം നാം നേരിൽ കണ്ടിട്ടുണ്ട്.. കരുണ ആവോളം ഉള്ള പ്രിയ യുകെ മലയാളികളെ കിങ്‌സ് ലിൻ മലയാളി സമൂഹത്തിന്റെ അഭ്യർത്ഥന മാനുഷിക പരിഗണയോടെ നിങ്ങൾ എല്ലാവരും എടുക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. ഈ നല്ല പ്രവർത്തിയിൽ മലയാളം യുകെയും പങ്കുചേരുന്നു.
വിട്ടകന്ന അമ്മക്ക് പകരമാകില്ല പണം എന്ന് മനസിലാക്കുമ്പോഴും… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത ഒരു വയസ് മാത്രമുള്ള കുട്ടി.. ജോലിക്ക് പോകാൻ സാധിക്കാതെ ഭർത്താവ്… സ്വന്തം ഭാര്യയുടെ അവസ്ഥ ഹോസ്പിറ്റലിൽ നിന്നും നഴ്സുമാർ പറഞ്ഞ് മാത്രം അറിയുന്ന, കണ്ണുകൾ നിറയുന്ന ആ മനുഷ്യനെ നിങ്ങൾ സഹായിക്കില്ലേ?? അനസൂയയുടെ ബോഡി നാട്ടിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല… ശവസംസ്ക്കാരം നടത്താൻ ഉള്ള പണം കണ്ടെത്തുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ ആയ ജെന്നിഫറിനെയും കുടുബത്തെയും സഹായിക്കുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം യുകെ മലയാളികളുടെ സഹായം തേടുന്നു. സഹായം എത്തിക്കുവാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരുന്ന അസോസിയേഷന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുവാൻ അപേക്ഷിക്കുന്നു.
Name : KINGS LYNN MALAYALEE COMMUNITY
Sort code : 53-61-38
Account No : 66778069
Bank : NATWEST, KING’S LYNN BRANCH
Please use the payment reference : Jennifer Saravanan
more details
NIMESH MATHEW – 07486080225 (PRESIDENT)
JAIMON JACOB – 0745605717 (SECRETARY)
JOMY JOSE – 07405102228 (TREASURER)
ഡനെഗൽ/ അയർലൻഡ്: പ്രവാസി നഴ്സുമാരെ സംബന്ധിച്ചിടത്തോളം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അവർ ഇപ്പോൾ അനുഭവിക്കുന്നത് അവർണ്ണനീയമായ ജീവിത പ്രതിസന്ധികളാണ്. കോവിഡ് എന്ന വൈറസ് ഭീതി പരാതി ലോക ജനതയെ കീഴ് പ്പെടുത്തികൊണ്ടിരിക്കുന്നു. രണ്ടായിരത്തിൽ തുടങ്ങിയ മലയാളി നഴ്‌സുമാരുടെ യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോഴും നടക്കുന്നു.
എന്നാൽ കോവിഡ് വൈറസ്സ് യൂറോപ്പിൽ പിടിമുറുക്കിയതോടെ ഇവരുടെ ജീവിതത്തിൽ ഇരുൾ നിറക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു പ്രവാസി മലയാളി നഴ്സിന്റെയും കുടുംബത്തിന്റെയും ജീവിത സാഹചര്യങ്ങളെ ഹൃദയസ്പർശിയായി വിവരിക്കുന്ന ഒരു വീഡിയോ ആണ് പ്രവാസി മലയാളികളുടെ മനസിനെ മഥിക്കുന്നത്. ഇത് കാണുന്ന ഓരോരുത്തരും തങ്ങളുടെ തന്നെ ജീവിതമാണ് എന്ന സത്യം തിരിച്ചറിയുന്നു. കോവിഡ് എന്ന വൈറസ് പടരുമ്പോൾ ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം എന്തെന്ന് ഈ വീഡിയോ പുറം ലോകത്തിന് കാണിച്ചു തരുന്നു. അയർലണ്ടിൽ ഉള്ള ഡനെഗൽ കൗണ്ടിയിലെ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സായ ബെറ്റ്‌സി എബ്രഹാം, അയർലഡിൽ തന്നെ ഒരു സ്ഥാപനത്തിൽ മാനേജർ ആയ ഭർത്താവ് ലിജോ ജോയിയും രണ്ട് മക്കളും പ്രവാസി മലയാളി ജീവിതത്തെ തുറന്നു കാട്ടുന്നു.
ബാംഗളൂരിൽ ജനിച്ചു വളർന്ന ബെറ്റ്‌സി എബ്രഹാം, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ എല്ലാമായ പിതാവിനെ നഷ്ടപ്പെട്ടു. അമ്മയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അഞ്ച് വയസ് മാത്രം പ്രായമായ സഹോദരൻ. ബാല്യകാലത്തിൽ അങ്ങളെയും എടുത്തുപിടിച്ച് കളിപ്പിച്ചത് കളികളോട് ഉള്ള താല്പര്യം കൊണ്ടല്ല മറിച്ച് അമ്മയെ സഹായിക്കാൻ വേണ്ടിയാണ്, ആശ്വാസമേകാൻ വേണ്ടിയാണ്. കുടുംബത്തിന്റെ എല്ലാമായ ബിസിനസ് നടത്തുകയായിരുന്ന പിതാവിന്റെ വേർപാട് അമ്മയെ തളർത്തരുത് എന്ന കൊച്ചുമനസിലെ തീരുമാനം നടപ്പിലാക്കുകയായിരുന്നു ബെറ്റ്‌സി എബ്രഹാം. ബെറ്റ്‌സി എബ്രഹാമിന്റെ ജീവിതത്തിലെ പ്രതിസന്ധികൾ ഭർത്താവായ ലിജോ മലയാളം യുകെയുമായി പങ്കുവെക്കുകയായിരുന്നു.
ബാംഗ്ലൂരിലെ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടികയറിയ ബെറ്റ്‌സിയുടെ കുടുംബം ചെങ്ങന്നൂരിൽ ആണ് താമസമാക്കിയത്. തുടർ പഠനം അവിടെ തന്നെ. താങ്ങായി പിതാവും അമ്മാവൻമ്മാരും. ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നഴ്‌സിങ് പഠനത്തിനായി തിരിച്ചു ബാംഗ്ലൂരിലേക്ക്. പഠനം പൂർത്തിയയാക്കി തിരുവന്തപുരത്തെ കിംസ് ആശുപത്രിയിൽ ജോലിയിൽ കയറി. 2010 ൽ കല്യാണം.. മാവേലിക്കര സ്വദേശിയായ ലിജോ ജോയ്.. 2015 ൽ എല്ലാ ടെസ്റ്റുകളും പാസായി അയർലണ്ടിൽ എത്തുന്നു. യാത്രകളെ ഇഷ്ടപ്പെടുന്ന രണ്ടുപേരും യൂട്യൂബിൽ എത്തുന്നത് അവരുടെ പാഷൻ ആയ വിനോദയാത്രകളെ കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ..
എന്നാൽ എല്ലാ യാത്രകളെയും മുടക്കി കോവിഡ്… അധികൃതർ പറയുന്നത് പാലിച്ചു ജീവിതം മുൻപോട്ടു പോകുംമ്പോൾ അധികാരികളെ മാത്രമല്ല തന്റെ ഭാര്യയെ പോലുള്ള ഒരുപാട് നഴ്‌സുമാരുടെ കഷ്ടപ്പാടുകളെ ലഘൂകരിക്കാൻ കൂടി ഉപകാരപ്പെടുത്തുകയാണ് ലിജോയുടെ വീഡിയോ.
കുടുംബത്തിന്റെ സുരക്ഷയ്ക്കായി വീടിനുള്ളില്‍ ഒരു മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന അമ്മ… മുറിക്ക് അകത്തു അമ്മ ഉണ്ടെന്ന് മനസ്സിലാക്കി കാണാനും സംസാരിക്കുന്നതിനും കൊഞ്ചിക്കാനുമൊക്കെയായി കതകില്‍ തട്ടി വിളിക്കുന്ന തിരിച്ചറിവ് എത്താത്ത കൊച്ചുകുട്ടികൾ… വാതിൽ പാതി തുറന്ന് കുട്ടികളെ ആശ്വസിപ്പിക്കുന്ന അമ്മ… ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ തന്നെ ഒരുക്കിയിരിക്കുന്ന ബാത്‌റൂമിൽ ഉള്ള കുളി കഴിഞ്ഞാണ് കാറിൽ വീട്ടിലേക്കുള്ള യാത്ര തന്നെ… വീടിന് പിറകുവശത്തുകൂടി പ്രവേശിക്കേണ്ട അവസ്ഥ..
ചോദ്യങ്ങളിൽ കണ്ണ് നിറയുന്ന ബെറ്റ്സി എങ്കിലും അത് പ്രകടിപ്പിക്കാതെ ഉത്തരം നൽകുന്നു…. വാതിൽ തുറക്കുബോൾ തടവറയിൽ എന്ന് അറിയാതെ പറഞ്ഞുപോകുന്ന ഒരു അമ്മയായ നഴ്‌സ്… പ്രവാസിയെന്ന് കേട്ടാൽ പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വലിയൊരു സമൂഹമുള്ള കേരളത്തിലെ എത്രപേർ മനസിലാക്കും ഒരു പ്രവാസിമലയാളിയുടെ മനസിന്റെ വേദന… ഒരു നഴ്‌സ് എങ്ങനെയാണ് പല മലയാളി വീടിന്റെയും വെളിച്ചമായത് എന്ന് തിരിച്ചറിയാൻ ഇത് നമുക്ക് അവസരം നൽകുന്നു.
ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുന്ന മലയാളി നഴ്സുമാർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് തൻറെ പ്രിയപ്പെട്ടവർക്ക് ഇത് പകരാൻ ഇടവരരുത് എന്ന് കരുതിയാണ്. എന്നാൽ രണ്ടുപേരും ആശുപത്രിയിൽ ആണ് ജോലി എങ്കിൽ ഇതും പ്രായോഗികമല്ല. യൂറോപ്പിലെ ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരുടെയും വീട്ടിലെ അവസ്ഥയുടെ ഏതാണ്ട് ഒരു നേര്‍സാക്ഷ്യം ആണ് ഈ വിഡിയോ.
[ot-video][/ot-video]
ഡെർബി: അനുദിന വാർത്താമാധ്യമങ്ങൾ നോക്കുവാനുള്ള മനശക്തിപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹസാഹര്യത്തിലൂടെയാണ് പ്രവാസികളായ മലയാളികൾ കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരി വിവരണാധീനമായ പ്രഹരമാണ് മാനവകുലത്തിന് നൽകികൊണ്ടിരിക്കുന്നത്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ നാട് വിടേണ്ടിവന്ന മലയാളികൾ ഇന്ന് വേദനകളുടെ മുനമ്പിൽ നിൽക്കുകയാണ്. ഒരു വേദന മാറും മുൻപേ മറ്റൊന്ന് എന്ന് ദുഃഖവെള്ളിയാഴ്ച പ്രാർത്ഥിക്കുന്നതുപോലെ മരണങ്ങൾ ഒന്നൊന്നായി കടന്നു വരുകയാണ്.
യുകെയിലെ മലയാളികളുടെ ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി ഡെർബിയിൽ താമസിക്കുന്ന സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. കുറച്ചു ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന സിബി അൽപം മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊവിഡ് 19 ബാധയെ തുടര്‍ന്ന് സിബിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്നലെ കാർഡിയാക് അറസ്ററ് ഉണ്ടായതാണ് ആരോഗ്യനില വഷളാവുന്നതിനും ഇപ്പോൾ മരണത്തിനും കാരണമായിട്ടുള്ളത് എന്നാണ് അറിയുന്നത്. കിഴകൊമ്പ് മോളെപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ സിബി. കറുകുറ്റി സ്വദേശിനിയായ ഭാര്യ അനുവും രണ്ട് മക്കളും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ഇവർക്കുള്ളത്.
കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയാണ് പരേതനായ സിബി. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്. സിബിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഹഡേഴ്‌സ് ഫീൽഡ്: കഴിഞ്ഞ (മാർച്ച് 18 ) മാസം പതിനെട്ടാം തിയതി ബ്ലാക്ക് ബേണിൽ മരിച്ച മെയ് മോൾ മാത്യുവിന് യുകെ മലയാളികൾ വിടചൊല്ലി. കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവനേയും ആശങ്കയിലും വീട്ടു തടവറയിലും ആക്കിയിരിക്കെയാണ് മെയ് മോളുടെ ശവസംക്കാര ചടങ്ങുകൾ അൽപം മുൻപ് ഹഡേഴ്‌സ് ഫീൽഡിൽ പൂർത്തിയായത്.
മുൻപ് അറിയിച്ചിരുന്നതുപോലെ പന്ത്രണ്ട് മണിക്കുതന്നെ ശവസംസ്കാര ശുശ്രുഷകൾ ഇന്ന് (08-04-2020) ഉച്ചയ്ക്ക് 12 മണിക്ക് മെയ്‌മോളുടെ സഹോദരൻ ബിബി മാത്യു താമസിക്കുന്നതിന് അടുത്തുള്ള McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ആരംഭിച്ചു. ഫാദർ ജോസ് തെക്കുനിൽക്കുന്നത്തിൽ ആണ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ വളരെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ, കൂട്ടുകാർ, സഹപ്രവർത്തകർ എന്നിവർക്കുപോലും ഒരു നോക്ക് കാണുവാനുള്ള അവസരം പോലും സാധ്യമായിരുന്നില്ല.McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ഉള്ള ശുശ്രുഷകൾ പൂർത്തിയായതിനെത്തുടർന്ന് അടുത്ത് തന്നെയുള്ള Hay Lane Cemetery, Huddersfield ലേക്ക് കബറടക്കത്തിനായി പുറപ്പെട്ടു. സാമൂഹിക അകലം ഉള്ളതിനാൽ പലരും പ്രാർത്ഥനയോടെ ദൂരെ മാറി നിന്നിരുന്നു.
ഒന്നരയോടെ സിമെട്രിയിൽ എത്തിച്ചേരുകയും ചടങ്ങുകൾ ആരംഭിക്കുകയും ചെയ്‌തു. നിയന്ത്രണങ്ങൾക്ക് അനുസൃണമായി പെട്ടെന്ന് തന്നെ സംസ്ക്കാരം പൂർത്തിയാക്കുകയും ചെയ്‌തു. യുകെയിലെ പുതിയ ശവസംസ്ക്കാര നിയന്ത്രണങ്ങൾ അനുസരിച്ചു ഏതു തരത്തിലുള്ള മരണമായിരുന്നാലും ബോഡിയെ ചുംബിക്കുവാൻ അനുവദിക്കുന്നില്ല. മെയ് മോളുടെ കോവിഡ് 19 പരിശോധന നെഗറ്റീവ് ആയിരുന്നു. ശവസംസ്ക്കാര ചടങ്ങുകൾ ക്നാനായ വോയിസ് തത്സമയ സംപ്രേക്ഷണം ചെയ്‌തത് ബന്ധുക്കൾക്കും നാട്ടിലുള്ള അമ്മയ്ക്കും ബന്ധുക്കൾക്കും ചടങ്ങുകൾ കാണുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സർവീസ് നിർത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങൾക്ക് തടസമായി. നാട്ടിൽ ഉള്ള അമ്മക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ആഗ്രഹ പൂർത്തീകരണത്തിനായി കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും അവസാനം ഉപേക്ഷിക്കുകയാണ് ചെയ്‌തിരിക്കുന്നത്. കാരണം ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടില്‍ എത്തിച്ചാലും സംസ്‌കാരത്തിന് നിയന്ത്രണം നിലനിൽക്കുന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ യുകെയിൽ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത്.
St. Pius X Proposed ക്നാനായ മിഷൻ കുടുംബാംഗം ആയിരുന്നു മെയ് മോൾ. പരേത കോട്ടയം പുന്നത്തുറ സ്വദേശിനിയും കടിയംപള്ളിൽ കുടുംബാംഗവുമാണ്. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്ന മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ് (Huddersfield) ൽ താമസിക്കുന്ന ബിബിയും കാനഡയിൽ ഉള്ള ലൂക്കാച്ചനും.
[ot-video][/ot-video]
ഇരവിപേരൂര്‍ – കണ്ടല്ലൂര്‍ മണ്ണില്‍ സെനി ചാക്കോ (50) നിര്യാതനായി. ശവസംസ്‌കാരം പിന്നീട് ഇരവിപേരൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടത്തും.
മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷന്‍ അംഗമായും, അയര്‍ലന്‍ഡ് ക്‌നാനായ യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്‌കറ്റിലെ ക്‌നാനായ കമ്മ്യൂണിറ്റിയുടെ ഭരണസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ടല്ലൂര്‍മണ്ണില്‍ പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തന്‍ പീടികയില്‍ ജൈനമ്മയുടേയും മകനാണ്. ഭാര്യ- കുറിച്ചി ചെറുവേലില്‍ ജിഷ സെനി (അയര്‍ലന്‍ഡ്), നികിത സെനി ( മെഡിക്കല്‍ വിദ്യാര്‍ത്ഥി, അയര്‍ലന്‍ഡ് ), നിഖില്‍ സെനി, എന്നിവര്‍ മക്കളാണ്. ഇരവിപേരൂര്‍ നെല്ലാട് – കണ്ടല്ലൂര്‍ മണ്ണില്‍ ഗ്ലാസ് ഹൗസ് ഉടമ സജി ചാക്കോ, റാന്നി മേപാരത്തില്‍ സോണു ജിക്കു, എന്നിവര്‍ സഹോദരങ്ങള്‍ ആണ്.