ലണ്ടൻ: കാണാമറയത്തുള്ള കൊറോണയെന്ന  വൈറസ് ലോക ജനതയ്ക്ക് നൽകുന്ന നഷ്ടങ്ങളുടെ കണക്കുകൾ വിവരിക്കാനാവുന്നില്ല. അതിനപ്പുറമായി ഒരോ മരണങ്ങൾ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങൾ അവർണ്ണനീയവും ആണ്. പല ശവസംക്കാര ചടങ്ങുകളും തീരാത്ത വേദനകളും ഓർമ്മകളും ആണ് നൽകുന്നത്. ചെറുപ്പക്കാരായ കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന സാഹചര്യം… യുകെയിലെ പല സംസ്‌കാരങ്ങളും കണ്ടിട്ടുണ്ടെങ്കിലും യുകെ മലയാളികളുടെ മനസിലെ മായാത്ത മുറിവായി ലണ്ടനിൽ മരിച്ച ഇരട്ടിക്കാരനായ ജിൻറ്റോയുടെ സംസ്ക്കാര ചടങ്ങുകൾ.
തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള അനുകമ്പ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കൊറോണ മനുഷ്യനെ എത്തിച്ചു എന്നത് ഒരു യാഥാർത്യമാണ്… മുൻ അറിയിപ്പ് പ്രകാരം പറഞ്ഞ സമയത്തു തന്നെ ശവസംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. റെഡ്ഹിൽ സെന്റ് ക്ലെയർ സീറോ മലബാർ മിഷനിലെ അംഗമാണ് പരേതനായ സിന്റോ. സംസ്ക്കാര ചടങ്ങുകൾക്ക് മിഷൻ ഇൻ ചാർജ് ആയ ഫാദർ സാജു പിണക്കാട്ട് നേതൃത്വം നൽകി.തുടന്ന് റെഡ് ഹില്ലിന് അടത്തുള്ള റെഡ്സ്റ്റോൺ സിമട്രിയിൽ എത്തിച്ചേരുകയും ചെയ്‌തു. ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ ഒരുപിടി മാർഗനിർദ്ദേശങ്ങൾ നിലവിൽ ഉള്ളതിനാൽ എല്ലാ പരിപാടികളും ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കേണ്ടതുള്ളതുകൊണ്ട് മൂന്ന് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പലർക്കും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ലൈവ് ഉണ്ടായിരുന്നത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കാണാൻ അവസരം ലഭിച്ചു.എന്നാൽ ലൈവ് കണ്ടവരുടെ ഹൃദയത്തിൽ കൂടി കടന്നു പോയത് അവർണ്ണനീയമായ വേദനകൾ… കുഞ്ഞുങ്ങളെയുമായി പൊട്ടിക്കരയുന്ന നിമി… എനിക്ക് യുകെയിൽ നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും കബറിടത്തിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമെന്ന് അറിയില്ലെന്നും ശവപ്പെട്ടിയിൽ മുറുകെ പിടിച്ചു കരയുന്ന നിമിയുടെ ഹൃദയം തകർന്ന വാക്കുകൾ … ലൈവ് കണ്ടവരുടെ പോലും കണ്ണ് നിറഞ്ഞുപോകും… അടുത്തേക്ക് വന്നു മൂന്ന് കുഞ്ഞുങ്ങൾ… എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത കുട്ടികൾ… ദയനീയമായി അമ്മയുടെ നിറകണ്ണുകളിലേക്ക് നോക്കുന്ന മൂത്ത പെൺകുട്ടി എലേന… ഒരാൾക്കും ഇത്തരം അനുഭവം ഇനിയും നൽകരുതേ എന്ന പ്രാർത്ഥന അറിയാതെ ഉരുവിട്ടുപോകുന്ന സഹപ്രവർത്തകരുടെ അവസ്ഥ… അവസാനമായി ഒരുനോക്ക് കൂടി കാണണമെന്ന് കേണപേക്ഷിക്കുന്ന അവസാന മുഹൂർത്തങ്ങൾ… സഹിക്കാനുള്ള ശക്തി നൽകണമേ എന്ന് പ്രാർത്ഥിക്കുന്ന കൂട്ടുകാർ… വേദനകൾ പരിധിയില്ലാതെ ആഴ്ന്നിറങ്ങുകയായിരുന്നു…

ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിച്ചിരുന്ന കണ്ണൂര്‍ ഇരിട്ടി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ഏപ്രിൽ ആറിനാണ് മരിച്ചത്. കൊറോണ പിടിപെട്ട് അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്. ചാലക്കുടി സ്വദേശിനി നിമിയാണ് ഭാര്യ. മൂന്നു മക്കൾ.  എലേന, എഡ്വേർഡ്, എൽമിയ. നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാൻ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്.

(ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ )

വീഡിയോ കാണാം