Uncategorized

സ്റ്റോക്ക് ഓൺ ട്രെന്റ്: ഓരോ മലയാളിയ്ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക് ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍, വേര്‍പാടിന്റെയും ഒറ്റപെടലിന്റെയും വേദന പേറി ജീവിക്കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പമിരുന്ന് പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത് വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ് ഓണക്കാലം. യൂറോപ്പിലെ പ്രവാസികളെ സംബന്ധിച്ചു പല പ്രായോഗിക ബുദ്ധിമുട്ടുകളും ഓണദിനങ്ങളിലുള്ള ഇത്തരം ഒത്തുചേരലിന് തടസം സൃഷ്ടിക്കുമെങ്കിലും തന്റെ ഓർമ്മകളെ മക്കളുമായി പങ്കിടുവാൻ കിട്ടുന്ന അവസരം പ്രവാസി മലയാളികൾ നഷ്ടപ്പെടുത്താറില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ ബ്രാഡ്‍വെൽ കമ്മ്യൂണിറ്റി ഹാളിൽ കണ്ടത്..

മലയാളി തനിമ തൊട്ടുണർത്തി… സ്റ്റോക്ക് മലയാളികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ പൂക്കളം തീർത്ത ഓണാഘോഷം.. പ്രെസ്റ്റണിൽ നിന്നുള്ള ജുമോനോപ്പം  സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയിൽ ഒരു കയ്യൊപ്പ് പതിഞ്ഞപ്പോൾ നാവില് രുചിയേറുന്ന ഓണസദ്യയുമായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഒരുക്കിയത് അവർണ്ണനീയമായ ആഘോഷപരിപാടികൾ..

മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകൾ ഓർമ്മയിൽ നിന്നും പൊടിതട്ടിയെടുത്തപ്പോൾ ഇന്നലെ സ്റ്റോക്ക് ഓൺ റെന്റിലെ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിലേക്ക് സ്റ്റോക്ക് മലയാളികൾ ഒഴുകിയെത്തി… രാവിലെ പതിനൊന്ന് മണിയോടുകൂടി മത്സരങ്ങൾക്ക് തുടക്കം… എല്ലാവര്ക്കും പങ്കെടുക്കാൻ ഉതകും വിധം പലതരം മത്സരങ്ങൾ.. മത്സരങ്ങൾക്ക് വിടനൽകി ഓണസദ്യയിലേക്ക്.. മറ്റൊരു ഹാളിൽ രുചിയേറും ഓണസദ്യ.. അസോസിയേഷനിലെ അംഗങ്ങളുടെ ഭവനങ്ങളിൽ സ്റ്റോക്ക് അമ്മമാർ ഒരുക്കിയത് രുചിയേറും ഓണസദ്യ…  കഴിച്ചത് നൂറുകണക്കിന് മലയാളികൾ …

ഓണപ്പരിപാടികളുടെ  നാന്ദി കുറിച്ച് തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്ന വിശ്വാസം തെറ്റിക്കാതെ താളമേളങ്ങളുടെയും മുത്തുക്കുടകളും പുലികളിയുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ മാവേലിയുടെ ആഗമനം.. 

അതിമനോഹരമായ വെൽക്കം ഡാൻസുമായി എസ് എം എ യുടെ ഡാൻസ് സ്‌കൂളിലെ കുട്ടികൾ സ്റ്റേജിൽ എത്തിയപ്പോൾ കണ്ടത് ഇന്നുവരെ സ്റ്റോക്ക് മലയാളികൾ കാണാത്ത അവിസ്മരണീയ പ്രകടനം… കേരള നാട്ടിലെ  കൊടികുത്തിയ തിരുവാതിരക്കാരെ തോൽപ്പിക്കുന്ന കൃത്യതയോടെ എസ് എം എ യുടെ നെടുംതൂണുകളായ പെൺകുട്ടികളുടെ മാസ്മരിക പെർഫോമൻസ്….  തുടർന്ന് എസ് എം എ പ്രസിഡണ്ട് വിജി കെ പി അധ്യക്ഷനായി സാംസ്ക്കാരിക സമ്മേളനം…. വിശിഷ്ടതിഥിയായി യുക്മ നാഷണൽ പ്രെഡിഡന്റ് മനോജ് കുമാർ പിള്ള… ഏവർക്കും സ്വാഗതമോതി എസ് എം എ യുടെ സെക്രട്ടറി സിനി ആൻറ്റോ.. വേദിയിൽ ട്രെഷറർ റ്റിജു, വൈസ് പ്രസിഡന്റ് അഭിനേഷ്, ഈ വർഷത്തെ മാവേലിയും, ജോയിന്റ് സെക്രട്ടറിയും ആയ വർഗീസ്, ആർട്സ് കോഡിനേറ്റർ ഷാജിൽ, ബിജു, കൺവീനർമ്മരായ സിറിൽ, ജിജോ, തങ്കച്ചൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

പിന്നീട് യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ഓണാഘോഷപരിപാടികളുടെ ഔദ്യോഗികമായ ഉത്ഘാടനം നിർവഹിച്ചപ്പോൾ   ആശംസകളുമായി ഓണാഘോഷപരിപാടിയുടെ കൺവീനർമാരിൽ നിന്ന് സിറിൽ മാഞ്ഞൂരാൻ.. എസ് എം എ യുടെ ട്രെഷറർ റ്റിജുവിന്റെ  നന്ദിപ്രകാശനത്തോടെ സാംസ്ക്കാരിക സമ്മേളനത്തിന് തിരശീല വീണു.. 

പാട്ടുകളും സിനിമാറ്റിക് ഡാൻസുകളും കൊണ്ട് കളം നിറഞ്ഞപ്പോൾ താളമേളങ്ങളുടെ പെരുമ്പറ മുഴക്കിയത് നാട്ടിൽ ഇന്നും എത്തിയ സ്റ്റേജ് ഷോ ക്കാരുടെ  .. പത്തുപേരുടെ ടീമുമായി ഇറങ്ങിയ അവർ അതിമനോഹരമായ ഒരു കലാവിരുന്ന് തന്നെയാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്കായി കാഴ്ചവെച്ചത്. ഡാൻസ് സ്കൂളിലെ കൊച്ചുകുട്ടികൾ ഡാൻസുമായി സ്റ്റേജിൽ എത്തിയപ്പോൾ ആ കുരുന്നുകളെ കരഘോഷത്തോടെ പ്രോത്സാഹിപ്പിക്കാൻ ആരും മറന്നില്ല എന്നത് ഓർമ്മയിൽ തെളിഞ്ഞു നിൽക്കും എന്നത് ഒരു പരമ സത്യം..

ക്ലാസിക്കൽ ഡാൻസുകളും, ഫ്യൂഷനുകളും പാട്ടുകളും ഒക്കെയായി കളം മുറുകിയപ്പോൾ,  എത്തി കുള്ളൻ ഡാൻസുമായി സകലകലാ വല്ലഭൻ അജി മംഗലത്തും എബിൻ ബേബിയും.. കാത് കൂർപ്പിച്ചു കണ്ടിരുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി താളം തെറ്റാതെ ഒരു ക്ലാസിക് പെർഫോമൻസ് എന്നുപറഞ്ഞാൽ അൽപം കുറഞ്ഞു പോയി എന്ന് തോന്നിപ്പോകുന്ന പ്രകടനം… ആഘോഷം ഇടമുറിയാതെ മുന്നേറിയപ്പോൾ സമയം കടന്നുപോയത് പലരും അറിയാതെപോയി.. ഓണസദ്യകൊണ്ട് തീർന്നു എന്ന് കരുതിയവരുടെ പ്രതീക്ഷകളെ മാറ്റിമറിച്ചു ചായയും ചെറു കടിയുമായി വീണ്ടും..

ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാശംസകള്‍ മാറ്റിവച്ച്, തിരക്കിന്റെ ഈ ആധുനികകാലത്ത് മനുഷ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകൾ പര്യാപ്തമാവും എന്ന് പ്രത്യാശിക്കുന്നതോടൊപ്പം മറ്റൊരു ഓണപ്പുലരിക്കായി കാത്തിരിക്കാം എന്ന് പറഞ്ഞു എട്ടര മണിയോടെ പരിപാടികൾക്ക് തിരശീല വീണു.

ലിവർപൂൾ മലയാളി സമൂഹം ഓണം ഉണ്ടപ്പോൾ ആ സമയത്തു തന്നെ തിരുവനതപുരം മാനസിക രോഗ ആശുപത്രിയുടെ റീഹാബിലിറ്റേഷൻ സെന്ററായ ആശാഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി ലിവർപൂൾ മലയാളി അസോസിയേഷൻ ഒരുക്കിയ ഓണം കെങ്കേമമായി

കഴിഞ്ഞ ശനിയാഴ്ച രാവിലെ വിസ്‌റ്റോൺ ടൗൺ ഹാളിൽമതസഹോദരൃത്തിന്റെ സന്ദേശമുയര്‍ത്തി അരങ്ങേറിയ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതിഗംബിരമായി .. .
കല ,കായിക മത്സരങ്ങള്‍കൊണ്ടും ജനകീയ പങ്കാളിത്വം കൊണ്ടും മികച്ചതായിരുന്നു ലിമയുടെ ഓണമെന്നു ആരും സമ്മതിക്കും .രാവിലെ കുട്ടികളുടെ മത്സരങ്ങളോടുകൂടി ആരംഭിച്ച പരിപാടി ,പിന്നിട് വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വഴിമാറി..

12 മണിക്ക് ആരംഭിച്ച വിഭവ സമര്‍ത്ഥമായ ഓണസന്ധൃക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെ നേതൃത്തത്തില്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട്‌ കല പരിപാടികള്‍ തുടക്കമിട്ടു . .പരിപാടിക്ക് സ്വാഗതമേകികൊണ്ട് ജോയിന്റ് സെക്രെട്ടെറി ബിജു ജോര്‍ജ് സംസാരിച്ചു ,ഓണസന്ദേശം ആന്‍റോ ജോസ് നല്‍കി ,

അവധരിപ്പിക്കപ്പെട്ട എല്ലാ കലാപരിപാടികളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു .ഫസക്കെര്‍ലി വനിതകള്‍ അവധരിപ്പിച്ച ഡാന്‍സ് എല്ലാവരുടെയും കൈയടിനേടി.
GCSC, A ലെവല്‍ പരികഷകളില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി അഭിനന്ദിച്ചു ,യുക്മ വള്ളം കളിയില്‍ ഒന്നാം സ്ഥാനം നേടിയ ലിവര്‍പൂള്‍ ടീമിനു ഉപഹാരം നല്‍കി ലിമ പ്രസിഡണ്ട്‌ ഇ ജെ കുരൃാക്കോസ് ആദരിച്ചു ,

പരിപാടികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്‌ ട്രഷര്‍ ബിനു വര്‍ക്കി സംസാരിച്ചു .പങ്കെടുത്ത എല്ലാവര്‍ക്കും വളരെ സന്തോഷകരമായ ഒരു ദിനം ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലിമ സെക്രെട്ടറി എല്‍ദോസ് സണ്ണി പറഞ്ഞു.

 

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ പ്രളയ സഹായമായി വയനാടിനു അനുവദിച്ചിരുന്ന 125000 രൂപ എട്ടു പേര്‍ക്കായി സാമൂഹിക ,മത നേതാക്കളുടെ സാനൃതൃത്തില്‍ വീതിച്ചു നല്‍കി ,അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി 50000 രൂപ .നാലുവര്‍ഷമായി തളര്‍ന്നു കിടക്കുന്ന ബാബു 25000 രൂപ .വേലായുധന്‍ 10000 രൂപ . വെങ്കിടേഷ് 10000 രൂപ .യേശു ഉണ്ണികൃഷ്ണന്‍ 7000 രൂപ. ഉഷ ബാബു 8000 രൂപ. പ്രീജ 5000 രൂപ .പ്രിജിഷ് സന്തോഷ്കുമാര്‍ 1000 രൂപ എന്നിങ്ങനെയാണ് 1250000 രൂപയുടെ സഹായം വീതിച്ചു നല്‍കിയത് ഇവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കാന്‍ സഹായിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ (വയനാട് സജി )യാണ്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ പ്രളയ സഹായമായി യു കെ മലയാളികളില്‍നിന്നും ശേഖരിച്ച 3174 പൗണ്ട് ( 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നല്‍കാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കമ്മറ്റി തീരുമാനിച്ചിരുന്നത് . അതില്‍ കവളപ്പാറയിലെയും ഇടുക്കിയിലെയും കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ തുകകള്‍ വിതരണം ചെയ്തിരുന്നു അതിന്റെ വാര്‍ത്തയും പ്രസിധികരിച്ചിരുന്നു .

കവളപ്പാറയില്‍ നല്‍കിയ സഹായം മൂന്ന് കുടുംബങ്ങള്‍ക്ക് വീതിച്ചു ബഹുമാനപ്പെട്ട പോത്തുകല്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ കരുണാകരന്‍ പിള്ള കൈമാറി . വസന്ത 50000 രൂപ ,സീന 50000 രൂപ,അല്ലി ജെനിഷ് 25000 എന്നിങ്ങനെയാണ് സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ടുമായി ആലോചിച്ചാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത് .അവിടെ പണം എത്തിച്ചുകൊടുക്കുവാന്‍ സഹായിച്ചത് ബെര്‍മിങ്ങമില്‍ താമസിക്കുന്ന സുനില്‍ മേനോന്റെ ഭാരൃപിതാവ് നിലബൂര്‍ സ്വദേശി വാസുദേവന്‍‌ നായരാണ് ,അദേഹവും പരിപാടിയില്‍ പങ്കെടുത്തു
ഇടുക്കിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഇടുക്കി, മഞ്ഞപ്പാറ സ്വദേശി മാനുവല്‍ ആക്കതോട്ടിയില്‍ , കൃാന്‍സര്‍ രോഗിയായ തടിയംമ്പാട്് സ്വദേശി ബേബി പുളിക്കല്‍ എന്നിവര്‍ക്ക് 14000 രൂപ വീതം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ ഇന്നലെ കൈമാറി .
പ്രളയവുമായി ബന്ധപ്പെട്ടു ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ സഹായം ഇതുവരെ ആവശൃപ്പെട്ട എല്ലാവര്ക്കും ചെറുതെങ്കിലും സഹായം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട് .ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങളെ സഹായിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ,വര്‍ണ്ണ ,സ്ഥലകാല വൃതൃാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത് .

.
ഞങ്ങൾ ഇതു വരെ ഏകദേശം 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ അംഗികാരമായി ഞങള്‍ ഇതിനെ കാണുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്‌, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.,
ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്
ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.
ടോം ജോസ് തടിയംമ്പാട്

ബിജു മാത്യു

മിഡ്‌ലാണ്ട്സിലെ മുന്‍നിര മലയാളി സംഘടനയായ മൈക്ക (Midlands Kerala Cultural Association ) സംഘടിപ്പിക്കുന്ന
ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19 ന് വോള്‍വര്‍ഹാമ്പ്ടനിലെ UKKCA ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെ
നടക്കുന്ന മത്സരത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചീട്ടുകളി ടീമുകളും ചീട്ടുകളി പ്രേമികളും പങ്കെടുക്കും.

റമ്മി ,ലേലം (28) എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.28 കളിയിൽ ഒരു ടീമിൽ 3 പേര് ഉണ്ടായിരിക്കും
എല്ലാ ടീമിനും മിനിമം രണ്ട് കളിയെങ്കിലുംഗ്രൂപ്പ് സ്റ്റേജിൽ ഉണ്ടായിരിക്കും .ഗ്രൂപ്പ് ,നോക്ക് ഔട്ട്‌ സ്റ്റേജുകള്‍ വഴിയാണ് മത്സര വിജയിയെ കണ്ടെത്തുന്നത്
മത്സരങ്ങള്‍ സംബന്ധിച്ച വിശദമായ നിയമാവലി രെജിസ്ട്രേഷന്‍ ചെയ്യുന്ന ടീമുകള്‍ക്ക് നല്‍കുന്നതായിരിക്കും.

ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ആണ് മത്സര വിജയികളെ കാത്തിരിക്കുന്നത്.28 കളിക്ക് ഒന്നാം സമ്മാനം £301, രണ്ടാം സമ്മാനം £201, മൂന്നാം സമ്മാനം £101
റമ്മി കളിക്ക് ഒന്നാം സമ്മാനം £201, രണ്ടാം സമ്മാനം £151, മൂന്നാം സമ്മാനം £101.

രെജിസ്ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി 13/10/2019 ആണ്. 28 കളിക്കാൻ ഒരു ടീമിന്റെ (3 പേർ ) രെജിസ്ട്രേഷന്‍ ഫീസ് £30 ആണ്
റമ്മി കളിക്കാൻ ഒരു വ്യക്തിയുടെ രെജിസ്ട്രേഷന്‍ ഫീസ് £10 ആണ് .രെജിസ്ട്രേഷൻ നടത്തുവാൻ MIKCA യുടെ താഴെ തന്നിരിക്കുന്നബാങ്ക് അക്കൗണ്ടിലേക്കു ഫീസ് ട്രാന്‍സ്ഫര്‍ ചെയ്യുക.

Name of Account Holder – MIKCA,
Account Number 52193248
Sort Code 40 45 19

രെജിസ്ട്രേഷൻ ഫീസ്‌ ഓൺലൈൻ ചെയ്യുമ്പോൾ ടീം ക്യാപ്റ്റന്റെ പേരും സ്ഥല പേരും റഫറൻസ് ആയി വയ്ക്കുകയും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ വിളിച്ചോ മെസേജ് അയച്ചോ അറിയിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.

സന്തോഷ്‌ തോമസ്‌ : മൈക്ക പ്രസിഡന്‍റ് :07545 895816
അജീസ് കുര്യന്‍ : മൈക്ക സെക്രട്ടറി : 07913 338511
സിനു തോമസ് : മൈക്ക ട്രഷറര്‍ : 07859017997
ബിജു മാത്യു 07903757122
ബൈജു തോമസ് 07825642000

യുകെയിലെ മുന്‍നിര മോര്‍ട്ട്ഗേജ് സ്ഥാപനമായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് ചീടുകളി മത്സരത്തിന്റെ മെഗാ സ്പോണ്‍സേഴ്സ് .മറ്റു സ്പോണ്‍സര്‍മാര്‍ ജോണ്‍ മുളയങ്കല്‍ ,കോട്ടയം ജോയി ,വാൽസാൽ ലേലം ലീഗ് ,ബിജു വൂസ്റ്റര്‍ എന്നിവരാണ്.

മത്സര വേദിയുടെ വിലാസം

UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9BW.

ഷാജി കൊച്ചാദംപള്ളി

വാർവിക്:- വാർവിക് ആൻഡ് ലെമിങ്ങ്ടൻ (വാൾമ) യുടെ ഓണാഘോഷ പരിപാടികൾ “ഓണസല്ലാപം 2019 ” നാളെ ശനിയാഴ്ച (21/9/19) യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. വാൾമ പ്രസിഡൻറ് ലൂയിസ് മേനാച്ചേരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ മുഖ്യാതിഥിയായിരിക്കും. വാൾമ സെക്രട്ടറി ഷാജി കൊച്ചാദംപള്ളി ചടങ്ങിന് സ്വാഗതം ആശംസിക്കും. പൊന്നും ചിങ്ങമാസത്തിലെ പൊന്നോണം, വാർവിക്ക് ആൻഡ് ലെമിങ്ങ്ടൻ മലയാളി അസ്സോസിയേഷൻ – വാൾമ യുടെ രണ്ടാമത്തെ ഓണാഘോഷമാണ് നാളെ ശനിയാഴ്ച നടക്കുന്നത്.

വാർവിക് റെയ്സ് കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10.30 am ആരംഭിച്ച് വിവിധ കായിക കലാരിപാടികളോടെ മലയാള സുന്ദരിമാരുടെ ചേലൊത്ത ചടുല നടന മനോഹരമായ തിരുവാതിര കളിയും, കുട്ടനാടിന്റെ കരുത്തുറ്റ നായകൻ ശ്രീ.സണ്ണിയുടെയും സാംസ്ക്കാരിക നഗരിയായ കോട്ടയത്തിനോടു ചേർന്നു കിടക്കുന്ന മള്ളുശ്ശേരിയുടെ വിരപുത്രൻ ശ്രീ.സജിയുടെയും നേതൃത്വത്തിൽ, അങ്കകലി പൂണ്ട പടവീരന്മാർ പരസ്പരം കൊമ്പു കോർക്കുന്ന വടം വലിയും, അഗനമാരുടെ റാംബോ വാൽക്കും വാൾമയുടെ “ഓണസല്ലാപം – 2019 ” ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നു. ഓണാഘോഷത്തിനു നിലവിളക്കു തെളിച്ച് ഓണത്തപ്പനെ വരവേൽക്കാൻ യുക്മ ജനറൽ സെക്രട്ടറി ശ്രീ അലക്സ് വർഗീസും, ഓണാശംസകൾ അറിയിക്കാൻ യുക്മ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോയും അതിഥികളായി എത്തിച്ചേരുന്നു. വിഭവ സമൃദ്ധമായ തിരുവോണ സദ്യക്കു ശേഷം കലാപ്രതിഭകളായ കുട്ടികളുടെയും മുതിർന്നവരുടെയും പുതുമയാർന്ന വിവിധ കലാവിരുന്നുകൾ ഏവർക്കും പുത്തൻ അനുഭവായിരിക്കും. കലാപരിപാടികൾക്ക് ശേഷം വാൾമയുടെ പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണത്തിനു ശേഷം ഓണ സല്ലാപം 2019 നു തിരശീല വീഴും. വാൾമയുടെ ഓണാഘോഷങ്ങൾക്ക് അണിയറ ശില്പികളായ ഇവന്റ് കോർഡിനേറ്റർ രേവതി അഭിഷേകും, കൾച്ചറൽ കോർഡിനേറ്റർമാരായ അനു കുരുവിളയും, റോഷിനി നിഷാന്തും വാൾമയുടെ ഓണസല്ലാപം 2019 – വാർവിക്കിലെയും ലെമിഗ് ടണിലെയും മലയാളികൾക്ക് ഒരു പുത്തൻ അനുഭവമാക്കിമാറ്റാൻ അശ്രാന്ത പരിശ്രമത്തിലാണ്. 2018 ജനുവരി 20 നു തുടക്കം കുറിച്ച വാൾമയുടെ തുടർന്നിങ്ങോട്ടുള്ള പ്രവർത്തനത്തിൽ ആത്മാർത്ഥമായി സഹകരിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട് തുടർന്നങ്ങോട്ടുള്ള വാൾമയുടെ പ്രവർ ത്തനത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടു പ്രഥമ പ്രസിഡണ്ട് ശ്രീ. ലൂയിസ് മേനാചേരിയും പ്രഥമ സെക്രട്ടറി ശ്രീ.ഷാജി കൊച്ചാദം പള്ളിയും തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വത്തിനു എല്ലാവിധ ഭാവുകങ്ങളും ആശംസകളുംനേർന്നു തങ്ങളുടെ ദൗത്യത്തിൽ നിന്നു പടിയിറങ്ങും. വാൾമയുടെ ഓണ സല്ലാപം 2019 ഒരു വൻ വിജയമാക്കാൻ വാർവിക്കിലും ലെമിങ്ടനിലുമുള്ള എല്ലാ മലയാളികളെയും, അവരുടെ സുഹൃത്തുക്കളെയും സ്നേഹത്തോടെയും ആദരവോടെയും ക്ഷണിക്കുകയും, എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വാൾമ ഓണസല്ലാപം 2019 കമ്മറ്റിക്കു വേണ്ടി പ്രസിഡണ്ട് – ലൂയിസ് മേനാച്ചെരി , സെക്രട്ടറി – ഷാജി കൊച്ചാദംപള്ളി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ലൂയിസ് മേനാച്ചേരി – 07533734616
ഷാജി കൊച്ചാദംപള്ളി – 07446343619

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
Warwick Race Horse,
Warwick Corps of Drums,
Westend Centre, Hampton Road, Warwick, Warwickshire, CV34 6JP

സ്കോട്ട്ലന്റ : ജീവകാരുണ്യ രംഗത്തും മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ പ്രതിഭകൾക്കായി സാഹിത്യ മത്സരങ്ങൾ ഏർപ്പെടുത്തുന്നു.

2017 ൽ നാല്പത്തിയഞ്ചു് വർഷങ്ങൾ ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത് സേവനം ചെയ്ത ജീ. സാമിന് മാവലിക്കര എം.എൽ.എ . ആർ. രാജേഷാണ് പുരസ്‌കാരം നൽകിയത്. അഭിപ്രായ സർവേയിലൂടെയാണ് അദ്ദേഹത്ത കണ്ടെത്തിയത്. 2014 ൽ സ്വിസ്സ് സർലണ്ടിലെ കവി ബേബി കാക്കശേരിയുടെ “ഹംസഗാനം” എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ വെച്ച് എം.എൽ.എ. .ശിവദാസൻ നായർ പുരസ്‌കാരം നൽകി. നിഷ്കർഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖരായ മൂന്നംഗ കമ്മിറ്റിയാണ് അവാർഡ് നേതാവിനെ പ്രഖ്യാപിച്ചത്. മുൻകാലങ്ങളിലും കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക പ്രമുഖരെ എൽ.എം.സി. ആദരിച്ചിട്ടുണ്ട്.

2016 മുതൽ പ്രസിദ്ധികരിച്ച നോവൽ, കഥ, യാത്രാവിവരണ ഗ്രന്ഥങ്ങൾക്കാണ്.ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഫലകവു൦ നൽകുക. പുസ്തകങ്ങൾ ഒക്‌ടോബർ 31 നകം SUNNY PATHANAMTHITTA, 9 LAUREL COURT, CAMBUSLANG, G 72 7 BD, GLASGOW, UK. (email -sunnypta @yahoo.com) അയക്കണം.

Sd/

സണ്ണി പത്തനംതിട്ട
പ്രസിഡന്റ്,
ലണ്ടൻ മലയാളി കൗൺസിൽ

ഫോൺ – 0044 -7951585396

ഗിൽഫോർഡ് : യുകെയിലെ ഗിൽഫോർഡിൽ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായിരുന്ന ‘അയൽക്കൂട്ടം’ ഒരു സാമൂഹ്യ സംഘടനയായി രൂപീകരിച്ചു. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ ആദ്യ പ്രസിഡണ്ടായി നിക്സൺ ആൻറണിയെയും സെക്രട്ടറിയായി സനു ബേബിയേയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:- വൈസ് പ്രസിഡൻറ് – മോളി ക്ളീറ്റസ്സ് , ജോയിൻറ് സെക്രട്ടറി- എൽദോ എൽ കുര്യാക്കോസ് , ട്രഷറർ- ഷിജു മത്തായി , കമ്മിറ്റി അംഗങ്ങളായി സി എ ജോസഫ് , ബിനോദ് ജോസഫ് , ജിഷ ജോൺ, രാജീവ് ജോസഫ് എന്നിവരെയുമാണ് ഐക്യകണ്ഠേന തെരഞ്ഞെടുത്തത് . കൾച്ചറൽ കോർഡിനേറ്റേഴ്‌സിന്റെ ചുമതല വഹിക്കുന്നത് മോളി ക്ളീറ്റസും ഫാൻസി നിക്സനുമാണ് .

ഗിൽഫോർഡിൽ കഴിഞ്ഞ കാലങ്ങളിൽ മലയാളി അസോസിയേഷൻ രൂപീകരിക്കുവാൻ കഴിയാതിരുന്നതുകൊണ്ട് മൂന്നു വർഷം മുൻമ്പാണ് അമ്മമാർ നേതൃത്വം നൽകി അയൽക്കൂട്ടം എന്ന കൂട്ടായ്മ രൂപീകരിച്ചത് . അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന ഓണം, ക്രിസ്മസ് -ന്യൂ ഈയർ, ഈസ്റ്റർ-വിഷു തുടങ്ങിയ ആഘോഷങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിനോദയാത്രകൾ തുടങ്ങി എല്ലാ പരിപാടികളിലും ഗിൽഫോർഡിലെ മലയാളി സമൂഹം സജീവമായി പങ്കെടുത്തിരുന്നു.

അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മാതൃകാപരമായി കുട്ടികൾക്കായി നടത്തിവന്നിരുന്ന മലയാളം ക്ലാസ്സിന്റെ വാർഷികാഘോഷവും ഇക്കഴിഞ്ഞ ഏഴാം തീയതി സംഘടിപ്പിച്ച ഓണാഘോഷവും ഏറെ ശ്രദ്ധേയമായിരുന്നു. വർഷങ്ങളായി താമസിച്ചുകൊണ്ടിരുന്ന മലയാളി കുടുംബങ്ങൾക്ക് പുറമെ ഇപ്പോൾ കൂടുതൽ കുടുംബങ്ങൾ ഗിൽഫോർഡിൽ എത്തുന്നതിനാൽ സമൂഹത്തിൽ വളരെയധികം നല്ല കാര്യങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്നതിനുവേണ്ടി കെട്ടുറപ്പുള്ള ഒരു സംഘടന സംവിധാനം അനിവാര്യമാണെന്നുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ രൂപീകരിച്ചത്.

ഭാരതത്തിന്റെ മഹത്തായ സാംസ്കാരിക മൂല്യങ്ങളിലും കേരളത്തിന്റെ തനത് സംസ്കാരത്തിലും അടിയുറച്ചു നിന്നുകൊണ്ട് കുടുംബങ്ങളുമായി നല്ലൊരു സാമൂഹിക ബന്ധം പടുത്തുയർത്തുമെന്നും വളർന്നുവരുന്ന തലമുറയുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുകയും വിദ്യാർത്ഥികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവരുടെയിടയിലുള്ള പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുവാനുമുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രതിജ്ഞാബദ്ധരാണെന്നും ഭാരവാഹികൾ അറിയിച്ചു.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും, ന്യുഇയർ ആഘോഷവും സംയുക്തമായി വിപുലമായ പരിപാടികളോടെ 2019 ഡിസംബർ 28ാം തീയതി ആഘോഷിക്കുന്നതിനോടൊപ്പം ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ഔദ്യോഗികമായി ഉദ്ഘാടനവും നടത്തുന്നതാണെന്ന് പ്രസിഡണ്ട് നിക്സൺ ആന്റണി, സെക്രട്ടറി സനു ബേബി, ട്രഷറർ ഷിജു മത്തായി എന്നിവർ അറിയിച്ചു.

ആഷ്‌ഫോർഡ് :- കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ 15-ാമത് ഓണാഘോഷം (പൂരം -2019) ഈ മാസം 21-ാം തീയതി ശനിയാഴ്ച രാവിലെ 9:30 മുതൽ ആഷ്‌ഫോർഡ് നോർട്ടൻ നാച്ച്‌ബുൾ (norton knatchbull school) സ്കൂൾ ഓഡിറ്റോറിയത്തിൽ (മാവേലി നഗർ ) വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9:30 ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ പൂരം -2019 ന് തുടക്കം കുറിക്കും. ആഷ്ഫോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളായ സജികുമാർ ( പ്രസിഡന്റ്), ആൻസി സാം( വൈസ് പ്രസിഡന്റ്), ജോജി കോട്ടക്കൽ ( സെക്രട്ടറി), സുബിൻ തോമസ് ( ജോയിന്റ് സെക്രട്ടറി), ജോസ് കാതുക്കടാൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകും. മാവേലി, വിവിധ പ്രച്ഛന്നവേഷധാരികൾ, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കലാരൂപങ്ങൾ, ചെണ്ട മേളം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.

തുടർന്ന് നാടൻ പാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെയും ഉൾപ്പെടുത്തി മൂന്ന് തലമുറയെ ഒരേവേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ്, എന്നിവയ്ക്ക് ശേഷം കുട്ടികളുടെയും, പുരുഷന്മാരുടെയും, സ്ത്രീകളുടെയും വാശിയേറിയ വടം വലി മത്സരവും, തൂശനിലയിൽ വിളമ്പികൊണ്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

ഉച്ചകഴിഞ്ഞു 2:30ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിദ്ധ പത്രപ്രവർത്തകനും, വാഗ്മിയും, ലൗട്ടൻ (loughton ) മുൻ മേയറുമായ ഫിലിപ്പ് എബ്രഹാം മുഖ്യാതിഥി ആയിരിക്കും. ശേഷം 3:30 ന് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയും, ഇപ്പോഴത്തെ പ്രസിഡന്റുമായ സജികുമാർ ഗോപാലൻ രചിച്ചു ബിജു കൊച്ചുതെള്ളിയിൽ സംഗീതം നൽകിയ അവതരണഗാനം, സൗമ്യ ജിബി, ജസിന്ത ജോമി എന്നിവർ ചിട്ടപ്പെടുത്തി അൻപതോളം കലാകാരന്മാരും, കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോടെ പൂരം -2019 ന് തിരശ്ശീല ഉയരുന്നു.

തിരുവാതിര, ബംഗറ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ പൂരം -2019 കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസ് അറിയിച്ചു.

എവിടെയും കനകവിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയിൽ നിന്ന് സെപ്റ്റംബർ 21 ശനിയാഴ്ച അരങ്ങിലെത്തുന്നു.

മനസിനും, കണ്ണിനും, കരളിനും കുളിരേകുന്ന ദൃശ്യ-ശ്രാവ്യ വിഭവങ്ങളുമായി ആഷ് ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാ ദിനത്തിലേക്ക് കലാ സ്നേഹികളായ മുഴുവനാളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദിയുടെ വിലാസം,
The Norton Knatchbull school
Hythe road
Ashford kent
TN 240 QJ

ജാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികൻ തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി ജോൺ വടക്കേടത്തു പറമ്പിൽ പൊലീസ് കസ്റ്റഡിയിലെയും ജയിലിലെയും ദുരിതങ്ങളെക്കുറിച്ചു പറയുന്നു

‘‘മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. നെഞ്ചുവേദന എടുക്കുന്നുവെന്നും ആശുപത്രിയിലെത്തിക്കണമെന്നും മരിച്ചു പോകുമെന്നും കരഞ്ഞു പറഞ്ഞപ്പോൾ പനിക്കുള്ള ഗുളിക മാത്രമാണു നൽകിയത്. പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന എന്നെ ചികിത്സിച്ചത് ജയിലിലെ കംപൗണ്ടറായിരുന്നു. ജയിലിൽ നിന്നു 2 മിനിറ്റ് യാത്ര മാത്രമേ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. പക്ഷേ, ആശുപത്രിയിലെത്തിക്കാതെ എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നല്ലവനായ ജയിലർ ഇടപെട്ടതിനാലാണു ഞാൻ രക്ഷപ്പെട്ടത്.

ഭഗൽപുർ രൂപതയുടെ കീഴിലുള്ള രാജധ മിഷനിൽ ഒന്നര വർഷമായി ഞാൻ വൈദികനാണ്. 2010ൽ ആണു മിഷൻ സ്ഥാപിക്കുന്നതിനായി രൂപത ഇവിടെ 22 ഏക്കർ സ്ഥലം വാങ്ങിയത്. ഒന്നര മാസം മുൻപ്, ചിലർ ഇവിടെ എത്തി മതിൽ തകർത്തു. ഈ സമയം പ്രധാന വികാരിയും അസി. വികാരിയും അവധിയിലായിരുന്നു. മതിൽ തകർത്തവരുടെ ഭാഷ എനിക്കറിയില്ല. സ്ഥലം വിട്ടുതരില്ലെന്നും നിർമാണം നടത്താൻ അനുവദിക്കില്ലെന്നുമൊക്കെ അവർ ഉച്ചത്തിൽ പറഞ്ഞു. തൊട്ടു പിന്നാലെ ഇവർ ഗൊദ്ദ ജില്ലയിലെ ദേവദാദ് പൊലീസ് സ്റ്റേഷനിൽ എനിക്കെതിരെ പരാതി നൽകി. പൊലീസ് എന്നെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഭാഷ അറിയാത്തതിനാൽ, ഇടവകാംഗങ്ങളായ ജാർഖണ്ഡ് സ്വദേശികൾ മുന്ന ഹസ്ത, ചാർളി എന്നിവരുമൊത്താണു സ്റ്റേഷനിലെത്തിയത്. സ്ഥലം വാങ്ങിയതു സംബന്ധിച്ച എല്ലാ രേഖകളും പൊലീസിനെ കാട്ടി. ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു കേസെടുത്തില്ല.

ഈ മാസം 3 ന് അവിടത്തെ പ്രധാന മാധ്യമത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചു. ഞാൻ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വാർത്ത. ആറാം തീയതി രാവിലെ കുർബാനയ്ക്കു ശേഷം പുറത്തിറങ്ങുമ്പോൾ പൊലീസ് വന്നു. ഗൊദ്ദ ജില്ലയിലെ എസ്പിയുടെ മുന്നിലെത്തണമെന്നും എസ്പിക്കു സംസാരിക്കണമെന്നും പറഞ്ഞു. ഞാനും മുന്നയും കൂടി പൊലീസുകാർക്കൊപ്പം പോയി. ദേവദാദ് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ 8 മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെ ഞങ്ങളിരുവരെയും സ്റ്റേഷനിലിരുത്തി. തുടർന്ന് എസ്പി ഓഫിസിലെത്തിച്ചു.

പ്രവേശന കവാടത്തിൽ വച്ചു കൈവിലങ്ങ് അണിയിച്ച്, കറുത്ത തുണി കൊണ്ടു തലകൾ മൂടിയ ശേഷമാണ് എസ്പിയുടെ മുന്നിലെത്തിച്ചത്. എസ്പി, മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി. മതപരിവർത്തനത്തിന്റെ പേരിൽ 2 പേരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞു. കറുത്ത തുണി മാറ്റി ഞങ്ങളുടെ ചിത്രം പകർത്താൻ എസ്പി മാധ്യമങ്ങൾക്ക് അവസരമൊരുക്കി.

പൊലീസുകാർ ഞങ്ങളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെ കാണിക്കാതെ ചീട്ടെഴുതി വാങ്ങിയ ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയില്ലെന്നു മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം പൊലീസിനോടു ചൂടായി. ഹൃദ്രോഗിയാണെന്നും പേസ്മേക്കറിന്റെ സഹായത്തോടെയാണു ജീവിക്കുന്നതെന്നും മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, ജയിലിൽ നല്ല സൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ റിമാൻഡ് ചെയ്തു. ജയിലിലെത്തിച്ച് ഏഴാം ദിനം എനിക്ക് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ജയിലിലെ കംപൗണ്ടർ എത്തി എന്റെ തുടയിൽ വേദനസംഹാരി കുത്തിവച്ചു. കുഴഞ്ഞു വീണു. ഞായറാഴ്ചയായപ്പോൾ ‌നില വഷളായി. എന്നിട്ടും എന്നെ ആശുപത്രിയിലെത്തിക്കാൻ ഇവർ തയാറായില്ല.

ജയിലർ മുണ്ട സാഹിബ് ഇടപെട്ടാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർ എന്നെ അഡ്മിറ്റ് ചെയ്തു. ഞാൻ ഛർദിച്ച് അവശനായി. പിറ്റേന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിക്കാനായിരുന്നു എസ്പിയുടെ നീക്കം. തിങ്കളാഴ്ച വൈകിട്ട് ജാമ്യം ലഭിച്ചു. ലാൽമട്ടിയയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലാണിപ്പോൾ. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്താനാണ് ആലോചന.

ഇതേ ആശുപത്രിയിൽ 2 വർഷം മുൻപാണ് എന്റെ ശരീരത്തിൽ പേസ് മേക്കർ ഘടിപ്പിച്ചത്. യാത്ര ചെയ്യാൻ കഴിയുന്ന സ്ഥിതിയെത്തുമ്പോൾ കൊച്ചിയിൽ എത്തിക്കാമെന്നു ഭഗൽപുർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ അറിയിച്ചിട്ടുണ്ട്. ഒരു പാട് പേർ എന്റെ മോചനത്തിനായി പ്രവർത്തിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് എന്നോടൊപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ട്…’’ (തൊടുപുഴ വെട്ടിമറ്റത്ത് യോഹന്നാൻ–മേരി ദമ്പതികളുടെ മകനാണു ഫാ. ബിനോയി ജോൺ.)

ലെസ്റ്റർ: യു കെ യിലെ ആല്മീയ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ ലെസ്റ്റർ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ‘ഓണോത്സവം 2019 ‘ പ്രൗഢ ഗംഭീരമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സിൽ അനുഭവമാക്കിമാറ്റിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും STFSC ലെസ്റ്ററിന്റെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

 

പതിറ്റാണ്ടുകളായി ലെസ്റ്റർ പാർലിമെന്റ് പ്രതിനിധിയായും, ബ്രിട്ടീഷ് രാഷ്ട്രീയ-സാമൂഹ്യ-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കകുകയും, ന്യുന പക്ഷ വിഭാഗത്തിനായി ശക്തമായ നിലപാടുണർത്തുകയും ചെയ്തുപോരുന്ന കീത്ത് വാസ് M P, ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളുമായ മോൺ.ജോർജ്ജ് ചേലക്കൽ എന്നിവർ STFSC ന്റെ ഓണോത്സവത്തിൽ മുഖ്യാതിഥികളായി പങ്കു ചേർന്നു.

ഓണാഘോഷങ്ങളിൽ ഇന്ത്യയിലും ബ്രിട്ടനിലുമായി പങ്കെടുക്കുവാൻ ലഭിച്ച അവസരങ്ങളിൽ ഹൃദയത്തിൽ തട്ടിയ ആനന്ദവും, അസൂയാവഹമായ ഒത്തൊരുമയും, അവാച്യമായ സംസ്കാരിക സമ്പന്നതയും, മലയാള മനസ്സുകളിലെ സ്നേഹോഷ്മളതയും മറ്റെല്ലാ ആഘോഷങ്ങളെക്കാളും വേറിട്ടതായും, അർത്ഥപൂർണ്ണമായ അനുഭവവുമായതും കീത്ത് വാസ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിച്ചു.സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംശിക്കുന്നതായും കീത്ത് വാസ് പറഞ്ഞു.

ദേശീയ സ്നേഹവും സാഹോദര്യവും തത്വസംഹിതകളിൽ അന്തർ ലയിച്ചിരിക്കുന്ന നന്മയുടെ പര്യായങ്ങളായ ഓണം പോലുള്ള ആഘോഷങ്ങൾ അവാച്യമായ സ്നേഹത്തിന്റെ നീരുറവയാണെന്നും കാലഘട്ടത്തിൽ പ്രതീക്ഷയും സ്വപ്നങ്ങളും നൽകുന്ന നേരിന്റെയും നെറിവിന്റെയും ഒരുത്സവമാണിതെന്നും ജോർജ് ചേലക്കൽ അച്ചൻ അനുസ്മരിച്ചു. ആല്മീയ വിശ്വാസത്തിന്റെ കുടക്കീഴിൽ നിന്ന് കൊണ്ട് സാംസ്കാരിക തലത്തിലും സാമൂഹിക തലത്തിലും പ്രതിബദ്ധത പുലർത്തുകയും ദേശീയ സ്നേഹത്തോടൊപ്പം സാഹോദര്യ മൈത്രിപുലർത്തുകയും ചെയ്യുന്ന നന്മയുടെ പ്രവർത്തനങ്ങൾ STFSC ൽ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നതായും ജോർജ്ജ് അച്ചൻ അഭിപ്രായപ്പെട്ടു.

ക്ലബംഗങ്ങൾ തന്നെ പാകം ചെയ്ത കേരളത്തനിമയിൽ സമ്പന്നവും വിഭവ സമൃദ്ധവും ഏറെ ആസ്വദിക്കുകയും ചെയ്ത ഓണ സദ്യ ഏവരുടെയും രുചികൂട്ടായത് ഈ ആഘോഷത്തിലെ ഹൈലൈറ്റായി.

ക്ലബ്ബിലെ വനിതാംഗങ്ങൾ ചേർന്ന് മനോഹരമായ ഓണപ്പൂക്കളം ഇട്ടുകൊണ്ട്‌ നാന്ദി കുറിച്ച ‘ഓണോത്സവം -2019’ ആഘോഷം കൊട്ടും കൊരവയും, ആർപ്പു വിളികളുമായി എഴുന്നള്ളിയെത്തിയ മഹാബലിയുടെ ആഗമനത്തോടെ ആവേശഭരിമായി. അഞ്ജലിറ്റ ജോസഫ് ഈശ്വര ഗാനം ആലപിച്ചുകൊണ്ട് ആഘോഷത്തിന് ആല്മീയ നിറവ് പകർന്നു. ആഘോഷത്തിലേക്ക് വിശിഷ്‌ടാതിഥികൾക്കും, ക്ലബ്ബ് അംഗങ്ങൾക്കും ഹൃദ്യമായ സ്വാഗതം എൽന സ്റ്റാൻലി ആശംശിച്ചു. വിശിഷ്‌ടാതിഥികളുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിനും, സന്ദേശങ്ങൾക്കും കൂടാതെ ആഘോഷം വർണ്ണാഭമാക്കിയ ഓരോ വ്യക്തികൾക്കും ലിയോൺ ജോർജ്ജ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു.

മാവേലി മന്നനെ വരവേൽക്കാൻ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയുമായി നടത്തിയ സ്വീകരണവും ആഘോഷവും STFSC കുടുംബാംഗങ്ങൾക്ക് ഉത്സവ പ്രതീതിയുണർത്തുകയായിരുന്നു.

മാവേലി മന്നനോടൊപ്പം വിശിഷ്‌ടാഥിതികളും ചേർന്നു നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ഗംഭീരമായ തുടക്കമായി. ലിയോ സുബിൻ ബൊക്കെ നൽകി മുഖ്യാതിഥിയായ കീത്ത് വാസ് എംപിയെ സ്വീകരിച്ചു. ടോയൽ ടോജോ നൽകിയ ഓണ സന്ദേശം അനുസ്‌മൃതികളുണർത്തുന്നതും, ഹൃദ്യവുമായി.

തുടർന്ന് അരങ്ങേറിയ കലാ വിരുന്നിൽ STFSC കുട്ടികളും അംഗങ്ങളും ചേർന്നു അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികച്ച കലാ പരിപാടികളും, ഓണക്കളികളും ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ മികവുറ്റതാക്കിയ അവതരണങ്ങൾ, കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച വിവിധ ഗ്രൂപ്പ്‌ ഡാന്‍സുകള്‍, നാടോടി നൃത്തം, ഓണ പാട്ട്, തിരുവാതിര, നാടൻ പാട്ട് ഡാൻസ്
എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി.

കോവൻട്രി മേളപ്പെരുമയുടെ കലാകാർ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷത്തെ വർണ്ണാഭമാക്കി. ശിങ്കാരിമേളത്തിന്റെ താളപ്പെരുമ സമ്മാനിച്ച ആവേശത്തിന്റെ പിരിമുറുക്കവും, നൃത്ത-താളങ്ങളുടെ ചുവടുവെപ്പുകളും ഏവരെയും ആനന്ദലഹരിയിൽ ആറാടിച്ചു.

സുബിൻ തോമസ്, സന്തോഷ് മാത്യു, ഷിബു, ജോമി ജോൺ, ജോബി എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു. സ്റ്റാൻലി പൈമ്പിള്ളി (ലൈഫ് ലൈൻ), പ്രിൻസ് (ഒക്കിനാവൻ ഷോരൻ റിയു, കരാട്ടെ ) എന്നിവർ പ്രായോജകരായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ടിന് അഭിലാഷ് പോളും, ഓണ സദ്യക്കു ജോസഫ് ജോസ്, അബ്രാഹം ജോസ്, വിജയ്, ബിറ്റോ, ജിജി എന്നിവരും നേതൃത്വം നൽകി.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സരങ്ങൾക്കുള്ള ഉപഹാരങ്ങൾ കീത്ത് വാസ് വിതരണം ചെയ്തു. വൈകുന്നേരം ഒമ്പതര മണിയോടെ ഗംഭീരമായ ഓണോത്സവം സമാപിച്ചു.

Copyright © . All rights reserved