ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് ബർമിങ്ഹാമിൽ നടക്കും .ജൂലൈ മാസ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ , അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി , യൂറോപ്പിലെ പ്രശസ്ത സുവിശേഷപ്രവർത്തകൻ ഫാ.ഗ്ലാഡ്‌സൺ ദെബ്രോ , അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകൻ ബ്രദർ നോബിൾ ജോർജ് , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.
അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .
ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ 07506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു എബ്രഹാം 07859 89026
യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മർ ഫെസ്റ്റിവലും ,കായിക മത്സരങ്ങളും ജൂലായ് പതിമൂന്നിന് ബ്രിസ്റ്റോളിൽ വിറ്റ് ചർച്ചിൽ നടക്കും . ഇതിനോടകം തന്നെ വളരെയധികം ജനപ്രീതി നേടിയ സമ്മർ ഫെസ്റ്റിവലിൽ ഈ വർഷം നൂറിലെ പേർ പങ്കെടുക്കും . ജൂലായ് പതിമൂനിന്നു രാവിലെ പത്തുമുതൽ വൈകുന്നേരം ആറ് മണി വരെയാണ് സമ്മർ ഫെസ്റ്റിവൽ നടക്കുക .വൈവിധ്യമാർന്ന കായിക മത്സരങ്ങൾ , കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ ഇനം കായിക മത്സരങ്ങൾ ,ബാർബിക്യു തുടങ്ങിയവ സമ്മർ ഫെസ്റ്റിവലിന്റെ ആകർഷങ്ങളാണ് .
കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുകെയിലെ പ്രശസ്തമായ സോഷ്യൽ ക്ലബ്ബാണ് . രണ്ടായിരത്തി പതിനഞ്ചിൽ സ്ഥാപിതമായ ക്ലബ് , കല, കായികം ,സേവനം തുടങ്ങിയ മേഖലകളിൽ സജീവമാണ് .
കൂടുതൽ വിവരങ്ങൾക്ക് : cosmopolitanclub .bristol @ gmail.com
മോഹൻദാസ് കുന്നൻ ചേരി
ഓക്സ്ഫോർഡ്: ബ്രിട്ടണിലെ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി യുടെ ആഭിമുഖ്യത്തിൽ ഓക്സ്ഫഡിലെ നോർത്ത് ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടത്തപ്പെടുന്ന ആറാമത് തൃശ്ശൂർ ജില്ലാ കുടുംബ സംഗമത്തിന് ഇനി നാലുനാൾ മാത്രം.
ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് റീജിയൻലേക്ക് ആദ്യമായി കടന്നുവരുന്ന ജില്ലാ കൂട്ടായ്മയെ വളരെയേറെ പ്രതീക്ഷയോടെ ആകാംക്ഷയോടെയാണ് ജില്ലാ നിവാസികൾ നോക്കിക്കാണുന്നത്. ബ്രിട്ടണിലെ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരിൽ കാണുവാനും അതുപോലെ തന്നെ സംഘാടകർ ഒരുക്കിയിരിക്കുന്ന നിരവധി കലാ കായിക പരിപാടികളും ചില നിവാസികൾക്കായി ലോകപ്രശസ്തമായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പ്രദേശത്തുള്ള നാട്ടുകാർ ഒരുക്കി വെച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്:
07825597760, 07727253424
വേദി:Northway Evangelical Church
Sutton Road
Oxford
OX3 9 RB
ആഷ്‌ഫോഡ് : ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോസഫ് മൈലാടും പാറ യിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കുവേണ്ടി ഉള്ള ഏഴാമത് യുകെ ക്രിക്കറ്റ് ടൂർണമെന്റ് വില്ലേസ്ബോറോ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് 2019 ജൂലൈ 28 ആം തീയതി ഞായറാഴ്ച രാവിലെ മുതൽ നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏഴാം വർഷം വളരെ ആഘോഷമായി നടക്കുമ്പോൾ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തമായ ടീമുകൾ വീറും വാശിയോടും കൂടി ഇ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരക്കുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ജോസഫ് മൈലാടും പാറ യിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ക്ക് പുറമെ 501 പൗണ്ടും രണ്ടാം സ്ഥാനക്കാർക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്. ഇതിനുപുറമേ ബെസ്റ്റ് ബാറ്റ്സ്മാനും ബെസ്റ്റ് ബൗളർക്കും ഹോളിസ്റ്റിക് കെയർ യുകെ സ്പോൺസർ ചെയ്യുന്ന ട്രോഫികളും നൽകും. കെന്റ് റീജിയണൽ ക്രിക്കറ്റ് ലീഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആഷ്‌ഫോർഡ് മലയാളി അസോസിയേഷനിലെ ഒരുപറ്റം ചെറുപ്പക്കാർ ആരംഭിച്ച ക്രിക്കറ്റ് ടൂർണമെന്റ് യുകെയിലെ വലിയ ഒരു കായിക മാമാങ്കമായി തീർന്നിരിക്കുകയാണ്.
മത്സര ദിവസം രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അസോസിയേഷൻ കാർണിവൽ( കുലുക്കിക്കുത്ത് വായിലേറു, വളയംഏറു, പാട്ടഏറു ) സംഘടിപ്പിക്കുന്നതാണ്. കൂടാതെ രാവിലെ മുതൽ മത്സരങ്ങൾ അവസാനിക്കുന്ന സമയം വരെ വൈവിധ്യവും രുചികരവുമായ ഭക്ഷണശാല “കൈയ്യേന്ദി ഭവൻ ” പ്രവർത്തിക്കുന്നതാണ്.
വർഷം തോറും നൂറ് കണക്കിന് ക്രിക്കറ്റ് പ്രേമികൾ യുകെയുടെ പല ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന ഈ ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു. ഹോളിസ്റ്റിക് കെയർ യുകെ, ഡോക്ടർ റിതേഷ് പരീക് എന്നിവർ സ്പോൺസർ ചെയ്യുന്ന ഈ ടൂർണമെന്റ് വൻ വിജയമാക്കുവാൻ ഫോർഡ് മലയാളി അസോസിയേഷൻ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും യുകെയിലെ കായികപ്രേമികൾ ആയ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ബോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളായ സജികുമാർ ജി (പ്രസിഡന്റ് )ആൻസി സാം (വൈസ് പ്രസിഡണ്ട്) ജോജി കോട്ടക്കൽ (സെക്രട്ടറി ) സുബിൻ പി തോമസ് (ജോയിന്റ് സെക്രട്ടറി ) ജോസ് കണ്ണൂക്കാടൻ (ട്രഷറർ ) ജെറി ജോസ് ( സ്പോർട്സ് കൺവീനർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ടൂർണമെന്റ് നെ പറ്റി കൂടുതൽ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക
സുബിൻ :07515672274
ജെറി ജോസ്: 07861653060
സജികുമാർ:07392007611
ജോസ് കണ്ണൂക്കാടൻ:07956775931
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം
Willesborough Regional cricket ground
Ashford
Kent
TN24OQE
ശനിയാഴ്ചയിലെ കടുത്ത ഉഷ്ണം വകവയ്ക്കാതെ UK യുടെ നാനാഭാഗങ്ങളിൽ നിന്നായി ചാലക്കുടിക്കാർ നോട്ടിൻഹാമിൽ രാവിലെ മുതൽ Clfton Methodist Church hall ലേക്ക് പ്രവഹിക്കുകയായിരുന്നു. സ്‌നേഹത്തിന്റെയും , സൗഹാർദത്തിന്റെയും കൂട്ടായ്മ ഒരിക്കൽ കൂടി മാറ്റുരക്കുകയായിരുന്നു. ഉച്ചയോടെ തുടങ്ങിയ പരിപാടികൾ ചെണ്ടമേളത്തിന്റെയും, പൂതാലത്തിന്റെയും അകമ്പടിയോടെ നാട്ടിൽ നിന്നും ഇപ്പോൾ യുകെ യിലുള്ള ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ മാതാപിതാക്കൾ നിലവിളക്കു കൊളുത്തി ഉൽഘാടനം നിർവഹിച്ചു. സോജൻ നമ്പ്യാപറമ്പിൽ ഈശ്വര പ്രാർത്ഥ നയോടെ തുടങ്ങി. പ്രസിഡന്റ് ബാബു ജോസഫ് സ്വാഗതം പറയുകയും, സെക്രട്ടറി ജിയോ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷർ റ്റാൻസി പാലാട്ടി T ആശംസകൾ അർപ്പിക്കുകയും ചെയ്തു. ജിബി ജോർജ് വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന ആങ്‌റിംഗ് കാഴ്ചവക്കുകയുണ്ടായി. നോട്ടിംഗ്ഹാം രൂപതക്ക് വേണ്ടി സേവനം ചെയ്യുന്ന ഫാദർ വിൽഫ്രഡ് പെരേപ്പാടൻ ആശംസകൾ അർപ്പിക്കുകയും, ഒരു ഗാനം ആലപിക്കുകയുണ്ടായി. ഉച്ചയോടെ തുടങ്ങിയ കലാപരിപാടികൾ രാത്രി 8മണിയോടെ സമയബന്ധിതമായി അവസാനിപ്പിക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനവിതരണം നിർവഹിച്ചു. സ്റ്റേജ് പ്രോഗ്രാം co-ordinate നിർവഹിച്ചത് സോജൻ, ജിബി, ഷൈൻ എന്നിവരാണ്. നാടൻ കലയായ ചെണ്ടമേളം പരിശീലന കളരി ആരംഭിക്കുന്നതാണ്. വിഭവസമൃദ്ധമായ നാടൻ സദ്യ ഉണ്ടായിരുന്നു . പുതിയ ഭാരവാഹികൾ ചുമതലകൾ സ്വീകരിച്ചു.
പ്രസിഡന്റ് സെബിൻ പാലാട്ടി Walsall,
സെക്രെട്ടറി ബിജു അമ്പൂക്കൻ Walsall,
ട്രഷറർ ഷൈജി ജോയ് മാഞ്ചസ്റ്റർ.
ദേശീയ ഗാനം ആലപിച്ചു പരിപാടി അവസാനിച്ചു.
മുകൾ നിലയിലെ ബെഡ്റൂമിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടു വയസ്സുള്ള കുഞ്ഞു ജനാലയിലൂടെ വീണ് മരിച്ചു. ലിവർ പൂളിലാണ് സംഭവം നടന്നത് . അമ്മ കുട്ടിയെ കളിക്കാൻ ഇരുത്തിയ ശേഷം നിമിഷങ്ങൾക്കകം ആയിരുന്നു സംഭവം. ടി -ജയ് ഡെഡ്മൻ എന്ന രണ്ടു വയസ്സുള്ള കുട്ടിയാണ് സമപ്രായക്കാരിയോടപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ മരിച്ചത്. വീടിന് പുറത്തെ നടപ്പാതയിൽ വഴിയാത്രക്കാരിൽ ഒരാളാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു ദിവസത്തിനുശേഷം മരിച്ചു.
എപ്പോഴും സന്തോഷവാനായിരുന്ന കുഞ്ഞിന്റെ മരണം തനിക്ക് കടുത്ത ആഘാതമാണ് നൽകിയതെന്ന് മാതാവ് ചെൽസി വോൾ പറഞ്ഞു. താൻ കുഞ്ഞിനെ കളിക്കാൻ ഇരുത്തിയ ശേഷം നിമിഷങ്ങൾക്കകമാണ് മരണം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ആൽഡർ ഹേയ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തലയ്ക്ക് കാര്യമായ ക്ഷതം ഏറ്റിരുന്നു. ജീവൻ രക്ഷിക്കാനായി എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സാധിച്ചില്ല.
സംഭവസമയത്ത് ചെൽസിയുടെ കൂട്ടുകാരിയുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു. ബെഡ്റൂമിന് ജനാലയ്ക്ക് തകരാർ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടുപിടിച്ചു. കുട്ടിയുടേത് സ്വാഭാവികമരണം മാത്രമാണെന്ന് അധികൃതർ അറിയിച്ചു.
കുഞ്ഞിന്റെ മരണം മാതാപിതാക്കളെ അതീവ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദുരന്തമാണ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന് അവർ പറഞ്ഞു. ജീവിതം ഇപ്പോൾ ശൂന്യമാണ്. ജീവിതത്തിന് പ്രകാശം നൽകിയിരുന്ന മകനെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടത് എന്നും അവർ പറഞ്ഞു.
ലണ്ടൻ ∙ മൃഗങ്ങളോടു ക്രൂരത കാട്ടിയാൽ അഞ്ചുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന പുതിയ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് അവതരിപ്പിക്കുന്ന പുതിയ ബില്ലിലാണ് ആറു മാസം മാത്രമായിരുന്ന തടവുശിക്ഷ അഞ്ചു വർഷമാക്കി ഉയർത്താൻ നിർദേശിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ പുതിയ നിയമത്തിന് പ്രാബല്യമുണ്ടാകും.
വളർത്തുനായകൾ, പൂച്ചകൾ, ഫാമിൽ വളർത്തുന്ന മൃഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള അതിക്രമങ്ങൾക്കാവും ശിക്ഷ ബാധകമാകുക. പൊലീസ് നായ്ക്കൾ, പന്തയക്കുതിരകൾ, വിവിധ സേനകളുടെ ഭാഗമായുള്ള കുതിരകൾ എന്നിവയ്ക്കും ഇതിലൂടെ കൂടുതൽ സംരക്ഷണവും കരുതലും ലഭിക്കും.
പുതിയ ആനിമൽ വെൽഫെയർ (സെന്റൻസിംങ്) ബില്ലിന് പബ്ലിക് കൺസൾട്ടേഷൻ കാലയളവിൽ മികച്ച പിന്തുണയാണ് പൊതുജനങ്ങളിൽനിന്നും ലഭിച്ചത്. മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ നൽകാനുള്ള ഭേദഗതിക്ക് കൺസൾട്ടേഷനിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. പുതിയ നിയമം പ്രാബല്യത്തിലായാൽ യൂറോപ്പിൽ മൃഗസംരക്ഷണത്തിന് ഏറ്റവും ശക്തമായ നിയമമുള്ള രാജ്യമായി ബ്രിട്ടൻ മാറും.
ബിജോ തോമസ് അടവിച്ചിറ
നൻമയും നിഷ്കളന്തതയും നിലനിർത്തി സത്യസന്ധമായി ജീവിക്കുന്നവർ ഇപ്പോളും മരിച്ചിട്ടില്ല എന്നത് വെളിവാക്കുന്ന സംഭവം വിവരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. കാണാതെ പോയ യുവാവിന്റെ പേഴ്‌സ് തിരികെ നൽകിയ കുടുംബം. അത് കിട്ടിയ മകന് സംഭവിച്ച ഒരു തെറ്റ് അവതരിപ്പിച്ചു മാപ്പുചോദിച്ചു പോസ്റ്റലായി ആ പഴ്സ് തിരിക നൽകി.
മകന് പേഴ്‌സ് കിട്ടിയതും അതിൽ നിന്നും അവൻ മിടായി വാങ്ങിയതിന് മാപ്പു ചോദിച്ച മാതാപിതാക്കൾ കത്തിൽ കുട്ടിയുടുള്ള കരുതലും സ്‌നേഹവും വെളിവാക്കുന്നു കൂടെ അവരുടെ സത്യസന്ധതയും. ചങ്ങനാശേരി വടക്കേക്കര സ്വദേശി സബീഷ് വർഗീസിന്റെ ആണ് കളഞ്ഞു പോയ പഴ്സ്. സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് സബീഷിന്റെ സുഹൃത്തു അരുൺ എസ് ദാസ് ഇട്ടതായിരുന്നു. കുട്ടിയേയും മാതാപിതാക്കൾകളെയും കണ്ടെത്തി സന്തോഷം പങ്കുവെയ്ക്കണമെന്നാണ് യുവാവ് തന്റെ കുറിപ്പിലൂടെ പറയുന്നത്
കത്തിന്റെയും ഫേസ്ബുക്ക് കറുപ്പിന്റെയും പൂർണ്ണ രൂപം ഇങ്ങനെ
കുറച്ചു ദിവസങ്ങൾക്കു മുൻപേ Tony ടോണി എനിക്കൊരു വാട്സാപ്പ് മെസ്സേജ് അയച്ചു സബീഷിന്റെ പേഴ്‌സ് കാണാതെ പോയതുമായി ബന്ധപ്പെട്ടു…
ഇന്നലെ വൈകുന്നേരം സബീഷിനെ കണ്ടപ്പോൾ മൂപ്പര് വല്ലാത്ത സന്തോഷത്തിലായിരുന്നു, കാരണമായി പറഞ്ഞത്, കളഞ്ഞു പോയ പേഴ്‌സ് മുഴുവൻ സാധനങ്ങളോടൊപ്പം തപാലിൽ തിരികെ ലഭിച്ചു ഒപ്പം ഒരു കത്തും….
കത്തിൽ ആ മാതാപിതാക്കൾ എഴുതിയിരിക്കുന്നത് കളഞ്ഞു കിട്ടിയ പേഴ്സിൽ നിന്നും അവരുടെ കുട്ടി ഒരു നൂറു രൂപ മിട്ടായി വാങ്ങാനായി എടുത്തു പോയി, എന്നാൽ അത് തിരികെ വച്ചിട്ടുണ്ട്, ദയവായി പരാതിപ്പെട്ടു കുട്ടിയുടെ ഭാവിക്കു പ്രശ്നമുണ്ടാക്കരുത് എന്നുള്ളതാണ്.
ഈ വിഷയം സംസാരിക്കുമ്പോൾ സബീഷ് വല്ലാത്ത വികാര വിക്ഷുബ്ദത അനുഭവിക്കുന്നത് തിരിച്ചറിഞ്ഞു, പഠന വിഷയവുമായി ബന്ധപ്പെട്ട ഡോക്യൂമെന്റസ് ഉള്ള പെൻ ഡ്രൈവ് എല്ലാം അടങ്ങിയതായിരുന്നു കാണാതെ പോയ പേഴ്‌സ്..
അദ്ദേഹത്തിന് സത്യം ഈ കുട്ടിയെ കാണണം എന്നുണ്ട്, ആ കുട്ടിക്ക് കുറച്ചധികം മിട്ടായി വാങ്ങി നൽകണം എന്നുണ്ട്…
ആ മാതാപിതാക്കളും ശരിക്കും ആദരവ് അർഹിക്കുന്നുണ്ട്, കുട്ടികളുമായി നല്ല ബന്ധം പുലർത്തുന്നത് കൊണ്ടോ, അവരുടെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുന്നത് കൊണ്ടോ ആവണം അവരുടെ കയ്യിൽ വന്ന പേഴ്‌സ് ആ മാതാപിതാക്കൾ ശ്രദ്ധിച്ചതും, അവരതിൻറെ തുടർ നടപടികൾ കൈക്കൊണ്ടതും.
ഇത്തരം ചിന്തകളും പ്രവർത്തികളും ഓരോ മാതാപിതാക്കളിലും ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം, സാമൂഹിക നന്മക്കും അടുത്ത തലമുറയുടെ നന്മക്കും അതാവശ്യമാണ്…
എല്ലാ കുടുംബങ്ങളിലും ആരോഗ്യപരമായ ബന്ധങ്ങൾ കുട്ടികളുമായി ഉണ്ടാകട്ടെ, ഐശ്വര്യവും സന്തോഷവും നിറഞ്ഞൊരു ദിനമാകട്ടെ ഇതെന്ന് പ്രാർത്ഥിച്ചു കൊണ്ട്….
NB: മേല്പറഞ്ഞ മാതാപിതാക്കൾ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ദയവായി സബീഷിനെ കാണണം…നിങ്ങൾ ശരിക്കും ആദരവ് അർഹിക്കുന്നുണ്ട്…
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ ഈ വര്‍ഷത്തെ ഓണത്തിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച കൂടിയ കമ്മറ്റി വിലയിരുത്തി. ഒട്ടേറെ കല പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത് വരുന്ന സെപ്റ്റംബര്‍ 21 , ശനിയാഴ്ച ലിവര്‍പൂള്‍ വിസ്ട്ടോന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. . ഓണാഘോഷം വളരെ ഗംബിരമായി .നടത്തുന്നതിനുവേണ്ടി കമ്മറ്റി അംഗങ്ങള്‍ പ്രസിഡണ്ട് ഇ ജെ കുരൃാസിന്‍റെ നേതൃത്തത്തില്‍ ചിട്ടയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിമ എന്നും നൂതനമായ പരിപാടികളിലൂടെ ശ്രദ്ധയാകൃഷിച്ചിട്ടുള്ള പ്രസ്ഥാനമാണ് ..ഓണാഘോഷത്തോടനുബദ്ധിച്ചു വിവിധ കല കായിക മത്സരങ്ങള്‍ നടത്തപ്പെടും അതോടൊപ്പം വിവിധ രംഗളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കും . GCSC ,A ലെവല്‍ പരിക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും
വിശദവിവരങ്ങള്‍ക്ക് ലിമ സെക്രെട്ടെരി എല്‍ദോസ് സണ്ണിയുമായി ബന്ധപ്പെടുക ഫോണ്‍ നമ്പര്‍ 07908487239,
മോഹൻദാസ് കുന്നൻചേരി
ഓക്സ്ഫോർഡ് : ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഓക്സ്ഫോർഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടത്തുന്ന ജില്ല കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇനിയും രജിസ്റ്റർ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹാളിന്റെ വിലാസം : Northway Evangelical Church
Sutton Road
Oxford
OX3 9 RB
കൂടുതൽ വിവരങ്ങൾക്ക് : 07825597760, 07727253424