മോഹൻദാസ് കുന്നൻചേരി
ഓക്സ്ഫോർഡ് : ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഓക്സ്ഫോർഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടത്തുന്ന ജില്ല കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇനിയും രജിസ്റ്റർ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹാളിന്റെ വിലാസം : Northway Evangelical Church
Sutton Road
Oxford
OX3 9 RB
കൂടുതൽ വിവരങ്ങൾക്ക് : 07825597760, 07727253424
പൂൾ : സെപ്റ്റംബർ 7,8 തീയതികളിൽ വെംബ്ളി ലണ്ടനിൽ ചേരുന്ന “സമീക്ഷ” ബ്രിട്ടണിന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി, ബ്രിട്ടനിലെ വിവിധ സമീക്ഷ യൂണിറ്റുകളുടെ ബ്രാഞ്ച് സമ്മേളനങ്ങൾക്കു പൂളിൽ തുടക്കം കുറിച്ചു . സമീക്ഷ യൂണിറ്റ് അദ്യക്ഷൻ പോളി മാഞ്ഞൂരാന്റെ അധ്യക്ഷതയിൽ ചേർന്ന ബ്രാഞ്ച് സമ്മേളനത്തിൽ സമീക്ഷ ദേശീയ സമിതി സെക്രട്ടറി സ്വപ്ന പ്രവീൺ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു . സമ്മേളനത്തിൽ ബേബി പ്രസാദ് പ്രവർത്തന റിപ്പോർട്ടും സ്വപ്ന പ്രവീൺ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു . സമകാലീന സാംസ്‌കാരിക പ്രവർത്തനങ്ങൾ ചർച്ച ചെയ്തതോടൊപ്പം കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന സാംസകാരിക പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ സമ്മേളനത്തിൽ വിവിധ പ്രവർത്തകർ പങ്കു വെച്ചു .പൂളിലെ സമീക്ഷ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുവാൻ പോളി മാഞ്ഞൂരാൻ പ്രസിഡണ്ടായും നോബിൾ തെക്കേമുറി സെക്രെട്ടറിയുമായ കമ്മിറ്റിയെ ബ്രാഞ്ച് സമ്മേളനം തിരഞ്ഞെടുത്തു . കൂടാതെ ജിജു സാലിസ്ബറി വൈസ് പ്രസിഡന്റ് ആയും റെജി കുഞ്ഞാപ്പി ജോയിന്റ് സെക്രട്ടറി ആയും സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു .സമീക്ഷ ബ്രിട്ടണിന്റെ ദേശീയ സമ്മേളന വിജയിപ്പിക്കേണ്ടആവശ്യകത ദേശീയ സെക്രട്ടറി സംഘടന റിപ്പോർട്ടിൽ ഊന്നി പറയുകയും ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 8ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേക്കു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സെപ്റ്റംബർ 7ന് നടക്കുന്ന പൊതുയോഗത്തിലും സുനിൽ p ഇളയിടം നയിക്കുന്ന സാംസ്ക്കാരിക സെമിനാറിലും പങ്ങെടുക്കാൻ പ്രവർത്തകരെ എത്തിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവാൻ സമീക്ഷ ദേശീയ സമിതി അംഗം ബേബി പ്രസാദ് ആശസ പ്രസംഗത്തിൽ പ്രവര്ത്തകരെ ഓർമ പെടുത്തി . ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ആദ്യ ബ്രാഞ്ച് സമ്മേളനം ചർച്ചകൾ കൊണ്ടും സംഘാടനം കൊണ്ടും വൻപിച്ച വിജയമാക്കിയ പൂളിലെ സമീക്ഷ പ്രവര്ത്തകരെ ദേശീയ സമിതി അഭിനന്ദിച്ചു . ദേശീയ സമ്മേളനത്തിന്റെ ഭാഗമായ മറ്റ് ബ്രാഞ്ച് സമ്മേളനങ്ങൾ ദേശീയ സമിതി തീരുമാനിച്ച പ്രകാരം നടക്കുമെന്നുംദേശീയ സെക്രട്ടറി സമ്മേളനത്തിൽ അറിയിച്ചു . ലണ്ടൻ ഈസ്റ്റ് ഹാം സമ്മേളനവും ഗ്ലോഷേർഷിർ സമ്മേളനവും ഞായറാഴ്ച (23 ജൂൺ )ചേരുമെന്നും ദേശീയ സമിതി അംഗങ്ങൾ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്നും സമീക്ഷ ദേശീയ സമിതി പത്ര കുറിപ്പിലൂടെ അറിയിച്ചു .


മോനിപ്പള്ളി: യുകെയിൽ കോട്ടയം ജില്ലയിലെ മോനിപ്പള്ളി നിവാസികളുടെ ശനിയാഴ്ച നടത്തപ്പെടുന്ന പതിമൂന്നാമത് സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.വൂസ്റ്റർ നിവാസികളായ നോബിയും ,ജെയ്മോമോനും, കുര്യാച്ചനും ആതിഥേയത്തം വഹിയ്ക്കുന്ന സംഗമം രാവിലെ പത്ത് മണിയ്ക്ക് വൂസ്റ്ററിലെ CROWLE PARISH HALL ൽ വച്ച് ആരംഭിച്ച് വൈകുന്നേരം എട്ട് മണിയ്ക്ക് അവസാനിയ്ക്കുന്നു. മോനിപ്പള്ളി മാരാരുമാരുടെ ചെണ്ടമേളത്തോടെ ആരംഭിയ്ക്കുന്ന സംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും കൂടാതെ ഫൺ ഗെയിമുകൾ, കൂടാതെ ഹാളിനോട് ചേർന്ന് കിടക്കുന്ന പാർക്കിൽ കായിക മൽസരങ്ങളും, അവസാനം മോനിപ്പള്ളി ഗ്രാമത്തിന്റെ കായിക ഇനമായ വടംവലി മത്സരം നടത്തപ്പെടുന്നു.പതിമൂന്നാമത് ഗ്ലോബൽ മോനിപ്പള്ളി പ്രവാസി സംഗമത്തിലേയ്ക്ക് മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിൽ ഉള്ള എല്ലാവരെയും സ്വാഗതം ചെയുന്നു.
ADDRESS
CROWLE PARISH HALL WORCESTER WR7 4AZ
CONTACT : SIJU , 07915615725/ VINOD 07969463179/ SANTHOSH 07903006957/ STRADINE 07723034946/ SHINU 07846400712/ JAIMON 07985276911/ NOBY 07480841084/ KURIACHAN 07728621326
യു കെ മലയാളികള്‍ക്ക് .മുന്നാര്‍ എന്നുകേട്ടാല്‍ കൈയേറ്റക്കാരുടെ നാടു എന്നാണ് ലോകം അറിയുന്നത് എന്നാല്‍ അങ്ങനെയല്ല ഒട്ടേറെ പാവങ്ങള്‍ ഇവിടെയുണ്ട്, അവരെ സഹായിക്കാന്‍ മുന്നോട്ടു വന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ Dr രേണുരാജ് IAS – അഭിനന്ദിച്ചു .
ഇടുക്കിയിലുള്ളവര്‍ക്കുമുന്നാര്‍ സബ് കളക്റ്റ്ര്‍ Dr രേണുരാജ് I A S , പണം കൈമാറിയപ്പോള്‍ പാലക്കാടുള്ള മണികണ്ടനു വീട്ടിലെത്തി നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യുവിന്‍റെ പിതാവ് മാത്യു ആയത്തുപാടത്താണ് പണം കൈമാറിയത് .

പണം കൈമാറികൊണ്ടു മൂന്നാര്‍ എന്നുകേട്ടാല്‍ കൈയേറ്റക്കാരുടെ നാടു എന്നാണ് ലോകം അറിയുന്നത് എന്നാല്‍ അങ്ങനെയല്ല ഒട്ടേറെ പാവങ്ങള്‍ ഇവിടെയുണ്ടന്നു കളക്റ്റര്‍ പറഞ്ഞു , അവരെ സഹായിക്കാന്‍ മുന്നോട്ടു വന്ന യു കെ മലയാളികളെയും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും Dr രേണുരാജ് IAS അഭിനധിച്ചു.
ചെറുതോണി മാര്‍ച്ചന്റ് അസോസിയേഷന്‍ സെക്രെട്ടെറി ബാബു ജോസഫ് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകരായ പാറത്തോട് ആന്റണി വിജയന്‍ കൂറ്റാംതടത്തില്‍ ,തോമസ് , എന്നിവരാണ് കളക്റ്ററെ ഇന്നു മൂന്നാറിലെ ഓഫീസില്‍ എത്തി കണ്ടു ചെക്കുകള്‍ വിതരണംചെയ്തത് .

സബ് കളക്ടർ ഡോക്ടർ രേണുരാജ് IAS മൂന്നാറിലെ ഒരു സ്ത്രിയുടെ വേദനകള്‍ മലയാള മനോരമ ടി വി യില്‍ പറയുന്നത് കേട്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കളക്ടറുമായി ബന്ധപ്പെട്ടു സഹായം അറിയിക്കുകയായിരുന്നു .
ലഭിച്ച പണം ( 52600)രൂപ വീതം മൂന്നു പേര്‍ക്ക് നകല്‍നയിരുന്നു തീരുമാനം എന്നാല്‍ കളക്ടർ അവരെ ഏല്‍പിച്ച ( 52600)രൂപ കൃാന്‍സര്‍ രോഗികളായ മേരി,അമുത ,എന്നിവര്‍ക്കായി സമമായി വീതിച്ചു നല്‍കി മണിയാറന്‍കുടിയിലെ നബീസ അസ്സിസും ( 52600)രൂപയുടെ ചെക്ക് കളക്ടറില്‍ നിന്നും ഏറ്റുവാങ്ങി .
പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണി കണ്ടനു വീടിനു വേണ്ടി പണിതുടങ്ങിയ തറയുടെ മുകളില്‍ വച്ച് പാലക്കാടു കാരിയോട് താമസിക്കുന്ന അയത്തു പാടത്തു മാത്യു ചേട്ടന്‍ ( 52600)രൂപ പണമായി നല്‍കി കാരണം മണികണ്ടനു ബാങ്ക് അക്കൌണ്ട് ഇല്ലായിരുന്നു .

എളിയവരായ പാവങ്ങളെ സഹായിക്കാന്‍ ഞങള്‍ നടത്തിയ ശ്രമത്തിനെ സഹായിച്ച എല്ല യു കെ മലയാളികളോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കുള്ള നന്ദി അറിയിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. .2004 ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .കഴിഞ്ഞ വെള്ളപോക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖൃമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ല കളക്ടറെ ഏല്‍പ്പിച്ചിരുന്നു .

കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .
ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ ജാതി ,മത , വര്‍ണ്ണ ,വര്‍ഗ്ഗ ഭേതമേനൃ കേരളത്തിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.
“”ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””
ഈ മാസം 29- തീയതി നടക്കുന്ന UKKCA കൺവെൻഷൻ ടിക്കറ്റുകളിലാണ് സ്വർണ്ണനാണയങ്ങൾ ക്കുള്ള സാധ്യത ഒളിഞ്ഞു കിടക്കുന്നത്. ബെഥേൽ കൺവെൻഷൻ സെന്ററിന്റെ മെയിൻ ഗേറ്റിലായിരിക്കും റെജിസ്ട്രേഷൻ കമ്മറ്റിയുടെ കൗണ്ടർ ഉണ്ടാവുക. അവിടെ നിങ്ങളുടെ ടിക്കറ്റുകൾ ചെക്ക് ചെയ്തു കൗണ്ടർഫോയിൽ സ്വർണ്ണനിറമുള്ള പെട്ടിയിൽ നിക്ഷേപിക്കുന്നു. അവിടെ നിന്നും നിങ്ങൾക്കാവശ്യമുള്ള റിസ്റ്റ് ബാൻഡുകൾ ലഭിക്കുന്നു. അത് കയ്യിൽ ധരിച്ചാൽ മാത്രമേ നിങ്ങളെ ഹാളിലേക്ക് കയറ്റുകയുള്ളു. വൈകുന്നേരം 6 മണിയോടെ സ്വർണ്ണപെട്ടി മെയിൻ സ്റ്റേജിൽ കൊണ്ടുവരികയും, നറുക്കെടുപ്പിലൂടെ മൂന്നു ഭാഗ്യശാലികളെ തിരഞ്ഞെടുക്കുകയും, യഥാക്രമം, ഒരു പവൻ, അര പവൻ, കാൽ പവൻ എന്നീ സ്വർണ്ണനാണയങ്ങൾ ഭാഗ്യശാലികൾക്കു നൽകുകയും ചെയ്യുന്നു. അതിനായി കൗണ്ടർ ഫോയിലിൽ നിങ്ങളുടെ പേരും ഫോൺ നമ്പറും എഴുതാൻ മറക്കാതിരിക്കുക. ടിക്കറ്റുകളുടെ വില്പന അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. 500 പൗണ്ടിന്റെ ഡയമണ്ട് ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു, നൂറിന്റെ ടിക്കറ്റുകൾ തീർന്നു വരുന്നു. ബെഥേൽ കൺവൻഷൻ സെന്ററിന്റെ കപ്പാസിറ്റി കഴിഞ്ഞു പോയാൽ കൗണ്ടർ സെയിൽ ഉണ്ടായിരിക്കുന്നതല്ല. ആയതിനാൽ എല്ലാവരും യൂണിറ്റുകളിൽ നിന്ന് തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കുവാൻ ശ്രമിക്കുക.
238 യാത്രക്കാരുടെ മരണത്തിന് കാരണമായ അപകടം ക്ഷണിച്ചു വരുത്തിയത് പൈലറ്റിൻെറ മാനസികനില എന്ന് സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ. അപകടത്തിൽ പെടുന്നതിന് മുൻപുതന്നെ വിമാനത്തിൽ ഉള്ളവരെ ശ്വാസംമുട്ടിച്ചു കൊല്ലാൻ പൈലറ്റ് വിമാനം അതീവ അന്തരീക്ഷമർദ്ദം ഉള്ള ഉയരങ്ങളിലേക്ക് പറപ്പിച്ചിരുന്നു.

ഏകാകിയും വിഷാദരോഗിയും ആയ ക്യാപ്റ്റൻ സഹാരി അഹമ്മദ് ഷാ അതിനുശേഷമാണ് 238 യാത്രക്കാർ അടങ്ങിയ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീഴ്ത്തിയത് എന്ന് വാർത്താ വൃത്തങ്ങൾ അറിയിച്ചു. കാണാതായ വിമാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വൈമാനിക രംഗത്തെ വിദഗ്ധരാണ് ഇങ്ങനെ ഒരു അനുമാനത്തിൽ എത്തിയിരിക്കുന്നത്. മാർച്ച് 8 2014 നു കാണാതായ വിമാനത്തിനായി ഔദ്യോഗികമായും അനൗദ്യോഗികമായും വൻ തിരച്ചിലാണ് നടത്തിയത്.

ഒന്നുകിൽ ബോയിങ് 777 ന്റെ ഇന്ധനം തീരുംവരെ ക്യാപ്റ്റൻ ഷാ വിമാനം സമുദ്രത്തിനു മുകളിലൂടെ പറത്തുകയോ അല്ലെങ്കിൽ അതിന് കാത്തുനിൽക്കാതെ വിമാനം സമുദ്രത്തിലേക്ക് ഇടിച്ചിറക്കുകയോ ആയിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ദി അറ്റ്ലാന്റികിന് നൽകിയ അഭിമുഖത്തിലാണ് വൈമാനിക വിദഗ്ധൻ വില്യം ലാങ്വിശേ ഇത് വെളിപ്പെടുത്തിയത്. ക്യാബിനിൽ മർദ്ദം കൂട്ടുന്നതിനു മുൻപ് തന്നെ സഹ പൈലറ്റിനെ ക്യാപ്റ്റൻ കൊല ചെയ്യുകയോ നിസ്സഹായൻ ആക്കുകയോ ചെയ്തിരിക്കാം.

ഇലക്ട്രിക്കൽ എൻജിനീയറായ മൈക്ക് എസ്‌മോളിന്റെ അഭിപ്രായത്തിൽ കൊലപാതകങ്ങൾക്കും ആത്മഹത്യക്കും മുൻപ് വിമാനം 40000 അടി ഉയരത്തിൽ എത്തിയിട്ടുണ്ട്. ഉയരങ്ങളിൽ എത്തുമ്പോൾ ഓക്സിജൻ സപ്ലൈ ചെയ്യാൻ ഉപയോഗിക്കുന്ന ഓക്സിജൻ മാസ്ക് പോലും പതിമൂവായിരം അടി ഉയരം വരെയേ പ്രവർത്തിക്കൂ. മാത്രമല്ല അത് 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യാബിനിൽ ഉണ്ടായിരുന്നവർ മിനിറ്റുകൾക്കുള്ളിൽ തന്നെ ശ്വാസം മുട്ടി മരിച്ചിരിക്കാം.
ക്വാലാലംപൂർൽ നിന്ന് ബെയ്ജിങ് ലേക്ക് 2014 മാർച്ച് എട്ടിന് പുറപ്പെട്ട വിമാനത്തിന്റെ തിരോധാനം വൈമാനിക ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുകയാണ്.
ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പ്രമുഖരായ വചനപ്രഘോഷകര്‍ക്കൊപ്പം പ്രസംഗത്തിന് മുൻകാല തെന്നിന്ത്യൻ ചലച്ചിത്രതാരം മോഹിനിയും.
തമിഴ് നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു അന്നത്തെ പേര്. പിന്നീട് സിനിമയിലെത്തിയതിന് ശേഷമാണ് പേരു മോഹിനി എന്നായത്. അഭിനയജീവിതത്തോട് വിട പറഞ്ഞ് വിവാഹം കഴിഞ്ഞ നാളുകള്‍. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയം. അതോടൊപ്പം വിഷാദ രോഗവും പിടികൂടിയിരുന്നു. സൈക്യാട്രിസ്റ്റിന്റെ കീഴില്‍ ചികിത്സയും തേടിയിരുന്നു. വായന പണ്ടേ ഇഷ്ടമായിരുന്നതുകൊണ്ട് ഇക്കാലത്ത് ബൈബിളും ഖുറാനും ബുദ്ധമതഗ്രന്ഥങ്ങളും വായിച്ചു. വീട്ടിലെ ജോലിക്കാരിയുടെ പക്കല്‍ നിന്നാണ് ബൈബിള്‍ കിട്ടിയത്. അന്ന് ബൈബിള്‍ വായിച്ച രാത്രിയില്‍ താന്‍ യേശുവിനെ സ്വപ്‌നം കണ്ടുതുടങ്ങിയെന്നും അതാണ് തന്നെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചതെന്നും മോഹിനി സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്തുവിനെ സ്‌നേഹിച്ചുതുടങ്ങിയ അവസരത്തില്‍ പോലും ഒന്നിലധികം തവണ മോഹിനി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവിടെയെല്ലാം യേശു തന്നെ അത്ഭുതകരമായി രക്ഷിക്കുകയായിരുന്നുവെന്ന് മോഹിനി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. യേശുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഒരു പ്രഭാഷണത്തില്‍ മോഹിനി വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. യേശുവിനെ ഞാന്‍ സ്‌നേഹിച്ചത് യേശു എന്നെ സ്‌നഹിച്ചതുകൊണ്ടാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കണമെങ്കില്‍ അയാളുടെ സ്‌നേഹം നമുക്ക് ആഴത്തില്‍ ബോധ്യപ്പെടണം. യേശുവിന്റെ അടുത്ത് ഞാനെത്തിയില്ലായിരുന്നുവെങ്കില്‍ ഇതിനകം ഞാന്‍ മരിച്ചുപോകുമായിരുന്നു. യേശുവിന്റെ മകളായി, സുഹൃത്തായി, സഹോദരിയായി ഞാന്‍ ഇന്ന് ജീവിക്കുന്നു. യേശുവിനെ അറിഞ്ഞതിന് ശേഷമാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചുതുടങ്ങിയത്.
ഇപ്പോള്‍ വാഷിംങ്ടണില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ക്രിസ്റ്റീന മോഹിനി എന്നാണ് അറിയപ്പെടുന്നതും. നാടോടി, പരിണയം, ഈ പുഴയും കടന്ന്, സൈന്യം തുടങ്ങിയവയാണ് മോഹിനി അഭിനയിച്ച പ്രമുഖ മലയാളചിത്രങ്ങള്‍.
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും പങ്കെടുക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.
[ot-video]
[/ot-video]
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ഈസ്റ്ററിനോട് അനുബധിച്ചു നടത്തിയ ചാരിറ്റിക്ക് ഇതുവരെ 1796പൗണ്ട് (157800 രൂപ ) ലഭിച്ചു .ചാരിറ്റി കളക്ഷന്‍ അവസാനിച്ചതായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ,ഇനി ആരും പണമിടരുതെന്നു അഭൃര്‍ഥിക്കുന്നു ലഭിച്ച പണം മൂന്നായി വിഭജിച്ചു മൂന്നുപെര്‍ക്കായി ( 52600)രൂപ വീതം നല്‍കും .എന്നറിയിക്കുന്നു .പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ നടത്തുന്ന ഈ എളിയ ശ്രമത്തില്‍ പങ്കാളികളായ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു .
നാട്ടിലെത്തിച്ചു പണം നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കമ്മറ്റി തീരുമാനപ്രകാരം , 1796 പൗണ്ടിന്‍റെ ചെക്ക് കണ്‍വീനര്‍ സാബു ഫിലിപ്പ് സെക്രെറ്ററി ടോം ജോസ് തടിയംപാട് എന്നിവര്‍ ഒപ്പിട്ടു നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശക സമിതി അംഗം സുനില്‍ മാത്യുവിനെ ഏല്പിച്ചുകൊടുത്തു .അദേഹം നാട്ടില്‍ പണം എത്തിച്ചു വിതരണം ചെയ്യാനുള്ള നടപിടികള്‍ സ്വികരിക്കും .ചെക്കിന്റെയും ബാങ്കിന്റെ സമ്മിറിസ്റ്റേറ്റമെന്റിന്റെയും ഫോട്ടോ ഇതോടൊപ്പം പ്രസിധികരിക്കുന്നു.
ഞങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനം കൊണ്ട് ഏകദേശം 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ,അതിനു ഞങ്ങള്‍ നല്ലവരായ യു കെ മലയളികളോട് കടപ്പെട്ടിരിക്കുന്നു . ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച . മനോജ് മാത്യു ,ആന്‍റോ ജോസ് ,ബിനു ജേക്കബ് ,നിക്സണ്‍ തോമസ് ,കുറുപ്പ് അശോക .എന്നിവരെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠനു അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനുവേണ്ടിയും,,മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതിൽ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകൾക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടിയും ഇടിഞ്ഞുവീഴറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മക്കളുടെ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും,വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ചാരിറ്റി നടത്തിയത്
മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടർ ഡോക്ടർ രേണു രാജിന്‍റെ വീഡിയോ ഞങ്ങള്‍ പ്രസിധികരിച്ചിരുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കളക്റ്ററുമായി സംസാരിക്കുകയും സഹായം അറിയിക്കുകയും ചെയ്തിരുന്നു . .
മണികണ്ടനു വേണ്ടി യു കെ യിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), , നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526 )ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ..
ലിവര്‍പൂളില്‍ വൃതൃൃസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും ജനശ്രദ്ധ നേടിയിട്ടുള്ള മലയാളി അസോസിയേഷനായ ,ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ACAL ) ഈ വര്‍ഷം ലിവര്‍പൂളില്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി 800 പൗണ്ട് അംഗങ്ങളില്‍നിന്നും ശേഖരിച്ച് ലിവര്‍പൂള്‍ ഫസക്കെര്‍ലി കൗണ്‍സിലര്‍ ലിന്‍സി മെലിയ എല്പിച്ചുകൊണ്ടാണ് അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്
അകാല്‍ പ്രസിഡണ്ട് ജിജിമോന്‍ മാത്യു വില്‍ നിന്ന് ചെക്ക് സ്വികരിച്ചു കൊണ്ട് കൗണ്‍സിലര്‍ ലിണ്ട്സി മെലിയ ACAL അംഗങ്ങളെ അഭിനധിച്ചു .അകാല്‍ എല്ലാവര്‍ഷവും നടത്തുന്ന നേഴ്സ് ഡേ ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ചാണ് ചെക്ക് കൈമാറിയത് ,ലിവര്‍പൂളില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു എന്ന പത്ര വാര്‍ത്ത കണ്ടാണ് ACAL ഈ സദ്ഉദൃമത്തിനുതുനിഞ്ഞത്.

മലയാളി സമൂഹത്തിനു ലോകത്ത് എല്ല സ്ഥലത്തും എത്തിച്ചേരാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് നഴ്സിംഗ് എന്ന ജോലിയാണ്, അതിനു തുടക്കം കുറിച്ച ഫ്ലോറെന്‍സ് നൈറ്റിംഗെയിലിന്റെ ജന്മദിനമാണ് നേഴ്സ് ഡേ ആയി ആഘോഷിക്കുന്നത് എല്ലാവര്‍ഷവും നേഴ്സ് ഡേ ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ കൂടിയാണ് അകാല്‍.
ഈ വര്‍ഷവും അതി മനോഹരമായി നേഴ്സ് ഡേ ആഘോഷം നടന്നു ചടങ്ങില്‍ വച്ച് ബ്രോഡ് ഗ്രീന്‍ ഹോസ്പിറ്റലില്‍ നിന്നും ബെസ്റ്റ് നേഴ്സ് ആയി തിരഞ്ഞെടുത്ത ഷേര്‍ലി ജെയിംസിനെ ആദരിച്ചു. ACAL എന്നാല്‍ ഒരു മലയാളി അസോസിയേഷന്‍റെ ഔദ്യോഗികതകള്‍ ഒന്നും ഇല്ലാതെ ഫാസക്കര്‍ലി മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൗഹൃത കുടുംബ കൂട്ടായ്മകൂടിയാണ് . ലിവര്‍പൂള്‍ സൈന്റ്റ് ഗിലിസ് ഹാളില്‍ മെയ് 25 നാണു ചടങ്ങുകള്‍ നടന്നത്.



ജൂൺ 8 ന് ബോൺമൗത്തിൽ വച്ച് നടന്ന മഴവിൽ സംഗീതത്തിന്റെ ഓളങ്ങൾ ഓരോ സംഗീതപ്രേമികളുടെയും മനസ്സിൽ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു.
രാഗവും, താളവും, ശ്രുതിയും, മേളവും,നിറങ്ങളും കൈകോർത്ത രാവിന് നൃത്തവും കൂടി ചേർന്നപ്പോൾ ഒരു മഴവില്ലിന്റെ പകിട്ടായി മാറി.
വൈകുന്നേരം 04:30 ആരംഭിച്ച സംഗീത വിരുന്ന്, ഏവർക്കും പ്രിയങ്കരനും നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരവുമായ ബ്രിസ്റ്റോൾ മേയർ ശ്രീ ടോം ആദിത്യ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് പ്രശസ്ത ഗായകരായ ജിൻസ് ഗോപിനാഥ്, വാണിജയറാം, ദീപക് യതീന്ദ്രദാസ് എന്നിവരും തിരിതെളിയിച്ചു ഐശ്വര്യപൂർണ്ണമായ ഒരു തുടക്കമിട്ടു. മഴവില്ലിന്റെ സാരഥികളായ അനീഷ് ജോർജ് , ടെസ്സ് മോൾ ജോർജ് ,സംഘടകരായ ശ്രീ ഡാന്റ്റൊ പോൾ, ശ്രീ കെ എസ് ജോൺസൻ , ശ്രീ സുനിൽ രവീന്ദ്രൻ , ശ്രീ ഷിനു സിറിയക് , ശ്രീമതി സൗമ്യ ഉല്ലാസ് , ശ്രീമതി ജിജി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സൈനികരെ ആദരിക്കുവാനായി ”Tribute to Indian soldiers ”എന്ന ഗാനാഞ്ജലി പ്രശസ്ത ഗായിക ഗിരിജ ധബകേ ആലപിക്കുമ്പോൾ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ മിന്നിമറഞ്ഞ ദൃശ്യങ്ങൾ, സൈനികരുടെ ത്യാഗപൂർണമായ ജീവിതത്തെ ഓര്മപെടുത്താൻ ഉതുകുന്നവയായിരുന്നു. ഇന്ത്യൻ സൈനികരെ പ്രതിനിദാനം ചെയ്തുകൊണ്ട് ബോൺമോത്തിലെ കുരുന്നുകൾ സൈനിക വേഷമിട്ട് സല്യൂട്ട് ചെയ്തു നിന്നപ്പോൾ ദേശസ്നേഹത്താൽ സദസ്സിൽ നിന്നും ”ഭാരത് മാതാ കീ ജയ്” കൾ മുഴങ്ങി.
തുടർന്ന് ജിൻസും ,വാണിയും,ദീപകും ചേർന്ന് തീർത്ത ഒരു സംഗീത പെരുമഴയായിരുന്നു , ഒന്നിന് പുറകെ ഒന്നായി എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ , മോഹൻലാൽ ഹിറ്റ്‌സ്, വിജയ് ഹിറ്റ്‌സ് ഗാനങ്ങളിൽ സദസ്സ് ആടി തിമർത്തു.
ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ”ശ്യാമ ഈ സംഗീത് ” എന്ന ഗാനകൂട്ട് അനീഷും , ടെസ്സ യും ഗിരിജയും കൂടി ആലപിച്ചപ്പോൾ . യു കെ യിലെ ഉടനീളം ഉള്ള ഗായകർ അവരുടെ ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കൈയിലെടുത്തു.

ഓരോ ഗാനത്തിനും ആമുഖമെന്നപോൽ സംഗീതം , വരികൾ ,പാടിയവർ തുടങ്ങിയവരെ കുറിച്ചുള്ള വിരസത ഇല്ലാത്ത വിവരണം, പ്രശസ്ത അവതാരകയും കവയത്രിയുമായ രശ്മിയുടെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചത് അതാതു ഗാനത്തിന്റെ ശില്പികളെകുറിച് അറിയുന്നതിന് സദസ്സിനെ സഹായിച്ചു.
സന്തോഷ് നമ്പ്യാരുടെയും കൂട്ടരുടെയും ലൈവ്ഓർക്കസ്ട്ര മഴവില്ലിന്റെ സവിഷേതയായി മാറിയിട്ട് നാളുകൾ ഏറെ ആയെങ്കിലും, ഒരു പുതു അനുഭവം പോലെ ഒരു പാളിച്ച പോലും വരാതെ യുകെയിൽ ഉടനീളം നിന്ന് എത്തിയവുടെയും ,പ്രശസ്ത ഗായകരുടെയും ശബ്ദത്തിന് താളമിട്ടു. എല്ലാവരുടെയും പ്രശംസക്ക് പത്രമാവുകെയും ചെയ്തു.
ഈ വർഷത്തെ മഴവിൽ സംഗീതത്തിന്റെ ശബ്ദ വെളിച്ചം നിയന്ത്രിച്ചത് ബീറ്സ് ഡിജിറ്റൽ യുകെ യുടെ ബിനു ജേക്കബ് ആയിരുന്നു … ഈ നോർതംപ്റ്റൻ സ്വദേശി കഴിഞ്ഞ നാലു വർഷമായി മഴവിൽ സംഗീതത്തോടൊപ്പം സഞ്ചരിക്കുന്നു ..

പതിവുപോലെ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ ഓരോ ഗാനത്തിന്റെയും ദൃശ്യങ്ങൾ മിന്നിമറഞ്ഞത് ആസ്വാദനത്തിന്റെ ആഴം പതിന്മടങ്ങാക്കി. ശ്രി വെൽസ് ചാക്കോ യുടെ നേതൃത്വത്തിലുള്ള കളർ മീഡിയ യുകെയിൽ പ്രശ്സതരാണ്
മഴവില്ലിന്റെ നിറങ്ങൾ ഒട്ടും ചോർന്നുപോകാതെ ഒപ്പിയെടുത്ത ജിനു സി വർഗീസ് (ഫോട്ടോജിൻസ്) , റോണി ജോർജ് (എ ർ ഫോട്ടോഗ്രാഫി) , സന്തോഷ് ബെഞ്ചമിൻ (എസ് എൻ ഫോട്ടോഗ്രാഫി) എന്നിവർ എന്നും മഴവില്ലിനോടൊപ്പോം സഞ്ചരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു.
നല്ല സംഗീതത്തോടൊപ്പോം നല്ല ഭക്ഷണവും ഒരുക്കിയിരുന്നു മഴവിൽ സംഗീതം.
യു കെ യിലെ പ്രശസത ഷെഫ് അബ്ദുൾ മുനീറിന്റെ രുചികരമായ കേരള ഭക്ഷണവും ആസ്വദിക്കുവാനുള്ള ഒരവസരവും കൂടി കാണികൾക്കു ഉണ്ടായി.
ബോൺമൗത് തമിഴ് കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്, ലണ്ടൻ വാട്ഫോർഡിൽ നിന്നുമുള്ള ജയശ്രീയും സംഘവും അവതരിപ്പിച്ച ഡാൻസ്കൾ …….
തുടങ്ങിയവ മഴവില്ലിന് കൂടുതൽ നിറങ്ങളേകി.
രാത്രി പതിനൊന്നു മണിയോടുകൂടി കൊടിയിറങ്ങിയ സംഗീത ഉത്സവത്തിന്, ഗായകർക്കുള്ള ഉപഹാരവും വിശിഷ്ട അതിഥികളുടെ കൈയില്നിന്നും വാങ്ങാനുള്ള അവസരവും ഉണ്ടായി.
ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എന്തിന് ഇംഗ്ലണ്ട്, പോളണ്ട്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മഴവില്ലിന്റെ സദസ്സിൽ ആസ്വാദകരായി എന്നതിലൂടെ സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലായെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
യു കെ യിലുടനീളമുള്ള അഞ്ഞൂറില്പരം കലാകാരൻ മാരും ആസ്വാദകരും അണിനിരന്ന ഒരു വേദിയായി മഴവിൽ സംഗീതം നിറഞ്ഞൊഴുകിയ ഈ വേളയിൽ
അടുത്ത മഴവില്ലിനായുള്ള കാത്തിരിപ്പിനു തുടക്കമിക്കുകൊണ്ടു …
നന്ദിയോടെ മഴവില്ല് ഭാരവാഹികൾ.