സ്റ്റീവനേജ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കരുത്തു പകരുന്ന നിരവധി സംഭാവനകളും ഊര്‍ജ്ജവും യു കെ യില്‍ നിന്നും പകര്‍ന്നു നല്കിപ്പോരുന്ന ഐഒസി യുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമെന്ന് കമല്‍ ദളിവാല്‍. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) യും, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സും സംയുക്തമായി നിര്‍മ്മിച്ച ‘നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന ഹൃസ്യ ചിത്രം യു കെ യില്‍ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ഐഒസി ദേശീയ അദ്ധ്യക്ഷന്‍ കമല്‍ ദാളിവാല്‍.
രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്ന പ്രത്യുത ചിന്തോദീപകമായ ഷോര്‍ട്ട് ഫിലിമിലൂടെ നാം കണ്മുന്നില്‍ കണ്ടുപോരുന്നതും അനുഭവിക്കുന്നതുമായ നിഷ്ടൂര സത്യങ്ങള്‍ തുറന്നു കാണിക്കുകയും, അത് തങ്ങളുടെ വിധിയല്ലെന്നും അതിനെ തട്ടി മാറ്റുവാനും, സുരക്ഷിതഭാവി ഉറപ്പാക്കുവാനും ഓരോരുത്തര്‍ക്കും അവകാശവും, അവസരവുമാണ് ഈ ആസന്നമായ തിരഞ്ഞെടുപ്പ് നല്‍കുന്നതെന്ന ബോദ്ധ്യം പകരുവാന്‍ ഉതകുന്നതുമായ ഒരു കഥാതന്തുവാണ് ഈ ചിത്രത്തിന്റെ സാരാംശം.
ഭാരതത്തിന്റെ ഭാവി സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിക്കുവാനുള്ള അദമ്യമായ ആഗ്രഹവും, രാജ്യ സ്‌നേഹവും ഉണര്‍ത്തിയ ആസന്നമായ തെരഞ്ഞെടുപ്പിന്റെ ജ്വരത്തില്‍ കോണ്‍ഗ്രസ്സ് അനുഭാവികളുടെ ഒരു കുടുംബ കൂട്ടായ്മ്മ സ്റ്റീവനേജില്‍ സംഘടിപ്പിച്ച വേദിയില്‍ വെച്ചാണ് കമല്‍ജി ‘നമ്മള്‍ ഇന്ത്യയെ വീണ്ടുക്കും’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ജോണി കല്ലടാന്തിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ഐഒസി ദേശീയ നേതാക്കളായ ഗുര്‍മിന്ദര്‍, അശ്രാജി, ഷമ്മിജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഹൃസ്യ സിനിമയെപ്പറ്റി ആമുഖമായി ഐഒസി കേരള ചാപ്റ്റര്‍ സെക്രട്ടറി രാജേഷ് വി പാട്ടില്‍ പ്രതിപാദിക്കുകയും, പരമാവധി വീഡിയോ ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.
പ്രത്യുത ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനം കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. പത്തനംതിട്ട പാര്‍ലിമെന്റ് മണ്ഡലത്തിന്റെ അടൂരില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് അദ്ദേഹം സിഡി പ്രകാശനം നിര്‍വഹിച്ചത്. ഐഒസി (യു കെ) കേരള ചാപ്റ്റര്‍ ദേശീയ അദ്ധ്യക്ഷന്‍ സുജു ഡാനിയേലില്‍ നിന്നും സി ഡി സ്വീകരിച്ചു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
വീഡിയോ കാണാം
ബാലസജീവ് കുമാര്‍
ഹോര്‍ഷം: യുക്മയിലെ ഏറ്റവും കരുത്തുറ്റ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്‍ 2019 – 21 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പരിപാടികളുമായി അരങ്ങത്ത് എത്തുകയാണ്. ആക്ടിങ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെയും സെക്രട്ടറി ജിജോ അരയത്തിന്റെയും ട്രെഷറര്‍ ജോഷി ആനിത്തോട്ടത്തിലിന്റെയും റീജിയണല്‍ കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളിലെ ഭരണസമിതികളില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് റീജിയണിലെ യുക്മ അംഗ അസോസിയേഷനുകളുടെ ഏകീകൃത പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാനുള്ള യത്‌നത്തിലാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലാലു ആന്റണിയുടെ നേതൃത്വത്തില്‍ റീജിയന്‍ കൈവരിച്ച പ്രവര്‍ത്തന നേട്ടങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോകുന്നതിനും പുതിയ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തുന്നതിനും തെരഞ്ഞടുക്കപെട്ട റീജിയണല്‍ കമ്മറ്റി ഒന്നടങ്കം തീരുമാനിച്ചു. അപ്രകാരമാണ് ജാതി മത രാഷ്ട്രീയ ഭിന്നതകള്‍ക്കിടമില്ലാത്ത മലയാളികളുടെ ആവേശമായ കായിക പ്രാധാന്യമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ആശയം ഉദിച്ചത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെ നേതൃത്വത്തിലുള്ള റീജിയണല്‍ കമ്മറ്റി ഓള്‍ യുകെ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുവാന്‍ തീരുമാനിച്ചു.
പ്രൈം കെയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിങ് ട്രോഫിയും 1001 പൗണ്ട് കാഷ് പ്രൈസ് ഒന്നാം സമ്മാനവും ഗര്‍ഷോം ടിവി സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും 501 പൗണ്ട് രണ്ടാം സമ്മാനവും സെമി ഫൈനലിസ്റ്റുകള്‍ക്ക് 101 പൗണ്ട് വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്ന ഓള്‍ യുകെ 20 – 20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് മെയ് 27 ന് ഹോര്‍ഷാമില്‍ അരങ്ങേറുന്നത്. മലയാളികളുടെ കായിക പ്രവണതയെ ഉത്തേജിപ്പിക്കുക എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ആയുള്ളതുകൊണ്ട് ഈ മത്സരത്തില്‍ മലയാളികള്‍ മാത്രമുള്ള ടീമിന് മാത്രമേ പ്രവേശനം സാധ്യമാകു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്ക് മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളു എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.
മത്സരങ്ങള്‍ കാലത്ത് 8.30 ന് ആരംഭിക്കുമെങ്കിലും യുകെയിലെ മലയാളികള്‍ തമ്മിലുള്ള ഒരു സൗഹാര്‍ദ്ദ പോര് എന്ന നിലയ്ക് ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരേണ്ട ടീമുകളുടെ മത്സര ക്രമങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നതാണ്. യുക്മ സൗത്ത് റീജിയന്റെ ആദ്യ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാനെയും ക്രിക്കറ്റ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ശ്രീ അനില്‍ വര്‍ഗീസ് , സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനു ജോസ്, ലിറ്റോ കൊരുത്ത് , വരുണ്‍ ജോണ്‍, ബിബിന്‍ എബ്രഹാം എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അതോടനുബന്ധിച്ചു നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് യുക്മ സൗത്ത് ഈസ്റ്റ് റീജിയനെ ഏറ്റവും കരുത്തുറ്റ റീജിയന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയ യുക്മ മുന്‍ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് , സൗത്ത് ഈസ്റ്റ് റീജിയണല്‍ മുന്‍ സെക്രെട്ടറി അജിത്ത് വെണ്മണി മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജോമോന്‍ കുന്നേല്‍ എന്നിവരെ ആദരിക്കുന്നതാണ്.
ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും മത്സര നിയമാവലിക്കുമായി താഴെ പറയുന്നവരെ ബന്ധപെടുക.
ജോമോന്‍ ചെറിയാന്‍ 07588429567
അനില്‍ വര്‍ഗീസ് 07462157487
എഡ്വിന്‍ ജോസ് 07708933267
ലണ്ടന്‍: നന്മയുടെയും സമ്പല്‍ സമൃദ്ധിയുടെയും വിഷുദിനം കൂടി കടന്നു വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ ആശംസകള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഏപ്രില്‍ 27ന് വിപുലമായ ചടങ്ങുകളോട് ക്രോയിഡോണില്‍ വെച്ച് നടക്കും. എല്ലാവര്‍ഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍.
പണ്ട് നമ്മുടെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ആഘോഷങ്ങള്‍ എല്ലാം തന്നെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കുട്ടായ്മയായിരുന്നു. അതേ മാതൃകയില്‍ എല്ലാവരും ഒത്തുചേര്‍ന്നു വിഷു വിഭവങ്ങള്‍ തയാറാക്കി, ഒരുമയോടെ പ്രാര്‍ത്ഥനകള്‍ നടത്തി ആഘോഷങ്ങള്‍ നടക്കുന്നു എന്ന പ്രത്യേകതയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ മാത്രമാണ്. ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് 5.30 മുതല്‍ ആരംഭിക്കും ഭജന (byആര്ട്ട് ഓഫ് ലിവിങ്) വിഷുക്കാഴ്ച്ച, നൃത്തശില്പം (L H A) ദീപാരാധന, വിഷുസദ്യ, ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വിഷു സദ്യയും ലണ്ടന്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ആഘോഷം തന്നെയാണ്.
ഈ വരുന്ന 27 തീയതി നടക്കുന്ന വിഷു ആഘോഷങ്ങള്‍ പങ്കെടുക്കുന്നതിനായി എല്ലാവരെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നു, എല്ലാ യു.കെ മലയാളികള്‍ക്കു നന്മയുടെയും സ്‌നേഹത്തിന്റെയും വിഷു ആശംസകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ആയി
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
സ്റ്റീവനേജ്: ‘അഖണ്ഡ ഭാരതം,നാനാത്വത്തില്‍ ഏകത്വം,വിശ്വാസ സംരക്ഷണം, ഭക്ഷണവും, വസ്ത്രവും തീരുമാനിക്കുവാനുള്ള അവകാശം തുടങ്ങി പഴയസ്വാതന്ത്ര ലഭ്ദിയുടെ ജനാധിപത്യ ഭാരത സംസ്‌കാരം ഊട്ടി ഉറപ്പിക്കുവാനുള്ള അവസാന അവസരമാണിതെന്നും ആസന്നമായ തിരഞ്ഞെടുപ്പിലൂടെ ഭാരത ജനതയ്ക്ക് മുമ്പാകെ കോണ്‍ഗ്രസ് സുരക്ഷിത ഭാരത വാഗ്ദാനം ആണ് നല്‍കുന്നതെന്നും’ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) അദ്ധ്യക്ഷന്‍ കമല്‍ ദാളിവാല്‍. ‘വികസന ഇന്ത്യ, അധംകൃതരുടെയും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മതന്യുന പക്ഷങ്ങളുടെയും സുരക്ഷിതഭാവി എന്നിവ ആണ് തിരഞ്ഞെടുപ്പ് വാഗ്ദാനം ആയി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാണിക്കുന്നത്. ഭാരത രക്ഷക്കായി ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിനെ വീണ്ടും ഭരണ തലത്തിലെത്തിക്കുവാനും, ജനഹൃദയ നായകനായ രാഹുല്‍ ഗാന്ധിയെ നാടിന്റെ നേതൃത്വം ഏല്‍പ്പിക്കുവാനും ആസന്നമായ തിരഞ്ഞെടുപ്പില്‍ ഏവരുടെയും നിര്‍ലോഭമായ അദ്ധ്വാനം ഉണ്ടാവണമെന്നും’ കമല്‍ കൂട്ടിക്കിച്ചേര്‍ത്തു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നോര്‍ത്ത് റീജിയന്റെ നേതൃത്വത്തില്‍ സ്റ്റീവനേജില്‍ നടത്തപ്പെട്ട യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമല്‍. കമല്‍ കേക്ക് മുറിച്ചു യോഗം ഉദ്ഘാടനം ചെയ്തു. ദേശീയനേതാക്കള്‍ക്കു ബൊക്കെകള്‍ നല്‍കി ആവേശോജ്ജ്വല സ്വീകരണമാണ് സ്റ്റീവനേജില്‍ നല്‍കിയത്.
പൊതുയോഗത്തില്‍ അഭിസംബോധന ചെയ്തു കൊണ്ടു ഐഒസി ദേശീയ വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍ രണ്‍ധാവ ‘ജനാധിപത്യത്തെയും രാജ്യ നീതിയെയും നിയന്ത്രിക്കേണ്ട അധികാര കേന്ദ്രങ്ങളില്‍ തല്‍പരകക്ഷികളുടെ നിയന്ത്രണവും വിന്യാസവും രാജ്യത്തിന്‍ന്റെ നിലനില്പിനു തന്നെ ഭീഷണിയാണ്. വര്‍ഗ്ഗീയ കലാപങ്ങളും, കൊലകളും കണ്ടു മനസ്സാക്ഷി മരവിച്ച ഭാരത ജനത ഇനിയും ഒരവസരം കൂടി നല്‍കിയാല്‍ രാജ്യത്തിന്റെ ശിഥിലീകരണത്തിനും, സ്വേച്ഛാധിപത്വ വാഴ്ചക്കും കൊള്ളയടിക്കും വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ക്കും രാജ്യത്തിന്റെ വിനാശത്തിനും നേര്‍ സാക്ഷിയാവേണ്ടി വരും’ എന്നും ഗുര്‍മിന്ദര്‍ രണ്‍ധാവ ഓര്‍മ്മിപ്പിച്ചു.
ഐഒസി ദേശീയ സെക്രട്ടറി ആശ്ര അംജ്ജും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. ‘ആസന്നമായ തെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ സങ്കീര്‍ണ്ണമായ വലിയ ഉത്തരവാദിത്വം ആണ് നല്‍കുന്നത്. വീണ്ടും വര്‍ഗ്ഗീയ വിഷവിത്തുകള്‍ രാജ്യത്തു തുടരുവാന്‍ അനുവദിച്ചാല്‍ മറ്റൊരു ജനാധിപത്യ പ്രക്രിയക്കു രാജ്യത്താനാവും എന്ന് വിശ്വസിക്കുവാനാവില്ല. രാജ്യനീതി ഒരിക്കലും പ്രതീക്ഷിക്കുവാനാവില്ല. ഭാരത രക്ഷ കോണ്‍ഗ്രസ്സില്‍ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. നമ്മുടെ നാനാവിധ ബന്ധങ്ങള്‍ പോളിംഗ് വര്‍ദ്ധനവിനും കോണ്‍ഗ്രസ്സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും സഹായകരമാവട്ടെ’ എന്നും ആശ്ര അംജ്ജും പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച ഐഒസി ദേശീയ വനിതാ പ്രസിഡന്റ് ഷമ്മി ‘നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും, ജീവിത മൂല്യങ്ങളും സംരക്ഷിക്കപ്പെടുവാനും, കൊള്ളക്കാരുടെയും വര്‍ഗ്ഗീയ വിഷക്കോമരങ്ങളുടെയും കയ്യില്‍ നിന്നും ഭാരത മോചനത്തിനായി കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കുക എന്ന അനിവാര്യമായ കടമ നിറവേറ്റുവാനും, ഏവരും തങ്ങളുടെ പരമാവധി ബന്ധങ്ങള്‍ ഉപയോഗിക്കണം എന്നും അത് ഏതൊരു രാജ്യ സ്‌നേഹിയുടെയും ബാദ്ധ്യസ്ഥതയാണിതെന്നും’ ഓര്‍മ്മിപ്പിച്ചു.
ഐഒസി കേരള ചാപ്റ്റര്‍ ജോ.സെക്രട്ടറി ജോണി കല്ലടാന്തിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ വൈരികളുടെ കിരാത ആക്രമണത്തില്‍ നിഷ്ടൂരമായി കൊലചെയ്യപ്പെട്ട സുഹൈബ്, ശരത്‌ലാല്‍, കൃപേഷ് തുടങ്ങിയ യുവ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് ആമുഖമായി മൗനപ്രാര്‍ത്ഥന നടത്തി. ജിമ്മി തോമസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ‘വന്ദേമാതരം’ ആലപിച്ചു യോഗനടപടികള്‍ ആരംഭിച്ചു. യോഗത്തില്‍ രാജേഷ് പാട്ടില്‍, ഹരിഹരന്‍, പ്രസാദ് നമ്പ്യാര്‍, സത്യവേല്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
മനോജ് ജോണ്‍,ജോയ് ഇരുമ്പന്‍, തങ്കച്ചന്‍ ഫിലിഫ്, സെബിന്‍ പടിഞ്ഞാറേക്കുറ്റ്, ജോയ് ചെറുവത്തൂര്‍, ജോസ് കാളാംപറമ്പില്‍, സാംസണ്‍, റോയിസ്, അജിമോന്‍, തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ജിന്‍ടു ജിമ്മി, ടെസ്സി സോണി തുടങ്ങിയവര്‍ സഹകാരികളായിരുന്നു. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.
‘ജനഗണമന’ ആലാപനത്തിനു ശേഷം യോഗനടപടികള്‍ സമാപിച്ചു. സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.
ന്യൂസ് ഡെസ്ക്
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ നേരിൽ കാണാനുമായി പാലായിൽ എത്തി. പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിൽ എത്തിയത്. പാലാ സെന്റ് തോമസ് കോളജിന്റെ ഗ്രൗണ്ടിൽ അദ്ദേഹം ഹെലികോപ്ടറിൽ ഇറങ്ങി. രാഹുലിന്‍റെ വരവറിഞ്ഞ് നൂറുകണക്കിന് ആളുകൾ പാലായിൽ തടിച്ചുകൂടിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂലം വൻ സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പാലാ സാക്ഷ്യം വഹിച്ചത്.
പത്തനംതിട്ടയിലെ പ്രചാരണ യോഗത്തിനു ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തിയത്. കേരളത്തിന്‍റെ ശബ്ദമായിരുന്ന നേതാവായിരുന്നു കെ.എം.മാണിയെന്നും മുതിർന്ന നേതാവിന്‍റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൻ ജോസ് കെ.മാണി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ രാഹുലിനെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്-എം എംഎൽഎമാർ, നേതാക്കൾ, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ വൻനിര രാഹുലിനൊപ്പം ഉണ്ടായിരുന്നു.
രാജേഷ് ജോസഫ്
‘എല്ലാ മനുഷ്യരും അവിടുത്തെ പ്രകീർത്തിക്കട്ടെ, ജറുസലെമില്‍ അവിടുത്തേക്കു കൃതജ്‌ഞതയര്‍പ്പിക്കട്ടെ’ എന്ന തോബിത് വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വത്തിൽ വാർഷിക ധ്യാന ശുശ്രുഷകൾക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാൻ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങൾ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാൻ അവിടുന്ന് ഉത്‌ബോധിപ്പിച്ചു
ഫാദർ സോജി ഓലിക്കൽ നേതൃത്വത്തില്‍ സെഹിയോൻ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രിൽ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
ന്യൂസ് ഡെസ്ക്
പാരിസിലെ പ്രശസ്തമായ നോട്ടർ ഡേം കത്തീഡ്രലിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ കാത്തലിക് ചർച്ചിന്റെ അധീനതയിലുള്ളതാണ് ഈ കത്തീഡ്രൽ. 850 വർഷം പഴക്കമുള്ള ചർച്ച് പുരാതന ഗോതിക് മാതൃകയിൽ നിർമ്മിച്ചതാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നടന്നുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളാകാം അഗ്നി ബാധയ്ക്ക് കാരണമെന്നു കരുതുന്നു.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോൺ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്നത് അദ്ദേഹം മാറ്റി വച്ചിട്ടുണ്ട്. അതിഭയാനകമായ രീതിയിലുള്ള അഗ്നിബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് പാരിസ് മേയർ പറഞ്ഞു.
ന്യൂസ് ഡെസ്ക്
ആധുനിക മാദ്ധ്യമ വാർത്തകളിൽ പിന്തുടരുന്ന തെറ്റായ പ്രവണതയ്ക്ക് എതിരെ വിമർശനവുമായി യുകെ മലയാളി. മതത്തിന്റെയോ രാഷ്ട്രീയ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തിൽ മനുഷ്യനെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്ന മാദ്ധ്യമ സംസ്കാരത്തിനെതിരെയാണ് സ്റ്റീഫൻ കല്ലടയിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസിലൂടെ റേറ്റിംഗും ഹിറ്റും വർദ്ധിപ്പിക്കുന്നതിനായി വ്യക്തിത്വത്തെ വില്പന ചരക്കാക്കുന്ന രീതി മാറണമെന്നാണ് അദ്ദേഹം കുറിച്ചത്.
സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സ്റ്റീഫൻ കല്ലടയിൽ ഇതിനു മുൻപും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അശുദ്ധ ആർത്തവം എന്ന പേരിൽ സ്റ്റീഫൻ രചിച്ച കവിത സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ കവിത. യുകെയിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. ലണ്ടൻ ജംഗ്ഷൻ എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സ്റ്റീഫൻ കല്ലടയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ഒരു വ്യക്തിയെ വിവരിച്ചു കാട്ടുവാനുള്ള മാർഗരേഖയായി ഏവരും ഇന്ന് കാണുന്നത് അവന്റെ മതവും ജാതിയും അല്ലെങ്കിൽ ആ വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകളും ആണ്.
ഇരയോ കുറ്റവാളിയോ വിജയിയോ പരാജിതനോ ആരുമായിക്കോട്ടെ, അവൻ അല്ലെങ്കിൽ അവൾ അറിയപ്പെടുന്നത് മതത്തിന്റെയോ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിലായിരിക്കും.
ഉദാഹരണത്തിന്, കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റു മരിച്ചു, കോട്ടയത്ത് ബിജെപിക്കാരൻ കൊല്ലപ്പെട്ടു, രണ്ടു കോൺഗ്രസ്സുകാർ പിടിയിൽ, അല്ലെങ്കിൽ ആദിവാസി പെൺകുട്ടിക്ക് പദ്മശ്രീ ലഭിച്ചു.
ഇക്കൂട്ടർക്കൊന്നും സ്വന്തമായി ഒരു പേരോ, വ്യക്തിത്വമോ ഇല്ലാത്തവരായിരിക്കില്ല എങ്കിലും ഇവർ അറിയപ്പെടുന്നതു മേല്പറഞ്ഞ വിശേഷണങ്ങളാൽ ആയിരിക്കും.
ഇങ്ങനെയുള്ള വാർത്താ ശീർഷകങ്ങൾ കൊടുത്തു സാധാരണ ജനങ്ങളുടെ ലോലമനസ്സുകളിലേക്കു വെറുപ്പിൻ്റെയോ പ്രതികാരത്തിൻ്റെയോ അപകർഷതാ ബോധത്തിൻ്റെയോ വിഷം കുത്തിവെക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകർ തന്നെയാണ്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് അവയുടെ കമൻറ് ബോക്സുകൾ തെറിയുടെ പൂര പറമ്പുകൾ ആക്കിമാറ്റും, മരിച്ചുപോയ അപ്പനെയും അമ്മയെയും വരെ ഇവർ വിളിച്ചുണർത്തും,
സാക്ഷരതയുടെയും മത സൗഹാർദ്ദത്തിന്റെയും സംസ്കാരങ്ങളുടേയുമൊക്കെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളിയുടെ മനസ്സിലേക്ക് ബ്രേക്കിംഗ് ന്യൂസുകളിലൂടെ കലിപ്പിൻ്റെ വിത്തുപാകിയാലേ ഇത്തരക്കാർക്ക് നേട്ടമുണ്ടാകുകയുള്ളു, അവരുടെ ഹിറ്റും സർക്കുലേഷനും ഒക്കെ വർദ്ധിക്കൂ.
ഒരു മനുഷ്യനെ ആദ്യം ഒരു വ്യക്തിയായല്ലേ കാണേണ്ടത്, അതിനുശേഷമല്ലേ അവൻ്റെ വിശേഷണങ്ങളിലേക്കു ഇറങ്ങിച്ചെല്ലേണ്ടതായിട്ടുള്ളൂ. ഇവിടെ സിപിഎംകാരൻ പീഡിപ്പിച്ചു, കോൺഗ്രസുകാരൻ കൊന്നു, ബിജെപിക്കാരൻ അങ്ങനെ ചെയ്തു എന്ന് പറയുകയോ എഴുതുകയോ ചെയ്യുന്നതിന് മുൻപ് ആദ്യം ആവ്യക്തിയെ അല്ലേ വെളിപ്പെടുത്തേണ്ടത്? അതിനുശേഷമല്ലേ അവൻ്റെ മറ്റു ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത്?
ഇത്തരുണത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ വരെ, നമ്മളുടെ മനസ്സലിലേക്കു നമ്മൾ അറിയാതെ കടന്നുവരുന്ന വൈറസുകളെ നമ്മൾ തന്നെ നിയന്ത്രിക്കേണ്ടതായിരിക്കുന്നു”.
സ്റ്റീഫൻ കല്ലടയിൽ
ന്യൂസ് ഡെസ്ക്
അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.
റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും. വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.
ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.
100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന് പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.
റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ് പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
ലേണർ ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരിൽ നിന്ന് മോശമായ രീതിയിലുള്ള പെരുമാറ്റങ്ങൾ അനുഭവിക്കേണ്ടി വരുന്നതായ പരാതികൾ പെരുകുന്നു. ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡാർഡ്സ് ഏജൻസിയ്ക്ക് ലൈംഗിക അതിക്രമം അടക്കമുള്ള മോശമായ അനുഭവങ്ങൾ ഉണ്ടായതായുള്ള 246 പരാതികളാണ് ഏപ്രിൽ 2018 മുതൽ മാർച്ച് 2019 വരെയുള്ള കാലയളവിൽ ലഭിച്ചത്.
2017-2018 കാലയളവിൽ 200 പരാതികളാണ് ലഭിച്ചിരുന്നത്. 2015 -16 കാലഘട്ടത്തിൽ 75 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ മൂന്നു മടങ്ങ് വർദ്ധനവാണ് അടുത്ത ടേമിൽ രേഖപ്പെടുത്തപ്പെട്ടത്. പരാതികളുടെ അടിസ്ഥാനത്തിൽ 40 ഇൻസ്ട്രക്ടർമാർക്കെതിരെ നടപടിയുണ്ടായി. 10 ഇൻസ്ട്രക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി. 135 കേസുകൾ ഡിവിഎസ്എ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
പരാതികൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ക്ലാസുകൾ വീഡിയോ റെക്കോർഡ് ചെയ്യണമെന്ന നിർദ്ദേശം ഉയരുന്നത്. ഇൻസ്ട്രക്ടർ ട്രെയിനിംഗിൽ സേഫ് ഗാർഡിംഗും ഉൾപ്പെടുത്തണമെന്നും ആവശ്യ ഉയർന്നിട്ടുണ്ട്. ലേണർ ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും ഉണ്ടാവുമെന്ന് ഡിവിഎസ്എ വൃത്തങ്ങൾ പറഞ്ഞു.