ബ്രംപ്ടൺ/ആലപ്പുഴ: നെഹ്രുട്രോഫി അതിന്റെ യശസ്സ് പ്രവാസി നാട്ടിലും ഉയര്‍ത്തി കൊണ്ട് ആർക്കും തടുക്കാനാകാത്ത ആവേശത്തോടെ നടന്നു.
ഓളപ്പരപ്പുകളെ കീറിമുറിച്ച് ക്യാനഡ ഗ്ലാഡിയറ്റേഴ്സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടൻ കുതിച്ചെത്തിയപ്പോൾ ക്യാനഡയിലെ പുന്നമട കായൽ എന്ന് വിശേഷിപ്പിക്കാവുന്ന പ്രഫസേഴ്സ് ലേക്കിന്റെ ഇരുകരകളും ആവേശത്തിമിർപ്പിലാണ്ടു. പത്താമത് കനേഡിയൻ നെഹ്റുട്രോഫി കിരീടത്തിൽ ക്യാനഡ ഗ്ലാഡിയറ്റേഴ്സ് ടീം മുത്തമിട്ടു. സ്ത്രീകൾ മാത്രം തുഴഞ്ഞ ക്യാനഡ ലയൺസ് തുഴഞ്ഞ കുട്ടനാടൻ ചുണ്ടനും വിജയിയായി.
ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടനില്‍ വെച്ച് ആണ് നടന്നത്. ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടന്‍ ജലോല്ത്സവം എന്നപേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു.കഴിഞ്ഞ പത്തു വര്‍ഷമായി കാനഡയില്‍ നടന്നു വരുന്ന ഈ വള്ളംകളിക്ക് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പ്രതിപക്ഷ നേതാവ് ആൻഡ്രൂസ് സച്ചീർ , കേരളസംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഉൾപെടെ ജലോത്സവത്തിന് ആശംസകൾ അയച്ച് പിന്തുണ അറിയിച്ചതായി ബ്രംപ്ടന്‍ മലയാളി സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം,ഓവർസീസ് മീഡിയ കറസ്പോണ്ടൻറ് ഡോ.ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ അറിയിച്ചു.
കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടൻ പ്രഫസേഴ്സ് ലേക്കിൽ 11 മുതൽ 5 മണി വരെ 4 ഹീറ്റ്സിലായി 16 ടീം മുകൾ തുഴയെറിഞ്ഞു. സ്ത്രീകൾ മാത്രം തുഴയുന്ന 8 ടീം വേറേയും ഉണ്ടായിരുന്നു.വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിരുന്നത്.
ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൌണ്‍ ഉദ്ഘാടനം ചെയ്തു. എം.പിമാരായ റൂബി സഹോത്ത, രമേശ് സങ്ക, സോണിയ സിന്ദു ,കമൽ കേറാ, ജോൺ ബ്രസാർസ്, എം.പി.പി മാരായ അമർ ജ്യോതി സിന്ദു, സാറാ സിങ്ങ് ഡപൂട്ടി പോലീസ് ചീഫ് മാർക്ക് ആൻഡ്രൂസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഒന്റാറിയോ സ്റ്റേറ്റ് സഹമന്ത്രി പ്രമീദ് സിംഗ് സർക്കാരിയ സമ്മാനദാനം നിർവഹിച്ചു. മനോജ് കർത്തയായിരുന്നു മുഖ്യ സ്പോൺസർ.
സമാജം വൈസ് പ്രസിഡണ്ട് ഗോപകുമാര്‍ നായര്‍ ,ജനറല്‍ സെക്രട്ടറി ലതാമേനോന്‍ സമാജം സെക്രട്ടറി ബിനു ജോഷ്വാ,മജു മാത്യു, തോമസ് വര്‍ഗീസ് ,ജോയിന്റ്റ് സെക്രട്ടറി ഉമ്മന്‍ ജോസഫ്, ഫാസില്‍ മുഹമ്മദ്,മത്തായി മാത്തുള്ള, സഞ്ജയ് മോഹന്‍ സജീവ് കോയ ,ഷിബു ചെറിയാന്‍ പുന്നശേരില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകള്‍ കത്തിച്ചാമ്പലാവുകയാണ്. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിലാണ് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ ആളിപ്പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ബാധിച്ചതിനേക്കാൾ 80 ശതമാനം അധികം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചു. മാത്രമല്ല ആമസോൺ മേഖലയിലെ പകുതിയിലധികം പ്രദേശവും ഇപ്പോൾ പലതരം പാരിസ്ഥിതിക ഭീഷണികളിലുമാണ്. ഈ വർഷം ഇതുവരെ ഏകദേശം 79,000 കാട്ടുതീകളാണു ബ്രസീലിൽ രേഖപ്പെടുത്തിയത്– ഇതേ കാലയളവിൽ കഴിഞ്ഞ വർഷമുണ്ടായിരുന്നതിനേക്കാള്‍ 85% വർധന. അതിൽ പകുതിയിലേറെയും ആമസോൺ കാടുകളിൽ. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രമുണ്ടായത് 9500 ലേറെ കാട്ടുതീയാണ്.ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിലുണ്ടായ തീ ആഗോളതലത്തിൽ ചർച്ചയായി മാറിയിരുന്നു. ഫ്രാൻസിലെ ബിയാരിറ്റസ്സിൽ നടക്കുന്ന ജി–7 ഉച്ചകോടിയിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു.
കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ, മഴക്കാടുകളിലെ തീപിടുത്തത്തെ നേരിടുന്നതിനുള്ള എല്ലാ വിധ സാമ്പത്തിക പിന്തുണയും നൽകാൻ സമ്മതിച്ചു. ഇതിനായി ജി 7 രാജ്യങ്ങൾ 18 മില്യൺ പൗണ്ട് നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. പണം ഉടൻ തന്നെ അഗ്നിശമന വിമാനങ്ങൾക്ക് വേണ്ടി ചെലവിടുന്നതാണെന്നും ആ പ്രദേശത്തെ സൈന്യത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും മാക്രോൺ അറിയിച്ചു.തീപിടുത്തത്തെ ഒരു അന്താരഷ്ട്ര പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച മാക്രോൺ, തന്റെ രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിൽ അതിന് മുൻഗണന നൽകുകയും ചെയ്തു. തീപിടുത്തത്തിന്റെ കാഠിന്യവും ബ്രസീൽ സർക്കാരിന്റെ പ്രതികരണവും ആഗോള പ്രതിഷേധത്തിന് കാരണമായി മാറുകയുണ്ടായി.ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആവശ്യമായ നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർന്നു. ഓഗസ്റ്റ് 23നാണ് തീപിടുത്തത്തെ നേരിടാൻ അദ്ദേഹം സൈന്യത്തെ അധികാരപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിൽ സൈനിക സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. യുദ്ധവിമാനങ്ങൾ വഴി വെള്ളം ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ദശലക്ഷം ഇനം സസ്യങ്ങളും മൃഗങ്ങളും ഒരു ദശലക്ഷം തദ്ദേശവാസികളും ഉൾപ്പെടുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കണം എന്ന ആവശ്യവുമായി ആയിരകണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിൽ ആമസോണിനെ തിരികെകൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ച് ജി 7 നേതാക്കൾ ചർച്ച ചെയ്യാനിരിക്കുന്നു.
പ്രവാസ ജീവിതത്തിന്റെ അല്ലെങ്കിൽ ഒരു പ്രവാസിയുടെ ജീവിതം എത്രയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് എന്ന് ഒരിക്കൽ പ്രവാസിയായാൽ മാത്രമേ അറിയൂ. പ്രതേകിച്ചു കുടുംബമായി വിദേശത്തു താമസിക്കുമ്പോൾ. എന്നിരുന്നാലും മിക്കവാറും മനസ്സ് സ്വന്തം നാട്ടിലും മാതാപിതാക്കളുടെയും അടുത്താണ് എന്നത് ഒരു യാഥാർത്യമാണ്. വീട്ടിലെ എല്ലാ മംഗള കർമ്മങ്ങൾക്കും എത്തിപ്പെടുവാൻ വ്യഗ്രതപ്പെടുന്ന ഒരു മലയാളി മനസ്സ് മറ്റൊരിടത്തും കാണാൻ സാധിക്കില്ല. വിദേശത്തുള്ള പേരകുട്ടികളെ നോക്കാൻ ആളില്ലാതെവരുമ്പോൾ മാതാപിതാക്കളെ കൊണ്ടുവരുന്ന സാഹചര്യത്തെക്കുറിച്ചു ഒരു സിനിമയിൽ കെ പി സ് സി ലളിത പറയുന്ന കാര്യം അപൂർവ്വം ചിലരിലെങ്കിലും സത്യമാണെങ്കിലും എല്ലാവരും അത്തരക്കാരല്ല എന്ന് അടിവരയിട്ട് വിവരിക്കുകയാണ് സിങ്കപ്പൂർ മലയാളി സിജോ ഫിലിപ്പോസ്. തന്നെ വളര്‍ത്തി വലുതാക്കിയ സ്വന്തം അച്ഛനമ്മമാരോട് അവര്‍ക്കെന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന മക്കള്‍ കുറവാണ്. എന്നാല്‍ ഉള്ളവരില്‍ പലരും സ്വന്തം അനുഭവങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. സ്വന്തം ജീവിതത്തില്‍ നിന്ന് അത്തരമൊരു മനോഹരമായ അനുഭവം പങ്കുവയ്ക്കുകയാണ് സിജോ ഫിലിപ്പോസ് എന്ന പ്രവാസി മലയാളി
കുറിപ്പ് വായിക്കാം;
ചേട്ടന്റെ കല്യാണത്തിന് വീട് പെയിന്റ് അടിക്കാന്‍ അടുക്കി പെറുക്കുമ്പോളാണ് ആ സാധനം എന്റെ കണ്ണില്‍ പെടുന്നത്. ആദ്യം വല്ല പാസ്സ്ബുക്കും ആണെന്നാണ് കരുതിയത്, നന്നായി നോക്കുമ്പോഴാണ് മ്മടെ പ്പന്റെ പാസ്‌പോര്ട്ട് ആണെന്ന് മനസ്സിലാകുന്നത്. അപ്പനോട് അതിനെപ്പറ്റി ചോദിച്ചപ്പോ ഒഴിഞ്ഞുമാറിയെങ്കിലും വാലിഡിറ്റി കഴിഞ്ഞു പുതുക്കാതെ കിടക്കുന്ന ആ സാധനത്തിനെ പറ്റി മമ്മി പറയുമ്പോഴാണ് അറിയുന്നത് അപ്പന്റെ വല്യ ഒരാഗ്രഹമായിരുന്നു ഫ്‌ളൈറ്റില്‍ കയറണം ഏതെങ്കിലും ഒരു വിദേശരാജ്യത്തു ജോലി ചെയ്യണം എന്നൊക്കെ. പറഞ്ഞുവന്നപ്പോ അതിനായി ബോംബെ വരെ പോയി തിരിച്ചുവന്ന കഥ വരെ കിട്ടി.
അപ്പന്റെ ആഗ്രഹങ്ങളൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഞങ്ങടെ എല്ലാ ആഗ്രഹങ്ങളും അപ്പനെക്കൊണ്ടാവും വിധം നടത്തിത്തന്നിട്ടുമുണ്ട്. അന്ന് മനസ്സില്‍ കരുതിയതാണ് ഒരു ജോലി കിട്ടിയാല്‍ അപ്പനെ ഒന്ന് ഫ്‌ളൈറ്റില്‍ കയറ്റണം ഏതെങ്കിലും ഒരു രാജ്യത്ത് കൊണ്ടുപോയി സ്ഥലങ്ങള്‍ കാണിക്കണം എന്നൊക്കെ. അങ്ങനെ ജോലി കിട്ടി. മറ്റെങ്ങുമല്ല സിംഗപ്പൂര്‍.
അപ്പനെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പാസ്‌പോര്‍ട്ട് എടുക്കണം, പഴേത് ക്യാന്‍സല്‍ ആയിപോയി പുതിയതിനു അപ്ലൈ ചെയ്യണം എന്ന് പറഞ്ഞപ്പോ അതിന്റെ ഒന്നും ആവശ്യമില്ല ഞാനെങ്ങും വരുന്നില്ല എന്നൊരു മറുപടി. അത് മറ്റൊന്നും കൊണ്ടല്ല മറ്റപ്പന്മാരെ പോലെ മക്കളെ കഷ്ടപ്പെടുത്തേണ്ട, അവരുടെ ക്യാഷ് കളയേണ്ട എന്നൊക്കെ കരുതിയിട്ടാണ്. പണ്ട് കഷ്ടപ്പെട്ടും പട്ടിണിക്കിടന്നും ഒന്നുമില്ലായ്മയില്‍ നിന്നും ഞങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചു ഒരുനിലയിലാക്കിയ അപ്പനെ നമ്മക്കങ്ങനെ വിടാന്‍ പറ്റുമോ??
അവര്‍ പണ്ട് നമ്മുടെ ആഗ്രഹങ്ങള്‍ പലതും സാധിച്ചു തന്നത് രാപകല്‍ അദ്ധ്വാനിച്ചും പട്ടിണി കിടന്നും തന്നെയാ… പ്രത്യേകിച്ചു ഞങ്ങടെ അപ്പന്‍, അപ്പന്‍ ചെയ്ത ജോലികള്‍ അമ്മ പറഞ്ഞു കേള്‍ക്കുമ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞിട്ടുണ്ട്. അത് വച്ചുനോക്കുമ്പോള്‍ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുക്കാന്‍ എനിക്കെന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല. അങ്ങനെ പട്ടിണി കിടക്കാതിരിക്കാനുള്ള നിലയില്‍ ഞങ്ങടെ അപ്പ ഞങ്ങളെ ആക്കിയിട്ടുണ്ട്…
അപ്പൊ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കില്‍ പിന്നെ നമ്മളെന്തിനാ മക്കളെന്നു പറഞ്ഞു നടക്കുന്നത് … പിന്നൊന്നും നോക്കിയില്ല എടുപ്പിച്ചു രണ്ടാളെക്കൊണ്ടും പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടും ടിക്കറ്റും എല്ലാം റെഡി. ആദ്യം അവരെ തന്നെ കയറ്റികൊണ്ടുവരാം എന്നാണ് കരുതിയത്, പിന്നെ അത് ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഒരാഴ്ച ലീവ് എടുത്ത് നാട്ടില്‍ പോയി, അവരെ കൊണ്ടുവരാന്‍. പക്ഷെ, അങ്ങനെ പോയതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കാന്‍ പറ്റി…
വരുന്നില്ല, ടിക്കറ്റ് എടുക്കേണ്ട, എന്നൊക്കെ പറഞ്ഞിരുന്ന അപ്പന്‍ തന്റെ വാലിഡിറ്റി കഴിഞ്ഞ ആ വലിയ ആഗ്രഹം നിറവേറാന്‍ പോകുന്നതിന്റെ ത്രില്ലിലാണെന്നു. എന്നെ കണ്ടവരെല്ലാം എന്നാ അവരെ കൊണ്ടുപോകുന്നെ ? എത്ര ദിവസത്തേക്കാ? വളരെ നല്ലകാര്യം. എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ മനസ്സിലായി അപ്പനിനി നാട്ടില്‍ പറയാനാരോടും ബാക്കി ഇല്ലാരുന്നെന്നു…
അങ്ങനെ ദൈവാനുഗ്രഹത്താല്‍ പ്രശ്‌നങ്ങളൊന്നും കൂടാതെ സിങ്കപ്പൂര്‍ എത്തി. വന്ന ഒന്നുരണ്ടുദിവസം പനിയും ജലദോഷവും പണി തന്നെങ്കിലും പിന്നെ ഉഷാറായി. ഒരു മാസം അടുപ്പിച്ചേ ഉണ്ടയിരുന്നുള്ളൂ എങ്കിലും കണ്ടതു മതിയെ എന്ന് പറയുന്ന വരെ പറ്റുന്നിടത്തോളം സ്ഥലങ്ങള്‍ കാണിക്കാനും ആസ്വാദിക്കാനും ദൈവം സഹായിച്ചു. വന്നപ്പോഴുള്ള ഫോട്ടോയും തിരിച്ചു പോയപ്പോഴുള്ള ഫോട്ടോസും കണ്ടാല്‍ മനസ്സിലാകും.
ഒരു മാസം കൊണ്ട് മിനിമം ഒരു 10 വയസ്സു കുറഞ്ഞ പോലുണ്ട് അവരെ കണ്ടാല്‍. അപ്പന്‍ വല്ലപ്പോഴും ഒന്ന് മിനുങ്ങുമ്പോള്‍ മമ്മിയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ എന്തിനാടി വിഷമിക്കുന്നെ, എനിക്ക് രണ്ടാണ്‍ പിള്ളേരാടി എന്ന്. അതെ. അപ്പനമ്മമാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരുപക്ഷേ അവര്‍ നമ്മളോട് പറഞ്ഞെന്നു വരില്ല. പക്ഷെ നമ്മള്‍ പറ്റുന്നപോലെ എന്നല്ല കഴിയുന്നതിനും അപ്പുറം അവരെ സ്‌നേഹിക്കുക… കരുതുക… അവര്‍ നമുക്കുവേണ്ടി സഹിച്ച കഷ്ടപ്പാടിന്റെ അത്രേം എന്തായാലും വരില്ല നമ്മുടെ ആ കരുതല്‍….
അതെ മാതാപിതാക്കള്‍ ഉള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണ് നമ്മള്‍ എത്ര വലുതായാലും… ഏത് സ്ഥാനത്തെത്തിയാലും… നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത അപൂര്‍വ സ്വത്താണ് അവര്‍…… സങ്കടപ്പെടുത്താതിരിക്കുക…. നഷ്ടപ്പെടുത്താതിരിക്കുക അവരെ.
ലണ്ടൻ : ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (ജിസിഎസ്ഇ ) റിസൾട്ടുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രേഡുകൾ ലഭിച്ച ഷെർബോണിൽ നിന്നുള്ള മാനുവൽ ബേബി രാജ്യത്തിലെ തന്നെ മികച്ച 133 വിദ്യാർത്ഥികളിൽ ഒരാളായി . ഗ്രിഫോൺ സ്കൂളിലെ വിദ്യാർത്ഥിയായ മാനുവലിന് പതിനൊന്നു വിഷയങ്ങൾക്ക് ഗ്രേഡ് 9 ലഭിച്ചു. പരീക്ഷയിലെ ഏറ്റവും മികച്ച ഗ്രേഡ് ആണ് 9. A* എന്ന ഗ്രേഡിനോട് തുല്യമാണ് ഗ്രേഡ് 9.
രാമപുരത്തുകാരനായ ജോസ് പി . എം ന്റെയും ബിന്ദുമോൾ ജോസിന്റെയും മകനായ ഐവിൻ ജോസ് എല്ലാ മെയിൻ വിഷയങ്ങൾക്കും 9 ഗ്രേഡോടെ മലയാളികൾക്ക് അഭിമാനമായി . ഐവിൻ ബാർനെറ്റിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂളിൽ ആണ് പഠിച്ചത് . പഠനസമയത്ത്എസ്സേ കോമ്പറ്റീഷനിൽ സമ്മാനം നേടിയതിന് റോയൽ ഹോണർ കിട്ടി . ബെക്കിoഗ് ഹാം പാലസ് സന്ദർശിച്ചിട്ടുണ്ട് . ഐവിൻെറ പിതാവ് ജോസ് പി . എം സോഫ്റ്റ് വെയർ അനലിസ്റ്റായും മാതാവ് ബിന്ദുമോൾ ജോസ് നേഴ്‌സായും ജോലി ചെയ്യുന്നു. ലണ്ടനിലെ ഈലിങ്ങിലാണ് അവർ താമസിക്കുന്നത് .അനുജൻ ലോവിൻ ജോസ് ലാവലി ഗ്രാമർ സ്കൂളിലെ 8 ഇയർ വിദ്യാർത്ഥിയാണ് .
ജി സി എസ് ഇ യില്‍ ഉന്നത വിജയത്തിളക്കവുമായി യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായി സട്ടനില്‍ നിന്നുള്ള അഗ്‌നോ കാച്ചപ്പിള്ളി ഷൈജുവും , ജുവാന സൂസന്‍ മാത്യുവും. അഗ്‌നോ 11 എ സ്റ്റാറുകളാണ് നേടിയത്. സാധാരണ കുട്ടികളെടുക്കുന്ന 11 വിഷയങ്ങള്‍ക്ക് പുറമെ കൂടുതലായി രണ്ടു വിഷയങ്ങള്‍കൂടി എടുത്താണ് അഗ്‌നോ 11 എ സ്റ്റാറുകള്‍ കരസ്ഥമാക്കിയത്. 11 വിഷയങ്ങള്‍ക്ക് ലെവല്‍ 9 ഉം രണ്ടു വിഷയങ്ങള്‍ക്ക് ലെവല്‍ 8 ഉം കിട്ടിയാണ് സട്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഗ്നോ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്.
നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോപൊളീറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററും ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എദ്നാ ഏക സഹോദരിയാണ് . പാഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്‌നോ വയലിനിലും ബാന്റിംഗിലും ബാഡ് മിന്റണിലും കരോട്ടെയിലും ഡ്രംസിലുമെല്ലാം ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
സട്ടനില്‍ നിന്നുള്ള ജുവാനയും 10 എ സ്റ്റാറുകള്‍ നേടി അഭിമാന നേട്ടം കൈവരിച്ചു. സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച് എസ് സ്റ്റാഫ് നഴ്‌സായ ആനിയുടെയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്. പഠിച്ച സ്‌കൂളില്‍ തന്നെ ഉപരി പഠനം നടത്തി ഭാവിയില്‍ ഡോക്ടറാകാനാണ് ജുവാനയുടെ ആഗ്രഹം.
പൊതുവെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് എല്ലാം മികച്ച ഗ്രേഡുകളാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. . ജിസി എസ്ഇ സിസ്റ്റത്തിന്റെ വെല്ലുവിളികളോട് തങ്ങളുടെ കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും, ഓരോ വിദ്യാർഥിയുടെയും വിജയത്തിൽ താൻ അഭിമാനിക്കുന്നുവെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു . മികച്ച വിജയം ലഭിച്ചതിലൂടെ തങ്ങളുടെ വിദ്യാർഥികൾക്ക് ഭാവി തീരുമാനങ്ങൾ ആത്മ വിശ്വാസത്തോടെ എടുക്കുവാനുള്ള അവസരം ലഭിച്ചതായി അവർ പറഞ്ഞു.
മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്നുള്ള ദമ്പതികളായ മുഹമ്മദും ജാസ്മിനും 4 വർഷങ്ങൾ മുമ്പ് വിസ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ താമസിച്ചതിനാൽ മുഹമ്മദിന് തന്റെ ജോലി നഷ്ടപ്പെടുകയും തന്റെ മക്കളെ യുകെ അധികൃതർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മക്കളുമായി മാതാപിതാക്കൾക്ക് വ്യക്തിപരമായോ ഫോണിലൂടെയോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിട്ട് നാല് വർഷമായി. 10 വയസ്സുള്ള മകനും 8 വയസ്സുള്ള മകളും വളർത്തു പരിചരണത്തിലാണ് കഴിയുന്നത്. യുകെയിലെ ബർമിംഗ്ഹാം പ്രാദേശിക സർക്കാർ ഇപ്പോൾ ഈ രണ്ട് കുട്ടികൾക്കും ബ്രിട്ടീഷ് പൗരത്വം നൽകുകയാണ്. മാതാപിതാക്കൾക്ക് ഇതുമൂലം കുട്ടികളെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നയതന്ത്ര പ്രതിഷേധം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദും ജാസ്മിനും ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് കത്തെഴുതി. ഒപ്പം സർക്കാരിന്റെ ഈയൊരു നീക്കത്തിനെതിരെ കുടുംബ കോടതിയിലേക്കും അവർ കത്തെഴുതിയിട്ടുണ്ട്.
കുട്ടികൾക്ക് യുകെ പൗരത്വം നൽകിയാൽ ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിന് അവരുമായുള്ള ബന്ധം ഇല്ലാതെയാകും. ഇന്ത്യൻ കോൺസുലേറ്റ് ഇപ്പോൾ മാതാപിതാക്കൾക്ക് നിയമപരമായ പിന്തുണയും നൽകുന്നുണ്ട്. കുടുംബ കോടതിക്കയച്ച കത്തിൽ മുഹമ്മദ് തന്റെ മക്കളുടെ കാര്യത്തിൽ തനിക്കുള്ള ആശങ്ക പ്രകടമാക്കിയിട്ടുണ്ട്. കോൺസുൽ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തിൽ മുഹമ്മദ് ഇപ്രകാരം പറയുന്നു “എന്റെ കുട്ടികൾക്ക് ഇന്ത്യൻ പൗരത്വമാണ് ഉള്ളത്. ഈ നീക്കത്തിനെതിരെ ഉടൻ തന്നെ പ്രതിഷേധം ഉണ്ടാവണം.” കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും മുഹമ്മദ് ആവശ്യപ്പെടുന്നുണ്ട്. യുകെ പൗരത്വം തന്റെ മക്കളെ തന്നിൽ നിന്നും വേർപെടുത്തുമെന്നും മുഹമ്മദ് ആശങ്കപ്പെടുന്നുണ്ട്.
ബ്രംപ്ടൺ/ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിനെയും വഞ്ചിപ്പാട്ടിന്റെയും താളം ഓളപരപ്പിൽ മുഴക്കിയും തുഴയെറിഞ്ഞ് മുന്നേറുന്ന ആവേശത്തോടും കൂടി ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടൻ പ്രഫസേഴ്സ് ലേക്കിൽ 11 മുതൽ 5 മണി വരെ നടക്കും.ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഢിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടന്‍ ജലോല്ത്സവം എന്ന പേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളിയായ കനേഡിയൻ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബ്രംപ്ടന്‍ മലയാളി സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം അറിയിച്ചു. ഒരു കാലത്ത് തുഴയെറിഞ്ഞവർ ഇപ്പോൾ പ്രവാസികൾ ആണെങ്കിലും അവർക്ക് വീണ്ടും തുഴയെറിയാൻ അവസരം ലഭിക്കുകയാണ്.
വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൌണ്‍ , ബ്രംപ്ടന്‍ എം പി ശ്രീമതി റുബി സഹോത്ര , കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ആയ ടോം വര്‍ഗീസ്, ജോബ്സണ്‍ ഈശോ,സമാജം ജനറല്‍ സെക്രട്ടറി ലതാമേനോന്‍ സമാജം ജോയിന്റ്റ് സെക്രട്ടറി ഉമ്മന്‍ ജോസഫ്, ഫാസില്‍ മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ജലോത്സവ കമ്മിറ്റികള്‍ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നതായി ഓവർസീസ് മീഡിയ കറസ്പോണ്ടൻറ് ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.
കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. കോട്ടയം മൂലവട്ടം സ്വദേശിനിയായ കീര്‍ത്തന സുശീല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്‌സാം കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അതേസമയം, കീര്‍ത്തന സുശീലിന്റെ വിയോഗം ഇപ്പോഴും കാനഡയിലെ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. എന്നും കളിചിരികളോടെ നടന്ന് എല്ലാവരോടും സ്‌നേഹത്തോടെ മാത്രം ഇടപെട്ടിരുന്ന കീര്‍ത്തനയെ മരണം തട്ടിയെടുത്തത് വിശ്വസിക്കാന്‍ പോലും സാധിക്കാതെയിരിക്കുകയാണവര്‍.
മൂലവട്ടം സ്വദേശികളായ സുശീല്‍ റാം റോയ് ബിന്ദു പൊന്നപ്പന്‍ ദമ്പതികളുടെ മൂത്തമകള്‍ ആണ് കീര്‍ത്തന . പ്രാര്‍ത്ഥന , അര്‍ത്ഥന എന്നിവരാണ് സഹോദരങ്ങള്‍ .ലണ്ടന്‍ ഒന്റാറിയോ മലയാളി അസോസിയേഷന്‍ നേര്‍തൃത്വത്തില്‍ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യ്തു വരുകയാണ്. കീര്‍ത്തനയുടെ കുടുംബത്തിനായി ഫണ്ട് റൈസിംഗ് ക്യാംപെയ്‌നും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കുടുംബത്തെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.
ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഏതെൻസ് സിറ്റിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചരമണിയോടെ (5:30pm) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലമ്മയുടെയും മകന്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. ക്രിസ്റ്റർഫർ ജോർജിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സിനിമ സംവിധാനം ആയിരുന്നു സ്പെഷ്യലൈസ് ചെയ്തിരുന്നത്.
ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കിനെ എതിരെ വരുകയായിരുന്ന കാർ അശ്രദ്ധമായി ലൈൻ മാറുകയും ബൈക്കിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രിസ്റ്റഫർ വലതുവശത്തേക്ക് തെറിച്ചു വീഴുകയും ചെയ്‌തു. പിന്നാലെ വരുകയായിരുന്ന മറ്റൊരു കാറ് ക്രിസ്റ്റഫറിനെ വീണ്ടും ഇടിക്കുകയും ചെയ്‌തു.
ടോമി കുര്യനും സഹോദരന്മാരും കുടുംബസമേതം വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഏദന്‍സിലെ വീട്ടില്‍ നിന്നും അറ്റ്‌ലാന്റയില്‍ തന്നെ താമസിക്കുന്ന പിതൃസഹോദരന്‍ സാബു കുര്യന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ക്രിസ്റ്റഫര്‍ അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന, ചാള്‍സ്. സംസ്‌കാരം പിന്നീട് നടക്കും.
പ്രതിഷേധക്കാരുടെ യും പോലീസിനെയും കാര്യങ്ങളിൽ ബ്രിട്ടീഷ് രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ലെന്ന് ചൈനീസ് അംബാസഡർ ലിയു സിയാമിംഗി ൻെറ നിശിതമായ വിമർശനം.
ബ്രിട്ടനിലെ ചില രാഷ്ട്രീയക്കാർ ഇപ്പോഴും ചിന്തിക്കുന്നത് ഹോങ്കോങ്ങ് അവരുടെ ഒരു കോളനി ആണെന്നാണ്. അതിനാലാവണം അവർ അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാൻ വരുന്നത്. കോമൺ ഫോറിൻ അഫയേഴ്സ് സെലക്ട് കമ്മിറ്റി ചെയർമാൻ ടോം ടങ്ങെന് ദത്തിന്റെ യുകെ സിറ്റിസൺഷിപ്പ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മിസ്റ്റർ ലൂയി. ഹോങ്കോങ് ചൈന യുടെ ഭാഗമാണ് യുകെയുടെതല്ല. 1997 വരെയായിരുന്നു കോളനി ഭരണം. യുകെയിൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ഗവൺമെന്റ് സാധൂകരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
തീവ്ര പക്ഷ ചിന്തകർ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ പ്രതിഷേധം നടത്തുകയും അത് നശിപ്പിക്കുകയും ചെയ്താൽ നിങ്ങൾ പ്രതികരിക്കാതെ ഇരിക്കുമോ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സ്റ്റേഷൻ തീവെക്കുകയും ജനജീവിതം ആക്കുകയും ചെയ്യാൻ നിങ്ങൾ കൂട്ടുനിൽക്കുമോ.ഇവയൊക്കെ യുകെയിൽ കുറ്റകൃത്യങ്ങൾ അല്ലേ. വിദേശരാജ്യങ്ങൾ ഹോങ്കോങ് വിഷയങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
ഹോങ്കോങ്ങിൽ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുന്ന പ്രതികളെ മെയിൻ ലാൻഡ് ചൈനയിലേക്ക് നാട് കടത്തുന്ന ഒരു ബില്ല് ഏപ്രിലിൽ പാസാക്കിയത് മുതൽ പ്രതിഷേധം ആളിപ്പടരുകയാണ്. ഈ നിയമം നിലവിൽ വന്നാൽ ആക്ടിവിസ്റ്റുകളെയും പത്രപ്രവർത്തകരെയും ഒക്കെ നിസ്സാര കുറ്റമാരോപിച്ച് ശിക്ഷിക്കാൻ സാധിക്കുമെന്നാണ് വിമർശകർ പറയുന്നത്. ജൂലൈയിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ബില്ല് പാസാക്കാതെ മരവിപ്പിക്കുകയായിരുന്നു. ബില്ല് പരിപൂർണ്ണമായി പിൻവലിക്കാനും അറസ്റ്റിലായ പ്രതിഷേധക്കാരെ നിരുപാധികം വിട്ടയക്കാനും ഉള്ള പരിശ്രമത്തിലാണ് ഇപ്പോൾ പ്രതിഷേധക്കാർ.
പക്ഷി കൂട്ടത്തിൽ ഇടിച്ച് ദിശ മാറിയ 226 ടൂറിസ്റ്റുകൾ അടങ്ങുന്ന വിമാനത്തെ അതിസാഹസികമായി താഴെയിറക്കി റഷ്യൻ വൈമാനികന്റെ ധീരത. ഡെമിർ യുസുപ്പോവ് എന്ന നാല്പത്തിയൊന്നുകാരനായ വൈമാനികൻ ആണ് എല്ലാവരെയും സുരക്ഷിതരായി താഴെയിറക്കിയത്. മോസ്കോയ്ക്ക് സമീപമുള്ള പ്രദേശത്താണ് അദ്ദേഹം അടിയന്തര ലാൻഡിങ് നടത്തിയത്. വ്യാഴാഴ്ച രാവിലെ മോസ്കോയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നിന്റെ സമീപമാണ് അദ്ദേഹം ലാൻഡിങ് നടത്തിയത്. വിമാനം പക്ഷി കൂട്ടത്തിൽ ഇടിച്ചത് മൂലമാണ് അടിയന്തിരമായി വിമാനം ലാൻഡിങ് നടത്തിയത്.
അഞ്ചു കുട്ടികൾ ഉൾപ്പെടെ ഇരുപത്തിമൂന്നു പേർക്ക് സാരമായി പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ഒരാൾക്ക് പോലും മരണം സംഭവിച്ചിട്ടില്ലെന്ന് റഷ്യൻ അതോറിറ്റികൾ അറിയിച്ചു. റഷ്യയിലെ ഷുവോസ്കി വിമാനത്താവളത്തിൽ നിന്നും ക്രിമിയയിലെ സിംഫെറോപോളിലേക്കുള്ള യാത്രയ്ക്കിടെ യൂറൽ എയർലൈൻസിന്റെ എ321 വിമാനമാണ് പക്ഷി കൂട്ടത്തിൽ ഇടിച്ചത്.
വിമാനത്തിന്റെ എൻജിനിൽ പക്ഷികൾ അകപ്പെട്ടതോടെ എൻജിൻ തകരാറിലായതായി പൈലറ്റ് രേഖപ്പെടുത്തി. തുടർന്നാണ് പൈലറ്റ് വിമാനത്താവളത്തിൽ നിന്നും അര മൈലോളം ദൂരെയുള്ള ഒരു ഗോതമ്പ് പാടത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. പക്ഷി കൂട്ടത്തിൽ ഇടിച്ച ഉടനെ വലിയൊരു ശബ്ദം ഉണ്ടായതായും പുക കണ്ടതായും യാത്രക്കാർ പറഞ്ഞു. 226 യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തിറക്കി. ലാൻഡിങ് സമയത്ത് 16 ടണ്ണോളം ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വൈമാനികന്റെ ധീരതയെ എയർലൈൻസ് അതോറിറ്റികൾ ഉൾപ്പെടെ എല്ലാവരും പ്രശംസിച്ചു. തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം കരിയർ ആരംഭിച്ചതെങ്കിലും, 2000 മണിക്കൂറോളം പ്രവർത്തന പരിചയം അദ്ദേഹത്തിനുള്ളതായി “സൺ ” റിപ്പോർട്ട് ചെയ്തു. എന്നാൽ കഴിഞ്ഞ മെയിൽ 41 പേരടങ്ങുന്ന റഷ്യൻ വിമാനം മോസ്കോ വിമാനത്താവളത്തിൽ ഇടിച്ചിറക്കിയതിനെ തുടർന്ന് അഗ്നിക്കിരയായി 41 പേരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു.