USA

തൃ​ശൂ​ർ: ഷാ​ർ​ജ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ അം​ഗം അ​മേ​രി​ക്ക​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ഷാ​ർ​ജ​യി​ൽ ഇം​പ്രി​ന്‍റ് എ​മി​റേ​റ്റ്സ് പ​ബ്ലി​ഷ് കമ്പനി ന​ട​ത്തു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പു​രു​ഷ് കു​മാ​റി​ന്‍റെ​യും സീ​മ​യു​ടെ​യും മ​ക​ൻ നീ​ൽ പു​രു​ഷ് കു​മാ​ർ (29) ആ​ണ് ബ്ര​ൻ​ഡി​ഡ്ജി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഷാ​ർ​ജ റോ​ള​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ട്രോ​യ് വാ​ഴ്സി​റ്റി​യി​ൽ കമ്പ്യൂട്ടർ സ​യ​ൻ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് നീ​ൽ. പാ​ർ​ട്ട് ടൈ​മാ​യി ഒ​രു ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ടൈം ​ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട തു​റ​ന്ന​യു​ട​ൻ എ​ത്തി​യ അ​ക്ര​മി നീ​ലി​നു നേ​ർ​ക്കു തോ​ക്കു ചൂ​ണ്ടി കൗ​ണ്ട​റി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്ന​ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യു​ടെ ചി​ത്ര​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഷാ​ർ​ജ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന നീ​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​ണ്. തൃ​ശൂ​ർ ഗു​രു​കു​ല​ത്തി​ൽ​നി​ന്നു പ്ല​സ് ടു ​ക​ഴി​ഞ്ഞ് ത​ഞ്ചാ​വൂ​രി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. പി​താ​വി​ന്‍റെ ബി​സി​ന​സി​ൽ സ​ഹാ​യി​യാ​യ കൂ​ടി​യ​ശേ​ഷം ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​മേ​രി​ക്ക​യ്ക്കു പോ​യ​ത്. കോ​ള​ജ് അ​ട​ച്ചി​രി​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​പ്പോ​ൾ. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി​മാ​രാ​യ നി​മ​യും നി​താ​ഷ​യും അ​മേ​രി​ക്ക​യി​ലു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി. മൃ​ത​ദേ​ഹം അ​മേ​രി​ക്ക​യി​ൽ​ത​ന്നെ സം​സ്ക​രി​ക്കും.

കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തളളി ഇന്ത്യ. കശ്മീര്‍ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ ആ​രു​ടെ​യും മ​ധ്യ​സ്ഥ​ത തേ​ടി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ്കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ത്ത​ര​മൊ​രാ​വ​ശ്യം ആ​രു​ടെ മു​ന്നി​ലും വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘കശ്മീര്‍ പ്ര​ശ്നം ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച‍​യി​ലൂ​ടെ മാ​ത്രം പ​രി​ഹ​രി​ക്കു​മെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ട്. ആ ​നി​ല​പാ​ടി​ന് മാ​റ്റ​മി​ല്ല- ര​വീ​ഷ്കു​മാ​ർ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ അ​ത്ത​രം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം അ​വ​സാ​നി​ക്കാ​തെ സാ​ധ്യ​മാ​വു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രംപുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.

ര​ണ്ടാ​ഴ്ച മു​ൻ​പ് ക​ണ്ട​പ്പോ​ൾ കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ട്രം​പ് ഇ​മ്രാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ ജി-20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യും മോ​ദി​യും ട്രം​പും ക​ണ്ടി​രു​ന്നു. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഒ​രു മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ ഇ​ന്ത്യ ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സെ​ൻ​ട്ര​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി (സി​ഐ​എ) ക്കു​വേ​ണ്ടി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ 17 പേ​രെ പി​ടി​കൂ​ടി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​റാ​ൻ. ഇ​വ​രി​ൽ ചി​ല​രെ വ​ധി​ച്ചെ​ന്നും ഇ​റാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു.  സി​ഐ​എ​യു​ടെ വ​ൻ​ചാ​ര​ശൃം​ഖ​ല ത​ക​ർ​ത്തെ​ന്നാ​ണ് ഇ​റാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ടി​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ചി​ല ചി​ത്ര​ങ്ങ​ളും ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ പു​റ​ത്തു​വി​ട്ടു.  സാ​ന്പ​ത്തി​ക, ആ​ണ​വ, സൈ​നി​ക, സൈ​ബ​ർ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​യാ​ണു ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​നു പി​ടി​കു​ടി​യ​തെ​ന്നാ​ണു സൂ​ച​ന.

ഇ​വ​ർ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റി​യെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു. ഇ​റാ​ന്‍റെ ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് സി​ഐ​എ​യോ യു​എ​സോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.   ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​റാ​നും അ​മേ​രി​ക്ക, ബ്രി​ട്ട​ണ്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. സി​ഐ​എ ചാ​ര​ശൃം​ഖ​ല ത​ക​ർ​ത്തെ​ന്ന് ജൂ​ണി​ൽ ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​യി പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നു ബ​ന്ധ​മു​ണ്ടോ എ​ന്നു വ്യ​ക്ത​മ​ല്ല.

ജൂ​ലൈ നാ​ലി​നു ബ്രി​ട്ട​ന്‍റെ റോ​യ​ൽ മ​റൈ​ൻ​സ് ഇ​റാ​നി​യ​ൻ ടാ​ങ്ക​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​റാ​ൻ ബ്രി​ട്ടീ​ഷ് ടാ​ങ്ക​റും പി​ടി​ച്ചെ​ടു​ത്തു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​നും അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള സ​ഖ്യ​രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ന്യൂയോർക്ക്: ഇറാഖിലെ യസീദി പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമാധാനത്തിനുളള നൊബേല്‍ പുരസ്കാര ജേതാവ് നദിയ മുറാദ് കാണാനെത്തി. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട മറ്റ് ഇരകള്‍ക്കൊപ്പമാണ് മുറാദ് ട്രംപിനെ കാണാനെത്തിയത്. ഓവല്‍ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ നദിയ മുറാദിന് എന്തിനാണ് നൊബേല്‍ കിട്ടിയത് എന്നായിരുന്നു ട്രംപിന്റെ ചോദ്യം.

‘നിങ്ങള്‍ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചിരുന്നു അല്ലേ? വളരെ നന്നായിരിക്കുന്നു. എന്ത് കാരണത്തിനാണ് നിങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചത്?,’ ട്രംപ് ചോദിച്ചു. ഒരു നിമിഷം സ്തബ്ധയായി നിന്ന മുറാദ് തന്റെ ജീവിത കഥ വിവരിച്ചു.

‘ഇതൊക്കെ സംഭവിച്ചിട്ടും ഞാന്‍ പരിശ്രമം ഉപേക്ഷിച്ചില്ല. ഐഎസ്ഐഎസ് ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഞാന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. എന്തെങ്കിലും ചെയ്യണം. ഇത് ഒരു കുടുംബത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല,’ മുറാദ് ട്രംപിനോട് പറഞ്ഞു.

യസീദികള്‍ക്ക് തിരികെ വരാനുളള സുരക്ഷ നല്‍കണമെന്ന് ഇറാഖിനോടും കുര്‍ദിഷ് സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് മുറാദ് പറഞ്ഞു. എന്നാല്‍ ഐഎസ്ഐഎസ് നശിച്ചില്ലേയെന്നും ഇപ്പോള്‍ കുര്‍ദിഷ് ആരുമായാണ് പോരാട്ടമെന്നും ട്രംപ് ചോദിച്ചു.

ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയ യസീദി പെണ്‍കുട്ടിയാണ് നദിയ മുറാദ്. 2014 ഓഗസ്റ്റില്‍ ഇറാഖിലെ കൊച്ചോ ഗ്രാമത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളില്‍ ഒരാളായിരുന്നു മുറാദ്. 2016ല്‍ യൂറോപ്യന്‍ യൂണിയന്റെ വിശിഷ്ട പുരസ്‌കാരമായ സഖറോവ് മനുഷ്യാവകാശ പുരസ്‌കാരവും മുറാദ് നേടിയിട്ടുണ്ട്. ഐഎസ് എന്നത് എത്രത്തോളം പ്രാകൃതമാണെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഈ പെണ്‍കുട്ടി. മുറാദിന്റെ മാതാപിതാക്കളേയും ആറ് സഹോദരങ്ങളേയും ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി. അതിന് ശേഷമാണ് അന്ന് 21 വയസുണ്ടായിരുന്ന മുറാദിനെ തീവ്രവാദികള്‍ ലൈംഗിക അടിമയാക്കിയത്.

മലാല യൂസഫ്‌ സായ് കഴിഞ്ഞാല്‍ പ്രായം കുറഞ്ഞ രണ്ടാമത്തെ നൊബേല്‍ ജേതാവാണ് 25കാരിയായ മുറാദ്. ഭീകരരുടെ കൈയ്യില്‍നിന്ന് രക്ഷപ്പെട്ടശേഷം യസീദി ജനതയ്ക്കുവേണ്ടി മുറാദിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. യസീദികളുടെ ദുരിതം ലോകത്തിന് മുമ്പില്‍ അറിയിക്കുന്നതിനായി മാധ്യമങ്ങള്‍ക്ക് മുൻപില്‍ വന്ന് തന്റെ പീഡനത്തെ കുറിച്ച്‌ എണ്ണിപ്പറഞ്ഞ യുവതിയായിരുന്നു അവര്‍. 2014-ലാണ് ഇരുവരെയും ഐഎസ് ഭീകരര്‍ തടവിലാക്കിയത്. തടവിലാക്കുമ്പോള്‍ മുറാദിന് 21 വയസും ബാഷറിനു 16 വയസുമായിരുന്നു. തടവില്‍ പാര്‍പ്പിക്കപ്പെട്ട് നിരന്തരം പീഡനങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയായ ഇവര്‍ 20 മാസത്തിനുശേഷമാണ് രക്ഷപ്പെട്ടത്. എന്നാല്‍, രക്ഷപ്പെട്ട് പുറത്തെത്തിയ ബാഷറടക്കമുള്ള ഐഎസ് ഇരകളെ ഒരു ഇറാഖി ആശുപത്രി മേധാവിയും തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു.

ഇവിടെനിന്ന് രക്ഷപ്പെടുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച്‌ ലാമിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മുഖത്തു പൊള്ളലേല്‍ക്കുകയും ചെയ്തു. യസീദികള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ ലോകസമൂഹം കാണിക്കുന്ന നിസംഗതയില്‍ നദിയ പൊതുവേദികളില്‍ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധമാണ് ലോകത്തിന് മുമ്ബില്‍ യസീദി പെണ്‍കുട്ടികള്‍ എത്രത്തോളം പീഡനത്തിന് ഇരയാകുന്നുണ്ട് എന്ന വിവരം വെളിച്ചത്തു കൊണ്ടുവന്നത്.

യസീദി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളായി ഉപയോഗിക്കുന്ന വിവരം ലോകത്തെ ഞെട്ടിച്ചത് നദിയയുടെ വാക്കുകളിലൂടെയായിരുന്നു. ഏറെ നാളത്തെ ചികിത്സക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നദിയയുടെ വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.

2014ല്‍ ഭീകരര്‍ തട്ടിക്കൊണ്ടു വന്ന 7000ത്തോളം യസീദി വനിതകളില്‍ ഒരാള്‍ മാത്രമായിരുന്നു നദിയ. 2014ല്‍ യസീദി നഗരമായ സിഞ്ചറില്‍ നിന്നും നിരവധി സ്ത്രീകളെ ലൈംഗിക അടിമകളായി ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു വന്നിരുന്നു. യസീദികളെ സാത്താനെ ആരാധിക്കുന്നവരായിട്ടാണ് ഐഎസ് ഭീകരര്‍ കണക്കാക്കിയിരുന്നത്. മൊസൂളില്‍ നിന്നും 120 കിലോമീറ്റര്‍ മാത്രം അകലെയുള്ള സിഞ്ചര്‍ ഐഎസിന്റെ ശക്തികേന്ദ്രമായിരുന്നു. ഇവിടെ എട്ടു വയസുകാരി പെണ്‍കുട്ടിയെ പോലും ഐഎസ് ഭീകരര്‍ ലൈംഗിക അടിമയാക്കി.

വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്‍റെ പ്രകോപനപരമായ പരാമർശങ്ങളെ അപലപിച്ച് യു.എസ്‌ ജനപ്രതിനിധി സഭ പ്രമേയം പാസാക്കി. ഡെമോക്രാറ്റിക് കോണ്‍ഗ്രസിലെ നാല് വനിതാ അംഗങ്ങളെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്. പ്രസിഡന്റിന്റെ അഭിപ്രായങ്ങളെ ഔദ്യോഗികമായി ശാസിച്ച ഈ നടപടി സഭയിലെ 240 അംഗങ്ങളില്‍ 187 പേരും അനുകൂലിച്ച് വോട്ട് ചെയ്തു.

ടെക്സസിലെ പ്രതിനിധികളായ വിൽ ഹർഡ്, പെൻ‌സിൽ‌വാനിയയിലെ ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക്, മിഷിഗനിലെ ഫ്രെഡ് ആപ്‌റ്റൺ, ഇന്ത്യാനയിലെ സൂസൻ ബ്രൂക്‍സ് എന്നീ നാല് റിപ്പബ്ലിക്കൻമാർ മാത്രമാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചത്. ട്രംനെതിരെ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്ത ശേഷം അടുത്തിടെ പാർട്ടി വിട്ട് സ്വതന്ത്രനായി രജിസ്റ്റർ ചെയ്ത മിഷിഗഗണില്‍നിന്നുള്ള മുന്‍ റിപ്പബ്ലിക്കൻ പ്രതിനിധി ജസ്റ്റിൻ അമാഷും ഈ നടപടിയെ അനുകൂലിച്ച് വോട്ട് ചെയ്തു.

യു.എസ് പ്രതിനിധികളായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലെബ് എന്നിവര്‍ക്കെതിരെയായിരുന്നു ട്രംപ് തുടരെത്തുടരെ അധിക്ഷേപകരമായി ട്വീറ്റ് ചെയ്തിരുന്നത്. ഇതില്‍ ഇല്‍ഹാന്‍ ഒമര്‍ പന്ത്രണ്ടാം വയസ്സില്‍ സൊമാലിയയില്‍ നിന്നും അഭയാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയതാണ്. ബാക്കി മൂന്ന് പേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവരും. പ്രസ്ലി ആഫ്രിക്കൻ അമേരിക്കക്കാരിയാണ്. ത്ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോർട്ടെസ് ന്യൂയോർക്ക്-പ്യൂർട്ടോറിക്കൻ കുടുംബത്തിൽ നിന്നാണ് വരുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ പുരോഗമനവാദികളാണ്, ഇടതുപക്ഷ ചായ്‌വുള്ള നയങ്ങൾക്ക് വേണ്ടി വാദിക്കുന്നവരാണ്.

നിങ്ങള്‍ക്ക് ഈ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘രാജ്യത്തിന്റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. തികച്ചും മറ്റൊരു സാഹചര്യത്തില്‍ നിന്ന് വന്നവരാണ് ഇവര്‍. എന്റെ അഭിപ്രായത്തില്‍ ഇവര്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണ്. ഇവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവരാണ്. അവരാണ് ഭൂമിയിലെ ഏറ്റവും വലിയതും ശക്തവുമായ രാഷ്ട്രമായ അമേരിക്കയില്‍ വന്നിട്ട് ഗവണ്മെന്റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്നത്. നിങ്ങള്‍ ഈ നാടിനെ വെറുക്കുന്നവരാണെങ്കില്‍, ആ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

‘പ്രസിഡന്റിന്റെ വംശീയ ട്വീറ്റുകളെ അപലപിച്ചുകൊണ്ട് എല്ലാ അംഗങ്ങളും ഈ സഭയ്ക്കൊപ്പം നില്‍ക്കണമെന്നാണ്’ സ്പീക്കർ നാൻസി പെലോസി പറഞ്ഞത്. അതില്‍ കുറഞ്ഞ് എന്തെങ്കിലും ചെയ്യുന്നത് നമ്മുള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ തിരസ്കരിക്കുന്നതിനു തുല്യവും, അമേരിക്കൻ ജനതയെ സംരക്ഷിക്കുമെന്ന നമ്മുടെ സത്യപ്രതിജ്ഞാ ലംഘനവുമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രസിഡന്റിന്റെ വാക്കുകളെ പൂര്‍ണ്ണമായും ശേരിവെച്ചുകൊണ്ടാണ് റിപ്പബ്ലിക്കൻമാർ പ്രമേയത്തെ നേരിട്ടത്. ഇതൊരു വംശീയ വിഷയമല്ലെന്നും പ്രത്യേയശാസ്ത്രപരമായ പ്രശ്നമാണെന്നും അവര്‍ വാദിച്ചു. ഡെമോക്രാറ്റിക് കോൺഗ്രസ് വനിതകളെ “സോഷ്യലിസ്റ്റുകൾ” എന്ന് വിശേഷിപ്പിച്ച അവര്‍ ‘രാജ്യദ്രോഹികളെന്നു’ മുദ്രകുത്തുകയും ചെയ്തു. ‘പ്രസിഡന്റ് വംശീയവാദിയല്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞ സഭയിലെ റിപ്പബ്ലിക്കന്‍ നേതാവ് നേതാവ് മിച്ച് മക്കോണൽ, യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ചു നാമിനിയും സംസാരിച്ചു തുടങ്ങിയിട്ടില്ല എന്നും പറഞ്ഞു.

വാ​ഷിം​ഗ്ട​ൺ ഡി​സി: ബാ​രി കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു ലൂ​യി​സി​യാ​ന സം​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു വീ​ശാ​നി​ട​യു​ണ്ടെന്നും ക​ന​ത്ത മ​ഴ​യു​ണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്.  ബോ​ട്ടു​ക​ളും ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി നാ​ഷ​ണ​ൽ ഗാ​ർ​ഡ്സി​നെ സം​സ്ഥാ​ന​ത്തു വി​ന്യ​സി​ച്ചു. മി​സി​സി​പ്പി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ന്യൂ​ഓ​ർ​ലി​യ​ൻ​സി​ൽ പ്ര​ള​യ​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്തു ചി​ലേ​ട​ങ്ങ​ളി​ൽ 63 സെ​ന്‍റി​മീ​റ്റ​ർ​വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

അമേരിക്കയിലെ അറ്റ്‌ലാന്റ ഹൈവെയില്‍ രാത്രി റോഡില്‍ നിന്നും പണം പെറുക്കിയെടുക്കുന്നവരുടെ വീഡിയോ വൈറല്‍. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അറ്റ്‌ലാന്റയിലെ വെലസ്റ്റ് ബോണ്ടിലേക്ക് പോകുകയായിരുന്ന മണി ട്രക്കില്‍ നിന്നും പണം റോഡില്‍ വീഴുകയായിരുന്നു.

ഏകദേശം 1,75,000 ഡോളറോളം ട്രാക്കില്‍ ഉണ്ടായിരുന്നു. അപകട സമയത്ത് ആ വഴിയേ കടന്നുപോയ വാഹനങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങിവന്ന് പണമെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇതു കണ്ടവരില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. എന്നാല്‍ വഴിയാത്രക്കാരും മറ്റുമായി പണമെടുത്തതു കാരണം നഷ്ടപ്പെട്ട തുക എത്രയെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല.

“പണം നിലത്തു വീണു കിടക്കുന്നതു കണ്ടാല്‍ തീര്‍ച്ചയായും എല്ലാവര്‍ക്കും പ്രലോഭനമുണ്ടാകുമെന്നത് സത്യം തന്നെ. എന്നാല്‍ ഒരിക്കലും ഇതിനെ ന്യയീകരിക്കാനാവില്ല. റോഡില്‍ നിന്നും പണം എടുത്തവര്‍ എല്ലാവരും മോഷ്ടാക്കള്‍ തന്നെയാണ്.” പോലീസ് പറഞ്ഞു

ഡൊണാൾഡ് ട്രംപ് തെരേസ മേയ്‌ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പ്രസിഡന്റിനെ “കഴിവില്ലാത്തവർ ”, “പ്രവർത്തനരഹിത” എന്നീ വാക്കുകളിൽ വിലയിരുത്തി. യുഎസ് ഇനി വാഷിംഗ്ടണിലെ ബ്രിട്ടീഷ് അംബാസഡറുമായി ഇടപെടില്ലെന്ന് പറഞ്ഞു.

യുഎസ്-യുകെ ബന്ധത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ സൂചനയായി, ട്രംപ് സർ കിം ഡാരോച്ചിനെ തുടർച്ചയായി രണ്ടാം ദിവസവും ആക്രമിച്ചു, “അരക്ഷിതാവസ്ഥ പ്രസരിപ്പിക്കുന്നു” എന്ന് വിശേഷിപ്പിച്ച മെമ്മോകളുമായി ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി.

അദ്ദേഹത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി മെയ്, അവരുടെ പ്രതിനിധികൾ ബ്രെക്സിറ്റിനെച്ചൊല്ലി ഒരു കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ആഴ്ചകൾക്കുമുമ്പ്, യുകെ സന്ദർശിച്ച പ്രധാനമന്ത്രിയെ അദ്ദേഹം വ്യക്തിപരമായി പ്രശംസിച്ചു, “വളരെ നല്ലൊരു ജോലി” ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപ് ഡാരോച്ചിനെതിരെ ഒരു അപവാദം നടത്തി: “എനിക്ക് അംബാസഡറെ അറിയില്ല, പക്ഷേ യുഎസിനുള്ളിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുകയോ നന്നായി ചിന്തിക്കുകയോ ഇല്ല. ഞങ്ങൾ അദ്ദേഹവുമായി ഇനി ഇടപെടില്ല. യുണൈറ്റഡ് കിംഗ്ഡത്തിന്റെ സന്തോഷവാർത്ത അവർക്ക് ഉടൻ ഒരു പുതിയ പ്രധാനമന്ത്രിയുണ്ടാകും എന്നതാണ്. കഴിഞ്ഞ മാസം ഗംഭീരമായ രാജ്യ സന്ദർശനം ഞാൻ നന്നായി ആസ്വദിച്ചപ്പോൾ, എന്നെ ഏറെ ആകർഷിച്ചത് രാജ്ഞിയാണ്! ”

ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് ശേഷം ട്രംപിന് ഡാരോച്ചിനോടുള്ള അതൃപ്തി രൂക്ഷമായതിന്റെ സൂചനയാണ് ട്വീറ്റുകൾ: “ഞങ്ങൾ ആ മനുഷ്യന്റെ വലിയ ആരാധകരല്ല, അദ്ദേഹം യുകെ നന്നായി സേവിച്ചിട്ടില്ല… എനിക്ക് അത് മനസിലാക്കാനും അദ്ദേഹത്തെക്കുറിച്ച് എനിക്ക് പറയാൻ കഴിയും, ഞാൻ ശല്യപ്പെടുത്തുകയില്ല. ”

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന പുതിയ പ്രധാനമന്ത്രിയെ കുഴപ്പത്തിലാക്കുന്നു, മിക്കവാറും ബോറിസ് ജോൺസൻ ആയിരിക്കും, ഡാരോക്കിനെ മാറ്റിസ്ഥാപിക്കണമോ എന്ന് തീരുമാനിക്കേണ്ടിവരും, ട്രംപിന്റെ നടപടിയെ ഭീഷണിപ്പെടുത്തിയെന്നപോലെ റിസ്ക് കാണുന്നു. എന്നിരുന്നാലും, അദ്ദേഹത്തെ പോസ്റ്റിൽ നിലനിർത്തുന്നത് യുകെയുടെ ഏറ്റവും അടുത്ത അന്താരാഷ്ട്ര സഖ്യകക്ഷിയുമായുള്ള നയതന്ത്ര ബന്ധത്തിന് കൂടുതൽ നാശമുണ്ടാക്കും.

വാഷിങ്ടണ്‍: കനത്ത മഴയെതുടര്‍ന്ന് വാഷിങ്ടണില്‍ വെള്ളപ്പൊക്കം. മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തില്‍ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി. റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പോലും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല.

വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്. തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു.പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം.

ആഴക്കടിലിൽ മാത്രം കണ്ടുവരാറുള്ള ഓർ മത്സ്യങ്ങൾ തീരത്തടുത്തത് പ്രകൃതിയുടെ മുന്നറിയിപ്പായിരുന്നോ? ഇൗ ചോദ്യം ശക്തമായി ഉയർത്തുകയാണ് ഒരു പക്ഷം. സമീഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി കഴിഞ്ഞു. യുഎസിലെ കലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഒാർ മൽസ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസമാണ് കലിഫോർണിയയിലെ ബാജാ തീരത്ത് ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിഞ്ഞത്. മത്സ്യബന്ധനത്തിനെത്തിയ സഹോദരങ്ങളായ നോഹയും തോംസണുമാണ് തീരത്തടിഞ്ഞ ഓർ മത്സ്യത്തെ കണ്ടെത്തിയത്.

കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. വലിയ ഒരു ഓർ മത്സ്യത്തിന് 110 അടിയോളം നീളമുണ്ടാകും. ബാജാ തീരത്തടിഞ്ഞത് 8 അടിയോളം നീളം മാത്രമുള്ള കുഞ്ഞ് ഓർ മത്സ്യമായിരുന്നു.ഇവർ കണ്ടെത്തുമ്പോൾ അതിന് ജീവനുണ്ടായിരുന്നു. തോംസൺ പെട്ടെന്നു തന്നെ ആഴക്കടലിലേക്ക് മത്സ്യത്തെ വഴിതിരിച്ചു വിട്ടു. ആഴക്കടിലിൽ മാത്രം കാണുന്ന ഇത്തരം മൽസ്യങ്ങൾ എങ്ങനെ കരയിലേക്ക് എത്തുന്നു എന്നത് നിഗൂഢമാണ്. ഇക്കാര്യത്തിൽ ജപ്പാൻകാരുടെ ഈ വിശ്വാസത്തെ ഏറെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കലിഫോർണിയയിൽ സംഭവിച്ചതും.

ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇൗ മൽസ്യം തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം. ഓർ മത്സ്യത്തെ കണ്ടതിനു പിന്നാലെയാണ് ഇവിടെ കടുത്ത ഭൂകമ്പമുണ്ടായത്. കലിഫോർണിയയുടെ തെക്കുഭാഗത്തായാണ് 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ വൻ നാശം ഉണ്ടായില്ല. എന്നാൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായും വൈദ്യുതിബന്ധം തകരാറിലായതായും വാതകച്ചോർച്ച മൂലം തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 2 ദശകത്തിൽ ആദ്യമായാണ് ഇത്ര വലിയ ഭൂചലനം ഈ മേഖലയിൽ അനുഭവപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇവിടെ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved