USA

വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്‌നപരിഹാരം. ഫ്‌ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു.

പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.

ഫ്‌ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഉപദേശകനായി പോലും സേവനം അനുഷ്ടിച്ചിട്ടുള്ള ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു.

ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം ഇന്ത്യയിലും പലപ്പോഴും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ മകന്‍ ഫ്രാങ്ക്‌ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഫ്രാങ്ക്‌ളിന്‍.

195 നഗരങ്ങളിലായി 214 മില്യണ്‍ ആളുകള്‍ ബില്ലി ഗ്രഹാമിന്റെ വാക്കുകളിലൂടെ ക്രിസ്ത്യാനികളായിട്ടുണ്ടെന്നാണ് സംഘടനയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.

കാ​​ന​​ഡ​​യി​​ൽ മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​യെ ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​ണാ​​താ​​യ​​താ​​യി പ​​രാ​​തി. മൂ​​ന്നാ​​ർ മ​​ന​​യ​​ത്ത് എം.​​എ. വ​​ർ​​ഗീ​​സി​​ന്‍റെ​​യും ഷീ​​ന​​യു​​ടെ​​യും മ​​ക​​ൻ ഡാ​​നി ജോ​​സ​​ഫ് (20) നെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്. വെ​​ള്ളി​​യാ​​ഴ്ച കാ​​ന​​ഡ​​യി​​ലെ കാ​​സി​​നോ​​യി​​ൽ കാ​​ണാ​​താ​​യ​​താ​​യാ​​ണ് ഇ​​വി​​ടെ വി​​വ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മാ​​താ​​പി​​താ​​ക്ക​​ളും ബ​​ന്ധു​​ക്ക​​ളും ഇ​​ന്ത്യ​​ൻ എം​​ബ​​സി​​വ​​ഴി വി​​വ​​ര​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​വ​​രു​​ന്നു.

2016 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ഡാ​​നി മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സ് പ​​ഠി​​ക്കു​​ന്ന​​തി​​നാ​​യി വി​​ദേ​​ശ​​ത്തേ​​ക്കു പോ​​യ​​ത്. ന​​യാ​​ഗ്ര കോ​​ള​​ജി​​ലാ​​യി​​രു​​ന്നു പ​​ഠ​​നം. ന​​യാ​​ഗ്ര​​യി​​ലെ വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​നു സ​​മീ​​പ​​മു​​ള്ള മു​​റെ​​യ് സ്ട്രീ​​റ്റി​​ലാ​​യി​​രു​​ന്നു താ​​മ​​സം. എ​​ന്നും വീ​​ട്ടി​​ലേ​​ക്കു വി​​ളി​​ക്കു​​മാ​​യി​​രു​​ന്ന ഡാ​​നി ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച വി​​ളി​​ച്ചി​​രു​​ന്നി​​ല്ല. വീ​​ട്ടു​​കാ​​ർ തി​​രി​​ച്ചു​​വി​​ളി​​ച്ചെ​​ങ്കി​​ലും ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലും ഫോ​​ണ്‍ കി​​ട്ടാ​​​​താ​​യ​​തോ​​ടെ സം​​ശ​​യം​​തോ​​ന്നി​​യ വീ​​ട്ടു​​കാ​​ർ കൂ​​ട്ടു​​കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​പ്പോ​​ഴാ​​ണ് കാ​​ണാ​​താ​​യ വി​​വ​​രം അ​​റി​​യു​​ന്ന​​ത്. കാ​​ന​​ഡ​​യി​​ലു​​ള്ള മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളെ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​മാ​​യി ബ​​ന്ധ​​പ്പെടാ​​നാ​​യ​​ത്.

അമേരിക്കയില്‍ ഫ്ലോറിഡയിലെ സകൂളില്‍ നടന്ന വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി ലോ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ പതിനാലു പേരെ ആശുപ്രതിയിലേക്ക് മാറ്റി.

Image result for school-shooting in florida

അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് വെടിവയ്പ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പ് നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. ഫ്ലോറിഡയിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലാണ് വെടിവയ്പ്പ് നടന്നത്.

Image result for school-shooting in florida

പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് സംഭവം. അക്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി.

Image result for school-shooting in florida

തപാലിലൂടെ ലഭിച്ച കത്തിനുള്ളിലെ പൊടി ശ്വസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപ് ആശുപത്രിയില്‍. ട്രംപിന്റെ മകന്റെ വിലാസത്തി്ല്‍ വന്ന കത്തിനുള്ളിലെ വിഷപ്പൊടി എന്ന് സംശയിക്കുന്ന ഒരു വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വെനീസയ്ക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായത്. വെനീസയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുള്ള വസതിയിലാണ് ട്രെംപിന്റെ മകനും കുടുംബവും താമസിക്കുന്നത്. ഈ വിലാസത്തിലേക്ക് വന്ന കത്ത് തുറന്ന നോക്കിയപ്പോള്‍ കത്തിനുള്ളില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി വെനീസയുടെ ശരീരത്തിലേക്ക് വീണു. ഇതോടെ വെനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും ഉടന്‍ തന്നെ വനീസ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ന്യൂയോര്‍ക്ക് പൊലീസ് വക്താവ് കാര്‍ലോസ് നീവെസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം പരിശോധനിയല്‍ പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസയും തന്റെ കുഞ്ഞുങ്ങളും സുഖം പ്രാപിച്ചെന്ന് ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

27 വർഷമായി പൂട്ടിക്കിടന്ന വീടിനുള്ളിൽ കണ്ടെത്തിയത് ഫെറാരിയുടെ 12 സിലിണ്ടർ കാറായ 1966 മോഡൽ 275, ജിടിബി, 1976 മോഡൽ ഷെൽബി കോബ്ര തുടങ്ങി മോഡലുകള്‍. ഇതിൽ കോബ്രയ്ക്കു ഇപ്പോഴും കാര്യമായ തകരാറുകളില്ലെന്നത് അതിശയകരം. മറ്റു മൂന്നു മോഡലുകളുടെ ബ്രേക്ക് പ്രവർത്തനക്ഷമമല്ല.

Image result for 27-years-old-car-models-found-from-home

നോർത്ത് കരോലിനിയിലെ ഒരു വീട് പൊളിക്കാനെത്തിയവരാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 27 വർഷമായി കാറുകളിൽ ആരും തൊട്ടിട്ടുപോലുമില്ലെന്നു ഇവർ പറയുന്നു. രണ്ടു മോഡലുകൾക്ക് 2.8 ദശലക്ഷം പൗണ്ട് വില ഇപ്പോഴും കിട്ടുമെന്നു ഹഗേർടി എന്ന ക്ളാസിക് കാർ ഇൻഷുറൻസ് കമ്പനി പറയുന്നു. പ്രദേശത്തെ മുന്‍സിപ്പൽ അധികൃതർ പൊളിക്കാനിരുന്ന പഴയ വീടിനുള്ളിൽനിന്നും ലഭിച്ച വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഹാഗേർടിയുടെ യുട്യൂബ് ചാനലിൽ ടോം കോട്ടെർ അവതരിപ്പിക്കുന്ന ബാർണ്‍ ഫൈൻഡ് ഹണ്ടർ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് വാഹനപ്രേമികളാണ് കണ്ടത്.

മോർഗൻ, ട്രയംഫ് ടിആർ6 കാറുകളും ഇവിടെ നിന്നും കണ്ടെടുക്കാനായി. ചാനലിലൂടെ വിവരം പുറത്തറിഞ്ഞതോടെ കാറിന്റെ ഉടമസ്ഥൻ സ്ഥലത്തെത്തി. ഫെറാരിയും ഷെൽബിയും ലേലം ചെയ്യാനാണ് ഇയാളുടെ പരിപാടി.

യു​​എ​​സി​​ലെ ര​​ണ്ടു ഷോ​​പ്പിം​​ഗ് മാ​​ളു​​ക​​ളി​​ൽ അ​​ക്ര​​മി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ൻ കൊ​​ല്ല​​പ്പെ​​ടു​​ക​​യും മ​​റ്റൊ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

ഫ്ളോ​​യി​​ഡ് കൗ​​ണ്ടി​​യി​​ലെ ഹൈ​​ടെ​​ക് ക്വി​​ക് ഷോ​​പ്പി​​ൽ ചൊ​​വ്വാ​​ഴ്ച ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ലാ​​ണ് പ​​രം​​ജി​​ത് സിം​​ഗ് എ​​ന്ന 44കാ​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​ത്. പ​​ത്തു​​മി​​നി​​റ്റി​​നു​​ശേ​​ഷം സ​​മീ​​പ​​ത്തെ മ​​റ്റൊ​​രു മാ​​ളി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ പാ​​ർ​​ഥെ പ​​ട്ടേ​​ൽ എ​​ന്ന ക്ല​​ർ​​ക്കി​​നു പ​​രി​​ക്കേ​​റ്റു. ഇ​​വി​​ടെ​​നി​​ന്ന് അ​​ക്ര​​മി പ​​ണം മോ​​ഷ്ടി​​ക്കു​​ക​​യും ചെ​​യ്തു.

പ്ര​​തി​​യെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന നി​​ക്കോ​​ൾ​​സ​​നെ(28) ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. നി​​ക്കോ​​ൾ​​സ​​നെ ഫ്ലോ​​യി​​ഡ് കൗ​​ണ്ടി ജ​​യി​​ലി​​ൽ അ​​ട​​ച്ചു.

ന്യൂയോര്‍ക്ക്: അര്‍ബുദ ചികിത്സ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുന്ന വാര്‍ത്തയുമായി ഗവേഷകര്‍. എലികളില്‍ നടത്തിയ ആദ്യ ഘട്ട കാന്‍സര്‍ വാക്‌സിന്‍ പരീക്ഷണം വിജയം. അടുത്ത ഘട്ട പരീക്ഷണം മനുഷ്യരിലേക്കെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനായുള്ള ഗവേഷണ നടപടികള്‍ പുരോഗമിക്കുകയാണ്. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ചുണ്ടെലികളിലെ അര്‍ബുദം പൂര്‍ണ്ണമായി നീക്കം ചെയ്യാനായതായി സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറയുന്നു.

പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ‘സൂക്ഷ്മമായ അളവില്‍ രണ്ട് പ്രതിരോധവര്‍ധക ഏജന്റ് കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ രണ്ട് ഏജന്റ്കളെ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് കണ്ടത്.’- ലെവി കൂട്ടിച്ചേര്‍ത്തു.

ലിംഫോമ കാന്‍സറിനെതിരെ 90 എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 87 എണ്ണവും പൂര്‍ണ്ണമുക്തിനേടിയതായും ഗവേഷകര്‍ പറയുന്നു. അവശോഷിച്ച മൂന്നെണ്ണത്തിനും രണ്ടാംഘട്ട കുത്തിവെയ്പ്പ് നല്‍കണം. ഈ രാസ സംയുക്തം മനുഷ്യരില്‍ പരീക്ഷിക്കുവാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 15 രോഗികളിലാണ് ആദ്യ പരീക്ഷണം നടത്തുക.

വിവാഹം സ്വര്‍ഗത്തില്‍ വച്ചാണ് നടക്കുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സ്വര്‍ഗത്തിലും ഭുമിയിലും അല്ലാതെ കടലിനടിയിലും വിമാനത്തിലും വച്ചു മിന്നു കെട്ടി ചിലര്‍ ഈ പതിവ് തെറ്റിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈയിടെ വിമാനത്തിൽ പോപ്പ് ഫ്രാൻസിസ് ഒരു വിവാഹം ആശീർവദിച്ചിരുന്നു. എന്നാല്‍ യുഎസിലെ കലിഫോര്‍ണിയയിലുള്ള ദമ്പതികള്‍ ലെവൽ വേറെയാണ്. ദാമ്പത്യം സാഹസിക യാത്രയാണെന്ന് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്.

കലിഫോര്‍ണിയ സ്വദേശികളായ റയാന്‍ ജെങ്ക്‌സും കിമ്പര്‍ലി വെഗ്ലിനും മിന്നു ചാര്‍ത്തിയത് അക്ഷരാര്‍ഥത്തില്‍ വായുവില്‍ വച്ചാണ്. ഭൂമിയില്‍ നിന്ന് 400 അടി ഉയരത്തില്‍ അമേരിക്കയിലെ ഉടാഗിലുള്ള മോബ് ഗര്‍ത്തത്തിന് കുറുകെ കെട്ടിനിര്‍ത്തിയ വലയിലായിരുന്നു ചടങ്ങ്. ആശിര്‍വദിക്കാന്‍ എത്തിയ വൈദികനും അടുത്ത ബന്ധുക്കളും ജീവന്‍ പണയം വച്ച് വിവാഹത്തില്‍ പങ്കെടുത്തെന്നു വേണം പറയാന്‍. എന്തായാലും ദമ്പതികളുടെ മുന്നോട്ടുള്ള ജീവിതം ഇതിലും വലിയ സാഹസം ആകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയിലാകും വിവാഹത്തിന് എത്തിയവര്‍ പിരിഞ്ഞത്.

[ot-video]

A post shared by Kimberly Weglin (@_kimw_) on

[/ot-video]

ബൊഗോട്ട: തെക്കേ അമേരിക്കയിലെ കൊളംബിയയില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബാരാന്‍ക്യുല്ല നഗരത്തിനു സമീപമുള്ള പൊലീസ് സ്റ്റേഷനിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.

മയക്കുമരുന്ന് കടത്തുസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. അക്രമി സംഘത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 12,700 പൗണ്ട് പാരിതോഷികമായി നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved