ഇസ്മായില്‍-ഫാത്തിമ ദമ്പതികള്‍ക്ക് പിറന്ന മുഹമ്മദുകുട്ടി. നടനാകണം, സിനിമയില്‍ അഭിനയിക്കണം ഹൃദയം കൊണ്ട് കണ്ട സ്വപ്‌നങ്ങള്‍. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കഥ പറയുന്ന ‘ചമയങ്ങളുടെ സുല്‍ത്താന്‍’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നം കണ്ട്, അതിനു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും കഠിനാദ്ധ്വാനവുമാണ് ഡോക്യൂമെന്ററിയുടെ പ്രമേയം.
സ്‌കൂളില്‍ ആദ്യമായി നിഴല്‍ നാടകത്തില്‍ അഭിനയിച്ചത്. ആദ്യമായി മെയ്ക്കപ്പിട്ട് ഫോട്ടോയെടുക്കാന്‍ എട്ട് കിലോമീറ്ററോളം മഴ കൊണ്ടു നടന്ന കാലം. 50 പൈസ ചാര്‍ജ് കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് കരഞ്ഞൊരു കാലം. മനസിലും ഹൃദയത്തിലും അഭിനയമോഹം നിറഞ്ഞ മുഹമ്മദുകുട്ടി മലയാള സിനിമയുടെ അഭിമാനമായി മാറിയ ചരിത്രമാണ് ഡോക്യമെന്ററി പറയുന്നത്.
പരീക്ഷാ ദിനങ്ങളിലടക്കം ബോധക്ഷയം അഭിനയിച്ച് തിയേറ്ററിലേക്ക് പോയ യാത്രകള്‍. കെമിസ്ട്രി പരീക്ഷ ഉപേക്ഷിച്ച് അടിമപ്പെണ്ണ് സിനിമ കാണാന്‍ പോയി. റിസള്‍ട്ട് വന്നതോടെ മകനെ ഡോക്ടറാക്കണം എന്ന മോഹം അവസാനിപ്പിച്ച മാതാപിതാക്കളെ കുറിച്ചും ഡോക്യുമെന്ററിയില്‍ പറയുന്നു.
മലയാള സിനിമയിലെ വിവിധ മേഖലകളിലൂടെ ശ്രദ്ധേയരായ ഒരു കൂട്ടം ആരാധകര്‍ ചേര്‍ന്നാണ് അവരുടെ ഇഷ്ട താരത്തിന് വേണ്ടിയുള്ള ഈ സമര്‍പ്പണം ഒരുക്കിയിരിക്കുന്നത്. അറുപതിലധികം താരങ്ങള്‍ ഒരുമിച്ചാണ് ഈ ഡോക്യുമെന്ററി പുറത്തിറക്കിയത്. അനു സിത്താരയാണ് കഥപറച്ചില്‍ ആരംഭിക്കുന്നത്. ഒരു സിനിമാ താരം എന്നതിലുപരി ഒരു മമ്മൂട്ടി ആരാധിക കൂടിയാണ് അനു സിത്താര. ചമയങ്ങളുടെ സുല്‍ത്താന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സാനി യാസ് ആണ്. വൈശാഖ് സി. വടക്കേവീടാണ് നിര്‍മ്മാണം.
Leave a Reply