കറുകച്ചാൽ ട്രഷറിക്ക് സമീപം ടോറസ് കയറി ഇറങ്ങി യുവതി കൊല്ലപ്പെട്ടത്. തെങ്ങണ  കുന്നംതാനം സ്വദേശിനി പുത്തൻപുരക്കൽ  സോഫി റഹ്മാൻ   (45)  എന്ന യുവതിക്കാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്. അടുത്തുള്ള കടയിൽ നിന്നും സാധങ്ങൾ വാങ്ങി ടു വീലറിൽ റോഡ് ക്രോസ് ചെയ്യും വഴി, ടോറസ് ടു വീലറിൽ ഇടിക്കുകയായിരുന്നു. ടോറസിന്  അടിയിൽപെട്ട യുവതിയെയും വലിച്ചുകൊണ്ട്  100 മീറ്ററോളം വാഹനം മുന്നോട്ടു പോയി എന്നാണ് ദൃസാക്ഷികൾ നൽകിയ വിവരം. ടോറസ് അമിത വേഗതയിലായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. ചക്രങ്ങൾ കയറി ഇറങ്ങിയ യുവതി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.യുവതി  ചങ്ങനാശേരിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ്