നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത.ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണമെന്നാണ് അതിരൂപത നിർദ്ദേശം നൽകിയിരിക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ആസന്നമായ തിരഞ്ഞെടുപ്പ് എന്ന പേരിൽ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.അഴിമതിക്കും അക്രമത്തിനും കൂട്ടുനിൽക്കുന്നവർക്ക് വോട്ട് ചെയ്യരുത്. രാഷ്ട്രീയം ഏകാധിപത്യത്തിൻറെ ശൈലി ആകരുത്. ക്രൈസ്തവ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണമെന്നും ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.

ഭരണഘടനക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവർക്കാകണം വോട്ട് നൽകേണ്ടതെന്നും ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.രാജ്യത്തിൻറെ ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും കുറിപ്പിൽ പറയുന്നു.

എന്നാൽ ബിഷപ്പിന്റ അഭിപ്രായത്തിനെതിരെ ശക്തമായ മറുവാദങ്ങളുമായി വിശ്വാസികൾ തന്നെ നേരിട്ട് എത്തിയിരിക്കുവാണ്. സോഷ്യൽ മീഡിയ വഴി ആണ് കുടുതലും പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പേരും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആരോഗ്യ മന്ത്രി കെകെ ഷൈലജയെ പുകഴ്ത്തി സംസാരിച്ചത് ഉൾപ്പെട ഉയർത്തി പിടിച്ചാണ് മറുവാദവുമായി എത്തിയിരിക്കുന്നത്. ഇതോടെ സഭയ്ക്കുള്ള ബിഷപ്പുമാർക്കു തന്നെ എതിർ അഭിപ്രായം ആന്നെന്നു സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി കെകെ ശൈലജ ടീച്ചർ മാറിയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി. കൊച്ചിയിലെ കെസിബിസി ആസ്‌ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.

പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ അസാമാന്യ കഴിവു പ്രകടിപ്പിച്ച സര്‍ക്കാരാണ് പിണറായിയുടേത്. ചികിൽസ കിട്ടാതെ ഒരു കോവിഡ് രോഗി പോലും കേരളത്തില്‍ മരിച്ചില്ല. അടുത്ത ഭരണം എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചര്‍ മതി. ഈ സര്‍ക്കാരിനൊപ്പം സഭയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു

എന്തായാലും സഭ രാഷ്ട്രീയത്തിൽ തലകടത്തുന്നത് കൂടുതൽ വിശ്വാസികൾക്കും എതിർക്കുന്നു. ഇതോടൊപ്പം ചങ്ങനാശേരിയിൽ എതിർ ചേരിയിൽ നിന്ന് മത്സരിക്കുന്ന രണ്ടു കേരള കോൺഗ്രസ്സ് സ്ഥാനാർഥികളിൽ രണ്ടുപേർക്കും പിന്തുണയായ മറുവാദങ്ങൾ മുറുകുന്നു. മാർ ജോർജ് ആലഞ്ചേരി പിതാവ് ഭരണത്തെ പുകഴ്ത്തി നടത്തിയ പ്രസ്താവന അണികൾ ഏറ്റെടുത്തിരിക്കുവാണ്.

സഭ മേലധികാരികൾ ആരെ പിന്തുണച്ചാലും കേരള കോൺഗ്രസ്സ് മാണി വിഭാഗം എൽഡിഎഫ് ന് ഒപ്പം പോയതോടെ ചങ്ങനാശേരിയിൽ ഈ കഴിഞ്ഞ ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പിലെ വോട്ടു വീതം നോക്കുമ്പോൾ സഭ അനുഭവികളിലെ പൂരിപക്ഷ വോട്ടും ഇടതുപക്ഷത്തിലേക്കാണ് പോയിരിക്കുന്നത്.അതോടൊപ്പം കഴിഞ്ഞ ദിവസം കന്യാസ്ത്രികൾ യുപിയിൽ അക്രമത്തിനു ഇരയായപ്പോൾ ശക്തമായ നിലപാട് സ്വീകരിച്ച പിണറായി വിജയൻറെ നിലപാടും സോധവെ യുഡിഎഫ് വോട്ട് ബാങ്ക് ആയ വിശ്വാസികളെ മാറി ചിന്തിപ്പിക്കുന്നു. അത് തന്നെയാണ് വലതുപക്ഷത്തെ തുണച്ചു വന്ന ഈ മണ്ഡലത്തിലെ വലത് സ്ഥാനാർത്ഥിയുടെ ഭീതിയും…..