യുകെയിൽ ജീവിക്കുന്ന പ്രിയപ്പെട്ട ചങ്ങനാശേരി നിവാസികളെ, വീണ്ടും ഒരു വസന്തകാലം വരവായി… പിറന്ന നാടിന്റെ ഓർമ്മകളുമായി മതസൗഹാർദ്ദത്തിന് പേരുകെട്ട അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിക്കാർ വീണ്ടും ഒത്തു ചേരുകയാണ്… സ്‌കൂളിലും കോളേജിലുമൊക്കെ ഒരുമിച്ചു പഠിച്ചു വളർന്ന സൗഹൃദങ്ങൾ ഇന്ന് അന്യനാട്ടിലും അന്യം നിന്ന് പോകാതെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളെ ചേർത്ത് പിടിച്ചു കൊണ്ട്, യുകെയുടെ ഹൃദയ ഭൂമിയായ പീറ്റർബോറോയിൽ ജൂൺ 21 ഞായർ ഉച്ചകഴിഞ്ഞു 3 മണി മുതൽ തിരശീല ഉയരുകയാണ് എന്ന വിവരം സ്നേഹപൂർവ്വം പങ്കുവെച്ച് കൊള്ളട്ടെ! കഴിഞ്ഞ ഏതാനും വർഷങ്ങളായി യു കെയിലേക്ക് നിരവധി ചങ്ങനാശേരി നിവാസികൾ പുതിയതായി എത്തി ചേർന്നിട്ടുണ്ട്. അങ്ങനെ എത്തിച്ചേർന്ന നിരവധി ചങ്ങനാശേരിക്കാരുടെ അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെ ഒരു സംഗമം നടത്തുവാൻ ഇത്തവണ സംഘാടകർ ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യുകെ നിവാസികളെയും സ്നേഹപൂർവ്വം ചങ്ങനാശേരി സംഗമം യുകെ 2026ലേക്ക് ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

ചരിത്ര പ്രസിദ്ധമായ ചങ്ങനാശേരിയുടെ സ്വന്തം എം.എൽ.എ. അഡ്വക്കേറ്റ് ജോബ് മൈക്കിൾ കഴിഞ്ഞവർഷം മുഖ്യാതിഥിയായി പങ്കെടുത്ത സംഗമം വൻ വിജയകരമായിരുന്നു തുടർന്ന് ചങ്ങനാശേരി നിവാസികളായ നിങ്ങളെല്ലാവരും ഈ വർഷവും ഈ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ രജിസ്ട്രേഷൻ ഫോം എത്രയും പെട്ടെന്ന് കംപ്ലീറ്റ് ചെയ്യുകയും, രജിസ്ട്രേഷൻ ഫീസ് അടയ്ക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.

Please complete Google registration form👉 https://forms.gle/68obB9YCsNvoyZ4k6

Please pay registration fee £10/ Family to the account details given below and put your name as reference.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Account details to transfer the registration fee:

Name: Feby Philip
Bank:Nationwide
A/c No: 43728124
Sort code:07-02-46

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Feby Philip: 07597 671197(Peterborough)
Manoj Thomas:07846 475589
Jomon Mammoottil: 07930431445