ടോം ജോസ് തടിയംപാട്

ഇടുക്കി ചെറുതോണിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി ഒലിച്ചു പോവുകയും ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഒഴിച്ച് എല്ലാം നഷ്ടപ്പെടുകയും ചെയ്ത സ്‌നേഹ എന്ന പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസിദ്ധീകരിച്ചിരുന്നു. സ്‌നേഹക്കു ആകെയുള്ളത് ‘അമ്മ മാത്രം അമ്മ ക്യാന്‍സര്‍ രോഗിയും. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഈ പ്രായമുള്ള അമ്മയെയും കൊണ്ട് എങ്ങോട്ടു പോകും എന്ന ചോദൃം ഉത്തരമില്ലാതെ നില്‍ക്കുമ്പോഴാണ് അയല്‍വാസിയായ നീക്‌സന്‍ പടിഞ്ഞാറേക്കര ഈ താഴെ കാണുന്ന വാട്ട്‌സ്പ്പ് മെസ്സേജ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു അയക്കുന്നത്

”ടോം ചേട്ടാ, ഒരു ചെറിയ കാര്യം ഉണ്ട് എന്റെ വീടിന് താഴേ ആറ്റില്‍ താമസിക്കുന്ന അമ്മുക്കട്ടി മകള്‍ സ്‌നേഹ ഇവരുടെ വീട് മുഴുവന്‍ പോയി മാത്രമല്ല അമ്മുകുടി ഇപ്പോഴത്തേ പ്രശ്‌നം അമ്മുക്കുട്ടിക്ക് ക്യാന്‍സര്‍ ആണ് ഭര്‍ത്താവ് നേരത്തേ പോയി വീടുമില്ല ഈ കുട്ടി സ്‌നേഹ ബികോം കഴിഞ്ഞ് നില്‍ക്കുന്നു തുടര്‍പഠനം മുടങ്ങി എന്തങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ അല്ലങ്കില്‍ ഒരു നല്ല വ്യക്തിയെ കണ്ടത്തി സഹായിക്കാന്‍ പറ്റുമോ”.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് ഞങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു അതോടൊപ്പം പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചിരുന്ന ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ ലിവര്‍പൂള്‍ (അക്കാള്‍). ലിവര്‍പൂള്‍ ക്‌നാനായ കുടുംബയോഗം പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ടു, തമ്പി ജോസ് എന്നിവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

അക്കാല്‍ അവരുടെ ഫണ്ടില്‍ നിന്നും 25000 രൂപ അനുവദിച്ചു. UKKA ശേഖരിച്ച ഫണ്ടില്‍ നിന്നും LKFF പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ടു ഇടപെട്ടു 40000 രൂപ അനുവദിപ്പിച്ചു. ലിവര്‍പൂള്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന തമ്പി ജോസ്, സ്‌റെസണ്‍ സ്റ്റിഫന്‍, തോമസ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് ശേഖരിച്ച 150000 രൂപയില്‍ നിന്നും 70000 രൂപ സ്‌നേഹക്ക് നല്‍കി ബാക്കി വന്ന 80000 രൂപ കുട്ടനാട്ടിലെ നാലു കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കി. പേര് വെളിപ്പെടുത്താന്‍ ഇഷ്ട്ടപ്പെടാത്ത ഒരു വൃക്തി സ്‌നേഹക്ക് 60000 രൂപ ശേഖരിച്ചു നല്‍കി കൂടാതെ തൊടുപുഴയില്‍ സ്‌നേഹയും അമ്മയെയും വിളിച്ചു കുടുബത്തോടൊപ്പം ഭക്ഷണവും നല്‍കി ആവശൃത്തിനു വസ്ത്രവും വാങ്ങി നല്‍കി അയച്ചു. അങ്ങനെ ഏകദേശം രണ്ടു ലക്ഷം രൂപയാണ് യു.കെ മലയാളികള്‍ സ്‌നേഹക്ക് നല്‍കിയത്.

ഇത്തരം നന്മകള്‍ കാണുബോളാണ് സകല ദൈവങ്ങള്‍ക്കും മുന്‍പ് മനുഷൃന്‍ ഉണ്ടായ കാലം മുതലുള്ള നന്മകള്‍ ഇപ്പോളും ഉറവവറ്റിപോയിട്ടില്ല എന്നു തോന്നുനത്. ഈ വലിയ സഹായത്തിലൂടെ ഈ ഭൂമിയില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയി എന്ന് ആ കുട്ടിക്ക് തോന്നാതിരിക്കാന്‍ ഇടവരുത്തിയ തമ്പി ചേട്ടന്‍, തോമസ് ജോണ്‍ വാരികാട്ടു, ആക്കാല്‍ പേര് വെളിപ്പെടുത്താന്‍ ഇഷ്ട്ടപ്പെടാത്ത ഒരു വ്യക്തി എന്നിവരോട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു,