തൃശൂര്‍ പൂരം കാണാന്‍ ചാർലിയിലെ ടെസയെ പോലെ വീടു വിട്ടിറിങ്ങിയ രണ്ടു പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള ഐടിഐ വിദ്യാര്‍ത്ഥിനികളെയാണ് യാത്ര പൂര്‍ത്തിയാക്കുന്നതിനു മുമ്പേ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറില്‍ ഒരു ദിവസം താമസിച്ച ശേഷം ആലുവയിലെത്തി അവിടെനിന്നും ട്രെയിനില്‍ തൃശൂര്‍ പൂരം കാണാന്‍ പോകാനായിരുന്നു തീരുമാനം. എന്നാല്‍ പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലും ഞാറക്കല്‍ സ്റ്റേഷനിലും പരാതിയുമായെത്തി.
അറസ്റ്റിലായവരില്‍ ഒരാള്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിയും മറ്റെയാള്‍ എറണാകുളം പച്ചാളം സ്വദേശിയും ആണ്. ചോദ്യംചെയ്യലിനിടെ പെണ്‍കുട്ടികള്‍ പൊലീസിനോട് കാര്യങ്ങള്‍ പറഞ്ഞു. ചാര്‍ലി സിനിമയിലെ നായിക ടെസ്സയെപ്പോലെ നാടുചുറ്റാനിറങ്ങി എന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!