സൂപ്പര്‍ താരം രവി തേജ, നടി ചാര്‍മി കൗര്‍, സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പുരി ജഗന്നാഥ്, എന്നിവരടക്കം 12 സിനിമാക്കാര്‍ക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ്. തെലുങ്കാന എക്‌സൈസ് വിഭാഗം ഇവര്‍ക്ക് ചോദ്യം ചെയ്യലിന്റെ ഭാഗമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ നാലിനു പിടിയിലായ ഒരു റാക്കറ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

എക്‌സൈസ് വിഭാഗത്തിന്റെ സെപ്ഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം(എസ് ഐടി) സംഘം ആറു താരങ്ങളും ഒരു സംവിധായകനും ഉള്‍പ്പെടെ 12 തെലുങ്ക് സിനിമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഇപ്പോള്‍ നടന്നുവരുന്ന മയക്കു മരുന്ന് കേസിന്റെ അന്വേഷണത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണു എസ് ഐ ടി പറയുന്നത്. ജൂലൈ 19 നും 27 നും ഇടയില്‍ ഹാജരാകണമെന്നാണു നിര്‍ദേശം. എസ് ഐടി പിടികൂടിയ റാക്കറ്റിലെ 11 പേര്‍ നടത്തിയ കുറ്റസമ്മത മൊഴിയില്‍ തെലുങ്ക് ചലച്ചിത്രമേഖലയിലെ ആളുകളെപ്പറ്റിയുള്ള ബന്ധം സ്ഥിരീകരിക്കുന്നുണ്ട്.

രവി തേജ, പി നവ്ദീപ്, തരുണ്‍ കുമാര്‍, എ തനിഷ്, പി സുബ്ബരാജു, നടിമാരായ ചാര്‍മി കൗര്‍, മുമൈത് ഖാന്‍ എന്നിവരും പോക്കിരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഉള്‍പ്പെടെ 39 സിനിമകള്‍ സംവിധാനം ചെയ്ത തെലുങ്കിലെ പ്രമുഖ സംവിധായകനായ പുരി ജഗന്നാഥ്, ഛായാഗ്രാഹകന്‍ ശ്യാം കെ നായിഡു, ഗായകന്‍ ആനന്ദ കൃഷ്ണ നന്ദു, കലാസംവിധായകന്‍ ചിന്ന എന്‍ ധര്‍മ റാവു എന്നിവര്‍ക്കാണു നോട്ടീസ് അയച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എസ് ഐ ടി യുടെ പിടിയിലായ ഡ്രഗ് ഡീലര്‍ കാല്‍വിന്‍ മസ്‌കരാനസിന്റെ കൈയില്‍ നിന്നും കിട്ടിയ ഫോണില്‍ സിനിമാക്കാരുടെ നമ്പരുകള്‍ ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് കാല്‍വിന്‍. എല്‍എസ്ഡി, എംഡിഎംഎ എന്നിങ്ങനെ അറിയപ്പെടുന്ന ലഹരിവസ്തുക്കളാണ് ഇവര്‍ വിതരണം ചെയ്യുന്നത്. നാസയിലെ മുന്‍ ഉദ്യോഗസ്ഥനും ഇന്തോ-അമേരിക്കന്‍ എയറോസ്‌പേസ് എഞ്ചിനീയറുമായ 29 കാരനെ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടയില്‍ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.Related image

പൊലീസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് തെലുങ്ക് സിനിമാലോകം. രവി തേജയുടെ സഹോദരന്‍ ഭരത് രാജ് കഴിഞ്ഞ മാസമാണ് ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് അറിയുന്നത്. സഹോദരന്റെ മൃതദേഹം കാണാനോ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ രവി തേജയും മറ്റു കുടുംബാംഗങ്ങളും പോകാതിരുന്നത് വാര്‍ത്തയായിരുന്നു. തങ്ങള്‍ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നു തേജയും ചാര്‍മിയും പുരി ജഗന്നാഥും പറഞ്ഞു.

Read more.. കാവ്യാ മാധവന്റെ മനസ്സ് ഇപ്പോൾ എങ്ങനെയാവും എന്ന് ഊഹിച്ചു നോക്കാൻ എനിക്കറിയില്ല; മഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ദിലീപിനായി നെഞ്ചുരുകി പ്രാർഥിക്കുമായിരുന്നെന്നു അഭിഭാഷകയായ സംഗീത ലക്ഷ്മണ