മീശ വിനീത് എന്നു വിളിക്കുന്ന വിനീതും കൂട്ടാളിയായ ജിത്തുവും ചേർന്ന് പെട്രോൾ പമ്പിലെ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്ത ബാങ്കിൽ അടയ്‌ക്കാൻ പോകുമ്പോൾ തട്ടിയെടുത്തത്. പ്രതികൾ മോഷണം നടത്തുന്നതിന് ഒരാഴ്ച മുന്നേ പമ്പിന്റെ പരിസരത്ത് എത്തി മാനേജർ ബാങ്കിൽ പണം അടയ്‌ക്കാൻ പോകുന്ന സമയവും മറ്റു കാര്യങ്ങളും മനസ്സിലാക്കിയിരുന്നു.

ജില്ലയിലെ പല പമ്പുകളിലും സമാനമായ മോഷണം നടത്താൻ ആലോചിച്ചിരുന്നുവെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു. ഒളിവിൽപ്പോയ പ്രതികളെ ഈ മാസം നാലിനാണ് തൃശ്ശൂരിൽ നിന്ന്‌ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നെങ്കിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി വാങ്ങി ചോദ്യം ചെയ്തു. തുടർന്ന് തെളിവെടുപ്പിനായി വിവിധയിടങ്ങളിൽ കൊണ്ടുപോയി. മംഗലപുരം എസ്.ഐ. ഡിജെ ഷാലുവിൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിന് തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് മീശ വിനീത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ അച്ഛൻ അസുഖ ബാധിതാനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛന് നഅത് താങ്ങാനാവില്ലെന്നും വിനീത് പൊലീസിനോട് പറഞ്ഞു. എന്നാൽ തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുവാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പൊലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു.

അതേസമയം തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു. പട്ടിയും പൂച്ചയുമായി നിരവധി മൃഗങ്ങളസും വീട്ടിലുണ്ടായിരുന്നു. പലതും കിടക്കുന്ന കട്ടിലിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ വിനീതിനൊപ്പം പൊലീസ് എത്തിയതിന്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങൾ.