ഷൈമോൻ തോട്ടുങ്കൽ
ചീം: സീറോ-മലബാർ സെന്റ് ജോൺ മരിയ വിയാന്നി മിഷൻ, ചീം സംഘടിപ്പിച്ച മിഷൻതല കുടുംബസംഗമം നവംബർ 14-ന് ശനിയാഴ്ച സർബിറ്റണിലെ സൗത്ത്ബറോ സ്കൂളിൽ ആവേശപൂർവം നടന്നു. മിഷനിലെ കുടുംബങ്ങളെയും യുവജനങ്ങളെയും കുട്ടികളെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച് സൗഹൃദവും സഹോദര്യവും വളർത്തുകയും പരസ്പരബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം സംഘടിപ്പിച്ചത്. അംഗങ്ങളുടെ മാനസിക വളർച്ചയ്ക്കും സമൂഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വാസജീവിത രൂപീകരണത്തിനും പ്രാധാന്യം നൽകിയാണ് പരിപാടികൾ ക്രമീകരിച്ചത്.

വിശുദ്ധ കുർബാനയോടെയായിരുന്നു കുടുംബസംഗമത്തിന് തുടക്കമായത്. തുടർന്ന് വിവിധ കലാ-വിനോദ പരിപാടികളും കൂട്ടായ പ്രവർത്തനങ്ങളും അരങ്ങേറി. സീറോ-മലബാർ രൂപത പ്രോട്ടോസിഞ്ചെല്ലസ് റവ. ഡോ. ആന്റണി ചുണ്ടേലിക്കാട്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മിഷന്റെ കൈക്കാരന്മാരായ ശ്രീ. ഷൈൻ, ശ്രീമതി സീന സ്റ്റാൻലി, ശ്രീമതി ഷീബ ജോയ്, ശ്രീ കുര്യാച്ചൻ , ശ്രീ. തോമസ് കുഞ്ഞപ്പൻ, ശ്രീമതി നൈസി ടിന്റു, കമ്മിറ്റി അംഗങ്ങൾ, കുടുംബകൂട്ടായ്മ നേതാക്കൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 2025-26 വർഷത്തിൽ ദേശീയതല പുരസ്കാരങ്ങൾ നേടിയവരെ സംഗമത്തിൽ പ്രത്യേകം ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
രാവിലെ 10 മണിക്ക് ആരംഭിച്ച കുടുംബസംഗമം വൈകിട്ട് 4 മണിയോടെ സമാപിച്ചു. ഏകദേശം 400 പേർ പങ്കെടുത്ത പരിപാടി മിഷൻ അംഗങ്ങൾക്കിടയിലെ ഐക്യവും സൗഹൃദവും ആത്മീയ കൂട്ടായ്മയും കൂടുതൽ ദൃഢമാക്കുന്ന ശ്രദ്ധേയമായ സംഗമമായി മാറി. കുടുംബങ്ങളുടെ സജീവ പങ്കാളിത്തവും കൂട്ടായ പ്രവർത്തനങ്ങളും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.












Leave a Reply