നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. സഹനടൻ, വില്ലൻ, നായകൻ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.
Leave a Reply