ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള ജയിക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി പി എം മത്സരം മുറുക്കി. സി പി എം സ്ഥാനാര്‍ത്ഥി സജി ചെറിയാനെ ജയിപ്പിക്കാന്‍ െ്രെകസ്തവ സഭകളെയും കെ.എം.മാണിയെയും വെള്ളാപ്പള്ളി നടേശനെയും പാളയത്തിലെത്തിക്കാന്‍ സി പി എം ശ്രമം തുടങ്ങി.ഇതിനകം ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ ബഹുദൂരം മുന്നിലെത്തി. അദ്ദേഹം മണ്ഡലത്തിലെത്തുന്നതിന് മുമ്പ് തന്നെ ബിജെപി രംഗം കീഴടക്കിയിരുന്നു. പണത്തിന് പണവും ആളിന് ആളും ഇറക്കിയാണ് ബി ജെ പി പ്രചരണം കൊഴുപ്പിക്കുന്നത്. പാര്‍ലെമെന്റ് ഇലക്ഷന്റെ കര്‍ട്ടന്‍ റെയ്‌സറായാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിനെ സി പി എം കാണുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ രംഗത്തിറക്കിയതിന് പിന്നില്‍ ക്രൈസ്തവ സഭകളിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം കണക്കിലെടുത്താണ്.
കെ എം മാണി തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് സി പി എം കരുതുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി , മാര്‍ പവത്തില്‍, മാര്‍ ക്ലിമിസ് തുടങ്ങിയ പിതാക്കന്‍മാരുടെ പിന്തുണ സി പി എം ഉറപ്പിച്ച് കഴിഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇവരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കി. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പിന്തുണ സി പി എമ്മിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനമാണ് ഗുണകരമായത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ കോടതി വിധി വന്നിട്ടും അതില്‍ നിന്ന് താളം ചവിട്ടുന്ന സര്‍ക്കാര്‍ നടപടിയാണ് വെള്ളാപ്പള്ളിയുടെ സോഫ്റ്റ് കോര്‍ണറിന്റെ കാരണം.
വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും െ്രെകസ്തവരും വിചാരിച്ചാല്‍ സജി ചെറിയാന്‍ ജയിച്ചു വരും.ചെങ്ങന്നൂരില്‍ ജയിച്ചിരിക്കണമെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. കേന്ദ്ര നേതൃത്വവും ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ ജയിക്കാതിരുന്നാല്‍ അത് വെല്ലുവിളിയായി തീരുമെന്ന് സി പി എം കരുതുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ സര്‍ക്കാരിന് എതിരെ ജനവികാരം ശക്തമായ സാഹചര്യത്തില്‍ വിജയം ഉറപ്പാക്കാനാണ് ശ്രമം. ചെങ്ങന്നൂര്‍ കാരണം വെളളാപ്പളളിയും മാര്‍ ജോര്‍ജ് ആലഞ്ചേരിയും രക്ഷപെട്ടു.
Leave a Reply