ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലേയും ആലപ്പുഴ കുട്ടനാട് പ്രദേശങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. മാന്നാര്‍ സൈക്കിള്‍ മുക്ക് ജംഗ്ഷനില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹന വ്യൂഹം ആലപ്പുഴയിലേക്കും കുട്ടനാട്ടിലേക്കും ചെങ്ങന്നൂരിലെ നാല് പ്രദേശങ്ങളിലുമായി കിറ്റുകള്‍ വിതരണം ചെയ്യും.

ഡല്‍ഹി എം.എല്‍.എ ശ്രീ സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളും കര്‍ണാടക, മഹാരാഷ്ട്ര പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളുമാണ് വിതരണം ചെയ്തത്. അതതു പ്രദേശങ്ങളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതുവരെയും സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചേരാത്ത പ്രദേശങ്ങളിലെ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് കിറ്റുകള്‍ വിതരണം നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി ശ്രീ പോള്‍ തോമസ്, മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ സോമനാഥ് പിള്ള, മാവേലിക്കര പി.സി.ഒ റോയി മുട്ടാര്‍, കൊല്ലം പി.സി.ഒ ജയകുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജ് കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള കമാന്‍ഡര്‍ അലിഫ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.