ചെ​ന്നൈ രാ​ജീ​വ്ഗാ​ന്ധി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കാ​ണാ​താ​യ കോ​വി​ഡ് രോ​ഗി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രി​യാ​യ തി​രു​വൊ​ട്ടി​യൂ​ർ സ്വ​ദേ​ശി ര​തി​ദേ​വി(40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​സ്റ്റ് താം​ബ​രം സ്വ​ദേ​ശി സു​നി​ത(41) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മേ​യ് 24നാ​ണ് സു​നി​ത​യെ വാ​ർ​ഡി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. ജൂ​ൺ എ​ട്ടി​ന് എ​ട്ടാം നി​ല​യി​ലെ എ​മ​ർ​ജ​ൻ​സി ബോ​ക്സ് റൂ​മി​ൽ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നും തെ​ളി​ഞ്ഞു. സു​നി​ത​യെ ര​തി​ദേ​വി വീ​ൽ​ചെ​യ​റി​ൽ കൊ​ണ്ടു​പോ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

  മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് ഡോ. ദീപ പകർത്തിയ ചിത്രങ്ങൾ; ജന്മദിന ആഘോഷങ്ങൾക്കായുള്ള യാത്ര ദുരന്തത്തിലേക്ക്....

സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തു​ക​യും ര​തി​ദേ​വി കു​റ്റം സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു. സു​നി​ത​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​തി​ദേ​വി ഇ​വ​രു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലെ എ​ട്ടാം നി​ല​യി​ൽ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.