ചെന്നൈ നഗരത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബസ് ഡേ ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ബസിനു മുകളില്‍ കയറി യാത്ര ചെയ്യുന്ന കുട്ടികള്‍ താഴെ വീഴുന്ന ദൃശ്യമാണ് ഏറ്റവും തമാശ നിറഞ്ഞ അപകടമെന്ന പേരില്‍ പ്രചരിക്കുന്നത്.
ആവഡിക്ക് സമീപം നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ തമിഴകത്തെ വൈറല്‍ ഇനം. വേനല്‍ അവധി കഴിഞ്ഞു കോളജുകള്‍ തുറന്ന ദിവസമായിരുന്നു ഇന്നലെ. ഇതൊന്നാഘോഷിക്കാന്‍ കോളജിനു മുന്നിലൂടെ കടന്നുപോയ ബസ് തടഞ്ഞു നിര്‍ത്തി കയറിയതാണ് കുട്ടികള്‍. നൃത്തം വെയ്ക്കുന്ന കുട്ടികളുമായി മുന്നോട്ടുപോകവേ പെട്ടൊന്ന് കാല്‍നട യാത്രക്കാരന്‍ റോഡ് മുറിച്ചുകടന്നു.ഡ്രൈവര്‍ ബ്രേക്കില്‍ കാലമര്‍ത്തി.
അപകടത്തെ അധികരിച്ചുള്ള ട്രോളുകള്‍ മലയാളത്തില്‍ വരെ ഇറങ്ങി. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും കില്‍പോക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ബസിനു മുകളിലുണ്ടായിരുന്ന 17 പേരെ അറസ്റ്റ് ചെയ്തു. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും നിയമവിരുദ്ധമായി കൂട്ടം കൂടിയതിനും കേസെടുത്തു. 1970 മുതല്‍ വേനല്‍ അവധിക്കുശേഷം ക്ലാസുകള്‍ തുടങ്ങുന്ന ദിവസം നടക്കുന്ന ആഘോഷമാണ് ബസ് ഡേ.
Leave a Reply