യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.രാജീവ് , വി ശിവൻകുട്ടി എന്നിവർ ലണ്ടനിൽ എത്തുന്നു.

ലോക കേരളസഭയുടെ യു കെ – യൂറോപ്പ് മേഖല സമ്മേളനത്തിന്റെ ഭാഗമായാണ് മലയാളികളുമായി സംവദിക്കാൻ ഒക്ടോബർ 9 ഞായറാഴ്ച നടത്തുന്ന സന്ദർശനം. കേരളം സർക്കാർ സ്ഥാപനമായ നോർക്കയുടെ ആഭിമുഖ്യത്തിലാണ് പരിപാടി .

ലോകകേരളസഭ യുകെ യൂറോപ്പ് മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്നാം ലോക കേരളസഭ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യ ത്തെ മേഖല സമ്മേളനം ലണ്ടനിൽ ഇപ്പോൾ നടത്തുന്നത് . ലോകകേരളസഭയുടെ ഈ സമ്മേളനത്തിന് പ്രാധാന്യം ഏറെയുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതിനിധികൾ അംഗങ്ങളായ ലോക കേരള സഭ കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിരവധി ആശയങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. യുകെയിലെ പ്രവാസികൾക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

അന്നേ ദിവസം ഉച്ചയ്ക്ക് ശേഷംവിപുലമായ പ്രവാസി സമ്മേളനവും കലാ സന്ധ്യയും അരങ്ങേറും. സമ്മേളനത്തിൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, യുകെയിലെ വിവിധ രാഷ്ട്രീയ കലാ സാംസ്കാരിക പ്രവർത്തകർ പൗരപ്രമുഖർ തുടങ്ങിയവർ സന്നിഹിതരാവും.

കലാസാംസ്കാരിക സന്ധ്യയിൽ കേരളത്തനിമയുള്ള കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യം ഉള്ളവർ സംഘാടകസമിതിയുമായി സെപ്തംബര് 24നു വൈകീട്ട് 8 മണിക്ക് മുൻപായി താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് കൾച്ചറൽ കോഓർഡിനേഷൻ സബ് കമ്മിറ്റി കൺവീനർ ശ്രീ ശ്രീജിത്ത്‌ ശ്രീധരൻ, ലോക കേരളസഭയുടെ സബ് കമ്മിറ്റി ചുമതലയുള്ള ശ്രീമതി നിധിൻ ചന്ദ് എന്നിവർ അഭ്യർത്ഥിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

07775435932 / 07960212334

ക്ലാസിക്കൽ സെമി ക്ലാസിക്കൽ, നാടോടി , നാടോടി/ക്ലാസിക്കൽ ഫ്യൂഷൻ മ്യൂസിക് , ഡാൻസ് , നാടകം എന്നിവയിൽ ഗ്രൂപ്പ് പരിപാടികൾക്കു മുൻഗണന നൽകും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും സംവദിക്കുവാൻ കിട്ടുന്ന അവസരം വിനിയോഗിച്ചു കേരളത്തിന്റെ സമഗ്രപുരോഗതിയ്ക്കായുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു പരിപാടി വൻവിജയം ആക്കുവാൻ യുകെയിലെ മുഴുവൻ മലയാളികളോടും കോഓർഡിനേഷൻ സമിതിക്കുവേണ്ടി ചീഫ് കോർഡിനേറ്റർ ശ്രീ എസ്. ശ്രീകുമാർ, ജോയിന്റ് കോഓർഡിനേറ്റർ ശ്രീ സി. എ. ജോസഫ്, ഓർഗനൈസേഷന് ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ എന്നിവർ അഭ്യർത്ഥിച്ചു.

പൊതുസമ്മേളന വേദി: Tudor Park , Feltham , London . TW13 7EF