പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് 48–കാരൻ വരൻ; 20 വയസിൽ കുട്ടികൾ മതി അതുവരെ പഠിക്കാം എന്നും വരൻ, വിവാഹചിത്രങ്ങൾ പുറത്ത്

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് 48–കാരൻ വരൻ; 20 വയസിൽ കുട്ടികൾ മതി അതുവരെ പഠിക്കാം എന്നും വരൻ,  വിവാഹചിത്രങ്ങൾ പുറത്ത്
November 18 17:56 2020 Print This Article

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് 48–കാരൻ വരൻ. ഫിലിപ്പീൻസിലാണ് ഇത്രയും മുതിർന്ന ആളെ വിവാഹം ചെയ്യാൻ പെൺകുട്ടി നിർബന്ധിതയായിരിക്കുന്നത്. ഇവരുടെ വിവാഹചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒക്ടോബർ 22ന് ആയിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്.

അബ്ദുൾ റസാഖ് അമ്പാട്ടുവാൻ എന്നയാളുടെ അഞ്ചാമത്തെ ഭാര്യയാണ് ഈ പതിമൂന്നുകാരി. ആ‍ഢംബരത്തോടെയാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍‌ റിപ്പോര്‍ട്ട് ചെയ്യുന്നു‌. തനിക്ക് സമയം ചെലവഴിക്കാനും തന്റെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും അവളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പതിമൂന്നുകാരിയായ ഭാര്യയ്ക്ക് 20 വയസ് തികയുമ്പോൾ തങ്ങൾക്ക് കുട്ടികളുണ്ടാകുകയുള്ളൂ. വിവാഹത്തെക്കുറിച്ച് അബ്ദുൾ റസാഖ് പറയുന്ന വാദങ്ങള്‍ ഇങ്ങനെയാണ്.

കുട്ടികളുണ്ടാകാൻ ഇത്രയും നാൾ കാത്തിരിക്കുന്നതിനാൽ ഈ സമയത്ത് ഭാര്യയെ പഠിക്കാൻ വിടുമെന്നും ഭർത്താവ് പറഞ്ഞു. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം ബാലവധുക്കളുള്ള രാജ്യങ്ങളിൽ പന്ത്രണ്ടാമതാണ് ഫിലിപ്പീൻസിന്റെ സ്ഥാനം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles